ഗീതു നച്ചുവിന്റെ കിളി പോയ നിൽപ്പ് കണ്ടു അവളെ തട്ടി വിളിച്ചു.. നച്ചു ഒന്ന് ഞെട്ടി ചുറ്റും നോക്കി.. എന്നിട്ട് ഒന്ന് ചിരിച്ചുകൊണ്ട് രണ്ടു ചാട്ടം ചാടി ഗീതികയേ കെട്ടിപിടിച്ചു പറഞ്ഞു
നച്ചു : അയ്യോ.. എടി അവൻ ഈ ജന്മം എന്നോട് ഇത് പറയും എന്ന് ഞാൻ കരുതിയില്ല.. അപ്പൊ അവൻ എന്നെ ശ്രദ്ധിക്കാറുണ്ടായിരുന്നു അല്ലെ… ശോ എനിക്ക് വയ്യ..
ഗീതിക അവളുടെ സന്തോഷം കണ്ടു ചിരിയോടെ പറഞ്ഞു
ഗീതിക : എങ്കിൽ ഇപ്പൊത്തന്നെ നിനക്ക് യെസ് പറയാൻ വയ്യായിരുന്നോടി
നച്ചു : ശോ അവന്റെ സംസാരം കേട്ടപ്പോ എന്റെ കിളി പോയെടി.. അതാ പറയാൻ പറ്റാത്തത്.. ഓക്കേ എന്ന് ഇന്നിനി പറയുന്നില്ല ഇത്രനാളും അവൻ എന്നെ മൈൻഡ് ചെയ്യാതെ നടന്ന അല്ലെ.. പെട്ടെന്ന് പോയി യെസ് പറഞ്ഞാൽ നമുക്ക് ഒരു വില കാണില്ല.. രണ്ടു ഡേ കഴിയട്ടെ ഇനി…
ഗീതിക : ഇങ്ങനെ ഒരു സാധനം.. വാ ഇങ്ങോട്ട്
ഗീതിക അവളുടെ കയ്യും പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു..ഒന്ന് പുറത്തു കറങ്ങി വീട്ടിൽ എത്തുമ്പോൾ ചെറിയ രീതിക്ക് അവിടെ ഒരു ഫങ്ക്ഷന് വേണ്ടി എല്ലാം റെഡി ആക്കിയിരുന്നു നരേഷ്… രാഘവും നന്ദിനിയും വിഗ്നേഷും ശേഖറും ഹരിതയും മറ്റുചില സുഹൃത്തുക്കളും ആയി ഒരു പത്തുപതിനഞ്ചു പേർ… ഭിത്തിയിൽ ഒരുക്കി ഇട്ടിരുന്ന ബലൂണും തോരണങ്ങളും ഒക്കെ കണ്ടു നച്ചു നരേഷിനോട് രഹസ്യമായി പറഞ്ഞു
നച്ചു : ഒരുക്കം ഒക്കെ കേമമായിട്ടുണ്ട്.. എന്റെ ഏട്ടൻ പൊളിയാണ്..
നരേഷ് : ഉവ്വേ… ഇതെല്ലാം നിന്നോടുള്ള കോംപ്രമൈസിനു വേണ്ടി വിനോ ചെയ്തതാ..
അവളുടെ മുഖം മാറി.. അവൾ തിരിഞ്ഞു ഗീതുവിനെയും വിളിച്ചു മുറിയിലേക്ക് കയറിപ്പോയി.. നരേഷ് വിഷമത്തോടെ വിഗ്നേഷിനെ നോക്കി… അവൻ കുഴപ്പമില്ല എന്ന് കണ്ണടച്ച് കാണിച്ചു…നച്ചുവും ഗീതുവും മുറിയിൽ ഇരിക്കുമ്പോഴാണ് ഹരിതയും നന്ദിനിയും വന്നു വിളിച്ചത്.. അവർ വാതിൽ തുറന്നു നന്ദിനി അവൾക് ഒരു കവർ കൊടുത്തു.. നച്ചു അത് വാങ്ങി താങ്ക്സ് ആന്റി എന്ന് പറഞ്ഞു
ഹരിത : അതെ നച്ചു..ഇതും ഉടുത്തു താഴേക്ക് വാ.. ഗീതു മോൾക്ക് സാരി ഉടുപ്പിക്കാൻ അറിയില്ലേ
ഗീതു : അറിയാം അമ്മേ
ഹരിത : എങ്കിൽ മോള് അതൊന്ന് ശരിയാക്കി കൊടുക്ക്.. ഇന്നേലും നല്ല വേഷത്തിൽ കാണാനുള്ള കൊതി കൊണ്ടാ
നച്ചു : അമ്മേ.. ദേ വേണ്ട കേട്ടോ..
ഹരിതയും നന്ദിനിയും ചിരിയോടെ താഴേക്ക് ഇറങ്ങിപ്പോയി..ഗീതു ചിരിയോടെ കവർ വാങ്ങി നോക്കി.. പച്ചക്കരയിൽ മെറൂൺ കലർന്നൊരു സാരിയും അതിന് മാച്ച് ആവുന്ന ഉടുപ്പും.. അവൾ അതെടുത്തു നച്ചുവിനെ ഉടുപ്പിക്കാൻ തുടങ്ങി. ഈ നേരം താഴെ നരേഷും വിഗ്നേഷും കൂൾഡ്രിങ്സ് കൊടുക്കാനും മറ്റും നിന്നു.. പെട്ടന്നാണ് വിഗ്നേഷിന്റെ ഫോൺ ബെല്ലടിച്ചത്.. മെഹ്റു എന്നപേര് ഡിസ്പ്ളേയിൽ കണ്ടതും അവൻ വേഗം ഫോണുമായി പുറത്തേക്ക് ഇറങ്ങി
വിഗ്നേഷ് : ഹലോ മെഹ്റു ഞാൻ പറഞ്ഞതല്ലേ പപ്പയുടെ ഫ്രണ്ടിന്റെ വീട്ടിൽ ഒരു ഫങ്ക്ഷൻ ഉണ്ട് ഞാൻ പോകും വിളിക്കരുത് എന്ന്..
മെഹ്‌റിൻ : വിച്ചു.. ഇവിടെ വീണ്ടും ആകെ പ്രോബ്ലെമാ.. വാപ്പി എനിക്കൊരു പ്രെപ്പോസലുമായ് വന്നേക്കുവാ വിച്ചു.. ഞാൻ എന്ത് ചെയ്യും..
വിഗ്നേഷ് : നീ പേടിക്കണ്ട… തൽക്കാലം വാപ്പയോട് ഉടക്കണ്ട.. പഠിക്കണം എന്ന് പറയ്… കേൾക്കുന്നില്ല എങ്കിൽ പിന്നെ നീ മിണ്ടണ്ട… നാളെ നമുക്ക് നേരിട്ട് കണ്ടു തീരുമാനിക്കാം എന്ത് വേണം എന്ന്…
മെഹ്‌റിൻ : വിച്ചു ഒടുക്കം നീയെന്നെ വേണ്ടന്ന് പറയുവോ
വിഗ്നേഷ് : ഹാ വേണ്ടാത്തത് പറയല്ലേ മെഹ്റു നീ.. ഞാൻ നിന്റെയാ നീ എന്റെയും..ആര് പറഞ്ഞാലും അതിന് ഒരു മാറ്റവുമില്ല…
മെഹ്റു : മ്മ്മ് ശരി.. ഇവിടെ എല്ലാരും ഉണ്ട്… രാത്രി വിളിക്കാം
വിഗ്നേഷ് : ഓക്കേ
അവൻ ഫോൺ കട്ട് ആക്കി അകത്തേക്ക് കയറുമ്പോൾ കണ്ടു… സ്റ്റെപ്പ് ഇറങ്ങി വരുന്ന നച്ചുവും ഗീതുവും…സാരിയിൽ അവൾക്ക് വല്ലാത്ത ഭംഗി തോന്നിച്ചു.. അവൻ നോക്കുന്നു എന്ന് കണ്ട നച്ചു മുഖം വെട്ടിച്ചു അച്ഛന് അടുത്തേക്ക് വന്നു നിന്നു.. കേക്ക് മുറിക്കാം എന്ന് പറഞ്ഞതും നരേഷും ഗീതുവും വിനുവും കയ്യടിയോടെ ബർത്തഡേ വിഷ് പാടി.. നച്ചു കേക്ക് മുറിച്ചു അച്ഛന് നേരെ നീട്ടിയതും അദ്ദേഹം അവളുടെ കയ്യിൽ പിടിച്ചു വിഗ്നെഷിനെ നോക്കി പറഞ്ഞു…
ശേഖർ : വിഗ്നേഷ് ഇങ്ങു വാ.. മോളെ ആദ്യം മോന് കൊടുക്ക്…
എന്തിന് എന്ന ഭാവത്തിൽ അന്തം വിട്ടു നോക്കുന്ന അവളോട് ശേഖർ പറഞ്ഞു
ശേഖർ : ഇനിയുള്ള ജീവിതം മുഴുവൻ എന്റെ നച്ചു പിറന്നാൾ ആഘോഷിക്കുന്നത് വിഗ്നെഷിനോടൊപ്പം ആയിരിക്കും.. രാഘവ് ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോ പപ്പയ്ക്ക് നൂറുവട്ടം സമ്മതമായിരുന്നു…
നച്ചുവിന് തലകറങ്ങും പോലെ തോന്നി… അവളെന്തോ പറയാൻ തുടങ്ങിയതും രാഘവ് പറഞ്ഞു
രാഘവ് : എന്റെ മകൻ വിഗ്നേഷ് വിനായകും എന്റെ സ്നേഹിതൻ ആയ ശേഖറിന്റെ മകൾ നക്ഷത്ര ശേഖറും ആയുള്ള വിവാഹം ഞങൾ ഉറപ്പിച്ചു..ഏറ്റവും അടുത്ത ഒരു മുഹൂർത്തത്തിൽ ആ ചടങ്ങ് ഉണ്ടാകും..
വിഗ്നെഷിനു സമനില തെറ്റി അവൻ പറഞ്ഞു
വിഗ്നേഷ് : നോ… ആരോട് ചോദിച്ചിട്ടാ ഇത് തീരുമാനിച്ചത്.. ഞാൻ സമ്മതിക്കില്ല പപ്പ
നച്ചു : ഞാനും… എന്തിനാ പപ്പ ഇങ്ങനെ തീരുമാനിച്ചേ.. എന്നോടൊരു വാക്ക് ചോദിക്കാരുന്നില്ലേ പപ്പയ്ക്ക്..
ചുറ്റും കൂടിനിന്നവർ അമ്പരന്നു നിൽക്കുകയായിരുന്നു.. നച്ചു കണ്ണീരോടെ ഗീതികയേ നോക്കി.. അച്ഛനമ്മമാർ ആലോചിച്ചു എടുത്ത തീരുമാനം ആണെന്ന് നരേഷിന്റെ മുഖഭാവത്തിൽ നിന്നും നച്ചുവിന് മനസിലായി..ഏട്ടൻ ഒന്നും അറിഞ്ഞിരുന്നില്ല എന്നും.. പെട്ടെന്ന് ശേഖർ പറഞ്ഞു
ശേഖർ : എന്റെ മോൾക്ക് പപ്പ പറയുന്നതും തരുന്നതുമെല്ലാം ഇഷ്ടമല്ലേ.. ഇതും അങ്ങനെ ആവുമെന്ന് പപ്പ കരുതി.. രാഘവിനു ഞാൻ വാക്ക് കൊടുത്തുപോയി മോളായിട്ട് അച്ഛനെ നാണം കെടുത്തരുത്..
നച്ചു വേദനയോടെ പപ്പാ എന്ന് വിളിച്ചു അയാളെ നോക്കി… പെട്ടെന്നാണ് രാഘവ് നെഞ്ച് പൊത്തിപിടിച്ചു താഴേക്ക് വീണത്…
ഏട്ടാ എന്ന് വിളിച്ചുകൊണ്ട് നന്ദിനി അയാളെ താങ്ങി പപ്പാ എന്ന വിളിയോടെ വിഗ്നേഷും
രാഘവ് ഹോസ്പിറ്റൽ ICU വിലാണ്.. സൈലന്റ് അറ്റാക്ക് ആണെന്ന് ആണ് ഡോക്ടർ പറഞ്ഞത്..അദ്ദേഹത്തിന് ബോധം വന്നുവെന്നറിഞ്ഞു വിഗ്നേഷും നന്ദിനിയും അകത്തേക്ക് ചെന്നു..അവരെ കണ്ടതും അയാൾ അവശതയോടെ വിക്കി പറഞ്ഞു
രാഘവ് : എനിക്ക് ശേഖറിനെയും മോളെയും ഒന്ന് കാണണം..
നന്ദിനി : വേണ്ട ഏട്ടാ.ഇപ്പൊ ആരെയും കാണണ്ട ..ഏട്ടൻ സംസാരിക്കല്ലേ..
രാഘവ് : നീ വിളിക്കുന്നോ ഞാൻ ബഹളമുണ്ടാക്കി വിളിക്കണോ..
നന്ദിനി വേണ്ടന്ന് പറഞ്ഞു പുറത്തേക്ക് പോയി അവരെ വിളിച്ചുകൊണ്ട് വന്നു.. രാഘവ് ശേഖറിന്റെ കൈ പിടിച്ചു പറഞ്ഞു
രാഘവ് : നിന്റെ മോളെ ഞങ്ങളുടെ മോളായി ഒരുപാട് മോഹിച്ചു… അവസാനനിമിഷം എല്ലാം പോയി..
അയാളുടെ കണ്ണുകൾ നിറഞ്ഞു ശേഖർ പെട്ടെന്ന് പറഞ്ഞു
ശേഖർ : തനിക്ക് ഒന്നുമില്ലെടോ… താൻ അങ്ങനെ ആഗ്രഹിച്ചു എങ്കിൽ അത് നടക്കും
രാഘവ് വിഗ്നേഷിനെ അരികിൽ വിളിപ്പിച്ചു പറഞ്ഞു
രാഘവ് : ഇത് നടക്കുന്നില്ല എങ്കിൽ ഞാൻ പിന്നെ ഉണ്ടാകില്ല.. നീ ആലോചിച്ചു തീരുമാനിക്ക്..
വിഗ്നേഷ് ധർമ്മസങ്കടത്തിലായി.. നച്ചുവും..ഒന്നും മിണ്ടാനാകാതെ അവർ പരസ്പരം നോക്കി.. നീരവും മെഹ്റിനും ഒരുപോലെ അവർക്ക് മുന്നിൽ തെളിഞ്ഞു നിന്നു.. നച്ചു എല്ലാം നഷ്ടമായത് പോലെ പുറത്തേക്ക് ഇറങ്ങി.. വിനോയും.. ശേഖർ അൽപനേരം കൂടി അവിടെ നിന്നിട്ട് നച്ചുവിന്റെ അടുത്തേക്ക് ചെന്നു അവിടെ ഒരു റൂം എടുത്തിരുന്നു രാഘവ് ICU വിനു പുറത്തുവരുമ്പോൾ കിടക്കാനായ്.. നച്ചു അവിടേക്ക് ചെന്നു. അകത്തു അമ്മയും ഗീതുവും ഏട്ടനും ഉണ്ട്.. അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് വന്നിരുന്നു അല്പം കഴിഞ്ഞതും ശേഖർ അകത്തേക്ക് വന്നു..
അവൾക്ക് അരികിലായി ഇരുന്നു അവളുടെ നെറുകയിൽ തലോടി പറഞ്ഞു
ശേഖർ : വിഗ്നേഷ് നല്ല പയ്യനാണ്.. മോളെ പൊന്നു പോലെ നോക്കിക്കോളും.. ഈ അവസ്ഥയിൽ എന്റെ മോള് എതിര് പറയരുത്.. അനുസരിക്കണം ഇല്ലെങ്കിൽ പിന്നെ പപ്പ ഉണ്ടാവില്ല
നച്ചു കനലെരിയുന്ന കണ്ണോടെ അയാളെ നോക്കി പറഞ്ഞു
നച്ചു : എല്ലാർക്കും വേണ്ടി ഞാനെന്റെ ഇഷ്ടം ഉപേക്ഷിക്കണം അല്ലെ.. എനിക്കും ഇല്ലേ പപ്പ ഇഷ്ടങ്ങളും സ്വപ്നങ്ങളുമൊക്കെ.. എന്നോടൊരു വാക്ക് പറയാതെ എല്ലാം തീരുമാനിച്ചിട്ട് ഞാൻ അനുസരിക്കണം അല്ലെ പപ്പാ.. ഇല്ലേൽ പപ്പ എന്നെ തോൽപ്പിക്കും അല്ലെ.. വേണ്ട പപ്പ.. പപ്പ തോൽക്കണ്ട ഞാൻ തോറ്റോളാം… എന്റെ എല്ലാ ഇഷ്ടങ്ങളെയും കുഴിച്ചു മൂടിക്കോളാം പപ്പയ്ക്ക് വേണ്ടി…
എന്റെ എല്ലാ സ്വപ്ങ്ങളും നഷ്‌ടമായ എനിക്ക് ഇനി ഒരു ആഗ്രഹമേ ഉള്ളൂ.. അത് എന്റെ വാശിയാണ് എന്റെ ആഗ്രഹമോ നടക്കുന്നില്ല പകരം ഏട്ടന്റെ ആഹ്രഹം എങ്കിലും നടക്കട്ടെ.. നിങ്ങളൊക്കെ പറയുന്നത് അനുസരിക്കും മുൻപ് ഏട്ടന്റെ കല്യാണം എനിക്ക് കാണണം..ദേ ഇവൾ ഗീതിക…ഇവളെ ഏട്ടന് ഇഷ്ടമാണ്… എന്നെ പൂർണമായും തോൽപ്പിക്കും മുൻപേ എനിക്കൊന്നു ജയിക്കണ്ടേ… അതുകൊണ്ട് ഏട്ടന്റെ ഈ കല്യാണം ആദ്യം നടക്കട്ടെ.. എന്നിട്ട് ഞാനും നിന്ന് തരാം….
അവളുടെ വാക്കുകൾ കേട്ട ശേഖറും ഹരിതയും പരസ്പരം നോക്കി…
തുടരും….
മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission