Skip to content

മാംഗ്യല്യം തന്തുനാനേന – 16

mangalyam thanthunanena story

ബഹളം കേട്ട് നേഴ്‌സ് അങ്ങോട്ടേക്ക് വന്നു ഒപ്പം ഗീതുവും.. അവളുടെ കരച്ചിൽ കൊണ്ട് തലയിലെ വേദനയും കൂടി.. ബഹളം കണ്ട നേഴ്‌സ് ഡോക്ടറിനെ വിളിച്ചതും അയാൾ അവൾക്ക് മയങ്ങാനുള്ള മരുന്നു നൽകി.. അവൾ ഉറക്കം ആയി എന്ന് മനസ്സിലായതും വിഗ്നേഷും ഗീതുവും ഡോക്‌ടറർക്കൊപ്പം പുറത്തേക്ക് വന്നു..

ഡോക്ടർ : നക്ഷത്രയ്ക്ക് ഇൻജെക്ഷൻ പേടി ആണോ.. ഭയങ്കര കരച്ചിൽ ആണല്ലോ..

നരേഷ് : അതെ ഡോക്ടർ.. കുഞ്ഞുനാൾ തൊട്ടേ അവൾ ഇങ്ങനെയാ .

വിഗ്നേഷ് : നരേഷേ സത്യമാണോ ഈ ഭൂമി വേണേൽ തിരിച്ചു വെക്കാനും മടിയില്ലാത്ത നച്ചൂന് സിറിഞ്ചു പേടിയോ..

നരേഷ് : ആഹ് അതേടാ..

ചിരിക്കാനും വയ്യ ചിരിക്കാതെ ഇരിക്കാനും വയ്യാത്ത അവസ്‌ഥ.. മരുന്നിന്റെ സെഡേഷൻ വിട്ടു അവൾ കണ്ണ് തുറക്കുമ്പോൾ അരികിൽ ഗീതു ഉണ്ടായിരുന്നു.. ബഹളം വെക്കാൻ തുടങ്ങിയതും ഗീതു പറഞ്ഞു

ഗീതു : ദേ ഇവിടെകിടന്നു കൂവി വിളിച്ചാൽ നിന്റെയും വിഗ്നെഷിന്റെയും കള്ളത്തരം ഞാൻ എല്ലാരോടും വിളിച്ചു പറയും.. മിണ്ടിപ്പോകരുത്… വാ പൂട്ടെടി..

നച്ചു വിളിക്കാൻ തുറന്ന വാ അടച്ചു വേദനയോടെ ചുണ്ടു കൂർപ്പിച്ചു അവളെ നോക്കി..

ഗീതു : മേക്കോ എന്നും നോക്കി നടന്നു വണ്ടിക്ക് മുന്നിൽ ചാടി ഇത്രയും പരിക്കും പറ്റി ഹോസ്പിറ്റലിൽ കിടക്കുമ്പോളാ അവളുടെ ഇജെക്ഷൻ ബഹളം.. ഇൻജെക്ഷന്റെ മരുന്നു നിന്റെ വായിൽ ഒഴിച്ച് തരാനൊന്നും പറ്റില്ല.. മിണ്ടാതെ അടങ്ങി ഒതുങ്ങി കിടന്നോണം ഇവിടെ.. ഇല്ലേൽ ആറു മാസം കാത്തിരിക്കേണ്ടി വരില്ല ഇപ്പൊത്തന്നെ താലി ഊരികൊടുത്തു കിടക്കേണ്ടി വരും

നച്ചു പതിയെ പറഞ്ഞു

നച്ചു : വേണ്ട… ഞാൻ കരയില്ല നീ ഒന്നും ആരോടും പറയല്ലേ..

ഗീതു : എന്താ പറഞ്ഞാൽ

നച്ചു : എന്നോടിഷ്ടം ഉണ്ടേൽ പറയില്ല നീ.. ഞാൻ അയാൾക്ക് കൊടുത്ത വാക്ക് നീയായി തെറ്റിക്കരുത് തെറ്റിച്ചാൽ ഞാനുണ്ടാവില്ല

ഗീതു : അവനും അവൻ
ഇഷ്ടപെടുന്നവൾക്കും ഒരുമിച്ചു ജീവിക്കാൻ വേണ്ടി നീ ചാകാനും മടിക്കില്ല എനിക്കറിയാം.. പക്ഷെ എന്തിനാ മോളെ അത്..

നച്ചു : ആദ്യമായ് നച്ചൂന്റെ കാലിൽ ഒരാണിന്റെ കണ്ണീരിറ്റു വീണു.. വിഗ്നേഷ് വിനായകന്റെ.. പിന്നീട് ആ കൈ കൊണ്ട് ഈ താലി എന്നിൽ വീണു.. എനിക്ക് ഈ താലി ഇഷ്ടമാണ് ഗീതുട്ടാ.. ഈ താലിയോട് മാത്രം.. എപ്പോഴൊക്കെയോ വിനോ നച്ചുവിന്റെ സങ്കൽപങ്ങൾ വരച്ചു ചേർത്ത ഒരു ഭർത്താവ് എന്ന് കരുതാൻ പാടില്ല എങ്കിലും ഒരു കൂട്ടുകാരനായി നിന്നിട്ടുണ്ട്.. അതിനു വേണ്ടി എങ്കിലും എനിക്ക് വിനോയെ സഹായിച്ചേ മതിയാവൂ.. പ്ലീസ്..

ആ കണ്ണീർ കണ്ടു ഗീതു ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു.. അവളെ കാണാനായി അകത്തേക്ക് വന്ന വിഗ്നെഷിന്റെ നെഞ്ചിലൊരു പേമാരിയായി വന്നലച്ചു ആ വാക്കുകൾ ഇത്രയേറെ സ്നേഹിച്ചിട്ടും അത് അവൾക്ക് തിരികെ കൊടുക്കാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്നോർത്തു അവന് സ്വയം പുച്ഛം തോന്നി… അവൻ അവർക്ക് അടുത്തേക്ക് ചെന്നു.. അവനെക്കണ്ടതും അവർ സംസാരം നിർത്തി.. ഗീതു പുറത്തേക്ക് നടന്നു.. അവൻ അവൾക്ക് അരികിൽ ഒരു കസേര നീക്കിയിട്ട് ഇരുന്നു .

നച്ചു : അതേയ് എനിക്കൊരു ഹെൽപ്പ് ചെയ്യോ..

വിഗ്നേഷ് : മ്മ്മ് ന്താ.. പറഞ്ഞോ..

നച്ചു : ഈ നീഡിൽ ഒന്ന് മാറ്റാൻ പറയുവോ.. പ്ലീസ് എനിക്ക് പേടിയാ ഇത് കാണുമ്പോ..

അവളുടെ ആ ചോദ്യവും ദയനീയമായ നോട്ടവും കണ്ട് അവനു പാവം തോന്നി

വിഗ്നേഷ് : എങ്ങനെയാ നച്ചു മാറ്റുന്നെ.. മെഡിസിൻ എടുക്കണ്ടേ.. ഒരു കാര്യം ചെയ്യാം ഇൻജെക്ഷൻ തരാൻ വരുമ്പോ ഞാനും അടുത്ത് നിൽക്കാം..എടുക്കുമ്പോ തനിക്ക് വേദനിച്ചാൽ എന്നെ നുള്ളിക്കോ..

നച്ചു : പോ അവിടുന്നു..

വിഗ്നേഷ് : തലയിലെ വേദന കുറഞ്ഞോ

നച്ചു : മ്മ്മ്മ്..

വിഗ്നേഷ് : എന്ത് ഓർത്തു പോയതാ നീ റോഡിൽ കൂടി.. എന്തേലും പറ്റിയിരുന്നുവെങ്കിലോ…

നച്ചു : തനിക്ക് വേഗം മെഹ്‌റിനെ കെട്ടായിരുന്നു… ആ കാലൻ മാമൻ ചതിച്ചതാ..

വിഗ്നെഷിനു ചൊറിഞ്ഞു കയറി

വിഗ്നേഷ് : ഡി പുല്ലേ വേണ്ടാതീനം പറഞ്ഞാൽ ഈ കെടപ്പ് ആണെന്ന് നോക്കില്ല വലിച്ചു കീറും നിന്നെ ഞാൻ…ഡോക്ടർ വരട്ടെ ഇൻജെക്ഷൻ നിന്റെ നാക്കിൽ കുത്തിയിറക്കാൻ പറയാം..

നച്ചു, : യ്യോ വേണ്ട…

വിഗ്നേഷ് : എങ്കിൽ മിണ്ടാതെ കിടന്നോ

അവളൊന്നും മിണ്ടാതെ കിടന്നു
അവളുടെ മുഖം കണ്ടിട്ട് ഉള്ളിൽ വല്ലാത്തൊരു പിടപ്പ് കേറുന്നത് അവനറിഞ്ഞു.. അവനറിയാതെ അവന്റെ കൈ അവളുടെ ഇടതു കൈ വിരലുകളിൽ തൊട്ടു.. നച്ചു അവനെ നോക്കി.. ആ കൈക്കുള്ളിൽ ഇരുന്നു തന്റെ വിരലുകൾ മുറുകുന്നത് അവൾ അറിഞ്ഞു…ആ മിഴികളുമായി തന്റെ മിഴികൾ ഉടക്കിയപ്പോൾ അവൾ പെട്ടെന്ന് കൈ അവനിൽ നിന്നും വലിച്ചെടുത്തു.. വിഗ്‌നേഷ് പെട്ടെന്ന് തല ഒന്ന് കുടഞ്ഞു കൊണ്ട് നോട്ടം മാറ്റി..

നച്ചുവിനു പതിയെ പതിയെ മുറിവിലെ വേദനകൾ കുറഞ്ഞു.. അവളെ റൂമിലേക്ക് മാറ്റി..അതിന് ശേഷമാണ് വിഗ്നേഷ് വീട്ടിലേക്ക് ചെന്ന് കയറുന്നത്..വീട്ടിലെ മുറിയിൽ എത്തി വേഷം മാറാനായി അലമാര തുറക്കുമ്പോൾ നച്ചുവിന്റെ ഡ്രെസുകൾ അവനെ വല്ലാതെ ശല്യം ചെയ്യും പോലെ തോന്നി അവന്..

ഡ്രസ്സ് മാത്രമല്ല അല്ല അവൾ കെട്ടിപിടിച്ചു കിടക്കുന്ന അവളുടെ നെറുകയിലെ സിന്ദൂരം പറ്റിയ പില്ലോ… നിലക്കണ്ണാടിക്ക് മുന്നിലെ സിന്ദൂരച്ചെപ്പ്.. വളകൾ… കമ്മലുകൾ…
കാണെ കാണെ അവന് വട്ടു പിടിക്കുമെന്ന് തോന്നി.. പിന്നീടവിടെ നിക്കാതെ കുളിച്ചു വേഷം മാറി ഹോസ്പിറ്റൽ എത്തി.. എപ്പോഴും അവൾക്കരികിൽ ഗീതുവോ ഹരിതയോ നന്ദിനിയോ ഉണ്ടാകും..അവളെ കണ്ടതും തനിച്ചു അവളോട് എന്തെങ്കിലും ഒക്കെ പറഞ്ഞു തല്ലുണ്ടാക്കണം എന്ന് തോന്നി..പക്ഷെ എല്ലാ ആവേശവും ഡോക്ടർ പറഞ്ഞത് അറിഞ്ഞു പോയിക്കിട്ടി..

ഡിസ്ചാർജ് ആണ് എന്ന് സംഗതി ഓക്കേ..പക്ഷെ ഡിസ്ചാർജ് ആക്കാം എന്നറിഞ്ഞ മുതൽ സ്വന്തം വീട്ടിലേക്ക് പോകണം എന്നും പറഞ്ഞു തുനിഞ്ഞിറങ്ങിയേക്കുവാ കുരിപ്പ്..
വലതു കൈ പ്ലാസ്റർ ഇട്ടേക്കുന്ന കൊണ്ട് നച്ചൂനെ വീട്ടിലേക്ക് കൊണ്ട് പോയി അവളുടെ പപ്പയും അമ്മയും.. എതിർത്ത് പറയാൻ കഴിയില്ലലോ.. വീട്ടിൽ ഇരുന്നിട്ട് ഒരു സന്തോഷവും തോന്നുന്നില്ലാത്തതു കൊണ്ടാണ് രാത്രി തന്നെ നച്ചൂന്റെ അടുത്തേക്ക് പുറപ്പെട്ടത്..അവിടെ ചെന്ന് കയറുമ്പോൾ അവൾ നല്ല ഉറക്കം..

രാത്രി അവനെ കണ്ടു ഗീതു ഒന്നമ്പരന്നു..
അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് വിഗ്നേഷ് നച്ചൂന്റെ മുറിക്ക് മുന്നിൽ എത്തി.. വാതിൽ കുറ്റിയിടാത്തത് കൊണ്ട് അകത്തേക്ക് കയറാൻ പാട് ഇല്ലായിരുന്നു.. അവളെ വിളിച്ചുണർത്താതെ അവിടെ തനിക്ക് വാങ്ങി വെച്ചിരുന്ന ഡ്രെസ്സിൽ നിന്നും ഒരെണ്ണം എടുത്തു വേഷം മാറി അവൾ കിടക്കുന്ന കട്ടിലിനു അരികിലേക്ക് വന്നിരുന്നു അവൻ.. അവൾ നല്ല ഉറക്കമാണ്..

അൽപനേരം അവളെ നോക്കിയിരുന്നിട്ട് അവൻ അവൾക്ക് അരികിലേക്ക് കിടന്നു.. പതിയെ ആ ഒടിഞ്ഞ കയ്യിൽ ഒന്ന് തലോടിക്കൊണ്ട് “സോറി” എന്ന് പറഞ്ഞുകൊണ്ട് അവളെനോക്കി കിടന്നവനും ഉറക്കത്തിലേക്ക് വീണു.. രാവിലെ കണ്ണ് തുറക്കുമ്പോളും നച്ചു നല്ല ഉറക്കമാണ്..

ആ മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ ഇടതുകൈയാൽ മാറ്റിവെച്ചു കൊണ്ട് അവളെത്തന്നെ നോക്കി കിടക്കുമ്പോളാണ് അവളുടെ കണ്ണുകൾ തുറക്കുന്നത് കാണുന്നത്. വിഗ്നേഷ് അപ്പോഴേ കണ്ണുകൾ ഇറുകെ അടച്ചു ഉറങ്ങും പോലെ കിടന്നു.. നച്ചു കണ്ണുകൾ തുറക്കുമ്പോൾ അരികിൽ ദേ വിഗ്നേഷ്.. അവൻ വന്നതും അരികിൽ കിടന്നതോ അറിയാത്ത നച്ചു അവനെ നോക്കി പറഞ്ഞു

“ശെടാ വന്നു വന്നു സ്വപ്‍നത്തിലും നീയാണല്ലോ വെള്ളരിക്ക കൃഷ്ണ.. എന്നാലും ഞാൻ അറിയാതെ എന്റെ അടുത്ത് വന്നു കിടക്കുന്ന ശരിയല്ല..നിന്റെ കള്ളത്താടി…വലിച്ചു പിഴുതെടുക്കണം”..

അത് കേട്ട അവനു ചിരി വന്നെങ്കിലും അത് മാറാൻ അധികനേരം വേണ്ടി വന്നില്ല.. നച്ചു അതും പറഞ്ഞിട്ട് ഇടതു കയ്യാൽ അവന്റെ താടിയിൽ പിടിച്ചു വലിച്ചു .. അവളുടെ ആ അപ്രതീക്ഷിത നീക്കത്തിൽ വേദനിച്ചു കൊണ്ട് “ആഹ്ഹ” എന്നാക്കി അവൻ കണ്ണുതുറന്നു.. കാണുന്നത് സ്വപ്‍നമല്ല എന്ന് മനസിലായ നച്ചു ആ അമ്പരപ്പ് വിട്ടതും അയ്യോ എന്നും പറഞ്ഞു ചാടിയെണീറ്റു

നച്ചു : ടോ താനെന്താ എന്റെ മുറിയിൽ..

അവളുടെ ചാട്ടവും അമ്പരപ്പും കണ്ട വിഗ്നെഷിന് ഒരു തമാശ തോന്നി.. ഷർട്ട് ഇടാതെയാണ് കിടന്നത്..അതുകൂടി കണ്ടത് കൊണ്ട് ആണ് ഇവളീ ചാടുന്നത്..അവൻ പയ്യെ കൈകൾ ഒന്ന് വിരിച്ചു ഞെളിഞ്ഞു കിടന്നു കൊണ്ട് അവളെ നോക്കി പറഞ്ഞു..

വിഗ്നേഷ് : ഹാ ഇതെന്ത് ചോദ്യാടി ഭാര്യേ… ഇത് എന്റെ കെട്ടിയോളുടെ വീട്.. ഇത് ഞങ്ങളുടെ ബെഡ്‌റൂം.. പിന്നെ ഇന്നലെ ഞാൻ അവളോട്……..

അവൻ ഒന്ന് നിർത്തി അവളെ അടിമുടി നോക്കി.. ആ നോട്ടത്തിൽ ഒരു വശപ്പിശക് തോന്നി അവൾക്ക്..

“മുരുകാ ഇനി ഇന്നലെ വല്ല റേപ്പും നടന്നോ.. ചെ എങ്കിൽ ഞാൻ അറിയുമല്ലോ… യ്യോ ഉറക്കത്തിൽ ആന ചവിട്ടിയാലും അറിയാത്ത ഞാനാ.. മുൻപ് ഇവൻ എടുത്തു ബെഡിൽ കിടത്തിയത് ഞാൻ അറിഞ്ഞില്ല ..അപ്പൊ വയ്യാതെ മെഡിസിൻ ഒക്കെ കഴിച്ചു കിടക്കുമ്പോ വല്ല ബോധോം കാണുമോ.. ന്റെ മുരുകാ..ഉള്ള സമാധാനം പോയല്ലോ..
ഇവന്റെ ചിരി കണ്ടിട്ട് രംഗം പന്തിയല്ലല്ലോ.. ഈ കുരിശിന്റെ ഷർട്ട് ഒക്കെ എവിടെപ്പോയി.. ഇനി ഇന്നലെ എങ്ങാനും”..

അവൾ ഒരാന്തലോടെ അവനെ നോക്കി.. അവളുടെ മനസ്സ് വായിച്ചെന്ന പോലെ അവൻ പറഞ്ഞു

വിഗ്നേഷ് : അതേയ്.. നല്ല ക്ഷീണം ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ

നച്ചു : എന്ത് ക്ഷീണം.. രാത്രി മോഷണം ആയിരുന്നോ പണി..

വിഗ്നേഷ് എണീറ്റ് ഇരുന്നു അവൾക്ക് നേരെ മുഖം കൊണ്ട് വന്നു

വിഗ്നേഷ് : മ്മ്മ് അതെ.. ഒരാള് പൂട്ടിട്ടു വെച്ചിരുന്ന ഒരു നിധി ഇന്നലെ രാത്രി ഞാൻ കള്ളത്താക്കോലിട്ടു സ്വന്തമാക്കി..

നച്ചു : ആ…ആഹ്…ആര്..

വിഗ്നേഷ് : നിനക്ക് വിക്കുണ്ടോ…

നച്ചു : എനിക്കൊരു തേങ്ങയും ഇല്ല.. താൻ എപ്പോഴാ വന്നേ.. ഞാൻ അറിഞ്ഞില്ലല്ലോ

വിഗ്നേഷ് : നീ അതിന് ഒന്നും അറിഞ്ഞില്ലല്ലോ… ഞാൻ രാത്രി എത്തി . വന്നപ്പോ നീ നല്ല ഉറക്കം.. ഹോ എന്താ കിടപ്പ്.. എത്ര എന്ന് വെച്ചാ കൺട്രോൾ ചെയ്യുന്നേ.. ഒന്നുല്ലേലും ഒരാൺകുട്ടി അല്ലെ ഞാനും.. അപ്പോപ്പിന്നെ..

നച്ചു : അപ്പൊ പിന്നെ …പിന്നെ എന്തെന്ന്…

വിഗ്നേഷ് : നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒന്നും നടന്നില്ലല്ലോ ഇത് വരെ.. ചെറിയ രീതിക്ക് ഒരു ഫസ്റ്റ് നെറ്റാഘോഷം… ആക്ടിങ് എന്നൊക്കെ പറഞ്ഞു നടന്നാലും മനുഷ്യന്റെ കൺട്രോൾ പോയാൽ എന്താ ചെയ്യ

നച്ചു ഇടതു കയ്യാൽ അവനെ തള്ളി കട്ടിലിൽ ഇട്ടു എന്നിട്ട് അവന്റെ കഴുത്തിൽ അതെ കൈ അമർത്തി.. വലതു പ്ലാസ്റ്റർ ഇട്ടേക്കുന്നത് കൊണ്ട് അവൾക്ക് നേരെ പിടിക്കാൻ കഴിയുമായിരുന്നില്ല.. അവൻ അവളുടെ ദേഷ്യം കണ്ടു പൊട്ടിച്ചിരിയോടെ അവളെ പിടിച്ചു മാറ്റി എഴുന്നേറ്റ് പറഞ്ഞു

വിഗ്നേഷ് : മണ്ടി… മണ്ടി….
വെറും മണ്ടി അല്ല ഭൂലോക മരമണ്ടി.. നീയിങ്ങനെ കിടക്കുമ്പോൾ വല്ലോം നടക്കുവോ കോപ്പേ.. അത് മാത്രമല്ല ഞാൻ അത്ര ചെറ്റ ആണെന്ന് തോന്നുന്നോ നിനക്ക്… ഒരിക്കലും ഇല്ല.. യൂ ർ മൈ ബെസ്റ്റി… എങ്ങനെ എന്ന് ചോദിക്കരുത്.. പറയാൻ അറിയില്ല..എല്ലാറ്റിലും എല്ലാരിലും ബെസ്റ്റ് നീ തന്നെയാ ഇപ്പൊ എന്റെ മുന്നിൽ.. വീട്ടിൽ കിടന്നിട്ട് ഒരു സമാധാനം ഇല്ലാത്തോണ്ട് ഓടിവന്നതാ നീ ഏത് കണ്ടീഷനിൽ ആണ് എന്നറിയാൻ.. അല്ലാതെ ഇവിടെ രാത്രി നീയറിയാതെ ഞാൻ നിന്നെ റെപ്പോന്നും ചെയ്തില്ല..

“ശേ” എന്നാക്കികൊണ്ട് നച്ചു
തലയ്ക്കു കൈ കൊടുത്തു കൊണ്ട് അവനൊപ്പം ഇരുന്നു ചിരിച്ചു… അപ്പോഴാണ് പുറത്തു നിന്നും ഗീതു വിളിക്കുന്നത് അവർ കേട്ടത്… വിഗ്‌നേഷുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ടു താഴെ ഹാളിൽ രണ്ടു അച്ഛനമ്മമാരും ഇരിക്കുന്നു.. ഒപ്പം ഗീതുവും നരേഷും…

തുടരും ….

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!