നച്ചു വിഗ്നേഷിനെ ഒന്ന് നോക്കി.. അവന്റെ മുഖം വലിഞ്ഞു മുറുകി ഇരിപ്പാണ്.. അവൻ സ്വയം പറഞ്ഞു..
ഇത്രയും നേരം ഈ ആന്റി വാ തോരാതെ പറഞ്ഞത് ഈ ഭൂലോക കച്ചറയെ കുറിച്ചായിരുന്നോ..ശോ ആന്റി പറഞ്ഞത് കേട്ട് സൽസ്വഭാവി ആണെന്ന് കരുതിയ എന്നെ അടിക്കണം അയ്യോ ഇതാണോ നല്ല കുട്ടി..ഇത് നല്ല കുട്ടി അല്ല കുട്ടിത്തേവാങ്ക് ആണ് ..
അവന്റെ മുഖത്തു ഒരു പുച്ഛം നിറഞ്ഞത് നച്ചു കണ്ടു… അവരുടെ നോട്ടം കൊണ്ടാവണം നന്ദിനി ചോദിച്ചു..
നന്ദിനി : മോൾക് ഇവനെ മുൻപ് കണ്ടു പരിചയം ഉണ്ടോ..
നച്ചു ഒന്ന് ഞെട്ടി… പെട്ടെന്ന് എന്തോ ഓർത്തു അവൻ പറഞ്ഞു
വിഗ്നേഷ് : ഇല്ല അമ്മേ.
നന്ദിനി : അല്ല മോളുടെ നോട്ടം കണ്ടപ്പോ ഞാൻ തെറ്റിധരിച്ചു.. നീ പിന്നെ പെൺപിള്ളേരുടെ മുഖത്ത് പോലും നോക്കില്ലല്ലോ.. അതും എനിക്കറിയാം.. എങ്കിലും നിങ്ങളുടെ നോട്ടം കണ്ടപ്പോ ചോദിച്ചു എന്നെ ഉള്ളൂ
അത് കേട്ടതും നച്ചു അവനെ ഒന്ന് നോക്കി ഒരവിഞ്ഞ ചിരി ചരിച്ചുകൊണ്ട് ഗീതുവിനോട് ഉറക്കെ പറഞ്ഞു..
നച്ചു : ഗീതു നമ്മുടെ ക്ലാസിലെ ആ പുതിയ കൊച്ചിനെ കാണാൻ കൊള്ളാം അല്ലെ..
ഗീതു അന്തം വിട്ടു
ഗീതു : ഏത്..
നച്ചു : ഹാ മെഹ്റു..
അതവൾ പറഞ്ഞത് അവനെ നോക്കിയാണ്. അവന്റെ പുച്ഛച്ചിരി മാറി അവിടെ ഒരു പതർച്ച വരുന്നത് കണ്ട് നച്ചു ഊറിച്ചിരിച്ചു..
ഗീതു അവളുടെ കൈ പിടിച്ചു അമർത്തി.. നച്ചു പറഞ്ഞു
നച്ചു : ശരി ആന്റി.. ഞങ്ങൾ ഇപ്പൊ വരാം..
അവളുമാർ നന്ദിനിയോട് അങ്ങനെ പറഞ്ഞു മുകളിലേക്ക് നടന്നു.. നച്ചു അവനെ ഒന്ന് നോക്കി.. ആകെ വിളറി വെളുത്തുപോയിരുന്നു വിഗ്നേഷ് … റൂമിൽ എത്തിയതും ഗീതു ചോദിച്ചു
ഗീതിക : ഡി ആ ചേട്ടന് നിന്നെ മനസിലായില്ലേ..
നച്ചു : നല്ലത് പോലെ മനസിലായി.. അവന്റെ മുഖത്തെ ആ പുക്ഞ്ഞം നീ കണ്ടില്ലേ..
ഗീതിക : പുക്ഞ്ഞമോ
നച്ചു : ഓഹ് പിശാശ്ശെ പുച്ഛം.. അവനെന്നെ മനസിലായി.. പക്ഷെ അതവൻ മിണ്ടില്ല.. അവന്റെ അമ്മ പറഞ്ഞത് നീയും കേട്ടില്ലേ.. അവൻ പെണ്ണിന്റെ മുഖത്ത് നോക്കില്ല ന്നു.. എന്നിട്ട ഉമ്മച്ചിക്കുട്ടിയും ആയി അവന്റെ ശൃംഗാരം..
ഗീതു : അത് ആ ചേട്ടന്റെ ഫ്രണ്ട് ആയിക്കൂടെ..
നച്ചു : പിന്നെ ഫ്രണ്ടിനെ വീട്ടുകാര് കണ്ടാൽ പ്രോബ്ലം ഉണ്ടാകുമോ.. ഒന്ന് പൊടി പൊട്ടി.. അവന്റെ ആ അങ്കവാലും കൊണ്ടുള്ള പരതിനോട്ടം കാണുമ്പോ അറിയാലോ സംഗതി പ്രേമമാണെന്ന്… അത് മാത്രമല്ല ഇപ്പൊ മെഹ്റു എന്ന് കേട്ടതും അവൻ കാറ്റുപോയ ബലൂൺ ആയത് ഞാൻ കണ്ടു മോളെ…
ഗീതിക : അധികം മുട്ടാൻ പോണ്ട നച്ചു..ആ ചേട്ടൻ നിന്റെ പപ്പയോട് റോഡിൽ വെച്ചുണ്ടായത് വല്ലതും പറഞ്ഞു കൊടുത്താലോ..
നച്ചു : ഓഓഓ ഒരു ചോട്ടൻ.. നീയെന്റെന്നു മേടിക്കും.. അവൻ വല്ല പണിയും എനിക്കിട്ട് വെച്ചാൽ അതിന്റെ അപ്പുറത്തെ പണി ഞാനും പണിയും.. ബാക്കി വരുന്നിടത്തു വെച്ച് കാണാടി മോളെ…
നച്ചു മാറാൻ മറ്റൊരു സ്കർട്ടും ടോപ്പും എടുത്തു ബാത്റൂമിലേക്ക് കയറി.. വേഷം മാറി ഇറങ്ങി വന്നു രണ്ടാളും കൂടി ബാൽക്കെണിയിലേക്ക് വന്നിരുന്നു
പെട്ടെന്നാണ് നരേഷ് അങ്ങോട്ടേക്ക് കയറിവന്നത്.. തൊട്ട് പിന്നാലെ വിഗ്നേഷും.. ഗീതു നച്ചുവിനോട് പറഞ്ഞു
ഗീതു : നീ കേറി ഉടക്കാൻ പോകല്ലേ ടി പ്ലീസ്..
നരേഷ് അവർക്ക് അടുത്ത് വന്നിരുന്നു പറഞ്ഞു..
നരേഷ് : വിനു ഇവിടെ വന്നിരിക്ക്..
അവൻ വന്നു നരേഷിന് അടുത്തായി ഇരുന്നു..നരേഷ് ഗീതികയേ നോക്കി പറഞ്ഞു..
നരേഷ് : ഗീതിക ഒരു കാര്യം പറയാനുണ്ട് ഒന്ന് വന്നേ
അവൻ എണീറ്റ് നിന്നു..ഗീതുവിനോട് ഒപ്പം ചെല്ലാൻ ചെല്ലാൻ നച്ചു കണ്ണ് കാണിച്ചു.. അവൾ എണീറ്റു ചെന്നു..നരേഷ് പറഞ്ഞു
നരേഷ് : ആ ജിത്തുവിന് എത്ര ഫ്രണ്ട്സ് ഉണ്ട്
ഗീതു : മൂന്ന്…. എന്താ.
നരേഷ് : ഹേ ഒന്നുമില്ല…കൊടുത്തത് എല്ലാർക്കും ആയോ എന്നറിയാൻ ചോദിച്ചതാ..
ഗീതു : എന്ത് കൊടുത്ത കാര്യാ..
നരേഷ് : ഹേയ് അതൊന്നുല്ല…
ഈ നേരം വിഗ്നേഷ് നച്ചുവിനെ കണ്ണുരുട്ടി നോക്കിപ്പേടിപ്പിക്കുയായിരുന്നു.. അത് കണ്ട നച്ചു പറഞ്ഞു
നാച്ചു : അധികം നോക്കല്ലേ തന്റെ ബുൾസൈ മിഴിഞ്ഞു താഴെ വീഴും..
വിഗ്നേഷ് പല്ലിറുമ്മി പറഞ്ഞു
വിഗ്നേഷ് : എന്റെ ബുൾസൈ താഴെ വീണാൽ നീ എടുത്തു തരണ്ട.. കൂടുതൽ വിളവ് കാണിച്ചാൽ ഉണ്ടല്ലോ നിന്റെ തനിനിറം ഞാൻ താഴേക്ക് ചെന്ന് വിളിച്ചു പറയും..പറയണോടി
നച്ചു കലിപ്പോടെ പറഞ്ഞു
നച്ചു : പോയി പറ.. എന്നിട്ട് വേണം നിങ്ങടെ അമ്മയോട് മോൻ ശ്രീരാമചന്ദ്രൻ അല്ല ശ്രീകൃഷ്ണൻ ആണെന്ന് പറയാൻ..
അവളുടെ പറച്ചിൽ കേട്ട് വിഗ്നേഷിന്റെ തലയിലെ ബാക്കി കിളി കൂടി പറന്നു പോയി..അവൻ അവളെ ഉഴപ്പിച്ചു നോക്കി.. നച്ചു അവന്റെ കലിപ്പ് നോട്ടം കണ്ടു ടിക് ടോക്കിലെ ഒരു പാട്ടും പാടി എണീറ്റു…
മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ…
മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ.. എന്തിനെന്റെ ബാബു ബാബു ബാബുവേട്ടാ…
നിന്റെ കണ്ണുകൾ
ബുൾസൈ ആവുന്നേ… ബുൾസൈ ആവുന്നേ..
വിഗ്നെഷിനു കലിപ്പ് കൊണ്ട് കയറി.. അപ്പോഴേക്കും ഗീതികയും നരേഷും വന്നു ഗീതു പറഞ്ഞു
ഗീതു : നച്ചു ഞാൻ പോട്ടെ
നച്ചു : അതെന്താ വേഗം പോകുന്നെ..
ഗീതു : ‘അമ്മ കാത്തിരിക്കും നച്ചു
നരേഷ് : വിഷു അല്ലെ ഒരുമിച്ചു സദ്യ ഒക്കെ കഴിച്ച് പോയാൽ പോരെ
ഗീതു : അയ്യോ അത് ഇല്ല… ‘അമ്മ തനിച്ചായിപ്പോകും… ഞാൻ അല്ലെ ഉള്ളൂ.. എന്ത് വിശേഷം ആയാലും അത് അമ്മയോടൊപ്പം..
അവൾ പറഞ്ഞത് കേട്ട് നച്ചു പറഞ്ഞു
നച്ചു : മ്മ്മ്മ് ശരി… പോകുമ്പോ ഞാൻ നിനക്ക് തന്ന ഡ്രസ്സ് എടുക്കാൻ മറക്കല്ലേ.. ഇന്നലെ പപ്പ കൊണ്ട് വന്നതാ നിനക്കും എനിക്കും.. ഇഷ്ടായോ നിനക്ക്
ഗീതു : ഉവ്വ്.. പോട്ടെടി ഞാൻ..
അതും പറഞ്ഞു അവൾ എണീറ്റു.. നച്ചുവും നരേഷ് നിരാശയോടെ മുഖം മാറ്റി.. ഗീതു മുറിയിൽ കയറി ബാഗും ഫോണും ഡ്രെസുമായ് ഇറങ്ങി വരുമ്പോൾ നച്ചു എന്തോ ഓർത്തെന്ന പോലെ പറഞ്ഞു..
നച്ചു : അതെ നീ തനിച്ചു പോണ്ട.. ഞാൻ കൂടി വരാം..
ഗീതു : എന്തെ.. ഇങ്ങനെ ഒരു പതിവ് ഇല്ലായിരുന്നല്ലോ..
നച്ചു : നിന്റെ കാര്യത്തിൽ എനിക്ക് ഒരിത്തിരി പേടി ഉണ്ട്.. എനിക്ക് എന്ത് വന്നാലും ഞാൻ സഹിക്കും.. പക്ഷെ നിനക്ക്. സുഭദ്രാമ്മയുടെ ജീവനാ നീ.. ആ അമ്മയുടെ പ്രതീക്ഷ.. അതുകൊണ്ടാ ഇന്നലെ ഞാൻ ജിത്തൂനെ അടിച്ചേ.. പക്ഷെ അവൻ വെറുതെ ഇരിക്കില്ല.. എന്നെ അവൻ എന്ത് ചെയ്താലും ഞാൻ ഒന്നേറ്റുമുട്ടാൻ നിൽക്കും.. പക്ഷെ നിന്നോട്… ഒറ്റയ്ക്കു പോണ്ട.. ഞാൻ കൂടി വരാം..
അവളുടെ പറച്ചിൽ കേട്ടാണ് ഹരിത വന്നത്.. അമ്മയെ കണ്ട ഗീതിക അടക്കം എല്ലാരും ഞെട്ടി ഗീതു പെട്ടെന്ന് നച്ചുവിനെ തട്ടി.. അവൾ തിരിഞ്ഞു നോക്കി.. ഹരിത രൂക്ഷമായ നോട്ടത്തോടെ ചോദിച്ചു..
ഹരിത : ഇന്നലെ എന്താ ഉണ്ടായേ.. നച്ചു നിന്നോടാ ചോദിച്ചേ..
ആദ്യം ഒന്ന് പതറി എങ്കിലും നച്ചു പറഞ്ഞു
നച്ചു : ഞാൻ ഒരുത്തനെ തല്ലി… ദേ ഇവളെക്കേറി പിടിക്കാൻ നോക്കിയപ്പോ… ആദ്യമായ് ഒന്നും അല്ല അവൻ ഇങ്ങനെ കാണിക്കുന്ന.. ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ..പണവുമില്ല ഉള്ളത് ഒരു പാവം ‘അമ്മ.. അപ്പൊ പിന്നെ ഇവളെ എന്ത് ചെയ്താലും ആരും ചോദിക്കില്ലല്ലോ… അതാ അവൻ.. മിണ്ടാതെ പോരാൻ പറ്റീല.. കൊടുത്തു അടി.
നച്ചുവിന്റെ സംസാരം കേട്ട് ഗീതികയുടെ കണ്ണുകൾ നിറഞ്ഞു.. നരേഷും വിഗ്നേഷും ഹരിതയ്ക്ക് ഒപ്പം പിന്നാലെ വന്ന നന്ദിനിയുടെയും കണ്ണുകൾ നച്ചുവിൽ ആയിരുന്നു.. ഹരിത പറഞ്ഞു..
ഹരിത : മോള് കരയാതെ.. നച്ചു നീയെന്താ ഇത് പപ്പയോട് പറയാത്ത.. നിന്നെ ഞാൻ എപ്പോഴും വഴക്ക് പറയും ശരിയാ.. പക്ഷെ ഇപ്പൊ എന്റെ മോള് ചെയ്തത് ശരിയാണ്.. ഇവളെ ഞാൻ എന്റെ മോളെ പോലെ തന്നെയാ കാണുന്നെ.. ഇനി പറ നച്ചു ഏതാ അവൻ…
നച്ചു : ജിത്തു….
ഹരിത : ഞാൻ ഇപ്പൊ തന്ന പപ്പയോട് പറയാം പോലീസ് സ്റ്റേഷനിൽ വിളിച്ചു പറയാൻ.. നിങ്ങൾ വാ..
അതും പറഞ്ഞു ഹരിത നന്ദിനിയുമായ് താഴേക്ക് പോയി.. ഗീതിക നിറഞ്ഞ കണ്ണോടെ നച്ചുവിനെ നോക്കി.. അവൾ ഗീതുവിന്റെ അടുത്തേക്ക് ചെന്ന് ആ കണ്ണുകൾ തുടച്ചു മാറ്റി കെട്ടിപിടിച്ചു.. എന്തോ ആ കണ്ണീര് നരേഷിന് വല്ലാത്ത ശ്വാസംമുട്ടൽ ആയി തോന്നി.. അതാണ് തന്റെ പ്രണയം എന്ന് ആദ്യമായ് അവന് തോന്നി..
ഒക്കെ കണ്ടു നിൽക്കെയാണ് വിഗ്നേഷ്… കുട്ടിപിശാശ് ആള് കൊള്ളാലോ.. അത്ര പ്രശ്നക്കാരി അല്ല… അതും ചിന്തിച്ചു അവൻ നച്ചുവിനെ നോക്കി… അവൾ ഗീതികയെയും കൂട്ടി താഴേക്ക് പോയി.. ചെല്ലുമ്പോൾ പപ്പ ആരെയോ ഫോൺ ചെയ്യുകയാണ്
ആഹ്.. എപ്പോ.. എവിടെ വെച്ച്.. എന്നൊക്കെ ചോദിക്കുന്നുണ്ട് പപ്പ.. ഫോൺ വെച്ച് കഴിഞ്ഞു എല്ലാരേയും ഒന്ന് നോക്കി ശേഖർ പറഞ്ഞു..
ശേഖർ, : ആ പയ്യൻ ഹോസ്പിറ്റലിൽ ആണ് ഹരിതേ… അവൻ മാത്രം അല്ല അവന്റെ ഫ്രണ്ട്സും.രാത്രി ആരോ തല്ലിയതാണ്.. കൈയിലും കാലിലും ഒക്കെ പൊട്ടൽ ഉണ്ടെന്നു.
ഏഹ് ഇതാരാ മുരുകാ.. അവനെ പഞ്ഞിക്കിട്ടത് എന്ന് ചിന്തിച്ചു കൊണ്ട് നച്ചു നോക്കിയത് നരേഷിന്റെ മുഖത്തേക്ക് നോക്കി… അവൻ ഒരു കള്ളച്ചിരിയോടെ മീശ ഒന്ന് പിരിച്ചു കണ്ണിറുക്കികാട്ടി… അപ്പൊ ജിത്തൂനെ പഞ്ഞിക്കിട്ടത് ചേട്ടൻ തന്നെ… അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു… നരേഷ് മിണ്ടരുത് എന്ന് ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് ആംഗ്യം കാണിച്ചു.. അവൾ തലയാട്ടി.. നരേഷ് പറഞ്ഞു
നരേഷ് : ഗീതികയേ കൊണ്ടാക്കാൻ നീയെങ്ങനെ പോകാനാ പ്ലാൻ.. നടക്കേണ്ട കാർ എടുത്തോ..
ഗീതിക : വേണ്ട… ഞാൻ പൊക്കോളാം.
നച്ചു : തല്ക്കാലം നീ ഒറ്റയ്ക്കു പോണ്ട..ഏട്ടാ ഏട്ടൻ കൊണ്ടാക്കിയാലും മതി..
ശേഖർ : ആഹ് എന്നാൽ നീ കൊണ്ടാക്കിയിട്ട് വാ മോനെ ഗീതുമോളെ..
നരേഷ് തലയാട്ടികൊണ്ട് നോക്കുന്ന കണ്ട ഗീതിക പറഞ്ഞു
ഗീതു : എങ്കിൽ നീ കൂടി വാ നച്ചു.. നമുക്ക് ഒരുമിച്ചു പോയിട്ട് വരാം..
നച്ചു : ഓക്കേ വാ
ശേ ഒറ്റയ്ക്ക് കിട്ടുമല്ലോ എന്ന് സന്തോഷിച്ചതാ.. കുളമായല്ലോ ദേവി.. എന്നും ചിന്തിച്ചു നരേഷ് പറഞ്ഞു
നരേഷ് : ഏഹ് എങ്കിൽ അളിയാ നീയും കൂടി വാ ഇല്ലേൽ നീയിവിടെ ഒറ്റയ്ക്കു ആവില്ലേ
ആദ്യം വേണ്ടന്ന് പറഞ്ഞെങ്കിലും നരേഷിന്റെ നിർബന്ധം കൊണ്ട് വിഗ്നേഷും ഒപ്പം ചെന്നു നരേഷിനൊപ്പം മുന്നിലേക്ക് കയറി … കാറിൽ പിൻസീറ്റിലേക്ക് ഇരുന്നു നച്ചു ഗീതികയോട് പറഞ്ഞു
നച്ചു : ഈ ഏട്ടന് എന്തിന്റെ സൂക്കേടാ… ഈ വെള്ളരിക്കാ കൃഷ്ണൻ അവിടെങ്ങാനും ഇരിക്കില്ലായിരുന്നോ
ഗീതിക : ചുമ്മാതെയിരിയെടി ആ ചേട്ടൻ കേൾക്കും..
നച്ചു : ഹും കേട്ടാൽ പിന്നെ എനിക്കങ്ങു പേടി ആവും.. ഹല്ല പിന്നെ..
അതും പറഞ്ഞു നോക്കിയ നച്ചു കണ്ടത് ഗ്ലാസിൽ കൂടി തന്നെ നോക്കി പല്ലിറുമ്മുന്ന വിഗ്നേഷിനെ ആണ് .
അടിപൊളി…എല്ലാം പൂർത്തിയായി..
എന്ന കമന്റോടെ നച്ചു ഗീതികയേ നോക്കി… ഗീതിക തിരിച്ചും…
തുടരും…
മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission