ഗീതിക അവളുടെ കയ്യ് പിടിച്ചു ഞെരിച്ചു മിണ്ടരുത് എന്ന് കാണിച്ചു…. മ്മ്മ് എന്നാക്കികൊണ്ട് നച്ചു പുറത്തേക്ക് നോക്കി ഇരുന്നു.. കുറച്ചു മുന്നോട്ട് പോയതും നച്ചു നരേഷിന്റെ പുറത്തിട്ട് ഒരടി കൊടുത്തുകൊണ്ട് പറഞ്ഞു
നച്ചു : ഏട്ടാ സ്റ്റോപ്പ് സ്റ്റോപ്പ്..
നരേഷ് കാർ നിർത്തി തിരിഞ്ഞു ചോദിച്ചു
നരേഷ് : എന്താടി പെണ്ണെ
നച്ചു : ദേ ഐസ് ക്രീം… ഞാൻ രണ്ടെണ്ണം വാങ്ങീട്ട് വരാം..
നരേഷ് : ഡി കൊച്ചെ അതൊക്കെ ക്വാളിറ്റി ഇല്ലാത്തത.. വയറു കേടാവും കേട്ടോ..
നച്ചു : ഓ പിന്നെ ദേ ഇവള് തന്ന ശീലമാ.. ഇന്നേവരെ ഒരു കുഴപ്പോം വന്നിട്ടില്ല..
പെട്ടെന്ന് വിഗ്നേഷ് പറഞ്ഞു…
വിഗ്നേഷ് : അല്ലേലും ലോക്കൽസിന് ലോക്കൽ സാധനമേ ചേരൂ
നച്ചുവിന്റെ മുഖം ചുവന്നു കയറി.. നരേഷ് പെട്ടെന്ന് വിഗ്നെഷിന്റെ കൈയിൽ കയറി പിടിച്ചു.. ഗീതിക അവളുടെ തോളിൽ പിടിച്ചു അമർത്തി.. നച്ചു തിരിഞ്ഞവളെ നോക്കി.. നരേഷിന്റെയും ഗീതികയുടെയും ഭാവം കണ്ടു വിഗ്‌നേഷ് അമ്പരപ്പോടെ നച്ചുവിനെ നോക്കി..അവൾ അവനെ കലിയോടെ നോക്കികൊണ്ട് കാറിന്റെ ഡോർ വലിച്ചു തുറന്നു പുറത്തിറങ്ങി വാതിൽ വലിച്ചടച്ചു.. ഡ്രൈവിങ് സീറ്റിന് അടുത്തേക്ക് വന്നു.. ആ കണ്ണുകൾ ചുവന്ന് നീർ പൊടിഞ്ഞിട്ടുണ്ട്.. അവൾ പറഞ്ഞു
നച്ചു : ഞാനും ഇവളും ഒക്കെ ലോക്കൽസ.. ഏട്ടൻ ഈ ഹൈക്ലാസ് മഹാനുമായി പോകാൻ നോക്ക്.. മേലിൽ കാണരുത് നച്ചു ഇയാളെ..അറിയാലോ ഏട്ടന് എന്നെ
അതും പറഞ്ഞു നച്ചു വെട്ടിത്തിരിഞ്ഞു നടന്നു.. ഗീതിക പെട്ടെന്ന് ഡോർ തുറന്നു അവൾക്കൊപ്പം ഓടിയെത്തി.. അവളെ പിടിച്ചു നിർത്തി പറഞ്ഞു
ഗീതിക : ഡി പോട്ടെ ആ ചേട്ടന് അറിയാതെ പറഞ്ഞതല്ലേ.. പ്ലീസ് പ്ലീസ് എന്റെ നച്ചൂസ് അല്ലെ..
നച്ചു : ഒലക്ക.. അവനെ ഇനി നീ ചേട്ടാ എന്ന് വിളിച്ചാലുണ്ടല്ലോ കൊല്ലുമെടി നിന്നെ ഞാൻ.. ആ അലവലാതി വിളിച്ച കേട്ടില്ലേ ലോക്കൽസ് എന്ന്.. അവന്റെ ഈ കാശിന്റെ നെഗളിപ്പ് ഒന്ന് വീണാൽ മതി തീരാൻ. ആരും ഉണ്ടാവില്ല തിരിഞ്ഞു നോക്കാൻ.. ഞാൻ പോണു
ഗീതിക : ശരി.. വല്ലോർക്കും വേണ്ടി നീ വഴക്കിട്ട് പൊയ്ക്കോ.. ഞാനിനി ആരോടും മിണ്ടാൻ വരില്ല.. നീയും വരണ്ട.. ഞാൻ പോവാ..
ഗീതിക പരിഭവത്തോടെ തിരിഞ്ഞു നടക്കാൻ തുടങ്ങി.. പെട്ടെന്ന് നച്ചു അവളുടെ കയ്യിൽ കയറി പിടിച്ചു.. ഗീതികയ്ക്ക് ചെറുതായ് ചിരി വന്നു.. അവൾ തിരിഞ്ഞു നച്ചുവിനെ നോക്കി… നച്ചു അവളെ കെട്ടിപിടിച്ചു പറഞ്ഞു
നച്ചു : ഞാൻ പിണങ്ങിയില്ല.. നീയും പിണങ്ങേണ്ട എന്നോട്..
ഗീതിക ചിരിയോടെ അവളെ പിടിച്ചു മാറ്റി സൈക്കിളിലെ ഐസ്ക്രീം കണ്ണുകൾ കൊണ്ട് കാണിച്ചു.. അതോടെ ഒരു കള്ളച്ചിരിയോടെ രണ്ടും അതിന് അടുത്തേക്ക് ഓടി ചെന്നു.. നച്ചു പറഞ്ഞു
നച്ചു : ചേട്ടാ രണ്ടു മുന്തിരി..
ഈ നേരം അന്തം വിട്ടിരുന്ന വിഗ്നേഷിനോട് നരേഷ് പറഞ്ഞു..
നരേഷ് : അവളിനി കേറൂല.. കലിപ്പായി
വിഗ്നേഷ് : ഡാ ഞാൻ വെറുതെ ഒരു തമാശയ്ക്ക്..
നരേഷ് : ഹേയ്.. അവൾക്ക് അത് കേൾക്കുന്നതെ കലിപ്പാ വിനോ.. പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ റോഡിൽ ഒരു ലോറിക്ക് മുന്നിൽ പെട്ടുപോയ അവളെ രക്ഷിക്കാൻ നോക്കുന്ന ഇടയ്ക്കാണ് ഗീതികയുടെ അച്ഛൻ മരിക്കുന്നത്.. അന്നുതൊട്ട് നച്ചുവിന് അവളാണ് എല്ലാം.. അവളുടെ അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ അവൾക് ആരുടെ മുന്നിലും തലതാഴ്ത്തേണ്ടി വരില്ലായിരുന്നല്ലോ…
അതില്ലാതെയാക്കിയത് നച്ചുവാണെന്നു ഉള്ള തോന്നൽ.. ആ ജിത്തു പണ്ട് നച്ചുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.. നച്ചുവും അവനും ഒക്കെ പഠിച്ചത് ഇവിടെ ഉള്ള ബെസ്റ്റ് പബ്ലിക് സ്കൂളിൽ ആയിരുന്നു.. ഗീതിക ഗവണ്മെന്റ് സ്‌കൂളിലും… പക്ഷെ എന്നും നച്ചു അവളെ കാത്തുനിൽക്കും.. ഒരിക്കൽ അവൻ പറഞ്ഞു നിന്റെ ഈ ലോക്കൽസിനോടുള്ള കൂട്ട്കെട്ട് നിർത്തിക്കൂടെ എന്ന്..
വിഗ്നേഷ് : എന്നിട്ട്
നരേഷ് : നിർത്തി.. പക്ഷെ നിർത്തിയത് അവനുമായുള്ള കമ്പനി ആണെന്ന് മാത്രം ..അവന്റെ മോന്തയ്ക്ക് ഇട്ടു അടിയും കൊടുത്താണ് അവൾ സ്‌കൂൾ മാറി ഗീതികയ്ക് ഒപ്പം ചേർന്നത്.. അന്ന് തൊട്ടേ അവന് ഗീതുവിനോട് കലിപ്പാ.. ഇപ്പൊ നീ അങ്ങനെ പറഞ്ഞപ്പോ ദേഷ്യം ആയതാ അവൾക്ക്.. സാരമില്ല നീ വാ നമുക്കും അവരുടെ കൂടെ നടക്കാം..
വിഗ്നേഷ് തലയാട്ടികൊണ്ട് ഡോർ തുറന്നു ഇറങ്ങി അവന്മാർ അവർക്ക് അരികിലേക്ക് ചെന്നു..അപ്പോഴേക്കും നച്ചുവിന്റെ ദേഷ്യം ഗീതിക മാറ്റി ഐസ്ക്രീം വാങ്ങിയിരുന്നു അത് വാങ്ങി പൈസ കൊടുത്തുകൊണ്ട് ഐസ് വായിലേക്ക് വെച്ച് ഒന്നൂറുമ്പോൾ ആണ് പിന്നിൽ നിന്നും വിഗ്നേഷ് പറയുന്നത്..
വിഗ്നേഷ് : ചേട്ടാ ഞങ്ങൾക്കും രണ്ടു മുന്തിരി
ആ ശബ്ദം കേട്ട് നച്ചു അവനെ തിരിഞ്ഞു നോക്കി.. അവളുടെ മുഖത്തേക്ക് വീണ്ടും കലിപ്പ് നിറഞ്ഞു..വിഗ്നേഷ് അവളെയൊന്ന് നോക്കി ഇളിച്ചു കാണിച്ചു..
നച്ചു : പോടാ പട്ടി..
വിഗ്നേഷ് : ഏഹ് പട്ടീന്നോ… നീ പൊടി തെണ്ടി
നച്ചു ഗീതികയുടെ കയ്യും പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങി.. വിഗ്നേഷിനും നരേഷിനും ചിരി വന്നു.. അവന്മാർ ഐസ് വാങ്ങി ചുണ്ടോട് ചേർത്ത് ഊറികൊണ്ട് അവർക്ക് പിന്നാലെ നടക്കാൻ തുടങ്ങി..
ആലുവ പുഴയുടെ തീരത്തു..
ആരോരും ഇല്ലാ നേരത്തു..
തന്നനം തെന്നി തെന്നി തേടിവന്നൊരു പൈങ്കിളിക്കാറ്റ്..
വിഗ്നേഷിന്റെ പാട്ട് കേട്ട് നച്ചുവിന് ചൊറിഞ്ഞു കയറി..ഗീതികയ്ക് ചിരി വരുന്നുണ്ടായിരുന്നു.. അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി.. ഗീതിക നോക്കിയതും വിനോ അവളോട് സോറി എന്ന് പറഞ്ഞു.. അവൾ സാരമില്ല എന്ന ഭാവത്തിൽ കണ്ണടച്ചു കാണിച്ചു നച്ചുവിന്റെ ദേഷ്യം മാറ്റാൻ പറഞ്ഞു.. അത് സാരമില്ല എന്ന് കാണിച്ചു അവന്മാർ ചിരിയോടെ നടന്നു.. വിഗ്നേഷ് പറഞ്ഞു
വിഗ്നേഷ് : ഡാ നരേഷേ ചില പെങ്കൊച്ചുങ്ങൾ ഉണ്ട്…കാശിന്റെ കുറവേ കാണൂ..എന്ന മുടിഞ്ഞ ഗ്ലാമർ ആണെന്നറിയുവോ… നല്ല സ്വഭാവവും നമ്മുടെ ഈ ഗീതികയേ പോലെ .. അത്പോലെ വേറെ ചിലതുണ്ട് എന്റമ്മേ കണ്ടാൽ രാജകുമാരി വാ തുറന്നാൽ തനി കൂതറ..
നരേഷ് : അതാരാ
വിനോ : ദേ അത് പോലെ ഒരെണ്ണം നിന്റെ നച്ചു
നച്ചുവിന് ചുണ്ടിന്റെ കോണിൽ ഒരു ചിരി
വിരിഞ്ഞു..അവളെ പറയുന്നത് നച്ചു മൈൻഡ് ആക്കിയില്ല.. പക്ഷെ ഗീതികയേ അങ്ങനെ പുകഴ്ത്തി പറഞ്ഞത് അവൾക്ക് സന്തോഷമായി എന്ന് മറ്റു മൂവർക്കും മനസിലായി.. വിഗ്നേഷ് പറഞ്ഞു
വിഗ്നേഷ് : ഗീതികെ എനിക്ക് പെങ്ങമാരൊന്നും ഇല്ല.. നിന്നെ ഞാനിങ്ങു ദത്തെടുക്കട്ടെ.. എന്റെ അനിയത്തിയായി..
ഗീതിക തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു..
വിഗ്നേഷ് : ആഹാ എന്ന ചിരിയാ കൊച്ചെ.. നീ സൂപ്പറാ.. അല്ലെ നരേഷേ..
നരേഷ് : പൊക്കി പൊക്കി പെങ്ങളാക്കി കൊണ്ടുപോയി ബാക്കിയുള്ളോന്റെ കഞ്ഞീൽ പാറ്റയെ പിടിച്ചിടല്ലേ അളിയാ.. ഇന്നലെ രാത്രീ ആ തെണ്ടിയെ വലിച്ചിട്ട് ചവിട്ടി നൂത്തത് ഇതിനെ കണ്ടിട്ടാ..
വിഗ്നേഷ് ചെറുചിരിയോടെ ഗീതികയേ നോക്കി അവൾ അമ്പരപ്പോടെ നരേഷിനെയും.. പറഞ്ഞത് അബദ്ധം ആയ മട്ടിൽ നരേഷ് നാക്ക് കടിച്ചു അവളെയൊന്ന് നോക്കി.. പരസ്പരം ഉള്ള ആ നോട്ടം കണ്ടപ്പോ നച്ചു പറഞ്ഞു
നച്ചു : ഡി നീ എന്റെ ചേട്ടനെ നോക്കി ദഹിപ്പിക്കണ്ട.. അവന് നിന്നെ ഇഷ്ടാ.. കല്യാണം കഴിക്കണം എന്നും ഉണ്ട്.. എനിക്ക് പിന്നെ അതിൽ ഒരു വിരോധവും ഇല്ല.. അമ്മയെയും പപ്പയെയും ഞാൻ നോക്കിക്കോളാം.. നീ എന്റെ നാത്തൂനാവാൻ ഒരുങ്ങിക്കോടി ഉണ്ടക്കണ്ണി..
ഗീതിക അന്തം വിട്ടു എല്ലാരേം ഒന്ന് നോക്കി.. നച്ചു അതും പറഞ്ഞവളെ വലിച്ചു കൊണ്ട് നടന്നു.. നച്ചു വീണ്ടും ഫോമിലായി എന്ന് തോന്നിയപ്പോൾ നരേഷ് പറഞ്ഞു
നരേഷ് : നച്ചുവെ.. പോട്ടെടാ വിട്ടേരെ.. വിനോയ്ക്ക് ഒരു അബദ്ധം പറ്റിയതാ..
നച്ചു ഒന്നും മിണ്ടാതെ തിരിഞ്ഞൊന്നു നോക്കി.. ഗീതികയുടെ വീട് ആയി അവളോട് കേറിപ്പോകാൻ പറഞ്ഞു നച്ചുവും നരേഷും വിനോയും റോഡിൽ നിന്നു.. വീട്ടിൽ കയറാൻ ഗീതിക നിർബന്ധിച്ചു എങ്കിലും വീട്ടിൽ എല്ലാരും കാത്തിരിക്കും എന്നുള്ളത് കൊണ്ട് അവളെ പറഞ്ഞു അകത്തേക്ക് വിട്ട് അവർ തിരിച്ചു നടന്നു.. കാറിന് അടുത്തെത്തിയതും നരേഷ് പറഞ്ഞു
നരേഷ് : നച്ചു കയറ്..
നച്ചു : ഞാനില്ല.. നിങ്ങളങ്ങു പോയാൽ മതി..
അവൾ കാറും കടന്നു മുന്നോട്ട് നടന്നു.. നരേഷ് വിഗ്നേഷിനെ നോക്കി.. അവൻ പറഞ്ഞു
വിനോ : ഒരിത്തിരി എല്ലുമൂപ്പ് കൂടുതലാ നിന്റെ പെങ്ങൾക്ക്..
നരേഷ് : ഇനീപ്പോ എന്താ ചെയ്യാ.
വിനോ ഒന്ന് ചിരിച്ചു..
വിനോ : നീ ഫ്രണ്ടിൽ കയറിക്കോ.. ഞാൻ പിന്നിൽ കയറിക്കോളാം..ഇത്തിരി ബലപ്രയോഗം നടത്തിയാലും നമ്മൾ ഒരുമിച്ചു ഈ കാറിൽ തന്നെ പോകും
നരേഷ് : എന്തിനുള്ള പുറപ്പാടാ അളിയാ നീ.. അവള് കരാട്ടെ ആണ്..
വിനോ : പറഞ്ഞത് കാര്യമായി.. വലിച്ചു വണ്ടിയിൽ ഇട്ടാലുടൻ കയ്യും കാലും ലോക്ക് ചെയ്താൽ മതിയല്ലോ.. നീ വണ്ടിയെട്
നരേഷ് തലകുലുക്കികൊണ്ട് വണ്ടിയെടുത്തു.. കാർ അവൾക്ക് അരികിൽ എത്തിയതും പിന്നിലെ ഡോർ തുറന്നു അവളെ വലിച്ചു അകത്തേക്ക് ഇട്ടു വിഗ്നേഷ്.. പ്രതീക്ഷിക്കാതെ ഉള്ള ആ പ്രവർത്തിയിൽ അതും അവനിൽ നിന്നും അങ്ങനെ ഒന്ന്…നച്ചു അമ്പരന്നു അവനെ നോക്കി..
തുടരും…
മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission