Skip to content

പാരിജാതം പൂക്കുമ്പോൾ – 17

പാരിജാതം പൂക്കുമ്പോൾ

“രോഹിത് പ്ലീസ് ഞാനൊന്ന് ”

“നീയിപ്പോ ഒന്നും പറയണ്ട ഭവ്യ,. നല്ലോണം ആലോചിച്ചു പറഞ്ഞാൽ മതി !”

“പക്ഷേ,… ”

“എനിക്കൽപ്പം തിരക്കുണ്ട്,.. അതിന്റെ ഇടയ്ക്ക് നിന്നെ കണ്ടപ്പോൾ ഇവിടേക്ക് ഓടിപ്പോന്നതിന്റെ കാര്യം,.. ഉള്ളിൽ തോന്നിയ ഫീലിംഗ്സ് ഒന്നും മൂടി വെക്കണ്ടാന്നു തോന്നി… ശരി കാണാം !”

അവൻ നടന്നകലുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അമ്മു ഇരുന്നു,..
രോഹിത്തിനോട് എല്ലാം തുറന്നു പറഞ്ഞില്ലെങ്കിൽ,. ഇനി പറഞ്ഞാലും അവനെങ്ങനെ പ്രതികരിക്കുമെന്നറിയില്ല,. സത്യം മറച്ചുവെച്ചത് കൊണ്ട് വെറുക്കില്ലേ തന്നെ,
* **—-***

രേഷ്മ എത്തിയപ്പോൾ അമ്മു കിടക്കുകയായിരുന്നു,. കോളേജിൽ വെച്ച് കണ്ടിട്ടും തന്നെ മൈൻഡ് ചെയ്യാതെ പോയതിൽ അവൾക്ക് അമർഷമുണ്ടായിരുന്നു,..

“ഭവ്യ നിനക്കെന്താ പറ്റിയത്? ”

രേഷ്മയുടെ ശബ്ദം കേട്ട അമ്മു പെട്ടന്ന് കണ്ണും മുഖവും തുടച്ച് എഴുന്നേറ്റു,..

“ഹേയ് ഒന്നൂല്ല്യ ചെറിയൊരു തല വേദന ! അല്ല നീയെപ്പോ എത്തി? ”

“ഞാൻ വന്നാലും പോയാലുമൊന്നും നിനക്കതൊരു പ്രശ്നമല്ലല്ലോ !”

“നീയെന്താ രേഷ്മ ഇങ്ങനൊക്കെ പറയണേ? ”

“പിന്നെ ഞാനെന്താ ഭവ്യ പറയേണ്ടത്? ഒന്നൂല്ലേലും ഈ രണ്ട് മൂന്ന് മാസം ഒരേ മുറിയിൽ നമ്മൾ ജീവിച്ചിട്ടും നിനക്കെന്നെ വിശ്വാസമില്ലാതെ പോയല്ലോ !”

“അതോണ്ടല്ല രേഷ്‌മേ !”

“പിന്നെന്താ ഭവ്യ? ഞാൻ എല്ലാം എല്ലാരോടും പറഞ്ഞു നടക്കുമോ എന്ന് കരുതിയിട്ടായിരുന്നെങ്കിൽ കാർത്തിക്ക് ഏട്ടൻ നിന്റെ ഭർത്താവാണെന്ന സത്യം ഇപ്പൊ കോളേജ് മൊത്തം പരന്നേനെ,. ഞാൻ പറഞ്ഞോ ഇല്ലല്ലോ !”

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു,

“കരയാൻ വേണ്ടി പറഞ്ഞതല്ല, എന്റെ വിഷമം കൊണ്ട് പറഞ്ഞതാ,. നിനക്കെന്നെ വിശ്വാസമില്ലെന്നറിഞ്ഞപ്പോ ഉള്ള സങ്കടം കൊണ്ട് പറഞ്ഞതാ !”

അവൾ അമ്മുവിന്റെ ചുമലിൽ കൈ വെച്ചു,..

“ആരെയും വിശ്വാസമില്ലാഞ്ഞിട്ടല്ല രേഷ്മ.. അപ്പോൾ എന്റെ അവസ്ഥ അങ്ങനെയായിരുന്നു.. ” അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,..

“പിന്നെ എനിക്കും ഡൗട്ട് തോന്നിയിരുന്നു,. കാർത്തിക്കേട്ടനും നീയും തമ്മിൽ വല്ല റിലേഷനും ഉണ്ടോന്ന് !”

“എങ്ങനെ? ” അമ്മു അത്ഭുതത്തിൽ രേഷ്മയെ നോക്കി,.

“ഇങ്ങനെ നോക്കാനൊന്നും ഇല്ല,.. അന്ന് കാർത്തിക്കേട്ടന്റെയും പ്രിയയുടെയും കാര്യം പറഞ്ഞപ്പോഴാ നീ തല കറങ്ങി വീണത്,..പിന്നെ പ്രിയയ്ക്ക് താല്പര്യമില്ലായിരുന്നിട്ടു പോലും കാർത്തിക്കേട്ടൻ നമ്മുടെ കൂടെ വന്നു,. പിന്നെ നിന്നെ ഒറ്റയ്ക്ക് കൊണ്ടാക്കിക്കോളാമെന്ന് വാശി പിടിച്ചു,.. പിന്നെ അന്നത്തെ ക്ലബ്‌ ഇൻസിഡന്റ്,.. പ്രിയ കൂടെ ഉണ്ടായിരുന്നിട്ട് പോലും,.. ഇതുവരെ കാർത്തിയേട്ടൻ ഒരു പെണ്ണിനോടും മോശമായി പെരുമാറിയ അറിവ് എനിക്കില്ല,. പക്ഷേ നിന്നോട് !”

രേഷ്മ പറഞ്ഞതെല്ലാം കറക്റ്റ് ആണ്,. താൻ പോലും മറന്ന പല കാര്യങ്ങളും അവൾ ഓർത്തു വെച്ചിരിക്കുന്നു,..

“പിന്നെ ഭവ്യ… ഒരു പെണ്ണിനും തന്നോട് അപമര്യാദയായി പെരുമാറിയ പുരുഷനോട് ക്ഷമിക്കാനാവില്ല,. പക്ഷേ , കാർത്തിക്കേട്ടനും രോഹിയേട്ടനും തമ്മിൽ വഴക്കുണ്ടായപ്പോൾ നീ കാർത്തിക്കേട്ടനെ പ്രൊട്ടക്ട് ചെയ്തു,.. അത് കഴിഞ്ഞു കാർത്തിയേട്ടനും പ്രിയയും ബ്രേക്ക് അപ്പും ആയി,.. ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ കാർത്തിയേട്ടന് നിന്നോടൊരു പ്രേത്യേക അടുപ്പമുണ്ടെന്ന് തോന്നി,. ബട്ട്‌ അത് ഇതുപോലെ ഒരു ഹസ്ബൻഡ് & വൈഫ് റിലേഷൻഷിപ്‌ ആകുമെന്ന് കരുതിയില്ല !”

രേഷ്മ അവളെത്തന്നെ നോക്കിയിരുന്നു. അമ്മു നിശബ്ദത തുടരുകയാണ്,..

“എങ്ങനെയാ ഭവ്യ,. പ്രിയയുമായുള്ള കാർത്തിക്കേട്ടന്റെ റിലേഷൻഷിപ്പ് ഇത്ര സ്ട്രോങ്ങ്‌ ആയിരുന്നിട്ട് കൂടി കാർത്തിയേട്ടൻ നിന്നെ വിവാഹം ചെയ്തത്? ”

അമ്മു ഇത് വരെയുള്ള എല്ലാ കഥകളും പറഞ്ഞു,… രേഷ്മ ഞെട്ടലോടെ എല്ലാം കേട്ടിരുന്നു,…

“അപ്പൊ,. ഫോഴ്സ് ചെയ്തുള്ള ഒരു മാര്യേജ് ആയിരുന്നുല്ലേ? ”

“അതേ,. കാർത്തി എങ്കിലും എതിർക്കുമെന്നാ ഞാൻ കരുതിയത്,. പക്ഷേ അതുണ്ടായില്ല,..” അമ്മു കണ്ണുനീർ തുടച്ചു,..

“അപ്പൊ ഞാൻ പറയുന്നത് വരെ പ്രിയയാണ് കാർത്തിയേട്ടന്റെ ലവർ എന്ന് നിനക്ക് അറിയില്ലായിരുന്നോ? ”

“ഇല്ല രേഷ്മ,. ”

“നിന്റെ ബാലേച്ചിയാണ് അതെന്നാണ് നീ കരുതിയത് !” അമ്മു തലയാട്ടി,..

“പിന്നെ പ്രിയ തുറന്നു പറയുമ്പോഴാണ്,. ബാലേച്ചി കാർത്തിയേട്ടന്റെ ചൈൽഡ്ഹുഡ് ക്രഷ് ആണെന്ന് നീ അറിയുന്നത് !”

“അതേ,… ”

“പിന്നെ എപ്പോ തൊട്ടാ കാർത്തിയേട്ടന് നിന്നോട് പ്രണയം തോന്നി തുടങ്ങിയത്? ”

“അറിയില്ല രേഷ്മ,. പക്ഷേ കാർത്തി എന്നെ ആദ്യം തൊട്ടേ, വല്ലാതെ കെയർ ചെയ്തിരുന്നു,.. എന്ത്കൊണ്ടാ എന്നെ ഹോസ്റ്റലിലേക്ക് മാറ്റാൻ വാശി പിടിച്ചതെന്ന് എനിക്കിപ്പോഴുമറിയില്ല !”

“മേ ബീ,. പ്രിയയെ മറന്ന് നിന്നെ സ്നേഹിക്കുവോ എന്ന് പേടിച്ചിട്ടാവും,..

“ആവോ അറിയില്ല, പിന്നെ കാർത്തി എന്നോട് ആദ്യമായി സ്നേഹത്തോടെ സംസാരിച്ചത് അന്ന് ട്രിപ്പ് പോയപ്പോഴായിരുന്നു, അന്ന് രോഹിത് എന്നെ ഹഗ് ചെയ്തപ്പോൾ കാർത്തിയും ഹഗ് ചെയ്തിട്ട് പറഞ്ഞു,. എനിക്കും ഹഗ് ചെയ്യാനൊക്കെ അറിയാമെന്ന്,. അന്ന് തൊട്ട് കാർത്തി എന്നോട് സ്നേഹത്തോടെ തന്നെയാ പെരുമാറിയത്,. പക്ഷേ ആ ഫുട്ബോൾ മാച്ചിന്റെ അന്ന് കാർത്തി ഒരുപാട് അപ്സെറ്റ് ആയിരുന്നു !”

“മ്മ് ഞാനുമത് ശ്രദ്ധിച്ചു,.. കാർത്തിയേട്ടനായിരുന്നു ടീമിലെ ബെസ്റ്റ് പ്ലെയർ,.. ഒരുപക്ഷേ നീയും രോഹിയേട്ടനും തമ്മിലുള്ള പിക് കോളേജിൽ വൈറൽ ആയത് കൊണ്ടാവാം !”

“മേ ബീ,. അന്ന് കാർത്തി എന്നോട് മിണ്ടിയിട്ടില്ല,.. അന്നാ ക്ലബ്ബിൽ വെച്ച്,. എന്റെ കൂടെ ഡാൻസ് ചെയ്യണമെന്ന് പറഞ്ഞത്,.. അന്ന് കാർത്തി കുടിച്ചിരുന്നു,.. നിങ്ങളെല്ലാവരും ഡി. ജെ പാർട്ടിയിൽ മുഴുകിയപ്പോൾ എന്റെ നിർബന്ധിച്ചു വാഷ് റൂമിനടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി,.. പിന്നെ എല്ലാം !” അമ്മു ഒന്ന് നിർത്തി,..

“ദെൻ പ്രിയയുമായി ബ്രേക്ക്‌ അപ്പ്,. പ്രിയയാണ് പറഞ്ഞത് കാർത്തിയേട്ടന് നിന്നെ ഇഷ്ടാണെന്ന് !”

“മ്മ്,.. ”

“അപ്പോൾ നിന്റെ മനസ്സിൽ എന്താ ഭവ്യ കാർത്തിയേട്ടനെ നിനക്കിഷ്ടമല്ലേ? ”

“എനിക്കറിയില്ല രേഷ്മ,.. കാർത്തി എന്നോട് സ്നേഹത്തോടെ സംസാരിക്കുമ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആയിരുന്നു,. എന്നാൽ വിവാഹം കഴിഞ്ഞിട്ട് ഇന്നേ വരെ കാർത്തിയെന്നെ വേദനിപ്പിച്ചിട്ടേ ഉള്ളൂ,.. ഒരുമാതിരി സാഡിസ്റ്റുകളെ പോലെ,.. ഒടുവിൽ,.. ” അമ്മുവിന്റെ മുഖം വെറുപ്പാൽ നിറഞ്ഞു,..

“എന്താ ഭവ്യ? ”

“ഒടുവിൽ കാർത്തി എന്റടുത്ത് ഒരു ഭർത്താവിന്റെ അവകാശങ്ങൾ ചോദിച്ചു,.. ”

“എന്ത്, എനിക്ക് മനസിലായില്ല? !

“കാർത്തിയെന്നെ !” അമ്മു കരഞ്ഞു,..

“അപ്പോൾ നിങ്ങൾ തമ്മിൽ? ” അമ്മു കരഞ്ഞതേ ഉള്ളൂ,..

“പ്രിയയുമായി ബ്രേക്ക്‌ അപ്പ് ആയ അന്ന് തന്നെ കാർത്തിക്കെന്നോട് അങ്ങനെ ചെയ്യാൻ എങ്ങനെയാ കഴിഞ്ഞത്? അതും ഒരു ഭർത്താവിന്റെ അവകാശമാണെന്ന് പറഞ്ഞുകൊണ്ട്,. അങ്ങനെ അവകാശവും പറഞ്ഞു തട്ടിപ്പറിച്ചെടുക്കാനുള്ള ഒന്നാണോ രേഷ്മ ഒരു ഭാര്യ? ഒന്നൂല്ലേലും ഞാനൊരു മനുഷ്യജീവിയല്ലേ? ”

“ഓ,.. ഇറ്റ്സ് ഓക്കേ !” രേഷ്മ അവളെ ഹഗ് ചെയ്തു,…

“കാർത്തിയേട്ടൻ നിനക്കൽപ്പം സമയം കൂടി തരേണ്ടിയിരുന്നു !”

“അതൊന്നും വേണ്ടിയിരുന്നില്ല രേഷ്മ,.. ആദ്യമേ കാർത്തിക്കെന്നോട് തുറന്ന് പറയാമായിരുന്നില്ലേ,. എന്നെ കാർത്തി സ്നേഹിച്ചു തുടങ്ങിയെന്ന്,.. എങ്കിൽ ഞാൻ,. സന്തോഷത്തോടെ തന്നെ സമ്മതിക്കുമായിരുന്നല്ലോ,.. ഇതൊരു ഭർത്താവിന്റെ അവകാശമാണത്രെ !”

“നീയിങ്ങനെ കരയല്ലേ ഭവ്യ ഇറ്റ്സ് ഓവർ,.. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല,.. സേഫ്റ്റി മെഷേഴ്സ് ഒക്കെ ഉപയോഗിച്ചാരുന്നല്ലോ അല്ലേ? ”

അമ്മു മറുപടി പറഞ്ഞില്ല,…

“ഭവ്യ? ”

“ആരോടോ വാശിതീർക്കാണെന്ന പോലെയാ കാർത്തി എന്റടുത്തു പെരുമാറിയത്,.. പിന്നെ !”

“ഓ ഗോഡ്,.. മിക്കവാറും ഇത് പ്രശ്നമാവും !”

“ആയിക്കോട്ടെ,.. അയാം നോട്ട് ബോതേർഡ്‌ എബൌട്ട്‌ ദാറ്റ്‌,… ”

“പിന്നെ? പിന്നെ ഇപ്പൊ എന്താ നിന്റെ പ്രശ്നം? ”

രോഹിത് പ്രൊപ്പോസ് ചെയ്ത കാര്യം എങ്ങനെ പറയും രേഷ്മയോട്,.

“കരയാതെ കാര്യം പറയ് ഭവ്യ? ”

“രോഹിത്.,, ”

“രോഹിയേട്ടൻ? ”

അമ്മുവിനത് പറയാൻ കഴിഞ്ഞില്ല,…

“പ്രൊപ്പോസ് ചെയ്തു കാണും അല്ലേ? ”

“മ്മ് !”

“ഞാനാദ്യമേ നിന്നോടൊരു കാര്യം പറഞ്ഞിരുന്നോ? ഇങ്ങനൊരു സാധ്യത ഉണ്ടെന്ന്,.. അപ്പോൾ നീയെന്താ പറഞ്ഞേ,.. വീ ആർ ജസ്റ്റ്‌ ഗുഡ് ഫ്രണ്ട്സ് എന്ന്,… എന്നിട്ടിപ്പോ എന്തായി? ”

“എനിക്കറിയില്ല രേഷ്മ എന്താ പറയേണ്ടതെന്ന്? ”

“എന്ത് പറയാനാ? ഡൂ യൂ ലവ് ഹിം? ”

“നോ,.. ”

“പിന്നിപ്പോ എന്ത് പറയാനാ നോ എന്ന് പറയണം !”

“പക്ഷേ,.. ”

“പക്ഷേ ഒന്നുമില്ല ഭവ്യ,. നിനക്കിപ്പോ നോ പറയാൻ പറ്റാത്തതിന്റെ കാരണം ഞാൻ തന്നെ പറഞ്ഞു തരാം, കാർത്തിയേട്ടൻ അവഗണിച്ചപ്പോഴെല്ലാം നിന്നെ ചേർത്ത് പിടിച്ചത് രോഹിത് ആയിരുന്നു,. നീ രോഹിയേട്ടനുമായി അത്രയ്ക്ക് ക്ലോസും ആയിരുന്നു,. നിന്റെ മനസ്സിൽ ഇനി രോഹിയേട്ടനോട് പ്രേമം തോന്നിയാലും അത്ഭുതപ്പെടാനൊന്നുമില്ല,..”

“അങ്ങനൊന്നുമില്ല,.. ”

“പിന്നെന്താ ഭവ്യ നിനക്ക് നോ പറയാൻ പറ്റാത്തത്? സത്യം പറയാതിരുന്നതിൽ രോഹിയേട്ടൻ നിന്നെ വെറുക്കുമെന്നതിന്റെ പേരിലോ? ” അമ്മു ഉത്തരം പറഞ്ഞില്ല,..

“ആ കാര്യത്തിൽ നോ ഡൗട്ട്,. കൂടെ നിന്ന് ചതിക്കുന്നതിന്റെ അത്രേം ദേഷ്യം രോഹിയേട്ടന് വേറൊന്നുമില്ല,.. നിന്നോട് മോശമായി പെരുമാറിയതിന്റെ പേരിലാ ബെസ്റ്റ് ഫ്രണ്ട് ആയ കാർത്തിയേട്ടനോട് പോലും രോഹിയേട്ടൻ മിണ്ടാത്തത്,. അടി ഉണ്ടാക്കിയത്. . ആ നീ തന്നെ രോഹിയേട്ടനെ ചതിച്ചുവെന്നറിയുമ്പോൾ, .. ”

അമ്മുവിന്റെ ഉള്ളിൽ ഭയമേറി വന്നു,..

“പറഞ്ഞിട്ട് കാര്യമില്ല,.. എല്ലാം നേരിട്ടല്ലേ പറ്റുള്ളൂ,.. ബാക്കി വരുന്നിടത്ത് വെച്ച് കാണാം !”

“രേഷ്മ, ബട്ട്‌,..”

“നീയും നിന്റെ കെട്ടിയവനും ഫാമിലിയും ഒക്കെ കൊള്ളാം, എല്ലാം കൂടി ഉണ്ടാക്കി വെച്ചിട്ട്,.. ഒന്നൂല്ലേലും നിനക്കൊന്ന് ബോൾഡ് ആയി നിന്നൂടാരുന്നോ? വേണ്ടെന്ന് പറഞ്ഞൂടാ യിരുന്നോ ഈ മാര്യേജ്? ”

“എന്റെ അവസ്ഥ അതായിരുന്നു !”

” അപ്പോഴേക്കും അവൾ ചേച്ചിയുടെ നഷ്ടപ്പെട്ട പ്രണയം തിരികെ കൊടുക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. എന്നിട്ടിപ്പോ എന്തായി? ”

“രേഷ്മ,.. ”

“എന്റെ ഭവ്യ,. നമ്മൾ വിചാരിക്കുന്നപോലെ എല്ലാവരും അത്ര ക്ലീൻ & ഫോർവേഡ് ഒന്നും ആയിരിക്കില്ല,.. എല്ലാവരും സെൽഫിഷ് ആണ്,. പിന്നെ നീ മാത്രം വേറൊരു റൂട്ടിൽ സഞ്ചരിച്ചിട്ടെന്താ കാര്യം? ”

“അപ്പോൾ നീ പറയുന്നത്? ”

“നിനക്ക് ശരിയാണെന്ന് തോന്നുന്നത് എന്താണെന്ന് വെച്ചാൽ ചെയ്യാ,.. മറ്റുള്ളവരുടെ മാത്രം സന്തോഷം നോക്കാതെ,. നമ്മുടെ സന്തോഷത്തെയും കണ്ടെത്താൻ ശ്രമിക്കുക,.. നമുക്കവകാശപ്പെട്ടത് എടുക്കുന്നത് ഒരിക്കലും സ്വാർത്ഥത അല്ല. നിനക്ക് വേണെങ്കിൽ നിന്റെ സഹോദരങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഒരു കളിപ്പാട്ടം ഷെയർ ചെയ്യാനാവും,. എന്നാൽ ഭർത്താവ് അങ്ങനെയല്ല,.. പരസ്പരം റെസ്‌പെക്ട് ചെയ്തു അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുമ്പോഴാ വിവാഹജീവിതം നിലനിന്നു പോവുള്ളൂ,.. പിന്നെ മനസ്സിൽ തോന്നുന്നതൊക്കെ വെട്ടിത്തുറന്ന് പറഞ്ഞോളുക, അല്ലാതെ അതിങ്ങനെ മനസ്സിലിട്ട് നീറ്റി കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കാതെ.. നീ തന്നെയല്ലേ പറഞ്ഞത് കാർത്തിയേട്ടൻ കെയറിങ് ആണെന്ന്,. നിന്നെ സ്നേഹിക്കുന്ന, കെയർ ചെയ്യുന്ന ഒരാൾക്ക് നിന്നെ മനസിലാക്കാനും കഴിയും,.. ”

“മ്മ്,.. ”

“രോഹിയേട്ടനും നിന്നെ മനസിലാക്കാൻ പറ്റുമെടോ,. ഒന്നൂല്ലേലും നിന്നെ ഒരുപാട് സ്നേഹിക്കുന്നതല്ലേ? ” രേഷ്മ അവളുടെ കണ്ണുനീർ തുടച്ചു,..

“ഇനി കരയരുത്,.. ഹാപ്പി ആയിട്ടിരിക്ക്,. ഇന്ന് തൊട്ട് ഭവ്യ അല്ല എന്താ നിന്നെ വിളിക്കാറുള്ളത്? ”

“അമ്മു !”

“അമ്മു സ്ട്രോങ്ങ്‌ ആയിരിക്കും !”

“ഞാൻ നിന്റെ മടിയിൽ കുറച്ചു നേരമൊന്ന് കിടന്നോട്ടെ,… ”

“ഓ അതിനെന്താ,.. ഇനി അമ്മയും അച്ഛനും അടുത്തില്ല എന്നുള്ള വിഷമമൊന്നും വേണ്ട,. അവരെ റീപ്ലേസ് ചെയ്യാൻ പറ്റില്ലെങ്കിലും ഒരു ബെസ്റ്റ് ഫ്രണ്ടിന് അവരുടെ അസാന്നിധ്യം കുറയ്ക്കാനാകും,.. ”
അവൾ അമ്മുവിന്റെ മുടിയിഴകളിൽ തലോടി,…

“രേഷ്മ നീ ബി. കോം ഒന്നും എടുക്കേണ്ട ആളെ അല്ല,. ഒന്നൂല്ലെങ്കിൽ കൗൺസിലിംഗ് അതുമല്ലേൽ സിവിൽ സർവീസ്,.. ”

“എന്ത് ചെയ്യാനാ,.. ഡിറ്റക്റ്റീവ് ആവാനായിരുന്നു ആഗ്രഹം വീട്ടിൽ നിന്നും വിട്ടില്ല,.. ”

രേഷ്മ ചിരിച്ചു,.. അമ്മുവും….

*****—*****

കോളേജിൽ എത്തിയതും അമ്മു വീണ്ടും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി,…

“കൺഗ്രാറ്റ്‌സ് ഭവ്യ !”

“താങ്ക്സ് !”

അമ്മു ചിരിക്കാൻ ശ്രമിച്ചു…

“ഭവ്യാ കൺഗ്രാജുലേഷൻസ് !”

“താങ്ക് യൂ ”

എന്തിനാണാവോ എല്ലാവരും തന്നെ അഭിനന്ദിക്കുന്നത്? അമ്മുവിന് യാതൊരു ഐഡിയയും കിട്ടിയില്ല,.

“ഇന്നെന്താ സ്പെഷ്യൽ നിന്റെ ബേ ഡേ വല്ലതും ആണോ എല്ലാരും കൺഗ്രാറ്റ്‌സ് ഒക്കെ പറയുന്നുണ്ടല്ലോ,.. ശ്ശേ,. അപ്പോൾ ഹാപ്പി b’day അല്ലേ പറയുക? ”

“എനിക്കറിയില്ല രേഷ്മ,.. എന്താണെന്ന്… ”

“ആഹാ ഇന്നത്തെ നമ്മുടെ ചീഫ് ഗസ്റ്റ് ഇവിടെ നിൽക്കുവാണോ.. ഒരു സർപ്രൈസ് ഉണ്ട് ഹോളിലേക്ക് വാ,.. ”

“എന്ത്‌ സർപ്രൈസ്?,… ”

“വാന്നെ !”

“ചെല്ല് ഭവ്യ !” രേഷ്മ പറഞ്ഞു,. ആ പെൺകുട്ടി അമ്മുവിന്റെ കൈ പിടിച്ചു നടന്നു,.. രേഷ്മ പുറകെയും,…

“ഹാപ്പി മാരീഡ് ലൈഫ് ഭവ്യ !” അമ്മു ഞെട്ടലിൽ നിന്നു,.. തങ്ങളുടെ വിവാഹഫോട്ടോസ് പ്രൊജക്ടർ വെച്ചു പ്രദർശിപ്പിക്കുന്നു,..

ടീച്ചേഴ്സും കുട്ടികളുമടക്കം ഹാൾ നിറയെ ആളുകൾ,.. കാർത്തി അവൾക്കരികിലേക്ക് വന്നു,. അവൾക്ക് നേരെ കൈ നീട്ടി,..

“എന്താ കാർത്തി ഇതെല്ലാം? ”

“ഏത്? ”

“എന്തൊക്കെയാ ഇവിടെ നടക്കുന്നത്? ”

“കണ്ടിട്ട് മനസിലായില്ലേ വാ !”

കാർത്തി അവളുടെ കൈ പിടിച്ചു മുന്നോട്ടേക്ക് നടന്നു,..

“ഓക്കേ ഫ്രണ്ട്സ്,.. മീറ്റ് മൈ വൈഫ്‌ ഭവ്യ,.. ഭവ്യ കാർത്തിക്ക്,.. ഞങ്ങളുടെ മാര്യേജ് പെട്ടന്നൊരു സാഹചര്യത്തിൽ നടന്നത് കൊണ്ടാണ് ഇതുവരെ ആരെയും ഒന്നും അറിയിക്കാതിരുന്നത്,.. ബട്ട്‌ ഇപ്പൊ എനിക്കറിയാം,.. ഭവ്യ എനിക്കാരാണെന്ന്,.. ട്രൂലി ഐ ഫെൽ ഇൻ ലവ് വിത്ത്‌ ഹെർ,.. ആൻഡ് ടുഡേ ഐ കോൺഫെസ് മൈ ലവ് ടു യൂ ഭവ്യാ,. ഇൻഫ്രണ്ട്‌ ഓഫ് ദി പബ്ലിക്,… ഐ ലവ് യൂ ” കാർത്തിക്ക് ഒരു റോസാപുഷ്പം അവൾക്ക് നേരെ നീട്ടി,.. രേഷ്മ ശ്വാസമടക്കിപ്പിടിച്ചു നിന്നു,..

അമ്മു ചുറ്റും നോക്കി,.. എല്ലാവരും ആകാംക്ഷയിൽ തന്നെ നോക്കുന്നു,. താനിത് വാങ്ങിയില്ലെങ്കിൽ കാർത്തി എല്ലാവരുടെയും മുന്നിൽ നാണം കെടും,.. അമ്മു രണ്ടും കല്പ്പിച്ചു ആ പൂ വാങ്ങി !” എല്ലാവരും കൈ അടിച്ചു,.. കാർത്തി സന്തോഷത്താൽ അവളെ കെട്ടിപ്പിടിച്ചു,..

“ഐ ആം റിയലി സോറി യാർ !”

അമ്മുവിന് കരച്ചിൽ വന്നു എങ്കിലും അവൾ പിടിച്ചു നിന്നു,..

“ആൻഡ്,.. ഒരിക്കൽ ഞാനായിത്തന്നെ അഴിച്ചുമാറ്റിയ താലി ഞാനായി തന്നെ കെട്ടിക്കൊടുക്കാൻ പോകുവാണ് !”

അമ്മു ഞെട്ടലിൽ അവനെ നോക്കി,.. കാർത്തിക്ക് പോക്കറ്റിൽ നിന്നും താലിയെടുത്തു,.

“ഒരു മുഹൂർത്തവും നോക്കാതെ,. ഒരു മന്ത്രങ്ങളും ഇല്ലാതെ,. മേലേപ്പാട്ട് കാർത്തിക്ക് രവീന്ദ്ര വർമ്മ,.. ഭവ്യാ സേതുമാധവനെ താലി ചാർത്തുന്നു !” ഹോളിൽ മുഴുവൻ ആരവങ്ങൾ മുഴങ്ങി,…

കാർത്തി അവളുടെ കഴുത്തിൽ താലി അണിയിച്ചു,… ഒരിക്കൽ കൂടെ വീണ്ടും തന്റെ സമ്മതമില്ലാതെ കാർത്തിക്ക് തന്നെ താലി ചാർത്തിയിരിക്കുന്നു,..

ആ കാഴ്ച്ച കണ്ട് സ്തബ്ധനായി നിൽക്കുകയായിരുന്നു രോഹിത്,..

“രോഹിത് !”

അമ്മു കാർത്തിക്കിന്റെ കൈകൾ വിടീച്ചു !

“രോഹിത് പ്ലീസ്,.. ”

കാർത്തിക്ക് ചുറ്റും നോക്കി,. അമ്മു അവന്റെ പുറകെ ചെന്നു,.. എല്ലാവരും ശ്രദ്ധിച്ചത് അമ്മുവിന്റെ ആ പ്രവർത്തിയെ ആണ്,…

“കാർത്തി !” അജിത് വിളിച്ചു,..

“ഇറ്റ്സ് ഓക്കേ !” കാർത്തിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു,. എല്ലാവരും മാറി നിന്ന് അടക്കം പറഞ്ഞു തുടങ്ങിയിരുന്നു,. കാരണം അമ്മുവും രോഹിയും തമ്മിലുള്ള പ്രണയം ഒരിക്കൽ കോളേജിൽ ചർച്ചാവിഷയമായിരുന്നതാണ്,.. രണ്ടും കല്പിച്ചു കാർത്തിക്ക് അവരുടെ പുറകെ ചെന്നു,…

******

“പ്ലീസ് രോഹിത്,.. ഐ ആം റിയലി സോറി,..” അമ്മു അവന്റെ കൈ പിടിച്ചു,.

“എന്തിന് ഭവ്യ എന്നെ പൊട്ടൻ ആക്കിയതിലോ,.. നിനക്ക് നിന്റെ സ്നേഹം തിരിച്ചു കിട്ടിയില്ലേ? നിനക്ക് നിന്റെ ഭർത്താവിനെ തിരികെ കിട്ടിയില്ലേ? ”

“അങ്ങനല്ല രോഹിത്,.. ” അമ്മുവിന്റെ ശബ്ദമിടറി,..

“പിന്നെങ്ങനെയാ ഭവ്യാ? ഞാനാണ് മണ്ടൻ നിങ്ങൾ ഭാര്യക്കും ഭർത്താവിനുമിടയിൽ,.. ഒന്നുമറിയാതെ കോലം കെട്ടിയ ചിലരുണ്ട്,.. ലൈക്ക് മി & പ്രിയ,.. അവൻ പിന്നെ എങ്ങനോക്കെയോ ആണ്,.. ബട്ട്‌ നീ കൂടി !”

“ഐ ആം റിയലി സോറി രോഹിത്,… ”

“വേണ്ട,.. നിന്നോട് പ്രണയം തോന്നിയത് എനിക്ക് മാത്രമാണ്,. അതെന്റെ തെറ്റ്,. അറ്റ്ലീസ്റ്റ് നമ്മുടെ ഇടയിൽ ആരോഗ്യപരമായ ഒരു ഫ്രണ്ട്ഷിപ്പ് എങ്കിലും നില നിന്നിരുന്നല്ലോ,. ഒരു വാക്ക് പറയാമായിരുന്നില്ലേ? ”

“എന്നെക്കൊണ്ട് കഴിഞ്ഞില്ല രോഹിത്ത്,. സത്യമാണ്, ബട്ട്‌ നിന്നെ ചതിക്കണമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല രോഹിത് !”

“എല്ലാ പെണ്ണുങ്ങളും ഇങ്ങനെ തന്നെയാ ഒടുവിൽ ഞാനങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല എന്ന് പറയും ! ഹാ നിന്നെ പറഞ്ഞിട്ടെന്താ കാര്യം, ദാ ഇവന്റെ കൂടെ കൂടിയാൽ എല്ലാവരും ഇങ്ങനൊക്കെയെ ആവത്തുള്ളൂ,..” രോഹിത് കാർത്തിയെ നോക്കി പറഞ്ഞു,…

” നിന്നെ ചങ്ക് പറിച്ചു സ്നേഹിച്ച ഒരു പെണ്ണുണ്ട് കാർത്തി,.. അവളെ മറന്നു നീ ഇവളെ താലി കെട്ടിയത് അതിന് ഞാനൊന്നും പറയില്ല,.. പക്ഷേ അവളുടെ മുന്നിൽ രണ്ടാളും നന്നായി തകർത്തഭിനയിച്ചല്ലോ,.. അത് തീരെ നിലവാരം കുറഞ്ഞ പരിപാടി ആയിപ്പോയി,… ഒന്നൂല്ലേലും ഭവ്യ അവളും നിന്നെപ്പോലെ ഒരു പെണ്ണല്ലേ? ”

“നീയെന്നെ പറഞ്ഞോ രോഹിത്,. ബട്ട്‌ അമ്മുവിനെ ഒന്നും പറയണ്ട അവൾ തെറ്റൊന്നും ചെയ്തിട്ടില്ല !”

“ഓ,. അമ്മു,… ”

“വേണ്ട കാർത്തി,.. രോഹിത് പറഞ്ഞോട്ടെ,.. ഓരോ വാക്കും ഞാൻ കേൾക്കാൻ വിധിക്കപ്പെട്ടവൾ തന്നെയാ !”

“ആയിക്കോട്ടെ അത് എന്നോട് പറഞ്ഞാൽ മതിയെന്നാ ഞാനും പറഞ്ഞത്,.. ”

“യൂ ഗോ കാർത്തി,. ഇത് ഞങ്ങൾ തമ്മിലുള്ള പ്രശ്നവാ,.. കാർത്തി തൽക്കാലം ഇടപെടേണ്ട !”

“അമ്മൂ ഞാൻ !”

“പ്ലീസ് ഗോ,.. ” അവൾ കൈ കൂപ്പി,..

കാർത്തിക്ക് അവനെയൊന്നു നോക്കി ദേഷ്യമടക്കി തിരിഞ്ഞു നടന്നു,… എല്ലാവർക്കും മുന്നിൽ അവൾ ഒരിക്കൽ കൂടെ തന്നെ നാണം കെടുത്തി,. അതും ആ രോഹിത്തിന് വേണ്ടി,. ഇതിനും മാത്രം അവൻ ആരാ അവളുടെ? ഒരുപാട് ചോദ്യങ്ങൾ കാർത്തിക്കിന്റെ ഉള്ളിൽ ബാക്കി ആയിരുന്നു, .

“ഞാൻ ചെയ്തത് തെറ്റാണ്,. എല്ലാം രോഹിത്തിനോട് തുറന്നു പറയേണ്ടതായിരുന്നു,. പക്ഷേ എനിക്കത് കഴിഞ്ഞില്ല,. ക്ഷമ ചോദിക്കാൻ പോലും അധികാരം ഇല്ലെന്നറിയാം രോഹിത്,.. അവസാനം ഏതൊരു പെണ്ണും പറയാറുള്ളത് പോലെ ഞാനും പറയുവാ,. ഞാൻ രോഹിയെ നല്ലൊരു സുഹൃത്തായിട്ടാ കണ്ടത്,. ”

അവൻ വിരസമായി ഒന്ന് പുഞ്ചിരിച്ചു,. അതിൽ അവളോടുള്ള പരിഹാസം നിറഞ്ഞിരുന്നു,.

” ഞാനൊന്ന് ചിരിച്ചത്,. സമാധാനം കണ്ടെത്തിയത് ഒക്കെ രോഹിയുടെ അടുത്താ,.. അത് തെറ്റായിപ്പോയി,.. ഭർതൃമതിയായ ഒരു പെണ്ണും തന്റെ ഭർത്താവല്ലാത്ത ഒരന്യ പുരുഷന്റെ സൗഹൃദം ആഗ്രഹിക്കാൻ പാടില്ല,. പിന്നെ ഞാനും ഒരു പെണ്ണാണ് അത്കൊണ്ട് പ്രിയേച്ചിയെ നന്നായി അറിയാം,. ”

“എന്നിട്ടാണോ നീ? ”

“ഞാനനുഭവിച്ചത് എന്തൊക്കെയാണെന്ന് രോഹിത്തിന് മനസിലാവില്ലെന്നല്ല,. രോഹിത്തിനെന്നല്ല ഒരു പുരുഷനും !”

പാറക്കല്ലിന്റെ ഉറപ്പുണ്ടായിരുന്നു അവളുടെ ശബ്ദത്തിന്,. അമ്മു നടന്നകന്നു,..

“ശരിയാ ഭവ്യ,. നിന്നെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല,. പക്ഷേ നിന്നെ വെറുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചിട്ട് പോലും എനിക്കെന്താ അതിന് കഴിയാത്തത് !” അവൻ അവളെ നോക്കി നിന്നു,.

**********

അമ്മു ബാഗ് കട്ടിലിലേക്കിട്ടു,..

“നീയിങ്ങോട്ട് പോരുമെന്ന് അറിയില്ലായിരുന്നു,. അതാ കൂട്ടാൻ നിൽക്കാഞ്ഞത് !”

“നന്നായി !”

“നീയെന്തിനാ അമ്മു എന്റെ അടുത്ത് ദേഷ്യം കാണിക്കുന്നത്? ”

“ഞാൻ ദേഷ്യം കാണിച്ചോ? ”

“പിന്നെ നിന്റെ മുഖത്തെന്തിനാ ഇത്ര കനം? ”

അമ്മു ഉത്തരം പറഞ്ഞില്ല,..

“ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് തോന്നണില്ല !”

“ഞാൻ പറഞ്ഞില്ലല്ലോ തെറ്റാണെന്ന്,.. ”

“നീയെന്താ അമ്മു എവിടെയും തൊടാതെ സംസാരിക്കുന്നത്? ”

“ഞാൻ പിന്നെ എങ്ങനെ സംസാരിക്കണം കാർത്തി,. സമ്മതിച്ചല്ലോ നിങ്ങൾ രണ്ടാളും തന്നെയാണ് ശരി,.. അമ്മു വലിയൊരു തെറ്റാണ്,.. എ ബിഗ് മിസ്റ്റേക്ക്,.. ”

“അപ്പോൾ അതാണ് പ്രശ്നം? രോഹിത്,.. ഇത്രമാത്രം അവന് വേണ്ടി ഫീൽ ചെയ്യാൻ അവൻ നിന്റെ ആരാടി? ”

“ആഹാ കൊള്ളാലോ,.. എഗൈൻ ജെലസ് ! കാമുകൻ അങ്ങനെ വിശ്വസിക്കാൻ ആവും നിങ്ങൾക്കും ഇഷ്ടം,.. ദെൻ യൂ ക്യാൻ ഈസിലി ഡിഫൈൻ മി ക്യാരക്ടെർലെസ്സ്,.. സ്വന്തമായി ഒരു ഭർത്താവുണ്ടായിട്ടും മറ്റൊരുത്തനെ തേടി പോയവൾ,. ബട്ട്‌ കാർത്തി ഞാനത് ശരിക്കും അങ്ങ് എൻജോയ് ചെയ്തു വരികയായിരുന്നു,. നിങ്ങൾ ഇടയ്ക്ക് കേറി എല്ലാം നശിപ്പിച്ചു,… ”

“മതി നിർത്ത് അമ്മു,.. എന്താ നീയീ പറഞ്ഞു കൂട്ടണതെന്ന് വല്ല ബോധവും ഉണ്ടോ നിനക്ക്? ”

“ഉണ്ട് കാർത്തി നല്ല ബോധമുണ്ട്,.. ഞാൻ രോഹിത്തിനോട് ഇത്തിരി അടുപ്പം കാണിച്ചപ്പോൾ നിങ്ങളിലെ ഭർത്താവ് ഉണർന്നുവെങ്കിൽ നിങ്ങൾ പ്രിയയെ ചേർത്ത് പിടിക്കുമ്പോൾ എന്നിലെ ഭാര്യ മരിക്കുകയായിരുന്നു,. അന്ന് ചിന്തിച്ചോ എന്നെക്കുറിച്ച്? നിങ്ങൾക്ക് എന്തെങ്കിലും മനസലിവ് തോന്നിയോ എന്നോട്? വേണ്ട എത്ര ഈസി ആയിട്ടാണ് പ്രിയയെ അങ്ങ് ഒഴിവാക്കി കളഞ്ഞത്,.. അവളുടെ കണ്ണുനീരും നിങ്ങൾ കാണാഞ്ഞിട്ടാണോ,. അതോ അതും നിങ്ങൾക്ക് സന്തോഷം നൽകിയോ? യൂ ആർ എ സാഡിസ്റ്റ് കാർത്തിക്ക് ” അവൾ അവനെ വെറുപ്പോടെ നോക്കി,..

“നീയെന്താ ഈ പറയണത്? ഞങ്ങൾ രണ്ടു പേരും കൂടെ സംസാരിച്ച് എടുത്ത തീരുമാനം ആയിരുന്നു ആ ബ്രേക്ക്‌ അപ്പ്,.. ”

“ആണോ എന്നാൽ സംസാരിച്ചു നമുക്കും ഒരു തീരുമാനം എത്താം,.. ഐ നീഡ് ഡിവോഴ്സ് !”

കാർത്തിക്ക് ഞെട്ടലിൽ അവളെ നോക്കി,.

(തുടരും )

പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.9/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!