Skip to content

Mark Zuckerberg Biography and Recommended Books: Success Story of Facebook

മാർക്ക് സുക്കർബർഗ്!!
പഠനം നിർത്തി പോന്ന കോളേജ്  തന്നെ ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ച നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഫേസ്ബുക്ക് സ്‌ഥാപകൻ സുക്കർ ബർഗ്

Mark Zuckerberg Biography and Recommended Books: Success Story of Facebook

ലോകത്തെ 5-മത്തെ കോടിശ്വരൻ 
കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
എങ്കിലും വെറും ഒരു സാധാരണ ടി ഷർട്ട്‌ ഇട്ട് സാധാരണക്കാരനായി ജീവിക്കുവാൻ ഇഷ്ടപ്പെടുന്നയാൾ 

1984 മെയ്‌ 14 ന്  ആണ് സുക്കർ ബർഗ് ജനിച്ചത്. പിതാവ് സ്വന്തമായി ക്ലിനിക് നടത്തുന്നു. വളരെ ചെറുപ്രായത്തിൽ പിതാവ് അവനു വേണ്ടി കമ്പ്യൂട്ടർ വാങ്ങിച്ചു കൊടുക്കുകയും സാങ്കേതികവിദ്യയിലും കമ്പ്യൂട്ടറുകളിലും അവൻ അതിയായ താല്പര്യവും പ്രകടിപ്പിചിരുന്നു. 
പഠനത്തെ വെറുത്തിരുന്നത്  കൊണ്ട്  സ്കൂൾ ബുക്കുകൾ കൊണ്ടുള്ള വിദ്യാഭ്യാസത്തിൽ അവന് താത്പര്യമില്ലായിരുന്നു. 
കമ്പ്യൂട്ടറുകളുടെ അറിവുകൾ മാക്സിമം നേടിയെടുക്കാൻ കൂടുതൽ സമയവും അവൻ ചെലവഴിച്ചു.  
തന്റെ ഒപ്പമുള്ള മറ്റ് കുട്ടികൾ കമ്പ്യൂട്ടറിൽ ഗെയിം കളിച്ച് വളർന്നപ്പോൾ സുക്കർ ബർഗ് കമ്പ്യൂട്ടർ ഗെയിം ഉണ്ടാക്കി കൊണ്ട് വളർന്നു.
ഇന്നുള്ള മെസ്സേഞ്ചർ ന്റെ ആദ്യരൂപമായ സുക്കർ നെറ്റ് എന്ന സംവിധാനം സുക്കർ ബർഗ് തന്റെ അച്ഛനെ ക്ലിനിക്കിൽ ഇരുന്ന് കൊണ്ട് വീട്ടിലെ വിവരങ്ങൾ അറിയുന്നതിന് നിര്മിച്ചതായിരുന്നു.
തുടര്പഠനത്തിനായി ഹാർവാർഡിൽ ചേർന്നുവെങ്കിലും പഠനം മതിയായി നിർത്തി പൊന്നു. പിന്നീട് അതെ കോളേജ് തന്നെ സുക്കർ ബർഗിനെ ഡോക്ടറേറ് നൽകി ആദരിച്ചു.
ഇന്ന് സുക്കർ ബർഗിന് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, തുടങ്ങി 60 ൽ പരം കമ്പനികൾ സ്വന്തമായിട്ടുണ്ട്.
സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റാണ് ഫേസ്‌ബുക്ക്.
ഫെബ്രുവരി 4 2004 മാർക്ക് സുക്കർബർഗ് സ്ഥാപിച്ച ഫേസ്ബുക്ക് ഇന്ന് ലോകത്തിലെ പല ഭാഗത്തു നിന്നുമുള്ള ആളുകൾ കണക്ട് ചെയ്യുന്നു.
2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് 2017  വരെയുള്ള കണക്കനുസരിച്ച 219 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്. 
ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ്
ഇന്ത്യയിൽ ഇതിന് മൂന്നാം’ സ്ഥാനമാണുള്ളത്.
ഇന്ത്യയിലെ സോഷ്യൽ നെറ്റ്വർക്കിംഗ് ഉപയോക്താക്കൾക്ക് സ്വന്തം ഭാഷയിൽ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയിൽ രംഗത്തെത്തിയിരിക്കുന്നത്. 
ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കൾ വീതമുണ്ട്. ഫേസ്‌ബുക്കിന്റെ ഉപയോക്താക്കളിൽ 70 ശതമാനവും അമേരിക്കക്ക് പുറത്താണ്.
ഇങ്ങനെ ഫേസ്‌ബുക്കിന്റെ വളർച്ച തികച്ചും  അമ്പരപ്പിക്കുന്നതായിരുന്നു.
ഇന്ന് ഫേസ്‌ബുക്കിന്റെ ചുവടു പിടിച്ച് ധാരാളം സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ ഉണ്ട്. ഗൂഗിളിന്റെ ഗൂഗിൾ പ്ലസ് ആണ് ഒരു ഉദാഹരണം.എങ്കിലും 2004- ൽ ആരംഭിച്ച ഫേസ്‌ബുക്ക് തന്നെയാണ് ഇന്ന് ലോകത്തിൽ ഒന്നാമത്.ട്വിറ്റർ ,ലിങ്ക്ഡ്ഇൻ എന്നിവ രണ്ടും മൂന്നും സ്ഥാനത്ത് നിലനിൽകുന്നു[
ലോകത്തിലെ നമ്പർ വൺ നെറ്റ്‌വർക്ക് ആയി മാറിയ ഈ ഫേസ്ബുക്കിലെ തുടക്കത്തിൽ ഉണ്ടായിരുന്ന 3 അക്കൗണ്ട് ഏതൊക്കെയാണെന്ന് അറിയുമോ?
ഫേസ്ബുക്ക് സൃഷ്ടിക്കുമ്പോൾ ഓരോ ഉപയോക്താവിനും ഒരു പ്രൊഫൈൽ ഐഡി ഉണ്ടായിരുന്നു. ആദ്യ 3 ഐഡികൾ (1, 2, 3) മാർക് സക്കർബർഗ് പരീക്ഷിക്കുകയും തുടർന്ന് ഇല്ലാതാക്കുകയും ചെയ്തു. 
ആദ്യത്തെ യഥാർത്ഥ ഫെയ്സ്ബുക്ക് അക്കൌണ്ട് മാർക്ക് സുക്കർബർഗിലെ പ്രൊഫൈൽ നമ്പറിൽ നിന്നാണ് ആരംഭിക്കുന്നത്. ഫെയ്സ്ബുക്കിനായി സൈൻ അപ്പ് ചെയ്ത ആദ്യ ആളുകൾ മാർക്കിന്റെ റൂംമേറ്റ്കൾ തന്നെ ആയിരുന്നു
എന്നാൽ ഇത്രയും കോടിശ്വരനായ സുക്കർ ബർഗ് ശമ്പളമായി കൈപ്പറ്റുന്നത് വെറും ഒരു ഡോളർ മാത്രമാണ്.
2017 ൽ തന്റെ മകളുടെ ജന്മദിനത്തിന്റെ അന്ന് തന്റെ ശമ്പളത്തിന്റെ 98% മാനവും ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ചു 
മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നമുക്ക് മനസ്സിലാക്കാനും പഠിക്കാനും ഒരുപാട് കാര്യങ്ങളുണ്ട് . സ്കൂൾ പഠന കാലത്തു തന്നെ കൂടുതൽ മാർക്ക് നേടാനും മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചൂ സബ്ജെക്ട് തിരഞ്ഞെടുക്കാനും അവരെ നിർബന്ധിച്ച് സമ്മർദ്ദം സൃഷ്ടിക്കുന്നു. അങ്ങനെയുള്ളവർ കണ്ടു പടിക്കേണ്ട ഒരുദാഹരണം ആണ് മാർക്ക് സുക്കർ ബർഗിന്റെ  വിജയകഥ.
ഓരോ കുട്ടികൾക്കും അവരുടേതായ കഴിവുകളുണ്ട്. അവർക്ക് മാത്രമായിട്ടുള്ള താത്പര്യങ്ങളുണ്ട്. അത് മനസ്സിലാക്കി അവർക്ക് വേണ്ട പാത തുറന്നു കൊടുക്കുകയും സമ്മർദ്ദം നല്കാതിരിക്കുകയും ചെയ്യുക. എങ്കിൽ നമുക്ക് ഒരുപാട് സുക്കർ ബർഗുമാരെ  വാർത്തെടുക്കാൻ കഴിയും.
കളർ ബ്ലൈൻഡ്നെസ് ഉള്ള ഒരാൾ കണ്ണിനു കുളിർമ നൽകുന്ന ഫേസ്ബുക്ക് നിർമ്മിച്ചുവെങ്കിൽ എന്ത് കുറവിനെയും തോൽപ്പിച്ച് വിജയിക്കുവാൻ സാധിക്കുമെന്ന ഒരു വലിയ പാഠമാണ് നമ്മെ സുക്കർ ബർഗ് തന്റെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നത്.
നമ്മുടെ ചുറ്റുമുള്ള ലോകത്തെ ബന്ധിപ്പിക്കുക എന്ന ഒരേ ഒരു ലക്ഷ്യമാണ് സുക്കർ ബർഗിന്റെ ലൈഫിനുള്ളത് 
ഈ കാരണം കൊണ്ട് തന്നെയാണ് സുക്കർ ബർഗ് ഫേസ്ബുക്ക് ബേസ്ഡ് ബുക്ക്‌ ക്ലബ്‌ തുടങ്ങുവാൻ തീരുമാനിച്ചത്.
അതുപോലെ തന്നെ തന്റെ മകളുടെ ജനനത്തിനു ശേഷം ഒരു മാസത്തിൽ രണ്ടു ബുക്ക്‌ വീതം വായിക്കുമെന്ന ഒരു ഗോളും  എടുത്തു. അത് പ്രകാരം വായിച്ചതിൽ ഇഷ്ടപ്പെട്ട ബുക്സിന്റെ ലിസ്റ്റ് ഉണ്ടാക്കുവാനും തുടങ്ങി 
വ്യത്യസ്ത സംസക്കാരങ്ങൾ,  വിശ്വാസങ്ങൾ,  ചരിത്രങ്ങൾ,  ടെക്നോളോജിസ് തുടങ്ങി മേഖലകളിലെ പുസ്തകങ്ങളാണ് വായിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്.

പുസ്തകങ്ങൾ ഒരു വിഷയത്തെ പറ്റി, പല സോഷ്യൽ മീഡിയയെക്കാൾ  കൂടുതൽ ആഴത്തിൽ മനസിലാക്കുവാൻ സാധിക്കും എന്ന് ഏറ്റവും വലിയ സോഷ്യൽ മീഡിയായ ഫേസ്ബുക് സ്‌ഥാപകൻ സുക്കർ ബർഗ് പറയുന്നു. ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് പുസ്തകങ്ങളിലേക്ക്  കടക്കുവാൻ പോകുന്നുവെന്ന് തന്റെ പേർസണൽ ഫേസ്ബുക്ക് പേജിൽ സുക്കർ ബർഗ് വ്യക്തമാക്കിയിരുന്നു.
ഇനി സുക്കർ ബർഗ് നമുക്ക് വായിക്കാനായി നിർദ്ദേശിക്കുന്ന പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം 

1.  Why Nations Fail’ by Daren Acemoğlu and James Robinson

2012 ൽ പബ്ലിഷ് ചെയ്ത ഈ ബുക്ക്‌  MIT economist Daren Acemoğlu ന്റെയും Harvard political scientist James Robinson ന്റെയും നീണ്ട 15 വർഷത്തിന്റെ റിസർച്ചിന്റെ ഓവർവ്യൂ ആണ്. ഗവണ്മെന്റിനെ കുറിച്ചും ജനങ്ങൾ  സാമ്പത്തികമായി പരാജയപ്പെടുന്നതിന്റെ കാരണങ്ങളെ കുറിച്ചുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഒരു സാമൂഹിക സ്നേഹിയായ സുക്കർ ബർഗിനെ ഈ ബുക്ക്‌, തന്റെ പ്രിയപ്പെട്ട ബുക്കുകളിൽ ഒന്നാണ്.

2. The Rational Optimist’ by Matt Ridley

2010 ൽ പ്രശസ്ത ശാസ്ത്ര എഴുത്തുക്കാരൻ കൂടിയായ Matt Ridley രചിച്ചതാണ്. മുൻപ് പറഞ്ഞ 
Why Nations Fail’ എന്ന ബുക്കിന്റെ നേരെ എതിർ (inverse) ആശയമാണ് ഇതിൽ പറയുന്നത്. അതിൽ social and political ശക്തികൾ ,economic ശക്തികളെ കണ്ട്രോൾ ചെയുന്നെവെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത് അതിന്റെ നേരെ വിപരീത ആശയമാണ്. ഒരു കാര്യത്തിന്റെ രണ്ട് രീതിയിലുള്ള അഭിപ്രായം അറിയുവാനാണ് ഈ ബുക്ക്‌ തിരഞ്ഞെടുത്തത് എന്ന് സുക്കർ ബർഗ് പറയുന്നു.

3. Portfolios of the Poor’ by Daryl Collins, Jonathan Morduch, Stuart Rutherford, and Orlanda Ruthven

ഇന്ത്യ, ബംഗ്ളാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങീ രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങളെ റിസർച്ച് ചെയ്തതിന്റെ ഒരു റിപ്പോർട്ട്‌ കൂടി ആണിത്.
ഇതിലൂടെ പറയുന്നു, ലോകത്തിൽ 3 ബില്യൺ ആളുകൾ ദിവസം 3 ഡോളർ രൂപക്ക് താഴെ ചിലവാക്കി ജീവിക്കുന്നു. 1 ബില്യൺ ആളുകൾ 1 ഡോളർ രൂപക്ക് താഴെ ചിലവാക്കി ജീവിക്കുന്നു. ലോകത്തിൽ ജനങ്ങളുടെ അവസ്ഥ മനസിലാക്കുവാനും അവർക്ക് എന്തെങ്കിലും സഹായം ചെയ്യുവാനും പ്രേരിപ്പിക്കുന്ന ബുക്ക്‌ ആണ് ഇതെന്ന് സുക്കർ ബർഗ് പറയുന്നു.
ഈ മൂന്ന് പുസ്തകങ്ങളാണ് സുക്കർ ബർഗ് നമ്മോട് എന്തായാലും വായിക്കുവാൻ ആവശ്യപ്പെടുന്ന ബുക്സ്.  സുക്കർ ബർഗിനെ പറ്റിയും ഈ പുസ്തകങ്ങളെ പറ്റിയും കൂടുതൽ അറിയുവാൻ ഇതിനോടൊപ്പമുള്ള വീഡിയോ കാണുക. 
Happy Reading!
4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!