കുറെ നേരമായി തന്റെ അരികിൽ ഇരുന്നു വിഗ്നേഷിന്റെ ഫോൺ ബെല്ലടിക്കുന്നത് മെഹ്റു കണ്ടു.. നച്ചു കോളിംഗ് എന്ന് കാണിക്കുന്നത് കൊണ്ട് അവൾ കട്ട് ആക്കിവിട്ടു.. വിഗ്നേഷ് ബർത്ത്ഡേ ആഘോഷങ്ങൾക് വേണ്ടിയുള്ള ഒരുക്കത്തിൽ ആയിരുന്നു.. കുറെ നേരം കഴിഞ്ഞപ്പോൾ വിഗ്നേഷ് അവളെ വന്നു കേക്ക് മുറിക്കാനായി വിളിച്ചു.. അവൾ എണീറ്റ് ചെന്നു.. കേക്ക് മുറിക്കാനായ് നിൽക്കുമ്പോൾ ആണ് അവന്റെ ഫോൺ പിന്നെയും ബെൽ അടിക്കുന്നത്.. വിഗ്നേഷ് നോക്കുമ്പോൾ ഗീതു ആണ്.. അവൻ ഫോൺ എടുക്കാൻ നോക്കിയതും മെഹ്റു പറഞ്ഞു
മെഹ്റു : ഇത് കട്ട് ചെയ്തിട്ട് കോൾ എടുക്കാം വിച്ചു..
വിഗ്നേഷ് : ഹാ എന്തേലും അത്യാവശ്യം ആണെങ്കിലോ..
അവൻ കോൾ എടുത്തു.. ഹലോ എന്ന് പറഞ്ഞതും അപ്പുറത്തു നിന്നും ഗീതികയുടെ ദേഷ്യം നിറഞ്ഞ വാക്കുകൾ കേട്ടു..
ഗീതു : നിങ്ങളുടെ കാമുകിയുടെ ബർത്തഡേ സെലിബ്രെഷൻ കഴിഞ്ഞെങ്കിൽ മെഡികെയർ ഹോസ്പ്പിറ്റൽ വരെ വരാൻ ഉള്ള മനസ്സ് കാണിക്ക്… നിങ്ങളൊരു താലി കെട്ടിപോയതു കൊണ്ട് മാത്രം നിങ്ങളുടെ ഭാര്യ പദവിയിൽ ഉള്ളോരുത്തി മരണമാണോ ജീവിതമാണോ എന്നറിയാതെ കിടപ്പുണ്ട് ഇവിടെ…
വിഗ്നേഷ് : ഗീതു എന്താ ഈ പറയുന്നേ… നച്ചൂന് എന്ത് പറ്റി..
ഗീതു : എത്ര വട്ടം വിളിച്ചു നിങ്ങളെ എടുത്തില്ലല്ലോ.. ഇനി നിങ്ങൾ അറിയണ്ട.. ആൾക്കാരെ ബോധ്യപ്പെടുത്താൻ എങ്കിലും ഹോസ്പിറ്റലിൽ എത്താൻ നോക്ക്…
അവൾ ഫോൺ കട്ട് ആക്കി.. കട്ട് ആയതും അവൻ ഹലോ ഹലോ എന്നും പറഞ്ഞു ഫോൺ നോക്കി.. കോൾലിസ്റ്റ് നോക്കിയപ്പോൾ കണ്ടു എപ്പോഴോ നച്ചു വിളിച്ചതും പിന്നീടുള്ള കോൾ മിസ്സ്കോൾ ആയി പോയതും… അവൻ മെഹ്റുവിനെ ഒന്ന് നോക്കി…
വിഗ്നേഷ് : മെഹ്റു നച്ചു എന്നെ വിളിച്ചിരുന്നോ
അവളൊന്നും മിണ്ടിയില്ല..
വിഗ്നേഷ് : ഡി നിന്നോടാണ് ചോദിച്ചത്
അവന്റെ സ്വരമാറ്റം അവൾ തിരിച്ചറിഞ്ഞു..
അവൾ അവനെ നോക്കി.. ആ മുഖത്തെ കലി അവൾക്ക് മനസിലായി..
മെഹ്‌റു : വിളിച്ചിരുന്നു.. ഒരുവട്ടം ഞാനെടുത്തു.. അവൾക്ക് വീട്ടിൽ പോകാൻ നിന്റെ അനുവാദം എന്തിനാ.. പോയാൽ പോരെ.. അത് പറയാൻ ആണ് വീണ്ടും വിളിച്ചേ എന്ന് തോന്നിയത് കൊണ്ട് ഞാൻ ഫോൺ കട്ട് ആക്കി വിട്ടു..
വിഗ്നേഷ് അവളെ നോക്കി പറഞ്ഞു
വിഗ്നേഷ് : ചെ.. നീ ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല മെഹ്റു.. നീയിത്ര ചീപ്പ് ആയിരുന്നോ.. ഞാൻ പോകുന്നു..
മെഹ്റു : അപ്പൊ എന്റെ ബർത്ത്ഡേ ആഘോഷം..
വിഗ്നേഷ് : അതിലും വലുത് ഇപ്പൊ നച്ചുവിന്റെ ജീവനാണ്..
മെഹ്റു : നീ ചെല്ലാതെ അവൾ ചത്ത് പോകും എങ്കിൽ പോട്ടെ.. നീയിപ്പോ പോണില്ല..
അവൾ വിഗ്നെഷിന് കുറുകെ കയറി നിന്നു.. അവൻ കലിയോടെ അവളെ പിടിച്ചു തള്ളിമാറ്റി മുന്നോട്ട് നടന്നു അവൾ അവനെ വിളിക്കുന്നതും പറയുന്നതും ശ്രദ്ധിക്കാതെ അവൻ ഓടി.. കാർ എടുത്തു ഹോസ്പിറ്റൽ എത്തി റിസപ്‌ഷനിൽ നച്ചുവിനെ കുറിച്ച് തിരക്കുമ്പോൾ ആണ് അവൾക്ക് ആക്സിഡന്റ് ആയി ICU.. വിലാണ് എന്നവൻ അറിയുന്നത്.. വിഗ്നേഷ് അങ്ങോട്ടേക്ക് വേഗത്തിൽ നടന്നുചെല്ലുമ്പോൾ കണ്ടു സർവം തകർന്ന മട്ടിൽ കസേരയിൽ ഇരിക്കുന്ന നച്ചുവിന്റെ പപ്പയും അമ്മയും ഗീതുവും നരേഷും തന്റെ അച്ഛനും അമ്മയും.. അവനെ കണ്ടു നരേഷ് എണീറ്റു പറഞ്ഞു..
നരേഷ് : എവിടെയായിരുന്നു വിനോ.. എന്റെ നച്ചു…ന്റെ കുഞ്ഞി… എന്റെ മോളാണെടാ അവൾ… ഏട്ടാ എന്ന് വിളിക്കുമ്പോളും അച്ഛന്റെ സ്ഥാനത്തെ നിന്നിട്ടുള്ളൂ.. ആ അവളാണ് അനക്കം ഇല്ലാതെ ഒരു വാക്കുരിയാടാതെ കിടക്കുന്നത്.. സഹിക്കുന്നില്ല വിനോ എനിക്ക്..
അവൻ കരഞ്ഞുകൊണ്ട് വിഗ്നേഷിന്റെ മേലേക്ക് ചാഞ്ഞു.. വിഗ്നെഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഈശ്വരാ ഒന്നും വരല്ലേ… ചെയ്ത തെറ്റിനുള്ള ശിക്ഷ ആണേൽ എനിക്ക് തന്നിട്ട് അവളെ വിട്ടേക്ക്..
അവന്റെ മനമുരുകി…ഗീതികയുടെ പകയോടെ ഉള്ള നോട്ടം നേരിടാനാകാതെ അവൻ തല താഴ്ത്തി.. അവൾ എണീറ്റ് വന്നു നരേഷിനെ പിടിച്ചു മാറ്റി കൊണ്ട് വന്നു കസേരയിലേക്ക് ഇരുത്തി. വിഗ്നെഷിന്റെ അരികിൽ വന്നു അവന്റെ കയ്യിൽ പിടിച്ചു കുറച്ചു മുന്നോട്ട് നടന്നു മറ്റാർക്കും കേൾക്കാൻ പറ്റാത്ത വിധം പറഞ്ഞു
ഗീതു : ഫോണിൽ കോൾ റിക്കോഡർ ഉണ്ടെങ്കിൽ കേട്ട് നോക്ക്.. ന്റെ നച്ചു അവസാനമായി നിങ്ങളെ വിളിച്ചത്..മതി നിങ്ങളുടെ നാടകം.. ആ മനസ് ഇടറിപോയിട്ട ആ കാർ അവളെ ഇടിച്ചു വീഴ്ത്തിയെ.. കണ്ടു നിന്നവർ പറഞ്ഞു ന്റെ നച്ചൂന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇങ്ങനെ ആയെ എന്ന്.. അതില്ലാതെ ആക്കിയത് നിങ്ങളാണ്.. ഇനിയും സമ്മതിക്കില്ല ഞാൻ അവളെ വിട്ടുതരില്ല കൊല്ലാൻ.. എന്റെ മോളൊന്നു കണ്ണ് തുറന്നോട്ടെ എല്ലാം വിളിച്ചു പറയും ഞാൻ.. എല്ലാരും അറിയട്ടെ എല്ലാം.. അവൾക്ക് കൊടുത്ത വാക്കിന്മേൽ അവൾ കണ്ണുതുറക്കും വരെ ഞാൻ കാത്തിരിക്കും.. അവൾ കണ്ണുതുറന്നാൽ അവിടെ തീർന്നു നിങ്ങളുടെ താലി കെട്ടി അഭിനയം..
വിഗ്നേഷ് : ഗീതു.. പ്ലീസ് ഞാനൊന്നു പറഞ്ഞോട്ടെ
ഗീതു : എനിക്കൊന്നും കേൾക്കണ്ട..
അവൾ നിറഞ്ഞ മിഴികൾ തുടച്ചു വെട്ടിത്തിരിഞ്ഞു നരേഷിന് അടുത്തേക്ക് പോയി വിഗ്നേഷ് ആകെ തകർന്നു.. എല്ലാരും എല്ലാം അറിയുന്നതിൽ അല്ല പിന്നീടൊരു പക്ഷെ അവളെയൊന്നു കാണാൻ കൂടി ആരും അനുവദിക്കില്ല എന്ന തിരിച്ചറിവാണ് അവനെ തളർത്തിയത്… വിഗ്നേഷ് അവിടെ കിടന്ന കസേരയിലേക്ക് ഇരുന്നു.. നച്ചു വിളിച്ചത് കോൾ റിക്കോഡറിൽ കേട്ടു.. മെഹ്റുവിനോട് അവന് വല്ലാത്ത ദേഷ്യം തോന്നി… ഏറെ നേരം കഴിഞ്ഞാണ് ഡോക്ടർ വന്നത്..അയാളുടെ അടുത്തേക്ക് നരേഷിനൊപ്പം വിഗ്നേഷും ഓടിയെത്തി…
പേടിക്കണ്ട.. വരാൻ ലേറ്റ് ആയതു കൊണ്ടാവണം കുറെയേറെ ബ്ലഡ് പോയിട്ടുണ്ട്.. തലയിലെ മുറിവ് കുറച്ചു ആഴത്തിൽ ഉള്ളതാണ്… വലതു കൈ ചെറിയൊരു പൊട്ടൽ ഉണ്ട്.. ബാക്കി മുറിവുകളും ചതവുകളും വല്യ പ്രോബ്ലം ഉള്ളതല്ല..കയറി കാണണം എങ്കിൽ ആവാം..വിളിച്ചു ഉണർത്താനും തല സ്‌ട്രെയിൻ ചെയ്യിക്കാനും ശ്രമിക്കരുത്.. ഓക്കേ എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി
അത്രയും പറഞ്ഞു അയാൾ പോയി
നരേഷിനൊപ്പം ഗീതുവും അമ്മയും അച്ഛനും നച്ചുവിനെ കയറിക്കണ്ടു…അവളുടെ ആ കിടപ്പ് ആർക്കും സഹിക്കാൻ കഴിയുമായിരുന്നില്ല.. കണ്ണീരോടെ തന്നെ എല്ലാരും തിരികെ ഇറങ്ങി.. വിഗ്നേഷ് ഗീതുവിനെ യാചനപോലെ ഒന്ന് നോക്കി.. അവൾ ഒന്നും മിണ്ടാതെ നില്കുന്ന കണ്ടതും അവൻ വേഗം icu വിനു അകത്തേക്ക് കയറി…അവന്റെ നെഞ്ചോന്നു പിടച്ചു..
ബുള്ളറ്റിൻ മേലെ ഇരുന്നു കൊണ്ട് ചീത്തവിളിയോടെ തന്റെ കാറിൽ അടിച്ചവൾ..മെഹ്റുവിനെ കുറിച്ച് പറഞ്ഞു എല്ലാർക്കും മുന്നിലും തന്റെ വായടപ്പിച്ചവൾ.. ഓരോ വട്ടവും അവളുടെ കുറുമ്പിന്റെ മുന ഒടിക്കുവാൻ ശ്രമിച്ചു ശ്രമിച്ചു ഒടുവിൽ താൻ സ്വയം അവൾക്ക് മുന്നിൽ തോറ്റുകൊടുക്കാൻ ഒരുങ്ങി..
തനിക്ക് വേണ്ടി സ്വന്തം സ്വപ്നം ഇല്ലാതെയാക്കിയവൾ.. ഇപ്പൊ ഇങ്ങനെ കിടക്കുന്നതും തന്നെ കാരണം… വിഗ്നേഷ് നച്ചുവിന്റെ ഇടതു കൈ എടുത്തു ഇരു കൈയാലും മുറുകെ പിടിച്ചു മുഖത്തേക്ക് ചേർത്തു .. അവന്റെ കണ്ണീർ ആ കൈവിരലുകളിൽ വീണു.. ഒരു ഞരക്കം കേട്ട് അവൻ നോക്കുമ്പോൾ നച്ചു കണ്ണുകൾ തുറക്കുന്നതാണ് കണ്ടത്..
നച്ചു…ഡി.. മോളെ എന്ന് വിളിച്ചു കൊണ്ട് അവൻ അവളുടെ കവിളിലേക്ക് കൈ ചേർത്തു.. നച്ചു പതിയെ കണ്ണ് തുറന്നു. തല പൊട്ടിപിളരും പോലെ തോന്നി അവൾക്ക്.. ആ മുഖത്തെ അസ്വസ്ഥത കണ്ടു അവൻ പറഞ്ഞു
വിഗ്നേഷ് : പതിയെ… പതിയെ മതി മോളെ.. കണ്ണ് തുറക്കുന്നത് മെല്ലെ മതി വേദനിക്കും തലയിലെ മുറിവ് ആഴം ഉള്ളതാണ്. ഞാൻ വേഗം ഡോക്ടറെ വിളിക്കാം..
അവൻ പുറത്തേക്ക് പോകാൻ ഒരുങ്ങിയതും അവൾ കണ്ണുതുറക്കാതെ തന്നെ അവൻ പിടിച്ച കയ്യാൽ അവന്റെ വലതു കൈയിൽ പിടിച്ചു നിർത്തി..വിഗ്നേഷ് തിരിഞ്ഞു അവളെ നോക്കി… ആ അടഞ്ഞിരിക്കുന്ന മിഴികളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി.. ആ വീഴുന്ന ഓരോ തുള്ളിയും തന്റെ ഹൃദയത്തിലേക്ക് ആണ് പതിക്കുന്നത് എന്ന് തോന്നി അവന്.. അവനൊന്നു കുനിഞ്ഞു അവളുടെ കാതോരമായി പറഞ്ഞു .
വിഗ്നേഷ് : ഒരു വട്ടം…നിന്നിൽ എന്റെ ശ്രദ്ധ ഒന്ന് മാറിപ്പോയി…മാപ്പ്.. ഇതവണത്തേക്ക് മാത്രം.. ഇനിയാവർത്തിക്കില്ല… എല്ലാരോടും എല്ലാം പറഞ്ഞു നീ പോയേക്കല്ലേ.. പ്ലീസ്.
ആ മിഴികൾ പയ്യെ തുറന്നു അവളവനെ നോക്കി.. തൊട്ട് അടുത്ത നിമിഷം നച്ചു വല്യ വായിൽ നിലവിളിക്കാൻ തുടങ്ങി ..
ആഹ് അമ്മാ… എനിക്ക് ഇൻജെക്ഷൻ പേടിയാ… ഇതെന്റെ കയ്യീന്ന് മാറ്റൊ…
വിഗ്നേഷ് അന്തം വിട്ടുപോയി… ആ വേദനയ്ക്ക് ഇടയിലും അവനു അവളുടെ ആ കൊഞ്ചൽ കേട്ട് ചിരി വന്നു…..
തുടരും …
മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission