ദി ഗേൾ ഇൻ റൂം 105 | The Girl in Room 105 by Chetan Bhagat – Book Review

3362 Views

ചേതൻ ഭഗത് book review
ചേതൻ ഭഗതിന്റെ എല്ലാ നോവലുകളും വായനക്കാർ ഒത്തിരി ഇഷ്ടപ്പെടുന്നു. അദ്ദേഹം എഴുതിയ 8 നോവലുകളും ഇപ്പോഴും ബെസ്റ്റ് സെല്ലിങ് ബുക്കുകളായി തുടരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ട എഴുത്തുകാരനായ ഈ ചേതൻ ഭഗതിന്റെ ഏറ്റവും പുതിയ 2018 ഒക്ടോബറിൽ പ്രസദ്ധീകരിച്ച നോവലായ ദി ഗേൾ ഇൻ റൂം 105 ന് കുറിച്ചാണ് ഇവിടെ പറയുന്നത്.

Chetan Bagat’s The girl in room 105

ചേതൻ ഭഗതിന്റെ മറ്റ് നോവലുകളെ വെച്ച് നോക്കുമ്പോൾ തികച്ചും വെത്യസ്തമായ പ്രമേയമാണ് ദി ഗേൾ ഇൻ റൂം 105 ന് പറയാനുള്ളത്.  മറ്റ് നോവലുകൾ സ്നേഹത്തിന്റെ കഥ പറയുമ്പോൾ ഇത് നമ്മോട് ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ  ഒരു ത്രില്ലിംഗ് കഥയാണ് പറയുന്നത്.
  ഇതിൽ പ്രധാന കഥാപാത്രം എന്ന് പറയുന്നത്  കേശവ് രാജ്‌പുരോഹിത്‌, IIT യിൽ പാസ്സ് ഔട്ടായ ഒരു  യുവാവ്.  അയാൾ തന്റെ ഗേൾ ഫ്രണ്ടുമായി പിരിഞ്ഞ്,  ഒരു ദിവസം അവളുടെ ജന്മദിനത്തിന് അവളെ കാണാൻ ഹോസ്റ്റൽ റൂമിലോട്ടു പോകുന്നു.  അതിന് തുടർന്ന് അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന വിധത്തിലാണ് കഥ മുന്നേറുന്നത്.
ഹോസ്റ്റൽ റൂം 105,  അവിടെ പോയതായിരുന്നു എല്ലാറ്റിനും തുടക്കം.  ആ റൂമിന്റെ നമ്പർ തന്നെയാണ് ഈ നോവലിന്റെ പേരിന് പിറകിൽ.  അവിടെ ആ റൂമിൽ ചെന്നപ്പോൾ അവിചാരികമായി തന്റെ ഗേൾ ഫ്രണ്ട് മരണപ്പെട്ടതായി കാണുന്നു.  അതെ ആരോ അവളെ കൊലപ്പെടുത്തിയിരുന്നു.
തുടർന്ന് കേശവും അവന്റെ ഒരു ഫ്രണ്ട് ഉം കൂടി ആ കൊലപാതകത്തിന്റെ പിന്നിലെ കുറ്റവാളിയെ കണ്ട് പിടിക്കുന്നതാണ് ഈ നോവലിലെ കഥാതന്തു.  അവളെ പഠിപ്പിച്ച പ്രൊഫസറെ തൊട്ട് ഒരുപാട് പേരെ സംശയിച്ച് കഥ മുന്നേറുന്നു.  കേശവ്, തന്റെ മരിച്ച ഗേൾ ഫ്രണ്ട് സേറയുടെ നാടായ കാശ്മീരിലും കേസന്വേഷണത്തിന്റെ ഭാഗമായി പോകുന്നു.
അവിടെ അവളുടെ സ്റ്റെപ്ബ്രദർ ഒരു തീവ്രവാദിയായിരുന്നു.  ഓരോ ആളുകളെയും സംശയിക്കുമ്പോൾ നാം പോലും അറിയാതെ കുറ്റവാളി അയാളായി നമുക്ക് തോന്നും.  പക്ഷെ ഒന്ന് പറയാം നാം വിചാരിക്കുന്ന ഒരാളായിരിക്കില്ല അതിലെ യഥാർത്ഥ കുറ്റവാളി.  കഥക്ക്  നാം പോലും പ്രതീഷിക്കാത്ത ഒരു ട്വിസ്റ്റ്‌ ആണ് അവസാനം സംഭവിക്കുന്നത്.  ആ ഒരു സസ്പെൻസ് ഞാൻ ഇവിടെ പറയുന്നില്ല.  ഒന്ന് പറയാം ഈ നോവൽ വായിച്ച് ഇഷ്ടപെടാത്ത ആരും ഉണ്ടാകില്ല. അത്രയും നല്ലൊരു ത്രില്ലിംഗ് സ്റ്റോറി ആണ് ഇത്. 
വീഡിയോ കാണുക!
എന്റെ റേറ്റിംഗ്- 4/5
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ദി ഗേൾ ഇൻ റൂം 105 | The Girl in Room 105 by Chetan Bhagat – Book Review”

Leave a Reply