Skip to content

പാരിജാതം പൂക്കുമ്പോൾ – 11

പാരിജാതം പൂക്കുമ്പോൾ

“താനെന്താ ഷോക്കടിച്ചപോലെ നിക്കണത്? തനിക്കറിയില്ലേ? ”

അമ്മു ഇല്ലെന്ന് തലയാട്ടി,..

“ശരി ഞാനൊന്ന് വിളിച്ചു നോക്കട്ടെ !”

“മ്മ്മ്,.. ”

രോഹിത് അവന്റെ നമ്പർ ഡയൽ ചെയ്തു,. ടേബിളിൽ ഇരുന്ന കാർത്തിക്കിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു,…

“റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല !”

“ഓ,.. ”

കാർത്തി ചിലപ്പോൾ പുറത്തെവിടെയെങ്കിലും പോയതാവും,..

“രണ്ടു ദിവസായി ക്ലാസ്സിൽ വന്നിട്ട്? ”

അമ്മുവിന് അത്ഭുതം തോന്നി,…
“അപ്പൊ ഇന്ന് വന്നില്ലേ? ”

“ഇല്ലന്നേ !”

ഇന്നലെ കോളേജിൽ പോണമെന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ ആളാണ്,… എന്ത് പറ്റി ആവോ,.?

“ഞാനൊന്ന് കൂടി വിളിച്ചു നോക്കട്ടെ… ”

“മ്മ് !”

ഫോണെടുക്കാതെ അവൻ വിടുന്ന മട്ടില്ലെന്ന് കാർത്തിക്കിന് തോന്നി,..

“ഹലോ !”

“ആ അളിയാ നീയെവിടെയാ? ”

അമ്മു ചങ്കിടിപ്പോടെ രോഹിതിനെ നോക്കി നിന്നു,. താനാണ് രോഹിതിനെ കൂട്ടിവന്നതെന്നറിഞ്ഞാൽ മിക്കവാറും കാർത്തി തന്റെ പതിനാറടിയന്ത്രം വരെ നടത്തും,…

“ഞാൻ നാട്ടിലാടാ !” എന്തോ അങ്ങനെ പറയാനാണ് തോന്നിയത്, .

“ഹേ എന്തേ പെട്ടന്ന്? ”

“മുത്തശ്ശി മരിച്ചു,. അതോണ്ട് !”

“അയ്യോ എന്ത് പറ്റീതാ? ”

അമ്മുവിന്റെ ഉള്ളിൽ ചെറിയൊരു ഭയം തോന്നാതെ ഇരുന്നില്ല,.. കാർത്തിക്കിന് വയ്യായ്ക വല്ലതും,…

“അറ്റാക്ക് ആയിരുന്നു !”

“ഓ,.. നീയെന്നാ എത്തുക? ”

“ഇന്ന് വൈകിട്ട് തിരിക്കും !”

“ഓക്കേ,. ഓക്കേ,.. നിന്നെ കാണാതെ പ്രിയ ഇന്ന് വളരെ അപ്സെറ്റ് ആയിരുന്നു,.. നീ അവൾ വിളിച്ചിട്ട് ഫോണും എടുത്തില്ലെന്ന് പറഞ്ഞു !”

വീണ്ടും പ്രിയ,. ആ പേര് കേൾക്കുന്നത് പോലും തനിക്കിപ്പോൾ വെറുപ്പാണ്,…

“ആ ഞാനിവിടെ തിരക്കിലായിരുന്നു !”

“ഓക്കേ,. എന്നാ ശരി അളിയാ,. ഞാൻ ഇവിടെ എ എസ് ആർ സ്ട്രീറ്റിൽ ഒന്ന് വന്നപ്പോൾ വിളിച്ചു നോക്കിയതാ നീയിവിടെ ഉണ്ടോ എന്നറിയാൻ,… ”

“മ്മ്മ്,. നീ വെറുതെ വന്നതാണോ? ” കാർത്തിക്ക് അമ്മുവിന്റെ മുഖത്തേക്ക് നോക്കി, ടെൻഷൻ ഉണ്ട്,…

“അല്ല,. നമ്മുടെ ഭവ്യ ഇല്ലേ? അന്ന് തല കറങ്ങി വീണ കുട്ടി,. അവളെ വീട്ടിലാക്കാൻ വന്നതാ !”

ഓ നശിപ്പിച്ചു,. രോഹിത് എന്തിനാണാവോ തന്റെ കാര്യം പറഞ്ഞത്,. ഇനി കാർത്തിയുടെ വായിൽ നിന്ന് എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ !

“മ്മ്,. ഓക്കേ ശരിയെന്നാൽ !”

“ആടാ വിളിക്കാം,.. ബൈ !” രോഹിത് കോൾ കട്ട്‌ ചെയ്തു,.

“അവൻ ഇവിടെ ഇല്ലെന്ന്,. നാട്ടിലാണെന്ന് !”

“ഓ, ” സമാധാനമായി പക്ഷേ കാർത്തിക്ക് എങ്ങനറിഞ്ഞു രോഹിത് വന്നിട്ടുണ്ടെന്ന്?, അമ്മു ചുറ്റും നോക്കി.. ജനലരികിൽ കാർത്തിക്ക് അവിടെ നിന്നാൽ കാർത്തിക്കിന്റെ ബെഡ്റൂമിന്റെ ജനൽ കാണാൻ കഴിയുമെന്ന് അപ്പോഴാണവൾക്ക് മനസിലായത്,.

“താനെന്താ നോക്കുന്നേ? ”

“ഹേയ് ഒന്നുമില്ല !”

“എന്നാ ഇനി വൈകണ്ട വേഗം വിട്ടോ,… ബൈ !”

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

” ബൈ രോഹിത് !”

അമ്മു വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു,. പുറകുവശത്തുകൂടെ ഇങ്ങനൊരു വഴികൂടിയുണ്ടെന്ന് കാണിച്ചു തന്നത് ലതിക ആയിരുന്നു,… അതൊരു കണക്കിന് നന്നായി അല്ലായിരുന്നെങ്കിൽ പെട്ടേനെ,. കാർത്തി ഇനി എന്തൊക്കെ പറയുമോ എന്തോ,. അവൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി,.

അമ്മു അടുക്കള വാതിലിൽ മുട്ടി,…

“ദീദി ആപ് യഹാം കൈസേ? ”

“ഈ വഴിയും കൂടെ പഠിക്കാലോ എന്ന് കരുതി വന്നതാ ധ്യാൻ ഭായ് ! അല്ല കണ്ണേട്ടനിന്ന് ക്ലാസ്സിൽ പോയില്ലേ? ”

“നഹി ഉൻകോ ഫീവർ ഹേ !”

“ഹേ,. പനിയോ? പെട്ടന്നിതെന്ത് പറ്റി? രാവിലെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ, ഹോസ്പിറ്റലിൽ പോയില്ലേ? ”

“വേണ്ടെന്ന് പറഞ്ഞു,.. !”

അമ്മു റൂമിലേക്ക് ചെന്നപ്പോൾ കാർത്തിക്ക് കട്ടിലിൽ ഇരിക്കുകയായിരുന്നു,. അവന്റെ മുഖത്ത് നല്ല ദേഷ്യമുണ്ട് ഒരുപക്ഷെ രോഹിത്തിനെ കൂട്ടി വന്നതുകൊണ്ടാവാം !”

“പനിയായിട്ടെന്താ കാർത്തി ഹോസ്പിറ്റലിൽ പോവാഞ്ഞത്? എന്നെയൊന്നു വിളിക്കാൻ മേലാരുന്നോ? ”

അവൾ അവന്റെ നെറുകയിൽ കൈ ചേർത്തു,. ദേഷ്യത്തോടെ അവൻ കൈ തട്ടി മാറ്റി,..

“വിളിച്ചിട്ടിപ്പോ എന്തിനാ? മാഡം ലിഫ്റ്റും ചോദിച്ച് ഇവിടെ എത്തുമ്പോഴേക്കും ആള് തട്ടിപ്പോവും !”

അമ്മു ചിരിയടക്കി,.

“എന്നിട്ട് തട്ടിപ്പോയില്ലല്ലോ !”

“ഇതിലും ഭേതം അതാരുന്നു,.. അല്ലമ്മൂ,. നിന്റെ തലയ്ക്കു വല്ല ഓളവും ഉണ്ടോ? നീ എന്തോർത്തോണ്ടാ രോഹിത്തിന്റെ ബൈക്കിൽ കേറി വന്നത്? ”

“പ്രേത്യേകിച്ച് എന്തോർക്കാനാ ഹീ ഈസ്‌ മൈ ഫ്രണ്ട്,. ഒരു ലിഫ്റ്റ് തന്നു,. ലേറ്റ് ആയതോണ്ട് കേറി പോന്നു !”

“ലേറ്റ് ആവാൻ എന്ത് മല മറിക്കുന്ന പണി ആയിരുന്നു നിനക്ക് കോളേജിൽ? നിന്റെ ഫ്രണ്ട്സ് ഒക്കെ ഉച്ചക്കേ പോന്നല്ലോ !”

“ഹേ അതൊക്കെ വിളിച്ചന്വേഷിച്ചോ? ”

“നീയവിടെ എന്ത് ചെയ്താലും ഞാനറിയും !”

“ഓ,. എന്നിട്ട് വിളിച്ചന്വേഷിച്ചവർ പറഞ്ഞു തന്നില്ലേ ഞാനവിടെ എന്ത് മലയാ മറിച്ചതെന്ന് !”

“ഞാൻ തമാശ പറഞ്ഞതല്ല !”

“ഞാനും തമാശ പറഞ്ഞതല്ല,. നിങ്ങളൊരുമാതിരി സംശയരോഗികളായ ഭർത്താക്കന്മാരെപ്പോലെ സംസാരിക്കരുത് !”

“എനിക്കൊരു സംശയരോഗവും ഇല്ല,. നീ ആരുടെ കൂടെ വേണമെങ്കിലും പൊക്കോ,. ബട്ട്‌ രോഹിത്തിനെയും വിളിച്ച് ഇങ്ങോട്ടേക്ക് വന്നത് ശരിയായില്ല !”

“അതെന്താ അത്ര മോശക്കാരനാണോ രോഹിത്ത്? ”

“അതല്ല,. അവൻ എന്നേക്കാൾ നല്ലവനാ !”

“അതെനിക്കും അറിയാലോ,. അതോണ്ടാണല്ലോ രോഹിത്തിന്റെ കൂടെ വന്നതും !” അമ്മു ശബ്ദമടക്കി പറഞ്ഞു,.

“നീയെന്തേലും പറഞ്ഞോ? ”

“ഹേയ് ഒന്നും പറഞ്ഞില്ല !”

“അവനെങ്ങാനും ഇവിടേക്ക് വന്നിരുന്നെങ്കിലോ? എല്ലാ പ്ലാനും പൊളിയില്ലേ? ”

“അപ്പൊ അതാണ് പ്രശ്നം,. പിന്നെ എല്ലാം എല്ലാവരുമറിയും,. മൊത്തം ജഗപൊക !”

“ആ അതുതന്നെ !”

“കാമുകി വിളിച്ചപ്പോൾ ഫോൺ എടുക്കണമായിരുന്നു,. ഇല്ലെങ്കിൽ ആത്മാർത്ഥത ഉള്ള സുഹൃത്തുക്കൾ അന്വേഷിച്ചു വരും,.. ഇപ്പോ എന്തേ അവളെയും മടുത്തോ? ”

“അമ്മു,. മൈൻഡ് യുവർ വേർഡ്‌സ് !”

“അതേ എനിക്കും നിങ്ങളോട് കൂടുതൽ സംസാരിക്കണമെന്നില്ല,. എനിക്കേ വേറെ പണിയുണ്ട് !” അമ്മു പുറത്തേക്കിറങ്ങി,.

കാർത്തിക്ക് ഫോണെടുത്ത് പ്രിയയെ വിളിച്ചു,..

“വെയർ ആർ യൂ,. കാർത്തി,.. ഞാൻ എത്ര വിളിച്ചു എന്നറിയുവോ? ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു ”

“ചാർജ് ഉണ്ടായിരുന്നില്ല അതാ !”

“എന്താ കാർത്തിയുടെ ശബ്ദം വല്ലാതിരിക്കുന്നെ? ”

“ഒന്നൂല്ല,. ചെറിയൊരു തല വേദന പോലെ !”

“തലവേദനയോ? എന്നിട്ട് ഹോസ്പിറ്റലിൽ പോയില്ലേ? ”

“ഇല്ലടോ ഒന്ന് റസ്റ്റ്‌ എടുത്താൽ മതി !”

“അതൊന്നും പറഞ്ഞാൽ ശരിയാവില്ല,. ഹോസ്പിറ്റലിൽ പൊയ്‌ക്കോളണം !”

“ഓക്കേ,.. ”

“എന്നാൽ അധികം സംസാരിക്കണ്ട,.. വേഗം ചെല്ല് !”

“ഓക്കേ ”

“ഓക്കേ ബൈ ”

കാർത്തിക്ക് പതിയെ കണ്ണുകളടച്ചു,..

******—******

ബുക്ക്‌ തുറന്നു വെച്ചിട്ടും അമ്മുവിനൊന്നും പഠിക്കാനേ തോന്നിയില്ല,. മനസ് അസ്വസ്ഥമാണ് ! അപ്പോഴാണ് ധ്യാൻ ചന്ദ് വന്നത്,..

“അമ്മു ദീദി,. കാർത്തിക്ക് സാബ് കി ഹാലത് !”

“എന്ത് പറ്റി? ”

“പനി കൂടിയെന്നാ തോന്നുന്നത് !”

അമ്മു ചെല്ലുമ്പോൾ കാർത്തിക്ക് പനിച്ചു വിറച്ചു കിടക്കുകയായിരുന്നു,…

“കാർത്തി,… ”

“ദീദി,. ഞാൻ ഡോക്ടർ സാമുവലിനെ വിളിച്ചു കൊണ്ട് വരാം !”

“ഹാ പെട്ടന്നാവട്ടെ !”

അമ്മു അവനരികിൽ ഇരുന്നു,..
“കാർത്തി,.. ” അമ്മു അവന്റെ നെറുകിൽ കൈ വെച്ചു. ചുട്ടു പൊള്ളുന്നുണ്ടായിരുന്നു അവനെ,..

*********

” പേടിക്കാനൊന്നുമില്ല ! അടുപ്പിച്ചു യാത്ര ചെയ്തതിന്റെയാ,.. അര മണിക്കൂർ കൂടുമ്പോൾ ഈ മെഡിസിൻ കൊടുത്താൽ മതി !”

“ഓക്കേ ഡോക്ടർ,… ”

“പിന്നെ നല്ല തലവേദന കാണും,. ഇടക്കിടയ്ക്ക് ഒരു തുണി നനച്ചിട്ട് കൊടുത്താൽ മതി,. നാളത്തേക്ക് കുറഞ്ഞോളും,. പിന്നെ നാളെ കൂടെ റസ്റ്റ്‌ എടുക്കാൻ പറയണം !”

അമ്മു തലയാട്ടി,.

“എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി,.. ”

“ശരി ഡോക്ടർ !”

“അല്ല മിസ്റ്റർ രവീന്ദ്രൻ എന്നാ വരിക? ”

“രണ്ടു ദിവസം കഴിയുമായിരിക്കും !”

“ഒന്നൂല്ല,. ക്ലബ്ബിന്റെ കുറച്ച് മാറ്റേഴ്സ് സംസാരിക്കാനുണ്ടായിരുന്നു,. വരുമ്പോൾ പറഞ്ഞാൽ മതി,.. ”

“ഓക്കേ താങ്ക് യൂ ഡോക്ടർ !”

സാമുവൽ ഡോക്ടർ വീട്ടിലുണ്ടായിരുന്നത് എന്തായാലും ഉപകാരമായി,…

“ദീദി ദാ നല്ല ചൂട് കഞ്ഞി !”

“ധ്യാൻ ഭായ് എന്തിനാ അടുക്കളയിൽ കേറിയത്,. ഞാനുണ്ടാക്കുമായിരുന്നല്ലോ !”

“അത് കുഴപ്പമില്ല,.. രവി സാബും,. ലതിക മാഡവും എവിടെയെങ്കിലും പോകുമ്പോൾ കാർത്തിക്ക് സാബിന്റെ കുക്ക് ഞാനാ !”
അയാൾ പറഞ്ഞു,.

“കൊള്ളാലോ,. എങ്കിൽ കുറച്ച് കിച്ചൺ സീക്രെട്സ് എനിക്ക് കൂടി പറഞ്ഞു തരണേ !”

“ജീ ദീദി !”

അമ്മു കാർത്തിക്കിനരികിലേക്ക് നടന്നു,..

“ദേ കാർത്തി,. എണീറ്റെ,. എന്തെങ്കിലും കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാൻ !”

“എനിക്ക് വേണ്ട !”

“എനിക്കും തല്ലാനൊക്കെ അറിയാം ഒരുമാതിരി കൊച്ചു കുട്ടികളെപ്പോലെ കളിക്കാതെ എണീറ്റ് കഞ്ഞി കുടിക്ക് !”

അവൻ ഒരു സ്പൂൺ കഴിച്ചതും മതിയാക്കി,..

“അതെങ്ങനെയാ ശരിയാവാ? ഞാൻ വെച്ചതല്ല ധ്യാൻ ഭായ് സ്പെഷ്യൽ ആണേ,. ഇങ്ങ് കൊണ്ടാ ഞാൻ കോരിത്തരാം !”

അവളുടെ നിർബന്ധപ്രകാരം അവൻ കുറച്ച് കൂടി കഴിച്ചു…

“അലോപ്പതി മതിയാരുന്നു,.. ”
മരുന്നെടുത്ത് കൊടുക്കുമ്പോൾ അവൾ പറഞ്ഞു,.

“അതെന്താ? ”

“അന്ന് ഞാൻ തല കറങ്ങി വീണപ്പോൾ എന്തൊക്കെയാ ചെയ്തത്,. സോ മിനിമം ഒരു ഇൻജെക്ഷൻ എങ്കിലും വേണമായിരുന്നു,.. ഇതിപ്പോ എന്താ കുറേ പഞ്ചാര ഗുളിക ! ”

അവന് ചിരി വന്നു,…

“എനിക്കും വേണം !”

“എടി ഡോസ് ഉള്ളതാണ് !”

“സാരല്ല്യ !” അമ്മു അതിൽ നിന്നും ഒന്നെടുത്ത് വായിലിട്ടു,. പിന്നെ തുണി നനച്ചു അവന്റെ നെറ്റിയിൽ ഇട്ടു,..

“ദീദി ആപ് ജാകർ സോയിയേ,. ഹം ഹേ ന,.. മേം സംഭാലൂങ്കി !”

“മേം ഹൂ നാ ,.. ഞാനിരുന്നോളാം ഭായ് !”

“എന്തുണ്ടെങ്കിലും വിളിച്ചാൽ മതി !”

“ഓക്കേ,.. എന്തായാലും കുറച്ച് ഹിന്ദി സിനിമ ഒക്കെ കണ്ടത് ഉപകാരമായി !”

കാർത്തിക്കിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു,.. അമ്മു എടുത്ത് നോക്കി,…

“കാമുകിയാ,.. പനി കുറഞ്ഞോന്ന് !”

“റിപ്ലൈ കൊടുക്കണ്ട !”

” yes,… can’t tlk,.. vry tired,.. see u ltr,..gd nyt”

“എടി നീയെന്തിനാ റിപ്ലൈ ചെയ്തത്? ”

“പാവം മനഃസമാധാനമായി കിടന്നുറങ്ങിക്കോട്ടെന്നേ !”

“ആ ഫോൺ എടുത്ത് വെക്ക് !”

“ഇല്ല ഒന്ന് പാസ്സ്‌വേർഡ്‌ പറഞ്ഞു കൊണ്ടാ !”

“അതൊന്നും പറയാൻ പറ്റൂല്ല !”

“ഓ അങ്ങനാണോ !” അമ്മു അവന്റെ കൈ പിടിച്ചു,

“എന്താ കാണിക്കുന്നേ !”

“ഫിംഗർ പ്രിന്റ് ലോക്ക്! ഞാനും കാണട്ടെ എന്റെ കെട്ടിയവന്റെ ഫോണിലെന്താ ഉള്ളതെന്ന് !”

“ഇങ്ങനെ പോയാൽ നീയെന്നെ കൊല്ലാനും മടിക്കൂല്ലല്ലോ !”

“ഇല്ല !”

“നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല,.. ”

“ഞാനെന്ത് വിചാരിച്ചൂന്നാ? ”

“ഞാനൊന്നും പറഞ്ഞില്ല !”

“കാമുകിയുമായുള്ള കുറേ ഫോട്ടോസൊക്കെ ഉണ്ടല്ലോ,. നിങ്ങൾ കുറേ സ്ഥലത്ത് കറങ്ങാൻ പോയിട്ടുണ്ടോ? ”

“ആ!”

“കിസ്സ് ചെയ്തിട്ടുണ്ടോ? ”

“അതൊക്കെ എന്തിനാ നീയറിയണേ,. ആ ഫോണെടുത്ത് വെക്ക് !”

“പറയന്നെ,. കിസ്സ് ചെയ്തിട്ടുണ്ടോ? ”

“മ്മ് !”

“ഫ്രഞ്ച് കിസ്സ്? ”

“ആ,. ഉണ്ട് !” അമ്മുവിന്റെ ഉള്ളൊന്ന് പൊള്ളി,.

“വേറെന്തെങ്കിലും നടന്നിട്ടുണ്ടോ? ”

“വേറെന്താ, !”

“എനി ഫിസിക്കൽ റിലേഷൻഷിപ്? ”

“നീയൊന്ന് കിടന്നുറങ്ങുന്നുണ്ടോ അമ്മു,. എനിക്ക് തല വേദനിക്കുന്നു,.. ”

അന്ന് തറവാട്ടിൽ വെച്ചെടുത്ത സെൽഫി കണ്ട് അമ്മുവിന്റെ ഉള്ളൊന്ന് പിടഞ്ഞു,. എത്ര സന്തോഷിച്ച നിമിഷങ്ങളായിരുന്നു അതെല്ലാം,. എത്ര പെട്ടന്നാ എല്ലാം നഷ്ടമായത്,. പിന്നെ ബാലേച്ചി ഒന്ന് ചിരിച്ചു താൻ കണ്ടതേ ഇല്ല !”

“അമ്മൂ !” അവൾ കണ്ണുനീർ തുടച്ചു,..

“എന്താ? ”

“ഫിസിക്കൽ റിലേഷൻഷിപ്പ് ഒന്നും ഉണ്ടായിട്ടില്ലാട്ടോ !”

“അഥവാ ഉണ്ടായാലും എനിക്കെന്താ !”

“ഒന്നൂല്ലെങ്കിൽ പോയി കിടന്നുറങ്ങ്,. ”

“ഞാനുറങ്ങും ഉറങ്ങാതിരിക്കും അതിന് നിങ്ങൾക്കെന്താ?”

“ഒന്നൂല്ല എന്തേലും ചെയ്യ് !”

അമ്മു അടുത്ത നിമിഷം കാർത്തിക്കിന്റെ കവിളിൽ അമർത്തി ചുംബിച്ചു,… അവൻ ഞെട്ടലിൽ പിടഞ്ഞെഴുന്നേറ്റു,..

“നീയെന്താ ഈ കാണിച്ചേ? ”

“ആഹാ പനിയൊക്കെ വിട്ടല്ലോ !”

അമ്മു ഫോൺ അവന് നേരെ നീട്ടി,.. അതിൽ അവൾ സെൽഫി എടുത്ത് വെച്ചിരിക്കുന്നു,…

“എന്താ ഇത്? ”

“എന്നെങ്കിലും നിങ്ങടെ കാമുകി ഇതെടുത്ത് നോക്കൂല്ലോ,.. അപ്പൊ ബ്രേക്ക്‌ അപ്പ് ആയി മുടിഞ്ഞു പോവട്ടെ ഈ റിലേഷൻഷിപ്പ് !”

കാർത്തിക്ക് അവളുടെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി,.

“ഡിലീറ്റ് ചെയ്തിട്ട് കാര്യമൊന്നുമില്ല ഞാൻ എന്റേതിലേക്കും അയച്ചിട്ടുണ്ട് !”

ശരിയാണ് അവൾ തന്റെ നമ്പറിലേക്ക് അയച്ചിട്ടുണ്ട്,…

“പോയി കിടന്നുറങ്ങടി !”

“ഗുഡ് നൈറ്റ്‌ കണ്ണേട്ടാ !” അമ്മു പതിയെ കട്ടിലിലേക്ക് ചാഞ്ഞു,.

“ഇവിടാണോ കിടക്കുന്നേ? ”

“കണ്ണേട്ടനെ നന്നായി നോക്കണമെന്നല്ലേ ഡോക്ടർ പറഞ്ഞത്? ”

“എടി പനി പിടിക്കും,… ”

“സാരല്ല്യ !”

“എന്താ തണുപ്പ് !”

അവൾ അവനോട് ചേർന്ന് കിടന്നു,.

“എന്താ ഉദ്ദേശം? ”

“പ്രേത്യേകിച്ചൊന്നുമില്ല ! കിടന്നുറങ്ങാൻ നോക്ക് കണ്ണേട്ടാ !”

കാർത്തിക്ക് ആ ഫോട്ടോയിലേക്ക് നോക്കി പിന്നെ അവളെയും,…

“ഫോണിൽ അധികം നോക്കണ്ട തല വേദനിക്കും !”

കാർത്തിക്ക് നിസഹായനായി കിടന്നു,…

********

“ഇന്ന് കൂടി റസ്റ്റ്‌ എടുക്കാനാ ഡോക്ടർ പറഞ്ഞത്,… സോ ധ്യാൻ ഭായ് കണ്ണേട്ടനെ നന്നായി നോക്കണം !”

“അത് പറയണോ ദീദി,.. ”

“അവിടെ പോണം, ഇവിടെ പോണം എന്നൊക്കെ പറയും !”

“എവിടെയും വിടില്ല !”

“എന്നാ ഞാൻ പോയിട്ട് വരാവേ കണ്ണേട്ടാ,. ടേക്ക് കെയർ !”

കാർത്തിക്ക് മറുപടി പറഞ്ഞില്ല,…

“സാബ്,.. ദീദിക്ക് ഒരു ദിവസം കൊണ്ട് തന്നെ സാബിനോട് കുറച്ച് ഇഷ്ടം കൂടിയോ എന്നൊരു ഡൗട്ട് !”

കാർത്തിക്കിന്റെ ഉള്ളിൽ ഒരു ഭയം കൂടി വന്നു,.

**********

“ഭവ്യ !”

“ഹായ് രോഹിത്ത് !”

“തന്റെ ക്ലാസ്സ്‌ കഴിഞ്ഞോ !”

“ആ !”

“ഒരു കോഫീ കുടിക്കാൻ വരുന്നോ? ”

“ഇല്ല രോഹിത് ഇന്ന് വീട്ടിൽ ചെന്നിട്ടൽപ്പം തിരക്കുണ്ട് !”

“ഓക്കേ,.. ഡ്രോപ്പ് ചെയ്യണോ? ”

“വേണ്ട ഞാൻ പൊക്കോളാം !”

“പിന്നൊരു കാര്യം പറയാൻ വിട്ടു,… ”

“എന്താ രോഹിത്? ”

“താനാദ്യം കൈ നീട്ട് !”

“എന്താ? ”

“നീട്ടന്നെ !”

“മ്മ്,.. ”

അവൻ അവളുടെ കൈകളിലേക്ക് ഒരുപിടി പാരിജാതപ്പൂക്കൾ വെച്ചു കൊടുത്തു,…

“ഇതെവിടന്നാ? ” അവളുടെ മുഖം തെളിഞ്ഞു

“നമ്മുടെ കോട്ടയിൽ നിന്ന്, രാവിലെ പെറുക്കീതാ,. അതാ നിറം മങ്ങിയത്,. തന്നെ കുറേ നോക്കി, കണ്ടില്ല !”

“എനിവേ താങ്ക്സ് രോഹിത്,.. ”

“താങ്ക്സ് വേണ്ടെന്ന് ഞാനാദ്യമേ പറഞ്ഞതാ !”

“ഓ സോ !” ഇരുവരും ചിരിച്ചു,…

“ദാ തന്റെ ബസ് !”

“ബൈ രോഹിത് !”

അമ്മു അവന് നേരെ കൈ വീശി,. അവനും,…

*******

“ആ അച്ഛനും അമ്മയും എപ്പോഴാ എത്തിയത്? ”

രവീന്ദ്രനെയും ലതികയെയും കണ്ട അമ്മു ചോദിച്ചു,..

“കുറച്ച് നേരമായി !”

“കണ്ണേട്ടന് പനിയാരുന്നു !”

“അവൻ പറഞ്ഞു,.. ” അവൾ കാർത്തിക്കിനെ നോക്കി,.. മുഖത്ത് വല്ലാത്തൊരു കനം,..

“പിന്നെ അച്ഛനോട് ഡോക്ടർ സാമുവൽ ഒന്ന് കാണണമെന്ന് പറഞ്ഞു,. ക്ലബ്ബിന്റെ എന്തോ കാര്യം ഡിസ്‌കസ് ചെയ്യാനാണത്രെ !”

രവീന്ദ്രൻ തലയാട്ടി,..

“എന്ത് പറ്റി എല്ലാർക്കും മൊത്തത്തിൽ ഒരു മൂഡ് ഓഫ് പോലെ,?… ”

അവൾ ധ്യാൻ ചന്ദിനെ നോക്കി,. അയാളുടെ മുഖത്തും ദുഃഖമുണ്ട് !

“എന്ത് പറ്റി അമ്മേ? ”

“അത് മോളേ,. കണ്ണൻ പറയുന്നത് നിങ്ങൾക്ക് എക്‌സാമൊക്കെ അല്ലേ വരുന്നത്,. അത് കൊണ്ട് രണ്ടാളും ഒരുമിച്ച് ഇവിടെ നിന്നാൽ ശരിയാവില്ലെന്നാ !”

“അതെന്താ? ”

“മോളേ ഹോസ്റ്റലിലേക്ക് മാറ്റുന്നതാ നല്ലതെന്നാ അവൻ പറയണേ !”

അമ്മു ഞെട്ടലിൽ കാർത്തിക്കിനെ നോക്കി,..

(തുടരും )

പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!