സൂര്യഗായത്രി 8

11101 Views

sooryaghayathri malayalam novel

ശ്രീ പോകുന്നത് കണ്ണിമ വെട്ടാതെ അവൾ നോക്കി നിന്നു . പലപ്പോഴും അവളുടെ കലങ്ങിയ കണ്ണുകൾ കാഴ്ചയെ മറയ്ക്കുന്നുണ്ടാരുന്നു .

ശ്രീയുടെ ബൈക്ക് സൂര്യയുടെ കൺവെട്ടത്തുന്നു മറഞ്ഞപ്പോൾ അവൾ തന്റെ സ്കൂട്ടി എടുത്തു വീട്ടിലേക്കു പോയി . അവളുടെ മനസ്സിൽ ശ്രീയുടെ മുഖം മാത്രമായിരുന്നു .

പെട്ടെന്ന് അവൾക്കു കൺമുമ്പിൽ കൂടി ഒരു മിന്നൽ പോകുന്ന പോലെ തോന്നി, അവൾടെ സ്കൂട്ടിയുടെ നിയന്ത്രണം വിട്ടു അവൾ റോഡിലേക്ക് വീണു .അവളുടെ ബോധം മറഞ്ഞു .

സൂര്യാ ….

ആരോ വിളിക്കുന്നത് കേട്ടാണ് സൂര്യ കണ്ണുതുറന്നത് അപ്പോൾ കണ്മുൻപിൽ ഡോക്ടറും സിസ്റ്റേഴ്സും ഉണ്ടായിരുന്നു .

ഡോക്ടർ , എനിക്കെന്താ പറ്റിയത് ..

ഒന്നുമില്ല പേട്ടെന്നു ബിപി കുറഞ്ഞത് കൊണ്ട് തലചുറ്റി വീണതാ. വീഴ്ചയുടെ ശക്തിയിൽ കൈ കുത്തിയപ്പോൾ എല്ലിനു ചെറിയ പൊട്ടൽ ഉണ്ട് .വേറെ ഒന്നുമില്ല താൻ കുറച്ചു നേരം റസ്റ്റെടുക്ക്‌ . ആരെയെങ്കിലും കാണണോ എല്ലാവരും പുറത്തു നിൽക്കുന്നുണ്ട്

‘അമ്മ…

സിസ്റ്റർ ഈ കുട്ടിയുടെ അമ്മയോട് കേറികണ്ടോളാൻ പറയണം .

ഓക്കേ ഡോക്ടർ

°°°°°°°°°°°°
“എന്താടാ എന്റെ മോൾക്ക് പറ്റിയത് ”

“ഒന്നുല്ലമ്മേ ‘അമ്മ ഇങ്ങനെ കരയാതെ ”

“കവിതേ , എന്റെ കുഞ്ഞിനെ കൂടി വിഷമിപ്പിക്കാതെ ഇരുന്നേ . ”

“അച്ഛൻ അമ്മയേം കൂട്ടി വീട്ടിൽ പോയെ എന്റെ കാന്താരിക്ക് ഞാൻ കൂട്ടിരുന്നോളാം അല്ലെടി ചക്കി ”

“അത് തന്നെ അച്ഛേ അമ്മേനെ കൊണ്ടുപോയ്ക്കോളു ഏട്ടൻ ഉണ്ടല്ലോ ഇനി രാത്രി വന്നാൽ മതി .”

അങ്ങനെ 5 ദിവസം കഴിഞ്ഞു
ഒരിക്കൽ പോലും അവളെ കാണണോ അന്വേഷിക്കാനോ ശ്രീ വന്നില്ല .

“ഏട്ടാ ഇതെന്താ എന്നെ ഇവർ വീട്ടിൽ വിടുന്നില്ലെ”

“ഞാൻ ഡോക്ടറോട് ചോദിക്കാം നീ കിടന്നു പിടക്കാതെ .”

“എന്താ ഗായത്രി പോകാൻ തിടുക്കമായോ ”

“അതെ ഡോക്ടർ ഇവിടെ കിടന്നു മടുത്തു ”

“ഇനി ഇവിടെ കിടക്കണം എന്നില്ല വീട്ടിൽ പോയി റസ്റ്റ് എടുത്താൽ മതി , നല്ലപോലെ ശ്രദ്ധിക്കണം പിന്നെ രണ്ടാഴ്ച കഴിഞ്ഞു വന്നു പ്ലാസ്റ്റർ എടുക്കണം .”

“ഓക്കേ ഡോക്ടർ ”

••••••••••••••

“മോളെ നീ കിടന്നോളു അമ്മ പോയി കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ ”

“അമ്മെ…”

“എന്താടാ…”

“സുദീപേട്ടൻ എവിടെയാ ??”

“താഴെ ഉണ്ട് വിളിക്കണോ ”

“മ്മ് ….ഇങ്ങോട്ടു ഒന്ന് വരാൻ പറ തനിച്ചു ഇരുന്നാൽ ബോറടിക്കും “.

“പറയാട്ടോ…”

“ചക്കി ..നീ വിളിച്ചോ….”

“ഏട്ടാ ഇത്തിരി നേരം ഇവിടെ ഇരിക്കാമോ ”

“ഇരിക്കാല്ലോ…എന്താടാ കൈക്ക് വേദന ഉണ്ടോ .”

“ഏയ്‌ ഇല്ല കുറച്ചു വർത്തമാനം പറഞ്ഞു എന്റെ കൂടെ ഒന്നിരിക്കാനാ ഞാൻ വിളിച്ചത് ”

മ്മ….മ്മ് …

“ഏട്ടാ എന്നെ ആരാ ഹോസ്പിറ്റലിൽ ആക്കിയത് ..”

“അത് നമ്മുടെ ടൗൺ സ്റ്റേഷനിലെ SI ആണ് ആള് തന്നെയാ അച്ഛനെ വിളിച്ചു പറഞ്ഞത് .”

സൂര്യ ഒന്ന് ഞെട്ടി .

“ഏട്ടൻ കണ്ടോ ആളെ ..”

“ഇല്ല ഞാൻ കണ്ടില്ല അച്ഛൻ കണ്ടു ഞാൻ വന്നപ്പോഴേക്കും ആള് പോയിരുന്നു .”

“എന്തേ , നീ ഇപ്പൊ ഇതൊക്കെ ചോദിക്കണേ ”

“അല്ല ഞാൻ എങ്ങനെയാ ഹോസ്പിറ്റലിൽ എത്തിയത് എന്ന് ഓർമയില്ല അതാ ചോദിച്ചത് .”

“ആണോ നീ അതൊന്നും ഇനി ആലോചിക്കേണ്ട കുറച്ചു നേരം കിടന്നുറങ്ങാൻ നോക്ക് .”

•••••••••••••••

സൂര്യ ഫോൺ എടുത്തു ശ്രീയെ വിളിച്ചു .

“ഹലോ..”

“ശ്രീയേട്ടാ….”

“നിനക്കിപ്പോൾ എങ്ങനെയുണ്ട് ?”

“അപ്പൊ വിവരങ്ങൾ ഒക്കെ അറിഞ്ഞു അല്ലെ ”

“മ്മ്… ഞാൻ അറിയുന്നുണ്ടാരുന്നു ”

“എന്നിട്ടെന്താ എന്നെ ഒന്ന് കാണാൻ വരാഞ്ഞത് ”
“നിന്റെ മുന്നിൽ ഇനി ഞാൻ വരില്ല സൂര്യ അത് നിന്റെ വിഷമം കൂട്ടും അത് കൊണ്ടാ വരാഞ്ഞത് ”

“ഓഹോ.. എങ്കിൽ പിന്നെ എന്നെ ഇട്ടിട്ടു പോയ ശ്രീയേട്ടൻ എങ്ങനെ കണ്ടു ഞാൻ റോഡിൽ വീണു കിടക്കുന്നത്‌”

“അത്…പിന്നെ…”

“എന്താ നിന്ന് പരുങ്ങുന്നത് എന്നെ ഇഷ്ടമായത് കൊണ്ടല്ലേ പോയിട്ടു വീണ്ടും തിരികെ വന്നത് , അങ്ങനെ അല്ലെ ഞാൻ വീണു കിടക്കുന്നതു കണ്ടത് .”

“എന്താ ശ്രീയേട്ടാ ഒന്നും പറയാനില്ലേ ..”

“സൂര്യ , നീ ഫോൺ വെക്ക് ഞാൻ ഡ്യൂട്ടിയിലാ പിന്നെ സംസാരിക്കാം ”

“വേണ്ട…ഇനി സംസാരിക്കേണ്ട…”

“ഓരോ ബാധ്യതയുടെ പേരും പറഞ്ഞു എന്നെ ഒഴിവാക്കുന്നത് ധൈര്യം ഇല്ലാത്ത കൊണ്ടാ ..”

“ഓക്കേ… സമ്മതിച്ചു ഞാൻ വെക്കുവാ ബൈ …”

“ശ്രീയേട്ടാ….വെക്കല്ലേ ശ്രീയേട്ടാ….”

സൂര്യ ഫോൺ ബെഡിലേക്കു വലിച്ചെറിഞ്ഞു .ഇതെല്ലാം കേട്ടുകൊണ്ട് വാതിൽക്കൽ മാളവിക നിൽക്കുന്നുണ്ടാരുന്നു .
മാളു ഓടി വന്നു .

“സൂര്യാ..എന്താടാ പ്രശ്നം നീ എന്തിനാ ഇങ്ങനെ കരയുന്നെ നിനക്ക് വയ്യാത്തതല്ലേ നീ ഒന്ന് സമാധാനിക്ക് ”

അവൾ മാളുനെ കെട്ടിപിടിച്ചു കരഞ്ഞു .

“സൂര്യ… മതി കരഞ്ഞത് എനിക്ക് കാര്യം അറിയണം പറയ് എന്താ പ്രശ്‌നം”

അവൾ നടന്ന സംഭവങ്ങൾ എല്ലാം മാളുനോട് പറഞ്ഞു ..

“അതു ശരി ഇത്രേം സംഭവങ്ങൾ ഉണ്ടായിട്ട് നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ .”

“അത്…മനഃപൂർവ്വം പറയാഞ്ഞതല്ല ശ്രീയേട്ടന്റെ മനസ്സ് അറിഞ്ഞിട്ട് പറയുന്നു പറയാന്ന് കരുതി .”

“അത് പോട്ടെ അയാളെക്കുറിച്ചു നിനക്കെന്തറിയാം .ആൾടെ പേരെന്താ ?”

“ശ്രീയേട്ടൻ എന്നെ എനിക്കറിയൂ ”

“ബെസ്റ് !! നീ എന്ത് കണ്ടിട്ടാ അയാളോട് ഇഷ്ട്ടം പറയാൻ പോയത് .”

സൂര്യ ഒന്നും മിണ്ടിയില്ല .

“ജോലി എന്താ അതറിയുമോ ?”

“മ്മ്…അറിയാം ടൌൺ സ്റ്റേഷനിലെ SI ആണ് .”

“എന്റെ മോളെ നീ അത് വിട്ടു കള ആള് പോയത് നന്നായി നിന്റെ അച്ഛനും ചേട്ടനും ഈ ബന്ധത്തിന് ഒരിക്കലും സമ്മതിക്കില്ല എന്ന് നിനക്കറിയാല്ലോ ”

“മാളു മതി ഇനി ഇതിനെക്കുറിച്ചു സംസാരിക്കേണ്ട .”

“ശരി വേണ്ട പക്ഷേ സെമസ്റ്റർ എക്സാം വരുവാണ്‌ ഇനി ഒരു സെമസ്റ്റർ കൂടിയേ ഉള്ളു ഇയർ തീരാൻ നീ ഉഴപ്പരുത് ഇതും ഓർത്തു ഇരിക്കാതെ നല്ലപോലെ പഠിക്കാൻ നോക്ക് .”

“ശരിയെടാ ഞാൻ പോകുവാ നിന്റെ പ്രിന്റഡ് നോട്ട്സ് ഒക്കെ ഞാൻ ഇവിടെ വെച്ചിട്ടുണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കു .”

മാളു പോയപ്പോൾ സൂര്യ ഓർത്തു ,
മാളു പറഞ്ഞത് ശരിയാ ശ്രീയേട്ടന്റെ യഥാർത്ഥ പേര് പോലും എനിക്കറിയില്ല ഞാൻ ഒരിക്കൽ പോലും ചോദിച്ചിട്ടുമില്ല .

എന്തായാലും ഞാൻ കാത്തിരിക്കും എത്രനാൾ വേണമെങ്കിലും ഏട്ടന്റെ ആ ഒരു വാക്ക് വിശ്വസിച്ചാ ഇനി ഞാൻ ജീവിക്കുന്നെ എന്നെ ചതിക്കല്ലെ ശ്രീയേട്ടാ ….

ഇനി ശ്രീയേട്ടൻ എന്റെ മുന്നിൽ വരുന്ന വരെ ഞാനും കാണാനും സംസാരിക്കാനും ശ്രമിക്കില്ല സത്യം .

തുടരും….

സൂര്യഗായത്രി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply