Skip to content

പാരിജാതം പൂക്കുമ്പോൾ – 19

പാരിജാതം പൂക്കുമ്പോൾ

“അങ്കിൾ അമ്മു മിസ്സിങ് ആയിട്ടിപ്പോൾ മണിക്കൂർ 6 കഴിഞ്ഞു,.. ഞങ്ങൾ ശ്രമിക്കുന്നുണ്ട് എന്ന് പറയുന്നതല്ലാതെ ഇത്രയും നേരമായിട്ട് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ നിങ്ങളുടെ പോലീസിന്? ”

“നോക്ക് മോനെ,. നിന്റെ വിഷമം എനിക്ക് മനസിലാകും,. ഞങ്ങൾ ആ കുട്ടിയുടെ നമ്പർ ട്രേസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്,. ബട്ട്‌ സ്വിച്ച് ഓഫ്‌ ആണ് കാണിക്കുന്നത്,.. ” സിറ്റി പോലീസ് കമ്മീഷണർ ജേക്കബ് മാത്യു, വിശദീകരിക്കാൻ ശ്രമിച്ചു,. അദ്ദേഹം രവീന്ദ്ര വർമയുടെ അടുത്ത സുഹൃത്ത് കൂടിയാണ്,.

“പിന്നെ ഈ ഇടയ്ക്കു മാവോയിസ്റ്റുകളുടെ പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നുവെന്ന് ഇന്റലിജെൻസ് റിപ്പോർട്ട്‌ ഉണ്ട്,. അവർ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല !”

അങ്ങനൊന്നും ഉണ്ടാവരുതെന്ന് അവൻ ആത്മാർഥമായി പ്രാർത്ഥിച്ചു,.

“ടെൻഷൻ അടിപ്പിക്കാൻ പറഞ്ഞതല്ല,. പലയിടത്തും ഇങ്ങനെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്,.. ”

കാർത്തിക്ക് ശ്വാസമടക്കി ഇരുന്നു,..

എന്റെ അമ്മു !”

******

ഇളം കാറ്റിൽ പാരിജാതപ്പൂക്കളുടെ മണം നാസിക തുമ്പിലേക്ക് ഒഴുകിയെത്തിയപ്പോഴാണ് അമ്മു കണ്ണ് തുറന്നത്,…

നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു,.. എവിടെയാണ് താൻ? അമ്മു ചുറ്റും നോക്കി,. നിലത്ത് വിരിച്ച പുൽപ്പായയിലാണ് താൻ കിടക്കുന്നത്,. അതിന് ചുറ്റും പൂക്കൾ വിതറിയിരിക്കുന്നു,. അമ്മു എഴുന്നേൽക്കാൻ ശ്രമിച്ചു,. അമ്മു മെഴുകുതിരി വെളിച്ചത്തിൽ വാതിൽക്കൽ വരെ നടന്നു,… ശരീരം തളർന്നു pokunnu,.

ഇല്ല തുറക്കാൻ പറ്റുന്നില്ല, ആകെയുള്ളത് ഒരു ഒറ്റപ്പാളി ജനലാണ്,. അമ്മു അവിടെ ചെന്ന് പുറത്തെ കാഴ്ച്ചകൾ വീക്ഷിക്കാൻ ശ്രമിച്ചു,. അതും പറ്റുന്നില്ല തന്നെക്കാൾ ഉയരത്തിലാണത്,..

എന്തായാലും അന്തരീക്ഷം വെച്ച് നോക്കുമ്പോൾ താനിപ്പോൾ സിറ്റിയിൽ നിന്ന് ഒരുപാട് ദൂരത്തിലാവാനാണ് സാധ്യത,. ആരായിരിക്കും തന്നെ തട്ടിക്കൊണ്ടു പോന്നത്,.. മുഖം ശരിക്കും കാണാൻ കഴിഞ്ഞില്ല,. അതിന് മുൻപേ അവർ തന്റെ ബോധം കെടുത്തിയിരുന്നു,.

അമ്മു പ്രതീക്ഷയോടെ കതകിൽ മുട്ടി,…

“ഈസ്‌ എനിബഡി ഔട്ട്‌ ദെയർ,… പ്ലീസ് ഹെല്പ് മീ, പ്ലീസ് ഓപ്പൺ ദി ഡോർ !”

പുറത്ത് കാല്പെരുമാറ്റവും അടച്ചുള്ള സംസാരവും കേട്ടു,. ഇനി വല്ല മാവോയിസ്റ്റുകളും ആണോ? ” അവൾക്ക് ഉള്ളിൽ ഭയം തോന്നി,.

ആരോ കുറ്റിയെടുക്കുന്നു,.. അമ്മു പുറകിലേക്ക് മാറി,. ഇരുട്ടിൽ നിന്നും മെഴുകുതിരി വെട്ടത്തിലേക്ക് കടന്ന് വന്ന രൂപം കണ്ട് അവളൊന്ന് ഞെട്ടി,.

**********

“സാർ വീ ഗെറ്റ് ദി ടവർ ലൊക്കേഷൻ,..”

“ടെൽ മി,. വെയർ ഈസ്‌ ദാറ്റ്‌? ”

“ഫോൺ സ്വിച്ച് ഓഫ്‌ ആകുന്നതിന് തൊട്ടുമുൻപ് ഉള്ള ടവർ ലൊക്കേഷൻ ഓപ്പൺ ഫോറെസ്റ്റ്നടുത്താ,.. ”

“ഞാൻ പറഞ്ഞില്ലേ കാർത്തി,. മാവോയിസ്റ്റുകളാവും !”

അവനത് അത്ര വിശ്വാസം വന്നില്ല,.
“ഒരു മിനിറ്റ് അങ്കിൾ,. എനിക്ക് രേഷ്മയോട് സംസാരിക്കണം !”

“യാ ഷുവർ !”

കാർത്തിക്കിനെ കണ്ടതും രേഷ്മ കരയാൻ തുടങ്ങി,…

“കാർത്തിഏട്ടാ നമ്മുടെ ഭവ്യ !”

“എനിക്കറിയണം രേഷ്മ എന്താ സംഭവിച്ചത്? ”

അവൾ ഉണ്ടായ കാര്യങ്ങൾ മുഴുവനും പറഞ്ഞു,..

“നിങ്ങളെന്തിനാ ഹോസ്പിറ്റലിൽ പോയത്? ആർക്കായിരുന്നു അസുഖം? ”

“അത് പിന്നെ ഭവ്യക്ക്,. ബി.പി കുറഞ്ഞത് പോലെ,. ”

“ബി.പി കുറഞ്ഞെന്നോ? ”

“അത് പിന്നെ കാർത്തിയേട്ടാ അവൾ !” രേഷ്മയെ ആകെ വിയർത്തു,. എങ്ങനെ പറയും ഭവ്യ പ്രെഗ്നന്റ് ആണെന്ന്,. അവൾ പറയാൻ ആഗ്രഹിച്ച കാര്യമായിരുന്നു അത്,…

“പറയ്യ് !”

“കാർത്തിക്ക് . ഇത് സംഭവ സ്ഥലത്ത് നിന്നും കിട്ടിയതാ,. പിടിച്ചു വണ്ടിയിൽ കേറ്റിയപ്പോൾ നിലത്ത് വീണതാണ്,. താൻ ഒന്ന് നോക്കിക്കോളൂ,.. പിന്നെ ഈ കുട്ടിയുടെ മൊഴി അനുസരിച്ച് അവർ മുഖം മൂടിയെന്തോ ധരിച്ചിരുന്നു ! ”

കാർത്തിക്ക് ഓരോന്നായി പരിശോധന നടത്തി,. അവളുടെ കൈയിൽ നിന്നും നിലത്ത് വീണ കവറിൽ സിറ്റി ഹോസ്പിറ്റലിന്റെ ലോഗോ ഉണ്ടായിരുന്നു,. കാർത്തിക്ക് അത് തുറന്നു നോക്കി,. അതിൽ പ്രഗ്നൻസി പോസറ്റീവ് റിപ്പോർട്ട്‌ കണ്ട കാർത്തിക്ക് ഒന്ന് ഞെട്ടി,. അപ്പോൾ ഇതിനാണവൾ ഹോസ്പിറ്റലിൽ പോയത്,. അമ്മു 3 മാസം പ്രെഗ്നന്റ് ആയിരുന്നു,. ഇതുവരെ അവൾ ഒന്ന് സൂചിപ്പിക്കുക കൂടി ചെയ്തില്ല,.

“സത്യമാണ് കാർത്തിയേട്ടാ അവൾ പ്രെഗ്നന്റ് ആയിരുന്നു,. കാർത്തിയേട്ടനോട് അവൾക്ക് തന്നെ പറയണമെന്ന് നിർബന്ധം പിടിച്ചത് കൊണ്ടാ ഞാൻ പറയാതിരുന്നത് !”

ഇപ്പോൾ അമ്മു തന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്നവൻ ആത്മാർഥമായി ആഗ്രഹിച്ചു,. അവനത് കവറിൽ തിരികെ വെച്ചു, പെട്ടന്നാണ് ഒരു ചെയിൻ നിലത്തേക്ക് വീണത്,. കാർത്തി അത് കയ്യിലെടുത്തു,..

ഇത് ഞാൻ എവിടെയോ കണ്ടിട്ടുണ്ട്,. കാർത്തിക്ക് മനസ്സിൽ ഓർത്തു,.

**********

“രോഹിത്,,, ”

അമ്മുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല,.. രോഹിത്തിൽ നിന്നും ഇങ്ങനൊരു നീക്കം,. അവൻ അരികിലേക്ക് വന്നതും അമ്മു പുറകോട്ട് മാറി,. അവളുടെ ഉള്ളിൽ മുൻപെങ്ങും ഇല്ലാത്ത അസാധാരണമായ ഒരു ഭയം നിറഞ്ഞു,.

പുറകിൽ ഒരു കല്ലിൽ അവളുടെ കാൽ തട്ടി, അമ്മു വീഴാൻ പോയതും രോഹിത് അവളുടെ കൈ പിടിച്ചു,… അവന്റെ കണ്ണുകളിൽ മുൻപെങ്ങുമില്ലാത്ത വികാരങ്ങൾ അവൾ കണ്ടു,. ആ നോട്ടത്തിന്റെ തീക്ഷ്ണത നേരിടാൻ കഴിയാതെ അമ്മു വിറച്ചു,…

“എന്നെ വിട് രോഹിത് !”അമ്മു ഭയത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി !

“നീയെന്തിനാ അളകനന്ദ പേടിക്കുന്നത്,. ഞാൻ നിന്റെ ഹർഷനാണ് !”

അമ്മു കാര്യം മനസിലാവാതെ അവനെ നോക്കി, .

“വാട്ട്‌? ”

“നിനക്കെന്നെ മനസിലായില്ലേ? ”

“നീയെന്തൊക്കെയാ രോഹിത് ഈ പറയുന്നത്? എനിക്കൊന്നും മനസിലാവുന്നില്ല !” അമ്മു അവനെ തള്ളി മാറ്റി !

“നോക്ക് അളകനന്ദ,. ദേ ഇവിടെ വെച്ചാണ് നമ്മളെ അവൻ ഇല്ലാതാക്കിയത്,…”

“പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ് രോഹിത്,. ആര് ആരെ ഇല്ലാതാക്കിയ കാര്യവാ നീയീ പറയുന്നത്? അളകനന്ദ ആരാണ്? ഞാൻ ഭവ്യയാണ് ”

“അതേ,. നീ ഭവ്യയാണ്,. എന്നാൽ നീ അളകനന്ദയും ആണ്,. നീ ചോദിച്ചില്ലേ എനിക്ക് നിന്നോട് മുൻജന്മ ബന്ധമുണ്ടോ എന്ന്? ഉണ്ട് അനന്തപുരിയിലെ അളകനന്ദ രാജകുമാരി,. നീ പ്രണയിച്ച ഹർഷനാണ് ഞാൻ,.. നമ്മൾ പ്രണയബദ്ധരായിരുന്നു നമുക്കിടയിലേക്കാണ് അവൻ ആ അഭിമന്യു കടന്ന് വന്നത്,.. മനസിലായില്ല? ”

“ഇല്ല !”

“കാർത്തിക്ക് !”

അമ്മു ഞെട്ടലിൽ അവനെ നോക്കി,..

“പരസ്പരം തിരിച്ചറിയാതിരിക്കാൻ മാത്രം അകലത്തിലായിപ്പോയോ നമ്മൾ? ”

“പ്ലീസ് രോഹിത്,. ഞാൻ അളകനന്ദയല്ല, കാർത്തിക്ക് അഭിമന്യുവും അല്ല,. ഇത് നീ പറഞ്ഞത് പോലെ പുനർജന്മവും അല്ല,… എനിക്ക് വീട്ടിൽ പോണം രോഹിത്,. നീയിത് എവിടെയാ എന്നെ കൊണ്ട് വന്നത്? ”
അവൾ കരയുമെന്നായി,..

“ശരി നിനക്കെന്നെ ഓർമയില്ല,. പക്ഷേ നിനക്ക് മറ്റെന്തെങ്കിലുമൊക്കെ ഓർക്കാൻ കഴിയുമോ എന്ന് നോക്ക്,. ”
അവൻ അവളുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങി,…

ചുറ്റും കണ്ടതെല്ലാം ഒരു നാനൂറ് വർഷം പഴക്കമുള്ളത് പോലെ തോന്നിച്ചു,.

“നീ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ? ”

ഇവിടം തനിക്ക് നല്ല പരിചയമുണ്ട്,. മറക്കാനാവാത്തതെന്തോ ഇവിടെ ഉണ്ട്,… പക്ഷേ ഇതിന് മുൻപ് താനിവിടെ വന്നിട്ടില്ല,… പിന്നെങ്ങനെയാണ് ഇത്ര അടുപ്പം തനിക്ക് ഇവിടത്തോട് തോന്നുന്നത്?

“ദേ നോക്ക്,. പാരിജാതം,.. ”

രോഹിത് അവളെ വൃക്ഷചുവട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി,..

“നിനക്കറിയുവോ എന്ത് കൊണ്ടാണ് ഈ പൂക്കൾ നിനക്കിത്ര പ്രിയപ്പെട്ടതായതെന്ന്? എന്ത് കൊണ്ടാണ് ഊണിലും ഉറക്കത്തിലും പാരിജാതപ്പൂക്കൾ നിന്നെ തേടിയെത്തുന്നതെന്ന്? ”

അമ്മു ഇല്ലെന്ന് തലയാട്ടി,…

“ദാ ഈ മരം അത് നീ നട്ടതാണ്, ഇതിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ആദ്യ പൂക്കൾക്ക് വേണ്ടി ഒരു രാത്രി മൊത്തം അന്ന് നീ ഉറക്കമിളച്ചിരുന്നു,. എന്നാൽ ആ രാത്രി ഇരുട്ടി വെളുക്കുംമുൻപ് കൊഴിഞ്ഞു വീണ പൂക്കളിൽ നമ്മുടെ രക്തക്കറകൾ ഉണ്ടായിരുന്നു അളകനന്ദ,. ഇനി പറയ് നീയൊന്നും ഓർക്കുന്നില്ലേ? ”

അവ്യക്തമായ കുറേ ചിത്രങ്ങൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞു,. അതേ അന്നിവിടെ ചിതറിത്തെറിച്ച രക്തം തന്റേത് കൂടിയായിരുന്നു,. അതേ ഹർഷനെ തനിക്ക് ഓർമ്മ വരുന്നുണ്ട്, തന്റെ മുന്നിൽ വെച്ചാണ് അഭിമന്യു ഹർഷന്റെ ജീവനെടുത്തത്,.. അവളുടെ തലയിലാകെ ഒരു പെരുപ്പ് അനുഭവപ്പെട്ടു,. ഒരില കൊഴിയും പോലെ,അമ്മു നിലത്തേക്ക് വീണു,…

**********

“കാർത്തിക്ക് നീയെങ്ങോട്ടാ? ”

“അമ്മു അപകടത്തിലാണച്ഛാ, എനിക്കവളെ രക്ഷിച്ചേ പറ്റു,.. ”

“എങ്ങോട്ടാണെന്നെങ്കിലും പറ കാർത്തി? ”

അവൻ മറുപടി കൊടുത്തില്ല, ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു,..

“ജേക്കബ് !” രവീന്ദ്ര വർമ്മ അയാളെ പ്രതീക്ഷയോടെ വിളിച്ചു,…

“ഫോളോ ഹിം !” അയാൾ തന്റെ സഹപ്രവർത്തകർക്ക് നിർദേശം കൊടുത്തു,..

“ജേക്കബ്,. എന്റെ കുട്ടികൾ !”

“ഡോണ്ട് വറി മിസ്റ്റർ വർമ്മ,. രണ്ട് പേരെയും ആപത്തൊന്നും കൂടാതെ ഞാൻ തിരിച്ചെത്തിക്കും,.. !”

*************

കാർത്തിക്ക് ഫോറെസ്റ്റ്നോട്‌ ചേർന്ന് വണ്ടി നിർത്തി,.. ഇനിയും അഞ്ചാറ് കിലോമീറ്റർ ഉള്ളിലേക്ക് പോകാനുണ്ട്,. വണ്ടിയുമായി ഉള്ളിലേക്ക് പോവുക എന്നത് റിസ്ക് ആണ്,. അവൻ രണ്ടും കല്പിച്ചു ഉള്ളിലേക്ക് നടന്നു,. വെറും ഊഹാഭോഗങ്ങൾ വെച്ച് മാത്രമാണ് ഇവിടേക്ക് വന്നത്..

രോഹിത് പലപ്പോഴും പറയാറുണ്ട് ഇങ്ങനൊരു ഇടത്തെക്കുറിച്ച്,. പിന്നെ ടവർ ലൊക്കേഷനും ഇവിടെത്തന്നെ കാണിച്ചപ്പോൾ മനസ്സ് പറയുന്നു, അവൾ ഇവിടെത്തന്നെ കാണുമെന്നു,… കാർത്തി ചെയിൻ പോക്കറ്റിൽ ഇട്ടു,.

സംശയം ശരിയായിരുന്നു,. വഴിയിൽ വീണു കിടക്കുന്ന പേഴ്സ് അത് അമ്മുവിന്റെതാണ്,.. കാർത്തിക്ക് പേഴ്‌സ് തുറന്നു,.. അതേ അമ്മുവിന്റെ തന്നെയാണ്,. ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത ശേഷം വഴിയിലുപേക്ഷിച്ചതായിരിക്കണം,. .

കാർത്തിക്ക് ഫോൺ ഓൺ ചെയ്തു,. അന്ന് അമ്മു എടുത്ത തന്നെ കിസ്സ് ചെയ്യുന്ന ചിത്രമായിരുന്നു വാൾപേപ്പർ,. അവളെ മര്യാദയ്ക്ക് ഒന്ന് കണ്ടിട്ട് പോലും കാലം കുറേ ആയി,. തന്റെ കുഞ്ഞിന്റെ അമ്മയാണവൾ, താൻ മനസിലാക്കാൻ ഏറെ വൈകിപ്പോയവൾ ! തന്റെ ജീവന്റെ പാതി,. കാർത്തിക്ക് നടത്തത്തിന്റെ വേഗത കൂട്ടി, ..

***********

“രോഹിത്,. എന്താ നിന്റെ പ്ലാൻ? അവളെ ഇവിടെ ഇട്ടേക്കാനാണോ ഉദ്ദേശം? ” അജയ് ചോദിച്ചു,…

“കാർത്തി നിന്നെ വെറുതേ വിടുമെന്നാണോ കരുതിയത്? ” ജോസഫ് അവനെ നോക്കി,..

“അവളെന്റെ മാത്രം പെണ്ണാ,. അവളിൽ അവനൊരു അധികാരവുമില്ല !”

“ഏതോ ഒരു ബാബ,. നിന്റേതും അവളുടേതും കാർത്തിയുടെതുമൊക്കെ,. ആരുടെയൊക്കെയോ പുനർജന്മമാണെന്ന് പറഞ്ഞു,. നീയത് വിശ്വസിച്ചു,. എന്നാൽ അവളത് വിശ്വസിക്കുമോ? സ്വന്തം ഭർത്താവിനെ മറന്ന് അവൾ നിന്റെ കൂടെ പോരുമോ?

“ഭർത്താവ്,… ഒരു താലിച്ചരടിൽ കെട്ടിയിടേണ്ടവളാണോ ഭാര്യ?? എന്നെങ്കിലും അവളവന്റെ ഭാര്യയാണെന്ന പരിഗണന അവനവൾക്ക് കൊടുത്തിട്ടുണ്ടോ? അവളോട് മാത്രമാണോ പ്രിയയോട് എന്താ അവൻ ചെയ്തത്? ബാബ പറഞ്ഞത് കൊണ്ട് മാത്രമൊന്നുമല്ല, കാർത്തി അവളെ ഡിസർവ് ചെയ്യണില്ല,. കഴിഞ്ഞ ജന്മം അവൻ കാരണം വേർപിരിയേണ്ടി വന്നു എന്നാൽ ഈ ജന്മം അവളെ വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ല !”

രോഹിത്തിന്റെ ശബ്ദം ഉറച്ചതായിരുന്നു,…

*****—*****

ഊഹം തെറ്റിയില്ല, ഇവിടെത്തന്നെ ആണവന്റെ സങ്കേതം,. അമ്മു എവിടെയായിരിക്കും? അരണ്ട വെളിച്ചം കടന്ന് വരുന്നത് ആ കുടിലിൽ നിന്നാണ്,. പക്ഷേ എങ്ങനെ അകത്ത് കടക്കും,. മൂന്നുപേരും കാവൽ നിൽക്കുകയല്ലേ? അവരുടെ ശ്രദ്ധ തിരിച്ചേ പറ്റൂ,. കാർത്തിക്ക് ഒരു കല്ലെടുത്ത് എതിർദിശയിലേക്കെറിഞ്ഞു,. വിചാരിച്ചത് പോലെ ആളനക്കം കേട്ട അവർ അവിടേക്ക് തന്നെ തിരിഞ്ഞു,..

കാർത്തിക്ക് ശബ്ദമുണ്ടാക്കാതെ ഉള്ളിൽ കയറി,.. ആളനക്കം കേട്ടതും അമ്മു ഒന്ന് വിറച്ചു,..

“ആരാ !”

കാർത്തിക്ക് അവളുടെ വാ പൊത്തി,..

“ഒച്ചയുണ്ടാക്കല്ലേ അമ്മൂ,. ഇത് ഞാനാ,… ”

“കാർത്തി !” ഒരു പൊട്ടിക്കരച്ചിലോടെ അമ്മു അവന്റെ നെഞ്ചിലേക്ക് ചേർന്നു,.

“എന്തൊക്കെയാ കാർത്തി ഇവിടെ നടക്കണത്? രോഹിത് എന്തിനാ എന്നെ? ”

കാർത്തിക്ക് അവളുടെ ചുണ്ടിൽ വിരൽ വെച്ചു,..

മെഴുകുതിരി വെളിച്ചത്തിൽ അവളവന്റെ മുഖം കണ്ടു,.. ഇരുവരും കണ്ണിൽ കണ്ണിൽ നോക്കി നിന്നു,..

“എനിക്ക് കാർത്തിയോട് !”

“അവർ തിരിച്ചു വരും മുൻപ് നമുക്ക് ഇവിടെ നിന്നിറങ്ങാം !”

അമ്മു അനങ്ങിയില്ല,..

“വാ അമ്മൂ !”

പുറത്ത് വീണ്ടും കാൽപ്പെരുമാറ്റം,. അവർ തിരിച്ചു വന്നിരിക്കാം,.. അമ്മു പേടിയോടെ അവന്റെ നെഞ്ചോട് ചേർന്നു,.. കാർത്തിക്ക് അവളെ ചേർത്ത് പിടിച്ചു,..

“എനിക്കറിയാമായിരുന്നു കാർത്തി നീ വരുമെന്ന് !” കാർത്തിക്കിന്റെ കണ്ണ് നിറഞ്ഞു,.

“നിനക്കെന്നോട് എന്തോ പറയാനില്ലേ അമ്മൂ,.. ”

“കാർത്തി അറിഞ്ഞൂലെ? ”

“മ്മ് എങ്കിലും അത് നിന്റെ നാവിൽ നിന്നും കേട്ടാൽ മതി !”

അമ്മു അവന്റെ കൈകൾ തന്റെ ഉടലിനോട് ചേർത്തു,.. പിന്നെ അവന്റെ ചെവിയിൽ പറഞ്ഞു, .

“കൺഗ്രാറ്റ്സ് കാർത്തി,. നിങ്ങളൊരു അച്ഛനാകാൻ പോകുന്നു !”

ഇരുവരും കരഞ്ഞു പോയി,..

“എങ്ങനെ പുറത്ത് പോകും കാർത്തി? ”

“അറിയില്ല,. തൽക്കാലം റിസ്ക് ആണ് ! നീയെന്താ ഫുഡ്‌ കഴിക്കാത്തത്? ”

“എനിക്ക് കഴിക്കാൻ തോന്നിയില്ല കാർത്തി !”

“എന്റെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് നിനക്ക് യാതൊരു ചിന്തയുമില്ലേ അമ്മൂ? ”

അവൻ പൊതി തുറന്നു,. ഒരു വാ അവൾക്ക് നേരെ നീട്ടി,.. അത് കഴിച്ചപ്പോൾ അമ്മുവിന്റെ കണ്ണ് നിറഞ്ഞു,…..

“കാർത്തിക്കും നല്ല ക്ഷീണമുണ്ട്,. ” അമ്മുവും ഒരുരുള അവന് നേരെ നീട്ടി,.

“ഐ ആം റിയലി സോറി അമ്മു !”

കാർത്തിക്ക് അവളുടെ നെറുകിൽ ചുംബിച്ചു,.

“എന്താണെന്നറിയില്ല അമ്മു,. ഇവിടെ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നതിനേക്കാളേറെ നിന്നോട് ചേർന്നിരിക്കാനാ മനസ്സ് പറയുന്നത്,.. ”

അമ്മു അവന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചു,.

“ഐ ലവ് യൂ കാർത്തി !”

“ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു അളകനന്ദ,.. ”

വാതിൽക്കൽ രോഹിത്,.. അവന്റെ കൈയിൽ തോക്കുണ്ട്,. അമ്മു ഞെട്ടലിൽ കാർത്തിക്കിൽ നിന്നകന്ന് മാറി,. കാർത്തി രണ്ടും കൽപ്പിച്ച് എഴുന്നേറ്റു,..

“നോക്ക് രോഹിത് ഇത് തമാശകളിയല്ല,.. അമ്മു !”

“ഞാനും സീരിയസ് ആണ് കാർത്തി.. നീ ഇവളെത്തേടി വരുമെന്ന് എനിക്കറിയാമായിരുന്നു !”

“പ്ലീസ് രോഹിത്,. ഒരു പ്രശ്നമുണ്ടാക്കരുത്,. കാർത്തി എന്റെ ഹസ്ബൻഡ് ആണ് !”

“കൊള്ളാലോ നിന്റെയും മനസ്സ് മാറിയോ അളകനന്ദ? ”

“ശരിയായിരിക്കും രോഹിത് മുൻജന്മത്തിൽ ഞാൻ നിന്റെ അളകനന്ദ ആയിരുന്നിരിക്കാം എന്നാൽ ഈ ജന്മത്തിൽ കാർത്തിയാണെന്റെ ഭർത്താവ്,. എന്റെ,.. ”

“നിന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലേ? ”

“നോക്ക് രോഹിത്,. നമുക്ക് ഈ വയലൻസ് അവസാനിപ്പിക്കാം,. സംസാരിച്ച് ഒരു തീരുമാനത്തിലെത്താം,. ഇപ്പോൾ ഞങ്ങളെ പോകാൻ അനുവദിക്കണം,. കണ്ടില്ലേ നീ,. ഷീ ഈസ്‌ സോ ടയേർഡ് !”

“നീ എന്തിനാ കാർത്തി അവളെക്കുറിച്ച് ബോതർ ചെയ്യുന്നത്,. ”

“കാരണം അവളെന്റെ ഭാര്യയാണ്,. എന്റെ കുഞ്ഞിന്റെ അമ്മയാണ്,… ഐ ലവ് ഹെർ !”

ഒരു വെടിയൊച്ച മുഴങ്ങി,..

“കാർത്തി !” അമ്മു അലറി വിളിച്ചു,..

കാർത്തിക്ക് നിലത്തേക്ക് വീണു,..

(തുടരും )

പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (18 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!