“ഹലോ കണ്ണേട്ടാ,.. ഞാൻ അമ്മൂന്റെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നു,. അത് കൊണ്ടാ ഇതിലേക്ക് വിളിച്ചത് !”
കാർത്തിക്കിന് ശ്വാസം നേരെ വീണു,.
“ആ പറയ് ബാലേച്ചി,. ചാർജ് തീർന്നത് കൊണ്ട് ഓഫ് ആയിപ്പോയതാ !”
കാർത്തിക്ക് പതിയെ കട്ടിലിൽ ഇരുന്നു,.. റൂം വല്ലാതെ വൃത്തികേടായിരിക്കുന്നു… താൻ കഷ്ടപ്പെട്ടെടുത്ത ഫോട്ടോഗ്രാഫ്സ് എല്ലാം,… അവന് വല്ലാത്ത നഷ്ടബോധം തോന്നി,. എങ്കിലും ശ്രീയ്ക്ക് തന്നോട് അങ്ങനൊരിഷ്ടം അതാണവനെ കൂടുതൽ തളർത്തിയത്,. ശ്രീ ഫോണിലേക്ക് വിളിച്ചപ്പോൾ താൻ വീണ്ടും അവളുടെ അടുത്ത് കള്ളം പറയുകയായിരുന്നെന്നാവും അമ്മു ചിന്തിച്ചിട്ടുണ്ടാവുക,…
“ഞാൻ വിളിച്ചത്,.. മുത്തശ്ശിയ്ക്ക് പെട്ടന്നൊരു വയ്യായ്ക വന്നു,. ഞങ്ങളിപ്പോൾ ഹോസ്പിറ്റലിലാ ഉള്ളത് !”
അമ്മു ഞെട്ടലിൽ കാർത്തിക്കിനെ നോക്കി,.
“എന്ത് പറ്റീതാ മുത്തശ്ശിക്ക്? ” അവൾ ഉത്കണ്ഠയോടെ ചോദിച്ചു,..
“പെട്ടന്നൊരു നെഞ്ചുവേദന പോലെ,. അപ്പൊ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു, ഇപ്പോ ഐ സി യൂ വിലാ ഉള്ളത് !”
“അയ്യോ !”
“നിങ്ങളെ രണ്ടാളെയും കാണണമെന്നാ പറയണത് !”
കാർത്തിക്ക് അമ്മുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു,…
“സീരിയസ് ആണോ ശ്രീ? ”
“ക്രിട്ടിക്കൽ ആണ് കണ്ണേട്ടാ !”
“ശരി,. ഞാനൊന്ന് അച്ഛനെ വിളിക്കട്ടെ,.. എന്നിട്ട് വിളിക്കാം !”
“ശരി കണ്ണേട്ടാ !”
കാർത്തിക്ക് രവീന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു,.
“കാർത്തി,. ഞങ്ങളിവിടെ അല്പം ലോക്ക് ആണ്,. തൽക്കാലം നീയും അമ്മുവും കൂടി പൊയ്ക്കോ,. എന്നിട്ട് അവിടെ എത്തിയിട്ട് വിളിക്ക് !”
“ശരി അച്ഛാ !”
അവൻ തിരിഞ്ഞു നോക്കിയപ്പോൾ മുറിയിൽ അമ്മു ഉണ്ടായിരുന്നില്ല,. അവൻ അവളുടെ റൂമിൽ ചെന്ന് നോക്കിയപ്പോൾ അമ്മു പാക്കിങ്ങിലാണ്,… അവന് സമാധാനമായി,..
“അച്ഛൻ നമ്മളോട് പോവാനാ പറഞ്ഞത്,. ഞാൻ ടിക്കറ്റ് ഉണ്ടോ എന്ന് നോക്കട്ടെ !”
“മ്മ്, ഡ്രസ്സ് ഒരുമിച്ച് പാക്ക് ചെയ്താൽ പോരെ? ”
“മതി എനിക്ക് പ്രശ്നമൊന്നുമില്ല, പിന്നെ എന്റെ ഡ്രസ്സ് അവിടെ ഷെൽഫിൽ ഇരിപ്പുണ്ട്,
പിന്നെ റൂമിലേക്ക് കയറുമ്പോൾ ശ്രദ്ധിക്കണം,. ആകെ മെസ് ആയിക്കിടക്കുവാ !”
അമ്മു അത് കേട്ടില്ലെന്ന പോലെ പാക്കിംഗ് തുടർന്നു,..
അവൻ റൂമിലേക്ക് ചെന്നപ്പോൾ അലമാരയിൽ നിന്നും ഡ്രസ്സ് എടുക്കാൻ കഷ്ടപ്പെടുന്ന അമ്മുവിനെ ആണ് കണ്ടത്,..
“നിൽക്ക് ഞാനെടുത്ത് തരാം !”
“കാർത്തി,.. സൂക്ഷിച്ച് !”
“എന്നോടുള്ള സ്നേഹം കൊണ്ടല്ലെന്നറിയാം !”
“അറിയാലോ,. പിന്നെന്തിനാ ചോദിക്കണത്? ”
“നിന്നോടാരാ ഇതൊക്കെ നശിപ്പിക്കാൻ പറഞ്ഞത്, ഇപ്പോ എന്തൊക്കെ ബുദ്ധിമുട്ടാണെന്ന് നോക്കിക്കേ !”
പെട്ടന്ന് അവന്റെ കാലിൽ ഒരു ചില്ല് കുത്തിക്കേറി,…
“ഞാൻ പറഞ്ഞതല്ലേ കാർത്തി സൂക്ഷിച്ചു വരാൻ,… സെപ്റ്റിക് ആവാൻ സാധ്യത ഉണ്ട്, ഫസ്റ്റ് എയ്ഡ് ബോക്സ് എവിടെ? ”
“ആ ഡ്രോയിൽ ഉണ്ട് !”
അമ്മു പതിയെ ആ ചില്ല് കഷ്ണം വലിച്ചൂരി മരുന്ന് വെച്ചു കൊടുത്തു,..
“വേദനിപ്പിക്കുന്നതും നീ ശുശ്രൂഷിക്കുന്നതും നീ,. വല്ലാത്തൊരു കാരക്ടർ ആണുട്ടോ അമ്മൂ നീയ് ”
“അത് നിങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല,. ഇപ്പോ നാട്ടിലേക്ക് പോവേണ്ടത് എന്റെ കൂടെ ആവശ്യവാ,. ദാറ്റ് ‘സ് ഇറ്റ് !”
“അതെനിക്കറിയാം,. എന്തായാലും സമയം കളയണ്ട,.. റെഡി ആയിക്കോ ഇറങ്ങാം ക്യാബ് ബുക്ക് ചെയ്തിട്ടുണ്ട്… പിന്നെ ധ്യാൻ ഭായിയെ വിളിച്ചു പറഞ്ഞിട്ടുണ്ട്,. വണ്ടി നാളെ അജിത്തിനെ ഏൽപ്പിക്കാൻ !”
അമ്മു തലയാട്ടി,….
*********
“രാമേട്ടനോട് വരാൻ പറയണോ കാർത്തി? ”
“വേണ്ട നമുക്കൊരു ടാക്സി വിളിച്ചു പോകാം,. അവിടെ എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾ കാണില്ലേ? ”
“മ്മ്മ് !”
“നീ പിന്നെ ശ്രീയെ വിളിച്ചു ചോദിക്ക് ഏത് ഹോസ്പിറ്റലിൽ ആണെന്ന് !”
ആ പേര് കേട്ടതും അമ്മു പെട്ടന്ന് നിരാശയായി,..
“എന്നാ വേറെയാരെയെങ്കിലും വിളിച്ചു ചോദിക്ക് !”
“ഫോണിൽ ചാർജ് ഇല്ല !”
“നിനക്കതൊന്ന് ചാർജ് ചെയ്‌തൂടെ അമ്മൂ,. നീയത് പിന്നെ എന്തിന് കൊണ്ട് നടക്കുവാ? ”
“എനിക്കതിന് 24 മണിക്കൂറും വിളിക്കാൻ ബോയ്ഫ്രണ്ട് ഒന്നും ഇല്ലല്ലോ, ഫോൺ ചാർജ് ചെയ്യാൻ !”
തനിക്കിട്ട് തങ്ങിയതാണ് അവളെന്ന് അവന് തോന്നി…
******
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഭാമയും, ശ്രീരാഗും, ബാലയും രാമേട്ടനും മാത്രമേ ഉണ്ടായിരുന്നുള്ളു,. അമ്മുവിനെ കണ്ടതും ഭാമ കരയാൻ തുടങ്ങി,…
“എങ്ങനുണ്ട് ആന്റി മുത്തശ്ശിക്ക്? ”
“ഇപ്പോ അൽപ്പം ആശ്വാസമുണ്ട്,. കുറച്ചു മുൻപ് ബോധം വന്നപ്പോഴും നിങ്ങളെയാ ചോദിച്ചത്,… ”
അമ്മുവും, കാർത്തിക്കും ഒരുമിച്ച് അകത്തു കയറി,…
“മുത്തശ്ശി !” കാർത്തിക്ക് വിളിച്ചു,…
“വന്നോ എന്റെ കുട്ടികൾ? ”
അവർ അവശയായിരുന്നു,…
“ഭാനുവിനോട് ഞാൻ ചെയ്ത തെറ്റ്,. എന്റെ കുട്ടീനോടും മുത്തശ്ശി ചെയ്തുവെന്ന് തോന്നാം,. പക്ഷേ അതാണ് ഏറ്റവും വലിയ ശരിയെന്ന് പിന്നീടെന്റെ കുട്ടികൾക്ക് മനസിലാവും !”
രണ്ടു പേർക്കും അതിനെക്കുറിച്ച് കേൾക്കാൻ പ്രേത്യേകിച്ചു താല്പര്യമൊന്നും ഉണ്ടായിരുന്നില്ല,…
“ഭഗവാൻ മഹാദേവൻ ചേർത്ത് വെച്ചതാ നിങ്ങളെ,.. എന്നെന്നേക്കുമായി !”
തുടങ്ങി മുത്തശ്ശിയുടെ ഓരോരോ പഴംപുരാണം. കാർത്തി താല്പര്യമില്ലാത്തത് പോലെ നിന്നു,…
“നിങ്ങൾ ഒരിക്കലും പിരിയില്ലെന്ന് മുത്തശ്ശിക്ക് വാക്ക് താ !” അമ്മുവും കാർത്തിക്കും എന്ത് ചെയ്യണമെന്നറിയാതെ നിന്നു…
“വാക്ക് താ !” കല്ല്യാണി അവരെ പ്രതീക്ഷയോടെ നോക്കി…
“പേഷ്യന്റിനെ അധികം സ്‌ട്രെയിൻ ചെയ്യിപ്പിക്കണ്ട !” സിസ്റ്റർ പറഞ്ഞു,. രണ്ടും കല്പ്പിച്ചു അമ്മു കല്ല്യാണി മുത്തശ്ശിയുടെ കൈകൾക്ക് മേൽ വലതുകൈ ചേർത്ത് വെച്ചു,. കാർത്തിക്ക് അവളെ വിശ്വാസമാവാതെ നോക്കി,.
“കണ്ണാ !” അവർ വിളിച്ചു,. അമ്മു അവനെ അപേക്ഷയെന്നപോലെ നോക്കി,.. മറ്റുവഴിയില്ലാതെ അവനും കൈ നീട്ടി,..
കല്ല്യാണി ഇരുവരുടെയും കൈകൾ തമ്മിൽ ചേർത്ത് വെച്ചു,…
“സന്തോഷമായി മക്കളേ ഈ മുത്തശ്ശിക്ക്,. കഴിഞ്ഞ ജന്മങ്ങൾ പോലെ ഇനിയുള്ള ഓരോ ജന്മവും ഈശ്വരൻ നിങ്ങളെ ചേർത്ത് വെക്കട്ടെ !”
അമ്മു പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി,.
“നമ്മുടെ തെക്കിനിയിലെ പൂജാമുറിയിൽ ഒരു പഴയ താളിയോലക്കെട്ടുണ്ട്,.. അതിൽ,….. ” കല്ല്യാണി ഒന്ന് നിർത്തി,…
“അതിലെന്താ മുത്തശ്ശി? ” കാർത്തി ചോദിച്ചു,… കല്ല്യാണി മുത്തശ്ശിക്ക് അനക്കമില്ല,..
“മുത്തശ്ശി,.. മുത്തശ്ശി,… ” അമ്മു വിളിച്ചു,… അവർ അനങ്ങാതെ കിടന്നതേ ഉള്ളൂ,.
“ഡോക്ടർ,… ” കാർത്തിക്ക് വിളിച്ചു,…
“ഷീ ഈസ് നോ മോർ !” ഡോക്ടർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം അറിയിച്ചു,.
അമ്മു തളർച്ചയിൽ കാർത്തിക്കിന്റെ കൈകളിൽ മുറുകെ പിടിച്ചു,…
“രണ്ടു പേരും ഒന്ന് പുറത്തേക്കിറങ്ങി നിൽക്കാമോ? ”
“വാ അമ്മു,. “കാർത്തിക്ക് അവളെ വിളിച്ചു പുറത്തേക്കിറങ്ങി,… അമ്മുവിനെന്തോ ആ ഷോക്കിൽ നിന്ന് മുക്തി നേടാനായില്ല,.. ആദ്യം അമ്മ പിന്നെ മുത്തശ്ശി ! രണ്ടു പേരും തന്റെ കൺമുമ്പിലാണ് ! കാർത്തിക്ക് അമ്മുവിനെ ചേർത്ത് പിടിച്ചു,…
“മോനെ കണ്ണാ !” ഭാമ അവനെ പ്രതീക്ഷയോടെ വിളിച്ചു,.
“മുത്തശ്ശി പോയി ആന്റി !”
പിന്നീട് അവിടെ ഒരു കൂട്ടക്കരച്ചിലായിരുന്നു,..
******
ചടങ്ങുകൾ പൂർത്തിയായി,. രവീന്ദ്രനാണ് ചിതയ്ക്ക് തീ കൊളുത്തിയത്,…
കാർത്തിക്ക് റൂമിലേക്ക് ചെന്നപ്പോൾ അമ്മു കിടക്കുകയായിരുന്നു,…
“എന്താ അമ്മൂ,.. എന്തെങ്കിലും കഴിക്ക് !”
“എനിക്കൊന്നും വേണ്ട കാർത്തി,… ”
“പോവേണ്ടവർ പോയി,. എന്ന് കരുതി നീ ഭക്ഷണം കഴിക്കാതിരുന്നിട്ടെന്താ കാര്യം? ”
“കഴിക്കാൻ തോന്നണില്ല കാർത്തി? ”
“അതൊന്നും പറഞ്ഞാൽ ശരിയാവില്ല,. എണീറ്റു വാ !”
“എനിക്കങ്ങടേക്ക് വരാൻ പറ്റില്ല കാർത്തി!”
“അതെന്താ? ”
“എനിക്ക് പീരിയഡ്‌സ് ആയി,… ”
“അതിനിപ്പോ എന്താ,. ഇങ്ങനെ ആയിരിക്കുമ്പോൾ നന്നായി ഭക്ഷണം കഴിക്കണം,.. വേറെന്തെങ്കിലും വാങ്ങിക്കണോ? ”
“വേണ്ട,. എന്റെ കയ്യിൽ ഉണ്ട് !”
“എന്നാ പിന്നെ ഞാൻ അമ്മയെ പറഞ്ഞു വിടാം !”
“മ്മ് !”
അമ്മു വേദന കടിച്ചമർത്തി കിടന്നു,..
“അയ്യോ ഇനി ഇപ്പോ എന്താ ചെയ്യാ,.. തൽക്കാലത്തേക്ക് ഔട്ട്‌ഹൗസിലേക്ക് മാറാം !”
ലതിക പറഞ്ഞു,..
“അതൊന്നും ശരിയാവില്ല,. ഇവളവിടെ തനിച്ചോ? അതും ഈ വയ്യാണ്ടിരിക്കുമ്പോ !”
“തനിച്ചോ,. ഞങ്ങളെല്ലാം അവിടെയാ ഏഴ് ദിവസങ്ങൾ കഴിച്ചു കൂട്ടുക,.. ”
“എന്തെങ്കിലും ഒരാവശ്യം വന്നാൽ വിളിച്ചാൽ കൂടി കേൾക്കില്ല,. അതൊന്നും വേണ്ട !”
“കണ്ണാ ഇതൊരു മരണവീടാണ്,. ഇവിടെ പല ചടങ്ങുകളും നടക്കാനുള്ളതാ,. അത് കൊണ്ട് ഇവിടെ നിൽക്കാൻ പറ്റില്ല !”
“അമ്മ തൽക്കാലം ആരോടും പറയാൻ നിൽക്കണ്ട,.. അമ്മൂന് കഴിക്കാനുള്ള ഫുഡും,. ഇത്തിരി ചൂടുവെള്ളവും കൊണ്ട് തരാവോ,. ഇവിടെ നിൽക്കാൻ പറ്റില്ലെങ്കിൽ നാളെത്തന്നെ ഞങ്ങൾ ബാംഗ്ലൂർക്ക് തിരിച്ചു പൊക്കോളാം !”
“എന്നാ കണ്ണൻ ഇവിടെ നിൽക്കണ്ട,.. പോയി കുളിച്ചിട്ട് വന്നോളുക? ”
“എന്തിന്? ഞാൻ ഇവിടെ തന്നെ നിന്നോളാം, പിന്നെ കുറച്ചു മുൻപല്ലേ കുളിച്ചത്? ”
“നിനക്ക് പുലയുള്ളതാണ്,. അമ്മൂനെ തൊട്ടതും പിടിച്ചതുമൊക്കെയല്ലേ? ”
“അമ്മയ്ക്ക് പറ്റുമെങ്കിൽ ഞാൻ പറഞ്ഞത് ചെയ്തു താ,. അമ്മുവിനെങ്ങാനും വയ്യാണ്ടായാലോ,.. സോ ഞാൻ ഇവിടെ തന്നെ കിടന്നോളാം !”
“നിനക്ക് പറഞ്ഞാൽ മനസിലാവില്ലെങ്കിൽ നിന്റെ ഇഷ്ടം പോലെ ചെയ്യ് !” ലതിക മുറിക്ക് പുറത്തേക്കിറങ്ങി,…
“പൊയ്ക്കൂടാരുന്നോ കാർത്തി,.. ആചാരങ്ങളൊന്നും തെറ്റിക്കണ്ട !”
“ഓ ആചാരങ്ങളിൽ വിശ്വാസമുള്ള ഒരാള് വന്നേക്കുന്നു,.. ” അമ്മു അനങ്ങാതെ കിടന്നു,. വേദന അസഹ്യമാവുന്നുണ്ട്,…
“കണ്ണാ,.. വാതിൽ തുറക്ക് !”
“അമ്മ വിളിക്കുന്നു !” ഭക്ഷണവുമായി ലതികയാണ്,…
“താങ്ക് യൂ മോം !”
“ആരും അറിയണ്ട,… മിണ്ടാതിരിക്ക് !”
“ഇതിലിപ്പോ ഇത്ര ഒളിച്ചും പാത്തും ചെയ്യാൻ ഇപ്പോ എന്താ ഉള്ളത്? ”
“നിന്നോട് തർക്കിക്കാൻ ഞാനില്ല കണ്ണാ !” അവൻ പുഞ്ചിരിയോടെ വാതിലടച്ചു,…
“അമ്മു,.. വാ എണീക്ക്,.. എന്തെങ്കിലും കഴിക്ക് !”
“എനിക്ക് വേണ്ട കാർത്തി,.. ”
“മര്യാദക്ക് എണീറ്റ് കഴിച്ചോ,. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് !”
അമ്മു ഒരു വിധത്തിൽ എഴുന്നേറ്റിരുന്നു,..
“ദാ കഴിക്ക് !”
“പ്ലീസ് കാർത്തി !”
“അല്ലമ്മൂ എല്ലാ തവണയും നീയിങ്ങനെയാണോ? ഭക്ഷണം കഴിക്കാറില്ലേ? ”
“അപ്പോൾ അച്ഛൻ വാരിത്തരും !” അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു,…
“ഇനി അതും പറഞ്ഞു കരയാനൊന്നും നിൽക്കണ്ട,.. വാരിത്തന്നാൽ കഴിക്കുമെങ്കിൽ ഞാൻ വാരിത്തരാം !”
അവൻ ഒരു ഉരുള ഉരുട്ടി അവൾക്ക് നേരെ നീട്ടി,… അമ്മു കഴിച്ചു,.. ക്ഷീണം കൊണ്ടവൾ അവന്റെ ചുമലിലേക്ക് തല ചായ്ച്ചു,…
“ഒന്നെണീറ്റിരിക്കാൻ ശേഷിയില്ലാത്തവളെയാ ഔട്ട് ഹൗസിൽ കൊണ്ട് കിടത്തുന്നത് !”
“മതി കാർത്തി !”
“മര്യാദക്ക് ഭക്ഷണം കഴിച്ചോ,. ഇല്ലേൽ എന്റെ കയ്യീന്ന് നിനക്ക് തല്ല് കൊള്ളും !”
“ശരിക്കും മതിയായിട്ടാ !”
“എന്നാൽ പിന്നെ വാ കഴുകിക്കോ !”
കാർത്തിക്ക് അവളെ പുതപ്പ് പുതപ്പിച്ചു,…
“ഗുഡ് നൈറ്റ് !”
“എന്റെ കാല് വേദനിക്കുന്നു കാർത്തി !”
അവൻ കാൽ തിരുമി കൊടുത്തു,…
“അല്ലമ്മൂ,. ഈ കാല് വേദന,.. അത് ഉള്ളത് തന്നെ ആണല്ലോ ലെ? ”
“എന്തേ? “,
“അല്ല നിന്റെ കാര്യായതോണ്ട് പറയാൻ പറ്റൂല്ല ചിലപ്പോൾ കാല് പിടിപ്പിക്കാൻ ഉള്ള ഉദ്ദേശമായിരുന്നെങ്കിലോ? ”
“കാർത്തി എന്നാൽ കാലു തിരുമ്മണ്ട !”
“ഞാൻ ചുമ്മാ പറഞ്ഞതാണേ,… കണ്ണടച്ച് കിടന്നോ,… ”
“കാർത്തി ഇന്നെന്റെ കൂടെ കിടക്കുവോ? ”
“എന്തിനാ? മുത്തശ്ശിക്ക് കൊടുത്ത വാക്ക് പാലിക്കാനാണോ? ”
“അയ്യടാ അതിനൊന്നുമല്ല,.. മുത്തശ്ശിക്ക് വാക്ക് കൊടുത്തത്,. അപ്പോൾ എന്തോ അങ്ങനെ ചെയ്യാനാ തോന്നിയത്. പിന്നെ,.. ”
“പിന്നെ? ”
“കാർത്തി അടുത്ത് നിൽക്കുമ്പോൾ എനിക്കൊരു ആശ്വാസമുണ്ട് !”
“മ്മ്, അധികം അതിൽ ആശ്വാസം കണ്ടെത്താണ്ടാട്ടോ !”
“എന്നാ വേണ്ട ഒന്നിറങ്ങി പോ !”
“നീ ചൂടാവല്ലേ,.. ഇത്തിരി നീങ്ങി കിടക്ക്,… ”
അമ്മു അൽപ്പം നീങ്ങിക്കൊടുത്തു,..
“പ്രകോപിപ്പിക്കരുത് !”
“എന്ത്? ”
“ഒന്നൂല്ല,.. ന്റെ കുട്ടി ഉറങ്ങിക്കോളൂ,… !”
അമ്മു അവന്റെ കൈ തന്റെ ഉടലിനോട് ചേർത്ത് വെച്ചു,….
കാർത്തിക്ക് അത്രയും പ്രതീക്ഷിച്ചില്ല,. അവനെ ആകെ വിയർത്തിരുന്നു,..
“എന്താ അമ്മു ഇത്? ”
“പ്ലീസ് കാർത്തി,.. അങ്ങനെ കൈ വെയ്ക്കുമ്പോൾ എനിക്ക് വയറു വേദന അറിയാൻ പോലും പറ്റണില്ല,.. !”
ആകെ പെട്ടെന്ന് കാർത്തിക്കിന് തോന്നി,..
“അല്ലമ്മൂ,. ഈ കൈ വെയ്ക്കുമ്പോൾ വയറു വേദന കുറയണത് എന്ത് ലോജിക്കാ? സേതു അങ്കിൾ ഇങ്ങനെ ചെയ്തു തരാറുണ്ടോ? ”
“ഛീ,.. എന്തൊക്കെയാ ഈ ചോദിക്കണത്? ”
“എന്ത്, ചോറ് വാരിതരാറുണ്ടെന്ന് നീയല്ലേ പറഞ്ഞേ,. അതേപോലെ,… ഞാൻ ഇതിന്റെ പിന്നിലുള്ള ലോജിക് അറിയാനാ ചോദിച്ചത്? ”
“ഹീ ഈസ് മൈ ഫാദർ യാർ !”
“അപ്പോൾ സ്‌പെഷ്യാലിറ്റി എനിക്കാണ് !”
“ഐ ഡോണ്ട് നോ,. എന്തായാലും കാർത്തി അടുത്തുള്ളപ്പോൾ ഞാൻ വേദന അറിയുന്നില്ല,…മേ ബീ സൈക്കളോജിക്കൽ ഫാക്ട്സ് വല്ലതും ആവാം ! ”
“ആ എന്തായാലും അധികം പ്രോത്സാഹിപ്പിക്കണ്ട !”
“എന്ത്? ”
“നിന്റെ മൈൻഡ്ൽ തോന്നുന്ന ഇത്തരം സൈക്കളോജിക്കൽ ഫാക്ട്സിനെ !”
“ഓ,.. ” അമ്മു പതിയെ കണ്ണുകളടച്ചു,… കാർത്തിക്ക് അവളോട് ഒന്നുകൂടി ചേർന്നു കിടന്നു,…
*********
“കാർത്തി,.. മുത്തശ്ശി പറഞ്ഞ ആ താളിയോലക്കെട്ട് ഒന്നെടുത്തിട്ട് വരുവോ? ”
“എന്തിനാ? ”
“അല്ല എനിക്ക് പൂജാമുറിയിൽ കേറാൻ പറ്റില്ലല്ലോ !”
“നിനക്ക് വല്ല വട്ടുമുണ്ടോ അമ്മു,. മര്യാദയ്ക്ക് മലയാളം പോലും വായിക്കാനറിയാത്ത നീയാണോ വർഷങ്ങൾ പഴക്കമുള്ള താളിയോലക്കെട്ട് വായിക്കാൻ പോണത്? ”
“എനിക്ക് മലയാളം ഒക്കെ വായിക്കാനറിയാം !”
“എന്നാൽ എടുത്തിട്ട് വരാനെനിക്ക് സൗകര്യമില്ല,.. വേഗം ഇറങ്ങണം,. നാളെ കോളേജിൽ പോകാനുള്ളതാ !”
“ഓ കാമുകിയെ കാണാനായിരിക്കും !”
“അതേ,. നിനക്കെന്തെങ്കിലും നഷ്ടമുണ്ടോ? ”
“രാവിലെയേ എന്റടുത്ത് വഴക്കടിക്കാൻ വരണ്ട കാർത്തി,… ”
“ഞാനാണോ വന്നത്,. നീയല്ലേ പ്രിയയുടെ കാര്യം പറഞ്ഞത്? ”
“ഓ,. ഇപ്പോ എനിക്കായി കുറ്റം,. ”
“ആ നിനക്ക് തന്നെയാ കുറ്റം,. നിന്റെ അടുത്ത് ഞാനാദ്യമേ പറഞ്ഞതാ എന്റെ കാര്യങ്ങളിൽ ഇടപെടാൻ വന്നേക്കരുതെന്ന് !”
“അപ്പോൾ നിങ്ങളുടെ എല്ലാ തോന്നിവാസത്തിനും നേരെ ഞാൻ കണ്ണടക്കണമെന്നാണോ? ”
“ഞാൻ എന്ത് തോന്നിവാസം കാണിച്ചെന്നാ,.. പ്രിയ ഈസ് മൈ ലവർ,.. അവളെക്കാൾ വലുതായി ഈ ലോകത്തെനിക്ക് ഒന്നുമില്ല !”
കാർത്തിക്കിന്റെ പുറകിൽ ബാല,. അമ്മു ഞെട്ടിപ്പോയി,…
“ബാലേച്ചി !”
“ഇന്നലെ തൊട്ട് തുടങ്ങീതാ ബാലേച്ചി. ബാലേച്ചി എന്നും പറഞ്ഞ്,. ഏതോ കാലത്ത് ആരോ ഒന്ന് ചിരിച്ചു കാണിച്ചു എന്നും പറഞ്ഞു അവനെ ആത്മാർത്ഥമായി അങ്ങ് പ്രേമിച്ച്,. അവനെയും കാത്തിരിക്കുന്ന മണ്ടികളായ പെൺകുട്ടികൾ ഇന്നത്തെ കാലത്തുണ്ടോ എന്നെനിക്കറിയില്ല !”
“പ്ലീസ് കാർത്തി,.. ഇനഫ്,. !” അമ്മുവിന്റെ കണ്ണ് നിറഞ്ഞു,. അവളവന്റെ കൈ പിടിച്ചു…
“എന്താ? ”
അമ്മു രണ്ടും കൽപ്പിച്ചു അവനോട് തിരിയാൻ പറഞ്ഞു..
മുന്നിൽ ബാലയെ കണ്ട കാർത്തി അന്ധാളിച്ചു നിന്നു,..
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission