മേഘമൽഹാർ part 9 | Malayalam novel

6618 Views

മേഘമൽഹാർ part 9

‘ പ്ലീസ്സ് പാത്തു തന്‍റെ ചേട്ടനോട് പറയണം…നന്ദുഏട്ടനോട് ഞാന്‍ കഥ എഴുതിയ കാര്യം പറയരുത് …..ഞാനിനി ഒരിക്കലും ഇവിടേക്ക് വരില്ല…..”

കത്തിലെ വരികള്‍ വായിക്കും തോറും ഉള്ളിലെന്തോ വിങ്ങല്‍ പോലെ…..

എപ്പഴോ അവളോടൊരു സോഫ്റ്റ് കോണര്‍ പോലെ….

ദൈവമേ പണിയാകുമോ…..?

‘ഡി….പാത്തു ഇതെന്താ ഡി…’

ദേഷ്യത്തോടെ നടന്നു പോയ പാത്തുവിന്
വട്ടം കയറി നിന്നു ഞാന്‍…

‘മലയാളം വായിക്കാനറിയില്ലേ…’

അവള്‍ കലിപ്പിലാണ്…

‘പാത്തോ…ഡി ഞാനൊന്നും ചെയ്തില്ല….അവളോട് കഥയെപ്പറ്റിയും നന്ദുവിനെ പറ്റിയും ചോദിച്ചുള്ളൂ…’

‘അവളെന്നോട് പറഞ്ഞായിരുന്നു ചേട്ടനോട് നന്ദുവിന്‍റെ അനിയത്തിയാന്ന് പറയണ്ടാന്ന്…പക്ഷേ ഞാനേട്ടനോടൊന്നും മറയ്ക്കാറില്യാലോ…അതാ…പക്ഷേ ഏട്ടനോ… കഷ്ടം അവളിങ്ങനെ ചെയ്തല്ലോ….’

‘അവളെവിടെ ഡി ‘

‘എന്തിനാ….ഒാള് പോയി…പാവം ഉച്ചയ്ക്ക് എന്നോട് പോലും പറയാതെ ഇത് ന്‍റെ ബാഗില്‍ വച്ചിട്ട് പോയി….അല്ല..ഇങ്ങളോടിച്ചു…ന്‍റെ ദേവയെ ..’

അവളുടെ കണ്ണുകള്‍ നി
റഞ്ഞു…

അത്ര ചങ്കായിരുന്നു രണ്ടും…..പാത്തു അത്ര വേഗം ആരേയും കൂട്ടാക്കില്ല…പക്ഷേ ..ദേവ അവളുടെ ജീവനായി കുറച്ച് നാള് കൊണ്ട്…..

‘സോറി..ഡി ‘

മ്മക്ക് ഓള്‍ടെ കണ്ണ് നിറഞ്ഞപ്പോള്‍ ഖല്‍ബ് പൊടിഞ്ഞ് പോയി…..

‘അല്ല…അവളിത് ഏതു കഥേടെ കാര്യമാ പറയണേ?’

പാത്തു ഒന്ന് കൂളായിട്ടുണ്ട്…

‘അത്…പിന്നേ….മേഘമല്‍ഹാര്‍ ..’

‘അള്ളോ…ടാ കാലമാടാ….നിനക്ക് എന്നോടേലും പറയായിരുന്നു…ചിലങ്ക ദേവ ആയിരുന്നൂന്ന്…’

പാത്തൂന്‍റെ കൈയ്യില്‍ ഒരു എകെഫോര്‍ട്ടിസെവനുണ്ടായിരുന്നേല്‍ അവളന്നെ വെടിവച്ച് കൊന്നേനെ ആയിരുന്നു….

അത്രമാത്രം പിറകെ നടന്നാരുന്നു അവള്‍ ‘ചിലങ്ക ‘ ആരാണെന്നറിമയാന്‍….

മുഖവും വീര്‍പ്പിച്ച് ക്ലാസ്സിലേക്ക് പോയ അവളെ വിളിച്ചിട്ടും നിന്നില്ല….തിരികെ വീട്ടില്‍ എത്തിയിട്ടും അവള്‍ക്ക് കുലുക്കമില്ല…അവളുടെ കളിയും ചിരിയുമില്ലാതെ വീടുറങ്ങി….

അച്ചനും അമ്മയും പലതും പറഞ്ഞിട്ടും നോ രക്ഷ…ആള്‍ക്കൊരു കുലുക്കവുമില്ല….
അവസാനം തോല്‍വി ഞാന്‍ സമ്മതിച്ചു…

കോളേജ് അവധി ആയതിനാല്‍ നാളെ തന്നെ അവളുടെ വീട്ടില്‍ പോയി കണ്ട് സോറി പറയാമെന്നുറപ്പ് കൊടുത്തു…..
അല്ലേലും അനിയത്തിമാരോട് തോല്‍ക്കുന്നതും ഒരു പ്രത്യേക രസാണ്….

രാവിലെ പോകാനാണ് തീരുമാനിച്ചതെങ്കിലും കുറച്ച് അത്യാവശ്യം കൊണ്ട് വൈകുന്നേരമാണ് പോയത്…

ശിവന്‍റെ അമ്പലത്തിന് അടുത്തായിരുന്നു നന്ദുവിന്‍റെ വീട്….

ഗൗരീശങ്കരം…

എന്ന് മനോഹരമായി എഴുതിവെച്ച ഫലകം കടന്ന് ഞങ്ങളുടെ ബൈക്ക് അകത്തേക്ക് ചെന്നു….

പഴയ വീട് പൊളിച്ച് മനോഹരമായി പണിതിരിക്കുന്നു…മുറ്റത്ത് തുളസിതറയും ഒരു നല്ല പൂന്തോട്ടവും….

കോളിംഗ് ബെല്‍ അമര്‍ത്തി മിനിട്ടുകള്‍ക്കകം വാതില്‍ തുറന്നു…

വാതില്‍ തുറന്ന ആള് എന്നെ കണ്ട് ഞെട്ടി…

‘ഹരീ…എത്ര നാളായെടാ അളിയാ കണ്ടിട്ട്..’

അവന്‍ ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി…വിശേഷങ്ങള്‍ പറഞ്ഞിരുന്നു….

‘അല്ല…..ഞാന്‍ നാട്ടിലെത്തിയ വിവരം നീ എങ്ങനെ അറിഞ്ഞു…’

‘ഇവള് പറഞ്ഞ്….’

ഞാന്‍ പാത്തുവിന് നേരെ കൈചൂണ്ടി…

‘ഇത്….’

‘ന്‍റെ അനിയത്തി…പാത്തു…’

‘ദൈവമേ….പാത്തുവോ…ഡീ വലുതായല്ലോ നത്തോലീ…നീ എന്നെ എവിടെ വച്ചു കണ്ടു…’

അവന്‍ പാത്തുവിന് ഒരു കൊട്ട് കൊടുത്തു..

‘ ദേവ പറഞ്ഞു…അവളെന്‍റെ കൂടെ അല്ലേ പഠിക്കണേ…’

ദേവയുടെ പേര് കേട്ട് അവന്‍റെ മുഖം മങ്ങിയോ…

ഇല്ല..

എനിക്ക് തോന്നിയതാകും…അല്ലേലും എനിക്ക് ഇത്തിരി തോന്നല് കൂടുതലാ….

‘അവളില്ലേ…ഇവിടെ…’

‘ഉണ്ട്…അമ്മാ…ഇതാരാന്ന് നോക്കിയേ…’

അകത്തുനിന്നും അമ്മ വന്നു കുശലാന്വേഷണം കഴിഞ്ഞിട്ടും ദേവയെ കാണാനില്ല…ഇവളിതെവിടെ പോയി….

ഇവള്‍ക്കൊരു മാനേഴ്സില്ലേ…ഇവളെവിടെ പോയി…..?

‘ദേവയില്ലേ..ഇവിടെ…’

ഇത്തവണ പാത്തുവല്ല ഞാനാണ് ചോദിച്ചത്…

പാത്തു അതിന് കണ്ണുകള്‍ തുറിപ്പിച്ചെന്നെ പേടിപ്പിച്ചു…

ഇവള്‍ടെ നോട്ടം കണ്ടാല്‍ തോന്നും ഞാനവളെ പെണ്ണ് ചോദിച്ചെന്ന്…അവള്‍ എവിടെ എന്നല്ലേ ചോദിച്ചുള്ളൂ….

‘അമ്മേ ഇവര്‍ക്ക് ദേവയെ കാട്ടികൊടുക്ക്….
ഡാ…ഞാനിതാ വരുന്നു…പോകല്ലേ നീ ‘

നന്ദു പുറത്തേക്ക് പോയി…

‘നിങ്ങള് വാ…അവള്‍ മുറ്റത്തുണ്ട്…’

മുറ്റത്തേക്ക് നടക്കുമ്പോഴും മനസ്സില്‍ അവളുടെ സ്വഭാവം വച്ച് ഒരു ദാവണിയൊക്കെ ഉടുത്ത് കുട്ടികളുടെ കൂടെ കളിക്കുന്ന നാടന്‍ പെണ്‍കുട്ടിയുടെ മുഖമായിരുന്നു….

ഇന്നാ മുഖം ഒന്നു കാണണം…അതുറപ്പിച്ചാണ് വന്നതും…

പക്ഷേ …..പാത്തുവിന്‍റെ കണ്ണ് തള്ളുന്നത് കണ്ടാണ് ഞാനവളെ നോക്കിയത്……..

അവളെ കണ്ട കോലം…അവളാണോ…ഈ ഇവളെന്ന് തോന്നിപ്പോയി….

(തുടരും )

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply