ക്ലാസ്സിൽ കയറിയ നച്ചു ഗീതികയോട് ചൂടായി..
നച്ചു : ഡി കോപ്പേ നിനക്കെന്തിന്റെ കേടായിരുന്നു.. ഇന്നത്തോടെ നിന്റെ മേലുള്ള അവന്റെ ചൊറി ഞാൻ തീർത്തേനെ..
ഗീതിക : അല്ലേൽ തന്നെ അവൻ പ്രശ്‍നം ഉണ്ടാക്കാൻ വേണ്ടി നടക്കുവാ.. കോളേജിൽ വെച്ച് നീ കൂടി തുടങ്ങല്ലേ നച്ചു
പിന്നീടവൾ ഒന്നും മിണ്ടിയില്ല…
ഗീതിക : അല്ല നിന്റെ നീരാവി വന്നില്ലേ..
നച്ചു അവളെ കണ്ണുരുട്ടി കാണിച്ചു… വേറെ ഒന്നുമല്ല അവളുടെ ക്ലാസിൽ ഒരു ബുജി ഉണ്ട്.. ഐ മീൻ ഈ ബുദ്ധിജീവിയെ..നീരവ്.. ഗീതിക കളിയാക്കി വിളിക്ക നീരാവി എന്നാണ്.. ആ സാധനത്തിന്റെ കൂടെ നച്ചുവിന് ഒരു.. ഒരു..ഒരിത്.. ഹാ ഏത്.. അതന്നെ പ്രേമം.. വൺവേ ആണെന്നു മാത്രം… അവനാണേൽ ആരെയും മൈൻഡ് ചെയ്യൂല്ല..
ഇജ്ജാതി കൊലമാസ്സ് ഐറ്റം ആയ മ്മടെ കൊച്ചിനെ പോലും നോക്കൂല… അതാണല്ലോ നച്ചു അവനെ വായ്നോക്കുന്നത്… വല്ലോം നടക്കോ ആവോ..കണ്ടറിയാം… ആര് ആർക്ക് എന്ന് മുന്നേ എഴുതി വെച്ചിട്ടുണ്ട് എന്നാണല്ലോ വെയ്പ്പ്.. നീരാവി വന്നതും അയ്യോ അല്ല നീരവ് വന്നതും നമ്മുടെ ചട്ടമ്പികല്യാണി ഡീസന്റ് ആയി അവനെ നോട്ടം തുടങ്ങി..ഹും കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ് ഇരുന്നു നോക്കിയിട്ടും അവനൊരു മൈന്റും ഇല്ലന്ന് കണ്ടു നച്ചു മുഖം വെട്ടിച്ചു ഇരുന്നു.. ഗീതിക ചിരിയമർത്തി…
നച്ചു സാർ കാണാതെ ഗീതികയേ ചീത്ത വിളിച്ചു.. ഉച്ച ആയപ്പോൾ അവർ വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് വിഷു ആയത് കൊണ്ട് ഗീതികയോട് വരുമ്പോൾ മാർക്കെറ്റിൽ നിന്നും സാധങ്ങൾ വാങ്ങി വരണം എന്ന് അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു… അത് കേട്ട് ചട്ടമ്പി ബുള്ളറ്റ് മാർക്കറ്റിലേക്ക് വിട്ടു.. മാർക്കെറ്റിൽ നിന്നും കണി വെക്കാനുള്ള സാധനങ്ങൾ വാങ്ങി വരാം എന്ന് പറഞ്ഞു ഗീതിക പോയി.. നച്ചു വണ്ടിക്ക് അരികിൽ കാത്തു നിന്നു.. പെട്ടെന്നാണ് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അടുത്തായി ഒരു കാർ കൊണ്ട് വന്നു നിർത്തിയത്.. നച്ചു കലിയോടെ ചോദിച്ചു..
നച്ചു : എവിടെ നോക്കിയാടാ പുല്ലേ വണ്ടി കൊണ്ട് കയറ്റുന്നെ .. അവന്റെ ഒരു കിണ്ടി…
അതും പറഞ്ഞവൾ കാറിന്റെ സൈഡിൽ ഒരടി കൊടുത്തു..പെട്ടെന്ന് ഡോർ തുറന്നു മുൻസീറ്റിൽ നിന്നും ഒരു തട്ടമിട്ട പെണ്ണിറങ്ങി.. ഒപ്പം ഒരു ചെക്കനും.. അവൻ നച്ചുവിനെ ഒന്നുഴപ്പിച്ചു നോക്കികൊണ്ട് കണ്ണിൽ നിന്നും ഗ്ലാസ് എടുത്തു മാറ്റി തട്ടമിട്ട പെണ്ണിനോടായ് പറഞ്ഞു..
അവൻ : മെഹ്റു പോയി വേഗം സാധനം വാങ്ങി വരണം.. എനിക്ക് ഇവിടെ ഇങ്ങനെ നിൽക്കാൻ പറ്റില്ല.. ആരേലും കണ്ടു അറിഞ്ഞാൽ നിനക്ക് മാത്രമല്ല എനിക്കും പ്രോബ്ലം ആകും..
ആ പെണ്ണ് പറഞ്ഞു .
അവൾ : അങ്ങനെയെങ്കിൽ വിച്ചു കൂടെ വാ ഒരുമിച്ചു പോയി വരാം..
അവൻ ചുറ്റും ഒന്നുനോക്കി പിന്നെ തലയാട്ടി അവൾക്കൊപ്പം നടന്നു.. നച്ചു മനസ്സിൽ പറഞ്ഞു.. ഓഹ് മെഹ്റു ആന്റ് വിച്ചു.. ഇത് ലപ്പ് തന്നെ.. ആ സൽമാഖാന്റെ പതറൽ കണ്ടാൽ അറിയാലോ.. പേടിത്തൊണ്ടൻ..
ഒരല്പം കഴിഞ്ഞു ഗീതിക ഓടിവരുന്ന കണ്ടു നച്ചു അവൾക്ക് അടുത്തേക്ക് ചെന്നു..
നച്ചു : എന്താടി എന്ത് പറ്റി..
ഗീതിക : ഡി വേഗം വാ.. പോകാം.. ആ ജിത്തുവും ഫ്രണ്ട്സും.. അവിടെ.. അവനെന്റെ കയ്യിൽ കയറി പിടിച്ചു..
നച്ചു, : എന്നിട്ട് അവനിട്ട് രണ്ടു പൊട്ടിക്കാതെ നീ മോങ്ങിക്കൊണ്ട് ഇങ്ങു പോന്നോ..
ഗീതിക : ഞാൻ അവനെ തള്ളിയിട്ട് ഓടിയതാ…അവൻ വരും മുന്നേ വാടി പോകാം.. വഴക്ക് വേണ്ട
നച്ചു : അങ്ങനെ ഓടാൻ തുടങ്ങിയാൽ ഓടാൻ മാത്രേ പറ്റൂ.. നീ മാറിനിൽക്ക്..
നച്ചു അവളെ മാറ്റിനിർത്തി തിരിഞ്ഞു നോക്കി മുന്നിൽ ജിത്തു അവൻ ഗീതികയ്ക്ക് നേരെ വന്നു കൈ നീട്ടി പിടിക്കാൻ ഒരുങ്ങിയതും നച്ചു അവന്റെ കൈ പിടിച്ചു വലിച്ചു മാറ്റി രണ്ടുചെവിയും പൊത്തി ഒരടി കൊടുത്തു.. ആഹ് പറയാൻ മറന്നു നമ്മുടെ കൊച്ചെ കരാട്ടെബ്ലാക്ക് ബെൽറ്റാ.. ആ ഒരടിയിൽ ജിത്തുവിന്റെ ചെവിയിൽ എന്തൊക്കൊയോ മൂളുന്ന പോലെ തോന്നി അവന്…
ഇരു കയ്യാലും തല തട്ടികൊണ്ട് അവൻ ദേഷ്യത്തോടെ നച്ചുവിനെ നോക്കി.. പിന്നെ അവളെ അടിക്കാനായി കയ്യോങ്ങി.. നച്ചു വെട്ടിത്തിരിഞ്ഞു സാധങ്ങൾ വാങ്ങി അടുത്തേക്ക് വന്ന ഒരാളിന്റെ കൈയിൽ ഇരുന്ന കവറും സാധനങ്ങളും വാങ്ങി ജിത്തുവിന്റെ മേലെ ആഞ്ഞടിച്ചു കൊണ്ട് അവനെ കാലുയർത്തി ചവിട്ടി..ബഹളം കേട്ട് ആളുകൾ അടുത്തേക്ക് വന്നു.. കൂടെയുണ്ടായിരുന്ന അവന്മാർ ആള് കൂടുന്ന കണ്ടതും പിൻവലിഞ്ഞു.. ജിത്തു എണീറ്റ് ചുറ്റും ഒന്ന് നോക്കി പറഞ്ഞു .
ജിത്തു : നീ ഇത് ഓർത്തു വെച്ചോടി പുല്ലേ.. അനുഭവിക്കും നീ…അനുഭവിപ്പികും ജിത്തു നിന്നെക്കൊണ്ട്..
നച്ചു : ഒന്ന് പോടാ..
അവൻ പെട്ടെന്ന് അവിടെ നിന്നും പോയി.. നച്ചു വണ്ടിയിൽ കയറി തിരിഞ്ഞു ഗീതികയേ നോക്കി പറഞ്ഞു.
നച്ചു : വീട്ടിൽ ചെന്ന് ഇതൊന്നും വിളമ്പരുത്.. നിന്ന് കണ്ണുമിഴിക്കാതെ കയറെടി ഇങ്ങോട്ട്..
ശെടാ ഇവളിത് ആരെ നോക്കി മിഴിച്ചു നിൽകുവാ എന്നും പറഞ്ഞാണ് ചട്ടമ്പി തിരിഞ്ഞു നോക്കിയേ.. നേരത്തെ ജിത്തുവിനെ അടിക്കാൻ ആരുടെയോ കവർ പിടിച്ചു വാങ്ങിയ പച്ചക്കറി ചിന്നിച്ചിതറി കിടക്കുന്നുണ്ട്..ഒപ്പം അതിന്റെ ഉടമസ്ഥനും.. നച്ചു അയാളെ ഒന്ന് നോക്കി..
ഭഗവാനെ ഈ സൽമാഖാന്റെ വെള്ളരിക്കകവർ പിടിച്ചു വാങ്ങിയാണോ ഞാൻ അവനിട്ട് പൊട്ടിച്ചത്..
ആത്മഗതം ഉറക്കെയായി എന്ന് മനസിലായത് അവന്റെ കലിപ്പ് നിറഞ്ഞ നോട്ടം കൊണ്ടാണ്..
ഡി കയറെഡി എന്നും പറഞ്ഞു അവൻ എന്തെങ്കിലും പറയും മുന്നേ നച്ചു ബുള്ളറ്റ് എടുത്തു.. ഗീതികയും..വീട്ടിൽ എത്തുമ്പോൾ ‘അമ്മ ഇല്ല പുറത്തു പോയിരിക്കുകയാണ്.. ഗേറ്റിൽ തന്നെ വല്ലാത്തൊരു നോട്ടമായ് നിൽക്കെയാണ് നരേഷ്.. ആ നിൽപ്പ് കണ്ടു നച്ചു പറഞ്ഞു..
നച്ചു : കൃഷ്ണാ…. ഗംഗ ആണെടാ നൈസ് ആയി പണി പാളിയെന്ന തോന്നുന്ന.. അവൻ വല്ലോം അറിഞ്ഞോ ഭഗവാനെ…
അവൾ വണ്ടി അകത്തേക്ക് കയറ്റി.. ഗീതിക ഇറങ്ങി ഒപ്പം നച്ചുവും….
തുടരും…
മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission