Skip to content

പാരിജാതം പൂക്കുമ്പോൾ – 16

പാരിജാതം പൂക്കുമ്പോൾ

“എന്താ പറഞ്ഞേ?”

“ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് !”

അമ്മു അവന്റെ കൈകൾ തട്ടിമാറ്റി,.

“പറ്റില്ല കാർത്തി !” അമ്മുവിന്റെ ശബ്ദം ഉറച്ചതായിരുന്നു,. അതവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു,…

“അതെന്താ പറ്റാത്തത്?

“ഐ ഹാവ് നോ ഇന്റെറസ്റ്റ് !” അവൾ തന്റെ മുറിയിലേക്ക് ചെന്നു,. അവൻ പുറകെ ചെന്നു,…

“എന്തിനാ കാർത്തി വാതിൽ കുറ്റിയിടുന്നത്? ”

അവൻ ഡോർ ലോക്ക് ചെയ്ത ശേഷം അവൾക്കരികിലേക്ക് നടന്നു,.

“പറ നിനക്കെന്താ പറ്റാത്തത്? ”

“എന്റെ കൈ വിട് കാർത്തി,. !” അമ്മു കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തി,…

“കാർത്തി വിടാൻ,. ഇല്ലെങ്കിൽ ഞാൻ ഒച്ചവെക്കും !”

“നീ വെയ്ക്ക്,. നമ്മൾ ഭാര്യയും ഭർത്താവും,. സോ ആരും ഇപ്പോ ഇങ്ങോട്ടേക്ക് വരില്ല,.. പിന്നെ ഞാൻ നിന്നെ കൊല്ലാനൊന്നും പോണില്ല,.. ”

“ഇതിലും ബേധം അതാരുന്നു !” അവന് ചിരി വന്നു !

“എന്താ ചിരിക്കണേ? ”

“ഹേയ് ഒന്നൂല്ല,. ഇതിലിത്ര പേടിക്കാനൊന്നുമില്ല,. ഭാര്യാഭർത്താൻക്കന്മാർക്കിടയിൽ ഇതൊക്കെ കോമ്മൺ,. ആസ് യൂഷ്വൽ !”

അവനവളെ ആലിംഗനം ചെയ്യാനൊരു ശ്രമം നടത്തി,…

“തൊടരുത് കാർത്തി എന്നെ !”

“നീയിത്ര ഇമോഷണൽ ആവാൻ മാത്രം എന്താ? ”

“എനിക്ക് താല്പര്യമില്ല,. ഇതിന് വേണ്ടീട്ടാണോ നിങ്ങൾ പ്രിയയുമായി ബ്രേക്കപ് ചെയ്തത് !”

“അത് എന്റെ പേഴ്‌സണൽ കാര്യമാണ്,. അത് നീ ഇതിലേക്ക് വലിച്ചിടണ്ട !”

“ഓക്കേ നിങ്ങടെ പേഴ്‌സണൽ കാര്യമാണ് സമ്മതിച്ചു,. അതേപോലെ ഇതും എന്റെ പേഴ്‌സണൽ ചോയ്സ് ആണ്,. എനിക്ക് താല്പര്യമില്ല,… ”

“യൂ ആർ മൈ വൈഫ്‌,.. എനിക്ക് നിന്നിൽ അവകാശങ്ങളുണ്ട് ! ”

“അവകാശം സ്ഥാപിച്ചെടുക്കാനാണോ എന്നെ വിളിച്ചോണ്ട് വന്നത്? ”

“ആ അങ്ങനെയാണെന്ന് തന്നെ കൂട്ടിക്കോ,. രോഹിത് നിന്നെ തൊടുമ്പോഴും, കെട്ടിപ്പിടിക്കുമ്പോഴും ഇല്ലാത്ത ബുദ്ധിമുട്ടെന്താ ഞാൻ തൊടുമ്പോൾ മാത്രം? ” അമ്മു ഞെട്ടലിൽ അവനെ നോക്കി,..

“എന്താ പറഞ്ഞേ? ”

“അവൻ നിന്നെ തൊടുമ്പോൾ ഇല്ലാത്ത എന്ത് ബുദ്ധിമുട്ടാ ഞാൻ നിന്നെ തൊടുമ്പോഴെന്ന്? ”

അമ്മു തളർന്നു പോയി,. ഇത്തരത്തിലാണോ കാർത്തി രോഹിത്തും താനുമായുള്ള റിലേഷൻഷിപ്‌ വായിച്ചു വെച്ചിരിക്കുന്നത്,..

“ഹീ ഈസ്‌ മൈ ഫ്രണ്ട് !” അമ്മുവിന്റെ തൊണ്ടയിടറി,. നെഞ്ചിനുള്ളിൽ വല്ലാത്തൊരു ഭാരം പോലെ,. കാർത്തിക്കിൽ നിന്നും, ..

“ഐ ആം യുവർ ഹസ്ബൻഡ്,. അത് നീ മറക്കാഞ്ഞാൽ മതി !” കാർത്തിക്ക് പുറത്തേക്കിറങ്ങിപ്പോയി,.. അമ്മു കരഞ്ഞു കൊണ്ട് നിലത്തിരുന്നു,…

“ധ്യാൻ ഭായ് ഞാൻ പറഞ്ഞത് കിട്ടിയോ? ”

“ഹാ സാബ് !”

“എങ്കിൽ റൂമിൽ വെച്ചേക്ക് ഞാനിപ്പോ വരാം !”

“ജി സാബ് !”

കാർത്തിക്ക് അമ്മുവിനെ ഒന്ന് നോക്കി,. പിന്നെ വാതിൽ ചാരി നടന്നകന്നു,…

അമ്മു പൊട്ടിക്കരഞ്ഞു,. ഇങ്ങനൊരു ദിവസം വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല,. ഒടുവിൽ ആ അവകാശത്തെയും അവൻ ചോദിച്ചിരിക്കുന്നു,. പ്രിയ പറഞ്ഞ കാർത്തിക്ക് അല്ല ഇത്,. അവൻ പാവമായിരുന്നു,. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ സ്വന്തം ഇഷ്ടങ്ങളെപ്പോലും വേണ്ടെന്ന് വെച്ചവൻ.. ആ കാർത്തി അല്ല ഇത്,. സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി അനുദിനം മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സാഡിസ്റ്റ് ! അമ്മുവിന് അവനോട് വെറുപ്പ് തോന്നി,…

“ദീദി !” ധ്യാൻ ചന്ദ് വാതിലിൽ മുട്ടി,.. അമ്മു കണ്ണുനീർ തുടച്ചെഴുന്നേറ്റു,..

“എന്താ ധ്യാൻ ഭായ് !”
അവളുടെ കരഞ്ഞു ചുവന്ന മുഖം അയാളുടെ ചിരിയെയും ഇല്ലാതാക്കി,.. അയാൾ അവൾക്ക് നേരെ ഒരു കവർ നീട്ടി,..

“കാർത്തിക്ക് സാബ്,. യേ ആപ്കോ ദേ നെ കേലിയെ കഹാ !” അവൾ അത് വാങ്ങിച്ചു,. അയാൾ അവളെയും നോക്കി അവിടെത്തന്നെ നിന്നു,..

“ദീദി ആപ് ടീക് ഹേ നാ? ”

“മ്മ് !” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു… അതവൾക്ക് ഇടാനുള്ള ഡ്രെസ്സും ഓർണമെന്റ്സും ആയിരുന്നു,..

“താങ്ക് യൂ !” അയാളും മുഖത്ത് പുഞ്ചിരി വരുത്താൻ ഒരു ശ്രമം നടത്തിയെങ്കിലും പാളിപ്പോയി,..

“ജീ !” അയാൾ പുറത്തേക്കിറങ്ങി,.

തന്റെ ദുഃഖം കേവലം ആ വീട്ടിലെ ഒരു ജോലിക്കാരന് പോലും മനസ്സിലാവുന്നുണ്ട് എന്നാൽ,. അയാൾക്കും ചിലപ്പോൾ കാണും തന്റെ പ്രായത്തിൽ ഒരു പെങ്ങൾ,. എന്നാൽ മനസിലാക്കേണ്ടവർ അത് തന്റെ ബലഹീനതയായിക്കണ്ട് ചൂഷണം ചെയ്യുന്നു,..

“എന്ത് ചെയ്യും ഇനി? ”

അപ്പോഴാണ് സേതുമാധവന്റെ കോൾ അവളെ തേടിയെത്തിയത്,..

“അച്ഛാ ! അവൾ കരയാതിരിക്കാൻ മാക്സിമം ശ്രമിച്ചു,…

“എന്താ മോൾടെ ശബ്ദം വല്ലാതിരിക്കുന്നെ? ”

“ഹേയ് ഒന്നൂല്ലച്ഛാ !”

“എന്തോ മാറിയത് പോലെ,. ”

“അതെനിക്ക് ചെറിയൊരു ജലദോഷം പോലെ !”

“എന്നിട്ട് കാണിച്ചില്ലേ? ”

“ആ മരുന്നു വാങ്ങി അച്ഛാ !”

“മോളിപ്പോ എവിടെയാ? ”

.”ഞാൻ വീട്ടിലാ !”

“ഓ സമാധാനമായി,. കണ്ണനുണ്ടല്ലോ കൂടെ,. ”

ആ കണ്ണനാണ് തന്റെ സമാധാനക്കേടെന്ന് അച്ഛനറിയില്ലാലോ !”

“മ്മ്,. ഇവിടുണ്ടാരുന്നു,. താഴെയാണെന്നാ തോന്നണത് !” അമ്മു പെട്ടന്ന് പറഞ്ഞു,..

“മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ? കണ്ണൻ നന്നായിതന്നെയല്ലേ നോക്കണത്? ”

“ഹാ അച്ഛാ, കണ്ണേട്ടനെന്നെ ജീവനാണ് അതുപോലെ തന്നെയാ ഇവിടെ എല്ലാവർക്കും !” കടിച്ചാൽ പൊട്ടാത്ത കള്ളങ്ങൾ തന്നെയാണ് പറയുന്നത്,..

“ഞാൻ വിളിക്കാം മോളെ,.. ടേക്ക് കെയർ,.. ”

“ശരി അച്ഛാ,.. ഐ മിസ്സ്‌ യൂ !” അമ്മുവിന് കരച്ചിൽ വന്നു,..

“മിസ്സ്‌ യൂ ടൂ ബേബി !” അമ്മു ഫോൺ വെച്ച് പൊട്ടിക്കരഞ്ഞു,.

എന്ത് ചെയ്യും താൻ,. കാർത്തിക്കിന്റെ ഇഷ്ടങ്ങൾക്ക് വില കൊടുക്കണോ അതോ തന്റെ ഇഷ്ടങ്ങൾ മാത്രം നോക്കണോ? എന്തൊക്കെയായാലും തന്റെ പിടിവാശി ഇനി അച്ഛന്റെ സന്തോഷം കെടുത്താൻ പാടില്ല,… അമ്മു രണ്ടും കൽപ്പിച്ചു എഴുന്നേറ്റു,..

*******

ലതികയാണവളെ സാരിയുടുപ്പിച്ചത്,. അമ്മു ഒരു മരപ്പാവ പോലെ നിന്നതേ ഉള്ളൂ,..

“മോളെ !” അവൾ പ്രതികരിച്ചില്ല,.. ലതിക അവളുടെ ചുമലിൽ കൈ വെച്ചു,…

“മോൾക്ക് അമ്മേനോട് ദേഷ്യണ്ടോ? ”

“എന്തിന്? ”

“നടക്കാൻ പാടില്ലാത്തതാണ് നടക്കുന്നതെന്നറിഞ്ഞിട്ടും ഇതിനെയൊന്നും എതിർക്കാത്തതിന് !”

അമ്മു വിരസമായി പുഞ്ചിരിച്ചു,..

“ആരാ അമ്മേ നടക്കാൻ പാടില്ലാത്തതാണെന്ന് പറഞ്ഞത്,. ഭാര്യാഭർത്താക്കൻമാർക്കിടയിൽ ഇതൊക്കെ കോമ്മൺ ആസ് യൂഷ്വൽ !” കാർത്തിക്ക് പറഞ്ഞ അതേ ഡയലോഗ് അവൾ ലതികയുടെ അടുത്തും ആവർത്തിച്ചു,. അതിൽ പരിഹാസമാണ് കലർന്നിരിക്കുന്നതെന്ന് മനസിലാക്കാൻ അവർക്കധികം പാടുപെടേണ്ടി വന്നില്ല,..

“കണ്ണനോട് ദേഷ്യമൊന്നും തോന്നരുത് !”

“എന്തിന്,. കണ്ണേട്ടൻ കണ്ണേട്ടന്റെ അവകാശങ്ങളാണ് ചോദിച്ചത്,. എനിക്കത് നടത്തിക്കൊടുക്കേണ്ട ഉത്തരവാദിത്തമുണ്ട്,.. ”

“മോളെ,… ”

“അവർ ഭർത്താക്കന്മാരാണ്,. നമ്മുടെ മേൽ എന്ത് തീരുമാനവും എടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർ,. നമ്മൾ അവരുടെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കണം എന്നൊക്കെയല്ലേ അമ്മ പറയാൻ പോകുന്നത്,. എന്റെ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലും ഇങ്ങനൊക്കെത്തന്നെയേ പറയുമായിരുന്നുള്ളു,. കെട്ടുതാലി സംരക്ഷിക്കേണ്ട ഒരു പെണ്ണിന്റെ ആവശ്യകതയെക്കുറിച്ച് തന്നെ ക്ലാസ്സ്‌ എടുത്ത് തരുമായിരുന്നു,.. ” ലതിക അവൾക്ക് മുന്നിൽ തല കുനിച്ചു നിന്നു,..

“ആ ഇറ്റ് ‘സ് ഓക്കേ,.. ഒരു ഭാര്യയുടെ ഡ്യൂട്ടി അത്രമാത്രം,.. ഒന്നില്ലെങ്കിലും ഈ നാല് മാസം എനിക്ക് ടൈം തന്നില്ലേ കണ്ണേട്ടൻ അതൊക്കെ തന്നെ വല്ല്യ കാര്യമാണ്, പിന്നെ മാരിറ്റൽ റേപ്പ് ഇവിടെ ക്രിമിനൽ ഒഫൻസ് ഒന്നുമല്ലല്ലോ !”

ലതിക ഭയത്തോടെ അവളെ നോക്കി,. അമ്മു ഒരു ചെറുപുഞ്ചിരിയും സമ്മാനിച്ച് ലതിക എടുത്ത് വെച്ച പാലും കൈകളിലെടുത്ത് റൂമിലേക്ക് നടന്നു,..

******—******

കാർത്തി റൂമിൽ ഉണ്ടായിരുന്നില്ല,. മുറിയാകെ ചുവന്ന റോസാപുഷ്പങ്ങൾക്കൊണ്ട് അലങ്കരിച്ചിരിക്കുന്നു,.. അമ്മു ചുറ്റും വീക്ഷിച്ചു…

പെട്ടന്നാണ് കാർത്തി കയറി വന്നത്,… “ഹായ് !” അവന് ചെറിയ ചമ്മലുണ്ടെന്ന് അവൾക്ക് തോന്നി,.. കയ്യിലെന്തോ ഉണ്ട്,. അവനത് ടേബിളിൽ വെച്ചു,. കാർത്തിക്ക് ഡോർ ലോക്ക് ചെയ്തു,.
അമ്മുവിന്റെ ഉള്ളിലൊരു ഭയം തോന്നി,. എങ്കിലും പിടിച്ചു നിന്നേ പറ്റൂ…..

“യൂ ലുക്ക്‌ ഗോർജിയസ്‌ അമ്മു !”

“ഓൺലി ഗോർജിയസ്? ”

“പ്രിട്ടി ”

“ഓൺലി പ്രിട്ടി? ” അവളവന്റെ അരികിലേക്ക് ചെന്നു,.. അവൻ ശ്വാസം അടക്കി നിന്നു,…

“ഇന്ന് നിങ്ങൾക്ക് ഞാൻ ഹോട്ട് ആയി തോന്നിയില്ലേ, കാർത്തി? ” അമ്മു അവന്റെ മുഖത്ത് കൂടി വിരലോടിച്ചു,…

കാർത്തി പുഞ്ചിരിച്ചു,…

“ഓഫ്‌കോഴ്സ്.. ക്യാൻ ഐ ടേക്ക് എ സെൽഫി വിത്ത്‌ യൂ ഡാർലിംഗ്? ”

“യാ ഷുവർ !” കാർത്തിക്ക് അവളെ ചേർത്ത് പിടിച്ചു,…

തനിക്കെങ്ങനെയാണ് അവനെ സെഡ്യൂസ് ചെയ്യുന്ന രീതിയിൽ പെരുമാറാൻ കഴിയുന്നതെന്നോർത്തവൾക്ക് അത്ഭുതം തോന്നി,.. താൻ മറ്റാരോ ആയി മാറുന്നതവളറിഞ്ഞു,.

“തനിക്ക് ഞാനൊരു ഗിഫ്റ്റ് തരട്ടെ? ”

“എന്താ? ”

“യുവർ ഫേവറൈറ്റ് !”

“മൈ ഫേവറൈറ്റ്? ”

അവൻ ടേബിളിൽ വെച്ച കവർ തുറന്നു,.
പാരിജാതപ്പൂക്കളുടെ മണം അവളുടെ നാസ്യരന്ധ്രങ്ങളെ തഴുകിയുണർത്തി,.. അവൻ ഒരു പിടി പൂക്കൾ വാരിയെടുത്ത് അവൾക്ക് നേരെ നീട്ടി,..

“ഐ ലവ് യൂ അമ്മു!” അപ്പോൾ തന്റെ മാസ്റ്റർ പീസിലാണ് കയറിപ്പിടിച്ചിരിക്കുന്നത്,.. പാരിജാതം,..

“എവിടെന്ന് കിട്ടി ഇത്? ”

അവന് നിരാശ തോന്നി,..

“അത് ഭായിയെ വിട്ട് പറിപ്പിച്ചതാ,.. നീയൊന്ന് റൊമാന്റിക് ആകാൻ പോലും സമ്മതിക്കില്ലല്ലേ അമ്മു,?… ”

അവനവളെ കൈകളിൽ കോരിയെടുത്തു,..

“സ്വയം പൊഴിഞ്ഞു വീഴാൻ ഇവയെ അനുവദിച്ചില്ലല്ലേ കാർത്തി? ”

“ആഹാ അതിനിപ്പോ എന്താ കുഴപ്പം? എത്ര അന്വേഷിച്ചിട്ട് കിട്ടിയതാണെന്ന് അറിയുവോ നിനക്ക്? അല്ലെങ്കിൽ തന്നെ കൊഴിഞ്ഞു വീഴുന്നതും പറിച്ചെടുക്കുന്നതും തമ്മിൽ എന്താ അമ്മു വ്യത്യാസം? ”

“വ്യത്യാസം ഉണ്ട് കാർത്തി,…”

“എന്നാ പറയ് എന്താ വ്യത്യാസം? ” അവനവളെ കട്ടിലിൽ ഇരുത്തി,..

അമ്മു ഒരു പൂവെടുത്ത് നാസികതുമ്പോട് ചേർത്തു,..

“ഒരു പൂ അത് കൊഴിഞ്ഞുവീണ് മണ്ണോട് ചേരുന്നത് അതിന്റെ ജന്മാഭിലാഷ പൂർത്തീകരണമാണ്,. എന്നാൽ നമ്മളത് പറിച്ചെടുക്കുമ്പോൾ അത് നമ്മുടെ സ്വാർത്ഥതയാണ്,. ആ പൂവിന് ജീവിക്കാനുള്ള ആ അവകാശത്തെ ഇല്ലാതാക്കലാണ് !”

“ആഹാ കൊള്ളാലോ സാഹിത്യം ! പൂക്കൾക്കും ജീവനൊക്കെ ഉണ്ടോ? ”

“പിന്നില്ലാതെ,. അത് മൊട്ടിടുന്നില്ലേ? അതാ ചെടിയോട് ചേർന്നിരിക്കുമ്പോഴായിരിക്കും ഏറ്റവും ഫ്രഷ്‌നെസ്സ്,. പറിച്ചെടുക്കുകയും കൊഴിഞ്ഞുവീഴുകയും ചെയ്യുന്ന പൂക്കൾക്ക് ജീവൻ നഷ്ടപ്പെടുന്നു !”

“അപ്പോൾ മാഡം പറഞ്ഞു വരുന്നത് ഒരു പൂ പറിക്കുന്നത് അപ്പോൾ കൊലപാതകമാണെന്നാണ് ! പൂക്കൾ അതിന്റെ ആയുസെത്തി കൊഴിഞ്ഞു വീഴുന്നതാണ് നല്ലതെന്നാണ് ഇന്നർ മീനിങ് !”

” ഈ പാരിജാതപ്പൂക്കൾ രാത്രിയിൽ വിരിഞ്ഞു സൂര്യനുദിക്കുമ്പോഴേക്കും കൊഴിഞ്ഞു വീഴുന്നവയാണ്,. അത് നമ്മൾ പറിച്ചെടുക്കുമ്പോൾ ആ ഒരു രാത്രി ജീവിക്കാനുള്ള അതിന്റെ അവകാശത്തെ ഇല്ലാതാക്കലല്ലേ? ”

“എന്റമ്മോ മാരകം,. കൊള്ളാം പക്ഷേ അമ്മൂ ,. ദൈവം ഈ പ്രകൃതിയിൽ സൃഷ്‌ടിച്ച പൂക്കളും മരങ്ങളുമെല്ലാം മനുഷ്യന് ആസ്വദിക്കാൻ കൂടിയുള്ളതാണ്,.. അതിന് വേണ്ടി കാത്തിരിക്കണമെന്ന് പറയുന്നതിൽ എന്ത് ലോജിക് ആണുള്ളത്,. ഭംഗിയുള്ളപ്പോൾ ആസ്വദിക്കുക ! ”

അമ്മു വിരസമായി പുഞ്ചിരിച്ചു,..

“നിങ്ങളുടെ ബിസിനസ്‌ മൈൻഡ്ൽ അങ്ങനെ തോന്നും !”

“നോട്ട് ഫുള്ളി,.. ഞാനൊരു ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വിദ്യാർത്ഥിയാണ് ! സോ ദാറ്റ്‌ ഈസ്‌ മൈ സ്പെഷ്യലൈസേഷൻ !”

” അപ്പോൾ പൂക്കൾ പോലെ പെണ്ണും അങ്ങനെ ആസ്വദിക്കാനായി സൃഷ്ടിക്കപ്പെട്ട ഒരു വസ്തുവാണല്ലേ? ”

“ആണും പെണ്ണും മാത്രമല്ല,. ഈ ലോകത്ത് എല്ലാം തന്നെ പരസ്പരം ആകർഷിക്കപ്പെടുന്ന രീതിയിൽ സൃഷ്ടിച്ചിട്ടുള്ളതാണ്,. നമ്മുക്ക് ഒരു പൂവ് ഇഷ്ടപ്പെട്ടാൽ നമ്മളതിന്റെ തൈ ചോദിച്ചു വാങ്ങാറില്ലേ? ദിവസവും വെള്ളമൊഴിച്ചും വളമിട്ടും പരിചരിക്കാറില്ലേ,. അതിലൊരു പൂ വിരിയാൻ കൊതിക്കാറില്ലേ,. നമുക്കവകാശപ്പെട്ട ആ പൂ പറിച്ചെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്നതാണ് എന്റെ ഒരു ഇത്,.. ”

“അപ്പോൾ ആ പൂവിന്റെ ഇഷ്ടം എന്താണെന്ന് നോക്കേണ്ട യാതൊരു കാര്യവുമില്ലെന്നാണോ കാർത്തി പറയണത്?”

“ആഹാ ബെസ്റ്റ്,. വെറുതെ പൂവിന്റെ ചരിത്രം പറഞ്ഞു സമയം കളയാതെ നമുക്ക് നമ്മളിലെ സൗന്ദര്യം ആസ്വദിക്കാം !”

അമ്മു അവന്റെ കൈ തട്ടി മാറ്റി,…

“പറ കാർത്തി !”

“നമ്മൾ വളർത്തിയ ചെടിയിൽ നിന്ന് പൂ പറിക്കാൻ നേരം ആരും ആ ചെടിയോടോ പൂവിനോടോ ചോദിക്കാറില്ല,. അല്ലയോ പൂവേ ഞാൻ നിന്നെ പറിച്ചോട്ടെ എന്ന് ഇപ്പോ മനസ്സിലായോ !” കാർത്തിക്കിന്റെ ക്ഷമ നശിച്ചിരുന്നു,…

അവനവളുടെ മുടിക്കെട്ട് അഴിച്ചിട്ടു,.. കാർത്തിക്ക് അവളുടെ അധരങ്ങളിൽ ആദ്യചുംബനമർപ്പിച്ചു,.. അവളുടെ കൈ കുമ്പിളിൽ നിന്നും പാരിജാതപ്പൂക്കൾ നിലത്തേക്ക് ചിതറി വീണു,.. വസ്ത്രങ്ങൾ ശരീരത്തിൽ നിന്നടർന്നു മാറുമ്പോൾ അവൾ ഭയപ്പാടോടെ അവനിൽ അഭയം തേടി,. അവന്റെ സ്പർശനങ്ങളിൽ താൻ തളർന്നു പോകുന്നതവളറിഞ്ഞു,.

“മതി കാർത്തി പ്ലീസ്,.. എനിക്ക് വേദനിക്കുന്നു കാർത്തി,.. ഒന്ന് പതിയെ,… ” കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ചാലുകൾ അവന്റെ നഗ്നമായ നെഞ്ചിൽ ചെന്നു പതിച്ചു,… അമ്മു പതിയെ കണ്ണുകൾ അടച്ചു,..

*******

അവൾ കണ്ണ് തുറക്കുമ്പോൾ കാർത്തിക്ക് നല്ല ഉറക്കത്തിലായിരുന്നു,.. തന്നെ ചുറ്റിപ്പിടിച്ച അവന്റെ കൈകളവൾ പതിയെ എടുത്ത് മാറ്റി,..

ശരീരമാകെ വേദനിക്കുന്നു,.. അമ്മു ഒരുവിധം എഴുന്നേറ്റിരുന്നു,.. നിലത്ത് വീണു കിടക്കുന്ന പാരിജാതപ്പൂക്കൾ വാടിക്കരിഞ്ഞിരുന്നു,. അമ്മു നിലത്തേക്ക് വീണു പോയി,..

ശരിയാണ് സ്വയം നട്ടുവളർത്തിയ ചെടികളിൽ നിന്നും പൂക്കൾ പറിക്കുമ്പോൾ ആരും അനുവാദം ചോദിക്കാറില്ല,.. അങ്ങനെ പറിച്ചു പിച്ചിചീന്തിയ ഒരു പൂവായി അവൾക്ക് തന്നെയും തോന്നി,..

ഷവറിൽ നിന്നും ധാരയായി ജലം അവളിലേക്കൊഴുകിയിറങ്ങിയപ്പോൾ ശരീരത്തിലെവിടെയൊക്കെയോ നീറ്റൽ അനുഭവപ്പെട്ടതവളറിഞ്ഞു,.. ഞാൻ നിർവഹിച്ചു കഴിഞ്ഞു ഒരു ഭാര്യയുടെ ധർമ്മം,.. ഇനിയെന്ന് നീ ഒരു ഭർത്താവായി മാറും കാർത്തി? അവൾ ശബ്ദമടക്കിക്കരഞ്ഞു,..

**********

പിറ്റേന്ന് മുതൽ കാർത്തിയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു,. അവൻ അമ്മുവിനോട് സ്നേഹം പ്രകടിപ്പിക്കാനും തുടങ്ങിയിരുന്നു,… ടൂർ കഴിഞ്ഞെത്തിയ രവീന്ദ്രന് മകന്റെ ഈ മാറ്റം അത്ഭുതമായി തോന്നി,…

“എന്താ കാർത്തിക്ക് നിനക്ക് മൊത്തത്തിൽ ഒരു മാറ്റം? ”

“ചിലർ നമ്മുടെ ലൈഫിലേക്കെത്തുമ്പോൾ നമ്മൾ തന്നെ മാറും അച്ഛാ !”

രവീന്ദ്രൻ അമ്മുവിനെ നോക്കി,. അവൾ ചിരിക്കാൻ മറന്നുപോയെന്നയാൾക്ക് തോന്നി,. മുഖത്ത് യാതൊരു പ്രസരിപ്പും ഇല്ല,..

“അച്ഛാ നമുക്ക് ഇന്നെവിടെയെങ്കിലും കറങ്ങാൻ പോയാലോ? ”

“കറങ്ങാനൊന്നുമില്ല,. ഇന്ന് ഹരിയങ്കിളിന്റെ മോന്റെ കല്യാണമുണ്ട് പോണം,.. ”

“ഞങ്ങളില്ല അച്ഛാ, അച്ഛനും അമ്മേം കൂടെ പോയാൽ മതി,.. ”

“നിനക്കതിന് ഇവിടെന്താ പരിപാടി? ”

“അത് പിന്നെ,.. അമ്മൂന് എക്സാം,.. പഠിക്കാനുണ്ട്,.. ”

“അത് അമ്മുവിനല്ലേ? കറങ്ങാൻ പോണതിന് അതൊന്നും പ്രശ്നമല്ലേ? ”

“2 ഡേയ്‌സ് ഇല്ലേ അച്ഛാ? ”

“ഒഴിവാക്കാൻ പറ്റില്ല നമ്മുടെ റിലേഷനാണ് !

ഒന്നും ഏൽക്കാൻ പോണില്ലെന്ന് കാർത്തിക്കിന് തോന്നി,.. ഒടുവിൽ കല്യാണത്തിന് പോകാമെന്നവൻ സമ്മതിച്ചു,..

********—*******

കൂടുതൽ പേരും അമ്മുവിനെ പരിചയപ്പെടുന്ന തിരക്കിലായതിനാൽ കാർത്തിക്കിന് അവളുമൊത്ത് ചിലവഴിക്കാൻ അവസരമൊന്നും കിട്ടിയില്ല,.

“എന്നാ രവീന്ദ്രാ ഇതുപോലൊരു ഫങ്ക്ഷൻ നിങ്ങളും വെക്കുന്നത്? ”

“ഉടനേ ഉണ്ടാകും !”.

കിടക്കാൻ നേരത്താണെങ്കിലും രണ്ടു പേരും രണ്ടു റൂമിലേക്ക് തള്ളപ്പെട്ടു,..

കല്ല്യാണം കഴിഞ്ഞു തിരികെയെത്തിയതും ക്ഷീണം കൊണ്ടവൻ ബെഡിലേക്ക് വീണു,..

“അമ്മൂ,.. ” അവൻ പ്രതീക്ഷയോടെ വിളിച്ചു,..

“നാളെ കോളേജിൽ പോവാനുള്ളതാ ഗുഡ് നൈറ്റ് !” ആ പ്രതീക്ഷയും മങ്ങിയിരുന്നു,…

*******

“അമ്മൂ ഞാൻ ഡ്രോപ്പ് ചെയ്യാം !”

“വേണ്ട എനിക്ക് തന്നെ പോകാനറിയാം !” അവൾ തന്നെ മനപ്പൂർവം അവഗണിക്കുന്നതായി അവന് തോന്നി,..

ആ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അമ്മുവിന് ആശ്വാസം തോന്നി,..

കോളേജിൽ എത്തിയപ്പോൾ രേഷ്മയെ കണ്ടെങ്കിലും അവൾ ഒഴിഞ്ഞു മാറി,…

*******

എവിടെയെങ്കിലും ഒറ്റയ്ക്കിരിക്കാമെന്ന് കരുതിയാണവൾ കോട്ടയിലേക്ക് നടന്നത്,. അമ്മുവിന് മനസിന് വല്ലാത്ത ഭാരം തോന്നി ഒന്ന് കരഞ്ഞു തീർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ,…

“ഭവ്യ !” രോഹിത്തിന്റെ ശബ്ദം,. അമ്മു കണ്ണുനീർ തുടച്ചു തിരിഞ്ഞു,…

“രോഹിത്ത് എപ്പോഴാ വന്നത്,.. ഞാൻ അറിഞ്ഞില്ലാലോ !”

“ഞാനിപ്പോ വന്നതേ ഉള്ളൂ,… അല്ല താൻ കരയുകയായിരുന്നോ? ”

“ഹേയ് ഇല്ല രോഹിത്,. കണ്ണിലെന്തോ പോയതാ !”

“ഞാൻ നോക്കട്ടെ !”

“വേണ്ട ഇപ്പോ കുഴപ്പമില്ല !”

“താനെന്താ വിളിച്ചിട്ട് ഫോണെടുക്കാഞ്ഞത്? ”

“രോഹിത്ത് വിളിച്ചാരുന്നോ? ”

“പിന്നില്ലാതെ,.., ”

“ഞാൻ ഫോണധികം യൂസ്‌ ചെയ്യാറില്ല !”

അവൾ സ്റ്റെപ്പിൽ ഇരുന്നു,. ഒപ്പം അവനും,..

“തനിക്കെന്നോട് എന്തോ കാര്യം പറയണമെന്ന് പറഞ്ഞിരുന്നല്ലോ എന്തായിരുന്നു അത്? ”

“അത് പിന്നെ,… ” എന്താണാവോ രോഹിത്തിനോട് തനിക്കത് പറയാൻ കഴിയാത്തത്,..

“എന്താ ഒന്നും പറയാനില്ലേ? ”

“ഞാൻ മറന്നു പോയി രോഹിത് !”

“എന്നാൽ എനിക്ക് തന്നോട് സംസാരിക്കാനുണ്ട് !”

“എന്താ രോഹിത്? ”

“താനന്ന് എന്റടുത്ത് ചോദിച്ചില്ലേ? താനുമായി എനിക്ക് മുൻജന്മങ്ങളിൽ അടുപ്പമുള്ളതായി തോന്നിയിട്ടുണ്ടോ എന്ന് !”

“ആ ചോദിച്ചു !”

“അന്ന് ഞാൻ പറഞ്ഞു ഇല്ലെന്ന് !”

“മ്മ്,.. ” അമ്മു തലയാട്ടി,.

“അന്ന് ഞാനത് വെറുതേ പറഞ്ഞതാ,.. താനുമായി എനിക്ക് ഒരുപാട് ജന്മത്തിന്റെ അടുപ്പമുണ്ട്,.. താനെന്റെ ആരൊക്കെയോ ആണെന്ന് തോന്നുവാ് !” അമ്മു മനസിലാവാത്തത് പോലെ അവനെ നോക്കി,…

“യെസ് ഐ ആം ഇൻ ലവ് വിത്ത്‌ യൂ ഭവ്യ !” അമ്മു ഞെട്ടിപ്പോയി,..

“മുൻജന്മങ്ങളിലൊക്കെ താനെന്റെ ആരൊക്കെയോ ആയിരുന്നു,… ”

“രോഹി ഞാൻ,.. എനിക്ക് ” അമ്മുവിന്റെ വാക്കുകൾ ഇടറി,…

“താനിപ്പോ ഒന്നും പറയണ്ട,.. നന്നായി ആലോചിച്ചൊരു മറുപടി പറഞ്ഞാൽ മതി,… ” അവൻ അവൾക്ക് നേരെ പുഞ്ചിരിച്ചു,..

അമ്മു ധർമ്മസങ്കടത്താൽ അവനെ നോക്കി.,

“സീ യൂ,.. ഇപ്പൊ ഇച്ചിരി തിരക്കാ,.. പിന്നെ കാണാം !” അവൻ എഴുന്നേറ്റു,..

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി !

(തുടരും )

പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!