Skip to content

മാംഗ്യല്യം തന്തുനാനേന – 3

mangalyam thanthunanena story

ഗീതിക പോകാൻ തുടങ്ങുന്ന കണ്ട് നരേഷ് പറഞ്ഞു..

നരേഷ് : ഗീതിക അവിടെ നിന്നെ… ഇന്നെന്തായിരുന്നു റോഡിൽ

ഈശ്വരാ പെട്ട്… തീർന്നെടാ നച്ചു നീ തീർന്ന്…സ്വയം പറഞ്ഞു കൊണ്ട് നച്ചു പറയരുത് എന്ന ഭാവത്തിൽ ഗീതികയേ തലയാട്ടി കാണിച്ചു..

നരേഷ് : നിന്നോടാ ചോദിച്ചേ…

ഗീതിക ഒന്ന് ഞെട്ടി.. ഓഹ് ഇവള് ഇപ്പൊ ചരിത്രം ഫുൾ വിളമ്പും.. ആ ഞെട്ടൽ കാണുമ്പോൾ അറിയാലോ.. നച്ചു തലയ്ക്ക് കൈ കൊടുത്തു ഹാളിലെ സ്റ്റെപ്പിലേക്ക് ഇരുന്നു.. ഗീതിക അവന്റെ ദേഷ്യം കണ്ടപ്പോഴേ ഉണ്ടായത് തുറന്നു പറഞ്ഞു.. അവൻ പറഞ്ഞു..

നരേഷ് : ശരി.. ഇത് ഞാൻ നോക്കിക്കോളാം ഇനി അവന്റെ ശല്യം നിങ്ങൾക്ക് ഉണ്ടാവില്ല.. നീ തനിച്ചു പോണ്ട ഞാൻ കൊണ്ടാകാം..

നച്ചു അന്തംവിട്ടു നോക്കി നിൽക്കെ നരേഷ് ബുള്ളറ്റ് എടുത്ത് വന്നു ഗീതികയ്ക് മുന്നിൽ നിർത്തി.. അവൾ തിരിഞ്ഞു നച്ചുവിനെ നോക്കി.. കൂടെപോയ്ക്കോളാൻ നച്ചു കണ്ണാൽ കാണിച്ചു.. ഗീതിക വണ്ടിയിലേക്ക് കയറി.. നരേഷ് വണ്ടി എടുത്തു.. നച്ചുവിന്റെ വീട്ടിൽ നിന്നും കുറച്ചു നടക്കാൻ ഉണ്ട് ഗീതികയുടെ വീട്ടിലേക്ക് . പോകും വഴി നരേഷ് ഒന്നും മിണ്ടിയില്ല എങ്കിലും മിറർ വഴി മുഖം കുനിച്ചിരിക്കുന്ന അവളെ അവൻ ശ്രദ്ധിച്ചു..

അവളുടെ വീടിന് മുന്നിൽ അവളെ ഇറക്കി അവൾ അകത്തേക്ക് പോകും വരെ നരേഷ് പുറത്തു നിന്നു… അവൾ പോയതും അവൻ ഫോൺ എടുത്തു അവന്റെ ഫ്രണ്ട്സിനെ വിളിച്ചു ജിത്തുവിന്റെ കാര്യം ഏല്പിച്ചു..നരേഷ് വീട്ടിൽ എത്തുമ്പോളേക്കും ചട്ടമ്പികല്യാണി കുളിയൊക്കെ കഴിഞ്ഞു അന്തസ്സായി ഫുഡ് കഴിക്കുവാണ്.. അവൻ വന്ന് അവൾക്കരികിൽ ഇരുന്നു.. ‘അമ്മ കേൾക്കാതെ ചോദിച്ചു..

നരേഷ് : നീ വഴിയിൽ കിടന്നു കണ്ണിക്കണ്ട അലവലാതികളോട് തല്ലുണ്ടാക്കാൻ നിൽക്കുന്ന എന്തിനടി.. ഇവിടെ വന്നെന്നോട് പറഞ്ഞാൽ പോരെ.. ചവിട്ടി അവന്റെ നട്ടെല്ലിന്റെ ടവർബോൾട്ട് ഊരില്ലെടി ഞാൻ .

ആഹാ പൊളിച്ചു.. അപ്പൊ ഇത് എന്റെ ചേട്ടൻ തന്നെ…ഒഴുകി കിട്ടിയത് ഒന്നും അല്ല.. അല്ല ചിലനേരത്തു ഇവന്റെ ഡയലോഗ് കേട്ടാൽ ചത്ത് കുഴിയിൽ എടുത്തു വെച്ചേക്കുന്ന ബോഡി വരെ എണീറ്റ് അടി തന്നിട്ട് പോകും… അത്ര ബുദ്ധിയാ… ആലോചിച്ചു ചിരിയോടെ നച്ചു പറഞ്ഞു

നച്ചു : അതെ ആദ്യത്തെ കാര്യം ഞാൻ റോഡിൽ കിടന്നല്ല നിന്നാണ് തല്ലിയത്.. സെക്കൻഡ് അവനൊക്കെ ചെയ്യാൻ പറ്റുന്ന ചെറ്റത്തരം അപ്പൊ ചെയ്യാൻ തുടങ്ങുമ്പോ അത് മൊത്തം സ്വീകരിച്ചിട്ട് വന്നു വീട്ടിൽ പറഞ്ഞിട്ട് എന്തിനാ.. അവന്റെ ഒക്കെ വക ഒക്കത്തു ഒരു ട്രോഫി സംഘടിപ്പിക്കാനോ.. ഡാ ചേട്ടാ പ്രതികരിക്കേണ്ട ഇടത്തു പ്രതികരിക്കണം… ഞാൻ എന്റെ നാത്തൂന് വേണ്ടിയ ഇടപെട്ടത്… ഇല്ലേൽ അവൻ അവളെ കൈവെച്ചേനെ… നീ ആൺകുട്ടി അല്ലെ സ്വന്തം പെണ്ണിനും പെങ്ങൾക്കും നേരെ കൈ പൊക്കിയവനുള്ള മറുപടി പോയി കൊടുക്ക്..

നരേഷിന്റെ മുഖം നാണം കൊണ്ട് ചുവന്നു.. അപ്പൊ ഗീതികയേ നീ എന്റെ പെണ്ണായി ഉറപ്പിച്ചു ല്ലേ… ഓക്കേ. അപ്പൊ ചേട്ടന്റെ തനി നിറം എന്താന്ന് ചേട്ടൻ കാണിച്ചു തരാം..

അതും മനസിൽ പറഞ്ഞു കൊണ്ട് അവൻ എണീറ്റ് പുറത്തേക്ക് നടന്നു… വൈകിട്ട് നേരത്തെ കിടന്നുറങ്ങാൻ കിടന്ന നച്ചുവിന്റെ വാതിലിൽ ആരോ തട്ടുന്ന കേട്ട് അവൾ വാതിൽ തുറന്നു… മുന്നിൽ അച്ഛനെക്കണ്ട നച്ചു പപ്പേ എന്നും പറഞ്ഞു തുളിച്ചാടി അയാളുടെ അടുത്തേക്ക് എത്തി… ശേഖർ അവളെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു നെറുകയിൽ ഒരുമ്മ നൽകി

ശേഖർ : എന്ത് പറ്റി എട്ടുമണി ആയെ ഉള്ളല്ലോ..നേരത്തെ ഉറക്കം പിടിച്ചോ..

നച്ചു : ഇല്ല പപ്പേ.. വെറുതെ കിടന്നു..

ശേഖർ : ഹ്മ്മ് വാ.. പപ്പയ്ക് മോളോട് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്..

നച്ചവിന്റെ ഉള്ളിൽ ഒരു അപായമണി മുഴങ്ങിത്തുടങ്ങി… ഇനി തല്ലു വല്ലോം അറിഞ്ഞു കാണുമോ.. അവൾ അച്ഛനൊപ്പം ഹാളിലേക്ക് ചെന്നു… അമ്മയും ഏട്ടനും അവിടെ ഇരുപ്പുണ്ട്… ഇതെന്തിനുള്ള പണിയാണെന്റെ മുരുകാ.. ദാണ്ടെ വല്ല പണിയും കിട്ടിയാൽ ഉണ്ടല്ലോ സ്ഥിരം കൊണ്ട് വരാറുള്ള ഭസ്മവുമായി ഞാനാ പരിസരത്തു കേറൂല പറഞ്ഞേക്കാം… മനസിൽ സാക്ഷാൽ ഭഗവാനെ ഭീഷണിപ്പെടുത്തികൊണ്ട് നച്ചു അച്ഛനൊപ്പം സെറ്റിയിലേക്ക് ഇരുന്നു..

ശേഖർ : നച്ചു.. നാളെ വിഷു അല്ലെ… നാളെ പപ്പയുടെ ഒരു ഫ്രണ്ടും ഫാമിലിയും വരുന്നുണ്ട്… നല്ല കുട്ടിയായി നിൽക്കണം…

എന്റെ മുരുകാ പെണ്ണുകാണലോ… അപ്പൊ എന്റെ നീരവ്… സമ്മതിക്കില്ല ഞാൻ…വിടില്ല ഞാൻ വിടില്ല…

അവളിരുന്നു പിറുപിറുക്കുന്ന കണ്ട ഹരിത പറഞ്ഞു…

ഹരിത : എടി നിന്നെ പേടിക്കണ്ട.. നിന്നെ പെണ്ണ് കാണാൻ വരുന്നത് അല്ല.. നിന്റെ മരംകേറി സ്വഭാവം അവരുടെ മുന്നിൽ കാട്ടരുത് എന്ന് പറയാൻ വിളിച്ചതാ… അവരുടെ ചെറുക്കൻ ആള് കേമൻ ആണെങ്കിലും നിന്നെപ്പോലെ ഒരു തല്ലിപൊളിയെ അവൻ കണ്ടുകാണില്ല.. അവരുടെ മുന്നിൽ ഞങളുടെ മാനം കളയരുത്…

ഹും സ്വന്തം കൊച്ചിനെയാ ഇങ്ങനെ താഴ്ത്തിക്കെട്ടുന്നത്.. നച്ചു ചുണ്ടു കൂർപ്പിച്ചു അമ്മയെ നോക്കി പറഞ്ഞു

നച്ചു : അതെ ഞാൻ വായും പൂട്ടി എന്റെ മുറിയിൽ ഇരുന്നോളാം എന്നെ ആരും ശല്യം ചെയ്യാൻ വരാതെ ഇരുന്നാൽ മതി… എനിക്ക് കൂട്ടിന് ഞാനേ ഗീതുനെ കൂടി വിളിച്ചോളാം.. അല്ലപിന്നെ

ശേഖർ : ഹേയ് അവരൊക്കെ വരുമെന്നു പറഞ്ഞു എന്റെ മോൾ അങ്ങനെ അടച്ചുമൂടി ഇരിക്കേണ്ട…പിന്നെ ഗീതുമോളെ കൂടി വിളിച്ചോ.. ദേ രണ്ടു ചുരിദാർ ആണ് ഒന്ന് മോൾക്കും ഒന്ന് ഗീതുനും കൊടുക്ക്..

നച്ചുവിന് സന്തോഷം ആയി.. അമ്മയെ കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് അവൾ മുറിയിലേക്ക് ഓടി… കതകടച്ചു കിടന്നു കൊണ്ട് ഗീതികയേ ഫോൺ ചെയ്തു രാവിലെ കണി കണ്ടിട്ട് അമ്പലത്തിൽ വരണം എന്ന് പറഞ്ഞു.. രാവിലെ നരേഷ് അവളെ വന്നു വിളിച്ചു കൊണ്ട് കണി കാണാൻ കൊണ്ട് പോയി… കണി കണ്ടു വിഷുകൈനീട്ടം അച്ഛനിൽ നിന്നും വാങ്ങി ചട്ടമ്പി വീണ്ടും കിടന്നു… പതിവ് സമയം ആയപ്പോൾ കുളിച്ചു ഒരു മെറൂൺ ലാച്ചയും ഇട്ടു അമ്പലത്തിലേക്ക് പുറപ്പെട്ടു..

അവിടെ ചെല്ലുമ്പോൾ ഗീതിക അവളെയും കാത്തു പുറത്തു അരയാൽചുവട്ടിലെ സിമന്റ് തിട്ടയിൽ ഇരിപ്പുണ്ട്.. അവൾ നച്ചുവിനെ ഒന്നുഴപ്പിച്ചു നോക്കി.. ഒരു അവിഞ്ഞ ചിരി പാസ്സാക്കി നമ്മുടെ കൊച്ചു അമ്പലത്തിലേക്ക് കയറി ഒപ്പം ഗീതുവും.. തൊഴുതിറങ്ങി രണ്ടാളും ഒരുമിച്ചു വീട്ടിലേക്ക് നടന്നു..ഗേറ്റ് കടന്നു അകത്തേക്ക് കയറുമ്പോൾ കണ്ടു ഇത് വരെ കാണാത്ത ഒരു സ്കോർപിയോ കിടക്കുന്നത്.. അവർ അകത്തേക്ക് കയറി നോക്കുമ്പോൾ കണ്ടു അച്ഛനോടൊപ്പം സെറ്റിയിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു ആളും അയാളുടെ ഭാര്യ ആണെന്ന് തോന്നുന്ന സ്ത്രീയും.. അകത്തേക്കു വന്ന അവരെ കണ്ടു ഹരിത പറഞ്ഞു..

ഹരിത : വന്നല്ലോ അമ്പലത്തിൽ നിന്ന് നച്ചു..

അത് കേട്ട എല്ലാരും തിരിഞ്ഞു അവളെയും ഗീതുവിനെയും നോക്കി…ഹരിത വന്നു നച്ചുവിനെ പിടിച്ചു പറഞ്ഞു

ഹരിത : ഇതാണ് നച്ചു…നക്ഷത്ര… ഇത് ഇവളുടെ കൂട്ടുകാരിയാ ഗീതിക..മോളെ ഇത് പപ്പയുടെ ഫ്രണ്ട് രാഘവ് ഇത് അദ്ദേഹത്തിന്റെ ഭാര്യ നന്ദിനി… അത് മകനാണ് വിഗ്നേഷ് വിനായക്..

‘അമ്മ അത് പറഞ്ഞു തീർന്നതും ഗീതുവിന്റെ പിടി നച്ചു കയ്യിൽ മുറുകുന്നത് അറിഞ്ഞു നച്ചു അവളെ നോക്കി… അവളുടെ നോട്ടം ഏട്ടന്റെ അരികിലേക്ക് ആണ്.. നച്ചു തിരിഞ്ഞു അങ്ങോട്ടേക്ക് നോക്കി. .

എന്റെ..മുരുകാ

അറിയാതെ നച്ചു വിളിച്ചു പോയി.. ദേ ഇരിക്കുന്നു നരേഷിന് അരികിൽ മാർക്കെറ്റിൽ കണ്ട ആ സൽമാഖാൻ… ഇവനാണോ പപ്പയുടെ ഫ്രണ്ടിന്റെ മോൻ… നച്ചു ഗീതികയേ നോക്കി അവളുടെ കണ്ണുകൾ മിഴിഞ്ഞു ദയനീയമായി നച്ചുവിനെ നോക്കി… അടി, ബുള്ളറ്റ്, കാറിൽ അടിച്ചു തെറി വിളി… നച്ചുവിനു കഴിഞ്ഞ കാര്യങ്ങൾ ഓർത്തതും തലകറങ്ങി…

തുടരും…..

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!