സൂര്യഗായത്രി 9

10770 Views

sooryaghayathri malayalam novel

സെമസ്റ്റർ പരീക്ഷയും പ്രൊജക്റ്റ് വർക്കും ഒക്കെയായി രണ്ടു മാസം കടന്നു പോയി . അതിന്റെ ഇടയിൽ ഒരിക്കൽ പോലും ശ്രീയും സൂര്യയും തമ്മിൽ കണ്ടിരുന്നില്ല .

സെമസ്റ്റർ ലീവ് കഴിഞ്ഞു കോളേജ് തുറന്നപ്പോൾ പതിവ് സ്ഥലത്തു പോലീസ് ചെക്കിങ് ഉണ്ടായിരുന്നു . അവൾക്കു സന്തോഷമായി .സൂര്യ തന്റെ ഹെൽമെറ്റ് വെക്കാതെ പോയി , പ്രതീക്ഷിച്ച പോലെ പോലീസ് കൈ കാണിച്ചു . പക്ഷെ അവിടെ SI ശ്രീ ആയിരുന്നില്ല . അവൾ ഫൈൻ അടച്ചു പോകാൻ നേരം അവിടെ നിന്ന കോൺസ്റ്റബിളിനോട് ചോദിച്ചു ;

“സർ പഴയ SI സർ എവിടെയാ ട്രാൻസ്ഫർ ആയോ”

“ഇല്ല, സർ ജോലി റീസൈൻ ചെയ്തു വേറെ എന്തോ ജോലി കിട്ടിയിട്ടുണ്ട് .”

ശ്രീ അവിടെ നിന്നും പോയിന്ന് അറിഞ്ഞപ്പോൾ സൂര്യ ആകെ തകർന്നു പോയി .

•••••••••••••••
ശ്രീയെ കാണുമെന്ന പ്രതീക്ഷയോടെ അവൾ അമ്പലത്തിൽ സ്ഥിരമായി പോകാൻ തുടങ്ങി .
ശ്രീയെ പോയിട്ട് വിദ്യാമ്മയെ പോലും അവൾക്കു കാണാൻ കഴിഞ്ഞില്ല .

ഒരു ദിവസം സൂര്യ പ്രാർത്ഥിച്ചിട്ടു ഇറങ്ങി വരുമ്പോൾ ക്ഷേത്രത്തിനു മുന്നിൽ വിദ്യാമ്മ നിൽക്കുന്നത് കണ്ടു .അവൾ ഓടി വിദ്യാമ്മയുടെ അടുത്തെത്തി .

“മോളെ…എത്ര നാൾ ആയി കണ്ടിട്ട് , മോൾക്ക് സുഖമാണോ ? ”

“അതെ അമ്മെ ”

“വീട്ടിലേക്കു ഒക്കെ ഇറങ്ങാന്നു പറഞ്ഞിട്ട് പിന്നെ കണ്ടതേ ഇല്ലല്ലോ …”

“അത് അമ്മെ, പരീക്ഷ ആയിരുന്നു അതിന്റെ തിരക്കായിരുന്നു .”

“മോള് പ്രാർത്ഥിച്ചു കഴിഞ്ഞോ ,അമ്മ വേഗം വരാം ഇവിടെ നിൽക്കാമോ .”

“ഞാൻ ഇവിടെ ഉണ്ടാകും അമ്മ പ്രാർത്ഥിച്ചിട്ടു വായോ …”

വിദ്യാമ്മ വേഗം പ്രാർത്ഥിച്ചിട്ടു വന്നു .

“മോള് കാത്തിരുന്നു മുഷിഞ്ഞോ ..”

“ഇല്ലമ്മേ…”,

“അമ്മേ.. വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷം ? എല്ലാവരും സുഖമായി ഇരിക്കുന്നോ?”

“വീട്ടിൽ കുറെ വിശേഷങ്ങൾ ഉണ്ട് മോളെ ,
ശ്രീമയിടെ വിവാഹം കഴിഞ്ഞു .”

“എപ്പോൾ ? എന്നിട്ടു ഞാൻ അറിഞ്ഞില്ലല്ലോ അമ്മെ ….”

“മോളോട് മനഃപൂർവം പറയാഞ്ഞതല്ല, ശ്രീകുട്ടനോട് പറഞ്ഞപ്പോൾ മോൾടെ വീട് എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞു . ”

“അമ്മക്ക് നല്ല വിഷമമുണ്ട് മോളോട് പറയാൻ കഴിയാഞ്ഞതിൽ .”

“അത് സാരമില്ല അമ്മെ എന്തായാലും ശ്രീമയിടെ വിവാഹം കഴിഞ്ഞല്ലോ നന്നായി, അവൾ സുഖമായി ഇരിക്കുന്നോ ?”

“അതെ മോളെ …”

“അമ്മെ…”

“എന്താ മോളെ ?”

“ശ്രീയേട്ടൻ ….ഇപ്പൊ എവിടെയാ?”

“അവനു വേറെ ജോലി കിട്ടി മോളെ ഇപ്പൊ അവൻ ￰ഹൈദരാബാദിൽ ആണ് . ശ്രീമയിടെ വിവാഹം കഴിഞ്ഞ ഉടനെ പോയി .”

“അവിടെ എന്താമ്മേ ജോലി .”

“അതിനെകുറിച്ചു ഒന്നും എനിക്ക് വിശദമായി അറിയില്ല മോളെ .”

തന്നോട് ഒരു വാക്ക് പോലും പറയാതെ ശ്രീയേട്ടൻ പോയതോർത്തപ്പോൾ അവൾക്കു സഹിക്കാൻ കഴിഞ്ഞില്ല . തന്റെ കണ്ണ് നിറഞ്ഞതു വിദ്യാമ്മ കാണാതിരിക്കാൻ അവൾ ശ്രദ്ധിച്ചു .

“അമ്മേ , ഞാൻ പോകട്ടെ കോളേജിൽ പോകാൻ സമയം ആയി”

“ശരി മോളെ ഇനി ഒരിക്കൽ കാണാം .”

***********
സൂര്യ കോളേജിന്റെ ഗേറ്റ് കടന്നതും സൂര്യേനെ കാത്തു മാളു നിൽക്കുന്നുണ്ടാരുന്നു .

“എന്താടി ഇത്ര താമസിച്ചത് ഞാൻ എത്ര നേരമായി ഇവിടെ കാത്തിരിക്കുവാ .”

“അതിനു സമയം ആകുന്നതല്ലേ ഉള്ളു നീ എന്തിനാ നേരത്തെ വന്നത് ”

“അതൊക്കെപറയാം നീ വണ്ടി വെച്ചിട്ടു വാ ”

സൂര്യ വേഗം അവളുടെ സ്കൂട്ടി ഒതുക്കി വെച്ചിട്ടു വന്നു .

“മ്മ്…. ഇനി പറ മാളു എന്താ ഇത്ര അത്യാവശ്യം ”

“ഡി എന്റെ കല്യാണം ഉറപ്പിച്ചു …”

“ആണോ…!!ശരിക്കും…കൺഗ്രാറ്റ്സ് മോളേ….”

“ഇനി പറ ചെക്കന്റെ ഡീറ്റെയിൽസ് , ഫോട്ടോ ഉണ്ടോ നിന്റെ കയ്യിൽ ”

“ഓ….ഹ് കിടന്നു പിടക്കാതെ പറയാം”

“പേര് ശ്രീഹരി …”

“ശ്രീ…ഹരിയോ ….”

“എന്താടി ….”

“അല്ല പെട്ടെന്ന് ഞാൻ ശ്രീയേട്ടനെ ഓർത്തു പോയി ,അത്പോട്ടെ നീ ബാക്കി പറ .

“വീട്ടിൽ അമ്മയും ഒരു സഹോദരനും സഹോദരിയും ഉണ്ട് .ആള് ഇൻഫോസിസിൽ ജോലി ചെയ്യുന്നു , ഇപ്പൊ ട്രൈനിങ്ങിൽ ആണ് 4 മാസം കഴിഞ്ഞു സ്ഥിരമാവും . അപ്പോഴേക്കും എന്റെ പഠിത്തം കഴിയുമല്ലോ എന്നിട്ടു വിവാഹം നടത്താൻ ആണ് തീരുമാനം ”

“നിനക്കിഷ്ടമായോ ചെക്കനെ ”

“പിന്നെ നല്ല ചുള്ളൻ ചെക്കനെ കണ്ടാൽ ആർക്കെങ്കിലും ഇഷ്ടമാവാതെ ഇരിക്കുമോടി ”

“അത്രയ്ക്ക് ഗ്ലാമർ ആണോ , നിന്റെ കയ്യിൽ ചേട്ടന്റെ ഫോട്ടോ ഉണ്ടോ? ”

“മ്മ്….. ഉണ്ട് കാണിച്ചു തരാം ”

“ഫോട്ടോ കണ്ടതും സൂര്യ തരിച്ചിരുന്നു പോയി .”

“ശ്രീയേട്ടൻ….”

“എങ്ങനെ ഉണ്ട് ?”

“നീഎന്താ ഇങ്ങനെ അന്തംവിട്ടു നോക്കുന്നത് ?”എങ്ങനെയുണ്ട് എന്റെ ചെക്കൻ ?”

“മ്മ്…കൊള്ളാം… നിങ്ങൾ രണ്ടാളും നല്ല ചേർച്ചയാ ….”

“ഇപ്പൊ ട്രൈനിങ്ങിൽ ആണെന്നല്ലേ പറഞ്ഞത് എവിടെയാ ട്രെയിനിങ് ”

“അത് ഹൈദെരാബാദോ ബാംഗ്ലൂരോ മറ്റോ ആണ് ”

“ഈ ആലോചന എങ്ങനെ വന്നതാ ?”

“അത് ഹരിയേട്ടന്റെ അനിയത്തിയെ വിവാഹം ചെയ്തത് എന്റെ അമ്മാവന്റെ മോനാ . അവർ കൊണ്ടുവന്ന ആലോചനയാ. ￰ഹരിയേട്ടൻ എന്നെ കണ്ടു ഇഷ്ടമായി എന്നാ പറഞ്ഞത് ”

“നീ ഹരിയേട്ടാന്നാണോ വിളിക്കുന്നെ”

” മ്മ് അതെ ” മാളൂന്റെ മുഖത്ത് നാണത്തിൽ ഒരു പുഞ്ചിരി വിടർന്നു .

“നിങ്ങൾ തമ്മിൽ നേരിൽ കണ്ടോ ”

“ഇല്ല ഒരിക്കൽ ഫോണിൽ സംസാരിച്ചു .”

“നിനക്കെന്തുപറ്റി പെട്ടെന്ന് മൂഡോഫ് ആയല്ലോ .”

“ഒന്നുമില്ല , രാവിലെ ശ്രീയേട്ടന്റെ അമ്മയെ കണ്ടു അപ്പോൾ ശ്രീയേട്ടന്റെ കാര്യം ഒക്കെ പറഞ്ഞു അതോർത്തുപോയി ”

“സാരമില്ലെടാ നീ വിഷമിക്കാതെ നീ ആത്മാർത്ഥമായി സ്നേഹിച്ചതല്ലേ ആള് നിന്നെ മനസ്സിലാക്കും ”

“ഇനി ഒരിക്കലും അത് ഉണ്ടാവില്ലെടാ …”

“അതെന്താ? ”

“അല്ല….അങ്ങനെ എന്റെ മനസ്സ് പറയുന്നു .”

“എന്റെ ശ്രീയേട്ടൻ ഇപ്പൊ നിന്റെ സ്വന്തമല്ലെ മാളു “അവൾ മനസ്സിൽ പറഞ്ഞു …

°°°°°°°°°°
“ചക്കി….”

“എന്താ അച്ഛാ …”

“മോൾക്ക് എന്ത് പറ്റി എന്തെങ്കിലും വയ്യാഴ്ക ഉണ്ടോ ?”

“ഇല്ല അച്ഛേ ….ഒരു തലവേദന അതാ കിടന്നതു”
“നിന്റെ കണ്ണ് ഒക്കെ വീങ്ങിയിരിക്കുന്നല്ലോ കരഞ്ഞോ മോള്”

“ഇല്ല , അതിന്നലെ കുറെ ലേറ്റ് ആയി കിടക്കാൻ അതാ കണ്ണ് വീങ്ങിയിരിക്കുന്നത് .”

സൂര്യേടെ അച്ഛൻ അവളുടെ അടുത്ത് ചെന്ന് തലയിൽ തഴുകികൊണ്ട് ചോദിച്ചു
“അച്ഛൻ മോളോട് ഒരു കാര്യം പറയട്ടെ ;

സൂര്യ മുഖം ഉയർത്തി അച്ഛനെ നോക്കി
“മാളൂന്റെ അച്ഛൻ വിളിച്ചിരുന്നു അവളുടെ കല്യാണം ഉറപ്പിച്ചകാര്യം പറഞ്ഞു ”

“അച്ഛൻ മോൾക്കും വിവാഹം ആലോചിക്കട്ടെ മോൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം ”

“അത് അച്ഛേ …ഞാൻ…”

“ഇപ്പൊ ഉടനെ നടത്താൻ അല്ല നിന്റെ പഠിത്തം കഴിഞ്ഞിട്ട് മതി എന്നാലും ഒന്ന് ആലോചിച്ചു വെക്കാല്ലോ നിന്റെ കഴിഞ്ഞിട്ട് മതി കല്യാണം എന്ന വാശിയിലാ സുധി .”

“മോള് എന്താ ഒന്നും മിണ്ടാതെ ”

“അച്ഛേ..അച്ഛെടെ ഇഷ്ടം പോലെ തന്നെ ചെയ്തോളു അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കാം”.

“നിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ മോളെ ”

“അച്ഛാ അതെന്താ അങ്ങനെ ചോദിച്ചത് അച്ഛന് തോന്നിയോ അങ്ങനെ ”

“അതുകൊണ്ടല്ല അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ചേരുന്നതാണെങ്കിൽ ആലോചിക്കാം എന്ന് കരുതി ചോദിച്ചതാ , മോള് പൊയ്ക്കോളൂ ”

സൂര്യ ശ്രീയെ ഓർത്തും കൊണ്ട് തന്റെ ബെഡിലേക്കു ചാഞ്ഞു .

“ഇനി ഞാൻ ആർക്കു വേണ്ടിയാ കാത്തിരിക്കുന്നത് എന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ട . ഹൃദയം തകർന്നു അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് തലയിണയിൽ മുഖം അമർത്തി ..”

തുടരും…

സൂര്യഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply