ബ്രിട്ടനിൽ വീട് പോലുമില്ലാത്ത ഒരു സാധാരണ ദരിദ്രസ്ത്രീ, ഒരു പെൺകുഞ്ഞിന്റെ
അമ്മ, വിവാഹമോചിത, തികഞ്ഞ പരാജയം ജീവിതത്തിൽ എല്ലാ മേഖലയിലും അനുഭവിച്ച് ആത്മഹത്യക്ക് വരെ ശ്രമിച്ച ഒരു സാധു സ്ത്രീ, ഈ ലോകത്തിലെ ഏറ്റവും സമ്പന്നയായ എഴുത്തുകാരി, അതെ
ലോകത്തിലെ ഏറ്റവും ബെസ്റ്റ് സെല്ലെർ ബുക്കിന്റെ രചയിതാവായി മാറിയതെങ്ങനെ?
വീഡിയോ കാണുക !
വീഡിയോ കാണുക !
J.K Rowling Biography – Success Story of the Harry Potter Author
ഇവളെ കുറിച്ച് പറയുകയാണെങ്കിൽ, എഴുത്തും കഠിന അദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ട്, എങ്ങനെ കോടിശ്വരിയാകാം എന്ന് ലോകത്തെ തന്റെ ജീവിതം ചൂണ്ടി കാണിച്ചവൾ ആണ്.
ദാരിദ്ര്യത്തിൽ നിന്നും കോടിപതിയായി മാറിയ അപൂർവ്വം ചില വ്യക്തിത്വങ്ങളിൽ ഒരാൾ.
ആരാണിവൾ.. അതേ മില്യൺ ഡോളർ ആസ്തിയുള്ള ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവ് ജെ.കെ. റൌളിംഗ് അഥവാ ജോവാൻ റൌളിംഗ്
31 ജൂലൈ 1965 ൽ പീറ്റർ ജെയിംസ് റൌളിംഗിന്റെയും ആനി റൌളിംഗിന്റെയും മകളായി, ബ്രിസ്റ്റോളിൽ നിന്നും പത്തു കിലോ മീറ്റർ വടക്ക് മാറി യേറ്റ് എന്ന സ്ഥലത്ത് ജനിച്ചു
കുട്ടിയായിരിക്കെത്തന്നെ മാന്ത്രിക കഥകളെഴുതുകയും അവ അനുജത്തിക്ക് വായിച്ചു കേൾപ്പിച്ചു കൊടുക്കുയും ചെയ്യുമായിരുന്നു ജോ. അവർ ആദ്യമായി എഴുതിയ കഥ ‘റാബിറ്റ്’ ആയിരുന്നു. ഈ കഥ ഒരു മുയലും അതിന്റെ കുടുംബും സ്ട്രോബറികൾ കഴിക്കുന്നതിനെ പറ്റിയുള്ളതായിരുന്നു. മീസിൽസ് രോഗം ബാധിച്ച മുയലിനെ ശ്രീമതി.തേനീച്ച എന്ന തടിയൻ ഈച്ച കാണാൻ വരുന്നതായിരുന്നു കഥാതന്തു. ഈ കഥ എഴുതുമ്പോൾ ജോവിനു അഞ്ചോ ആറോ വയസ്സായിരുന്നു പ്രായം.
കൌമാരപ്രായത്തിലെത്തിയ ജോവിനെ അവളുടെ അമ്മായിയാണ് ക്ലാസിക്കുകളെ അവളെ പരിചയപ്പെടുത്തിയത്. ജെസ്സിക്ക മിറ്സ്ഫോർഡിന്റെ ആത്മകഥ വായിക്കാൻ നൽകിയതും അവർ തന്നെ. ഈ പുസ്തകം വായിച്ചു കഴിഞ്ഞതിനു ശേഷം ജോ ജെസ്സിക്കയുടെ ഒരു ആരാധകയായി മാറുകയും ചെയ്തു.പിന്നീട് ഈ എഴുത്തുകാരിയുടെ മുഴുവൻ പുസ്തകങ്ങളും ജോ വായിക്കുകയുണ്ടായി
ഹൈസ്ക്കൂൾ വിദ്യാഭ്യാസം വൈഡൻ സ്കൂളിലും കോളേജിലും വച്ചായിരുന്നു. ഇതേ കോളേജിൽ ശാസ്ത്ര വകുപ്പിന് കീഴെ ജോയുടെ അമ്മ ടെക്നീഷ്യനായി ജോലി നോക്കിപ്പോന്നു.
ഹെമൈണി ഗ്രാന്ജർ എന്ന ഹാരി പോട്ടർ കഥാപാത്രം സ്വന്തം കൌമാരത്തെ ഓർമ്മിപ്പിക്കുന്നു എന്ന് റൌളിംഗ് പിന്നീട് പറയുകയുണ്ടായി.
അമ്മയുടെ അസുഖം അവളെ സമ്പൂർണ ദരിദ്രയാക്കി മാറ്റി. കളിച്ച് നടക്കേണ്ട കുട്ടിക്കാലം അവൾക്ക് ദാരിദ്ര്യവും പട്ടിണിയും പ്രധാനം ചെയ്തു
1990- ൽ മാഞ്ജസ്റ്ററിൽ നിന്നും ലണ്ടൻ വരെ നടത്തിയ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ തന്റെ സാങ്കൽപ്പിക ലോകത്ത് വിരിഞ്ഞ ഒരു മായാലോകമാണ് ഹാരി പോട്ടർ എന്ന മാന്ത്രിക കഥ. മായാലോകത്തിൽ അസാധാരമായ കാര്യങ്ങൾ ചെയുന്ന ഒരു കുട്ടി, ഹാരി പോട്ടർ ആണ് അതിലെ കേന്ദ്രകഥാപാത്രം താൻ ഒരു മാന്ത്രികനാണെന്നറിയാത്ത കണ്ണടയിട്ട കറുത്ത മുടിയുള്ള മെലിഞ്ഞ ഒരു ആൺകുട്ടി.
അവർ ഇങ്ങനെ പറഞ്ഞിട്ടുണ്ട് : “ഈ ആശയം എനിക്ക് എങ്ങനെ കിട്ടി എന്നത് അറിയില്ല. ഹാരിയാണ് എല്ലാത്തിനും തുടക്കം. മറ്റു കഥാപാത്രങ്ങൾ പൊടുന്നനെ എന്റെ മനസ്സിലേക്ക് വരികയായിരുന്നു.
ഫ്ലാറ്റിലേക്ക് പോയി എഴുത്ത് ആരംഭിക്കുകയായിരുന്നു.
എന്നാൽ തന്റെ 25 വയസ്സിൽ മൾട്ടിപ്പിൾ സ്ക്ലീരോസിസ് വന്നതിന് തുടർന്നുള്ള അമ്മയുടെ മരണം റൗളിംഗിന് മാനസികമായി വളരെ തളർത്തി.
ഹാരി പോട്ടർ എഴുതുവാൻ തുടങ്ങിയതിന്റെ 6 ആം മാസമാണ് അമ്മയുടെ മരണം.
തന്റെ എഴുത്തിനെ കുറിച്ച് അമ്മയോട് പറയുവാൻ റൗളിംഗിന് സാധിച്ചില്ല. എന്നത് അവളെ പിന്നീട് വളരെ വിഷമിപ്പിച്ചു.
അമ്മയുടെ മരണത്തിനു ശേഷം 1992 ൽ പോർച്ചുഗലിലേക്ക് കുടിയേറി
ഇംഗ്ലീഷ് അദ്ധ്യാപികയാകുന്നു
അവിടെ വെച്ച് ഒരു ടീവീ മാധ്യമപ്രവർത്തകൻ, ജോർജ് ആരാന്റാസ്സിനെ പരിചയപ്പെട്ടു. 16 ഒക്ടോബർ 1992-ൽ വിവാഹം ചെയുന്നു
ജൂലൈ 27, 1993-ൽ ഒരു പെൺകുഞ്ഞ്
ജനിക്കുന്നു. ജസ്സിക്ക
13 മാസത്തിൽ കൂടുതൽ ആ വിവാഹബന്ധം നിലനിന്നില്ല.1993-ൽ അവർ ഈ ബന്ധം വേർപിരിഞ്ഞു.
ഇതേ വർഷം ഡിസംബർ മാസത്തിൽ അവർ മകളോടൊപ്പം എടിൻബറോയിലുള്ള അനിജത്തിയുടെ വസതിയിലേക്ക് താമസിക്കാൻ പോയി.
വിവാഹമോചനത്തിന്റെ അഗാധം ജോലി നഷ്ടപ്പെടുത്തി
സഹോദരിക്കൊപ്പം ജീവിതം
ഒപ്പം കൂട്ടിനു ദാരിദ്ര്യവും
വീണ്ടും അധ്യാപക ജോലിക്കായി ശ്രമം
പോസ്റ്റ് ഗ്രേഡുയേഷന്റെ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജോലി കിട്ടാത്ത അവസ്ഥ
ജോലി ഇല്ലാത്ത അവസ്ഥയും ഭർത്താവിലാത്ത അമ്മയുടെ അവസ്ഥയും ദാരിദ്രവും അവളെ ആത്മഹത്യ വരെ ചെയുവാൻ പ്രേരിപ്പിച്ചു
എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷിച്ചത്, തന്റെ രചനകൾ. എഴുതിയ പുസ്തകങ്ങൾ മാത്രം
ഒരു കൊച്ചു ഫ്ലാറ്റ് മുറിയിലായിരുന്നു അക്കാലത്ത് അവരുടെ താമസം. മകളെ ഉറക്കാൻ കിടത്തിയ ശേഷം കിട്ടുന്ന വളരെ കുറച്ചു സമയത്തായിരുന്നു എഴുത്ത്. സ്കോട്ട്ലാൻഡിലെ കാപ്പിക്കടകലിളിരുന്നാണ് റൌളിംഗ് ഹാരി പോട്ടർ പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങൾ എഴുതിയത്.
തന്റെ കുഞ്ഞിനേയും ഹാരി പോട്ടറിന്റെ 3 അധ്യായവും കൊണ്ട് Edinburgh ലേക്ക് പോകുന്നു
അവിടെ വെച്ച്, 1995 ൽ ആ ദാരിദ്രത്തിൽ തന്റെ എഴുത്തിനു, ഹാരിപോട്ടറിനു നീണ്ട 5 വർഷങ്ങൾ കൊണ്ട് പൂർണരൂപം കൊടുക്കുന്നു
ദാരിദ്ര്യ കൊണ്ട്, ഒരു കംപ്യൂർ വാങ്ങുവാനോ 90,000 വേർഡ്‌സ് ഉള്ള ഹാരി പോട്ടർ ഫോട്ടോ കോപ്പി എടുക്കുവാനോ സാധിക്കാത്തതിനാൽ ഓരോ വേർഷനും ഒരു പഴയ ടൈപ്പ് റൈററ്റിൽ വളരെ കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത് പബ്ലിഷേർക്ക് അയച്ച് കൊടുത്തു
ഹാരി പോട്ടർ പ്രസദ്ധീകരിക്കുവാൻ ബ്ലൂംസ്ബേറിയിൽ കാണിച്ചപ്പോൾ ഉടമ പറഞ്ഞു ‘ നിങ്ങൾക്ക് പറ്റിയത് കൂലിപ്പണിയാണ്.
എന്നാൽ അവൾ ശ്രമം ഉപേഷിച്ചില്ല
അവൾ പറയുന്നു faillure helps you discover yourself, Take action on your ideas, Dreams can happen
12 പബ്ലിഷ് കമ്പനികൾ നിരസിച്ചു
അവൾക്ക് അവളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി
അവസാനം മുൻപ് കൊടുത്തിരുന്ന പുബ്ലിഷർ ബ്ലൂംസ്ബേറി, അതിന്റെ ceo യുടെ 8 വയസ്സായ കൊച്ചിന്റെ ആ ബുക്കിനോടുള്ള ഇഷ്ടം കണ്ട് പബ്ലിഷ് ചെയാൻ മുൻകൂർ പ്രതിഫലമായി £2,500 നൽകിക്കൊണ്ട് രണ്ടാംഅവസരം കൊടുക്കുന്നു
എന്നാൽ ഈ ബുക്കിന്റെ 450 മില്യൺ കോപ്പികൾ ആണ് ഇതിനോടകം വിറ്റു പോയത്.
15 ഇന്റർനാഷണൽ അവാർഡുകൾ നേടി തന്ന ഈ ബുക്ക്, അതിന്റെ കഥയോടുള്ള ഇഷ്ടം കണ്ട് ഫിലിമായും ഗെയിംസ് ആയും രൂപം കൊണ്ടു
ഇവയിൽ ആദ്യ രണ്ടു ചലച്ചിത്രങ്ങളിൽ കലാസംവിധാനം നിർവഹിച്ചത് റൌളിംഗ് തന്നെ ആയിരുന്നു.
ഇന്ന് ഹാരി പോട്ടർ എന്ന ബ്രാൻഡിന്റെ മാത്രം വില 15 ബില്യൺ ഡോളർ ആണ്
മാർച്ച് 2010 ൽ ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഒരു ബില്ലിയൻ ഡോളർ ആണ് റൌളിംഗിന്റെ ആസ്തി. ലോകത്തിലെ ഏറ്റവും സമ്പന്നയായ രചയിതാവ്
2008 ൽ സുണ്ടായ് ടൈംസ് നൽകിയ പട്ടികയിൽ ബ്രിട്ടനിലെ സ്ത്രീകൾക്കിടയിൽ റോളിങ്ങിനു പന്ത്രണ്ടാം സ്ഥാനം നൽകിയിരുന്നു.
2007 ൽ ഫോർബ്സ് മാസിക റോളിങ്ങിനെ ലോകത്തിൽ ഏറ്റവും പ്രതാതപഃശക്തിയുള്ള നാൽപത്തെട്ടാമത്തെ വ്യക്തിയായി തിരഞ്ഞെടുത്തു.
ടൈംസ് മാസിക റൌളിംഗിനെ 2007-ലെ മികച്ച രണ്ടാമത്തെ വ്യക്തിത്വമായി തിരഞ്ഞെടുത്തു. ഇവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളും, ഹാരി പോട്ടർ കഥകളുടെ പ്രശസ്തിയും കണക്കിലെടുത്തുകൊണ്ടാണ് അവർക്ക് ഈ ബഹുമതി സമ്മാനിക്കപ്പെട്ടത്.
മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ചവർക്കായും, ഒറ്റയ്ക്ക് ജീവിക്കുന്ന അമ്മമാർക്ക് വേണ്ടിയും പ്രവർത്തിക്കുന്ന സംഘടനകൾക്ക് റൌളിംഗ് വലിയ തുകകൾ സംഭാവനയായി നൽകിവരുന്നുണ്ട്.
ഇതിനെല്ലാം പിറകിൽ ഒന്ന് മാത്രം. പരാജയങ്ങളെയും അവഗണനയെയും മറികടന്ന റൗളിങ്ങിന്റെ ആത്മധൈര്യവും കഠിനോദ്ധ്വാനവും
നിങ്ങൾക്ക് ഒരു സ്വാപ്നമുണ്ടെങ്കിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ എന്ത് പരാജയവും അവഗണനയും ഏറ്റാലും ഒരിക്കലും നിർത്തി വെച്ച് പോകരുത്. അതിന് വേണ്ടി പോരാടണം.
നിങ്ങൾ ജീവിതത്തിൽ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിൽ കടന്ന് പോകുകയാണെങ്കിൽ, നിങ്ങൾ വിശ്വസിക്കുന്ന ഒരു ജോലി തുടരുകയാണെങ്കിൽ, അത് ഇത് വരെ ഒരു വിജയവും തന്നിട്ടില്ലെങ്കിലും അതിന് കൈവിടരുത്
കാരണം, ആർക്ക് അറിയാം നിങ്ങൾ ഒരു ചരിത്രം സൃഷ്ടിക്കാൻ പോകുകയാണെന്ന്
അതിനായി എല്ലാ ഊർജവും ശ്രദ്ധയും ഒരു ബിന്ദുവിൽ തന്നെ കേന്ദ്രീകരിച്ചു പ്രയത്നിക്കുക, വിജയം നിങ്ങളുടെ തൊട്ടരികിൽ തന്നെ ഉണ്ട്.
ഇതിനായി പരാജയങ്ങളെ കണ്ട് ഭയപ്പെടാതെ നിങ്ങളുടെ ഉള്ളിലെ കഴിവിനായി, ഉണർന്ന് പ്രവൃത്തിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission