Skip to content

മാംഗ്യല്യം തന്തുനാനേന – 12

mangalyam thanthunanena story

ഇത്രയും ഒക്കെ മനസ്സിൽ അടക്കി ഇവൾക്കെങ്ങനെ എന്റെ മുന്നിൽ തറുതല പറഞ്ഞു ചിരിക്കാൻ കഴിഞ്ഞു…എനിക്കും മെഹ്റുനും ഒരുമിച്ചു ജീവിക്കാൻ വേണ്ടി മാത്രം അവൾ അവളുടെ ജീവിതം കൈവിട്ടുകളഞ്ഞു… ഈശ്വരാ അറിഞ്ഞോണ്ട് അല്ലേലും ഒരു പെണ്ണിന്റെ ലൈഫ് വെച്ച് കളിച്ച ഞാൻ എന്തൊരു ദ്രോഹിയാ.. അവൻ നടന്നു നരേഷിന്റെ അരികിൽ എത്തി.. നരേഷ് അവന്റെ വരവ് കണ്ടു തോളിൽ ഒന്ന് തട്ടി.. വിഗ്നേഷ് ചിന്തകളിൽ നിന്നും ഞെട്ടി അവനെ നോക്കി

നരേഷ് : എന്ത് പറ്റി അളിയാ.. അവരെവിടെ..

ഇല്ല ഞാനൊന്നും അറിഞ്ഞുവെന്നു അവൾ അറിയരുത്.. എന്തേലും പറയുമോ എന്നറിയണമല്ലോ

വിഗ്നേഷ് : ആ രണ്ടും കൂടി ബാൽക്കെണിയിലേക്ക് പോയി സ്നേഹപ്രകടനം.. കെട്ടിപ്പിടിക്കുന്നു… ഉമ്മ കൊടുക്കുന്നു.. എന്തൊരു ബഹളം..

നരേഷ് :നിനക്ക് അസൂയ ഉണ്ടോ അളിയാ..

വിഗ്നേഷ് : എന്തിന്..

നരേഷ് : അല്ല കെട്ടിപിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമൊക്കെ കണ്ടിട്ട് അസൂയ വല്ലോം ഉണ്ടോന്ന്..

വിഗ്നേഷ് : ചെ.. പോടാ പന്ന…..പൂമാനമേ

ബാക്കി വിളിക്കാതെ അവൻ നീട്ടി പറഞ്ഞു നിർത്തി…നരേഷ് ചിരിയോടെ നോക്കുമ്പോൾ കണ്ടു തിരിച്ചു വരുന്ന ഗീതുവും നച്ചുവും.. ആഹാരമൊക്കെ കഴിച്ചു എല്ലാവരും തിരികെ പോകാനായി.. ഇത്രയും നേരം നച്ചുവിന് ഗീതു ഉണ്ടായത് ആശ്വാസം ആയിരുന്നു.. എന്നാലവൾ പോകാൻ തുടങ്ങിയപ്പോൾ ഉള്ളം നീറി അത് കണ്ണീരായി ഇറ്റു വീണു വിഗ്നേഷ് ഒന്നും മിണ്ടാതെ അവൾക്ക് അരികിൽ നിന്നു..

എല്ലാരും പോയതോടെ നച്ചു അവിടെ തനിച്ചായപോലെ ആയി..അത് വരെ അവളോട് സംസാരിച്ചു കൊണ്ടിരുന്ന അവന് സത്യങ്ങൾ അറിഞ്ഞതോടെ മിണ്ടാൻ പോയിട്ട് അവളെ നോക്കാൻ തന്നെ ഒരു ബുദ്ധിമുട്ട്.. രാത്രി ഒന്നു ഫ്രഷ് ആയി വേഷം മാറി ഇറങ്ങി വരുമ്പോൾ കണ്ടു ബാൽക്കെണിയിൽ എന്തോ ആലോചനഭാവത്തിൽ നച്ചു… അവൻ അവൾക്ക് അടുത്തേക്ക് ചെന്ന് പറഞ്ഞു

വിഗ്നേഷ് : ഹലോ.. സ്വപ്നം കണ്ടു തീർന്നെങ്കിൽ പോയി ഫ്രഷ് ആയി വന്നു കിടക്ക്.. ഞാൻ കിടക്കാൻ പോകുവാ..ഗുഡ് നൈറ്റ്..

അവളൊന്ന് പുഞ്ചിരിച്ചു..

നച്ചു : ഗുഡ് നൈറ്റ്..

പിന്നീടൊന്നും പറയാതെ കുളിച്ചിട്ട് ഇടാൻ ഒരു നൈറ്റ് ഡ്രെസ്സും എടുത്തു അവൾ പോയി..തിരികെ ഇറങ്ങി വരുമ്പോൾ അവൻ കിടന്നിരുന്നു… നച്ചു അൽപനേരം ആലോചനയോടെ നിന്നു.. പിന്നെ പതിയെ കട്ടിലിൽ കിടന്നിരുന്ന ഒരു പില്ലോ എടുത്തു തറയിലേക്ക് ഇട്ടു.. മുടി ഒന്നാകെ പിടിച്ചു മുകളിലേക്ക് വെച്ചു കെട്ടിക്കൊണ്ട് അവൾ ലൈറ്റ് ഓഫ് ആക്കി ആ വെറും നിലത്തേക്ക് കിടന്നു… സങ്കടവും ക്ഷീണവും കൊണ്ട് കണ്ണുകൾ വിങ്ങി.. ഉറക്കം കണ്ണിലേക്ക് വന്നു മിഴികൾ കിടന്നു.. അൽപനേരം കഴിഞ്ഞു വിഗ്നേഷിന്റെ ഫോൺ അരികിൽ കിടന്ന് വൈബ്രെറ്റ് ചെയ്യുന്ന കേട്ട് അവൻ കണ്ണുതുറന്നു നോക്കി.. മെഹ്‌റു ആണ്.. അവൻ ഫോൺ എടുക്കും മുൻപേ കട്ടിലിലേക്ക് ഒന്ന് നോക്കി..

ഏഹ് അറിയാതെ ഒന്നുറങ്ങിപോയി.. ഇവളെവിടെ പോയി.. അവൻ വേഗം എണീറ്റ് നോക്കി.. അപ്പോൾ കണ്ടു നച്ചു നിലത്തു ചുരുണ്ട് കൂടി കിടക്കുന്നത്.. അവന്റെ ഉള്ളം പിടച്ചു പോയി.. ഇത്രയൊക്കെ ഉണ്ടായിട്ടും ഇവൾക് എങ്ങനെ ഓരോന്നും ചെയ്യാൻ പറ്റുന്നു.. അവൻ മെഹ്റുവിന്റെ കോൾ കട്ട് ആക്കികൊണ്ട് എണീറ്റ് നച്ചുവിന് അടുത്തേക്ക് വന്നു..പതിയെ മുട്ടുകുത്തി അവൾക് അരികിൽ നിന്നു അവളെ നോക്കി..അവൾ കരഞ്ഞു എന്ന് മനസിലായ് അവന്..

അവൻ എണീറ്റ് അവളെ തട്ടിവിളിച്ചു..
ഉറക്കച്ചവിടിൽ നച്ചു മ്മ്മ്ഹ്ഹ് എന്നാക്കികൊണ്ട് തിരിഞ്ഞു കിടന്നതല്ലാതെ അവൾ കണ്ണ് തുറന്നില്ല.. രണ്ടുമൂന്നു വട്ടം ആയപ്പോൾ അവന് മനസിലായി ഉറങ്ങിയാൽ പിന്ന ആന കുത്തിയാലും അവൾ അറിയില്ല എന്ന്.. അവൻ കുനിഞ്ഞു വന്നു അവളെ വലിച്ചു പൊക്കി എടുത്തു കട്ടിലിലേക്ക് കിടത്തി.. നച്ചു ഒന്ന് ചരിഞ്ഞു കിടന്നു.. വിഗ്നേഷ് പുതപ്പ് എടുത്തു അവളെ മൂടി ഫോണുമായി പുറത്തേക്ക് ഇറങ്ങി.. മെഹ്റുവിന് ഡയൽ ചെയ്തു..

വിഗ്നേഷ് : ഹലോ എന്താ മെഹ്റു. ഉറങ്ങാറായില്ലേ നിനക്ക്

മെഹ്റു : എങ്ങനെ ഉറങ്ങും.. നീ ഉറങ്ങിയാരുന്നോ

വിഗ്നേഷ്, : ആ ബെസ്റ്റ് ഉറങ്ങികിടന്നവനെ വിളിച്ചുണർത്തിയിട്ട് ഉറങ്ങിയാരുന്നോ എന്നോ.. നിനക്കെന്താ പെണ്ണെ വട്ടായോ

മെഹ്റു : അവൾ എവിടെ..

വിഗ്നേഷ് ‘: അവളുറങ്ങി..

മെഹ്റു : എവിടെയാ കിടക്കുന്നെ

അവന് കാര്യം മനസിലായി

വിഗ്നേഷ് : എന്റെ നെഞ്ചത്ത്.. എന്റെ കൊച്ചെ നിനക്കെന്നെ ഈ രാത്രി . സാധാരണ എവിടെയാ കിടക്കുന്നെ.

മെഹ്റു : അല്ല നീയും ബെഡിലാണല്ലോ അല്ലെ നിനക്ക് സെറ്റിയിലേക്കോ മറ്റോ മാറികിടന്നൂടെ

വിഗ്നേഷ് : എന്തിന്.. നീയ് ഒരുമാതിരി സംശയരോഗി പെണ്ണാവല്ലേ… പോയി കിടന്നുറങ്ങിക്കെ. ഗുഡ് നൈറ്റ്.

മെഹ്റു : ഗുഡ് നൈറ്റ്

അവൻ ഫോൺ കട്ട് ആക്കി വന്നു കിടന്നു..നച്ചു മൂടിയിരുന്ന പുതപ്പിന്റെ ഒരറ്റം എടുത്തു അവനും അവൾക് അടുത്തേക്ക് കിടന്നു ഉറക്കമായി…രാവിലെ നച്ചു കണ്ണുകൾ തുറക്കുമ്പോൾ അവനോട് ചേർന്ന് കിടക്കുകയായിരുന്നു.. അവൾ പെട്ടെന്ന് ചാടിയെണീറ്റു..ബെഡിൽ നിന്നും ഇറങ്ങി..

ഇതെപ്പോഴാ ബെഡിൽ കയറിക്കിടന്നത്.. ഇല്ലല്ലോ തറയിൽ അല്ലെ ഞാൻ കിടന്നേ.. ഇനി ഇവൻ പൊക്കി കിടത്തിയതാണോ… അതെന്തിന്… ശേ രാവിലെ തന്ന പ്രാന്തായല്ലോ മുരുകാ…

അവൾ കലിയോടെ ഫ്രഷ് ആവാൻ പോയി.. ഫ്രഷ് ആയി ഒരു സിംപിൾ ആയ കോട്ടൺ സാരി ഭംഗിയായി ഞൊറിഞ്ഞു ഉടുത്തു കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു..ഈ നേരം ഉണർന്ന വിഗ്നേഷ് കാണുന്നത് മുടി നന്നായി ഉണക്കി അതൊന്നു പിന്നി കെട്ടിയിട്ട് ഒരു ക്ലിപ്പും കുത്തി നെറ്റിയിലേക്ക് ഒരു പൊട്ടും ഇട്ടു നിലക്കണ്ണാടിക്ക് മുന്നിൽ ഇരുന്ന

സിന്ദൂരച്ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം വിരലിൽ എടുത്തു സീമന്തരേഖയിലേക്ക് ചാർത്തുന്ന അവളെയാണ്..അവളുടെ കണ്ണിലെ കണ്ണീർ അവൻ കണ്ടു.. കഴുത്തിലേ താലി ഒന്ന് പിടിച്ചു നേരെ പുറത്തേക്ക് ഇട്ടു കൊണ്ട് തിരിഞ്ഞ നച്ചു കണ്ടത് തന്നെത്തന്നെ നോക്കികിടക്കുന്ന അവനെയാണ്.. ഒന്ന് അമ്പരന്നു എങ്കിലും അത് മാറ്റി അവൾ പറഞ്ഞു

നച്ചു : ഗുഡ് മോർണിംഗ്..

വിഗ്നേഷ് : ഗുഡ് മോർണിംഗ്..
എന്തൊരു ഉറക്കമാണെടോ തനിക്ക്.. ഉറക്കപിശാശ്..വല്ലവനും പൊക്കിക്കൊണ്ട് പോയാലും അറിയില്ലല്ലോ.. ഇന്നലെ എത്രവട്ടം ഞാൻ വിളിച്ചു നിലത്തു നിന്നും ബെഡിൽ എണീറ്റ് കിടക്കാൻ പറയാൻ.. ഏഹേ ആരോട് പറയാൻ ആര് കേൾക്കാൻ ഒടുക്കം ഞാൻ തന്നെ വലിച്ചെടുത്തു കിടത്തി.. അതെ ഒരു ബെഡ് ഷെയർ ചെയ്‌തെന്നും പറഞ്ഞു ഒന്നും സംഭവിക്കില്ല.. പിന്നെ പേടി ആണെങ്കിൽ ഓക്കേ നിർബന്ധിക്കുന്നില്ല…

നച്ചു : പേടി ഒന്നും ഉണ്ടായിട്ടല്ല… വേണ്ടാന്ന് തോന്നി..

വിഗ്നേഷ് : അത് കുഴപ്പമില്ല.. ഇയാള് ബെഡിൽ കിടന്നാൽ മതി.. പിന്നെ മാറിയേ പറ്റൂ എന്നാണേൽ ഞാൻ അന്നുതൊട്ട് നിലത്തു കിടന്നോളാം.. ഓക്കേ..

നച്ചു : അയ്യോ വേണ്ടായേ.. എന്നെക്കാരണം സൽമാഖാന്റെ ബോഡി ചളുങ്ങണ്ട..

ഡി നിന്നെ…. എന്നും പറഞ്ഞവൻ ചാടി എണീക്കുമ്പോളേക്കും നച്ചു വാതിൽ തുറന്നു പുറത്തുചാടി താഴേക്ക് ഓടി.. ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി നോക്കിയ അവൻ കണ്ടു കിച്ചണിലേക്ക് കയറുന്ന അവളെ… അറിയാതെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു അവന്റെ..ഫ്രഷ് വേഷം മാറി ഓഫിസിലേക്ക് പോകാനായി ഇറങ്ങി വന്നു അച്ഛനൊപ്പം ബ്രെക്ക്ഫാസ്റ്റ് കഴിക്കാനിരിക്കുമ്പോൾ കണ്ടു അമ്മയുമായി സംസാരിച്ചുകൊണ്ട് അടുക്കയിൽ നിന്നും ആഹാരവുമായി വരുന്ന അവളെ.. വിഗ്നേഷ് ശരിക്കും ഒന്നൂടെ നോക്കിപോയി അവളെ..
ഇത്ര സിംപിൾ ആയിരുന്നോ ഇവൾ എന്ന ആലോചനയോടെ അവൻ കഴിച്ചെണീറ്റു.. പെട്ടെന്നാണ് രാഘവ് പറഞ്ഞത്

രാഘവ് : വിഗ്നേഷ് നീയിനി കുറച്ചു ദിവസത്തേക്ക് ഓഫിസിൽ വരണ്ട.. മോളെയും കൊണ്ട് റിലേറ്റീവ്സിന്റെ വീട്ടിലൊക്കെ ഒന്ന് പോയി വരണം.

അവനൊന്നും മിണ്ടാതെ അയാളെ ഒന്ന് നോക്കി പിന്നെ മുകളിലേക്ക് കയറിപ്പോയി.. നച്ചുവും നന്ദിനിയും ഒരുമിച്ചു കഴിച്ച ശേഷം അവളോട് അവന്റെ അടുത്തേക്ക് പോകാൻ പറഞ്ഞു ഉന്തിത്തള്ളി വിട്ടു നന്ദിനി.. മനസില്ലാമനസോടെ നച്ചു മുറിയിൽ എത്തി.. അവൻ ആരോടോ ഫോണിൽ സംസാരിച്ചു കിടപ്പാണ്.. മെഹ്റു ആവും എന്ന് കരുതി അവൾ അവനെ കടന്നു ബാൽക്കെണിയിലേക്ക് ഉള്ള ഗ്ലാസ്സിട്ട വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി അതിന്റെ കൈവരിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു ..അല്പനേരം കഴിഞ്ഞപ്പോൾ അവൻ എണീറ്റ് വന്നു പറഞ്ഞു

വിഗ്നേഷ് : ടോ റെഡി ആയിവാ… നമുക്ക് ഒന്ന് പുറത്തുപോയി വരാം

നച്ചു : എങ്ങോട്ടാ

വിഗ്നേഷ് : ഫ്രണ്ട്സ് ഒരു ട്രീറ്റ് വെച്ചിട്ടുണ്ട്.. ചെല്ലാം എന്ന് പറഞ്ഞുപോയി

നച്ചു : അഭിനയം ഒക്കെ പുറത്തുപോയും വേണോ മനുഷ്യ.. മ്മ്മ് ശരി പോകാം..

അവനൊന്നും മിണ്ടാതെ അവളെ നോക്കി.. ആ സാരി മാറ്റി മറ്റൊരുസാരി എടുത്തു ഉടുത്തു അവൾ റെഡി ആയിവന്നു… അമ്മയോട് യാത്ര പറഞ്ഞു അവർ ഇറങ്ങി..
അവൾ അവനൊപ്പം കാറിൽ കയറി.. വിഗ്നേഷ് കാർ നേരെ ട്രീറ്റ് നടക്കുന്ന ഹോട്ടലിലേക്ക് വിട്ടു… പാർക്കിങ്ങിൽ കാർ നിർത്തി നച്ചുവും വിഗ്നേഷും ഹോട്ടലിന് അകത്തുള്ള ലോഞ്ചിലെക്ക് നടന്നു.. അവിടെ കാത്തിരിക്കുന്ന അവന്റെ ഫ്രണ്ട്സ് അവരെക്കണ്ടതും കയ്യടിയോടെ വരവേറ്റു.. അവർക്കായി ഇട്ടിരുന്ന ടേബിളിലേക്ക് ഇരിക്കുമ്പോൾ നച്ചു വിഗ്നെഷിനൊപ്പം കണ്ടു എതിരെ ഉള്ള ടേബിളിൽ അന്ന് കണ്ട ഉമ്മച്ചികുട്ടിയെ…. മെഹ്‌റിനെ….

തുടരും…

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!