Skip to content

മാംഗ്യല്യം തന്തുനാനേന – 13

mangalyam thanthunanena story

നച്ചു വിഗ്നെഷിനെ ഒന്ന് നോക്കി..

നച്ചു : തന്റെ ഫ്രണ്ട്സിനു അറിയോ.. ഈ നാടകം..

വിഗ്നേഷ് : ഇല്ല… എനിക്ക് തനിക്ക്… മെഹ്‌റിന്‌…

മ്മ്മ് എന്നൊന്ന് മൂളി നച്ചു അവനരികിൽ ഇരിക്കാതെ എതിരെ ഇരുന്നു.. വിഗ്നേഷ് അത് ശ്രദ്ധിച്ചു എങ്കിലും മിണ്ടിയില്ല… മെഹ്റിൻ എണീറ്റ് അവർക്ക് അരികിലേക്ക് വന്നു ഒരു ബൊക്കെ കൊടുത്തു..

മെഹ്റിൻ : കൺഗ്രാറ്റ്സ്

അത് വാങ്ങി ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ നച്ചു തിരികെ ഒന്നും പറഞ്ഞില്ല… വിഗ്നേഷ് മെഹ്റുവിനെ ഒന്നുഴപ്പിച്ചു നോക്കി..

വിഗ്നേഷ് : നിനക്ക് എല്ലാം അറിയാലോ.. പിന്നെ ഈ ബൊക്കെ ഒക്കെ എന്തിനാ മെഹ്റു..

മെഹ്റു : ഹാ വെറുതെ ഇരിക്കട്ടെ വിച്ചു… ശരി നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ അവർക്കൊപ്പം കാണും..

അവൾ കുനിഞ്ഞു നച്ചുവിന്റെ കൈ പിടിച്ചു കാതോരം പറഞ്ഞു..

മെഹ്റു : മോഹിച്ചേക്കല്ലേ എന്റെ സുൽത്താനെ.. എനിക്ക് തിരികെ തന്നേക്കണം…

നച്ചു ഒന്ന് ചിരിച്ചു കൊണ്ട് വിഗ്നേഷ് കൂടി കേൾക്കാൻ പാകത്തിന് പറഞ്ഞു..

നച്ചു : ആത്മാർത്ഥ സ്‌നേഹമാണെങ്കിൽ നിന്റെ സുൽത്താനെ ഞാനല്ല ഏത് അപ്സരസ്സ് വിചാരിച്ചാലും നിനക്കു നഷ്ടമാവില്ല.. പിന്നെ ഞാൻ ഒരിക്കലും നിന്റെ സുൽത്താനെ മോഹിക്കില്ല… പോരെ..

വിഗ്നേഷിന്റെ മുഖം വല്ലാതെയായി.. മെഹ്റുവിന്റെയും.. അവൾ പെട്ടെന്ന് തിരികെ ഫ്രണ്ട്സിന്റെ ടേബിളിൽ ചെന്നിരുന്നു.. വിഗ്നേഷ് നച്ചുവിനെ ഒന്ന് നോക്കി…ആ കണ്ണുകൾ കലങ്ങി എന്നവൻ തിരിച്ചറിഞ്ഞു ആ മനസ്സ് തന്റെ പപ്പയും അവളുടെ പപ്പയും നീരവും താനും ചേർന്ന് കൊന്നുകൊണ്ടിരിക്കുകയാണ്… അതിന്റെ ഇടയ്ക്കാണ് മെഹ്റിൻ കൂടി…അവനൊരല്പം ദേഷ്യത്തോടെ മെഹ്റുവിനെ നോക്കി..
നച്ചുവിന് തന്റെ ഗീതുട്ടനോട് സംസാരിക്കണം എന്ന് തോന്നി.. അവൾ വിഗ്നെഷിനെ നോക്കി

നച്ചു : അതെ ഞാനിപ്പോ വരാം..

വിഗ്നേഷ് : എങ്ങോട്ടാ.. ഒറ്റയ്ക്കു പോണ്ട ഞാനും വരാം..

നച്ചു : ഞാനെന്താ കൊച്ചുകുട്ടിയാണോ… താൻ ഇവിടെ ഇരിക്ക്.. മെഹ്റു നോക്കുന്നുണ്ട്.. വെറുതെ അതിനെ വിഷമിപ്പിക്കണ്ട..

വിഗ്നേഷ് : അല്ല എനിക്കും മെഹ്റുനും നമ്മുടെ പേരന്റ്സിനുമൊക്കെയേ ഈ വിഷമം എന്ന ഫീലിംഗ് ഉള്ളോ.. തനിക്ക് ഇല്ലേ..

അവൾ ഒന്ന് പകച്ചുപോയി അവന്റെ ആ ചോദ്യത്തിൽ എങ്കിലും ആ പതർച്ച മറച്ചവൾ പറഞ്ഞു

നച്ചു : എന്റെ വെള്ളരിക്ക കൃഷ്ണ എനിക്കെന്ത് സങ്കടം…എനിക്ക് ഒരു സങ്കടവുമില്ല… അതെ എനിക്കെന്റെ ഗീതുട്ടനോട് സംസാരിക്കാൻ തോന്നുന്നു… ഞാനിപ്പോ വരാം..

തനിക്ക് സങ്കടമൊന്നുമില്ല എന്നവൾ പറയുന്ന കള്ളം ആണെന്ന് ആ മുഖം തന്നെ കാണിച്ചു തരുന്നു എന്ന് വിഗ്നേഷിനു മനസിലായി… നച്ചു എണീറ്റ് ലോബിയിലേക്ക് നടന്നു അവിടെ കോറിഡോറിലെ ഭിത്തിയിൽ ചാരി നിന്ന് കൊണ്ട് അവൾ ഗീതുസിനെ വിളിച്ചു

ഗീതു : ഹലോ മോളെ പറയെടാ… എവിടെയാ..

നച്ചു : ഹോട്ടലിൽ ആണ് ഗീതുട്ടാ.. വിഗ്നെഷിന്റെ ഫ്രണ്ട്സിന്റെ വക പാർട്ടി…
എന്തോ വല്ലാത്ത ശ്വാസംമുട്ടൽ പോലെ..

ഗീതു : മെഹ്റു ഉണ്ടോ..

നച്ചു : മ്മ്മ് ഉണ്ട്..

നച്ചു നടന്നതെല്ലാം അവളോട് പറഞ്ഞു.. പിന്നിൽ വിഗ്നേഷ് വന്നത് അറിയാതെ

ഗീതു : എനിക്ക് ദേഷ്യം വരുന്നുണ്ട് പെണ്ണെ.. നീയെന്തിനാ അവിടെ കോമാളി ആയി ഇരിക്കുന്നെ..നീയിങ്ങു വാ എനിക്ക് നിന്നെ കാണാൻ തോന്നുന്നു..

നച്ചു : എനിക്കും തോന്നുന്നു നിന്നെ കാണാൻ.. ഇത്തിരിനേരം നിന്റെ മടിയിൽ കിടന്നു നിന്റെ കയ്യ് കൊണ്ട് നെറ്റി ഒന്ന് തലോടി മയങ്ങാൻ… ഞാൻ… എനിക്ക്… ഞാനൊറ്റയ്ക്ക് ആയിന്നു തോന്നുന്നു ഗീതുട്ടാ… ഇങ്ങനെ ഒക്കെ ഉണ്ടാകുമായിരുന്നു എന്നറിഞ്ഞുവെങ്കിൽ ഞാൻ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു.. സത്യം..

അവളെ തിരക്കി പിന്നാലെ വന്ന വിഗ്നേഷിന്റെ തല കുറ്റബോധത്താൽ കുനിഞ്ഞു.. അവൻ പിന്നിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ ആണ് അവളെ ആരോ വിളിക്കും പോലെ തോന്നിയത്.. അവൻ അവൾ നില്കുന്ന ഇടത്തേക്ക് നോക്കി.. അവൾക്കെതിരെ ആയി ഒരു പയ്യൻ നടന്നു വരുന്നു.. അവനെക്കണ്ടതും നച്ചുവിന്റെ മുഖത്തേക്ക് കലി ഇരച്ചു കയറി മുഖം ചുവന്നത് വിഗ്നേഷ് അറിഞ്ഞു..വന്നവൻ അവൾക്ക് അരികിലേക്ക് നടന്നു വന്നു ചോദിച്ചു

ആഹാ നീയങ്ങു സുന്ദരി ആയല്ലോ സാരിയിൽ നക്ഷത്ര നീ വേറെ ലെവലാണല്ലോ.. എവിടെ നിന്റെ ഹസ്ബന്റ്.. എനിക്ക് ഒന്ന് പരിചയപ്പെടുത്തി താ..

നച്ചു : എന്റെ ഹസ്ബന്റിനെ പരിചയപ്പെടാൻ നിനക്കെന്താ യോഗ്യത..

അവൻ : ഹാ അതെന്ത് പറച്ചിലാ മോളെ.. ഒന്നുമില്ലേലും നിന്റെ കാമുകൻ അല്ലായിരുന്നോ കുറച്ചു മണിക്കൂറുകൾ എങ്കിലും..

വിഗ്നെഷിന് ആളെ മനസിലായി… നീരവ്..
അവൻ അല്പം മാറിനിന്നു അവരുടെ സംസാരം ശ്രദ്ധിച്ചു…

നച്ചു : ഛീ പ്രണയിച്ചവൻ എന്നോ… ആ വാക്ക് പറയാൻ നിനക്കെന്ത അവകാശം.. പ്രണയിക്കുന്നവൻ എന്ന് പറഞ്ഞാൽ അവളെ നെഞ്ചിൽ കൊണ്ട് നടക്കുന്നവനാണ്.. അല്ലാതെ സ്നേഹിക്കുന്നു എന്ന് കള്ളം പറഞ്ഞു ശരീരം മോഹിക്കുന്ന ചെറ്റ അല്ല… നീ അതിലും ലോ ആണ്… തന്തയ്ക്ക് പിറക്കാത്തവൻ എന്ന് പച്ചമലയാളത്തിൽ വിളിക്കേണ്ടി വരും..

ഡി എന്താടി വിളിച്ചത് എന്ന് ആക്രോശിച്ചു കൊണ്ട് നീരവ് അവൾക്ക് നേരെ വന്നു.. അവൾ അവനെ തല്ലാൻ വേണ്ടി ആഞ്ഞു എങ്കിലും അവളെ പിടിച്ചു മാറ്റി അവൾക്ക് മുന്നിലേക്ക് വിഗ്നേഷ് കയറി നിന്നു… അവിടെ അവനെ കണ്ടതും നച്ചു ഒന്നമ്പരന്നു.. മുന്നിൽ നിൽക്കുന്നത് നച്ചുവിന്റെ ഹസ്ബന്റ് ആണെന്ന് നീരവിന്‌ മനസിലായി… ഗ്രൂപ്പിലും ഫേസ്ബുക്കിലും ഒക്കെ കണ്ടിരുന്നു.. അവന്റെ പതർച്ച മറച്ചുകൊണ്ട് നീരവ് പറഞ്ഞു..

നീരവ് : ഹായ് ചേട്ടാ… ദേ ഇവളുണ്ടല്ലോ നല്ല ഒന്നാംതരം ഉരുപ്പടിയ.. കുറേക്കാലം എന്നോടൊപ്പം ഉണ്ടായിരുന്നു… ഒടുക്കം എന്നെക്കാൾ കാശു നിങ്ങക്ക് ആണെന്ന് അറിഞ്ഞപ്പോ എന്നെ നൈസ് ആയി അങ്ങ് തേച്ചു

ഡാ എന്നാലറികൊണ്ട് നച്ചു അവനു നേരെ ചെന്നതും വിഗ്നേഷ് അവളുടെ കയ്യിൽ കയറിപ്പിടിച്ചു.. അവനിൽ കണ്ടനാൾ മുതൽ ഇന്ന് വരെ കാണാത്തൊരു ഭാവം കണ്ടു അവൾ.. അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തള്ളിമാറ്റികൊണ്ട് അവൻ കലിയോടെ പറഞ്ഞു

വിഗ്നേഷ് : കാറിൽ പോയി ഇരിക്കെടി..

അതൊരലർച്ച ആയി തോന്നി അവൾക്ക്.. നീരവ് പറഞ്ഞത് അവൻ വിശ്വസിച്ചു എന്ന തോന്നൽ നച്ചുവിന്റെ ഹൃദയം മുറിച്ചു.. അവൾ നിറഞ്ഞ കണ്ണോടെ ഹോട്ടലിന് പുറത്തേക്ക് നടന്നു..പാർക്കിങ്ങിലേക്ക് നടന്നു കാറിൽ കയറി ഇരുന്നു പൊട്ടിക്കരഞ്ഞു.. വിഗ്നേഷ് നീരവിനോട് പറഞ്ഞു..

വിഗ്നേഷ് : ബാക്കി പറയു നീരവ്.. അവൾ പിന്നെ എന്തൊക്കെ ചെയ്തു കൂട്ടി എന്നെനിക്കും അറിയണമല്ലോ..

നീരവ് ആശ്വാസത്തോടെ അതിലേറെ ആവേശത്തോടെ അവനോട് പറഞ്ഞു

നീരവ് : അയ്യോ ചേട്ടാ.. മഹാ മോശം പെണ്ണാണ്..പലരുടെ ഒപ്പവും പോയിരുന്നു.. ഇതൊന്നും അറിയാതെ ഞാൻ പൊന്നുപോലെ കൊണ്ട് നടന്നു.. ഒടുക്കം എനിക്കും പണി തന്നു..

നീരവ് പറഞ്ഞു നിർത്തിയതും വിഗ്നേഷ് അവന്റെ കരണം പൊട്ടും പോലെ ഒരെണ്ണം പൊട്ടിച്ചു.. എന്നിട്ട് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു.. നീരവിന്റെ കണ്ണ് തള്ളി..നീരവ് ശ്വാസം കിട്ടാതെ വിഗ്നേഷിന്റെ കയ്യിൽ കിടന്നു പിടിച്ചു.. അവനെ വലിച്ചു തറയിലേക്ക് ഇട്ടു അവന്റെ വലതു കൈ പിടിച്ചു തിരിച്ചൊടിച്ചു.. അവൻ അലറിയതും വിഗ്നേഷ് അവന്റെ തല തറയിലേക്ക് പിടിച്ചിടിച്ചു.എന്നിട്ടവനെ വലിച്ചു പൊക്കി നിർത്തി.. നീരവിന്റെ നെറ്റി പൊട്ടി ചോര ഒലിച്ചു ഇറങ്ങി.. വിഗ്നേഷ് അവന്റെ പിടി വിട്ടതും അവൻ താഴേക്ക് ഊർന്നു വീണു.. വിഗ്നേഷ് നീരവിന്റെ തോളിൽ ചവിട്ടി മീശ ഒന്ന് പിരിച്ചു പറഞ്ഞു

വിഗ്നേഷ് : നിനക്ക് അറിയില്ല വിഗ്നേഷ് വിനായകനെ..നക്ഷത്ര വിഗ്നേഷ് താലികെട്ടിയ പെണ്ണാണ്.. അവളെ എനിക്കറിയാം.. ഇനി അവളെക്കുറിച്ചു നീയോ നിന്റെ ഫ്രണ്ട്സോ വേണ്ടാത്ത ഒരു വാക്കോ നോക്കോ പറഞ്ഞുവെന്നോ കാണിച്ചുവെന്നോ ഞാൻ അറിഞ്ഞാൽ.. ഇതാവില്ല അനുഭവം.. കൊല്ലും ഞാൻ നിന്നെയൊക്കെ.. മനസിലായോട ചെറ്റേ..

വിഗ്നേഷ് അവനെ തള്ളിയിട്ട് തിരിഞ്ഞു..
പുറത്തേക്ക് നടക്കുമ്പോൾ കണ്ടു.. മെഹ്റു എല്ലാം നോക്കി നിൽക്കുന്നത്.. അവൾ അവനു പിന്നാലെ ചെന്ന് ദേഷ്യത്തോടെ ആരും കേൾക്കാത്ത രീതിയിൽ ചോദിച്ചു

മെഹ്റു : നീയിപ്പോ കാണിച്ചുകൂട്ടിയത് എന്താ എന്നോർമ്മ ഉണ്ടോ വിച്ചു.. അവൾ നിന്റെ ആര് എന്ന് പറഞ്ഞെ എന്നോർമ്മ ഉണ്ടോ.. അവളെക്കുറിച്ചു എന്ത് അറിഞ്ഞിട്ടാ നീ ആ ചെക്കനെ തല്ലിയത്.. അവൻ പറഞ്ഞത് ആണ് സത്യം എങ്കിലോ..

വിഗ്നേഷ് : മെഹ്റു മതി നിർത്തിക്കോ.. ഇനി മിണ്ടരുത്.. നിനക്കും എനിക്കും വേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച അവളെ എനിക്ക് നന്നായി അറിയാം.. അതിന് മറ്റൊരാളിന്റെ ആവശ്യം ഇല്ല.. നീ ഇവിടെകിടന്നു കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക്..ബൈ.

അവൾക് മറ്റൊന്നും പറയാൻ അവസരം കൊടുക്കാതെ വിഗ്നേഷ് ഹോട്ടലിന് പുറത്തേക്ക് നടന്നു.. കാറിന് അരികിൽ എത്തി ഡോർ തുറന്നു അകത്തേക്ക് കയറി..ശബ്ദം കേട്ട് നച്ചു വേഗം മുഖം ഉയർത്തി കണ്ണുകൾ തുടച്ചു മാറ്റി പുറത്തേക്ക് നോക്കി ഇരുന്നു.. വിഗ്നേഷ് അവളെ നോക്കി.. അവൻ അൽപനേരം അവളെ ഉറ്റുനോക്കി.. ചങ്കുപൊട്ടി ഇരിക്കയാണ് കാന്താരി എന്നവൻ മനസിൽ പറഞ്ഞു കൊണ്ട് അവളോടായി പറഞ്ഞു…

വിഗ്നേഷ് : ടി അത് അവൻ അല്ലെ നീരവ് . എന്നിട്ടിപ്പോ ഇതൊക്കെ എന്താ.. ഇനിയവൻ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോ

നച്ചുവിന്റെ നെഞ്ച് നീറി അവൾ ചീറിക്കൊണ്ട് അവനു നേരെ തിരിഞ്ഞു പറഞ്ഞു..

നച്ചു : അതെ അവൻ പറഞ്ഞത് എല്ലാം ശരിയ… ഞാൻ ചീത്തയാ പോരെ.. നിങ്ങൾ എന്നെ എന്റെ വീട്ടിൽ കൊണ്ടാക്ക്.. ഒന്നൊഴിഞ്ഞു പോയി തരാമോ.. എല്ലാരും കൂടി ഇഞ്ചിഞ്ചായി കൊല്ലാൻ നടക്കുവാ…

അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി.. വിഗ്നേഷ് പുറത്തേക്ക് നോക്കി.. നീരവിനെ ആരൊക്കെയോ ചേർന്ന് പൊക്കിയെടുത്തു പുറത്തേക്ക് കൊണ്ട് വരുന്നുണ്ട്.വിനോ അവളുടെ ചുമലിൽ പിടിച്ചു പറഞ്ഞു…

വിഗ്നേഷ് : ഡി കാന്താരി പിശാശ്ശെ ചട്ടമ്പിക്കല്യാണി നിന്നെ നിന്റെ ഗീതുനു മാത്രമല്ല.. നീ ഒന്നും പറഞ്ഞില്ല എങ്കിലും എനിക്കും നിന്നെ മനസിലാക്കാൻ പറ്റും…

നച്ചു മുഖം ഉയർത്തി അവനെ നോക്കി.. അവൻ കൈ പുറത്തേക്ക് ചൂണ്ടി നീരവിനെ കാണിച്ചു.. അവളുടെ കണ്ണുകളിലെ അമ്പരപ്പ് അവനിൽ പുഞ്ചിരി ഉണ്ടാക്കി.. അവൾ വിഗ്നേഷിനെ നോക്കി.. അവൻ പറഞ്ഞു..

വിഗ്നേഷ് : ഒന്നുമില്ലേലും ഞാൻ താലികെട്ടിയ എന്റെ ഭാര്യയെ കുറിച്ച് എന്നോട് തന്നെ തെമ്മാടിത്തരം പറയുന്നോനെ ഞാൻ വെറുതെ വിട്ടാൽ ഞാനൊരു ആണ് ആണോടി കാന്താരി.. ഞാനുള്ളപ്പോ നീയവനെ കൈവെക്കുന്നത് മോശമല്ലേ അതാ നിന്നോട് ഇങ്ങു പോന്നേക്കാൻ പറഞ്ഞത്.. അല്ലാണ്ട് അവന്റെ വാക്ക് വിശ്വസിച്ചിട്ടില്ല നിന്റെ വെള്ളരിക്ക കൃഷ്ണൻ..

നച്ചു കരച്ചിലോടെ അവന്റെ നെഞ്ചിലേക് വീണു അവനെ കെട്ടിപിടിച്ചു… അവളുടെ ആ പ്രവർത്തി വിനോയെ അമ്പരപ്പിച്ചു..

തുടരും….

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!