പട്ടം പറത്തുന്നവൻ | The Kite Runner by Khaled Hosseini – Book Review

  • by

12151 Views

kite runner Pattam Parathunnavan novel

അഫ്ഗാൻ എഴുത്തുകാരൻ ആയ ഖാലിദ് ഹൊസൈനിയുടെ ആദ്യ നോവൽ. കേന്ദ്രകഥാപാത്രമായ അമീറിന്റെ ഓർമകളിലൂടെയാണ് കഥ മുൻപോട്ടു പോകുന്നത്. അഫ്ഗാനിസ്ഥാന്റെ സമകാലീന രാഷ്ട്രീയ അവസ്ഥകൾ വ്യക്തമാക്കുന്ന പുസ്തകം ലോകമൊട്ടാകെ വളരെയാധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഏകദേശം നാല്പത്തി രണ്ടോളം ഭാഷകളിലേക്ക് ഈ പുസ്തകം തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. The kite runner നെ “പട്ടം പറത്തുന്നവൻ” എന്ന പേരിൽ മലയാളത്തിലർക്ക് വിവർത്തനം ചെയ്തിരിക്കുന്നത് രമാ മേനോൻ ആണ്. മൂലകൃതിയോട് തികച്ചും ആത്മാർത്ഥത പുലർത്തുന്ന വിവർത്തനം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

Buy Pattam Parathunnavan book online at best prices in India

അഫ്ഗാനിസ്ഥാനിലെ കാബൂൾ ആണ് കഥാപശ്ചാത്തലം. ഫ്ലാഷ് ബാക്ക് രീതിയിൽ ആണ് എഴുത്തപ്പെട്ടിട്ടുള്ളത്. പുസ്തകത്തിന്റെ പകുതി വരെയുള്ള ഭാഗം, അതായത് കേന്ദ്രകഥാപാത്രമായ അമീറിന്റെ കൗമാരം വരെയുള്ള ഭാഗം; അസാധ്യമായ ഫീലിംഗ് ആണ് ഹൊസൈനി നമുക്ക് സമ്മാനിക്കുന്നത്. ഈ അധ്യായങ്ങൾക്കിടയിൽ നാം പലപ്പോഴും പ്രാർത്ഥിച്ചു പോകുന്നു, ദൈവമേ അങ്ങിനെ സംഭവിക്കരുതെയെന്നു.

അച്ഛൻ മകൻ ബന്ധം, സുഹൃദ്ബന്ധം അങ്ങിനെ മാനുഷികബന്ധങ്ങളുടെ ഒരു പുനരാഖ്യാനം തന്നെയാണ് ഈ പുസ്തകം. പല ഭാഗങ്ങളും ഹൃദയഭേതകമാണ്. മാത്രമല്ല സോവിയറ്റ് യൂണിയന്റെ ആക്രമണം, ജന്മനാട് ഉപേക്ഷിച്ചുള്ള പലായനം, അതിനു ശേഷമുള്ള താലിബാൻ വാഴ്ച എന്നിവയടക്കം അഫ്ഗാൻറെ രാഷ്ട്രീയ സമകാലീന അവസ്ഥ എല്ലാം തന്നെ വിശദമായി ഇവിടെ പ്രതിപാദിക്കുന്നു.

ATTACHMENT DETAILS kite-runner.jpg December 31, 2018 45 KB 325 × 499 Edit Image Delete Permanently URL http://aksharathalukal.in/wp-content/uploads/2018/12/kite-runner.jpg

Buy The Kite Runner book online at best prices in India

ഈ വർഷം ഏറ്റവും മനോഹരമായ വായന സമ്മാനിച്ച പുസ്തകങ്ങളിൽ ഒന്നാണിത്. തീർച്ചയായും വായിച്ചു ആസ്വദിക്കേണ്ട പുസ്തകം. ഖാലിദ് ഹൊസൈനി ഇപ്പോൾ UNHCR (United Nations High Commissioner for  Refugees) ന്റെ  goodwill envoy ആയി വർക്ക് ചെയ്യുന്നു

– ആന്റണി ഡെഫ്രിൻ ജോസ്

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply