അവൻ പുഞ്ചിരിയോടെ തനിക്ക് നേരെ വരുന്നത് നച്ചു കണ്ടു..എന്ത് പറയും.. ഗീതുവിന്റെ കല്യാണം പോലും അറിഞ്ഞു കാണില്ല.. നീരവ് അടുത്തെത്തി അവളോട് ചോദിച്ചു
നീരവ് : ഹായ്.. എന്ത് പറ്റി ബർത്ത്ഡേയുടെ അന്ന് കണ്ടതാണല്ലോ.. പിന്നെ രണ്ടാളെയും കണ്ടില്ല… ദേ ഇന്ന് താൻ തനിച്ചും..
നച്ചു അൽപനേരം അവനെ തന്നെ നോക്കി.. എന്നിട്ട് പറഞ്ഞു..
നച്ചു : ഗീതികയുടെ മാരിയേജ് കഴിഞ്ഞു നീരവ്.. എന്റെ ബ്രദറുമായി..
നീരവിന്റെ കണ്ണ് തള്ളി
നീരവ് : എഡോ എന്നിട്ട് ഒരുവാക്ക് പറഞ്ഞില്ലാലോ നിങ്ങൾ രണ്ടും… ഒരു ട്രീറ്റ് പോലും തന്നില്ലാലോ..
നച്ചു : സോറി നീരവ്.. പറയാൻ കഴിഞ്ഞില്ല..
ഇനിയൊന്ന് കൂടി ഉണ്ട്.. എന്റെ മാരിയേജ് ആണ് നീരവ് വരുന്ന14…
നീരവ് വിശ്വസിക്കാൻ ആകാതെ അവളെ നോക്കി…
നീരവ് : എന്താ താൻ ഈ പറയുന്നെ..
നച്ചു : യെസ്.. ഐആം സീരിയസ് നീരവ്.. എന്റെ പപ്പയുടെ ഫ്രണ്ടിന്റെ മകനാണ് വിഗ്‌നേഷ്..താൻ വരണം മാരിയേജിന്..
നീരവ് ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിനിന്നു.. പിന്നെ തിരികെ നടന്നു.. അവൻ തലകുനിച്ചു നടന്നു പോകുന്നത് കണ്ട നച്ചുവിന്റെ ഉള്ളം വിങ്ങി…തിരികെ നടക്കാൻ തുടങ്ങുമ്പോളാണ് നച്ചുവിന്റെ ഫോൺ ബെല്ലടിക്കുന്നത്.. വിഗ്നേഷ് കോളിംഗ്.. ആദ്യ ബെൽ തീർന്നു രണ്ടാമതും വിളി വന്നു
നച്ചു : ഹലോ.
വിഗ്നേഷ് : നച്ചു നീരവിനെ കണ്ടോ…
നച്ചു : മ്മ്മ്..
വിഗ്നേഷ് : പറഞ്ഞോ എല്ലാം…
നച്ചു : കല്യാണം എന്നെ പറഞ്ഞുള്ളൂ.. അവൻ ഒന്നും മിണ്ടാതെ പോയി..
വിഗ്നേഷ് : ഹാ അങ്ങനെ വിടല്ലേ നച്ചു പിന്നാലെ പോയി പറയ് അവൻ അറിയട്ടെ എല്ലാം..
നച്ചു : അവൻ നിങ്ങളെപ്പോലെ ആവില്ല.. ഇതൊന്നും അംഗീകരിക്കാൻ പറ്റിയെന്ന് വരില്ല.. നിങ്ങൾക്ക് വിവാഹം ചെയ്യണം പിരിഞ്ഞു പോണം അത്ര പോരെ എനിക്ക് സമ്മതമാ..
വിഗ്നേഷ് : അപ്പൊ നീ..
നച്ചു : അത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല..
വിഗ്നേഷ് : ആണ്… അതെന്നെ ബാധിക്കും.. എനിക്ക് ഒരിക്കലും സമാധാനം ഉണ്ടാവില്ല.. പ്ലീസ് നച്ചു ഒന്ന് സംസാരിക്ക് അവനോട്.. പിന്നീട് ഒന്നിനും ഞാൻ തന്നെ നിർബന്ധിക്കില്ല..
നച്ചു : മനുഷ്യനെ ഒരുതരത്തിലും ജീവിക്കാൻ വിടരുത്.. നാശം..
അവൾ ഫോൺ കട്ട് ആക്കി.. നീരവിന് പിന്നാലെ ചെന്നു.. അവൻ പഴയ കോളേജ് ബിൽഡിങ്ങിന്റെ അടുത്തേക്ക് പോകുന്നത് അവൾ കണ്ടിരുന്നു.. നച്ചു അങ്ങോട്ടേക്ക് നടന്നു.. അധികമായി ആരും വരുന്ന ഇടമല്ല. ഒക്കെ പറയാൻ ഒരു പ്രൈവസി കിട്ടും എന്ന് കരുതി അവിടേക്ക് ഉള്ള സ്റ്റെപ്പ് കയറി ചെന്നു നച്ചു.. നീരവ് എങ്ങോട്ട് പോയി എന്ന് ചിന്തിച്ചു കൊണ്ട് പൊളിഞ്ഞുവീണു കിടക്കുന്ന ബിൽഡിങ്ങിന്റെ പിന്നിലേക്ക് നടന്നു നച്ചു.. അവിടെ ആരുടെയോ സംസാരം കേട്ട അവൾ അവിടെത്തന്നെ നിന്നു..
ഒരു പ്ലാനും നടന്നില്ലല്ലോടാ..
രണ്ടും രക്ഷപ്പെട്ടു..
എല്ലാം കുറച്ചുകൂടി നേരത്തെ വേണമായിരുന്നു.. കോപ്പ് അവളുടെ കല്യാണം ആയല്ലോ.. ഒരുത്തി പോകുകയും ചെയ്തു..
പറയുന്നത് തന്നെക്കുറിച്ചും ഗീതുവിനെക്കുറിച്ചും ആണെന്ന് നച്ചുവിന് മനസിലായി.. അവൾ ഭിത്തിയിലേക്ക് ചാരിനിന്നുകൊണ്ട് അവരെ ഒന്നെത്തി നോക്കി…അവളുടെ കണ്ണ് മിഴിഞ്ഞു
നീരവ്, ജിത്തു പിന്നെ ജിത്തുവിന്റെ കൂടെ നടക്കുന്നവർ..ഈശ്വരാ നീരവ് ഇവന്മാരുടെ കൂട്ട് ആയിരുന്നോ.. പുറമെ ആരും അറിയാത്ത ഒരു കൂട്ട്..അപ്പൊ ഇവന്റെ പ്രണയം ഒരു ട്രാപ്പ് ആയിരുന്നു അല്ലെ..
എന്നേം ഗീതുനേം ജിത്തുവിന് മുന്നിൽ എത്തിക്കാനുള്ള പ്ലാനിംഗ്
അവളുടെ മുഖം ചുവന്നുകയറി.. കയ്യിൽ ഇരുന്ന ബാഗ് അവൾ ചുമലിലേക്ക് ചേർത്ത് ക്ലിപ്പ് പിടിച്ചിട്ടു മുടിയൊന്നു വാരിക്കെട്ടി.. എന്നിട്ട് ഉറച്ചകാൽവെയ്പോടെ അങ്ങോട്ടേക്ക് കയറിനിന്നു… പിന്നിലൊരു അനക്കം കേട്ട് അവന്മാർ തിരിഞ്ഞു നോക്കി… നക്ഷത്ര എന്ന് അറിയാതെ ഉരുവിട്ടു നീരവ്..
അതേടാ നക്ഷത്ര…
എന്ന് പറഞ്ഞു കൊണ്ട് അവന്റെ കരണം നോക്കി ഒരടി കൊടുത്തു നച്ചു..
നച്ചു : എടാ പുല്ലേ ഇനി നിന്നെ കണ്ണിനു മുന്നിൽ കണ്ടാൽ ഉണ്ടല്ലോ ഇതാവില്ല..
അതും പറഞ്ഞവന് ഒരടി കൂടി കൊടുത്തു ജിത്തുവിന്റെ കോളറിൽ പിടിച്ചു പറഞ്ഞു നച്ചു
നച്ചു : നീയെന്താടാ കോപ്പേ വിചാരിച്ച.. നീയും ഇവനും ഒക്കെ അങ്ങ് വിചാരിച്ചാൽ എന്നെ നിന്റെയൊക്കെ ബെഡ്‌റൂമിൽ എത്തിക്കാമെന്നോ.. തുഫ്.. ആണും പെണ്ണും കെട്ട നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല..
നിന്റെ ഒരു കൈ അല്ലെ ചേട്ടൻ ഒടിച്ചുള്ളൂ… എങ്കിൽ ഇതേ ലൈഫ് ലോങ്ങ് ആയി ഇരിക്കട്ടെടാ..
അതും പറഞ്ഞവൾ മുട്ടുകാലുയർത്തി അവന്റെ അടിവയറു നോക്കി ഇടിച്ചു കയറ്റി.. അആഹ് എന്നാലറികൊണ്ട് ജിത്തു കൂനിക്കൂടി താഴേക്ക് ഇരിക്കുന്ന കണ്ടതും അവന്റെ ചെവിടടക്കം ഇരുകൈയാലും അടിച്ചു നച്ചു.. നീരവും കൂടെയുള്ളവന്മാരും പിന്നിലേക്ക് നീങ്ങി..
നച്ചു : ഞാനും ഗീതും ഇനി കോളേജിൽ വരുമ്പോൾ നിന്നെയൊക്കെ കണ്ടാലുണ്ടല്ലോ..മോനെ നീരാവി നിന്റെ കുടുംബത്തു കയറിവന്നു നിന്റെ അപ്പന്റേം അമ്മേടേം മുന്നിലിട്ട് നിന്റെ ദേഹം ഇടിച്ചു പിഴിഞ്ഞ് നീര് ഞാനെടുക്കും.. അറിയില്ല നിനക്കൊന്നും നച്ചൂനെ..ഒരുത്തന് മുന്നിലും തോറ്റിട്ടില്ല… തോൽക്കുന്നു എങ്കിൽ അത് ഉള്ളം തൊട്ട സ്നേഹത്തിന് മുന്നിൽ മാത്രം.. കേട്ടോടാ പന്ന…
ബാക്കി പറയാതെ അവൾ തിരിഞ്ഞു നടന്നു.. ഇവനെപോലെ ഒരു വ്യത്തികെട്ടവനെ ആണല്ലോ സ്നേഹിച്ചുപോയത് എന്നോർത്തപ്പോൾ നച്ചുവിന് സ്വയം പുച്ഛം തോന്നി..കണ്ണുകൾ നിറഞ്ഞത് തുടച്ചു മാറ്റി അവൾ നടന്നു
ഹോ ഇത് വെച്ച് നോക്കുമ്പോൾ ആ വെള്ളരിക്കാ കൃഷ്‌ണൻ ദേവൻ തന്നെയാ.. ആ പെണ്ണിനെ മറക്കാൻ പറ്റാത്തോണ്ട് അല്ലെ എന്റെ കാലു പിടിച്ചേ.. പാവം..
പോട്ടെടോ വിനോ.. എന്റെ ദിവ്യപ്രേമം ഞാൻ വലിച്ചുകീറി എട്ടായി കാറ്റിൽ പറത്തി.. ഇനി തന്നെ ഹെല്പ് ചെയ്യാം.. എങ്കിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ എന്തിനോ ഒരു നൊമ്പരം… പിന്നെ ഒലക്കേണ്..
സ്വയം ഓരോന്നും പറഞ്ഞു കോളേജിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ നച്ചുവിന് മുന്നിൽ ഒരു കാറു വന്നു നിന്നു..
കൊല്ലാനാണോടോ കോപ്പേ നീയൊക്കെ വണ്ടിയുമായി നടക്കുന്നെ..
ചീത്തവിളി പൂർത്തിയാവും മുന്നേ കണ്ടു ഡ്രൈവിങ് സീറ്റിൽ ഇരുന്നു ഉഴപ്പിക്കുന്ന വെള്ളരിക്കകൃഷ്ണനെ..
ഈശ്വരാ ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്‌ഥ..
എന്നും പറഞ്ഞു നച്ചു അവനെ ഒന്ന് നോക്കി.. അവൻ മുന്നിലെ ഡോർ തുറന്നു ഇട്ടു കൊടുത്തു.. ഒന്നും മിണ്ടാതെ നച്ചു കാറിലേക്ക് കയറി.. കാർ വീട്ടിലേക്ക് ആണ്.. അൽപനേരം മിണ്ടാതിരുന്ന അവൻ ചോദിച്ചു
വിഗ്നേഷ് : എന്തായി നീരവിനോട് സംസാരിച്ചോ..
ആ ചോദ്യം അവളെ ഒന്നുലച്ചു.. സത്യം പറഞ്ഞാൽ ഒരു വൃത്തികെട്ടവനെ ആണ് താൻ സ്നേഹിച്ചത് അല്ലേൽ അവനുവേണ്ടിയാണ് ഈ ഉരുകിയത് എന്ന് വിഗ്നേഷ് ഒരിക്കലും അറിയരുത് എന്ന് തോന്നി അവൾക്ക്.. അവൾ പറഞ്ഞു
നച്ചു : സമ്മതിച്ചു..
വിഗ്നേഷ് : ശരിക്കും..
നച്ചു : മ്മ്മ്മ്
അവനു മുന്നിൽ സത്യം പറയാൻ എന്തോ കഴിഞ്ഞില്ല അവൾക്ക്..
വിഗ്നേഷ് : ഓക്കേ എങ്കിൽ ഇപ്പൊ മുതൽ നമ്മുടെ ആക്ടിങ് തുടങ്ങുന്നു.. കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ നല്ല സ്നേഹത്തോടെ ജീവിക്കുന്ന കപ്പിൾസ്.. കുറച്ചു ഡേയ്സ് കഴിഞ്ഞാൽ ഓരോ കാരണങ്ങൾ കണ്ടുപിടിച്ചു വഴക്കിടുന്ന സൈക്കോ കപ്പിൾസ്.. ഒടുക്കം അവര് മടുത്തു നമ്മളെ നമ്മുടെ വഴിക്ക് വിടും… ഓക്കേ
നച്ചു : ഓക്കേ..
വിഗ്നേഷ് : പിന്നെ കല്യാണം കഴിഞ്ഞാൽ നമ്മൾക്ക് ഒരുമുറിയിൽ കഴയേണ്ടി വരും.. തന്റെ ദേഹത്ത് ഞാനോ എന്റെ ദേഹത്ത് താനോ തൊടാൻ പാടില്ല..
നച്ചു : ഓഹ് തൊടാൻ പറ്റിയ ചളുക്ക്..
വിഗ്നേഷ് : എന്തോന്ന്..
നച്ചു :, കുന്തം.. നിന്ന് ക്ലാസ് എടുക്കാതെ പോ മനുഷ്യ..
നീരവുമായി സംസാരിച്ചതോടെ നച്ചു പഴയ നച്ചുവായി മാറിയല്ലോ എന്നായിരുന്നു വിഘ്‌നേഷിന്റെ ചിന്ത വീടെത്തി നച്ചു നടന്നെതെല്ലാം ഗീതുവിനോട് പറഞ്ഞു
ഗീതു : ചെ ഇത്ര വൃത്തികെട്ടവൻ ആയിരുന്നോ അവൻ.. ശരി നീയിത് ഇനി എന്ത് ചെയ്യാൻ പോകുവാ..
നച്ചു : നമ്മുടെ വെള്ളരിക്കയെ ഹെല്പ് ചെയ്യാൻ പോണു.. നമുക്കോ തേപ്പ് കിട്ടി.. അവനെങ്കിലും ഹാപ്പി ആയി ജീവിക്കട്ടെ
ഗീതു, : നീയെന്താ ഈ പറയുന്നേ..
നച്ചു :, അതന്നെ.. കല്യാണം.. പിന്നെയൊരു കാര്യം നീയൊന്നും അറിഞ്ഞിട്ടില്ല കേട്ടല്ലോ..
അവളോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്ന ഗീതു പിന്നൊന്നും മിണ്ടിയില്ല.. പുതിയ പ്രശ്ങ്ങളുടെ ആരംഭം ആണെന്നറിയാതെ,ജീവിതം മാറിമറിയാൻ പോകുന്നത് അറിയാതെ എല്ലാ പ്രശ്ങ്ങളിൽ നിന്നും രക്ഷപെടാമെന്ന കരുതലോടെ വിവാഹദിവസത്തിലേക്ക് നടന്നടുക്കുന്ന വിഗ്നേഷും നക്ഷത്രയും..
തുടരും….
മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission