Skip to content

ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ | Ormakalude bhramanapadham by നമ്പി നാരായണന്‍ – Book Review

malayalam book review

24 വര്‍ഷങ്ങള്‍ക്കിപ്പുറം നീതിയുടെ പരമോന്നത നീതി പീഠം കുറ്റക്കാരനല്ലെന്ന് വിധിച്ച  77 വയസുള്ള ആ വയോധികന്‍റെ ആത്മരോദനം… ഒരു കാലത്ത് അറപ്പും വെറുപ്പും കലര്‍ന്ന് നോക്കി കണ്ടിരുന്നവര്‍ക്ക് ഇഷ്ടമേറുകയാണ് അദ്ദേഹത്തിനെയും അദ്ദേഹത്തിന്റെ ഈ പുസ്തകത്തെയും.. 77 വയസുള്ള ആ വയോധികന്‍റെ നരകയറാത്ത ആത്മാഭിമാന പോരാട്ടം ആണ് ഈ പുസ്തകം.

2018 വർഷത്തിൽ ഏറ്റവും ചിലവായി പോയ പുസ്തകങ്ങളിൽ ഒന്നായി തന്നെ എത്തിച്ചേർന്നു.
കേരളത്തിലെ ബുക്ക്‌ ഷോപ്പുകളില്‍ ഇപ്പോള്‍ പുസ്തകത്തിന്‍റെ ഒരു പകര്‍പ്പ് പോലും ഇല്ലാത്ത അവസ്ഥയാണ്.  കഴിഞ്ഞ ഒക്ടോബറിലാണ് ഓര്‍മ്മകളുടെ ഭ്രമണപഥം പുറത്തിറങ്ങിയത്. തന്നെ കരുവാക്കിയവരെ ചൂണ്ടിക്കാണിച്ച പുസ്തകത്തിന് അന്ന് വിവാദത്തോടെയായിരുന്നു വിപണിയില്‍ സ്ഥാനം ലഭിച്ചത്.

Ormakalude bhramanapadham Book Review

ഈ അടുത്ത് ഉണ്ടായ  സുപ്രീംകോടതി വിധിയോടെയാണ് പുസ്തകത്തിന് ആവശ്യക്കാരേറിയത്. നേരത്തെ രാജ്യദ്രോഹിയായി കണക്കാക്കി അകലം പാലിച്ചവര്‍ക്ക് നമ്പി നാരായണനോട് ഇഷ്ടം തോന്നിയതാവാം ഇപ്പോഴത്തെ പുസ്തകം തേടിയുള്ള വരവെന്ന് പറയുന്നു.

ആത്മകഥ എന്നാല്‍ ആത്മാവിഷ്‌കാരമല്ല മറിച്ച് തന്നില്‍ തിക്കുമുട്ടിയിരുന്ന അഗ്‌നിപര്‍വ്വതത്തിന്‍റെ സ്‌ഫോടനം ആണ്. അത് പല വിശ്വാസങ്ങളെയും വ്യക്തികളെയും സംവിധാനങ്ങളെയും വിമര്‍ശിക്കാനും വെറുക്കാനും ചിലപ്പോള്‍ സ്‌നേഹിക്കാനും വഴിവയ്ക്കും. അത്തരത്തിലുള്ളതാണ് നമ്പി നാരായണന്‍റെ ആത്മകഥയെന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറയുന്നു.

ചാരക്കഥകള്‍ വായിച്ച് ജനം രാജ്യദ്രോഹിയായി കണ്ട ഇന്ത്യയുടെ ആണവ, മിസൈല്‍ ബ്രെയിനുകള്‍ ഒരു പക്ഷേ അവര്‍ പോലും അറിയാതെ ഇരകള്‍ ആയ നാടകത്തിലെ വെറും കഥാപാത്രങ്ങള്‍ മാത്രമായിരുന്നു. വസ്തുതകളെ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കേസിലെ ആരോപിതനായ പ്രധാന വ്യക്തി ലോകത്തോട് വിളിച്ചു പറയുന്നതാണ് ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥ. ‘നമ്പി നാരായണന്‍’ എന്ന ശാസ്ത്രഞ്ജന്‍ തന്‍റെ ജീവിതത്തിലെ ആ കറുത്ത ഏടുകള്‍ ജനങ്ങളോട് വിളിച്ചു പറയുമ്പോള്‍ ഒരുകാലത്ത് അദ്ദേഹത്തെ തലങ്ങും വിലങ്ങും ആക്രമിച്ച ജനം മൂക്കത്ത് വിരല്‍ വയ്ക്കുന്ന കാഴ്ച പുസ്തകത്തിന്‍റെ മൂല്യം നിര്‍ണ്ണയിക്കുന്നു.

ജീവിതത്തിനോടും ഏറെയനുഭവിച്ച ആ ജീവിതത്തന്‍റെ കനലെരിച്ചിലുകളോടും. പുകച്ചിലൊടുങ്ങിയ ചാരക്കേസിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഒന്നായി മാറി  അദ്ദേഹത്തിന്റെ ഈ  ആത്മകഥ ‘ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍’

Ormakalude brahmanapadham നോവല്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!