Skip to content

ഇന്ദു മേനോൻ കഥകൾ | Kathakal Indumenon Book Review

Kathakal Indu menon

#കാക്കപുള്ളികളോട് #പരിഭവം #മൊഴിഞ്ഞ #ഇന്ദു #മേനോൻ #കഥകൾ

Book Review of ഇന്ദു മേനോൻ കഥകൾ | Kathakal Indu menon

അതൊരു വിശുദ്ധമായ നിമിഷമായിരുന്നു

ചില പെൺകുട്ടികളുടെ പരിശുദ്ധി ലൈംഗികതയോടെ അവസാനിക്കുന്നു ചില പെൺകുട്ടികളുടെ പരിശുദ്ധി ലൈംഗികതയോടെ ആരംഭിക്കുന്നു….

 

ഇന്ദുമേനോൻ

 

ഇന്ദുമേനോൻ, നിങ്ങളെ പുതു തലമുറയിലെ മാധവികുട്ടിയെന്നു വിളിക്കേണ്ടി വരും

പെണ്ണഴുത്തുകാരിൽ തന്റേതായ വാതിലുകൾ സൃഷ്ടിക്കുന്നവർ അപൂർവമാണ്… ആ അപൂർവത ഇവിടെ ഉണ്ട്…

മാധവിക്കുട്ടിയുടെ തുറന്നെഴുത്തിന്റെ ഭാഷ കലാപത്തിന്റെ സ്നേഹത്തിന്റെ ഭാഷ പിന്നെയും തെളിഞ്ഞു കണ്ടത് ഇന്ദുമേനോനിലാണ്

 

“#പനിയും #പനിച്ചൂടും #പോലെ #വേര്പെടുത്താനാവാത്ത #സ്നേഹമായിരുന്നു #അവരുടേത് “”

 

സ്നേഹത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കുക.

 

പ്രണയം കാമം സ്വവർഗാനുരാഗം വേശ്യ സംഘപരിവാർ തുടങ്ങിയ വിഷയങ്ങൾ കലാപം ഉണർത്തുന്നവയാണ്

 

കഥകളിൽ കാക്കപുള്ളികളോടുള്ള എഴുത്തുകാരിയുടെ ഭ്രമം പ്രകടമാകുന്നുണ്ട്.. സമർപണത്തിൽ എഴുത്തുകാരി പറയുന്നത് പോലെ വലിയ മത്തൻ കണ്ണുകളും നെഞ്ചിലെ മുലചുണ്ടിൽ കാക്കപുള്ളികളുള്ളവനുമായ

കാമുകനോടുള്ള പ്രണയമാകാം അതിനു കാരണം

 

മിണ്ടാമണ്ടി കായ്കളും ഉണ്ടിവിടെ മിണ്ടാമണ്ടി കായ്കൾ ഒരുമിച്ചു കഴിച്ചാൽ നൂറായിരം വര്ഷം കാമുകി കാമുകന്മാർ ഒരുമിച്ചു ജീവിക്കുമത്രേ

 

ഇന്ദുമേനോന്റെ ശീര്ഷകൾക്കുമുണ്ട് ഭംഗി ചിലത് ചെറുതാണ് ചിലതു സാമാന്യത്തിലും വലിയ ശീര്ഷകങ്ങൾ… ചെറുകഥകൾക്ക് യോജിക്കുന്ന തരത്തിലുള്ള ശീര്ഷകങ്ങളാണ് അവ ഓരോന്നും

ചിലത് ലെസ്ബിയൻ പശു, സംഘപരിവാർ

സർപ്പിണി മുതലായവ

 

ഹിന്ദു മുസ്ലിം വിവാഹവും മതേതരത്വ ആശയങ്ങളും ചെറുകഥകൾ പറയുന്നുണ്ട് ഒപ്പം ഹൈന്ദവ തീവ്രവാദം വ്യക്തമാകുന്ന സംഘപരിവാർ പോലുള്ള കഥകളും

 

സർപ്പിണി എന്ന കഥയാണ് വേദന ഉണ്ടാക്കിയത്… അച്ഛനിൽ നിന്നും മകനും കൂട്ടികൊടുപ്പിൽ എത്തുന്ന ഒരു പെൺകുട്ടിയുടെ ദാരുണ ജീവിതം

 

പ്രണയവും കനകത്വവും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന കഥകളിൽ പ്രതികരിക്കാതെ പോകുന്ന സ്ത്രീകളുടെ കണ്ണീരിൽ പോലും സർപ്പിണിയുടെ വേഷപ്പകർച്ചയുണ്ടെന്ന് എഴുത്തുകാരി വ്യക്തമാകുന്നുണ്ട്….

 

എന്റമ്മയുടെ മുലപ്പാൽ വീണു നിറഞ്ഞു സമുദ്രമൊക്കെ വെളുത്തിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ എന്ന ചോദ്യം ആരെയാണ് വേദനിപ്പിക്കാത്തത്

 

എനിക്ക് കടല് കാണണം തിമിർത്തു മാനത്തേക്ക് പതയുന്ന കടൽ നൂലുകൾ കാണണം നിന്റെ കൈപിടിച്ച് കടൽപ്പാലത്തിലൂടെ നടക്കണം നിനക്കൊരു കാര്യം പറഞ്ഞു തരണം

 

ശുദ്ധകലാപത്തിന്റെ അനുഭവ ചിത്രങ്ങൾ വരച്ചിട്ട പുതുതലമുറയിലെ എഴുത്തുകാരി നിങ്ങൾ മാത്രമാണെന്ന്

 

കാക്കപുള്ളികൾക്കും മിണ്ടാമണ്ടികായ്കൾക്കുമിടയിൽ നിന്നും

 

അശ്വതി ഇതളുകൾ

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!