“ബാലേച്ചി !” അമ്മുവിന്റെ വിളി കേൾക്കാതെ അവൾ തിരിഞ്ഞു നടന്നു,… കാർത്തിക്ക് കുറ്റബോധത്തോടെ നിന്നു,. .
“സമാധാനമായില്ലേ കാർത്തി? ”
“ബാല കേൾക്കുമെന്ന് ഞാൻ വിചാരിച്ചില്ല, നിനക്കാദ്യമേ പറഞ്ഞൂടായിരുന്നോ? ”
“അതല്ലേ ഞാൻ പറഞ്ഞത്,. ബാലേച്ചി എന്ന് ”
“ഇങ്ങനാണോ പറയണെ ? ”
“പിന്നെങ്ങനെ പറയണമായിരുന്നു ! ശരി നിങ്ങൾക്ക് പ്രിയയെ ആണ് ഇഷ്ടം,. തുറന്നു പറഞ്ഞെങ്കിൽ അതവിടെ വെച്ച് ക്ലോസ് ചെയ്യണമായിരുന്നു,. ദെൻ വൈ ഡിഡ് യൂ ഹ്യൂമിലേറ്റഡ് ഹെർ? ”
“അതല്ലേ പറഞ്ഞത് ഞാൻ കണ്ടില്ലായിരുന്നുവെന്ന് !”
“ശരിയാ യൂ ആർ റൈറ്റ് കാർത്തി,. നിങ്ങൾ നിങ്ങളെ മാത്രേ കാണുള്ളൂ നിങ്ങൾക്ക് ചുറ്റുമുള്ളവരെ കാണാൻ നിങ്ങൾ ശ്രമിച്ചിട്ടേ ഇല്ല,. അവരുടെ മനസെന്തെന്നറിയാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല,. ഷീ ലവ്ഡ് യൂ,. ദാറ്റ് ഈസ് ഹെർ മിസ്റ്റേക്ക് നോട്ട് യൂവേഴ്സ് !” അമ്മു മിഴിനീർ തുടച്ചു പുറത്തേക്കിറങ്ങി,..
തെറ്റായിപ്പോയി,. ആരെയും വേദനിപ്പിക്കണമെന്ന് കരുതിയതല്ല,..
“ബാലേച്ചി !” അമ്മു വിളിച്ചു,.
ബാല കണ്ണുനീർ തുടച്ചു, അവൾക്ക് നേരെ പുഞ്ചിരിക്കാൻ ശ്രമിച്ചു,..
“ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വിളിക്കാൻ വന്നതാ ഞാൻ,. പെട്ടന്ന് !” എന്ത് പറയണമെന്നറിയാതെ ബാല കുഴങ്ങി,. അമ്മു അവളെ കെട്ടിപ്പിടിച്ചു,…
“ഐ ആം സോറി !” അമ്മു ശബ്ദമടക്കി കരഞ്ഞു,. ബാലയ്ക്കും പിന്നെ പിടിച്ചു നിൽക്കാനായില്ല,…
*********
“അല്ല കണ്ണനും അമ്മുവും എന്താ പെട്ടന്ന് പോണത്?”
“അവർക്ക് ക്ലാസ്സ് ഒക്കെ ഉള്ളതല്ലേ? ”
“രണ്ടീസം ലീവ് എടുത്തൂടെ,. രണ്ടാൾക്കും പുല ഉള്ളതല്ലേ !”
“അത് ശരിയാവില്ല ദേവിയേടത്തി,. അമ്മു ക്ലാസ്സിൽ പോയി തുടങ്ങിയതല്ലേ ഉണ്ടായിരുന്നുള്ളൂ, കുട്ട്യോൾടെ പഠിപ്പിന്റെ കാര്യല്ലേ? ”
“ആ അതും ശരിയാ !”
“എന്നാൽ അധികം വൈകണ്ട കണ്ണാ,.. അമ്മു എവിടെ? വിളിക്ക് ! ”
അമ്മു ബാലയ്ക്കരികിൽ ഉണ്ടാകുമെന്ന് അവന് തോന്നി,. പക്ഷേ എന്തോ ധൈര്യക്കുറവ് പോലെ അവളെ ഫേസ് ചെയ്യാൻ ! അത് കൊണ്ടവൻ ശ്രീരാഗിനെ പറഞ്ഞയച്ചു,.
*******
എല്ലാം കേട്ട് ബാല തളർന്നിരുന്നു,..
“ആരുടെയൊക്കെയോ സന്തോഷത്തിന് വേണ്ടി ജീവിക്കുവാ ഞാൻ,. കാർത്തി എപ്പോഴും പ്രിയയെക്കുറിച്ച് പറയുമ്പോൾ,.. ഐ ഫീൽ ഇറിറ്റേറ്റിങ്,. ”
“എന്നിട്ട് നീയെന്താ അമ്മു തീരുമാനിച്ചത്? ഇങ്ങനെ തന്നെ കണ്ടിന്യൂ ചെയ്യാനാണോ? ”
“എനിക്കറിയില്ല ബാലേച്ചി,. അവിടെ കിടന്നു ശ്വാസം മുട്ടുവാ ഞാൻ,. വഴക്കടിച്ചു മടുത്തു,. പിന്നെ അല്പമെങ്കിലും ആശ്വാസം കാർത്തി വേറെ മുറിയിലാണല്ലോ എന്നോർത്താ ! ഉറങ്ങാൻ നേരമെങ്കിലും സമാധാനത്തോടെ കിടക്കാലോ !”
“നിങ്ങളപ്പോൾ ഒരേ മുറിയിലല്ലേ കിടക്കുന്നത്? ” ബാല വിശ്വസിക്കാനാവാതെ അവളെ നോക്കി,.
അമ്മു മറുപടി പറഞ്ഞില്ല,…
“ഹീ ഈസ് യുവർ ഹസ്ബൻഡ് അമ്മു,. അത് നീ മറക്കല്ലേ,.. !”
“കഴുത്തിൽ കെട്ടിയ താലി പോലും അഴിച്ചു വാങ്ങിച്ചു,. പിന്നെ എന്തർത്ഥത്തിലാ ഭർത്താവെന്നു വിളിക്കുന്നത്? അതും മറ്റൊരു പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കുന്ന അയാൾക്കൊപ്പം എങ്ങനെയാ ഒരു മുറിയിൽ കഴിയുന്നത്,.. ഐ ഫീൽ ഡിസ്ഗസ്റ്റിംഗ് ഒരുപക്ഷേ ഈ എന്നോട് തന്നെ !” അമ്മു എഴുന്നേറ്റു,…
“അമ്മൂ,… ”
“കാർത്തിയെ പ്രിയയ്ക്ക് വിട്ട് കൊടുക്കരുതെന്നാണ് പറയാൻ പോവുന്നതെങ്കിൽ,. ആ പിടിച്ചു വാങ്ങിച്ചെടുക്കുന്ന അവകാശത്തോടെനിക്ക് താല്പര്യമില്ല ചേച്ചി,.. എനിക്കയാളോട് വെറുപ്പ് മാത്രമേ ഉള്ളൂ,. ഒരു കാലത്തും സ്നേഹിക്കാൻ കഴിയില്ല എനിക്കയാളെ,. ബാലേച്ചിയായിട്ടെന്നെ നിർബന്ധിക്കരുത്, കഴുത്തിൽ കെട്ടിയ കുരുക്ക് അയാളായി തന്നെ അഴിച്ച സ്ഥിതിക്ക് ഇനിയൊരിക്കൽ കൂടി ആ ബന്ധവും പറഞ്ഞു ജീവിതം ഹോമിക്കാൻ എനിക്ക് വയ്യ !”
താലിപോലും അഴിച്ചു വാങ്ങിയെന്നത് ബാലയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,. ബാല എന്ത് മറുപടി പറയണമെന്നറിയാതെ അവളെ നോക്കി,.
“ഇനി വൈകിക്കുന്നില്ല ചേച്ചി ഇറങ്ങുവാ !”
താൻ സ്നേഹിച്ചതും അറിഞ്ഞതും ഇങ്ങനൊരു കണ്ണേട്ടനെ ആയിരുന്നില്ല, തനിക്കേറ്റ മുറിവുകൾ എത്രയോ നിസാരമാണ്,. പക്ഷേ അമ്മു അവൾ ദിവസവും വേദനകളുടെ നടുക്കടലിലാണ്,.. താനാ മനസ്സിൽ ഇല്ലെന്നതിനേക്കാൾ തന്നെ വേദനിപ്പിച്ച വാക്കുകൾ പ്രിയ അമ്മുവിനേക്കാളും വലുതാണെന്നതായിരുന്നു,. ഇങ്ങനൊരാളെ എങ്ങനെ തിരികെ സ്നേഹിക്കണമെന്ന് പറയും? അമ്മയുടെ കണ്ണുനീർ നേരിൽ കണ്ടു വളർന്ന ഒരു മകളെന്ന സ്ഥിതിക്ക് അമ്മുവിനും ഒരു മോചനമുണ്ടാവണമെന്നേ മനസിപ്പോൾ ആഗ്രഹിക്കുന്നുള്ളൂ !
*********
അമ്മുവിന്റെ അവഗണന അവനെ കൂടുതൽ ദുഃഖത്തിലാഴ്ത്തി !
“അമ്മു ശ്രീയെന്തെങ്കിലും പറഞ്ഞോ? ”
“അറിഞ്ഞിട്ട് നിങ്ങൾക്കെന്താ? ”
“ഞാൻ പറഞ്ഞതൽപ്പം കൂടിപ്പോയി !”
“ഇപ്പോഴെങ്കിലും തോന്നിയല്ലോ !”
“അമ്മു,. ആക്ച്വലി ഞാൻ !”
“വേണ്ട പറയണമെന്നില്ല,.. നാളെ കോളേജിൽ പോണ്ടതല്ലേ നേരത്തെ കിടന്നുറങ്ങിക്കോ !”
അമ്മു മുറിയിലേക്ക് നടന്നു,. ഒരു കണക്കിന് ബാലേച്ചി എല്ലാം അറിഞ്ഞത് നന്നായി,. ഇല്ലായിരുന്നെങ്കിൽ വലിയൊരു ഭാരമായി അത് മനസ്സിൽ കിടന്നേനെ !
*********
“കാർത്തി,.. ഞാനിറങ്ങുവാ,.. ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്,… ”
“മ്മ്,.. ”
“ധ്യാൻ ഭായ്,. ഒന്ന് നോക്കിയേക്കണേ,. ഇപ്പോ എന്തായാലും എണീക്കാൻ സാധ്യത ഒന്നും കാണുന്നില്ല,. ക്ലാസ്സ് ഉണ്ടെന്ന് ഓർമിപ്പിച്ചാൽ മതി !”
“സരി മാഡം,.. ”
“എന്നെ മാഡം എന്നൊന്നും വിളിക്കണ്ട,.. അമ്മു എന്നോ ഭവ്യ എന്നോ വിളിച്ചാൽ മതി,… ”
“മേം ആപ്കോ ദീദി ബുലാവൂങ്കി !” അയാൾ പറഞ്ഞു,..
“റെസ്‌പെക്ട് വിട്ടൊരു കളിയുമില്ലാലെ? ”
അയാൾ പുഞ്ചിരിച്ചു,..
“പിന്നെ,. സ അല്ല ശ,.. ശരി !”
“സരി,.. ”
“അപ്പോ അതേ വരുള്ളൂ ? എന്നാൽ പിന്നെ പോട്ടെ,.. ശരി !”
അയാൾ ചിരിച്ചു,…
അമ്മു ഒരു ഓട്ടോയ്ക്ക് കൈ നീട്ടി,..
*****
“സാബ്,. ”
“ധ്യാൻ ഭായ് !” അവന്റെ ശബ്ദം മാറിയിരുന്നു,…
“ക്യാ ഹുവാ ആപ്കോ !”
“ഹേയ് ഒന്നൂല്ല,.. ചെറിയൊരു ഫീവർ !”
“ഹോസ്പിറ്റൽ ജാനാ ഹേ ക്യാ !”
“നോ ഐ ആം ഓക്കേ,.. ഒന്ന് റസ്റ്റ് എടുത്താൽ മതി,… ”
“മേം ആപ്കേലിയെ അധ്രക് കാ കോഫീ ബനാവൂങ്കാ !”
“അധ്രക്? ”
“ക്യാ യേ,. ആപ്കാ ആയി ബനാതി ഹേ ന,.. വോ ജിൻജർ വാലി !”
“ഓ ചുക്ക് കാപ്പി !”
“ഹാ, പിന്നെ അമ്മു ദീദി നെ ആപ്കോ കോളേജ് ജാനേ കേ ലിയേ ഉഡാനേ കോ കഹാ !”
കട്ടിലിൽ നിന്നും എണീക്കാൻ വയ്യ അപ്പോഴാ കോളേജിൽ പോണത്,…
“ഇല്ല ഇന്ന് ഞാൻ പോണില്ല !”
**********
” ഭവ്യ ഇന്നലെ എന്താ വരാഞ്ഞത്? ” രേഷ്മ ചോദിച്ചു,..
“അത് പിന്നെ,.. ഒരു ദിവസം റസ്റ്റ് എടുത്തിട്ട് പോയാൽ മതിയെന്ന് വീട്ടിൽ നിന്നു പറഞ്ഞു !” വന്നു വന്നിപ്പോൾ കള്ളം പറയാൻ കൂടുതൽ ആലോചിക്കേണ്ടി വരുന്നില്ല,..
“ഇന്ന് നമ്മുടെ ക്ലാസ്സിലെ രൂപേഷിന്റെ ബർത്ത്ഡേ പാർട്ടി ഉണ്ട്,.. ഇന്ന് ഉച്ചക്കത്തെ ഫുഡ് അവിടന്നാ ഭവ്യ വരുന്നോ? ”
“ഹേയ് ഇല്ല നിങ്ങൾ പോയിട്ട് വാ ! ” വിളിക്കാത്ത സെലിബ്രേഷന് പോയി കുമ്മനടിക്കണത് ശരിയല്ലല്ലോ,. പിന്നെ വീട്ടിൽ ആരുമില്ലാത്ത സ്ഥിതിക്ക് ലേറ്റ് ആയാലും ശരിയാവില്ല !
ഉച്ചക്ക് എല്ലാവരും പോയ സ്ഥിതിക്ക് ഇനി തനിക്ക് മാത്രമായിട്ടാരും ക്ലാസ്സ് എടുക്കാൻ നിൽക്കില്ലല്ലോ,. അമ്മു പതിയെ ഇറങ്ങി നടന്നു,..
വീട്ടിലേക്ക് കേറിചെല്ലാൻ തോന്നുന്നില്ല,. അപ്പോഴാണ് ആ പഴയ കെട്ടിടം അമ്മുവിന്റെ ശ്രദ്ധയിൽ പെട്ടത്,. എൻട്രി റെസ്ട്രിക്ടഡ് ആയിരുന്നെങ്കിലും രണ്ടും കല്പിച്ചവൾ അവിടേക്ക് നടന്നു,… രേഷ്മ പറഞ്ഞത് ശരിയാണ് മൊത്തം കാടുപിടിച്ചു കിടക്കുകയാണ്,.. പ്രൗഢഗംഭീരമായ ഗേറ്റ് ആകെ തുരുമ്പിച്ചിരിക്കുന്നു,…. അമ്മു പതിയെ ഗേറ്റ് തള്ളി നോക്കി,.. അനങ്ങുന്നില്ല,.. പൂട്ടിയിരിക്കുകയാണ്,…
“കൂടുതൽ തള്ളണ്ട,. മൊത്തം തുരുമ്പെടുത്തിരിക്കുകയാ സെപ്റ്റിക് ആകാൻ ചാൻസ് ഉണ്ട്,… ”
തിരിഞ്ഞതും പുറകിൽ രോഹിത്,.. അപ്പോൾ രോഹിത് കണ്ടിരുന്നോ തനിങ്ങോട്ട് പോന്നത്,…
“എന്താടോ ഇങ്ങനെ നോക്കുന്നത്? മുൻപ് കണ്ടിട്ടേ ഇല്ലാത്തത് പോലെ,… !”
“ഒന്നൂല്ല,. രോഹിത് എന്താ ഇവിടെ? ”
“താനിങ്ങോട്ട് പോരണ കണ്ടു ഇറങ്ങീതാ,.. ഫോളോ ചെയ്തതൊന്നും അല്ലാട്ടോ,. വെറുതെ പാമ്പിന്റെയും പഴുതാരയുടേയുമൊക്കെ വായിൽ ഒറ്റയ്ക്ക് കേറാൻ വിടണ്ട എന്ന് തോന്നി,… അത്ര മാത്രം,… ” അമ്മു പുഞ്ചിരിച്ചു,.. അവൻ നിലത്ത് കിടന്ന ഒരു കല്ലെടുത്ത് പൂട്ട് തകർക്കാൻ നോക്കി,..
“അയ്യോ,. പൊളിക്കണ്ട,. ആരെങ്കിലും കണ്ടാൽ !”
“ഞാനിവിടെ നാലു വർഷങ്ങളായി പഠിക്കുന്നു ഇതു വരെ ആരും ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല,.. ”
“ഇനിയെങ്ങാനും പൂട്ട് പൊളിച്ചു എന്നറിഞ്ഞാലോ !”
“അറിഞ്ഞാലും അവർ ഒന്നും ചെയ്യാൻ പോണില്ല,… ” പൂട്ട് പൊളിഞ്ഞു നിലത്തേക്ക് വീണു,…
“അതെന്തേ? ”
“ഈ കോട്ട ആരും തുറന്ന ചരിത്രമില്ല അത് കൊണ്ട് തന്നെ,.. ” അവൻ ഗേറ്റ് തള്ളിത്തുറന്നു,..
“സൂക്ഷിച്ചു നടക്കണേ,.. ചിലപ്പോൾ വല്ല കുപ്പിച്ചിലൊക്കെ കാണും !”
“ഓ !”
“എല്ലായിടത്തും കാണുമല്ലോ ചില സാമൂഹിക വിരുദ്ധർ,. സോ സൂക്ഷിച്ചു നടന്നാൽ കുപ്പിച്ചിലൊന്നും കൊള്ളാതെ തിരിച്ചു വീട്ടിൽ പോവാം, അല്ല തന്റെ വയ്യായ്ക ഒക്കെ മാറിയോ? !”
“ആ,. കുറഞ്ഞു,… ദേ പാരിജാതം,.. !” പാരിജാതമരം കണ്ട ഉടനേ അമ്മു പറഞ്ഞു,.
“പാരിജാതം ഇഷ്ടമാണോ? ”
“പിന്നില്ലാതെ,.. ”
“എങ്ങനെ മനസിലായി അത് പാരിജാതം ആണെന്ന്? ”
“ഐ നോ,. തറവാട്ടിൽ ഒരെണ്ണമുണ്ട്,.. അങ്ങനെ ഇലകളുടെ ഷേപ്പ് നോക്കി ഐഡന്റിഫൈ ചെയ്തു,.. ”
“മാരക സ്മെല്ലാട്ടോ ഇതിന്,. എനിക്ക് ഒരുപാട് ഇഷ്ടവാ !”
“എനിക്കും,.. രാവിലെ നിലത്ത് വീണു കിടക്കുന്ന പൂക്കൾ പെറുക്കിയെടുക്കാൻ നല്ല രസവാ !”
“പാരിജാതപ്പൂക്കളുടെ കഥ അറിയുവോ തനിക്ക്? ”
“മ്മ്,. പണ്ട് അമ്മ പറഞ്ഞു കേട്ട ഒരോർമ്മ ഉണ്ട്,. പാരിജാതത്തിന് വേണ്ടി ഭഗവാൻ ശ്രീകൃഷ്ണൻ ഇന്ദ്രദേവനോട് യുദ്ധം ചെയ്ത കഥ !”
“അതേ,. എന്നിട്ടത് ആദ്യഭാര്യയായ സത്യഭാമയുടെ ആവശ്യപ്രകാരം അവരുടെ ഉദ്യാനത്തിൽ നട്ടതും,. ”
“യെസ്, യെസ്,. പൂക്കൾ തന്റെ പ്രിയപ്പെട്ട ഭാര്യയായ രുക്മിണിയുടെ പൂന്തോട്ടത്തിലേക്ക് കൊഴിഞ്ഞു വീഴുന്ന രീതിയിൽ പാരിജാതം നട്ട കൃഷ്ണന്റെ കഥ,.. അങ്ങനെ തന്റെ രണ്ടു ഭാര്യമാരെയും പിണക്കാതെ ശ്രീകൃഷ്ണൻ ആ സമസ്യ കൈകാര്യം ചെയ്ത കഥ !”
അവൻ പുഞ്ചിരിച്ചു,..
“മറ്റൊരു കഥ കൂടിയുണ്ട് !”
“അതെന്ത് കഥയാ? ”
“ദൈവത്തിന്റെ പ്രിയപ്പെട്ട പുഷ്പം എന്നറിയപ്പെടുമ്പോഴും പാരിജാതത്തിന് മറ്റൊരു പേര് കൂടെയുണ്ട്,.. ‘ദി ട്രീ ഓഫ് സോറോ ‘ !”
“വൈ? ”
“എന്ത് കൊണ്ടാ പാരിജാതം രാത്രിയിൽ മാത്രം വിടരുന്നതെന്നറിയാമോ? സൂര്യനുദിക്കും മുൻപേ പൂക്കൾ നിലത്തേക്ക് കൊഴിഞ്ഞു veezhuന്നതെന്നും ? ”
“ഇല്ല !”
“പണ്ട് പാരിജാത എന്നൊരു രാജകുമാരി ഉണ്ടായിരുന്നു,. അവർ സൂര്യ ഭഗവാനുമായി പ്രണയത്തിലായി,. ആദ്യം ആ പ്രണയത്തെ സ്വീകരിച്ച സൂര്യഭഗവാൻ പിന്നീട് പാരിജാതയെ ഉപേക്ഷിച്ചു,.. ആ വേദനയിൽ അവർ ആത്മഹത്യ ചെയ്തു,.. പാരിജാതയുടെ പ്രണയത്തിന്റെ യഥാർത്ഥ ആഴം മനസിലാക്കിയ ദേവന്മാർ പാരിജാതയെ അവരുടെ ചിതയിൽ നിന്നും ഒരു പൂമരമായി പുനർജനിപ്പിച്ചു,. സൂര്യന്റെ ആ അവഗണയുടെ വേദന കൊണ്ടാണത്രേ പാരിജാതം രാത്രി മാത്രം പൂക്കുന്നത്,. സൂര്യനുദിക്കും മുൻപ് പൊഴിഞ്ഞു വീഴുന്ന പൂക്കൾ,. അവരുടെ കണ്ണുനീരാണത്രെ,. സൂര്യപ്രകാശമേറ്റാൽ പൂക്കൾ നിറം മങ്ങിപ്പോകുന്നു,. അത് കൊണ്ടാണ് പാരിജാതത്തെ ‘ the tree of sorrow ‘ എന്ന് വിളിക്കുന്നത്,… ” രോഹിത് പറഞ്ഞു നിർത്തി,.. അമ്മുവിന്റെ ഉള്ളിൽ വല്ലാത്തൊരു വേദന അനുഭവപ്പെട്ടു,…
“എന്താടോ? ”
“ഹേയ് ഒന്നൂല്ല്യ പെട്ടന്ന് ഈ കഥ കേട്ടപ്പോൾ,.. ”
“എന്തേ ആരെയെങ്കിലും ഓർമ്മ വന്നോ? ”
“അതല്ല !”
“പിന്നെ?”
“എനിക്കൊരു ഡൗട്ട് !”
“എന്താ? ”
“ആ പാരിജാത എന്ന് പേരുള്ള രാജകുമാരി താമസിച്ചിരുന്ന സ്ഥലമാണോ ഇത്? ”
രോഹിത് ഉറക്കെ ചിരിച്ചു,..
“എടോ അതൊക്കെ ഓരോരോ മിത്തുകളല്ലേ? ഇതിന്റെ ചരിത്രം വേറെയാ !”
“അതൂടെ പറഞ്ഞു തരുവോ പ്ലീസ് !”
“ഓ അതിനെന്താ,.. താൻ പറഞ്ഞതിൽ ഒരു കാര്യം ശരിയാ,. ഇവിടത്തെ രാജകുമാരിയുടെ പേര് പാരിജാത എന്നല്ലായിരുന്നെങ്കിലും അവർക്കും പാരിജാതപ്പൂക്കൾ പ്രിയപ്പെട്ടതായിരുന്നത്രെ !” അമ്മു ആകാംക്ഷയിൽ അവനെ നോക്കിയിരുന്നു,.
“ഇവിടത്തെ രാജകുമാരി ഒരു ചിത്രകാരനെ പ്രണയിച്ചു,. പക്ഷേ അദ്ദേഹം ആ പ്രണയം നിരസിച്ചു !”
“അയ്യോ അതെന്താ? ”
“ആ രാജകുമാരി അദ്ദേഹത്തിന്റെ അടുത്ത് ചിത്രകല പഠിക്കാൻ ശിക്ഷണം സ്വീകരിച്ചിരുന്നു,. ഗുരുവും ശിഷ്യയും തമ്മിൽ അത്തരത്തിലൊരു ബന്ധം പാപമാണെന്ന്, ഇത് കേട്ട കുമാരി ആകെ ദുഃഖിതയായി !”
“എന്നിട്ടോ? ”
“ഒടുവിൽ രാജകുമാരിയുടെ സ്നേഹത്തിന് മുൻപിൽ അടിയറവ് പറഞ്ഞു ചിത്രകാരൻ പക്ഷേ അപ്പോഴല്ലേ ട്വിസ്റ്റ് !”
“അയ്യോ എന്ത് സംഭവിച്ചു? ”
“രാജാവ് രാജകുമാരിയുടെ വിവാഹം അയൽരാജ്യത്തെ രാജകുമാരനുമായി നിശ്ചയിച്ചു,. പക്ഷേ രാജകുമാരി സമ്മതിച്ചില്ല,. എന്നാൽ രാജകുമാരിയിൽ തീവ്ര അനുരാഗിതനായ കുമാരൻ രാജകുമാരിയെ ചിത്രകാരന് വിട്ടു കൊടുക്കാനും തയ്യാറായില്ല !”
“എന്നിട്ടെന്താ സംഭവിച്ചേ? ” അവൾ അവനെ കണ്ണെടുക്കാതെ നോക്കി നിന്നു,..
“പിന്നെന്തു സംഭവിക്കാൻ അവസാനം മൂന്ന് പേരും മരണപ്പെട്ടു,… ” അമ്മു ഞെട്ടലിൽ അവനെ നോക്കി,..
“പ്രേതത്തെ പേടിയുണ്ടോ? ”
“ഇല്ല !”
“താൻ കൊള്ളാലോ !”
പ്രേതത്തേക്കാൾ വലിയൊരു രക്തരക്ഷസ്സിന്റെ കൂടെ ജീവിക്കുമ്പോൾ പ്രേതമൊക്കെ എത്ര നിസാരം !
“ഞാൻ ചുമ്മാ പറഞ്ഞതാ,. അതിൽ പിന്നെ ഇതിന്റെ വാതിൽ ആർക്കും തുറക്കാൻ പറ്റിയിട്ടില്ല !”
അവൾ മൊത്തത്തിൽ അവിടെയൊന്ന് വീക്ഷിച്ചു,.
“രോഹിത്തിന് ഈ പുനർജന്മത്തിൽ വിശ്വാസമുണ്ടോ? ”
“ആ അത് പറയാൻ വിട്ടു… ഇവിടെന്തോ പ്രശ്നം വെച്ചപ്പോൾ പറഞ്ഞൂത്രേ ആ ചിത്രകാരന്റെയും രാജകുമാരിയുടെയും പുനർജ്ജന്മം ഉണ്ടായാൽ അവർക്ക് മാത്രേ ഈ കോട്ടവാതിൽ തുറക്കാനാകുള്ളൂ എന്ന് ! എന്തൊക്കെയാലേ? ”
“അപ്പോൾ വിശ്വാസമില്ലേ? ”
“വിശ്വാസമുണ്ടോ എന്ന് ചോദിച്ചാൽ ചിലരെയൊക്കെ കാണുമ്പോൾ ഇവരെ നമ്മൾ മുൻജന്മങ്ങളിലെവിടെയോ കണ്ട് മുട്ടിയതല്ലേ എന്നൊക്കെ തോന്നും അല്ലാതെ !”
“എന്നെക്കണ്ടപ്പോൾ അങ്ങനെ തോന്നിയോ? ”
“അങ്ങനെ ചോദിച്ചാൽ,.. ഇല്ല ! അവളുടെ മുഖം മങ്ങി,…
“അല്ല,. ലേറ്റ് ആയില്ലേ തനിക്ക് വീട്ടിലൊന്നും പോണ്ടേ?.. ” അപ്പോഴാണ് അമ്മു വാച്ചിൽ നോക്കിയത്,..
“അയ്യോ 5 മണി ” സമയം പോയതറിഞ്ഞില്ല,. ഇനി വണ്ടി കിട്ടി വീട്ടിലെത്തുമ്പോൾ ഒരു ടൈമാകും !
“വാ ഞാൻ ഡ്രോപ്പ് ചെയ്യാം !”
“അയ്യോ വേണ്ട !”
“അതെന്തേ തനിക്കെന്നെ വിശ്വാസമില്ലേ? ”
“അതോണ്ടല്ലേ !”
“എന്നാൽ പിന്നെ ഒന്നും പറയണ്ട,.. എ എസ് ആർ ജംഗ്ഷനിലല്ലേ വീട്? ”
അമ്മു തലയാട്ടി,. രോഹിത് വീട്ടിൽ വന്നാൽ എല്ലാ കള്ളവും അവിടെ വെച്ച് പൊളിയും,… കേറിയില്ലെങ്കിൽ രോഹിതിനെ വിശ്വാസമില്ലാത്തത് കൊണ്ടാണെന്ന് കരുതും,… എന്ത് ചെയ്യും ഈശ്വരാ,.. ഒരു വഴി കാണിച്ചു താ പ്ലീസ്,… അമ്മു കൺഫ്യൂഷനിൽ നിന്നു,…
“കേറടോ !” അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു,.. അമ്മു രണ്ടും കല്പ്പിച്ചു കയറി,…
“താനെന്താ ഒന്നും മിണ്ടാത്തെ? ബൈക്കിൽ ആയത്കൊണ്ട് പ്രശ്നമുണ്ടോ? ”
“അതല്ല !”
“പിന്നെന്താ? ”
“ആ ഇവിടെ നിർത്തിക്കോ !”
“ഇതാണോ വീട്? ”
“ഇല്ല കുറച്ചപ്പുറത്താ,. ഞാനിവിടെ എന്റെ ആന്റിയുടെയും അങ്കിളിന്റെയും കൂടെയാ നിൽക്കുന്നത്,. അപ്പൊ അവര് കണ്ടാൽ !”
“കണ്ടാലെന്താ ഫ്രണ്ട് ആണെന്ന് പറയണം !”
ആകെ പെട്ടല്ലോ ദൈവമേ ! ഇനിയെന്ത് ചെയ്യും,. കാർത്തിയെങ്ങാനും കണ്ടാൽ തീർന്നു !
“അത് ശരിയാവൂല്ല !”
“എന്നാ പിന്നെ ശരി,.. ” അമ്മുവിന് സമാധാനമായി,..
“അല്ല ഭവ്യ ഇവിടെ അടുത്തല്ലേ,. കാർത്തിക്കിന്റെ വീട്? തനിക്കറിയുവോ എവിടാണെന്ന്? ചുമ്മാ ഒരു സർപ്രൈസ് കൊടുക്കാലോ അത് കൊണ്ടാ !”
അമ്മുവിന്റെ നല്ല ജീവൻ പോയി,. ജനലരികിൽ നിന്ന് കാർത്തിക്ക് ഈ കാഴ്ചയെല്ലാം കാണുന്നുണ്ടായിരുന്നു,..
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission