സൂര്യഗായത്രി 10

10185 Views

sooryaghayathri malayalam novel

“മോളെ ഇന്ന് അല്ലെ മാളൂന്റെ എൻഗേജ്മെൻറ് ?”

“അതെ അമ്മെ …”

“നീ നേരത്തെ പോകുന്നുണ്ടോ നിന്റെ അടുത്ത കൂട്ടുകാരിയല്ലേ ”

“പോകാൻ പറ്റുമെന്ന് തോന്നുന്നില്ലമ്മേ ഇന്നലെ തുടങ്ങിയതാ ഒരു തലവേദന ”

അമ്മ വന്നു സൂര്യേടെ നെറ്റിയിൽ കൈ വെച്ച് നോക്കി ” പനി ഒന്നുമില്ലല്ലോ ,മോള് ഒരു കാര്യം ചെയ്യൂ ഒരു പാരസെറ്റമോൾ എടുത്തു കഴിച്ചിട്ട് പോകാൻ നോക്ക് .”

“പോകണോ അമ്മെ ..”

“ദേ പെണ്ണെ…. നിന്ന് കൊഞ്ചാതെ പോകാൻ നോക്ക് ഒന്നുമില്ലേലും നിന്റെ അടുത്ത കൂട്ടുകാരി അല്ലെ പോയില്ലെങ്കിൽ ആ കൊച്ചു എന്ത് കരുതും . ”

“നീ വയ്യെങ്കിൽ പോയി ഒന്ന് തല കാണിച്ചു ഇങ്ങു പോര് നേരം നിൽക്കേണ്ട ”

“മ്മ്….ശരി ”

സൂര്യ വേഗം റെഡിആയി ഇറങ്ങി .

“മോളെ മാളൂന്റെ അച്ഛനോട് പറയണം അച്ഛന് അത്യാവശ്യമായിട്ടു ഓഫീസിൽ പോകേണ്ടി വന്നു അതാ വരാഞ്ഞതെന്ന് .”

“പറയാം അമ്മെ ”

“മോളെ പിന്നെ നീ ഒരു ഓട്ടോ പിടിച്ചു പോയാൽ മതി സ്കൂട്ടി എടുകേണ്ട അന്നത്തെപോലെ തലചുറ്റി വീണാലോ ”

“മ്മ് ശരി അമ്മെ ”

°°°°°°°°°°°°°°°
സൂര്യ എത്തിയപ്പോൾ മാളു ഡ്രസിങ് റൂമിൽ ആയിരുന്നു . പീച്ച് കളർ ലെഹെങ്ക ആയിരുന്നു അവളുടെ വേഷം .

“സൂര്യ നീ എന്റെ കൂടെ തന്നെ നിൽക്കണെ എനിക്ക് വല്ലാത്ത ടെൻഷൻ പോലെ”

“നീ ടെൻഷൻ അടിക്കാതെ ഇരിക്ക് ”

“നീ ഒന്ന് പോയി നോക്കുമോ ഹരിയേട്ടൻ വന്നോന്നു .”

“മമ് നോക്കാം ”

അവിടെ ശ്രീഹരി ഇരിക്കുന്നുണ്ടായിരുന്നു .
മാളൂന്റെ ഡ്രെസ്സിനു ചേരുന്ന പോലെ ഇളം പിങ്ക് കളർ ഷർട്ടും കസവു മുണ്ടും ആയിരുന്നു ശ്രീഹരിയുടെ വേഷം .

ആ വേഷത്തിൽ അവൻ എന്നും കാണുന്നതിനേക്കാൾ സുന്ദരനായിരുന്നു .
സൂര്യക്ക് അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല .

പെട്ടെന്നാ അവൾക്കു സ്വബോധം ഉണ്ടായതു , “ഞാൻ ഇനി ശ്രീയേട്ടനെ അങ്ങനെ കാണാൻ പാടില്ല ശ്രീയേട്ടൻ ഇപ്പോൾ മാളൂന്റെ സ്വന്തം ആണ് .”

അവൾ വേഗം മാളൂന്റെ അടുത്തേക്ക് ചെന്നു .അവൾക്കു മറ്റാരെയും കാണാൻ താല്പര്യം തോന്നിയില്ല അത് കൊണ്ട് മാളൂന്റെ അടുത്ത് തന്നെ നിന്നു.

“അവിടെ ചടങ്ങുകൾ തുടങ്ങി നിന്നെ ഉടനെ വിളിക്കും “.

“പിന്നെ മാളു ഞാൻ അധികം നേരം നിൽക്കില്ല നല്ല തലവേദന ഉണ്ട് പിന്നെ വന്നില്ലെങ്കിൽ നിനക്ക് വിഷമം ആകുമല്ലോ എന്നു കരുതിയാ ഓടിവന്നത് .”

“സാരമില്ല നീ പൊയ്ക്കോളൂ ”

ശ്രീഹരി മാളൂന്റെ വിരലിൽ മോതിരം അണിയിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞതു കാരണം ഒന്നും കാണാൻ കഴിഞ്ഞില്ല .

അവൾ ശ്രീഹരിയെ തന്നെ നോക്കി നിൽക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു .എന്നിട്ടും കാണാത്ത പോലെ നിന്നു .

സൂര്യ പിന്നെ അവിടെ നിന്നില്ല വേഗം വീട്ടിലേക്കു പോന്നു .

••••••••••••
“കവിതേ ചക്കി എവിടെയാ ?”

“കൃഷ്ണേട്ടാ അവൾക്കു നല്ല തലവേദന ആണെന്നു പറഞ്ഞു വന്ന ഉടനെ കേറി കിടന്നു .”

“ഇപ്പൊ ഇടയ്ക്കിടയ്ക്ക് തലവേദന വരുന്നുണ്ട് ഒന്ന് കൊണ്ട് ഡോക്ടറെ കാണിച്ചാലോ കൃഷ്ണേട്ടാ .”

“മമ് … കൊണ്ട് പോകാം ..”

“ഞാൻ ഒന്ന് അവളെ നോക്കട്ടെ .”

അച്ഛൻ മുറിയിലേക്ക് വന്നപ്പോൾ അവൾ കിടക്കുവായിരുന്നു .

“മോളെ ചക്കി ….”

അവൾ എഴുന്നേറ്റു ഇരുന്നു .

“എന്ത് പറ്റി നല്ല തലവേദന ഉണ്ടോ ഡോക്ടറുടെ അടുത്ത് പോകണോ ”

“വേണ്ട അച്ഛേ ഇപ്പൊ കുറവുണ്ട് മൈഗ്രേൻ ആണെന്നു തോന്നുന്നു .”

“എങ്കിൽ വാ എന്തെങ്കിലും കഴിക്കു എന്നിട്ടു കിടക്കാം “.

“ഞാൻ വരാം അച്ഛാ ഒന്ന് മുഖം കഴുകട്ടെ .”

“വേഗം വാ അച്ഛൻ താഴെ കാത്തിരിക്കും എന്നിട്ടു വേണം എല്ലാരോടും കൂടി ചില കാര്യങ്ങൾ പറയാൻ .”

°°°°°°°°°°°°
സൂര്യ താഴെ വന്നപ്പോൾ ഡൈനിങ്ങ് ടേബിളിന്റെ ചുറ്റും എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു ..

“ചക്കി ഇങ്ങു വാ ഇവിടെ ഇരിക്ക് “, അച്ഛൻ അവൾക്കു കസേര നീക്കി ഇട്ടു കൊടുത്തു .

“ഇതാ മോളെ കഞ്ഞി കുടിച്ചാൽമതി ഇന്ന് വയ്യാത്തതല്ലേ .”

ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റപ്പോൾ അച്ഛൻ പറഞ്ഞു “എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് അത് കഴിഞ്ഞു എല്ലാവരും പോയാൽ മതി.”

“ഇന്ന് സുധി എന്നോട് ഒരു കാര്യം പറഞ്ഞു .
അവന്റെ ഒരു സുഹൃത്ത് എവിടെയോ വെച്ച് ചക്കിയെ കണ്ടു അവർക്കു ഇഷ്ടമായി . ഇന്ന് അവർ ഒരു ആലോചന ആയിട്ട് സുധിയെ ഇങ്ങോട്ടു വിളിച്ചിരുന്നു .”

“കേട്ടിടത്തോളം നല്ല ബന്ധം ആണ് , അവർ ശനിയാഴ്ച്ച ഇങ്ങോട്ടു വരട്ടെ എന്ന് ചോദിച്ചു എന്താ പറയേണ്ടത് . ”

എല്ലാവരും ചക്കിടെ മുഖത്തേക്ക്‌ നോക്കി അവൾക്കു എന്താ ചെയ്യേണ്ടതെന്ന് അറിയാതെ ഇരുന്നു ..

“ചക്കി മോളോടാ അച്ഛേ ചോദിച്ചത് . ”

അച്ഛന്റ ഇഷ്ടം പോലെ ചെയ്തോളു ” ,അതും പറഞ്ഞു സൂര്യ എഴുനേറ്റു .

“അങ്ങനെ പറഞ്ഞു പോയാൽ പറ്റില്ല മോൾക്ക് ആ പയ്യന്റെ ഡീറ്റെയിൽസ് ഒന്നും അറിയേണ്ടേ .”

“അച്ഛേ എന്താണെന്നു വെച്ചാൽ നിങ്ങൾ സംസാരിച്ചോളു എനിക്ക് വീണ്ടും തല വേദനിക്കുന്നു ഞാൻ കിടക്കട്ടെ .”

അവൾക്കു കിടന്നിട്ടു ഉറക്കം വരുന്നില്ലാരുന്നു .
ഇനി ഞാൻ എന്തിനാ ശ്രീയേട്ടനെ ഓർത്തിരിക്കുന്നെ ഈ വരുന്നതാരായാലും ഞാൻ വിവാഹത്തിന് സമ്മതിക്കും .
•••••••••••••
ശനിയാഴ്ച ആയി . ഇന്നാണ് സൂര്യയെ പെണ്ണുകാണാൻ വരുന്നത് . എല്ലാവരും അതിന്റെ ഒരുക്കത്തിൽ ആണ് .

‘അമ്മവന്നു നോക്കിയപ്പോൾ സൂര്യ കിടക്കുവായിരുന്നു .

“എന്താ ചക്കി ഇത് , ഇതുവരെ എഴുന്നേറ്റില്ലല്ലോ
എന്താ നിനക്ക് തലവേദന ആണോ ”

“അല്ലമ്മേ എനിക്കെന്തോ ഒരു ടെൻഷൻ ”

അമ്മവന്നു അവളുടെ അടുത്തിരുന്നു

“അതൊക്കെ എല്ലാ പെൺകുട്ടികൾക്കും ഉള്ളതാ സാരമില്ല . മോൾക്ക് ഇഷ്ടമായെങ്കിൽ മാത്രമേ ഈ വിവാഹം നടക്കുള്ളൂ . അതുകൊണ്ട് എന്റെ മോള് പോയി വേഗം കുളിച്ചു റെഡി ആയി ഇരിക്ക് . അവർ 10 മണി ആകുമ്പോൾ വരും .”

“ആരൊക്കെയാ അമ്മെ വരുന്നത് ഒരുപാട് ആളുകൾ ഉണ്ടാവുമോ ”

“പയ്യനും അനിയനും അമ്മാവനും പിന്നെ ഒരു കൂട്ടുകാരനും അങ്ങനെ ആകെ നാലുപേർ അത്രേ ഉള്ളു “.

“പിന്നെ ചക്കി നിനക്ക് ഉടുക്കാനുള്ള സാരി ഒക്കെ ഞാൻ തേച്ചു വെച്ചിട്ടുണ്ട് വേഗം അതൊക്കെ ഉടുത്തു ഒരുങ്ങി വാ .”

**********
ചക്കി കുളിച്ചു ഒരുങ്ങിക്കഴിഞ്ഞപ്പോളേക്കും അവർ വന്നു . അവൾ ഒരു പച്ച കസവു സാരി ആയിരുന്നു ഉടുത്തത് .

അച്ഛൻ വിളിച്ചപ്പോൾ അമ്മകൊടുത്ത ചായയും ആയി അവൾ ഹാളിലേക്ക് ചെന്നു .

ചായ കൊടുക്കാൻ നേരം അവൾ പയ്യനെ ഒന്ന് നോക്കി , സൗമ്യമായി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരൻ . പെട്ടെന്നാണ് പയ്യന്റെ അടുത്തിരിക്കുന്ന കൂട്ടുകാരനെ അവൾ കണ്ടത് . അത് ശ്രീ ആയിരുന്നു .

തുടരും….

സൂര്യഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply