Skip to content

മാംഗ്യല്യം തന്തുനാനേന – 6

mangalyam thanthunanena story

ആദ്യത്തെ അമ്പരപ്പ് മാറിയതും നച്ചു അവനിൽ നിന്നും കുതറാൻ നോക്കി ഉറക്കെ പറഞ്ഞു..

നച്ചു : ടോ വിടെടോ.. ഡാ നരേഷേ വണ്ടി നിർത്തിക്കോ . ഇല്ലേൽ പൊന്നുമോനെ നിന്റെ അടക്കം ഞാൻ നടത്തും..

വിനു അവളെ കാലും കയ്യും കൊണ്ട് ലോക്ക് ചെയ്തു ചിരിയോടെ പറഞ്ഞു

വിനു : അവിടെ അടങ്ങി ഇരിക്ക്… ഒരബദ്ധം പറ്റി അതിന് സോറീം പറഞ്ഞു.. പിന്നെ തലക്കനം എന്തിനാ… പുന്നാര അളിയാ നരേഷേ ഇവള് പറയുന്ന കേട്ട് വണ്ടി എങ്ങാനും നിർത്തിയാൽ നിന്റെ പതിനാറടിയന്തിരം ഞാൻ നടത്തും..

നരേഷ് : അല്ലെ ഇതെന്ത് കൂത്ത്.. നിർത്തിയാലും അടി നിർത്തിയില്ലേലും അടി… നച്ചു അടങ്ങി ഇരിക്ക്.. അവൻ സോറി പറഞ്ഞതല്ലേ വീട്ടിൽ പോയിട്ട് മതി കുറുമ്പ് എടുക്കുന്നത് ഇല്ലേൽ ഇനി എന്റെന്നു വാങ്ങിക്കുവേ നീ..

നരേഷിന് ദേഷ്യം വന്നെന്നു കണ്ട നച്ചു ഒന്നടങ്ങി… പിന്നെ അവന്റെ പിടിയിൽ നിന്ന് കുതറി.. അവൻ വിടാതെ ഇരുന്നതും അവൾ കുനിഞ്ഞു വന്നു അവന്റെ ഇടതു കയ്യിലേക്ക് ആഞ്ഞു ഒരു കടി കൊടുത്തു..

ആഹ് അയ്യോ… പട്ടി… ഡി പുല്ലേ.. ആഹ്

അവൻ നിലവിളിയോടെ നച്ചുവിനെ വിട്ടു അവൾ അവനെ കടിച്ച കടിവിട്ടു നൂന്നു ഇരുന്നു.. വിഗ്നേഷ് അയ്യോ എന്നും പറഞ്ഞു കൈ നോക്കി.. അവളുടെ പല്ലിന്റെ എണ്ണം കൃത്യമായി കിട്ടിയിട്ടുണ്ട്.. മുറിഞ്ഞു ചെറിയ രീതിയിൽ ചോരപ്പാട് വീണു.. നരേഷ് കാർ നിർത്തി തിരിഞ്ഞു നോക്കിയതും വിനു കൈ അവനെ കാണിച്ചു പറഞ്ഞു.

വിനോ : പരട്ട അലവലാതി മരപ്പട്ടി… കടിച്ചു കീറിയെട യക്ഷി.. അളിയാ സത്യം ആയും നിന്റെ പെങ്ങൾ ആണേലും ശരി.. ഇതിന് ഇവക്കിട്ട് ഞാൻ കൊടുക്കും നോക്കിക്കോ..

നച്ചു : താൻ ഒലത്തും… ഒന്ന് പോടാ വെള്ളരിക്ക കൃഷണ..

വിനോ : വെള്ളരിക്ക കൃഷ്‌ണൻ നിന്റെ തന്ത..

നരേഷ് : ഡാ ഡാ.. അവളുടെ തന്ത എന്നുപറഞ്ഞാൽ അതേന്റേം കൂടിയാടാ… ആ പാവത്തിനെ വിളിക്കാതെടാ..

വിനോ : സോറി അളിയാ നീ വണ്ടിയെട്..

നരേഷ് ചിരിച്ചുകൊണ്ട് വണ്ടിയെടുത്തു… നച്ചു ഒന്നും മിണ്ടാതെ രണ്ടാളെയും മാറി മാറി നോക്കി… വിനോ കൈ നോക്കി ഊതി ഊതി അവളെ കലിപ്പിൽ നോക്കി മനസ്സിൽ പറഞ്ഞു

പൊന്നു മോളെ നീ അനുഭവിക്കാൻ ഇരിക്കുന്നെ ഉള്ളൂ..

വീടെത്തി.. നച്ചു ഡോർ തുറന്നിറങ്ങി വീട്ടിലേക്ക് ഓടിക്കയറി റൂമിലേക്ക് പാഞ്ഞു..ഡോർ അടച്ചു കുറ്റിയിട്ട് കട്ടിലിലേക്ക് കിടന്നു… കുറെ കഴിഞ്ഞതും ഹരിത വന്നു വിളിച്ചു.. അവൾ താഴേക്ക് ഇറങ്ങി ചെന്നു.. ആഹാരം കഴിക്കാനായി ഇരിക്കുകയാണ് എല്ലാരും… നരേഷ് അവളെയൊന്ന് നോക്കി.. വിനുവും..
ഫുഡ് കഴിക്കുമ്പോ മുഴുവൻ വിഗ്നേഷ് അവളെ കലിപ്പിച്ചു നോക്കി…

അവന്റെ നോട്ടം ഒക്കെ നച്ചൂന് പിന്നെ ഏഹേ ലൈൻ ആണ്.. നീ നോക്കിയാൽ എനിക്കെന്താടാ എന്ന ഭാവത്തിൽ ഫുഡും തട്ടി അവൾ റൂമിലേക്കു പോയി.. കുറെ കഴിഞ്ഞു രാഘവും നന്ദിനിയും വിഗ്നേഷും പോകാനിറങ്ങി യാത്ര പറയാനെന്നോണം ഹരിത നച്ചുവിനെ താഴേക്ക് വിളിച്ചു.. ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയ അവളുടെ ഇടതു കയ്യിൽ പിടിച്ചു പിന്നിലേക്ക് തിരിച്ചു കൊണ്ട് വിഗ്നേഷ് പറഞ്ഞു..

വിനോ : ഇറങ്ങി വരും എന്നറിയാവുന്ന കൊണ്ട് കാത്തു നിന്നതാ ഞാൻ… എന്റെ കൈ വേദനിപ്പിച്ചതിന്റെ പകുതി എങ്കിലും തരണ്ടേ..

അതും പറഞ്ഞവൻ കൈ നന്നായി പിടിച്ചു മുറുക്കി.. നച്ചുവിന് നല്ലത് പോലെ വേദനിച്ചു അവൾ കാലു കൊണ്ട് അവനെ അടിച്ചിടാൻ നോക്കിയെങ്കിലും നടന്നില്ല… താഴേന്ന് ഹരിത വീണ്ടും വിളിച്ചത് കേട്ട് വിഗ്നേഷ് അവളുടെ പിടി വിട്ടു താഴേക്ക് ഇറങ്ങിപ്പോയി.. പോകുമ്പോൾ അവൻ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി.. നച്ചുവിന്റെ കണ്ണുകൾ വേദന കൊണ്ട് നിറഞ്ഞിരുന്നു.. അവൾ കൈ നോക്കി.. ചുവന്ന് പാട് വീണു കിടക്കുന്നു കയ്യിൽ..അവൾ കണ്ണുതുടച്ചു താഴേക്ക് ഇറങ്ങി വന്നു…നന്ദിനി അവളെ ചേർത്തു പിടിച്ചു ഹരിത പറഞ്ഞു

ഹരിത : അതെ മറ്റന്നാൾ വൈകിട്ട് എല്ലാരും വരണം..മോനോടും കൂടിയ..

വിഗ്നേഷ് : എന്താ ആന്റി മറ്റന്നാൾ…

ഹരിത : അന്നിവളുടെ ബർത്തഡേ ആണ് മോനെ…

വിഗ്നേഷ് അവളെ ഒന്ന് നോക്കി പറഞ്ഞു..

വിഗ്നേഷ് : അഡ്വാൻസ് ഹാപ്പി ബേഡേ

നച്ചു അവനെ എരിക്കും പോലെ ഒന്ന് നോക്കി.. അവൻ വല്ലാതെയായി..
വേണ്ടായിരുന്നു എന്ന് തോന്നി അവന്.. അവള് ആണ് തുടക്കം മുതൽ കലിപ്പ് ആക്കിയത് അതാണ് താനും… അവൻ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.. അവർ മടങ്ങി.. നച്ചുവിന് അവനോടുള്ള കലി പതഞ്ഞു പൊങ്ങി…

മറ്റന്നാൾ നീയിങ്ങു വാ.. തരാം ഞാൻ പണി എന്നും പറഞ്ഞവൾ കിടക്കാൻ പോയി.. പതിവ് പോലെ പിറ്റേന്ന് കോളേജിൽ പോകുമ്പോൾ ഗീതികയോട് തലേന്ന് നടന്നതെല്ലാം പറഞ്ഞു അവൾ..

ഗീതിക : എന്റെ കൊച്ചെ നീയി കടിച്ചു കീറുന്ന സ്വഭാവം നിർത്തിക്കോ കേട്ടോ.. ഇല്ലേൽ കെട്ടിക്കൊണ്ട് പോണവൻ തല്ലികൊല്ലും നിന്നെ..

നച്ചു : ഉം അന്ന് ഞാൻ അവന്റെ കൈ തല്ലിയൊടിക്കുകേം ചെയ്യും.. നാളെ നീ നോക്കിക്കോ അവനുണ്ട് പണി ആ വിഗ്നേഷ് വിനായകന്…

നച്ചു അതും പറഞ്ഞു പല്ലിറുമ്മി.. ഈശ്വരാ ഇവളിതെന്തിനുള്ള പുറപ്പാടാ എന്ന ഭാവത്തിൽ ഗീതു അവളെ നോക്കി… പിറ്റേന്ന് പിറന്നാൾ ആയോണ്ട് അമ്പലത്തിൽ ഒന്ന് പോയിട്ട് ഉച്ചവരെ കോളേജിലും കയറി തിരികെ പോരാം എന്ന് കരുതി നച്ചുവും ഗീതുവും രാവിലെ വീട്ടിൽ നിന്നും ഇറങ്ങി.. അമ്പലത്തിൽ കയറി തൊഴുതു കോളേജിൽ എത്തി..പിറന്നാൾ ആണെന്ന് അറിഞ്ഞു ബഹളം വെച്ച ക്ലാസ്സിലെ പിള്ളേർക്ക് ക്യാന്റീനിൽ നിന്നും ചെറിയൊരു ട്രീറ്റ് കൊടുത്തു അവർ വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് നീരവ് അവളെ നക്ഷത്ര എന്ന് വിളിക്കുന്നത്.. അവർ തിരിഞ്ഞു നോക്കി..അവൻ അവർക്ക് അരികിലേക്ക് വന്നു.. നച്ചു എന്തോ ടെൻഷൻ കൊണ്ട് ഗീതികയുടെ കയ്യിൽ മുറുകെ പിടിച്ചു.. നീരവ് പറഞ്ഞു

നീരവ് : നക്ഷത്ര ഹാപ്പി ബർത്ത്ഡേ ടോ..

നച്ചു : താങ്ക്സ് നീരവ്..

നീരവ് : നക്ഷത്ര എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്… ഇറ്റ്സ് പേഴ്സണൽ

അവൻ ഗീതികയേ ഒന്ന് നോക്കി…അവൾ ഗീതികയേ നോക്കി.. പിന്നെ പറഞ്ഞു

നച്ചു : പറഞ്ഞോ നീരവ്.. ഗീതു എന്റെ ബെസ്റ്റി ആണ്..അവൾ അറിയാതെ ഒന്നും എനിക്കില്ല…

നീരവ് : അതെനിക്ക് അറിയാം..ഇന്ന് തന്റെ പിറന്നാൾ അല്ലെ.. അത് പറയാൻ ഇന്നാണ് ബെസ്റ്റ് ഡേ എന്ന് തോന്നി..പറയാൻ ഉള്ളത് വേറെ ഒന്നും അല്ലെടോ.. എനിക്ക് തന്നെ ഇഷ്ടാണ്.. തനിക്ക് അതെന്നോട് ഉണ്ടെന്ന് ഒരു തോന്നൽ.. ബാക്കി താൻ ആലോചിച്ചു പറഞ്ഞാൽ മതി..

അവൾ കിളിപോയത് പോലെ അവനെ നോക്കി നിന്നു.. ആ നിൽപ്പ് കണ്ട നീരവ് ഒരിളം ചിരിയോടെ അവിടെനിന്നും പോയി..

തുടരും…..

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!