Skip to content

മാംഗ്യല്യം തന്തുനാനേന – 8

mangalyam thanthunanena story

നച്ചു അച്ഛനെയും അമ്മയെയും ഒന്ന് നോക്കിയിട്ട് നരേഷിനെ നോക്കി ചോദിച്ചു..

നച്ചു : എന്താ ഏട്ടന് ഇഷ്ടമല്ല എന്നുണ്ടോ ഗീതുനെ..

നരേഷ് : എനിക്ക് ഗീതികയേ ഇഷ്ടമാണ്… പക്ഷെ എന്റെ മോൾടെ കണ്ണീരിന്റെ വിലയായി കിട്ടുന്ന ജീവിതം ഏട്ടന് വേണ്ട…

നച്ചു നിറഞ്ഞ കണ്ണുകളോടെ എഴുന്നേറ്റു അവന് അരികിലേക്ക് വന്നു അവന്റെ കൈ പിടിച്ചു പറഞ്ഞു

നച്ചു : സമ്മതിക്കില്ല ഏട്ടാ ഇവരാരും.. പപ്പയ്ക് രാഘവ് അങ്കിളിനു കൊടുത്ത വാക്ക് മാറ്റാൻ കഴിയില്ല… അതും അങ്കിളിന്റെ ഈ അവസ്ഥയിൽ… പപ്പയുടെ ആഗ്രഹം നടന്നോട്ടെ.. എന്റെ ഇഷ്ടം അതാരും അറിയാതെ പൊയ്ക്കോട്ടേ.. പക്ഷെ ഒന്നെനിക്ക് നന്നായി അറിയാം ഏട്ടാ ഇവരെല്ലാം ആഗ്രഹിച്ചു നടത്തുന്ന ഈ കല്യാണം എന്റെ അടക്കം ഒരുപാട് പേരുടെ കണ്ണീരിലെ അവസാനിക്കൂ ..

ഇഷ്ടപെടുന്ന ആളിനെ വേണ്ടന്ന് വെച്ച് ഒരിക്കലും ആ സ്ഥാനത്തു കരുതാത്ത ഒരാളെ വിവാഹം ചെയ്യേണ്ടി വന്നാലുള്ള അവസ്ഥ… അതിനെ മറികടക്കാൻ ഞാൻ മാത്രമല്ല മറ്റുപലരും കഷ്ടപ്പെടും..അത് കണ്ടാലേ ചെയ്യുന്നത് എത്ര തെറ്റായിരുന്നു ഇവർക്കെല്ലാം മനസ്സിലാവൂ.. എന്റെ സന്തോഷങ്ങളുടെ മരണവാതിൽ തുറക്കും മുൻപ്… അവസാന സന്തോഷം എന്നോണം എനിക്ക് കാണണം ഏട്ടന്റെയും ഗീതുവിന്റെയും കല്യാണം..

നരേഷ് അവളെ നെഞ്ചോടു ചേർത്തു അവനെ കെട്ടിപിടിച്ചു നച്ചു പൊട്ടിക്കരഞ്ഞു.. ഒപ്പം ഗീതുവും.. മകളുടെ അവസ്‌ഥ കണ്ട ശേഖറിന്റെ നെഞ്ച് നീറി.. പക്ഷെ രാഘവ്.. അവനോടുള്ള കടപ്പാട് അയാൾ കണ്ണുകൾ തുടച്ചു എണീറ്റ് പറഞ്ഞു..

ശേഖർ : നച്ചു പപ്പയ്ക്ക് നിന്നോട് സ്നേഹം ഇല്ലെന്ന് മാത്രം പറയല്ലേ മോളെ..പപ്പയ്ക് വേറെ വഴി ഇല്ലാത്തതുകൊണ്ടാണ്.. മോൾടെ ഇഷ്ടങ്ങൾ കണ്ടില്ല എന്ന് നടിച്ചു പപ്പ മോളെ ഇതിന് നിർബന്ധിക്കുന്നതിന് ഇപ്പൊ മോളെന്നെ കുറ്റം പറഞ്ഞാലും എന്നേലും മോള് പപ്പയെ അറിയും…പിന്നെ മോൾടെ ഈ ആഗ്രഹം അത് പപ്പ നടത്തിത്തരാം.. എത്രയും വേഗം തന്നെ.. മോള് പപ്പയെ വെറുക്കരുത്..

അവൾ അദ്ദേഹത്തെ കണ്ണീരോടെ നോക്കി..അദ്ദേഹം ഒന്നും പറയാതെ ഹരിതയെയും കൂട്ടി പുറത്തേക്ക് നടന്നു.. അവർ ഇറങ്ങി പോയതും നച്ചു തിരിഞ്ഞു ഗീതികയേ നോക്കി പറഞ്ഞു..

നച്ചു : നീ പറയും പോലെ ആ പൊട്ടൻ നീരാവിയോട് ഞാനെന്റെ ഇഷ്ടം സമ്മതിക്കാതെ വന്നത് നന്നായി അല്ലെ ഗീതു.. ഇല്ലേൽ അവൻ പറയില്ലായിരുന്നോ ഈ നച്ചു തേപ്പ്കാരി ആണെന്ന്.. പോട്ടെ എല്ലാം… അവനൊരിക്കലും അറിയരുത് ഗീതു എനിക്ക് അവനെ ഇഷ്ടമായിരുന്നു എന്ന്… വെറുതെ അവനെ വായിനോക്കി നടന്ന കോളേജിലെ തലതെറിച്ച പെണ്ണായി തീരട്ടെ ഈ നക്ഷത്ര…

ഗീതു ഓടിവന്നു അവളെ കെട്ടിപിടിച്ചു.നരേഷ് അവരെ വിട്ടു പുറത്തേക്ക് ഇറങ്ങി നോക്കുമ്പോൾ വാതിലിന് സൈഡിലെ ഭിത്തിയും ചാരി വിഗ്നേഷ്… അകത്തു നടന്ന സംഭാഷണം എല്ലാം അവൻ കേട്ടു എന്നുറപ്പ്.. നരേഷ് അവനെ ഒന്ന് നോക്കി പറഞ്ഞു..

നരേഷ് : എല്ലാരും കൂടി എന്റെ മോളെ… നിന്റെ അച്ഛന് വേണ്ടിയാ അവൾ അവളുടെ ഇഷ്ടങ്ങൾ എല്ലാം…

നരേഷ് ബാക്കി പറയാൻ കഴിയാതെ നിർത്തി.. വിഗ്നേഷ് അവനെ ദയനീയമായി നോക്കി… ഒന്നും ചെയ്യാൻ കഴിയാത്ത അവസ്‌ഥ ആണ് തനിക്ക് എന്ന് അവന് മനസിലായി അവന്റെ മനസിലേക്ക് മെഹ്റിന്റെ മുഖം ഓടിവന്നു…

മെഹ്റു ഞാനെന്താ ചെയ്യാ പെണ്ണെ.. സ്വന്തം അച്ഛൻ നൽകിയ വാക്കിന്റെ പുറത്തു സ്വന്തം ഇഷ്ടം വരെ എന്റെ അച്ഛന്റെ ജീവന് വേണ്ടി മാറ്റിവെച്ചു സ്വയം ഇല്ലാതെയാവാൻ നിൽക്കുന്ന ഇവളുടെ മനസ്സ് പോലും ഇല്ലാത്ത മകൻ ആണെന്ന് തെളിയിക്കണോ അതോ നിന്നെ മറന്നു അച്ഛനെ സന്തോഷിപ്പിക്കണോ… അറിയില്ല മെഹ്റു എനിക്ക്..

അവന്റെ കണ്ണിൽ നിന്നും കണ്ണീർ അടർന്ന് വീണു.. നച്ചുവിനെ നേരെ ഒന്ന് നോക്കാൻ ഉള്ള ധൈര്യം പോലുമില്ല എന്ന് തോന്നി വിഗ്നെഷിനു… അവൻ അവിടെ നിന്നും ഇറങ്ങി കാറെടുത്തു എങ്ങോട്ട് എന്നില്ലാതെ ഇറങ്ങി.. ഫോൺ ബെല്ലടിക്കുന്നത് കേട്ട് നോക്കിയപ്പോൾ മെഹ്റു എന്ന് കണ്ട അവൻ ഫോൺ സീറ്റിലേക്ക് ഇട്ടു.. രാഘവിനെ റൂമിലേക്ക് മാറ്റി..
നച്ചു കല്യാണത്തിന് സമ്മതിച്ചു എന്നറിഞ്ഞ അയാൾക്ക്‌ ഭയങ്കര സന്തോഷം ആയിരുന്നു..

ഇതിനിടയിൽ നച്ചു ആവശ്യപ്പെട്ടത് പോലെ നരേഷിന്റെയും ഗീതുവിന്റെയും കല്യാണം ഉറപ്പിച്ചു… ഒന്നിനും ഒരു ബുദ്ധിമുട്ട് ആവില്ല എന്ന് പറഞ്ഞു ഗീതുവിന്റെ വീട്ടിലെ ചിലവുകൾ എല്ലാം ശേഖർ ഏറ്റെടുത്തു… എന്നാൽ ആഗ്രഹിച്ച ജീവിതം കയ്യിൽ വന്നിട്ടും മനസ് തുറന്നൊന്നു സന്തോഷിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഗീതുവും നരേഷും… എങ്കിലും അതെല്ലാം അവർ നച്ചുവിന് വേണ്ടി മറച്ചു പിടിച്ചു…

ഒടുവിൽ നച്ചുവിന്റേയും വിഗ്നെഷിന്റെയും കല്യാണത്തിന് എടുത്ത ഡേറ്റിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഗീതുവിന്റെയും നരേഷിന്റെയും വിവാഹം നടന്നു… ഉള്ളം പൊട്ടുന്ന നൊമ്പരം അടക്കി നച്ചു അവർക്ക് അരികിൽ നിന്നു… വിവാഹദിവസം എല്ലാറ്റിനും മുൻപന്തിയിൽ നച്ചു പുഞ്ചിരിയോടെ നിന്നു.. ഗീതുവിന്റെ കഴുത്തിൽ നരേഷ് താലികെട്ടാനായ് നച്ചു പിറകിൽ നിന്നും ഗീതുവിന്റെ മുടി മാറ്റി.. ആ കഴുത്തിൽ ഏട്ടന്റെ താലി വീണതും നച്ചു നിറയുന്ന കണ്ണീർ തുടച്ചു മാറ്റി പിന്നിലേക്ക് നീങ്ങി…

ആരും കാണുന്നില്ല എന്നുറപ്പ് ആയതും.. അവൾ ഗ്രീനിംഗ് റൂമിലേക്ക് ഓടിക്കയറി വാതിൽ അടച്ചു.. അൽപനേരം ആ മുറിയിലെ ഭിത്തിയിൽ പതിപ്പിച്ച നിലക്കണ്ണാടിയിൽ തന്റെ രൂപം നോക്കി നിന്നു..പിന്നീട് നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഉറച്ച തീരുമാനത്തോടെ അവിടെ ഇരുന്ന അവളുടെ വാനിറ്റി ബാഗ് തുറന്നു ഒരു കുപ്പി എടുത്തു.. നച്ചു അത് തുറന്നു അതിലെ ഗുളികകൾ അവളുടെ ഇടതു കയ്യിലേക്ക് തട്ടി.. കുപ്പി മേശപ്പുറത്തു വെച്ച് അവൾ അരികിൽ ഇരുന്ന വെള്ളം നിറഞ്ഞ ജെഗ് എടുത്തു..

ഗുളികകൾ ഒന്നാകെ വായിലേക്ക് ഇടാൻ ഒരുങ്ങിയതും വാതിൽ ബലത്തിൽ ചവിട്ടിത്തുറന്നപോലെ വിഗ്നേഷ് അകത്തേക്ക് കയറി.. അവനെ കണ്ടതും കയ്യിലിരുന്ന ഗുളിക അവൾ വായിലേക്ക് ഇടാൻ ഒരുങ്ങി.. അവൻ ഒരു കുതിപ്പിന് അവളുടെ കയ്യിൽ നിന്നും അത് തട്ടിത്തെറിപ്പിച്ചു കൊണ്ട് അവളുടെ കവിളിലേക്ക് ആഞ്ഞൊരടി കൊടുത്തു… അടികിട്ടിയ കവിൾ പൊത്തി കണ്ണീരോടെ അവനെ തന്നെ പകച്ചു നോക്കുന്ന അവളെ കണ്ടു വിഗ്നെഷിന്റെ ഉള്ളം വിങ്ങി…ഒന്നും പറയാനാകാതെ അവൻ അവിടെകിടന്ന കസേരയിലേക്ക് ഇരുന്നു…

തുടരും….

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!