വിഗ്നേഷ് അവളുടെ ചുമലിൽ തട്ടി പറഞ്ഞു..
വിഗ്നേഷ് : ഹാ എടൊ ചട്ടമ്പികല്യാണി.. താനിത്ര തൊട്ടാവാടി ആയിരുന്നോ.. ഞാൻ ആദ്യം കണ്ടപ്പോ എന്ത് സ്മാർട്ട് ആയിരുന്നു നീ.. നടുറോഡിൽ നിന്നും ഒരു ആണിനെ തല്ലാനും വേണ്ടി വിൽപവർ ഉള്ള ആ പെണ്ണാണോ ഇത് . ടോ നച്ചു ഇത് ഭയങ്കര ബോറാട്ടോ..
നച്ചു പെട്ടെന്ന് അവന്റെ മേലിൽ നിന്നും മാറി
നച്ചു : സോറി.. ഞാൻ പെട്ടെന്ന് അങ്ങനെയൊകെ കേട്ടിട്ട് താൻ ചൂടായപ്പോ കരുതി താനും അത് വിശ്വസിച്ചു എന്ന്.. അതാ..
അവൻ ചിരിയോടെ കാർ എടുത്തു പറഞ്ഞു
വിഗ്നേഷ് : ഞാൻ അത്ര പൊട്ടൻ ആണോ മണ്ടി…എനിക്കറിയില്ലേ നിന്നെ… ആഹ് അതെ ഈ എഡോ… താൻ… ചെറുക്കാ.. ഇയാള്.. ഇജ്ജാതി വിളിയൊക്കെ മാറ്റേണ്ട ടൈം ആയി.. നിന്റെ ഏട്ടന്റെ പ്രായം ഉണ്ടെനിക്ക്..
നച്ചു : അതിന്
വിഗ്നേഷ് : ഏട്ടാ എന്ന് വിളിക്കാം..
നച്ചു മുഖം തുടച്ചു പറഞ്ഞു..
നച്ചു : അയ്യ ഒരു ചോട്ടൻ…
വിഗ്നേഷ് : എന്താടി ചട്ടമ്പി നിനക്ക് ഒരു പുച്ഛം.. ഒന്നുല്ലേലും നിന്റെ ഫാവം കെട്ടിയോൻ അല്ലെ..
നച്ചുവിന് ചിരി വന്നുപോയി… ചുണ്ടിലെ ചിരി ഒളിപ്പിച്ചു തന്നെ നോക്കുന്ന അവളെ കണ്ടപ്പോ ഇത്രനേരം പിടഞ്ഞുകൊണ്ടിരുന്ന മനസിന് ഒരു തണുപ്പ് പോലെ തോന്നി അവന്..
നച്ചു : ഇനി ഇതുപോലെ ഉള്ള വളിച്ച കോമഡി പറഞ്ഞാലുണ്ടല്ലോ വെള്ളരിക്കയെ ഞാൻ പിടിച്ചു നുറുക്കും..
വിഗ്നേഷ് : അയ്യോ വളിച്ച കോമഡി ആയിപോയോ… ശേ ഞാൻ പറഞ്ഞപ്പോ ഫ്രഷ് ആയിരുന്നു.. ഇവിടുന്നു നിന്റെ ഈ പേട്ടു കാതിൽ എത്തിയപ്പോൾ സംഭവിച്ചതാ..
അവൻ ചിരിയോടെ അവളുടെ കാതിലൊന്നു തട്ടി… പോടാ മരപ്പട്ടി എന്ന് വിളിച്ചു കൊണ്ട് നച്ചു പുറത്തേക്ക് നോക്കിയിരുന്നു.. പെട്ടെന്ന് അവൻ കാർ നിർത്തി.. നച്ചു എന്താ എന്ന ഭാവത്തിൽ നോക്കിയതും അവൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിപ്പോയി..
അയ്യോ മരപ്പട്ടി എന്ന് വിളിച്ചിട്ടാണോ ഇറങ്ങിപോയെ എന്നാലോചിച്ചുകൊണ്ട് നച്ചു ഡ്രൈവിംഗ് സീറ്റിലൂടെ ഏന്തിവലിഞ്ഞു തല പുറത്തേക്ക് ഇട്ടു നോക്കി.. പെട്ടെന്ന് അവളിരുന്ന സൈഡിലെ ഡോർ തുറക്കുന്ന പോലെ തോന്നി നച്ചൂന്.. നോക്കുമ്പോൾ കയ്യിൽ രണ്ടു മുന്തിരി ഐസ്ക്രീമുമായി വിഗ്നേഷ്.. അവൻ ഒരെണ്ണം അവൾക് നേരെ നീട്ടി.. നച്ചു അമ്പരപ്പോടെ അത് വാങ്ങി അവൻ കാറിനു മുന്നിലേക്ക് നടന്നു ഫ്രണ്ടിലൂടെ വന്നു അകത്തേക്ക് കയറി ഇരുന്നു കൊണ്ട് ഐസ് ചുണ്ടുകൾക്ക് ഇടയിൽ വെച്ച് ഊറി.. നച്ചു നോക്കുന്ന കണ്ട് അവനൊന്നു ചിരിച്ചു
വിഗ്നേഷ് : ഇത് ഇപ്പൊ നിന്റെ ബുൾസൈ ആണല്ലോ താഴെ വീഴും എന്നുപറഞ്ഞു നിൽക്കുന്നത്..
നച്ചു നോട്ടം പിൻവലിച്ചു..
വിഗ്നേഷ് : നമ്മൾ തമ്മിൽ ഒരു വഴക്കും ഇല്ലല്ലോ ഇപ്പൊ.. കാണുന്നവർക്കു എന്ത് ഫീൽ ആയാലും നമുക്ക് നമ്മൾ നല്ല ഫ്രണ്ട്സ് അല്ലെ.. അതാ ഇത് കണ്ണിലുടക്കിയപ്പോ വാങ്ങാനായി ഇറങ്ങി ഓടിയത്.. നിനക്ക് ഭയങ്കര ഇഷ്ടം അല്ലെ ഇത്.. ബട്ട് സാധനം കൊള്ളാം കേട്ടോ ചട്ടമ്പി..
നച്ചു : ലോക്കൽ ആണ്..
അവനൊന്നു ചിരിച്ചു ആ വാക്കിലെ പരിഭവം മനസിലാക്കി തന്നെ പറഞ്ഞു
വിഗ്നേഷ് : ചിലപ്പോൾ ഒക്കെ ഈ ബ്രാൻഡഡ് സാധനങ്ങളെക്കാളും ഗുണവും ക്വാളിറ്റിയും അഴകും നന്മയുമെല്ലാം ഈ ലോക്കലിന് തന്നെയാ ചട്ടമ്പിക്കല്യാണി…
അവസാനവാചകം അവളുടെ മുഖത്തേക്ക് ഊന്നി കൊണ്ടാണ് അവൻ പറഞ്ഞത്. നച്ചു ഒന്നും മിണ്ടാതെ ഐസ് ഊറി.. അത് തീർന്നു കൈ കഴുകി അവൻ കാറെടുത്തു.. എങ്ങോട്ടാണ് എന്ന് അവൾ നോക്കുമ്പോൾ മനസിലായി വീട്ടിലേക്ക് ആണ്.. ഒരേ സമയം സന്തോഷവും സങ്കടവും തോന്നി നച്ചൂന്..
അവൻ ഒക്കെ പറയാതെ അറിഞ്ഞു ചെയ്യുന്നത് ഒരുപോലെ അവളിൽ അവനോട് വല്ലത്തൊരു അടുപ്പം ഉണ്ടാക്കി..
കാർ ഗേറ്റ് കടന്നു അകത്തേക്ക് കയറി നിന്നു.. ഡോർ തുറന്നതും.. വീടിനു ഉള്ളിലേക്ക് “ഡി ഉണ്ടക്കണ്ണി “എന്നും പറഞ്ഞു ഓടിക്കയറുന്ന അവളെക്കണ്ടു അവന് ചിരി വന്നു.. അവളുടെ ഒച്ച കേട്ട് ഗീതു ഓടിവന്നു.. ഗീതുട്ടാ എന്നും വിളിച്ചു നച്ചു അവളെ കെട്ടിപിടിച്ചു.. ഗീതുവും.. ബഹളം കേട്ടാണ് നരേഷും അമ്മയും പപ്പയും ഒക്കെ ഇറങ്ങി വന്നത്.. ‘അമ്മയെയും പപ്പയെയും കണ്ടിട്ട് ഒന്നും മിണ്ടാതെ അവൾ നരേഷിന്റെ അരികിലേക്ക് ചെന്ന് അവന്റെ തോളിൽ തലവെച്ചു..
നച്ചു അവരോട് പിണക്കം ആണെന്ന് വിഗ്നെഷിനു മനസിലായി..നരേഷ് അവളോട് അകത്തേക്ക് പോകാൻ പറഞ്ഞിട്ട് വിഗ്നേഷിന്റെ കൈ പിടിച്ചു സെറ്റിയിലേക്ക് ഇരുത്തി അപ്പോഴേക്കും ഗീതു കുടിക്കാൻ ജ്യൂസ് എടുക്കാനായി പോയി .ഗീതു കൊണ്ട് വന്ന ജ്യൂസും കുടിച്ചു അവളുടെ പപ്പയോടും അമ്മയോടും അൽപനേരം സംസാരിച്ചു ഇരുന്നിട്ട് വിഗ്നേഷ് ചുറ്റും നോക്കി.. ഗീതുനേം പിടിച്ചോണ്ട് പോയ കുട്ടിത്തേവാങ്കിന്റെ അനക്കം ഒന്നുമില്ല..
അവർക്ക് കഴിക്കാൻ വല്ലതും സ്‌പെഷ്യൽ ഉണ്ടാക്കട്ടെ എന്നും പറഞ്ഞു അവനോട് മുകളിലേക്ക് ചെല്ലാൻ പറഞ്ഞു കൊണ്ട് ഹരിത അടുക്കളയിലേക്ക് പോയി അവൻ പതിയെ എണീറ്റ് മുകളിലേക്ക് നടന്നു നച്ചുവിന്റെ റൂമിന്റെ വാതിലിൽ പയ്യെ തട്ടികൊണ്ട് തുറന്നു നോക്കി അകത്തു ബെഡിൽ ഇരിക്കുന്ന ഗീതുവിന്റെ മടിയിൽ തലവെച്ചു കണ്ണുകളടച്ചു കിടക്കയാണ് നച്ചു.. ഗീതു അവളുടെ തലയിൽ തലോടുന്നുണ്ട്…
ഗീതു അവനോട് അകത്തേക്ക് വരാൻ കണ്ണ് കാണിച്ചു.. വിഗ്നേഷ് അകത്തേക്ക് കയറി… അവിടെകിടന്ന കസേരയിൽ ഇരുന്നു അവരെയും ആ മുറി ആകെമാനവും ഒന്ന് നോക്കി…നച്ചു പതിയെ ഉറക്കത്തിലേക്ക് വീണു എന്നുറപ്പ് ആയതും ഗീതു അവളെ നേരെ കിടത്തിയിട്ട് ഗീതു താഴേക്ക് പോയി
അവൻ അവിടെയിരുന്ന നച്ചുവിന്റെ ബുക്കും മറ്റും നോക്കാൻ തുടങ്ങി..ക്ലാസ്സിൽ ഇരുന്നു നോട്ട് എഴുതുന്ന ഒപ്പം അതിൽ ആത്മഗതവും കാര്യമായി എഴുതി വെച്ചിട്ടുണ്ട് പുള്ളിക്കാരി…
“ഈ മുടിഞ്ഞ ഉറക്കം തൂങ്ങി ക്ലാസ് എപ്പോ തീരും മുരുകാ..എന്താടാ തെണ്ടി നീ നോക്കുന്നത്… ഇങ്ങേര് പറയുന്ന മലയാളം തന്നാണോ എന്റെ മുരുകാ കാലകേയൻ പറയുന്ന ഡയലോഗ് പോലെ എനിക്ക് മാത്രമാണോ തോന്നുന്നത്..”
ഇങ്ങനെ പോകുന്നു കുറിപ്പുകൾ.. ഓരോന്നും വായിച്ച വിഗ്നെഷിനു ചിരി വന്നു.. അവൻ അവളെ നോക്കി പറഞ്ഞു..
വിഗ്നേഷ് : കിടക്കുന്ന കിടപ്പ് കണ്ടാൽ എന്താ പാവം.. നിഷ്കു… കയ്യിലിരുപ്പോ അന്യായം..
ചട്ടമ്പിക്കല്യാണി..
അവളുടെ മുഖത്തു ഒരു ആശ്വാസം പോലെ തോന്നി അവന്.. സ്വന്തം വീട്ടിൽ ആയോണ്ടുള്ള സന്തോഷം ആണ് ആ ആശ്വാസം എന്ന് ഊഹിച്ചു കൊണ്ട് അവൻ ബെഡിൽ ഇരുന്നു..
എന്നാലും നീരവ്.. അവനൊക്കെ ആണാണോ ഇത് പോലെ ഒരു പെണ്ണിനെ കിട്ടിയിട്ട് അത് വേണ്ടാന്ന് വെച്ച് ഇങ്ങനെ തല്ല് കൊണ്ട് ചാവാൻ..കൊടുത്തത് കുറഞ്ഞു പോയി പുല്ലന്.. ഇവള് കണ്ണീരോടെ തലകുനിച്ചു നടന്നു പോകുന്ന കണ്ടപ്പോ വന്ന കലിപ്പ് അതെത്ര എന്ന് പറയാൻ പറ്റില്ല.. അത്കൊണ്ടാണ് വലിച്ചിട്ട് ചവിട്ടികീറിയെ.. പക്ഷെ അതും കണ്ടിട്ട് ഇവളുടെ കണ്ണ് തള്ളിയ ആ നോട്ടം കണ്ടപ്പോഴേ മനസിലായി അവളുടെ തലയിൽ ഒരു കിളി ബാക്കി ഇല്ലാതെ എല്ലാറ്റിനെയും അവൾ പറത്തിവിട്ടു എന്ന്.. ശരിക്കും വട്ടു പിടിച്ച ഒരു പെണ്ണ്..
അവനിരുന്നു അവളെ നോക്കി ചിരിച്ചു.. പെട്ടെന്ന് ഫോൺ ബെല്ലടിച്ചു.. മെഹ്റു.. അവൻ ഫോണുമായി പുറത്തേക്ക് ഇറങ്ങി..
വിഗ്നേഷ് : ഹലോ..പറയ് മെഹ്റു
മെഹ്റു : എന്താ നിന്റെ മനസിൽ
വിഗ്നേഷ് : എന്ത് എന്താന്നു
മെഹ്റു : നീ അവളെ സ്നേഹിക്കുന്നോ വിച്ചു..
വിഗ്നേഷ് : ഉഫ് നിന്റെ ഒലക്കേമ്മേലെ ചോദ്യം… എന്റെ മെഹ്റു നിനക്ക് വട്ടാണോ.. അവൾ അവളെന്തിനാ ഇതൊക്കെ സഹിച്ചേ എന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ.. എന്നിട്ടും നിനക്കവളോട് ഒരു താല്പര്യവും ഇല്ലേ.. നീയെന്താ പെണ്ണെ ഇങ്ങനെ
മെഹ്റു : നിന്റെ കാര്യത്തിൽ ഞാൻ സെൽഫിഷാ വിച്ചു അതുകൊണ്ടാ ഇങ്ങനെ
വിഗ്നേഷ് : എങ്കിൽ നീ എന്തിനാ എന്നെ നച്ചൂനെ കെട്ടാൻ നിർബന്ധിച്ചേ
മെഹ്റു : നിന്റെ പപ്പയെ ഓർത്തു.. അവൾക്കും ഒരു പ്രണയം ഉള്ളത്കൊണ്ട് പിരിഞ്ഞു പോകാൻ എളുപ്പം ആണെന്ന് കരുതി.. പക്ഷെ ഇതിപ്പോ എനിക്ക് പേടിയുണ്ട് വിച്ചു..
വിഗ്നേഷ് : നീ വെച്ചിട്ട് പോയെ വേണ്ടാത്തത് ഒക്കെ ചിന്തിച്ചു കൂട്ടി എന്നെക്കൂടി വട്ടാക്കാൻ വരുവാ.. ഞാൻ നച്ചുന്റെ വീട്ടിലാണ്… ഫ്രീ ആകുമ്പോ നിന്റെ ഈ പ്രാന്ത് കേൾക്കാൻ ഞാൻ അങ്ങോട്ട് വിളിക്കാം.. പോരെ.
മെഹ്റു : അവളുടെ വീട്ടിലോ.. അങ്ങനെ എങ്കിൽ അവളെ അവിടെ നിർത്തിയിട്ട് നിനക്ക് വീട്ടിൽ പൊയ്ക്കൂടേ…
വിഗ്നേഷ് : ഹോ നീ പൊട്ടിയാണോ അതോ പൊട്ടിയായി അഭിനയിക്കുന്നതോ.. എടി കല്യാണം ഇന്നലെ ആയിരുന്നു.. ഇന്നിങ്ങോട്ട് വരാൻ കൂടി പാടില്ല.. എന്നിട്ടും വന്നു.. എപ്പോഴാണോ അവളെ ഇവിടെ നിർത്തി പോകുന്നെ.. എന്റെ പൊന്നു മോളെ നീ ഫോൺ വെക്ക്..
മെഹ്റു : ശരി ഞാനൊന്നും പറയുന്നില്ല.. നീ എന്നെവിട്ടു പോകരുത്.. പിന്നെ മറ്റന്നാൾ രാവിലെ തൊട്ട് ഫുൾ ഡേ എനിക്കൊപ്പം വരണം
വിഗ്നേഷ് : മറ്റന്നാളോ..എന്താ കാര്യം
മെഹ്റു : ഓ അപ്പൊ അതൊക്കെ മറന്നോ..എന്റെ ബർത്ത്ഡേ ആണെന്നുള്ള കാര്യം പോലും നിനക്കോർമ്മയില്ലേ വിച്ചു.. അത്രയ്ക്ക് നീ അകന്നു അല്ലെ..
വിഗ്നേഷ് : അയ്യോ ഈ ടെൻഷൻ കൊണ്ട് ഓർക്കാത്തതാണ് അതിന്റെ പേരിൽ ഇനി കരയാൻ നിൽക്കല്ലേ. പ്ലീസ്.. ഞാൻ വരാം.. മറ്റന്നാൾ മുഴുവൻ നിനക്ക് തന്നേക്കാം.. പോരെ..
മെഹ്റു : മ്മ്മ്മ് മതി..
അവൾ ഫോൺ വെച്ചു.. വിഗ്നേഷ് ഫോൺ തിരികെ പോക്കറ്റിൽ ഇട്ടു അകത്തേക്ക് കയറി.. നച്ചു നല്ല ഉറക്കമായി.. അവൻ അവളുടെ മേലെ പുതപ്പ് ഇട്ടുകൊടുത്തു താഴേക്ക് ഇറങ്ങി ചെന്നു നരേഷുമായി സംസാരിച്ചിരുന്നു.. കഴിക്കാൻ നേരം ആയപ്പോൾ ഗീതു പോയി നച്ചുവിനെ വിളിച്ചുണർത്തി കൊണ്ട് വന്നു..നച്ചു വീട്ടിൽ വന്നതും ശരിക്കും റിലാക്സ് ആയി.. ആഹാരമൊക്കെ കഴിച്ചു അവർ യാത്ര പറഞ്ഞിറങ്ങി.. പോകുമ്പോൾ വിഗ്നേഷ് പറഞ്ഞു
വിഗ്നേഷ് : ടോ മറ്റന്നാൾ ഞാൻ വീട്ടിൽ കാണില്ല.. മെഹ്റുന്റെ ബർത്ത്ഡേ ആണ്.. താനും പോന്നേക്ക്..
നച്ചു : ഹേയ് ഞാനില്ല.. ഇയാള് പോയിട്ട് വന്നാൽ മതി..
വിഗ്നേഷ് : അതെന്താ..
നച്ചു : ഹാ ചുമ്മാ പോയെ.. നിങ്ങളുടെ ഇടയ്ക്ക് ഞാൻ പോസ്റ്റ് ആയി എന്തിനാ മനുഷ്യ
പിന്നെ അവനൊന്നും മിണ്ടിയില്ല.. വീട്ടിലേക്ക് ചെല്ലുമ്പോൾ കണ്ടു റോഡിൽ ഒരു ബൈക്കിൽ ഇരുന്നു കൊണ്ട് രണ്ടു പേര് അകത്തേക്ക് നോക്കി നിൽക്കുന്നു.. അവരുടെ കാർ കണ്ടതും ബൈക്ക് വേഗം സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു.. അതിലൊരുവൻ തിരിഞ്ഞു നോക്കുന്ന കണ്ടപ്പോൾ നച്ചു പറഞ്ഞു
നച്ചു : അത് ജിത്തുവാ.. നീരവിന്റെ കൂടെയുള്ളവർ..
വിഗ്നേഷ് : ഓഹ് പ്രതികാരം ആണോ ഉദ്ദേശം.. എങ്കിൽ വരട്ടെ അപ്പൊ നോക്കാം.. നീ പേടിക്കണ്ട..
അവൻ കാർ അകത്തേക്ക് കയറ്റി കാറിൽ നിന്നും ഇറങ്ങി ഒന്ന് പുറത്തേക്ക് വന്നു നോക്കി.. ഇല്ല അവന്മാർ പോയി.. അവൻ അവളെയും കൂട്ടി അകത്തേക്ക് നടന്നു.. അമ്മയും അച്ഛനും ഹാളിൽ ഇരിപ്പുണ്ട്.. അൽപനേരം വിഗ്നേഷ് അവരുടെ അരികിൽ ഇരുന്നു.. നച്ചു വേഷം മാറാനും മറ്റും പോയി.. കുറെ കഴിഞ്ഞു അവൻ അകത്തേക്ക് ചെല്ലുമ്പോൾ നച്ചു ബാൽക്കെണിയിൽ നിൽക്കെയാണ്.. കുളിച്ചു വേഷം മാറിയിട്ടുണ്ട് അവൻ അവൾക്ക് അടുത്തേക്ക് ചെന്നു..
വിഗ്നേഷ് : എന്താ ഇത്ര ആലോചന..
നച്ചു : അവന്മാർ വന്നത് എന്തിനാവും..
വിഗ്നേഷ് : പേടിയുണ്ടോ നിനക്ക്..
നച്ചു : എന്റെ കാര്യത്തിൽ ഇല്ല.. പക്ഷെ തനിക്ക് കാത്തിരിക്കാൻ ഒരാളുണ്ട്.. എന്നെകാരണം
വിഗ്നേഷ് : ആ മതി.. കൂടുതൽ പറയണ്ട ഇനി.. താൻ ഒറ്റയ്ക്ക് എങ്ങോട്ടും പോകരുത്.. എന്നോട് പറയാതെ അമ്പലത്തിലേക്ക് പോലും ഇറങ്ങരുത് കേട്ടല്ലോ
നച്ചു തലയാട്ടി.. അവൻ കുളിക്കാനും മറ്റും പോയി.. പതിവ് പോലെ പിറ്റേന്നും അല്പം കുറുമ്പും ചിരിയുമായി കടന്നു പോയി.. മെഹ്റുവിന്റെ പിറന്നാൾ ആയോണ്ട് വിഗ്നേഷ് രാവിലെ പുറത്തേക്ക് പോയിരുന്നു.. ഒരു മാരിയേജ് ഉണ്ടായതു കൊണ്ട് രാഘവ് നന്ദിനിയുമായി പോയി.. പിന്നെ വീട്ടിൽ നച്ചു തനിച്ചായി… അവൾ ഗീതുവിനെ കാണാൻ പോകാം എന്ന് കരുതി ഒരുങ്ങാൻ തുടങ്ങി.. ഒരുങ്ങി ഇറങ്ങുമ്പോൾ ആണ് വിഗ്നേഷ് പറഞ്ഞത് ഓർത്തത്.. അവൾ അവനെ വിളിച്ചു.. എടുത്തത് മെഹ്റു ആയിരുന്നു..
മെഹ്റു : എന്താ നക്ഷത്ര..
നച്ചു : മെഹ്റു ആയിരുന്നോ.. എന്നോട് പറയാതെ എങ്ങും പോകരുത് എന്ന് വിഗ്നേഷ് പറഞ്ഞിരുന്നു.. ഞാൻ ഒന്ന് വീട് വരെ പോകുവാ എന്നവനോട് ഒന്ന് പറയാൻ വിളിച്ചതാ..
മെഹ്റു : ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ.. നക്ഷത്രയ്ക്ക് പോകണം എങ്കിൽ പോയാൽ പോരെ എന്തിനാ വിളിക്കുന്നെ..ഒരു കാര്യം ചെയ്യ് നക്ഷത്ര പൊയ്ക്കോ.. കുറച്ചു ദിവസം കഴിഞ്ഞു വന്നാൽ മതി..
നച്ചുവിനു ശരിക്കും ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു അവൾ പിന്നെ ഒന്നും പറയാതെ ഫോൺ കട്ട് ആക്കി… വേഗം ഒരുങ്ങി മൊബൈലും എടുത്തു ജോലിക്കാരോട് വീട്ടിൽ പോകുവാ എന്നും പറഞ്ഞിറങ്ങി.. വഴിയിലൂടെ ഓട്ടോ സ്റ്റാന്റിലേക്ക് നടക്കുമ്പോൾ മെഹ്റുനെ കുറിച്ചായിരുന്നു ചിന്ത.. വിനോയ്ക്ക് ഒന്ന് ഫോൺ എടുത്തൂടർന്നോ…
ഓരോന്നും ഓർത്തു നടക്കുമ്പോൾ എതിരെ വന്ന കാർ നച്ചു ശ്രദ്ധിച്ചില്ല.. അവൾ അത് കണ്ടു ഒഴിഞ്ഞു മാറും മുൻപേ ആ കാർ അവളെ ഇടിച്ചു വീഴ്ത്തിയിരുന്നു… നച്ചുവിന്റെ കയ്യിൽ നിന്നും ബാഗ് താഴേക്ക് തെറിച്ചു വീണു.. ആളുകൾ ഓടി അവൾക്ക് അരികിലേക്ക് എത്തുമ്പോൾ നച്ചു കണ്ടു കമിഴ്ന്നു കിടക്കുന്ന അവളുടെ ശരീരത്തിൽ നിന്നും ചോര റോഡിലേക്ക് ഒഴുകിപ്പടരുന്നത്.. ആ കണ്ണുകൾ പതിയെ അടഞ്ഞു….
തുടരും….
മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission