“ആ കാർത്തി നീയെപ്പോഴാ വന്നത്? ”
രോഹിത്തിന്റെ ചോദ്യം കേട്ടപ്പോഴാണ് കാർത്തിക്ക് അടുത്തുണ്ടെന്ന് അമ്മുവിന് മനസിലായത്,. ആ നിമിഷം എങ്ങോട്ടെങ്കിലും പോകാനാണ് അമ്മുവിന് തോന്നിയത്,. രോഹിത്തിന് ഒരു സംശയത്തിനിടകൊടുക്കേണ്ടെന്ന് കരുതി അവളവിടെ നിന്നു,.
കാർത്തിക്ക് പ്രിയയെ സ്നേഹിക്കുന്ന എന്ന കാര്യം താൻ അക്‌സെപ്റ്റ് ചെയ്തതാണ്,. എന്നാലും കണ്മുന്നിൽ അവരുടെ പ്രണയരംഗങ്ങൾ കാണേണ്ടി വന്നപ്പോ,. അത് തന്നെ വല്ലാതെ ഹർട്ട് ചെയ്തു,.
“ഞാനിതിലെ വെറുതെ,.. ”
രോഹിത് അമ്മുവിന്റെ കൈ പിടിച്ച് അവനരികിലേക്ക് നടന്നു,. എന്ത് കൊണ്ടാണ് രോഹിത്തിനെയും അമ്മുവിനെയും ഒരുമിച്ച് കാണുമ്പോൾ താൻ അപ്സെറ്റ് ആകുന്നതെന്ന് കാർത്തിക്കിനും മനസിലായില്ല,.
“നിനക്കെന്താ പറ്റീത്? ”
“ഒന്നൂല്ലടാ !” കാർത്തിക്ക് ഉള്ളിലെ വിഷമം മറച്ചു പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി നോക്കി,. അത് പാളിപ്പോയെന്ന് മാത്രമല്ല, രോഹിത് അത് കണ്ടു പിടിക്കുകയും ചെയ്തു,.. അമ്മുവിനെ നേരിടാനുള്ള ശക്തി കാർത്തിക്കിന് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു,..
“വെയർ ഈസ് പ്രിയ !”
പ്രിയ എവിടെ അവൻ ചുറ്റും നോക്കി,. അവളെ ആ മലമുകളിൽ ഒറ്റയ്ക്ക് വിട്ടിട്ടാണ് പോന്നത്,.
“അവള്,. മേലേ,… ”
“എന്താടാ ഇത്? ” രോഹിത് അവന്റെ ചുമലിൽ പിടിച്ചു,.. കാർത്തിക്ക് എന്ത് പറയണമെന്നറിയാതെ നിന്നു,..
“പ്രിയ ദേ, ടെന്റിനടുത്തുണ്ട് ഇനി അതോർത്ത് വിഷമിക്കണ്ട !” കാർത്തിക്ക് അവിടേക്ക് നോക്കി,. ഫ്രണ്ട്സിന്റെ കൂടെ ഇരുന്നു വർത്തമാനം പറയുന്ന പ്രിയയുടെ മുഖത്തെ ചിരിയും ആർക്കും സംശയത്തിനിടകൊടുക്കാതിരിക്കാൻ അവൾ സ്വയം എടുത്തണിഞ്ഞതാണ് ! അവന് കുറ്റബോധം തോന്നി,.. താനവളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്,..
“ആർ യൂ ഓക്കേ മാൻ? ” കാർത്തിക്ക് മറുപടി പറഞ്ഞില്ല, .
“ഇനി നിനക്കും എന്റെ ഹഗ് വേണോ? ഭയങ്കര ഇഫക്റ്റാ,. കണ്ടില്ലേ തെളിവ്,. എങ്ങനെ മൂഡ് ഓഫ് ആയി ഇരുന്നതാണെന്നറിയുവോ? ഇപ്പോ നോക്ക്,.. ” അവൻ അമ്മുവിനെ കാർത്തിക്കിന്റെ മുന്നിലേക്ക് കേറ്റി നിർത്തി,.
കാർത്തിക്ക് അവളുടെ മുഖത്തേക്കൊന്ന് നോക്കുക കൂടി ചെയ്തില്ല,. അവന്റെ ഉള്ളിൽ എന്തൊക്കെയോ വിഷമമുണ്ടെന്ന് അമ്മുവിനും തോന്നി,. താൻ ട്രിപ്പിന് വന്നത് അവന് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല,.. അതാവും കാരണം,. താൻ പോയാലെ കാർത്തിക്ക് ഹാപ്പി ആവൂ,..
“ഞാൻ ട്രിപ്പിന് വന്നത്കൊണ്ടാണോ കാർത്തി? ” അമ്മുവിന്റെ ചോദ്യം കേട്ട് കാർത്തിക്ക് ഒന്ന് പതറി,…
“ആണോടാ? ” രോഹിത് ഗൗരവത്തിൽ കാർത്തിക്കിനെ ഒന്ന് നോക്കി,..
“ഹേയ് അതൊന്നുമല്ല !”
“ഉറപ്പാണോ? ”
“മ്മ് !”
“എങ്കിൽ കൈ കൊടുക്ക് !” കാര്യമെന്തെന്ന് മനസിലാവാതെ ഇരുവരും രോഹിത്തിനെ നോക്കി,..
“കൈ കൊടുത്ത് ഫ്രണ്ട്സ് ആവാൻ ! ഇനി ഇവൾ വന്നതിന്റെ പേരിൽ നീ മൂഡ്ഔട്ട് ആവണ്ട, ഇനി ഇവൻ മിണ്ടാത്തതിന്റെ പേരിൽ താനും !”
അമ്മു കാർത്തിക്കിനെ നോക്കി അവൻ അനങ്ങാതെ നിൽക്കുകയാണ്,. ഇത്തവണ താൻ ഒന്ന് താഴ്ന്നു കൊടുത്തേക്കാം,. കുറേ നേരമായില്ലേ പാവം ടെൻഷൻ അടിക്കുന്നു,…
“ഫ്രണ്ട്‌സ്? ” അമ്മു അവന് നേരെ കൈ നീട്ടി?
ഇതുവരെ അമ്മുവുമായി ഒരു ഫ്രണ്ട്ഷിപ് അതിനെക്കുറിച്ച് ചിന്തിച്ചത് പോലുമില്ല,. ഇപ്പോൾ?
“എന്താ കാർത്തി ഇത്,. കൈ കൊടുക്കടാ? ”
“ജാഡയാണെങ്കിൽ വേണ്ട രോഹിത് !” അമ്മു കൈ പിൻവലിച്ചു,. അവന്റെ പ്രവർത്തിയിൽ രോഹിത്തും നിരാശനായി,.
അടുത്ത നിമിഷം കാർത്തി അവളെ ഹഗ് ചെയ്തു,. അമ്മു അത്രയ്ക്ക് പ്രതീക്ഷിച്ചില്ല,. രോഹിത്തും,.
“കാർത്തി എന്താ ഇത്? ”
അമ്മു ശബ്ദമടക്കി ചോദിച്ചു,..
“എനിക്കും ഹഗ് ചെയ്യാനൊക്കെ അറിയാം !”
അമ്മുവിന് ചിരി വന്നു,…
“ഓ,. പ്രിയ കാണും !”
“സാരല്ല്യ ഫ്രണ്ട്ഷിപ്പ് അല്ലേ? ” അടുത്ത നിമിഷം അവൻ രോഹിത്തിനെ കൂടി ചേർത്ത് പിടിച്ചു,.
“അല്ല നിങ്ങളെന്താ ഇത്ര രഹസ്യം പറഞ്ഞത് !”
“ഒന്നൂല്ലടാ അവളോടൊരു സോറി പറഞ്ഞതാ !”
സോറി പോലും,. അത് ഈ നാവിൽ നിന്ന് കേൾക്കുന്ന ചരിത്രമുണ്ടാവില്ല,. സോറി പറഞ്ഞതാണ് പോലും,.
“എന്തോന്നെടാ ഇത്? രണ്ടാളും കൂടെ ആ കൊച്ചിനെ ശ്വാസം മുട്ടിച്ചു കൊല്ലുവോ? ”
“സ്നേഹം കൊണ്ടാ മോനെ ജോസഫേ,… ” കാർത്തിക്ക് വിളിച്ചു പറഞ്ഞു,..
“ദോ നിനക്ക് സ്നേഹിക്കാനുള്ള ആള് ഇവിടുണ്ട്ട്ടോ,. ” അവൻ പ്രിയയെ അവരുടെ കൂട്ടത്തിലേക്ക് തള്ളി വിട്ടു,. കാർത്തിക്ക് അത് പ്രതീക്ഷിച്ചില്ല,. അവൻ അമ്മുവിനെ നോക്കി,. പിന്നെ പ്രിയയുടെയും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,. അമ്മുവിന് അവളോടലിവ് തോന്നി! താനും പ്രിയയും ബാലയുമൊക്ക തമ്മിൽ വല്ല്യ വ്യത്യാസങ്ങളുള്ളതായി അവൾക്ക് തോന്നിയില്ല,.
“അപ്പൊ ഞങ്ങളാരാ പോസ്റ്റോ? വാ മക്കളേ !”
എല്ലാവരുടെയും ഇടയിൽ അമ്മു ശരിക്കും ശ്വാസം,. മുട്ടി,..
“അപ്പോൾ ഈ രാത്രിയുടെ സന്തോഷം കൂട്ടാൻ,. രോഹിത്തിന്റെ വക ഒരു പാട്ട് !”
“രോഹിത് പാടുവോ? ” അമ്മു ചോദിച്ചു.
“ചെറുതായിട്ട് !”
“പിന്നേ,. ചെറുതായിട്ട് പോലും,. നമ്മുടെ കോളേജിലെ നമ്പർ വൺ ഗായകനല്ലേ? ” മീര അവനെ പൊക്കിയടിച്ചു,.
“ഇന്നാ റെസ്റ്റോറന്റിൽ നിന്നും പുട്ടും ബീഫും കയറ്റിയപ്പോഴേ ഓർത്തതാ നീ തള്ളി മറിക്കുമെന്ന് !”
“പോടാ !” മീര അജിത്തിനെ തല്ലാനായി എഴുന്നേറ്റു,..
“അയ്യോ,.. ഈ പൂതന എന്നെ തല്ലിക്കൊല്ലുന്നേ !” അജിത് ടെന്റിനു ചുറ്റും ഓടി,. പുറകെ മീരയും,.
“നോക്കണ്ട,. രണ്ടും എപ്പോഴും അങ്ങനെയാ ! നീ പാട് രോഹി !”
“ഏത് പാട്ട് വേണം? ”
“എന്തായാലും ഭവ്യ അല്ലേ നമ്മുടെ ഗാങ്ങിൽ പുതിയത്,. സോ യുവർ ടേൺ !” അഞ്ജലി പറഞ്ഞു,..
“അയ്യോ ഞാനോ? ”
“ആ,… വേഗം പറയ്യ് !”
“ഒന്നാലോചിക്കട്ടെ,.. ”
“ആലോചിക്കാനൊന്നുമില്ല അവൾക്കിഷ്ടപ്പെട്ട പാട്ട് ഞാൻ പറയാം !” എല്ലാവരും അത്ഭുതത്തിൽ കാർത്തിക്കിനെ നോക്കി,.
“പാരിജാതം തിരുമിഴി തുറന്നു !” അമ്മുവിന് അവിടെ എന്താണ് നടക്കുന്നതെന്ന് പിടി കിട്ടിയില്ല,. എല്ലാവരും ചിരിക്കുകയാണ് !
“എന്താ ഇവിടെ? എന്താ ആ പാട്ടിന് കുഴപ്പം? ” അമ്മു മുഖം വീർപ്പിച്ചു,.
“അല്ല രോഹി പാരിജാതം പാടിക്കോളൂ !”
മീര ചിരിയടക്കി,.
അപ്പൊ പാരിജാതവും പറഞ്ഞു കളിയാക്കുന്നത് തന്നെ മാത്രമല്ല രോഹിത്തിനെ കൂടിയാണ്,.
“ഓ പ്ലീസ്,.. അത് വേണ്ട വേറെ ഏതെങ്കിലും പാടിയാൽ മതി !” അമ്മു പറഞ്ഞു,…
“ഓ,. എന്തായാലും ഇവരൊക്കെ ഇത്രയും റിക്വസ്റ്റ് ചെയ്തിട്ട് പാരിജാതം പാടാഞ്ഞാൽ മോശമാവില്ലേ,. സോ അത് തന്നെ പാടാം !” രോഹിത്തും വിട്ടു കൊടുക്കാൻ തയ്യാറായില്ല,…
“ഓക്കേ,. കമ്മോൺ,.. രോഹി,.. രോഹി,… ” എല്ലാവരും കയ്യടിച്ചു,…
അവൻ പാടി തുടങ്ങി,,,
“പാരിജാതം തിരുമിഴി തുറന്നു,.. പവിഴ മുന്തിരി പൂത്തു വിടർന്നു,.. ”
പ്രിയ കാർത്തിക്കിനോട് ചേർന്നിരുന്നു,.
പാട്ട് കഴിഞ്ഞതും എല്ലാവരും കൈയ്യടിച്ചു,…
“ആടാ ബെസ്റ്റ്,. നിന്റെ പാട്ടും കേട്ട് ഭവ്യ ഉറങ്ങിപ്പോയി !” അഞ്ജലി പറഞ്ഞു,.
കാർത്തിക്കിനെ ചാരിയുറങ്ങുന്ന ഭവ്യയെ കണ്ട എല്ലാവരും രോഹിത്തിനെ കളിയാക്കി,…
കാർത്തിക്ക് അവളെ എഴുന്നേൽപ്പിക്കാൻ നോക്കി,..
“വിളിക്കണ്ട,. കാർത്തി അവളുറങ്ങിക്കോട്ടെ,.. ട്രാവൽ ചെയ്തതിന്റെ ക്ഷീണം കാണും !” അമ്മു കാർത്തിയോട് ഒന്ന് കൂടി ചേർന്നിരുന്നു,.
ആരുടേയും മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ല,.. പ്രിയയ്ക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ ഞങ്ങൾക്കെന്ത് എന്ന ഭാവത്തിലായിരുന്നു എല്ലാവരും,…
“അളിയാ രോഹിത്തേ ഇനി മെലഡി വേണ്ടാട്ടോ,. ദേ അവന്റെ അവസ്ഥ നോക്കിക്കേ ഈ പൂതനയെങ്ങാനും ചാരിയിരുന്നാൽ ഞാൻ പിന്നെ തീർന്നു !” അജിത്തിന്റെ കോമഡിക്ക് ചിരിക്കാൻ എന്തോ കാർത്തിക്കിനായില്ല, ഭാര്യയെയും കാമുകിയെയും ഇരു തോളിലും ചാരിയിരുത്തി ഉറക്കുന്ന ആദ്യത്തെ വ്യക്തി ഒരുപക്ഷെ താനായിരിക്കുമെന്ന് അവന് തോന്നി,..
***********
അമ്മു ചെന്നതും നേരെ കട്ടിലിലേക്ക് വീണു,.
“മോളേ,എങ്ങനുണ്ടാരുന്നു ട്രിപ്പ് എല്ലാം? ” രേഷ്മ അവൾക്കരികിൽ വന്നിരുന്നു,..
“പൊളി മുത്തേ,. അവരുടെ കൂടെ നല്ല രസാട്ടോ !”
“മ്മ് അറിയാം,. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞോ? ”
“എന്ത് പറയാൻ? ”
“ഒന്നും? ”
“നീയെന്താ ഉദ്ദേശിക്കണത്? ”
“അല്ല,. ഒന്നൂല്ല,. രോഹിത്തേട്ടൻ നിന്നെ പ്രൊപ്പോസ് ചെയ്യുവോ മറ്റോ ചെയ്‌തോ എന്ന് ചോദിച്ചതാ !”
“ഒന്ന് പോ രേഷ്മേ അവിടന്ന്,.. വീ ആർ ഗുഡ് ഫ്രണ്ട്സ് അത്രേ ഉള്ളൂ !”
“ഫ്രണ്ട്ഷിപ്പ് പ്രണയത്തിലേക്ക് തിരിയില്ല എന്നൊന്നും പറയാൻ പറ്റില്ലാലോ !”
“ആർ യൂ മാഡ്,. എന്തൊക്കെ വിഡ്ഢിത്തരങ്ങളാ നീയീ പറേണത്? ”
“വിഡ്ഢിത്തരമൊന്നുമല്ല കാണുന്ന ഞങ്ങളാരും മണ്ടന്മാരല്ല എന്ന് നിനക്ക് ഓർമ്മ ഉണ്ടായാൽ മതി !”
“രോഹിത്തും ഞാനും തമ്മിൽ റിലേഷൻഷിപ്പിലാണെന്നാണോ നീ പറയുന്നത്,.. ”
“ഞാനല്ല കോളേജ് മൊത്തം അതാ പറയുന്നത്,. എം. ബി. എ ഫൈനൽ ഇയേഴ്‌സിനൊപ്പം ട്രിപ്പ് പോയ ബി. കോം കാരിയെക്കുറിച്ചാ കോളേജ് മൊത്തം ചർച്ച,.. ” അമ്മു ഞെട്ടലിൽ രേഷ്മയെ നോക്കി,.
*****—*****
കോളേജിൽ ചെന്നതും എല്ലാവരുടെയും ശ്രദ്ധ തന്നിലാണെന്ന് അമ്മുവിന് മനസിലായി,.. സീനിയേഴ്‌സിനൊപ്പം ഒരു ട്രിപ്പ് പോകുന്നത് ഇത്രയും വലിയ തെറ്റാണോ? എന്താണെങ്കിലും രോഹിത്തിനോടൊന്ന് സംസാരിക്കണം,. അവൾ എം. ബി. എ ക്ലാസ്സിലേക്ക് നടന്നു,. ക്ലാസ്സിൽ രോഹിത്തും കാർത്തിക്കും ഉണ്ടായിരുന്നില്ല,.
“പ്രിയേച്ചി !”
“എന്താ ഭവ്യ? ”
“രോഹിത്തിനെ കണ്ടോ? ”
“ഇല്ലല്ലോ,. ”
“കാർത്തിയോ? ”
“ആ കാർത്തി ഫുട്ബോൾ കോർട്ടിൽ കാണും,.. ഇന്ന് ഈവെനിംഗ് ഇന്റർകോളേജ് ഫുട്ബോൾ മാച്ച് അല്ലേ? എന്തിനാ ഭവ്യ? ”
അവൾക്ക് മറുപടി പോലും കൊടുക്കാതെ അമ്മു ഫുട്ബോൾ കോർട്ടിലേക്ക് നടന്നു,…
“കാർത്തി !” അവൾ ഉറക്കെ വിളിച്ചു,.
“എന്താ? ” അവൻ വിളിച്ചു ചോദിച്ചു,..
“വെരി അർജന്റ് ഒന്ന് വാ !”
“ഞാൻ ഇപ്പോൾ വരാം !” ബോൾ പാസ് ചെയ്തിട്ട് അവൻ അവൾക്കരികിലേക്ക് ചെന്നു, .
“എന്താ അമ്മൂ !”
അവൾ സ്റ്റെപ്പിൽ ഇരുന്നു, കൂടെ കാർത്തിയും,..
“എന്താന്ന്? ”
“ഞാൻ നിങ്ങളുടെ കൂടെ ട്രിപ്പിന് വന്നത് ശരിയായില്ല !”
“ഹേ,. അതെന്ത് പറ്റി? ”
“എന്തെന്നറിയില്ല കാർത്തി,. മൈൻഡ് വല്ലാതെ അപ്സെറ്റ് ആയിരിക്കുവാ !”
“ഇപ്പോ എന്താ നിന്റെ പ്രശ്നം? ”
“രേഷ്മ ചോദിച്ചു ഞാനും രോഹിത്തും തമ്മിൽ അഫയർ ആണോന്ന്, .. ”
അവൻ ഒന്ന് സൈലന്റ് ആയി,…
“എന്താ കാർത്തി,. കാർത്തിക്കും അങ്ങനെ തോന്നിയോ? ”
“ആ തോന്നി,.. ”
അമ്മുവിന്റെ മുഖം മങ്ങി,.
“നീ ധൈര്യായിട്ട് പ്രേമിച്ചോടി ഞാൻ കട്ട സപ്പോർട്ട്,. ”
“ഒന്ന് പോ കാർത്തി അവിടന്ന് !”
“അവൻ എന്നെക്കാളും ഡീസന്റാ !”
“ആ എന്നിട്ട് വേണല്ലോ,. നിങ്ങക്ക് എന്നെ ഡിവോഴ്സ് ചെയ്തിട്ട് നിങ്ങടെ കാമുകിയെ കെട്ടാൻ !”
“ആടി,. ചെയ്തു തന്നാൽ വല്ല്യ ഉപകാരമായിരിക്കും,… ”
“ആ അത് മനസ്സിൽ വെച്ചാ മതി,.. ”
“എന്റമ്മൂ,. കഴിഞ്ഞ രണ്ടു വർഷങ്ങളായിട്ട് നമ്മുടെ കോളേജ് ആണ് ചാമ്പ്യന്മാർ,. ഈ വർഷം കൂടി ജയിച്ചാൽ ഹാട്രിക്കാ,. സോ അതിനിടക്ക് നീയീ ഉള്ളിത്തൊലി പൊളിച്ച പ്രശ്നവും കൊണ്ട് വരല്ലേ, കോച്ച് കണ്ടാൽ വഴക്ക് പറയും. എന്റെ സമയം വെറുതെ കളയല്ലേ !”
“അപ്പോൾ കാർത്തിക്ക് പ്രശ്നമൊന്നും ഇല്ലേ? ”
“നിനക്ക് വല്ല വട്ടും ഉണ്ടോ അമ്മു,. ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ട് ബോതർ ആവാൻ,. ഇതൊന്നും ഇനി അവനോട് പോയി പറയാൻ നിക്കണ്ടാട്ടൊ !”
“കാർത്തിക്ക് കമ്മോൺ !”
” നീ പോയേ,. ഞാൻ പ്രാക്ടീസ് ചെയ്യട്ടെ !”
“ഓൾ ദി ബെസ്റ്റ് !”
“താങ്ക് യൂ !”
“നീ വേണേൽ അവിടെ ചിയർ ഗേൾസിന്റെ കൂടെ പോയി ഡാൻസ് കളിക്ക്,.. !”
“പൊക്കോ കാർത്തി അവിടന്ന് !”
“പോവാണ് ബൈ !”
അവൻ ടീമിനൊപ്പം ജോയിൻ ചെയ്തു..
***—-***
“നീയിതെവിടെയാരുന്നു രോഹി,.. ” രോഹിത്ത് വന്ന ഉടനേ കാർത്തിക്ക് ചോദിച്ചു,.
“എടാ അത് പിന്നെ ഞാൻ വരണ വഴിക്കൊരു ആക്‌സിഡന്റ്,. അതോണ്ട് അവരെ ഹോസ്പിറ്റലിൽ ആക്കിയേച്ചു വരണ വഴിയാ !”
“നല്ല കാര്യം കോച്ച് നല്ല ദേഷ്യത്തിലാ,. നീ വേഗം ചെല്ല്ട്ടോ,.. ”
“ആ സാരല്ല്യ എന്ത് ചെയ്യാനാ? ”
“എന്താ രോഹി ഇത്? ഇപ്പോഴാണോ പ്രാക്ടിസിന് വരണത്? രണ്ടു ദിവസം എന്തോ ട്രിപ്പ് ഉണ്ടെന്നും പറഞ്ഞു മുങ്ങി,. അര മണിക്കൂർ കഴിഞ്ഞാൽ മാച്ച് തുടങ്ങുമെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ? ”
“സോറി കോച്ച് !”
“രോഹി ഇന്ന് കളിക്കുന്നില്ല,. !”
“ഓക്കേ കോച്ച് !”
“ഓക്കേ ഗയ്‌സ്,. ഗെറ്റ് റെഡി ഫാസ്റ്റ് “അവന്റെ പ്രതികരണം കണ്ട കാർത്തിക്ക് രോഹിത്തിനെ തടഞ്ഞു വെച്ചു,.
“ഡാ അതെങ്ങനെയാ ശരിയാവാ? ഞാൻ സംസാരിക്കാം കോച്ചിനോട് !”
“ഇറ്റ്’സ് ഓക്കേ കാർത്തി,. നീയുണ്ടല്ലോ അത് മതി,.. നീ ചെല്ല് ! ”
“ഡാ അത്,.. ”
“ഓൾ ദി ബെസ്റ്റ് യാർ !”
“ഇനി ഇവിടെ വർത്തമാനം പറഞ്ഞോണ്ട് നിന്നോ,. കാർത്തി ഗോ ആൻഡ് ഗെറ്റ് റെഡി !” മനസില്ലാമനസോടെ കാർത്തിക്ക് ഡ്രസിങ് റൂമിലേക്ക് പോയി ! രോഹിത് പുറത്തേക്കിറങ്ങി നടന്നു,.
“രോഹിത് എവിടേക്കാ? ”
“എനിക്ക് മാച്ച് കാണുന്നതിൽ വിലക്കൊന്നും ഇല്ലല്ലോ കോച്ച് !”
” നീ പുറത്ത് ബെഞ്ചിൽ ഇരുന്നാൽ മതി !”
*********
“ഡാ,. അപ്പോൾ സംഭവം സത്യമാണോ? ”
“എന്ത്? ”
“നമ്മുടെ രോഹിയേട്ടന്റെ ഗേൾഫ്രണ്ട് ആണോ ഫസ്റ്റ് ഇയറിലെ ഭവ്യ? ”
“ഒന്ന് പൊയ്‌ക്കെ,. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ വിശ്വസിച്ചോളണം കേട്ടോ !”
“വെറുതെ പറഞ്ഞതൊന്നുമല്ല തെളിവുണ്ടെടാ !”
“എന്താ ഇവിടെ? ” കാർത്തിക്ക് ചോദിച്ചു,..
“എടാ കാർത്തിയേട്ടൻ !”
കൂട്ടുകാരൻ ഫോൺ മറച്ചു വെച്ചു,..
“എന്താന്ന്? ”
“ഒന്നൂല്ല കാർത്തിയേട്ടാ !”
“നിങ്ങളോടെല്ലാം കോച്ച് റെഡി ആവാൻ പറഞ്ഞത് കേട്ടില്ലേ? ”
“ഞങ്ങള് റെഡി ആണ് !”
“എന്താ നിങ്ങടെ കൈയിൽ? ”
“ഒന്നൂല്ല കാർത്തിയേട്ടാ !”
“ആ ഫോണിങ്ങ് തരാൻ !” അവർ കാർത്തിക്കിന് ഫോൺ നീട്ടി,.
ആ കാഴ്ച്ച കണ്ട കാർത്തിക്ക് ഞെട്ടിപ്പോയി,..
അമ്മുവും രോഹിത്തും ആലിംഗനബദ്ധരായി നിൽക്കുന്ന കുറേ ഫോട്ടോസ് !
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission