ദി സഹീർ | The Zahir by Paulo Coelho – Book Review

7155 Views

zahir malayalam book review
കഥാകൃത്തിനെ കുറിച്ച്  പറയുകയാണെങ്കിൽ, മോട്ടിവേഷൻ ബുക്സിന്റെ എഴുത്തുകാരിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന, ബ്രസിലിയകാരനായ, വിശ്വവിഖ്യാതനായ പൌലോ കൊയിലോയുടെ ഏറ്റവും പ്രസിദ്ധമായ  കൃതികളിൽ ഒന്നാണ് സഹീർ.
വീഡിയോ കാണുക!

The Zahir by Poulo Coelho |Malayalam Book Review

അദ്ദേഹത്തെ കുറിച്ച് പറയാൻ, ഒരു വാചകം മാത്രം പറഞ്ഞാൽ മതി. അത് തന്നെയാണ് ആളുടെ ജീവിതവും. ‘തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചംപോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും’.
ഒരു എഞ്ചിനീയർ ആകണം എന്ന വീട്ടുകാരുടെ നിര്ബദ്ധത്തെ തുടർന്ന് എഴുത്തുക്കാരനാകണം എന്ന ഒരേ ഒരു ലക്ഷ്യത്തോടെ വീടും നാടും വിട്ടറങ്ങിയ ഒരു എഴുത്തുക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരു വിധം എല്ലാ ബുക്കുകളും വായനക്കാർ ഒത്തിരി ഇഷ്ട്പ്പെടുന്ന ബുക്കുകൾ ആണ്. എല്ലാ കൃതിയിലൂടെയും ഒരുപാട് മെസ്സേജസ് തരുവാൻ അദ്ദേഹത്തിന് സാധിച്ചു.
സഹീർ എന്ന ബുക്ക്‌, പൌലോ കൊയിലോയുടെ സ്വന്തം ഭാഷ ആയ പോർച്ചുഗീസിലാണ് ആദ്യമായി എഴുതപ്പെട്ടത്. 44 ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എന്നാൽ ഇറാനിൽ പ്രസദ്ധീകരിച്ച ഈ ബുക്ക്‌ നിയമപരമായ പല പ്രശ്നങ്ങളിലും പെട്ടുകിടക്കുകയായിരുന്നു. അതിനാൽ ഗ്രന്ഥകർത്താവിന്റെ സ്വന്തം  ഭാഷയിൽ അല്ലാതെ മറ്റ് ഭാഷയിലാണ് ഇത് ആദ്യമായി 2005 ൽ  പ്രസദ്ധീകരിച്ചത്.
ഇതിൽ പ്രധാനകഥാപാത്രം എന്ന് പറയുന്നത് രണ്ട് പേരാണ് എഴുത്തുകാരനും ആളുടെ ഭാര്യ എസ്റ്ററും.
എഴുത്തുക്കാരൻ തന്റെ കഥയും ചിന്താഗതികളും പറയുന്ന പോലെയാണ് നോവൽ മുന്നോട്ടു പോകുന്നത്.
ആ എഴുത്തുക്കാരനെ തന്റെ  ഭാര്യയോടുള്ള  സ്നേഹം നോവലിൽ ഉടനീളം കാണാൻ സാധിക്കും. ഭാര്യ വഴി എഴുത്തിലേക്ക് കടന്ന് പ്രസിദ്ധയാർജ്ജിച്ച എഴുത്തുക്കാരനെ , തന്റെ ഭാര്യയോട് ഇതിനെല്ലാം താൻ കടപ്പെട്ടിരിക്കുന്നുവെന്ന  മനോഭാവത്തോടെയാണ്  കാണാൻ സാധിക്കുക.
ഒന്ന് പറയാം  ഇത് വായിക്കുമ്പോൾ ഇതിനും കൂടുതൽ ഒരാൾക്കും തന്റെ ഭാര്യയെ സ്നേഹിക്കാൻ സാധിക്കില്ല എന്ന് തന്നെ  വായനക്കാർക്ക് തോന്നി പോകും.  അത്രയും പ്രാന്തമായ സ്നേഹം.
ഒരു ദിവസം ഭാര്യയെ കാണാതാകുന്നു. ഭാര്യയെ തേടിയുള്ള ഒരു യാത്രയാണ് ഈ നോവൽ.  ആ യാത്രയിൽ തനിക്ക് തോന്നുന്ന സംശയങ്ങളും യാഥാർഥ്യങ്ങളും. വായിക്കുമ്പോൾ എഴുത്തുകാരന്റെ സംശയങ്ങൾ നമ്മുടെയും ആയി തോന്നും.
ഇത് വായിക്കുന്ന ഏവർക്കും ഇതുമായി ബന്ധപ്പെടുത്തി  തോന്നുന്ന 3 സംശയങ്ങൾ  ആണ് ഉള്ളത്.
1. യുദ്ധകാല മാധ്യമപ്രവർത്തികയായ ഭാര്യയെ (എസ്റ്റർ ) അക്രമികൾ ആരോ തട്ടി കൊണ്ട് പോകുന്നു.
2. എഴുത്തുകാരന്റെ കൂടെയുള്ള ജീവിതം മടുത്ത് വീട് വിട്ട് പോകുന്നു.
3. വേറെ ഒരാളിന്റെ കൂടെ ഒളിച്ചോടുന്നു
ഈ സംശയങ്ങൾ തന്നെയാണ് വായനക്കാരനെ ഈ നോവൽ വായിച്ച് മുഴുവനാക്കാനുള്ള പ്രേരണ നൽകുന്നത്.
അതിനിടയിൽ ഭാര്യയുടെ കാമുകനെ തേടിയുള്ള യാത്രയും നടക്കുന്നുണ്ട്. എസ്റ്ററിനെ തേടി പോകില്ല എന്ന് എത്ര തവണ എഴുത്തുക്കാരൻ വിചാരിച്ചാലും തന്റെ കണ്ണുകളെയും മനസ്സിനെയും ആ ഒരു തേടലിൽ നിന്ന് വിമോചിക്കുവാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. തന്റെ ഉയർച്ചക്ക് കാരണമായ ആ ഭാര്യ തന്നെ തന്റെ വീഴ്ചക്ക് കാരണമാകുമോ എന്ന് ഭയപ്പെടുന്ന എഴുത്തുക്കാരനെയാണ് ഇതിൽ കാണാൻ സാധിക്കുക.
ഒരു ദിവസം പെട്ടന്ന് കാണാതായ എസ്റ്ററിനെ എന്ത് സംഭവിച്ചുവെന്ന് ഞാൻ ഇവിടെ പറയുന്നില്ല. അത് പറഞ്ഞാൽ ഇത്രയും നല്ല നോവൽ വായിക്കാനുള്ള നിങ്ങളുടെ താല്പര്യം പോകും.
ഒന്ന് പറയാം, നമ്മുടെ ചിന്താഗതികളിൽ നിന്ന് വെത്യസ്തയാർന്ന കഥാപാത്രങ്ങളാണ് ഇതിൽ കാണാൻ സാധിക്കുക. നോവൽ വായിക്കുന്തോറും നാം അറിയാതെ നമ്മുടെ ജീവിതം തന്നെ വിശകലനം ചെയ്ത് പോകും. ജീവിതത്തിന്റെ, സ്നേഹത്തിന്റെ അർഥങ്ങൾ തേടിയുള്ള ഒരു യാത്ര തന്നെയാണ് ഈ നോവൽ എന്ന് നിസംശയം പറയാം.
നോവലിന്റെ പേരിനെ പറ്റി വായിക്കുന്നതിന് മുൻപ് ഏവർക്കും സംശയമുണ്ടാകാം. ഇവിടെ സഹീർ എന്ന് എഴുത്തുക്കാരൻ വിശേഷിപ്പിക്കുന്നത് കാണാതായ തന്റെ ഭാര്യ എസ്റ്ററിനെ തന്നെയാണ്. അവളെ തേടിയുള്ള യാത്ര ആണ് ഈ നോവൽ എന്നതിനാലാണ് ഈ നോവലിനെ സഹീർ എന്ന പേര്.
മോട്ടിവേഷണൽ ടൈപ്പിലുള്ള മെസ്സേജ് തരുന്ന ബുക്ക്‌ വായിക്കുവാൻ ആഗ്രഹിക്കുന്നവർക്കും യാത്രാവിവരണം വായിക്കുവാൻ ഇഷ്ടപ്പെടുന്നവർക്കുമാണ്  ഈ ബുക്ക്‌ ഇഷ്ടപ്പെടുക
* റേറ്റിംഗ് = 4/5
നിങ്ങൾ ഈ  ബുക്ക്‌ വായിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായവും കൂടി കമന്റ്‌ ചെയുക
Happy Reading!
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply