“കാർത്തി എന്താടാ? ” രോഹിത് അവന്റെ പുറത്ത് തട്ടി,… കാർത്തിക്ക് ഞെട്ടലിൽ അവനെ നോക്കി,…
“എന്താന്ന്? ”
“ഒന്നൂല്ല !”
“എങ്കിൽ ചെല്ല്,. മാച്ച് തുടങ്ങാനായി !”
“മ്മ്,.. ”
“അളിയാ ബെസ്റ്റ് വിഷസ് !”
രോഹിത് കാർത്തിക്കിനെ ഹഗ് ചെയ്തു,… കാർത്തിക്ക് ഉരുകുകയായിരുന്നു,. അമ്മു വന്ന് പറഞ്ഞപ്പോൾ തമാശയായിട്ടാണ് എടുത്തത് പക്ഷേ,…
“ഗോ മാൻ !”
ഗ്രൗണ്ടിലേക്ക് കാർത്തിക്കിന്റെ എൻട്രി ഉണ്ടായപ്പോൾ തന്നെ വലിയ ആരവമായിരുന്നു,…
“കാർത്തിക്ക്.. കാർത്തിക്ക്,.. ” ഗാലറി അലറിവിളിച്ചു…
“ഓക്കേ, ബോയ്സ് ബെസ്റ്റ് വിഷസ് നമുക്കിത് ജീവന്മരണ പോരാട്ടമാണ് !”
“ഓക്കേ കോച്ച് !”
വിസിൽ മുഴങ്ങി കാർത്തിക്കിന്റെ കണ്ണുകൾ ഗാലറിയിൽ ഇരുന്ന അമ്മുവിൽ തടഞ്ഞു നിന്നു,..
അവൾക്കരികിൽ പ്രിയയുമുണ്ട്,….
“ഓൾ ദി ബെസ്റ്റ് കാർത്തി !” പ്രിയ ഉറക്കെ വിളിച്ചു പറഞ്ഞു,….
കാർത്തിക്കിന്റെ മനസ്സ് മൊത്തം മൊബൈലിലെ രംഗങ്ങളായിരുന്നു,… അവൻ വല്ലാതെ അസ്വസ്ഥനായി,….
“ഓ കമ്മോൺ കാർത്തി,… പാസ് !” കാലിൽ പന്ത് വന്നത് പോലും കാർത്തി അറിഞ്ഞില്ല,. എതിർ ടീം വലയിൽ ആദ്യ ഗോൾ വീഴ്ത്തി,. ഗാലറി മൊത്തം നിശബ്ദമായി,. ആരും കാർത്തിക്കിൽ നിന്നിതു പ്രതീക്ഷിച്ചിരുന്നില്ല.. കാർത്തിക്കിന് കളത്തിൽ കോൺസെൻട്രേറ്റ് ചെയ്യാൻ കഴിഞ്ഞില്ല അവൻ വരുത്തിയ പിഴവ് കൊണ്ട് എതിർ ടീം രണ്ടാമത്തെ ഗോളും അടിച്ചു,…
“കാർത്തി,.. പ്ലീസ് കോൺസെൻട്രേറ്റ് !” രോഹിത്ത് പുറത്തെ ബെഞ്ചിലിരുന്ന് വിളിച്ചു പറഞ്ഞു,…
“രോഹിത് !”
“യെസ് കോച്ച് !”
“ഗോ ആൻഡ് ഗെറ്റ് റെഡി !”
“കോച്ച് ആർ യൂ ഷുവർ? ”
“ഇവൻ ഇങ്ങനെ കളിച്ചാൽ നമ്മുടെ ടീം തോൽവി ചോദിച്ചു വാങ്ങും,.. യൂ ഗോ !”
ആദ്യ സബ്സ്റ്റിട്യൂഷൻ വിസിൽ മുഴങ്ങി,.. കാർത്തിക്കിന് പകരം രോഹിത്,.. ക്യാപ്റ്റൻസി ബാഡ്ജ് കാർത്തിക്കിൽ നിന്നും അഴിച്ചു വാങ്ങി രോഹിത്തിനെ ഏൽപ്പിക്കുമ്പോൾ കോച്ച് അവനെ അമർഷത്തിൽ നോക്കി, കാർത്തിക്ക് കുറ്റബോധത്താൽ മുഖം കുനിച്ചു,. കാർത്തിക്കും രോഹിത്തും പരസ്പരം ആശ്ലേഷിച്ച ശേഷം രോഹിത്ത് ഗ്രൗണ്ടിലേക്കിറങ്ങി,..
“അയാം സോറി കോച്ച് !” കാർത്തിക്ക് ഡ്രസ്സിങ് റൂമിലേക്ക് കടന്നു,.
കാർത്തിക്കിന് എന്ത് സംഭവിച്ചുവെന്ന് എത്ര ആലോചിച്ചിട്ടും അമ്മുവിന് മനസിലായില്ല ,. രോഹിത്ത് കയറിയതും പിന്നെ C.M.S ന്റെ പ്രതീക്ഷകളുടെ തിരിച്ചു വരവായിരുന്നു,.
“ഭവ്യ ഞാനിപ്പോ വരാം !” പ്രിയ എഴുന്നേറ്റു,..
“ഹാ !” കാർത്തിക്കിന്റെ അരികിലേക്കായിരിക്കും,. അമ്മുവിനും പോണമെന്നുണ്ടായിരുന്നു,. എങ്കിലും രോഹിത് തന്നെ കണ്ട സ്ഥിതിക്ക് ഇവിടെ നിന്നെഴുന്നേറ്റു പോവാനും വയ്യ,.
“രോഹിയേട്ടൻ സൂപ്പറാലെ? ” രേഷ്മ ആവേശത്തിൽ പറഞ്ഞു,..
“ആ,.. ഓ കമ്മോൺ രോഹി,… ഗോൾ !” അമ്മു ഇരുന്നിടത്ത് നിന്നെഴുന്നേറ്റു ! സന്തോഷത്താൽ അവൾ രേഷ്മയെ കെട്ടിപ്പിടിച്ചു,. രോഹി ഗാലറിക്ക് നേരെ കൈ ഉയർത്തി കാണിച്ചു,….
***********
പ്രിയ ഡ്രസ്സിങ് റൂമിലേക്ക് കടന്നു ചെന്നപ്പോൾ എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്ന കാർത്തിയെയാണ് കണ്ടത്….
“എന്താ കാർത്തി ഇത്? ”
“കണ്ടൂടെ നിനക്ക്? ”
അവൻ നല്ല ദേഷ്യത്തിലാണെന്ന് പ്രിയയ്ക്ക് തോന്നി,. അവൾ ഓരോന്നായി എടുത്ത് ഒതുക്കി വെച്ചു,.
“കാർത്തിക്കെന്താ പറ്റിയത്? ഇന്ന് കാർത്തിയുടെ കോൺഫിഡൻസ് ഒക്കെ എവിടെപ്പോയി? ”
“എല്ലാക്കാലത്തും മനുഷ്യന് ഒരേപോലെ ഇരിക്കാൻ കഴിഞ്ഞുവെന്ന് വരില്ലാലോ !”
പ്രിയ അവനരികിലിരുന്നു,.
“ഇല്ല കാർത്തി,. അതെനിക്കും മനസ്സിലാവുന്നുണ്ട്,. പക്ഷേ ഈ മാച്ച് കാർത്തിക്ക് വേണ്ടി മാത്രം ആയിരുന്നില്ല !”
“ഐ ഹാവ് ലോസ്റ്റ് മൈ മൈൻഡ്,. ”
പ്രിയ അവന്റെ കൈ പിടിച്ചു,…
“ഇവിടങ്ങനെ ഒറ്റയ്ക്ക് ഇരിക്കണ്ട,.. ഗാലറിയിലേക്ക് വാ !”
“നീ പൊയ്ക്കോ പ്രിയ ഞാനെങ്ങും ഇല്ല,.”
“അത് പറഞ്ഞാൽ പറ്റില്ല,.. വന്നേ പറ്റു,… ”
ഗാലറിയിലേക്ക് ചെന്നപ്പോൾ രോഹിത്തിന് വേണ്ടി ആവേശം കൊള്ളുന്ന അമ്മുവിനെ ആണവൻ കണ്ടത്,.
“വാ ഇരിക്ക് കാർത്തി !” പ്രിയ അവനെ സീറ്റിൽ പിടിച്ചിരുത്തി,. അവൻ കണ്ണെടുക്കാതെ നോക്കിയത് അമ്മുവിനെ ആയിരുന്നു,… ഇത്ര ആവേശം മുൻപെങ്ങും അവളിൽ താൻ കണ്ടിട്ടില്ല,…
അവസാന മിനിറ്റിലേക്ക് കളി കടന്നു,.. സമനിലയിലാണിപ്പോൾ,.. രോഹിത്തിന്റെ ഫ്രീ കിക്കിലൂടെ C. M. S കോളേജ് ഹാട്രിക് വിജയ കിരീടം ചൂടി,.. ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയവരുടെ കൂട്ടത്തിൽ അമ്മുവും ഉണ്ടായിരുന്നു,..
“യൂ ആർ ഓസം മാൻ !”
രോഹിത് അവൾക്ക് നേരെ കൈകൾ നീട്ടി,.. അമ്മു അവനെ കെട്ടിപ്പിടിച്ചു,… കാർത്തിക്ക് അത് കണ്ട് ഒന്നും പ്രതികരിക്കാനാവാതെ നിന്നു,…
*******–****
അടുത്തത് ട്രോഫി റെസീവിങ് സെറിമണി ആയിരുന്നു,.. സി. എം എസിന് വേണ്ടി വിജയഭേരികൾ മുഴങ്ങി. ഒപ്പം രോഹിത്തിന് വേണ്ടിയും,. ട്രോഫി ഏറ്റുവാങ്ങിയപ്പോൾ കാർത്തിക്ക് അവരിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രമിച്ചു,..
അത് മനസിലാക്കിയ രോഹിത്ത് കാർത്തിക്കിനെ ചേർത്ത് പിടിച്ചു,. ആദ്യമായി അവന് രോഹിത്തിനോട് അകൽച്ച തോന്നി,.. എങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ കാർത്തിക്ക് തന്നാലാവും വിധം ശ്രമിച്ചു,… അവൾ എല്ലാം മറന്ന് നടക്കുകയാണ്. തന്നെ ഒന്നാശ്വസിപ്പിക്കാൻ പോലും അവൾ തയ്യാറായില്ല എന്നത് കാർത്തിക്കിനെ തളർത്തി,.
“കാർത്തി !” അമ്മു വിളിച്ചു,. അവൻ അവൾക്ക് മുഖം കൊടുക്കാതെ ഡ്രസ്സിങ് റൂമിലേക്ക് നടന്നു,. അമ്മുവിന് കുറ്റബോധം തോന്നി, താൻ ചെയ്തതും ശരിയായില്ല,. കാർത്തിക്കിന്റെ പ്രശ്നമെന്തെന്ന് ഒന്ന് ചോദിക്കുക എങ്കിലും ചെയ്യേണ്ടിയിരുന്നു,.
“അഭയ് !”
“എന്താ കാർത്തിഏട്ടാ? ”
“ആ ഫോട്ടോസ് നിനക്ക് ആരയച്ചു തന്നതാ !”
“ഒരു ഗ്രൂപ്പിൽ ആരോ ഫോർവേഡ് ചെയ്തതാ,. ആക്ച്വലി ഇത് ഈ കോളേജിൽ മൊത്തം വൈറലാ ചേട്ടാ !”
“മ്മ് പൊയ്ക്കോ,. “കാര്യങ്ങൾ കൈ വിട്ട് പോയെന്ന് അവനും തോന്നി,. അവന്റെ ഫോണിലേക്കും അത് ആരോ ഷെയർ ചെയ്തിരുന്നു,. കൂട്ടത്തിൽ ആരോ ഒരാൾ ചതിച്ചിരിക്കുന്നു,. ഒരുപക്ഷേ രോഹിത് തന്നെ ആയിരിക്കുമോ ഇതിന് പിന്നിൽ?
**—****
ആ ഫോട്ടോസ് കണ്ട് എല്ലാവരും പകച്ചിരുന്നു,.
“ആരാ ഇത് ചെയ്തത്? മീര എല്ലാവരെയും നോക്കി,. ആരും ഉത്തരം പറഞ്ഞില്ല,…
“എന്താ ഗയ്‌സ് പ്രശ്നം? ”
രോഹിത് കടന്നുവന്നു,. കാർത്തിക്ക് അവന് മുഖം കൊടുത്തില്ല,. മീര അവനെ ഫോണിൽ ഷെയർ ചെയ്യപ്പെട്ട ഫോട്ടോസ് കാണിച്ചു കൊടുത്തു,…
“ഓ ഇതാണോ? ” ആരും പ്രതീക്ഷിച്ച ഞെട്ടൽ അവനിൽ കണ്ടില്ല !
“നീയാണോ ഇതെടുപ്പിച്ചത്? ” കാർത്തിക്ക് അവന്റെ കോളറിൽ കേറി പിടിച്ചു,…
“വിട് കാർത്തി !” ഫ്രണ്ട്സ് അവനെ പിടിച്ചു മാറ്റാൻ ഒരു ശ്രമം നടത്തി,.
“നീയിത്ര ഇമോഷണൽ ആവേണ്ട കാര്യമെന്താ? ” അഞ്ജലി ചോദിച്ചു,.
“അത് പിന്നെ,. നമ്മളെ വിശ്വസിച്ചൊരാൾ കൂടെ വന്നിട്ട് നമ്മുടെ കൂടെ നിന്നൊരാൾ ഇങ്ങനൊരു ചതി ചെയ്യാവോ? ” കാർത്തിക്ക് പറഞ്ഞൊപ്പിച്ചു,.
“നിനക്കെന്നെ അത്ര വിശ്വാസമേ ഉള്ളോ കാർത്തി? ” അവന്റെ ആ മറുചോദ്യത്തിന് മുൻപിൽ കാർത്തിക്ക് ഉത്തരമില്ലാതെ നിന്നു,. പിന്നെ അവൻ പതിയെ രോഹിത്തിന് മേലുള്ള പിടി അയച്ചു.
“പിന്നെ ആരാ ചെയ്തത്? ” അജിത് എല്ലാവരെയും നോക്കിക്കൊണ്ട് ചോദിച്ചു,.
“ആരാ ചെയ്തത് എന്ന് ചോദിച്ചാൽ നമ്മുടെ കൂട്ടത്തിൽ അന്ന് പോന്നതിൽ ഭവ്യ ഒഴിച്ച് ഒറ്റ ഒരാളെ ഇവിടിപ്പോ ഇല്ലാത്തതുള്ളൂ !”
എല്ലാവരും പരസ്പരം നോക്കി
“യൂ മീൻ ജിൻസ് ജോസഫ്? ” അഞ്ജലി ചോദിച്ചു,..
“ആ, ജോസഫ് !” രോഹിത് തലയാട്ടി,.
“അവനെ ഞാൻ !” കാർത്തിക്കിന് ദേഷ്യമടക്കാനായില്ല,..
“നീയൊന്നും ചെയ്യണ്ട, ഞാൻ ചെയ്തു,. ”
കാർത്തിക്ക് അവനെ വിശ്വാസമാവാതെ നോക്കി.
“ഇതാരുന്നു നിന്റെ മൂഡോഫിന് കാരണമെങ്കിൽ,. ഇങ്ങനൊരു സംഭവം ഉണ്ടായി എന്ന് അറിഞ്ഞപ്പോഴേ ചോദിച്ചൂടാരുന്നോ? ”
“ഐ ആം സോറി ഡാ !” കാർത്തിക്ക് പറഞ്ഞു.
“അവനെന്തൊ എക്‌സൈറ്റ്മെന്റിന്റെ പുറത്ത് ചെയ്തതാ,. കൊടുത്തു കഴിഞ്ഞിട്ടാ ഞാൻ കാര്യം ചോദിച്ചത്,. അതോണ്ട് ഹോസ്പിറ്റലിൽ ഞാൻ തന്നെ കൊണ്ടോയി, പിന്നെ ഹോസ്റ്റലിൽ പോയി റസ്റ്റ് എടുത്തോളാൻ പറഞ്ഞു !”
“അപ്പോൾ ഇന്നത്തെ നിന്റെ വിക്ടറിയുടെ ചിലവ് വേണം രോഹിത്തേ !”
“ഓ അതിനെന്താ തരാലോ,. വൈകിട്ട് ലവ്ഷേക്‌സിൽ എന്തേ? ”
“ഓ !”
“എന്താടാ കാർത്തി ഒരു സന്തോഷമില്ലാത്തെ? എന്റെ ജയം നിന്റെ ജയം എന്നൊന്നുമില്ലല്ലോടാ നമ്മുടെ കോളേജിന്റെ ജയം എന്നല്ലേ !”
“ഐ ആം റിയലി സോറി ഡാ !” രോഹിത് അവനെ ഹഗ് ചെയ്തു,.
“എന്റെ കാർത്തി ഫ്രണ്ട്സ് തമ്മിൽ ഈ താങ്ക്സും സോറിയും ഒക്കെ പറയണ്ട വല്ല കാര്യവുമുണ്ടോ? വൈകിട്ട് നമുക്ക് അടിച്ചു പൊളിക്കാന്നേ !”
“അടിച്ചുപൊളിക്കുന്നതൊക്കെ കൊള്ളാം ബട്ട് നോ ഡ്രിങ്ക്സ് !” പ്രിയ ഡിമാൻഡ് ചെയ്തു ..
“ഓക്കേ എന്റെ പെങ്ങളെ,. ഇത്രേം കാലം ഞങ്ങള് കുടിക്കണത് നീ കണ്ടിട്ടുണ്ടോ? ”
“ഇല്ല,. എന്നാലും പറഞ്ഞൂന്നേ ഉള്ളൂ !”
“എന്നാപ്പിന്നെ വീണ്ടും സ്വീകരിച്ചിരിക്കുന്നു !”
******—*****
“കൊള്ളാലെ,. നൈസ്!” അമ്മു ചുറ്റും നോക്കി,.
“കൊള്ളാം നിന്റെ അമേരിക്കയിലെ ക്ലബ്‌സിന്റെ അത്രേം വരുവോ? ”
“അങ്ങനെ ചോദിച്ചാൽ,. അച്ഛനെന്നെ അങ്ങനൊന്നും ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ വിടാറില്ലായിരുന്നു,. ”
“ആ വെരി ഗുഡ്,. അപ്പൊ നീ അവിടത്തെ ക്ലബ്സ് ഒന്നും കണ്ടിട്ടേ ഇല്ലേ? ”
“ഇല്ലെന്നല്ല രേഷ്മ,. ഒൺലി ബിസിനസ് പാർട്ടീസ് അതും അച്ഛന്റെ കൂടെ ! സോ ഇതിന്റെയൊന്നും രസം ഇതുവരെ എൻജോയ് ചെയ്യാൻ കഴിഞ്ഞിട്ടില്ല !”
“മ്മ്,. എന്തായാലും നീ വാ അവരെവിടെയാണെന്ന് നോക്കാം !” രേഷ്മ അമ്മുവിന്റെ കൈ പിടിച്ചു നടന്നു !”
“ദേ കാർത്തിയേട്ടൻ !” രേഷ്മ കൈ ചൂണ്ടി,.
കാർത്തിക്കിന്റെ കൂടെ പ്രിയയുമുണ്ട്,. എന്തോ പ്രിയ പാവമാണെങ്കിലും അവരെ ഒരുമിച്ച് കാണുമ്പോൾ ഉള്ളിലൊരു കുശുമ്പ് ഉടലെടുക്കാറുണ്ട് !
“എല്ലാവരും ഉണ്ടല്ലോ !” അമ്മുവും രേഷ്മയും അവർക്കരികിലേക്ക് നടന്നു,..
“ഹായ് !”
“ഹലോ,.. ഭവ്യാ !” പ്രിയ അവൾക്ക് നേരെ ചിരിച്ചു,.
കാർത്തിക്ക് അവളെ കണ്ടതും മുഖം കനപ്പിച്ചു,. കാർത്തി വീണ്ടും പിണങ്ങിയെന്നവൾക്ക് തോന്നി,…
“ഓക്കേ,.. ഗയ്‌സ്,.. ലെറ്റ് ഹാവ് സം ഫൺ !” മീര പറഞ്ഞു,.
രോഹിത്ത് എവിടെ അമ്മുവിന്റെ കണ്ണുകൾ രോഹിത്തിനെ തിരഞ്ഞു,.
അവനവളെ പുറകിൽ നിന്നും തോണ്ടി വിളിച്ചു,.
“ഹായ് രോഹിത് !”
“പിന്നേം ലേറ്റ്? ”
“ഞങ്ങക്ക് വണ്ടി കിട്ടീല്ലന്നെ അതാ !” രേഷ്മ ഇടയ്ക്ക് കേറി പറഞ്ഞു,.
“ബെസ്റ്റ് പ്ലെയർ അവാർഡ് കിട്ടിയ സ്ഥിതിക്ക് എനിക്ക് സ്പെഷ്യൽ ചിലവ് വേണേ രോഹിത് !”
“ഓ അതിനെന്താ? ഷാൽ വി ഡാൻസ്? ” അവൻ അവൾക്ക് നേരെ കൈകൾ നീട്ടി,.
“അയ്യോ !”
“എന്തേ വരില്ലേ? ”
“ഓ കമ്മോൺ ഭവ്യാ !” എല്ലാവരും അവളെ നിർബന്ധിച്ചു,. അവൾ കാർത്തിക്കിനെ നോക്കി, അവൻ താൻ ഇവിടെയെങ്ങും ഇല്ലെന്നുള്ള ഭാവത്തിൽ നിൽക്കുകയാണ്,. അമ്മു രോഹിത്തിന്റെ കൈ പിടിച്ചു,.. പ്രിയ കാർത്തിക്കിന്റെയും,….
“യൂ ഗോ. ഐ ഡോണ്ട് വാണ്ട് ടു ഡാൻസ് നൗ !” കാർത്തിക്ക് അവളുടെ പിടി വിടീച്ചു !
ഭവ്യ തനിക്കാരാണെന്ന തിരിച്ചറിവിലേക്കെത്തുകയായിരുന്നു രോഹിത്ത്,
രോഹിത്തിന്റെ കണ്ണിൽ അവൻ കണ്ട അമ്മുവിനോടുള്ള പ്രണയം കുറച്ചൊന്നുമായിരുന്നില്ല കാർത്തിക്കിനെ പരിഭ്രാന്തനാക്കിയത്,.. മനസ്സ് അമ്മുവിനായി മുറവിളി കൂട്ടുന്നതവൻ അറിഞ്ഞു,. പ്രിയയ്ക്കും അവന്റെ ആ മാറ്റം മനസിലാക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല,…
കാർത്തിക്ക് ഡ്രിങ്ക്സ് ചുണ്ടോട് ചേർത്തു, ഒടുവിൽ അവൻ തനിക്ക് തന്ന വാക്കും തെറ്റിച്ചിരിക്കുന്നു, പ്രിയ ആരും കാണാതെ കണ്ണുനീർ തുടച്ചു,.. അമ്മുവിന്റെ കണ്ണുകൾ തിരഞ്ഞതും കാർത്തിക്കിനെ ആയിരുന്നു,. അവനെ കാണാതെ അവൾക്കും ടെൻഷൻ ആയിരുന്നു .
“യൂ ആർ ഓസം കപ്പിൾസ്, ഭവ്യ & രോഹി !”
“താങ്ക് യൂ താങ്ക് യൂ,… ” രോഹിത്ത് എല്ലാവരുടെയും അടുത്ത് നന്ദി അറിയിച്ചു,..
പെട്ടന്ന് കാർത്തിക്ക് രണ്ടും കല്പ്പിച്ചു അമ്മുവിന് നേരെ കൈ നീട്ടി,.. അമ്മു അത് പ്രതീക്ഷിച്ചിരുന്നില്ല !”
“ചെല്ല് ഭവ്യ !”
അവൾ വിശ്വസിക്കാനാവാതെ കാർത്തിയെ നോക്കി,.. കാർത്തിക്ക് അവളുടെ കൈപിടിച്ചു നടന്നു,.
“വേണോ കാർത്തി? ”
“പ്രിയ നോക്കുന്നു !”
“പ്രിയയാണോ അതോ രോഹിത്താണോ നിന്റെ പ്രശ്നം?
“കാർത്തി എന്താ പറയണേ എനിക്കൊന്നും മനസിലാവുന്നില്ല !”
“മനസിലാക്കിത്തരാം !” പാട്ട് പ്ളേ ചെയ്തു,..
“യൂ ആർ സോ ഹോട്ട് അമ്മു !” അമ്മു മറുപടി പറഞ്ഞില്ല,.
“കാർത്തി കുടിച്ചിട്ടുണ്ടോ? ”
“ഉണ്ടെങ്കിൽ നിനക്കെന്താ? ”
അവനവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു,. ,. ആദ്യമായി കാർത്തിയോടവൾക്ക് ഭയം തോന്നി,. അവന്റെ സ്പർശനങ്ങളിൽ അവൾ അസ്വസ്ഥയായി,..
“എന്നെക്കൊണ്ട് പറ്റുന്നില്ല കാർത്തി !” കാർത്തിക്ക് അവളെ വിടാൻ കൂട്ടാക്കിയില്ല,.. അമ്മുവിനെ ആകെ വിയർത്തിരുന്നു,. ആർക്കും സംശയം കൊടുക്കാതിരിക്കാൻ അവൾ തന്നാലാവും വിധം ശ്രമിച്ചു,… ഡാൻസ് കഴിഞ്ഞതും അമ്മു അവന്റെ പിടി വിടീക്കാൻ ശ്രമിച്ചു,. കാർത്തിക്ക് അവളെ പിടിച്ചു വെച്ചു,.
അടുത്തത് ഡി. ജെ പാർട്ടി ആയിരുന്നു,. എല്ലാവരും അതിൽ ജോയിൻ ചെയ്തു,.
“മതി കാർത്തി എന്നെ വിട് !”
“ഇല്ല !” എല്ലാവരും ഡാൻസിൽ മതി മറന്നുവെന്ന് തോന്നിയ നിമിഷം കാർത്തിക്ക് അവളെ വിളിച്ചു പുറത്തേക്ക് നടന്നു,..
“എങ്ങടാ കാർത്തി,. എന്റെ കൈ വിട് പ്ലീസ്!”
അവൾ കരയുമെന്നായി,.
“അവിടെ വാഷ്‌റൂം അല്ലേ? ”
അവൻ മറുപടി കൊടുത്തില്ല ആലിംഗനബദ്ധരായി നിൽക്കുന്ന കുറേ പേർ,. അവൾക്ക് അസ്വസ്ഥത തോന്നി,. കാർത്തിക്ക് അവളെ ഒരു മൂലയിലേക്ക് തള്ളി,..
“എന്ത് ചെയ്യാനാ കാർത്തി,. നമ്മളെ കാണാഞ്ഞാൽ എല്ലാവരും സംശയിക്കും,. നമ്മുക്ക് പോകാം കാർത്തി !” അവനവളെ പിടിച്ചു വെച്ചു,..
“ഐ വാണ്ട് ടു കിസ്സ് യൂ !” അമ്മു ഞെട്ടിപ്പോയി,.
“നോ ”
“അതെന്താ? ”
“ഇത് ശരിയല്ല കാർത്തി !”
“എന്താ ഒരു ശരികേട്? യൂ ആർ മൈ വൈഫ് !”
“എനിക്ക് മദ്യത്തിന്റെ മണം ഇഷ്ടവല്ല കാർത്തി !” അമ്മുവിന്റെ മിഴികൾ നിറഞ്ഞു,..
“അങ്ങനാണോ എങ്കിൽ നിന്നെ കിസ്സ് ചെയ്തിട്ടേ ഉള്ളൂ ബാക്കി കാര്യം !” കാർത്തിക്ക് അവളെ ബലമായി ചുംബിച്ചു,. അമ്മു കരഞ്ഞുകൊണ്ടവനെ തള്ളിമാറ്റി !
എല്ലാവരും ആ കാഴ്ച്ച കണ്ട് സ്തബ്ധരായി നിന്നു,. രോഹിത്തിന് ദേഷ്യം നിയന്ത്രിക്കാനായില്ല, അവൻ കാർത്തിക്കിനിട്ട് ഒന്ന് പൊട്ടിച്ചു,.
അമ്മു ഞെട്ടിപ്പോയി,. കലി കയറിയ കാർത്തിക്ക് അവനെ തിരിച്ചടിച്ചു,..
“നോ രോഹി,.. പ്ലീസ് !” അമ്മു അവരെ തടയാൻ ഒരു ശ്രമം നടത്തി,..
രണ്ടു പേരും പിന്മാറാൻ തയ്യാറായില്ല,. അവൾ പ്രിയയെ നോക്കി, അവൾ കരയുകയാണ്,. അഞ്ജലിയും മീരയും അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്,. ഇതിലും വലിയ നാണക്കേട് ഒരു പെണ്ണിനും അനുഭവിക്കാനില്ല താനുള്ളപ്പോൾ സ്വന്തം പുരുഷൻ മറ്റൊരുവളെ തേടിപ്പോകുന്നത്! എല്ലാം താൻ കാരണമാണ്,. താൻ കാരണം ഇന്ന് ആത്മാർത്ഥ സുഹൃത്തുക്കൾ തമ്മിലടിക്കുകയാണ് ! അജിത് അവരെ പിടിച്ചു മാറ്റാൻ നോക്കി
“ഇവനെന്താ ചെയ്തതെന്ന് നിങ്ങളും കണ്ടതല്ലേ? ”
“ഞാനെന്ത് ചെയ്തെന്നാ? ” കാർത്തിക്കും വിട്ട് കൊടുത്തില്ല,.
“പ്ലീസ് ഒന്ന് നിർത്താവോ രണ്ടാളും !”
അമ്മുവിന്റെ സർവ്വനിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു.,
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission