വിറയ്ക്കുന്ന കാൽവെയ്പ്പുകളോടെ അമ്മു കതിർമണ്ഡപത്തിലേക്ക് നടന്നു.. രവീന്ദ്രൻ അവളെ കൈ പിടിച്ചു കയറ്റി ! കാർത്തിക്ക് പാറക്കല്ല് കണക്കെ ഉറച്ചിരുന്നു,. ഒരു പാവ പോലെ അമ്മുവും,.
മന്ത്രോച്ചാരണങ്ങളും കെട്ടിമേളവും മുഴങ്ങി,. കാർത്തിക്ക് അമ്മുവിന്റെ കഴുത്തിൽ താലി ചാർത്തി,..
ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും ഇവിടെ വെച്ചവസാനിക്കുന്നു, തന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിച്ചരടിന് പലരുടെയും കണ്ണീരിന്റെ വിലയുണ്ട്,.
“ഐ ആം സോറി ബാലേച്ചി “അമ്മുവിന്റെ മിഴികൾ നിറഞ്ഞൊഴുകി,.
“അയ്യേ അമ്മു കരയുവാണോ? ” അപ്പോഴാണ് കാർത്തിക്ക് തന്റെ അരികിലിരുന്ന അമ്മുവിനെ ഒന്ന് നോക്കുന്നത് പോലും ! അവൻ പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് അവൾക്ക് നേരെ നീട്ടി,. അമ്മു വാങ്ങിയില്ല,.
“തുടച്ചു കൊടുക്ക് കണ്ണാ ! അല്ലേൽ മേക്കപ്പ് മൊത്തം പോവും !”
“അത് പോവൂല്ല വാട്ടർപ്രൂഫ് ആണ് !” അവിടെ ആകെ ഒരു കൂട്ടച്ചിരി ഉയർന്നു,.. അമ്മു കണ്ണുനീർ തുള്ളികൾ കൈകളാൽ തുടച്ചെടുത്തു,. സേതുമാധവന്റെയും മിഴികൾ സന്തോഷത്താൽ നിറഞ്ഞിരുന്നു,.
” ഇനി വധുവിന്റെ അച്ഛൻ കൈ പിടിച്ചു കൊടുത്തോളു !”
സേതുമാധവൻ ഇരുവരുടെയും കൈകൾ ചേർത്ത് വെച്ചു,..
“അച്ഛന് സമാധാനമായി അമ്മൂ,… അയാം സോ ഹാപ്പി !” സേതു അവളുടെ നെറുകയിൽ ചുംബിച്ചു,.
അത് മാത്രേ ഈ അമ്മുവും ആഗ്രഹിക്കുന്നുള്ളൂ,. അച്ഛന്റെ സന്തോഷം,.
അമ്മുവും പുഞ്ചിരിക്കാൻ ശ്രമിച്ചു !”
“ഇനി മൂന്ന് തവണ ഹോമകുണ്ഡത്തെ വലം വെച്ചോളുക !”
കാർത്തിക്ക് മുൻപിൽ നടന്നു,.. ഏഴ് ജന്മത്തേക്കല്ല ഈയൊരു ജന്മം പോലും താനവന്റെ ഭാര്യയായിരിക്കുവാൻ ആഗ്രഹിക്കുന്നില്ല !
നെറുകയിൽ അവൻ തൊട്ട സിന്ദൂരം തന്റെ രക്തത്തുള്ളികളാണ് ! തനിക്കേറ്റ മുറിവിന്റെ അടയാളമാണ് ! ഈ ലോകത്ത് ഏറ്റവും കൂടുതൽ ഞാൻ നിങ്ങളെ വെറുക്കുന്നു കാർത്തിക്ക്,…
“ഐ ഹേറ്റ് യൂ !”
********
വൈകുന്നേരത്തെ ചടങ്ങുകളിലേക്കുള്ള പൂക്കൾ ഒരുക്കി വെയ്ക്കുകയായിരുന്നു ശ്രീബാല,. അമ്മു അവളെ കെട്ടിപിടിച്ചു,…
“ഐ ആം റിയലി സോറി, എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല !”
ബാല അവളുടെ മിഴികൾ തുടച്ചു,.
“അയ്യേ കരയുവാ എന്റെ കുട്ടി? നിനക്ക് മാത്രമല്ലല്ലോ എനിക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല !ആ പിന്നെ കള്ളം പറഞ്ഞു ഏഴെട്ട് ദിവസം ആ ഇരുട്ട്മുറിയിൽ കഴിച്ചു കൂട്ടാൻ കഴിഞ്ഞു,. അത് കഴിഞ്ഞാൽ പുറത്തിറങ്ങിയല്ലേ നിവർത്തി ഉള്ളൂ,.. നല്ല സുന്ദരിയായിട്ടുണ്ട് നീ !”
ബാല അവളെ കൺനിറയെ നോക്കി നിന്നു,. ആ നോട്ടം അമ്മുവിന്റെ താലിയിൽ തടഞ്ഞു നിന്നു,.
“പാവമാണ് കണ്ണേട്ടൻ,. എന്റെ പേരും പറഞ്ഞു നീയൊരിക്കലും കണ്ണേട്ടനെ വിഷമിപ്പിക്കരുത്,.. !”
ബാലയുടെ വാക്കുകളിൽ നഷ്ടബോധം പ്രകടമായിരുന്നു,..
“അമ്മൂ,.. മോളിവിടെ നിൽക്കുവാണോ,.. ദാ അന്വേഷിക്കുന്നു എല്ലാരും ,.. ” സാവിത്രി കുഞ്ഞമ്മ ആണ്,..
“ചെല്ല് അമ്മൂ, ദേ പിന്നെ ഇങ്ങനെ കരയരുത് !”
ബാലയുടെ മനക്കട്ടി ഓർത്തവൾക്ക് അത്ഭുതം തോന്നി,.. താനായിരുന്നെങ്കിൽ തളർന്നു പോയേനെ,.. എത്ര ദുഃഖം മനസ്സിൽ ഒതുക്കി വെച്ചാവും ഇങ്ങനെ ചിരിച്ചു നടക്കണത്,…
“ബാല മോള് വരണില്ല്യേ? ”
“ഞാൻ വന്നോളാം അമ്മായി,. നിങ്ങൾ നടന്നോളു !”
അമ്മു മനസില്ലാമനസോടെ സാവിത്രിക്കൊപ്പം നടന്നു,..
“ശ്രീ,. താനിത് എവിടെയായിരുന്നു ഇത്രേം ദിവസം ?”
ആരെ കാണരുതെന്നാഗ്രഹിച്ചോ അയാളാണ് തന്റെ പുറകിൽ നിൽക്കുന്നത്,. ബാല പെട്ടന്ന് നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ച് അവനു നേരെ പുഞ്ചിരിച്ചു,…
കാർത്തിക്ക് അവളുടെ കൈ പിടിച്ചു…
“തന്നെ എത്ര ഞാനന്വേഷിച്ചു എന്നറിയുമോ,.. വല്ലാത്തൊരു ട്രാപ്പ് ആയിപ്പോയി,. ”
ബാല പെട്ടന്ന് കൈ വലിച്ചു,…
“എന്താ ശ്രീ ?”
“കണ്ണേട്ടനെ അവിടെ അന്വേഷിക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞാരുന്നു !”
“മടുത്തു എല്ലാം,.. ഭ്രാന്തെടുത്ത് നിക്കാ മനുഷ്യൻ എനിക്കിനിയും വയ്യ ഇതൊന്നും സഹിച്ചു നിൽക്കാൻ !” ബാല ഭീതിയിൽ അവനെ നോക്കി നിന്നു,. എപ്പോൾ വേണമെങ്കിലും പൊട്ടിയൊഴുകിയേക്കാവുന്ന അഗ്നിപർവതമാണവൻ,. അവനിൽ എരിയുന്ന അഗ്നിക്ക് ഈ കുടുംബത്തെ പോലും ചുട്ടെരിക്കാനുള്ള കഴിവുണ്ട് !
“എന്താ കണ്ണാ ?”
ഭാമയെ കണ്ടതും ബാല പെട്ടന്ന് പുറകോട്ട് മാറി !
“അത് ആന്റി ഞാൻ !”
“കഴിഞ്ഞത് കഴിഞ്ഞു,.. അതെല്ലാം മറന്നു അമ്മുവിനൊപ്പം നല്ലൊരു ജീവിതം തുടങ്ങ്,.. അമ്മയില്ലാത്ത കുട്ടിയാ,.. വിഷമിപ്പിക്കരുത് !”
ഭാമ ബാലയുടെ കൈ പിടിച്ചു നടന്നു,…
കാർത്തിക്ക് അവരെ നോക്കി നിന്നു,.
ഭാമ അവളെ ഒരു മുറിയിലേക്ക് വലിച്ചു കയറ്റി വാതിലടച്ചു !
“നിന്നോടെത്ര വട്ടം പറയണം ഞാനെന്റെ ബാലേ,. അവൻ നിന്റെ പഴയ കണ്ണനല്ല,. അമ്മൂന്റെ ഭർത്താവാണ്,. ”
എത്ര നിയന്ത്രിച്ചിട്ടും മനസും കണ്ണുനീരും തന്റെ പരിധിയിൽ നിൽക്കുന്നില്ല,. നിയന്ത്രണരേഖകളെല്ലാം തകർത്ത് അത് ഒഴുകുകയാണ് !
” അവൾക്ക് നീയെന്ന് വെച്ചാൽ ജീവനാ, അതെനിക്കറിയാം,. വേണെങ്കിൽ നിനക്ക് വേണ്ടി കണ്ണനെ വേണ്ടെന്ന് വെയ്ക്കാൻ പോലും അവൾ തയ്യാറാകും,. പക്ഷേ നീയായിട്ട് ആ കുട്ടീടെ ജീവിതം തകർക്കരുത്,… ”
ഭാമ പുറത്തേക്കിറങ്ങി,. ബാല പൊട്ടിക്കരഞ്ഞു,…
******
അമ്മു കുറ്റബോധത്താൽ ഉരുകുകയായിരുന്നു,. കാർത്തിക്കിന്റെ മുഖത്ത് നോക്കി പലതും ചോദിക്കണമെന്ന് അവൾക്കുണ്ടായിരുന്നു, പക്ഷേ ബാലയ്ക്ക് കൊടുത്ത വാക്ക്,. അതവളെ വേദനിപ്പിച്ചു,..
കാർത്തിക്ക് ഒഴിച്ച് മറ്റാര് തന്റെ ഭർത്താവായി വന്നിരുന്നെങ്കിലും താൻ സന്തോഷിച്ചേനെ,. ഇത്രയും കാലം ഒരേട്ടന്റെ സ്ഥാനത്ത് കണ്ട ആളെയെങ്ങനെ പ്രണയത്തോടെ നോക്കും?
കാർത്തിക്ക് മുറിയിലേക്ക് കയറി വന്നു,.
“എനിക്ക് ഒരു ബെഡ്ഷീറ്റും പില്ലോയും താ !”
“എന്തിന് ?”
“കിടക്കാൻ അല്ലാതെന്തിനാ ?”
“നിങ്ങളുടെ റൂം,. നിങ്ങളുടെ മുറി,. നിങ്ങളുടെ ബെഡ് പിന്നെന്തിനാ വേറെ ഷീറ്റും പില്ലോയും ?”
“ഐ ഡോണ്ട് വാണ്ട് ടു സ്ലീപ് വിത്ത് യൂ !”
“ഓ,. പിന്നെന്തിനാ കല്ല്യാണം കഴിച്ചത്,.. വേണ്ടെന്ന് പറഞ്ഞൂടായിരുന്നോ ?”
“ഭവ്യാ,.. അല്ലേൽ തന്നെ എന്റെ മൊത്തം കണ്ട്രോളും പോയി നിക്കുവാ,.. നീയായിട്ട് കൂടുതൽ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിക്കരുത് ”
അമ്മു ഞെട്ടലിൽ അവനെ നോക്കി ഇതുവരെ അവനെ ഇത്രയും ദേഷ്യം പിടിച്ചു കണ്ടിട്ടില്ല… അമ്മുവിന്റെ മിഴികൾ നിറഞ്ഞൊഴുകി,..
“എന്ത് പറഞ്ഞാലും അങ്ങ് കരഞ്ഞോളണം,. നിന്റെ ഈ കണ്ണീരുകണ്ട് എനിക്ക് നിന്നോട് അലിവ് തോന്നുമെന്നൊന്നും കരുതണ്ട,… ”
അപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്,. സേതുവിനെ കണ്ട കാർത്തിക്കും അമ്മുവും ഒന്ന് പരുങ്ങി,..
“ഞാൻ നിങ്ങളെ ഡിസ്റ്റർബ് ചെയ്‌തോ ?”
“ഹേയ് ഇല്ല അങ്കിൾ,.. ”
“എനിക്ക് നാളെ വെളുപ്പിനാ ഫ്ലൈറ്റ്,.. പോകുമെന്ന് പറയാനായിരുന്നു,… ”
ഒടുവിൽ തന്റെ ഏക ആശ്വാസമായിരുന്ന അച്ഛനും പോവുകയാണ്
അമ്മു കരച്ചിലോടെ സേതുവിന്റെ നെഞ്ചിലേക്ക് ചേർന്നു,.. കാർത്തിക്ക് ചെറുതായൊന്ന് ഞെട്ടി,…
“എന്താടാ ?”
“എന്താ പറ്റിയെ എന്റെ അമ്മൂന്,.. ”
“എനിക്കിവിടെ നിൽക്കണ്ട അച്ഛാ… ഞാനും വരുവാ !”
കാര്യങ്ങൾ കയ്യിൽ നിന്ന് പോയെന്ന് കാർത്തിക്കിന് തോന്നി,…
“അയ്യേ,.. എന്താ ഇത് ? മോള് ഇനി കണ്ണനൊപ്പമല്ലേ ജീവിക്കേണ്ടത് ഒരുമിച്ച്,.. ഇങ്ങനെ കരയാൻ പാടുണ്ടോ,.. ബോൾഡ് അല്ലേ ന്റെ കുട്ടി,… എല്ലാക്കാലത്തും ഇപ്പോ അച്ഛന്റെ കൂടെ നിൽക്കാൻ പറ്റുവോ മോൾക്ക് ? ”
അമ്മു കരഞ്ഞതേ ഉള്ളൂ,.. താൻ പറഞ്ഞതൽപ്പം കൂടി പോയി,. അല്ലെങ്കിലും അമ്മുവല്ലലോ തെറ്റ് ചെയ്തത് !
“മോനെ കണ്ണാ ഒരു മിനിറ്റ് !”
അവൻ സേതുവിനൊപ്പം പുറത്തേക്കിറങ്ങി,…
“ദേ,.ഈ നെഞ്ചിന്റെ ചൂട് പറ്റി വളർന്നതാ എന്റെ അമ്മൂ,.. ന്റെ ഭാനു പോയ ശേഷം അവളുടെ അച്ഛനും അമ്മയുമെല്ലാം ഞാനായിരുന്നു ” സേതുവിന്റെ ശബ്ദം ഇടറി,.. കാർത്തിക്ക് മറുപടി പറഞ്ഞില്ല,…
“ഇത്ര പെട്ടന്നൊരു പറിച്ചുമാറ്റം ഉണ്ടാകുമെന്ന് കരുതിയില്ല,. എന്നെ പിരിഞ്ഞു അവൾ എവിടെയും നിന്നിട്ടില്ല,.. അത്ര വല്ല്യ വാശിക്കാരിയൊന്നും അല്ലെന്റെ മോള്,. പക്ഷേ ചിലപ്പോൾ,. ദേഷ്യമൊക്കെ കാണിക്കും,. പിണങ്ങും,. അതവൾക്ക് വിഷമം വരുമ്പോഴാ, അല്ലാണ്ട് സ്നേഹിക്കാൻ മാത്രേ അറിയുള്ളൂ,. പിന്നെ അവളുടെ പ്രായം,. ഞാൻ പറയാതെ തന്നെ അറിയാലോ മോനെല്ലാം !”
“അറിയാം അങ്കിൾ,… ”
“പക്വത ആയി വരുന്നതേ ഉള്ളൂ,. എന്റെ പാതി ജീവനെ ഞാൻ മോന്റെ കയ്യിലേൽപ്പിച്ചിട്ട് പോകുവാ ! നന്നായി നോക്കണേ !”
“അങ്കിൾ വിഷമിക്കണ്ട,.. അമ്മു എന്റെ അടുത്ത് സേഫ് ആയിരിക്കും,.. ഐ പ്രോമിസ് യൂ !”
“എന്നാ പിന്നെ നിങ്ങൾ കിടന്നോളു,.. ഗുഡ് നൈറ്റ് ”
“ഗുഡ് നൈറ്റ് അങ്കിൾ,… ” അവൻ പുഞ്ചിരിച്ചു,..
അമ്മുവിനെ വിഷമിപ്പിക്കണം എന്ന് മനസ്സ് കൊണ്ടാഗ്രഹിച്ചതല്ല പക്ഷേ,… കാർത്തിക്ക് മുറിയിലേക്ക് നടന്നു
******
“അമ്മൂ,.. ”
“അമ്മു അല്ല,. ഭവ്യ അങ്ങനെ വിളിച്ചാൽ മതി,… ”
“ഐ ആം സോറി !”
അമ്മു,. ബെഡ് ഷീറ്റും തലവണയും അവന്റെ നേരെ നീട്ടി,… അവൻ വാങ്ങിച്ചു,..
അവൾ ഒന്നും മിണ്ടാതെ ബെഡിൽ ഇരുന്നു, ..
കാർത്തിക്ക് കതക് കുറ്റിയിട്ടു,..
“കുറ്റിയിടണ്ട,.. ”
“അതെന്താ ?”
“ഇടണ്ടന്ന് പറഞ്ഞില്ലേ ?”
“എന്റെ അമ്മൂ,.. ഞാനതിന് നിന്നെക്കേറി പീഡിപ്പിക്കാനൊന്നും പോണില്ല,.. നമുക്കിടയിലെ പ്രശ്നം ഇവിടെ ഈ മുറിയിൽ മതി,. ബാക്കിയുള്ളോരെ കൂടി അറിയിക്കേണ്ട,. അവർക്ക് മുൻപിൽ നമ്മൾ ഐഡിയൽ കപ്പിൾസ് ആയിരിക്കും,.. ജസ്റ്റ് ആക്ടിംഗ് !”
“അല്ലെങ്കിലും അഭിനയിക്കാൻ നിങ്ങൾ പണ്ടേ മിടുക്കനാ,.. ”
“നീയെന്താ പറഞ്ഞേ ?”
“ഒന്നും പറഞ്ഞില്ല,.. കൂടുതൽ എന്നെക്കൊണ്ടൊന്നും പറയിക്കാതിരിക്കുന്നത് തന്നെയാ നിങ്ങൾക്ക് നല്ലത്,.. ”
“കൂടുതൽ നീ എന്ത് പറയാനാടി ? നിന്റെ വായിലെന്താ പഴമായിരുന്നോ, കല്യാണത്തിന് ഇഷ്ടമല്ലായിരുന്നെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണമായിരുന്നു.. ”
കാർത്തിക്ക് പൊട്ടിത്തെറിച്ചു !
“ഹലോ മിസ്റ്റർ കാർത്തിക്ക്,. എന്താ പറഞ്ഞേ ഇഷ്ടമല്ലെന്ന് പറയണമായിരുന്നെന്ന്… നിങ്ങളെന്തിനാ പിന്നെ ഇഷ്ടമല്ലാത്ത കല്യാണത്തിന് സമ്മതിച്ചത് ?”
“അത് !” അവന് ഉത്തരമില്ലായിരുന്നു,…
“എന്താ അപ്പോ നിങ്ങളുടെ വായിലും പഴമായിരുന്നോ ? അതോ നിങ്ങളുടെ അച്ഛനെ പേടിച്ചിട്ടോ ?”
“അമ്മൂ ഇനഫ്…. ” അമ്മുവിന്റെ കൈകൾക്ക് മേൽ അവൻ പിടി മുറുക്കി,.
“കാർത്തിക്ക് പ്ലീസ് ”
അമ്മുവിന്റെ മിഴികൾ നിറഞ്ഞൊഴുകി,… അവന് പെട്ടന്ന് സേതുവിന് കൊടുത്ത വാക്കുകൾ ഓർമ്മ വന്നു,.. അവൻ പതിയെ പിടിയയച്ചു,..
“നോക്കമ്മൂ,. എനിക്ക് നിന്നോട് തർക്കിക്കണമെന്നോ, വഴക്കുണ്ടാക്കണമെന്നോ യാതൊരു നിർബന്ധവും ഇല്ല,. നിന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞാനും വരില്ല അതേപോലെ എന്റെ കാര്യങ്ങളിൽ ഇടപെടാൻ നീയും വന്നേക്കരുത് !”
കാർത്തിക്ക് കട്ടിലിൽ കയറി കിടന്നു,… അമ്മു കരഞ്ഞുകൊണ്ട് നിലത്തിരുന്നു,. എപ്പോഴോ ഉറക്കത്തിലേക്ക് അവളും മയങ്ങി വീണു,…
“അമ്മൂ,… അമ്മൂ !”
വാതിലിൽ മുട്ടൽ കേട്ടാണ് കാർത്തിക്ക് കണ്ണു തുറന്നത്,..
സേതു മാധവനാണ്,.. പോകാൻ ഇറങ്ങിയതാവും,.. അവൻ അമ്മുവിനെ തിരഞ്ഞു,..
നിലത്ത് വെറും തറയിൽ കിടന്നുറങ്ങുന്ന അമ്മുവിനെ കണ്ട് അവന് കുറ്റബോധം തോന്നി,…
“അമ്മൂ,.. എണീക്ക്,.. ദാ സേതു അങ്കിൾ വിളിക്കുന്നു,… ”
അമ്മു ആലസ്യത്തിൽ കണ്ണു തുറന്നു,..
“സേതു അങ്കിൾ,… ”
അവൾ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു,.. കാർത്തിക്ക് അവൾക്ക് നേരെ കൈ നീട്ടി,.. കൈ അനക്കാൻ കഴിയുന്നില്ല,…
“എന്താമ്മൂ ?” അവൻ കയ്യിൽ തൊട്ടതും അവൾ വേദനയാൽ കരഞ്ഞു,..
“അയ്യോ,.. ”
“നോക്കട്ടെ,… ”
“തൊടല്ലേ,.. പ്ലീസ് !”
“ദേ അങ്കിൾ ഇറങ്ങാനായി എന്ന് തോന്നണു,… ”
“എനിക്ക് എണീക്കാൻ പറ്റുന്നില്ല !” കാർത്തിക്ക് എന്ത് ചെയ്യണമെന്നറിയാതെ നിന്നു,.
“ഒരു മിനിറ്റ്,.. ”
അമ്മു കാർത്തിക്കിനെ നോക്കി,. അടുത്ത നിമിഷം അവൻ അമ്മുവിനെ കൈകളിൽ കോരിയെടുത്തു,..
“അയ്യോ എന്താ ഈ കാണിക്കുന്നത് ?”
ഒരു നിമിഷത്തേക്ക് ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു,…. അവൻ അമ്മുവിനെ നോക്കി നിന്നു,..
“കാർത്തിക്ക്,.. പ്ലീസ് ഓപ്പൺ ദി ഡോർ,.. അച്ഛൻ ഇറങ്ങാനായി !”
“ഓ,. സോറി,… ” അവനവളെ നിലത്ത് നിർത്തി ശേഷം വാതിൽ തുറന്നു,..
“അമ്മൂ,… ” സേതു വിളിച്ചു,…
അമ്മു പുഞ്ചിരിക്കാൻ ശ്രമിച്ചു…
“ഞാൻ ഓക്കേ ആണ് അച്ഛാ,.. അച്ഛൻ പോയിട്ട് വരൂ !”
“അമ്മൂ ഞാൻ,… ”
“പ്ലീസ്,.. ഇനി എന്റെ അടുത്തൊന്നും സംസാരിക്കല്ലേ,. ” അമ്മു വാതിലടച്ചു,…
സേതു മിഴികൾ തുടച്ചു,…
“എന്റെ മോളെ വേദനിപ്പിക്കില്ലാ എന്ന് വിശ്വസിക്കുവാ ഞാൻ,… ”
സേതു രവീന്ദ്രന്റെ കൈകളിൽ മുറുകെ പിടിച്ചു,… ലതിക ദുഃഖത്താൽ മുഖം താഴ്ത്തി,..
”
“സേതു ധൈര്യമായി പോയി വരൂ,. അമ്മുവിനെ ഞാൻ നോക്കും എന്റെ മകളെ പോലെ,… ”
രവീന്ദ്രന്റെ ഈ മാറ്റം എന്തിനെന്ന് ഊഹിക്കാൻ പോലും കഴിയാതെ ലതിക നിന്നു,…
“എന്നാ ഞാൻ ഇറങ്ങട്ടെ .. ”
എല്ലാവരോടും യാത്ര പറഞ്ഞ് വിങ്ങുന്ന ഹൃദയവുമായി സേതുമാധവൻ കാറിൽ കയറി
******
“നീയെന്താ ഈ ചെയ്തത് അമ്മു ? അങ്കിളിനോട്,… ”
“ഹീ ഈസ് മൈ ഫാദർ,… അച്ഛനെന്നെ അറിയാം !”
“എന്ന് കരുതി,…”
“എന്ന് കരുതി എന്താ കാർത്തി ?” സേതു മാധവന്റെ കാർ ഗേറ്റ് കടന്നു പോകുന്നതും നോക്കി ജനലരികിൽ അവൾ നിന്നു,….
“അമ്മൂ,.. ഐ വാണ്ട് ടു ടോക് ടു യൂ,.. ”
“വേണ്ട കാർത്തി,.. പറയാൻ പോകുന്നത് എന്താണെന്ന് എനിക്ക് നന്നായി അറിയാം,.. നിങ്ങൾ ആദ്യമേ പറഞ്ഞത് പോലെ എന്നെ എന്റെ വഴിക്ക് വിട്ടേക്ക്,.. ഞാനൊരിക്കലും നിങ്ങൾക്ക് നല്ലൊരു ഭാര്യയായിരിക്കില്ല,.. നിങ്ങളെനിക്ക് നല്ലൊരു ഭർത്താവും !”
അമ്മു പറഞ്ഞ ഓരോ വാക്കും ശരിയാണ് ,.. താനൊരിക്കലും അവൾക്ക് നല്ലൊരു ഭർത്താവായിരിക്കില്ല ! നടുവിൽ വലിയൊരകലം സൃഷ്ടിച്ച് കട്ടിലിന്റെ ഇരുവശത്തുമായി അവർ കിടന്നു,…
*******
കാർത്തിക്ക് തന്നെ ചുറ്റി പിടിച്ച അമ്മുവിന്റെ കൈകളെടുത്ത് മാറ്റി,.. അവൻ ക്ലോക്കിൽ നോക്കി,.. എട്ട് മണി,…
“ഓ ഗോഡ് എട്ട് മണിയായോ !” അവൻ എഴുന്നേൽക്കാൻ തുടങ്ങിയതും അമ്മു ഒന്നുകൂടി അവനോട് ചേർന്നു കിടന്നു,.
“അമ്മൂ,… ” അവൻ തട്ടി വിളിച്ചു,..
“മ്മ്,… ”
“എട്ട് മണി ആയി,. എണീക്ക് !”
അമ്മു ഞെട്ടലിൽ പിടഞ്ഞെഴുന്നേറ്റു,…
“ഞാനെന്താ ഇവിടെ? ” അവൾ കാർത്തിക്കിനെ നോക്കി,..
“ആ ബെസ്റ്റ്,.. ഞാനൊരു ബെഡ് കോഫീ ഒക്കെ പ്രതീക്ഷിച്ചു !”
“നിങ്ങൾ എന്റെ മുൻപിൽ അഭിനയിക്കേണ്ട കാര്യമൊന്നുമില്ല,. ”
“അപ്പൊ ബോധം വന്നു !” അവൻ ബാത്ത് ടൗവൽ എടുത്ത് ബാത്ത് റൂമിലേക്ക് കേറുവാനായി തുടങ്ങിയതും,. അമ്മു ഇടയ്ക്ക് കയറി !
“എനിക്ക് കുളിക്കണം !”
“പറ്റില്ല ഞാനല്ലേ ആദ്യം കേറിയത് !”
“എന്ന് കരുതി !”
“എന്നാ നീ കുളിച്ചോ !”
അവൻ ഷവർ തുറന്നു,.. അമ്മുവിന്റെ മേലാകെ നനഞ്ഞു,. അമ്മു തണുത്ത് വിറച്ചു,.. അത് കണ്ട കാർത്തിക്ക് ചിരിച്ചു കൊണ്ട് ഇറങ്ങിയതും അമ്മു കാൽ വെച്ചു തടഞ്ഞു,.. കാർത്തിക്ക് നിലത്തേക്ക് വീണു,… അമ്മു ബക്കറ്റിൽ ഇരുന്ന വെള്ളം കോരി അവന്റെ തലയിലൊഴിച്ചു,…
“തണുപ്പെന്താണെന്ന് മോനും കൂടി ഒന്നറിയ്യ് !”
അമ്മു തല തുവർത്തി ഇറങ്ങി,. കാർത്തിക്ക് എഴുന്നേൽക്കാൻ പാടുപെട്ടു,..
**********
” ഇന്നലെ രണ്ടാളും ഉറങ്ങിക്കാണില്ല അല്ലേ? ”
എല്ലാവരുടെയും നോട്ടം സ്റ്റെപ്പ് ഇറങ്ങി വരുന്ന നവദമ്പതികളിലേക്കായിരുന്നു ! ബാല പെട്ടന്ന് അടുക്കളയിലേക്ക് പോയി,. അമ്മുവിന്റെ ഹൃദയം പിടഞ്ഞു,… കാർത്തിക്കിനൊപ്പം അമ്മുവും കഴിക്കാനായി ഇരുന്നു,..
“ആദ്യം ഭർത്താവിന് വിളമ്പിക്കൊടുത്തിട്ട് വേണം ഭാര്യമാർ കഴിക്കാൻ !” കല്ല്യാണിയമ്മ പറഞ്ഞു
“അതൊക്കെ പഴയ ഓരോരോ ആചാരങ്ങളല്ലേ മുത്തശ്ശി,. അല്ലേ കണ്ണേട്ടാ? ആ ചട്ട്ണി ഒന്നെടുത്തു തരുവോ? ”
അമ്മുവിന്റെ ആ പ്രതീക്ഷിക്കാതെയുള്ള മറുപടിയിൽ എല്ലാവരും ഒന്നമ്പരന്നു,. കാർത്തിക്ക് ചട്ട്ണി എടുത്തു കൊടുത്തു,…
“കുറച്ച് ഒഴിച്ചാൽ മതീട്ടോ !” അമ്മു തന്നോട് പകരം വീടുകയാണെന്ന് കാർത്തിക്കിന് മനസിലായി,. അവൻ ചട്ട്ണി ഒഴിച്ച് കൊടുത്തു,..
രവീന്ദ്രൻ അവളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു, അവളുടെ പ്രവർത്തികൾ രവീന്ദ്രന് ഒട്ടും ഇഷ്ടമായില്ല എന്ന് ലതികയ്ക്ക് തോന്നി !
“ഇനഫ് ഇനഫ് !” അമ്മു കഴിച്ചു തുടങ്ങി,. കാർത്തിക്ക് ചുറ്റും എല്ലാവരുടെയും കണ്ണുകൾ തങ്ങളിലാണ്,..
“എന്ത് പറ്റി എല്ലാവർക്കും,.. കഴിക്ക് !”
അപ്പോഴുണ്ടായ നിശ്ശബ്ദതക്ക് വിരാമമിട്ടത് രവീന്ദ്രനാണ് !
“കാർത്തി,… വേഗം ഡ്രസ്സ് ഒക്കെ പാക്ക് ചെയ്‌തോളൂ,… ഇന്ന് ഈവെനിംഗ് ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്,. ബാംഗ്ലൂർക്ക് !”
അമ്മു ഞെട്ടലിൽ കാർത്തിക്കിനെ നോക്കി,….
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഈ കഥയുടെ 4-ആം ഭാഗം എവടെ?
Part 4 miss ayi poyathanu.
http://aksharathalukal.in/2019/05/parijatham-pukkumbol-part-4.html