ബിൽ ഗേറ്റ്സ് നമ്മോട് വായിക്കാൻ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ | Books Recommendation

2131 Views

പരാജയത്തെ അഭിമുഖീകരിക്കാൻ പേടിയുണ്ടോ നിങ്ങൾക്ക്?
ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നു പറയേണ്ടി വരും. നിങ്ങൾക്ക് സമ്പത്തുമുണ്ടാകില്ല. 
കാരണം വിജയത്തിനു മുന്നേ പരാജയമുണ്ടായേക്കാം. പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട്  പുതിയ രീതികൾ അനുവർത്തിക്കാൻ തയാറാകുന്നതോടെ വിജയമുണ്ടാകും.

ഏതെങ്കിലും ഒരു കാര്യം ഒരു നിശ്ചിതരീതിയിൽ  ചെയ്യുമ്പോൾ ചിലപ്പോൾ പരാജയപ്പെട്ടേക്കാം. കാരണം നമുക്ക് വിജയത്തിൻറെ വഴി മുൻകൂട്ടി അറിയില്ല എന്നതു തന്നെ. അങ്ങനെ പരാജയപ്പെട്ടു കഴിയുമ്പോൾ നമ്മുടെ വഴി തെറ്റായിരുന്നുവെന്ന് നാം മനസിലാക്കുകയും , പുതുതായ വഴി തെരഞ്ഞെടുക്കാൻ പ്രേരിതനാവുകയും ചെയ്യും . പുതിയ വഴിയിലൂടെയുള്ള പ്രയാണം നമ്മെ വിജയത്തിലെത്തിക്കും.

എത്രയോ ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താനാകും 
ഇതിലൊരാൾ മാത്രമാണ്  ലോകത്തെ ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും നിലവിലെ ചെയ്ർമാനുമായ ബിൽ ഗേറ്റ്സ് 
5 Books Bill Gates Think Every One Should Read | Book Recommendations

പൊതുവെ ഏകാകതയെ ഇഷ്ടപ്പെടുകയും പഠനത്തെ വെറുക്കുകയും ചെയ്തിരുന്ന ബിൽ ഗേറ്റ്സിന്റെ വിശേഷണങ്ങളിലൊന്നായിരുന്നു  ഒരു ‘കോളേജ് ഡ്രോപ്പ് ഔട്ട് സ്റ്റുഡന്റ്’ എന്നത്.
കമ്പ്യൂട്ടർ പഠനം ഇഷ്ടമായിരുന്ന ബിൽ ഗേറ്റസിനെ വക്കീൽ ആകണമെന്ന മാതാപിതാക്കളുടെ നിർബന്ധം പ്രകാരമായിരുന്നു നിയമ പഠനത്തിനായി കോളേജിൽ പറഞ്ഞയച്ചത്.
എന്നാൽ കോളേജിൽ നിന്നു പഠനം മടുത്ത് നിർത്തി പുറത്തിറങ്ങിയ ബിൽ ഗേറ്റ്സ്, പോൾ ആലെനുമൊത്ത് ഒരു ചെറിയ കമ്പനി സ്ഥാപിച്ചു . നിർഭാഗ്യവശാൽ  അവരുടെ ഉൽപന്നം മാർക്കറ്റിൽ അമ്പേ പരാജയമായിരുന്നു. പക്ഷേ ഇരുവരും വെറുതേയിരുന്നില്ല. വീണ്ടും ശ്രമിച്ചതിന്റെ ഫലമാണ് മൈക്രോസോഫ്റ്റ് . വിവരസാങ്കേതികവിദ്യയുടെ  ആദാനപ്രദാനരംഗത്ത്  മൈക്രോസോഫ്റ്റ് വരുത്തിയ മാറ്റം എത്ര വിപ്ലവകരമായിരുന്നുവെന്നതിന് കാലം സാക്ഷി.

അന്ന് 21 ഡോളർ  വിലയുള്ള ഒരു  ഷെയറിനു ഇന്ന് 7800 ഡോളർ വിലയാണ് ഉള്ളത് 
78 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൈക്രോസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‌ കീഴില്‍ 50,000ത്തോളം പേര്‍ ജോലിയെടുക്കുന്നുണ്ട്‌. 
1975 ൽ മൈക്രോ സോഫ്റ്റ് തുടങ്ങി .1987 ഇൽ 31 വയസിൽ ലോകത്തിലെ ഏറ്റവും ചെറിയ പ്രായത്തിൽ ബില്ല്യ്നെര്‍ ആയി .1995 ഇൽ വിൻഡോസ് 95 വിപണിയിൽ എത്തിച്ചു .അങ്ങനെ ലോകത്തിലെ ഏറ്റവും  വലിയ സമ്പന്നനായി 
ഇന്ന് ബിൽ ഗേറ്റ്സ്, ഒന്നര പതിറ്റാണ്ടോളമായി ലോകത്തിന്റെ  ധനികരുടെ പട്ടികയിൽ മൂൻനിരയിലുള്ളതും  23 വര്ഷങ്ങളായി ലോകത്തിൽ ഏറ്റവും വലിയ ധനികനുമായ വെക്തി 
ഓരോ നിമിഷവും 2600 അമേരിക്കൻ ഡോളർ ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു വെക്തി 
എന്നാൽ തന്റെ വരുമാനത്തിന്റെ 95 ശതമാനവും ചാരിറ്റിക്ക് മാറ്റി വെച്ച് ലോകത്തെ ഞെട്ടിച്ച സാമൂഹിക പ്രവർത്തകൻ

എനിക്ക് പണത്തിനു ഒരു വിലയുമില്ല. എല്ലാം മെലിൻഡ ഫൗണ്ടേഷന് നൽകും. മക്കൾക്കു നല്ല വിദ്യാഭ്യാസവും അവസരങ്ങളും നൽകിയിട്ടുണ്ട്. അധ്വാനിച്ചു അവർക്കാവശ്യമുള്ളതു നേടട്ടെ”. 
ലോകത്തിലെ ഏറ്റവും ധനാവാനായ  ബിൽ ഗേറ്റ്സ് എന്ന മനുഷ്യന്റെ വാക്കുകളാണിത്. 
ഇത്തരം നിരവധി കഥകൾ കേൾക്കുമ്പോൾ നമുക്കു മനസിലാകും . പരാജയത്തെ ധൈര്യപൂർവം നേരിട്ടവർക്കെല്ലാം പിന്നീട് ഉയർന്ന വിജയമുണ്ടാക്കാൻ കഴിഞ്ഞു.കടക്കെണിയുടെ പാതാളത്തിൽ നിന്ന് അവർക്ക് സമ്പത്തിൻറെ സ്വർഗലോകത്തേക്ക് പറന്നുയരാൻ കഴിഞ്ഞു.
പരാജയത്തെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം പരാജയത്തിന് നിങ്ങൾ നൽകുന്ന നിർവചനം മാറ്റിയെഴുതുകയാണ്.
വിജയം ആഘോഷിക്കുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ പരാജയത്തിൽ നിന്ന് പാഠം പഠിക്കുന്നതാണ് അതിനെക്കാൾ പ്രധാനം എന്ന് ബിൽ ഗേറ്റ്സ് പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണ്.
കംപ്യൂട്ടറും മൊബൈൽ ഫോണും ടാബുകളും യുവജനതയെ ഇന്റർനെറ്റിലേക്കും ഗെയിമുകളിലേക്കും മറ്റും വലിച്ചുകൊണ്ടു പോയപ്പോൾ കിട്ടിയ സമയത്തൊക്കെ ആർത്തിയോടെ പുസ്തകങ്ങൾ വായിച്ചുതള്ളിയിരുന്ന ഒരാൾ ഉണ്ടായിരുന്നു, സാക്ഷാൽ ബിൽ ഗേറ്റ്സ്. വായിക്കുക മാത്രമല്ല, ബിൽ ഗേറ്റ്സ് ചെയ്തത്. താൻ വായിച്ചിരുന്ന ഓരോ പുസ്തകത്തെയും കുറിച്ച് വിശദമായ പഠനക്കുറിപ്പുകൾ തയ്യാറാക്കി തന്റെ ബ്ലോഗിൽ അദ്ദേഹം പ്രസിദ്ധീകരിക്കാറുമുണ്ടായിരുന്നു.
മാത്രമല്ല, കിട്ടുന്ന അവസരത്തിലെല്ലാം വായനയിൽ നിന്നകന്ന്‌ കഴിയുന്ന യുവതയെ അദ്ദേഹം അതിലേക്ക് നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.താൻ വായിച്ച നല്ല പുസ്തകങ്ങൾ ഏതെന്ന്‌ അദ്ദേഹം അവരോടു പറയുകയും എന്തുകൊണ്ട്‌ ആ പുസ്തകം തന്നെ ആകർഷിച്ചുവെന്നും സ്വാധീനിച്ചുവെന്നും എന്തുകൊണ്ടവർ ആ പുസ്തകം വായിക്കണമെന്നും കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

gatesnotes.com എന്ന തന്റെ ബ്ലോഗിലാണ് പുസ്തകങ്ങളുടെ റിവ്യൂ ബിൽ ഗേറ്റ്സ് സാധാരണ എഴുതാറുള്ളത്. ഇന്നു ലോകത്തിലെ പ്രധാന മാധ്യമങ്ങൾ എല്ലാംതന്നെ ബിൽ ഗേറ്റ്സ് പുറത്തിറക്കകുന്ന ലിസ്റ്റിനായി കാത്തിരിക്കുന്ന അവസ്ഥയാണുള്ളത്. ഇക്കുറിയും ബിൽ ഗേറ്റ്സ് പതിവു തെറ്റിച്ചിട്ടില്ല. ഗ്രീഷ്മകാല വായനയ്ക്കായി അദ്ദേഹം അഞ്ച് പുസ്തകങ്ങൾ തന്റെ ബ്ലോഗിലൂടെ ശുപാർശ ചെയ്തിട്ടുണ്ട്:

‘ബോൺ എ ക്രൈം’ (‘Born a Crime’ by Trevor Noah)- ട്രെവർ നോഹ എഴുതിയ ‘ബോൺ എ ക്രൈം’ എന്ന പുസ്തകമാണ് ലിസ്റ്റിൽ ആദ്യത്തേത്. കോമഡി സെൻട്രലിന്റെ പ്രധാന ഷോ ആയ ഡെയിലി ഷോയുടെ അവതാരകനാണ് ട്രെവർ. സൗത്ത് ആഫ്രിക്കയിൽ ജനിച്ച ട്രെവർ മിശ്രവംശത്തിൽ ഉള്ളവനായതുകൊണ്ട്‌ ധാരാളം ദുരനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ‘ദുഃഖമുണർത്തുന്ന ചില കഥകളും നമ്മളെ ചിരിപ്പിക്കാറുണ്ട്‌’ എന്ന്‌ ബിൽ ഗേറ്റ്സ് ഈ പുസ്തകത്തെക്കുറിച്ച് പറയുന്നു.

‘ദി ഹാർട്ട്’ (‘The Heart’ by Maylis de Kerangal)-ഭാര്യ മെലിൻഡാ ഗേറ്റ്സ് പറഞ്ഞറിഞ്ഞിട്ടാണ് ബിൽ ഗേറ്റ്സ് ‘ദി ഹാർട്ട്’ എന്ന പുസ്തകം വായിക്കാൻ തുടങ്ങിയത്. കാറപകടത്തിൽപ്പെട്ട ഒരു ചെറുപ്പക്കാരനെ ‘ബ്രെയിൻ ഡെഡ്’ (വൈദ്യശാസ്ത്ര പ്രകാരം അയാൾക്ക് ജീവിതത്തിലേക്ക്‌ പിന്നെ ഒരു വിധത്തിലുമുള്ള തിരിച്ചുപോക്കില്ല) എന്ന് വൈദ്യലോകം പ്രഖ്യാപിക്കുമ്പോഴും അയാളുടെ മാതാപിതാക്കൾ ആ ചെറുപ്പക്കാരന്റെ ഹൃദയം ദാനം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ കുഴയുന്നു. കാരണം ആ ഹൃദയം മിടിച്ചു കൊണ്ടിരിക്കുകയാണ്. ‘കവിതയോട് അടുത്തു നിൽക്കുന്നത്‌’ എന്നാണ് ബിൽ ഗേറ്റ്സ് ഈ പുസ്തകത്തെക്കുറിച്ച് പറയുന്നത്.

‘ഹിൽബില്ലി എലിജി’ (‘Hillbilly Elegy’ by J.D. Vance)- അമേരിക്കൻ മറീനിൽ ജോലി ചെയ്തിരുന്ന വാൻസിനു എയ്ൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് നിയമ ബിരുദവും ഉണ്ട്. ഒരു സാധാരണ തൊഴിലാളിമേഖലയിൽ നിന്ന് വളർന്നുവന്ന വാൻസിന്റെ അനുഭവങ്ങളാണ് ‘ഹിൽബില്ലി എലിജി’യിലൂടെ അദ്ദേഹം പറയുന്നത്. ‘ഇതിവൃത്തത്തിൽ മാത്രമല്ല ഈ പുസ്തകത്തിന്റെ മാന്ത്രികത, തുറന്നു പറയാനുള്ള വാൻസിന്റെ ധൈര്യത്തിലുമുണ്ട്‌’ എന്ന്‌ ബിൽ ഗേറ്റ്സ് പറയുന്നു.

‘ഹോമോ ഡെയൂസ്’ (‘Homo Deus’ by Yuval Noah Harari)- ഹരാരിയുടെ മുൻ പുസ്തകമായ ‘സാപിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മാൻകൈൻഡ്’ എന്ന പുസ്തകം ബിൽ ഗേറ്റ്സ് തന്റെ വായനയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയായ ‘ഹോമോ ഡെയൂസ്’ പ്രതിപാദിക്കുന്നത് മനുഷ്യന്റെ ഭാവികാലത്തെക്കുറിച്ചും മനുഷ്യൻ യുദ്ധവും രോഗവും ദാരിദ്ര്യവും ഒഴിവാക്കിയാലുള്ള അവസ്ഥയെ ക്കുറിച്ചുമാണ്.
ഹരാരി എഴുതിയതൊക്കെ ശരിയെന്ന ബോധം ബിൽ ഗേറ്റ്സിനില്ല. എന്നാലും ‘മനുഷ്യ നന്മയുടെ ഭാവിയെ കുറിച്ച് ഹരാരി നന്നായി എഴുതിയിരിക്കുന്നു’ എന്ന് തന്നെ ബിൽ ഗേറ്റ്സിന്റെ വിശ്വാസം.

‘എ ഫുൾ ലൈഫ്’ (‘A Full Life’ by Jimmy Carter)- അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ ഈ പുസ്തകത്തിലൂടെ തന്റെ അനുഭവങ്ങളേയും തന്റെ തീരുമാനങ്ങളെയും വിജയങ്ങളെയും തെറ്റുകളെയും വിശകലനം ചെയ്യുകയും നമുക്കായി പങ്കിടുകയും ചെയ്യുന്നു. ഈ പുസ്തകങ്ങളെ കുറിച്ച് പൊതുവായി പറയാൻ ബിൽ ഗേറ്റ്സിനു ഇത്രമാത്രം: ”നിങ്ങൾ ഒരു ബീച്ചിൽ കിടന്നു വായിച്ചാലും മുറിയിലെ കസേരയിലിരുന്നു വായിച്ചാലും ഇവ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും, തീർച്ച.’
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply