Skip to content

പാരിജാതം പൂക്കുമ്പോൾ – 15

പാരിജാതം പൂക്കുമ്പോൾ

“പ്ലീസ് ഒന്ന് നിർത്തുവോ രണ്ടാളും? ”

അവിടമാകെ നിശബ്ദമായി,.

“എന്തിനാ ഇങ്ങനെ പരസ്പരം തമ്മിൽ തല്ലണത്? ”

“കാർത്തി ചെയ്തത് ശരിയല്ല ഭവ്യ നീയും അവനെ ന്യായീകരിക്കാനാണോ ഉദ്ദേശം? ” രോഹിത് ചോദിച്ചു,.

“ഞാൻ !” കാർത്തിക്ക് പറയാൻ ശ്രമിച്ചപ്പോഴേക്കും അമ്മു തടഞ്ഞു,.

“എക്സ്പ്ലൈൻ ചെയ്ത് ബുദ്ധിമുട്ടണ്ട കാർത്തി,. നിങ്ങൾ കുടിച്ചിരുന്നു,. ഇപ്പോ എന്താ ചെയ്യുന്നേ പറയുന്നേ എന്നുള്ള ബോധം കൂടി നിങ്ങൾക്കില്ല !” കാർത്തിക്ക് ഒന്നടങ്ങി,.

“അപ്പൊ തനിക്കതിൽ ഒരു പ്രശ്നവും ഇല്ലെന്നാണോ? ”
രോഹിത്തിന് അവളുടെ പ്രതികരണം വിശ്വസിക്കാനായില്ല !

“എന്ന് ഞാൻ പറഞ്ഞില്ല രോഹി,. ഇപ്പോ കാർത്തി മദ്യപിച്ചിട്ടുണ്ട്,. ഇപ്പോ എന്ത് പറഞ്ഞിട്ടും കാര്യമില്ല, കൂടുതൽ പ്രശ്നത്തിലേക്ക് പോകുകയേ ഉള്ളൂ !”,

“ഭവ്യ പറയുന്നതും ശരിയാടാ എല്ലാവരും നമ്മളെയാ ശ്രദ്ധിക്കുന്നേ,. ഇങ്ങനെപോയാൽ പോലീസ് സ്റ്റേഷൻ വരെ കേറേണ്ടി വരും,. നമ്മുടെ കൂടെ പെൺകുട്ടികളൊക്കെ ഉള്ളതല്ലേ,. ആകെ സീൻ ആകും !”

“യെസ് ഗയ്‌സ് അജിത് ഈസ്‌ റൈറ്റ്,. ലെറ്റ് ‘സ് ഗോ ബാക്ക്ഹോം ,. ഇനി എന്ത് പറയാനാണേലും നാളെ പറയാം !” മീര അവനെ സപ്പോർട്ട് ചെയ്തു,.

അമ്മുവിന് അൽപ്പം ആശ്വാസം തോന്നി,. രോഹിത്ത് ഒന്നടങ്ങിയിട്ടുണ്ട്,. കാർത്തിക്കും നിശ്ശബ്ദനാണ്,. ഒരുപക്ഷേ ചെയ്തത് തെറ്റായെന്ന ബോധം അവനുള്ളിൽ ഉണ്ടായിട്ടുണ്ട്,.

“ഐ ആം സോറി പ്രിയേച്ചി !”

പ്രിയ മറുപടി പറഞ്ഞില്ല,. അമ്മുവിന് ദുഃഖം തോന്നി,. അത് പ്രിയയോട് മാത്രം തോന്നിയൊരു സോഫ്റ്റ്‌ കോർണർ അല്ല,. പ്രിയയല്ല മറ്റാരായിരുന്നാലും തനിക്കിതേ ഫീലിംഗ്സ് തന്നെ തോന്നിയേനെ, സ്വന്തം പുരുഷൻ മറ്റൊരുവളെ തേടിപ്പോകുന്നതിന്റെ വേദന ഒരുപക്ഷേ മറ്റാരേക്കാളും മനസിലാക്കിയവളാണ് താൻ,. കാർത്തിയോട് തന്റെ ഉള്ളിൽ പ്രണയമൊന്നുമില്ല എന്നാൽ ലീഗലി പിരിയാത്തിടത്തോളം കാലം കാർത്തി തന്റെ ഭർത്താവാണ് !

“ഞങ്ങളെന്നാൽ പൊയ്ക്കോട്ടേ രോഹിയേട്ടാ !”

“മ്മ് ഞങ്ങൾ ഡ്രോപ്പ് ചെയ്യാം !”

“വേണ്ട !” അമ്മു പെട്ടന്ന് പറഞ്ഞു,. കാരണം ഈ സാഹചര്യത്തിൽ കാർത്തി എന്ത് വേണമെങ്കിലും വിളിച്ചുപറയുമെന്നവൾക്ക് , ആ ഷോക്ക് കൂടി പ്രിയക്കിപ്പോൾ താങ്ങാനാവില്ല !

“ലേറ്റ് ആയില്ലേ? ”

“കുഴപ്പമില്ല രോഹിത്, വി വിൽ മാനേജ് ! ബൈ !”

അവൾ കാർത്തിക്കിനെ ഒന്ന് നോക്കുക കൂടി ചെയ്തില്ല,. ഇത്ര തരം താഴാൻ അവനെങ്ങനെയാണ് കഴിയുന്നത്?

“പ്രിയ നമ്മുക്ക് പോകാം !” മീര അവളുടെ ചുമലിൽ പിടിച്ചു,..

“ഒരു മിനിറ്റ് മീര !”

അവൾ കാർത്തിക്കിന്റെ മുന്നിലേക്ക് ചെന്നു,. കാർത്തിക്ക് മുഖമുയർത്തിയില്ല,.

“കാർത്തി !” അവനാ നിന്ന നിൽപ്പ് നിന്നതേ ഉള്ളൂ,.

“ഐ വാണ്ട്‌ ടു ടോക്ക് ടു യൂ !”

“വേണ്ട പ്രിയ നമുക്ക് പോകാം !”

“ഇല്ല അഞ്ജലി ഞാനിവനോട് സംസാരിച്ചിട്ടേ വരൂ,. എനിക്കെന്ത് കുറവുണ്ടായിട്ടാ ഇവൻ ഭവ്യയോടങ്ങനെ പെരുമാറിയതെന്ന് ഞാനും അറിയണ്ടേ? ” പ്രിയയുടെ കണ്ണുകൾ നിറഞ്ഞു

രോഹിത്ത് പ്രിയയുടെ കൈ പിടിച്ചു,..

“മതി പ്രിയ,. നീയിപ്പോ പൊയ്ക്കോ,. മീരാ !”

“വാ നമുക്ക് നാളെ സംസാരിക്കാം !” മനസില്ലാമനസോടെ പ്രിയ അവർക്കൊപ്പം ചെന്നു,.

“വാ കാർത്തി,. നീയിപ്പോ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോയാൽ ശരിയാവില്ല, നമുക്ക് ഹോസ്റ്റലിലേക്ക് പോവാം !”

“ഞാനെങ്ങും വരുന്നില്ല !”

“നീ വരണ്ടടാ,. നിന്റെ മുഖം കാണുന്നത്പോലും എനിക്ക് വെറുപ്പാ !”

“എന്റെ രോഹി പ്ലീസ്,. നീയിപ്പോ അവരെ വീട്ടിലാക്ക് ! ഞാൻ കൊണ്ടോന്നോളം ഇവനെ !”

രോഹിത് ദേഷ്യം കടിച്ചമർത്തി നടന്നു,.
അജിത് പിന്നെ കൂടുതൽ ചോദിക്കാനും പറയാനും ഒന്നും നിന്നില്ല,…

“നിന്റെ ബൈക്കിന്റെ കീ എവിടെ? ”

“ഞാൻ പൊക്കോളാം !”

“നീ ഇങ്ങനെ വീട്ടിലേക്ക് പോവണ്ട ഹോസ്റ്റലിലേക്ക് വാ !”

രോഹിത്തിന് പ്രിയയെ ഓർത്ത് ദുഃഖം തോന്നി,. എന്നാൽ കാർത്തിയിൽ നിന്നും ഇങ്ങനൊന്ന് ,. താനും ഭവ്യയും തമ്മിലുള്ള ഫോട്ടോസ് പ്രചരിപ്പിച്ചത് ജോസഫ് ആണെന്നറിഞ്ഞപ്പോൾ തല്ലാൻ പോവാൻ തുടങ്ങിയവനാണ് ഇന്ന് അതേ ഭവ്യയോട് മോശമായി പെരുമാറിയത് !

*********

അമ്മു ബാത്‌റൂമിൽ കയറിപ്പൊട്ടിക്കരഞ്ഞു,. ഇപ്പോൾ ഇവിടമാണ് തന്റെ ദുഃഖങ്ങൾ ഇറക്കിവെയ്ക്കുന്ന സ്ഥലം,. എന്നാലും കാർത്തിക്കിന് എങ്ങനെയാണ് തന്നോട് അത്തരത്തിൽ പെരുമാറാൻ കഴിഞ്ഞത്,. അതും പ്രിയ നോക്കി നിൽക്കുമ്പോൾ പോലും,. ഇതുവരെ കുടിക്കാത്ത കാർത്തി ഇന്ന് കുടിച്ചെങ്കിൽ,. തന്നോട് അത്തരത്തിൽ പെരുമാറിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ തീർച്ചയായും ഒരു കാരണം കാണും ! അല്ലാതെ കാർത്തി ഒരിക്കലും,. എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? അമ്മുവിന് മനസ്സിൽ തോന്നിയ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതായി ഉണ്ടായിരുന്നു…

*****—-******

പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ കാർത്തിക്ക് പ്രിയ ബ്രേക്ക്‌അപ്പ് ആയിരുന്നു ചർച്ച,. അമ്മുവിന് വിശ്വസിക്കാനായില്ല,. കാർത്തി ഇതെന്ത് ഭാവിച്ചാ? പ്രിയയെ കാണണം,…

“പ്രിയ ദേ ഭവ്യ !” അഞ്ജലി പറഞ്ഞു,.
അമ്മുവിനെ കണ്ട പ്രിയ വിരസമായി പുഞ്ചിരിച്ചു,. അവൾ ഇന്നലെ ഒത്തിരി കരഞ്ഞിരിക്കുമെന്ന് അവൾക്ക് തോന്നി,.

“എനിക്ക് പ്രിയേച്ചിയോട് !”

“നമുക്ക് പുറത്തേക്കിരിക്കാം !”
അമ്മു, പ്രിയക്കൊപ്പം നടന്നു,. ഒരു മരത്തണലിലെ കോൺക്രീറ്റ് ബെഞ്ചിൽ പ്രിയയ്‌ക്കൊപ്പം അവളിരുന്നു,..

“ഞാൻ കേട്ടത്,,, ” അമ്മുവിന് ചോദിക്കാൻ ബുദ്ധിമുട്ട് തോന്നി,.

“കാർത്തിയുമായുള്ള ബ്രേക്ക്‌ അപ്പ് ആണോ? ”

“ഞാൻ കാരണമാണെങ്കിൽ,. ”

“ഭവ്യ കാരണമാണെന്ന് ആരാ പറഞ്ഞത്? കുറേ കാലങ്ങളായി ഞങ്ങൾക്കിടയിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിരുന്നു,. ഞങ്ങൾ പോലുമറിയാതെ ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നത്,. കാർത്തി കുറേ അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചു. എന്നെ വിഷമിപ്പിക്കാതിരിക്കാൻ.. ബട്ട്‌ ഹൗഎവെർ,. ഇറ്റ്’സ് ഓവർ !” പ്രിയയുടെ ശബ്ദമിടറി,.

അമ്മുവിന് അവളോടെന്ത് പറയണമെന്നറിയില്ലായിരുന്നു,. അവളറിയാതെ അവരുടെ ജീവിതത്തിലേക്ക് കയറിച്ചെന്ന പ്രശ്നം താൻ മാത്രമാണ്,. അവളുടെ സന്തോഷങ്ങളെ ഇല്ലാതാക്കിയത് താനാണ് !

“കാർത്തിയോടെനിക്ക് ദേഷ്യമൊന്നുമില്ല,. അവന്റെ ഭാഗത്ത്‌ നിന്നു ചിന്തിക്കുമ്പോൾ തെറ്റൊന്നുമില്ല,. ”

ഇത്രയൊക്കെ വഞ്ചന അവൻ ചെയ്തു കൂട്ടിയിട്ടും പ്രിയയ്ക്ക് എങ്ങനെയാണ് പറയാൻ കഴിയുന്നത് അവൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്,. താൻ മാത്രമല്ല പ്രിയയും വഞ്ചിക്കപ്പെട്ടവളാണ്,.

“നമ്മൾ സ്നേഹിക്കുന്നത് പോലെ അവരും നമ്മളെ തിരികെ സ്നേഹിക്കണമെന്നാഗ്രഹിക്കുന്ന നമ്മളല്ലേ ശരിക്കും തെറ്റുകാർ? ഐ ലവ്ഡ് ഹിം,.. അവനും എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ആ സ്നേഹം ഇടക്കെപ്പോഴോ നഷ്ടപ്പെട്ടു പോയതിന് അവനെമാത്രം എങ്ങനെ കുറ്റം പറയാൻ പറ്റും, എനിക്ക് കൂടി അതിൽ ഉത്തരവാദിത്തമില്ലേ? ”

പ്രിയ എന്താണ് പറഞ്ഞുവരുന്നതെന്ന് മനസിലാവാതെ അവളിരുന്നു,. ഒരുപക്ഷേ കാർത്തി എല്ലാം തുറന്നു പറഞ്ഞു കാണുമോ അവളോട്‌?

” അവനെന്നോട് എല്ലാം തുറന്ന് പറയാനുള്ള ഫ്രീഡം ഉണ്ടായിരുന്നു ഭവ്യ എന്റടുത്ത്! ഞങ്ങൾക്കിടയിൽ എല്ലാം ഓപ്പൺ ആണെന്ന് തന്നെയാ ഞാനും വിശ്വസിച്ചത്,. ബട്ട്‌ ഹീ സ്‌കെയേർഡ്,. അവിടെ വീണു ആദ്യത്തെ വിള്ളൽ,. ഹീ ട്രൈഡ് ഹിസ് മാക്സിമം,. അവനെന്നെ വേദനിപ്പിക്കാനോ, വിട്ട് കളയാനോ ആഗ്രഹിച്ചില്ല ബിക്വാസ് ഹീ ലവ്ഡ് മി, ബട്ട്‌ ഹീ ഫെയിൽഡ് !”

പ്രിയ കണ്ണുകൾ തുടച്ചു,. അവളെല്ലാം അറിഞ്ഞിരിക്കുന്നു,…

“വന്നിരുന്നു കാർത്തി എന്നെക്കാണാൻ ഒരുപാട് സോറി പറഞ്ഞു,. അപ്പോഴാണ് ഭവ്യ എനിക്ക് മനസിലായത് അവന്റെ മനസ്സിൽ ഞാനില്ലെന്ന്,.. അവനവന്റെ അമ്മുവിനോട് എന്തൊക്കെയോ ഫീൽ ചെയ്യാൻ തുടങ്ങിയെന്ന് പറഞ്ഞു,.. ഹീ ഫെൽ ഇൻ ലവ്,. വൺസ് എഗൈൻ,… ”

അമ്മു കരഞ്ഞുപോയി,. പ്രിയ പുഞ്ചിരിക്കാൻ ശ്രമിച്ചു,.

“ദേഷ്യമൊന്നും തോന്നിയില്ല,. യൂ നോ ഭവ്യ,. നമ്മളെ എത്രയൊക്കെ വേദനിപ്പിച്ചാലും അവനെ നമുക്ക് വെറുക്കാൻ കഴിയില്ല,. ഇഷ്ടം കൂടിക്കൂടി വരുകയേ ഉള്ളൂ,. എന്തോ ഒരു മാജിക്ക് ഉണ്ട് അവന്റെ കൈയിൽ, ലൈക്ക് എ മാഗ്നെറ്റ് !”

“ഐ ആം റിയലി സോറി ചേച്ചി !” അമ്മു അവളുടെ കൈയിൽ പിടിച്ചു.

“ഭവ്യ എന്തിനാ സോറി പറയുന്നേ? ശരിക്കും ഞാനല്ലേ തന്റെ ലൈഫിൽ വില്ലത്തിയായി വന്നത്,. അറിഞ്ഞില്ല,. ഒരുപക്ഷേ അറിഞ്ഞിരുന്നേൽ ആദ്യമേ ഞാനങ്ങു വിട്ടു തന്നേനെ തനിക്ക്,.. ”

അമ്മുവിന് ഉത്തരമുണ്ടായിരുന്നില്ല,. പ്രിയയ്ക്ക് മുന്നിൽ താൻ ചെറുതായിപ്പോകുന്നതാവളറിഞ്ഞു,..

“യൂ നോ വൺ തിങ്‌ ഭവ്യ,. കാർത്തിയെക്കുറിച്ച് നീ ഒരുപാടറിയാനുണ്ട് ഭവ്യ, നിനക്കവന്റെ പാസ്റ്റിനെക്കുറിച്ച് ഒന്നുമറിയില്ല,. അതാണ് നിങ്ങൾക്കിടയിലെ ഈ അകലത്തിന്റെ ഉത്തരവും!”

അമ്മു പ്രിയയെ നോക്കി,. അവൾ തുടർന്നു,.

” അവന്റെ ടീനേജിൽ ഹീ ഫെൽ ഇൻ ലവ് ഫോർ സം വൺ ഫ്രം ഹിസ് ഓൺ ഫാമിലി,. താനറിയുമായിരിക്കും ഒരു ശ്രീ,… ”

അമ്മു ഞെട്ടിപ്പോയി അതിനർത്ഥം കാർത്തിക്ക് ബാലേച്ചിയെ ഇഷ്ടമായിരുന്നു,.

“അതറിഞ്ഞ അവന്റെ അച്ഛനവനെ ഒരുപാട് തല്ലി,. ഒടുവിൽ അവരെ തറവാട്ടിൽ നിന്ന് പറഞ്ഞുവിടുമെന്നു വരെ ഭീക്ഷണിപ്പെടുത്തി,. തറവാട് അവന്റെ അച്ഛന്റെ പേരിലായിരുന്നു അത് കൊണ്ട് ആരും ആശ്രയമില്ലാത്ത അവരെ ഇറക്കിവിടാൻ താനൊരു കാരണമാകരുതെന്ന് കരുതി അവന്റെ ആ ഇഷ്ടത്തെ കുഴിച്ചുമൂടി,. അന്ന് തൊട്ട് അവന്റെ അച്ഛനെ അവന് പേടിയും വെറുപ്പുമാണ് !”

അപ്പോൾ വില്ലൻ കാർത്തിക്ക് അല്ല,.. രവീന്ദ്രനാണ്,.

“അവനെന്നോട് ഇഷ്ടം തോന്നിയപ്പോഴും ഇതേ പേടിയാരുന്നു വന്ന് പറയാൻ, ഒടുവിൽ രോഹിയാണ് വന്ന് പറഞ്ഞത് പ്രിയ ഈ കാർത്തിക്ക് നിന്നെ ഇഷ്ടവാണെന്ന്,. ഞങ്ങൾ റിലേഷൻ ഷിപ്പിൽ ആയിരുന്നപ്പോഴും അവൻ മറച്ചുവെച്ച ഏറ്റവും വലിയ സത്യമായിരുന്നു അവൻ ബിസിനസ്‌ ഐക്കൺ രവീന്ദ്രവർമയുടെ മകനാണെന്ന്,. ഇപ്പോഴും അധികമാർക്കും അറിയില്ല ആ സത്യം,. എന്തോ അതവന് ആരും അറിയുന്നത് ഇഷ്ടമല്ലായിരുന്നു,..

ഒടുവിൽ എത്രയൊക്കെ മറച്ചുവെച്ചിട്ടും ഞങ്ങളുടെ റിലേഷൻഷിപ് അവന്റെ അച്ഛനറിഞ്ഞു,. അദ്ദേഹത്തിന്റെ ഓഫീസിലെ അക്കൗണ്ട്സ് മാനേജരുടെ മകളെ സ്വന്തം മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ അദ്ദേഹം തയാറായിരുന്നില്ല,. ഞങ്ങളെ കുടുംബത്തോടെ അപമാനിച്ചു. പക്ഷേ അന്ന് കാർത്തി ആദ്യമായി ധൈര്യം കാണിച്ചു , എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു എന്തൊക്കെ സംഭവിച്ചാലും ഞങ്ങളെ വേർപിരിക്കാനാവില്ലെന്ന്,.. ബട്ട്‌,.. ഫൈനലി ! അവന്റെ അച്ഛൻ തന്നെ ജയിച്ചു ”

പ്രിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി,.

” താൻ വിചാരിക്കുന്നത്ര കുഴപ്പക്കാരനൊന്നുമല്ല കാർത്തി,.. താൻ സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കണമെന്ന് കരുതുന്ന ഒരാളൊന്നുമല്ല പക്ഷേ തന്നെ അകറ്റി നിർത്തിയത് അതിന്റെ കാരണം ഞാനായിരുന്നു,.. ”

“താനെന്നെ ഓർത്ത് വിഷമിക്കണ്ട എനിക്ക് കുഴപ്പമൊന്നും ഇല്ല,. ഞങ്ങൾ പരസ്പരം സംസാരിച്ചെടുത്ത തീരുമാനമാണ് പിരിയാമെന്നത്,. അത് തന്നെയാണ് നല്ലത്,.. കാരണം അവന്റെ അമ്മുവിന്റെ സ്ഥാനത്തേക്ക് എനിക്കെന്നല്ല ആർക്കും വരാനാവില്ല,… ഞാനെന്നാ പൊയ്ക്കോട്ടേ,. ക്ലാസ്സ്‌ തുടങ്ങാനായി !”

“മ്മ് !” അമ്മു അവിടെ ഒറ്റയ്ക്കിരുന്നു,. കാർത്തിയെ ഇതുവരെ മനസിലാക്കാൻ താനൊന്ന് ശ്രമിച്ചത് കൂടിയില്ല,.. ഹീ ലവ്സ് മി,.. അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു,.

*****–*****

“രോഹി ആർ യൂ ഫ്രീ നൗ? ”

“യെസ്,.. എന്താടോ? ”

രോഹിത് അമ്മുവിനരികിലേക്ക് വന്നു,.

“ഐ വാണ്ട്‌ ടു ടോക്ക് ടു യൂ !”

ഇനി രോഹിത്തിനോടും ഒന്നും മറച്ചുവെയ്ക്കുന്നത് ശരിയല്ല,.

“എന്താ പറയ് !”

“നമുക്കെവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം !”

“ഓ വൈ നോട്ട്,.. ” അവൻ അവൾക്കൊപ്പം നടന്നു,. സത്യമെല്ലാം അറിയുമ്പോൾ രോഹിത്ത് എങ്ങനെയാവും പ്രതികരിക്കുക,. ഇത്രയും കാലം എല്ലാം മറച്ചുവെച്ചതിൽ ദേഷ്യം കാണിക്കില്ലേ? അവൾക്കെന്തോ ഭയം തോന്നി,.. പെട്ടന്നാണ് ആരോ അവനെ പുറകിൽ നിന്നും വിളിച്ചത്,.

“രോഹിയേട്ടാ !”

“ആ എന്താ അഭയ്? ”

“ഞാനെവിടെയൊക്കെ അന്വേഷിച്ചു,.. കോച്ച് വിളിക്കുന്നുണ്ട് !”

അവൻ അമ്മുവിനെ ഒന്ന് നോക്കി,. പിന്നെ അഭയ് നെയും ..

“ഡാ അർജന്റ് ആണോ? ”

“വെരി അർജന്റ് എന്നാ കോച്ച് പറഞ്ഞത് !”

“രോഹിത്ത് പൊയ്ക്കോളൂ,. നമുക്ക് പിന്നെ സംസാരിക്കാം !” അമ്മു പറഞ്ഞു,. അത് തന്നെയാണ് നല്ലത് എന്തോ ഒന്നും തുറന്ന് പറയാനുള്ള ധൈര്യം കിട്ടുന്നില്ല,…

“ഓക്കേ സീ യൂ യാർ,.. ബൈ !”

“ബൈ രോഹിത് !”

അവനവളെ ഹഗ് ചെയ്തു,..

“എനിക്കും തന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്,.. സോ കാണാം !” അവൻ പുഞ്ചിരിച്ചുകൊണ്ട് നടന്നകന്നു,.. അമ്മു ക്ലാസ്സിലേക്ക് നടന്നു..

*******

“എവിടെയായിരുന്നു നീയ്? ”

“ഞാനിവിടെ ഉണ്ടായിരുന്നല്ലോ !”

“രാവിലെ ഹോസ്റ്റലിൽ നിന്ന് നേരത്തെ ഇറങ്ങി, എന്നിട്ട് ടു അവേഴ്സ് ക്ലാസ്സിലും കേറിയില്ല,. എന്താ നിന്റെ ഉദ്ദേശം? ”

“എനിക്കറിയില്ല രേഷ്മ,. നീയെനിക്കിത്തിരി സ്വസ്ഥത താ !”

“ഓ ആയിക്കോട്ടെ !” രേഷ്മ പിണങ്ങിയതുപോലെ മാറിയിരുന്നു,…

“അല്ല അറിഞ്ഞോ, നമ്മുടെ കാർത്തിയേട്ടനും പ്രിയചേച്ചിയും ബ്രേക്കപ്പ് ആയി,.. ”

രേഷ്മ അമ്മുവിനെ നോക്കി,..

“എന്താ കാരണം? ”

“ആവോ,. ”

“എന്തായാലും ബാക്കിയുള്ളവർക്ക് ഒരു സ്കോപ്പ് ആയല്ലോ !”

“ഡി,.. ”

“എന്താ രേഷ്മ? ”

“ഇന്നലത്തെ ഇൻസിഡന്റ് ആണോ ബ്രേക്കപ്പിനു കാരണം? ”

“എനിക്കെങ്ങനെയറിയാനാ !”

അമ്മു എഴുന്നേറ്റു,..

*****–***

വൈകുന്നേരം ഹോസ്റ്റലിലേക്ക് നടക്കുമ്പോഴും അമ്മു സൈലന്റ് ആയിരുന്നു,..

“ഡി മറ്റേ കാര്യം ആളാരാണെന്ന് കണ്ടുപിടിച്ചൂട്ടോ !”

“ഏത് കാര്യം? ” അമ്മു മനസിലാവാതെ രേഷ്മയെനോക്കി,..

“നിന്റെം രോഹിയേട്ടന്റെയും ഫോട്ടോസ് വൈറലാക്കിയ ആളെ,. ”

“ഫോട്ടോസോ? ഏത് ഫോട്ടോയാ !”

“ഒരുമിനിറ്റ്,. ” രേഷ്മ ഫോണെടുത്ത് കാണിച്ചു കൊടുത്തു,. താനും രോഹിത്തും,. അമ്മു ഞെട്ടിപ്പോയി,.

“രോഹിയേട്ടന്റെ ക്ലാസ്സിലെ ആ ജിൻസ് ഇല്ലേ അവനാ എടുത്തത് !”

അപ്പോൾ ഇതാണ് താനിന്നലെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകാൻ കാരണം,. കാർത്തിക്കിന്റെ ദേഷ്യത്തിന് പിന്നിലും ഇതുതന്നെയാവും,. പെട്ടന്നാണ് കാർത്തിയുടെ ബുള്ളറ്റ് അവൾക്ക് നേരെ വട്ടം ചാടിയത്…

“കാർത്തി ! എന്താ ഇവിടെ? ”

“നിന്നെ കൂട്ടിക്കൊണ്ട് പോകാൻ !”

“എങ്ങോട്ട്? ”

“വീട്ടിലേക്ക്, അല്ലതെങ്ങോട്ടാ? ഇന്ന് ഫ്രൈഡേ ആണെന്ന് മറന്നോ !”

“ഞാൻ ഇല്ല കാർത്തി,. എനിക്ക് എക്‌സാമാ !”

“ഓഹോ,. വീട്ടിലിരുന്നു പഠിച്ചാൽ മതി !”

“അത് ശരിയാവില്ല !”

“അതെന്താ ശരിയാവാത്തത്? ”

“കാർത്തി പോ ആരെങ്കിലും കാണും !”

“നീ എന്റെ കൂടെ വീട്ടിലേക്ക് വരും അമ്മു,.. ” രേഷ്മ എല്ലാം കണ്ടു പകച്ചു നിന്നു,..

*******

അമ്മു കരഞ്ഞുകൊണ്ട് ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു,.

“ഭവ്യ ഇതിന്റെയെല്ലാം അർത്ഥമെന്താ? കാർത്തിയേട്ടൻ നിന്റെ ആരാ? കസിൻ എങ്ങാനും ആണോ? ”

“എന്റെ ഭർത്താവാ രേഷ്മേ !” രേഷ്മ ഞെട്ടലിൽ നിന്നു, അമ്മു ബാഗ് എടുത്ത് ഇറങ്ങി,..

*****

അമ്മു കൂടെ വന്നത് കാർത്തിക്കിന് സ്വർഗം കീഴടക്കിയ പ്രതീതിയായിരുന്നു,..

“കണ്ണാ നീയെന്താ അമ്മുവിനെയും കൂട്ടി? !” ലതിക അത്ഭുതത്തിൽ ചോദിച്ചു,..

“നാളെ സാറ്റർഡേ അല്ലേ അമ്മേ? ”

“ഓ ഞാനക്കാര്യമങ്ങ് വിട്ടുപോയി,.. മോള് ഡ്രസ്സ്‌ മാറി വാ അമ്മ ചായയെടുക്കാം !”

അമ്മു മുറിയിലേക്ക് പോകാൻ തുടങ്ങിയതും കാർത്തിക്ക് വിളിച്ചു,..

“എങ്ങോട്ടാ? ”

“റൂമിൽ ബാഗ് വെക്കാൻ !”

“അതെന്റെ റൂമിൽ വെച്ചാൽ മതി !”

“അതെന്തിനാ? ”

“നീയിനി എന്റെ റൂമിൽ കിടന്നാൽ മതി,.. ”

“അപ്പൊ കാർത്തിയോ? ”

“നമ്മളൊരുമിച്ചാ കിടക്കാൻ പോണത്,… ”

“വാട്ട്‌? ”

അവനവളുടെ ചുമലിൽ പിടിച്ചു,…

“മനസിലായില്ല? ”

“ഇല്ല !”

“ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് !”

അമ്മു ഞെട്ടലിൽ അവനെ നോക്കി,..

(തുടരും )

പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!