Skip to content

മാംഗ്യല്യം തന്തുനാനേന – 9

mangalyam thanthunanena story

വിഗ്നേഷ് അവളെത്തന്നെ നോക്കി… എല്ലാം തകർന്ന പോലെ ഇരിക്കുന്ന അവളോട് എന്ത് പറയണം അല്ലെങ്കിൽ താൻ പറയുന്നത് അവൾ അംഗീകരിക്കുമോ എന്ന ഭയം… കുറെ നേരം മിണ്ടാതെ ഇരുന്ന് വിഗ്നേഷ് എണീറ്റ് വന്നു അവളുടെ കൈ പിടിച്ചു അവന്റെ അടുത്ത് കസേരയിലേക്ക് ഇരുത്തി..

വിഗ്നേഷ് : ആരെ തോൽപ്പിക്കാനാ നച്ചൂ നീ ഇങ്ങനെ കാണിച്ചത്…നമ്മുടെ പേരന്റ്സിനെ വിട്ടേക്ക് നീ.. നിന്റെ ഏട്ടനേയും നിന്റെ ഗീതുവിനെയും ഓർത്തോ.. ഇന്ന് നിനക്കു എന്തേലും സംഭവിച്ചെങ്കിൽ അവർക്ക് പിന്നീട് അവർക്ക് എന്നേലും സന്തോഷമായി ജീവിക്കാൻ കഴിയുമായിരുന്നോ..താൻ മരിച്ചാൽ തീരുമോ എല്ലാം.. എനിക്ക് പിന്നെ സമാധാനം ഉണ്ടാകും എന്ന് കരുതിയോ നച്ചു… നിനക്കറിയോ ഇവിടെ നടന്നത് എല്ലാം ഞാൻ മെഹ്റുവിനോട് പറഞ്ഞു ഒന്നും പറയാതെ അവൾ പോയി..

കുറേക്കഴിഞ്ഞു എന്റെ ഫ്രണ്ട്സ് വിളിച്ചറിയിച്ചു അവൾ കയ്യിലെ ഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു ഹോസ്പിറ്റൽ ആണെന്ന്.. ഓടിപ്പാഞ്ഞു ചെല്ലുമ്പോൾ അവിടെ അവളുടെ ആൾക്കാർ എല്ലാരും ഉണ്ടായിരുന്നു.. അവൾക് പഠിക്കണം അതിന് സമ്മതിക്കാതെ ഇഷ്ടം ഇല്ലാത്ത നിക്കാഹ് നോക്കിയത് കൊണ്ട് അങ്ങനെ ചെയ്‌തു എന്നാണ് അവൾ എല്ലാരോടും പറഞ്ഞത്..അതോടെ അവരെല്ലാം നിക്കാഹിൽ നിന്നും പിന്മാറി.. അവൾക്ക് തോന്നുമ്പോൾ മതി നിക്കാഹ് എന്ന് പറഞ്ഞു… അവളെയൊന്ന് കാണാൻ കുറെ നേരം കാത്തു കഷ്ടപ്പെട്ട് കയറുമ്പോൾ അവൾ ഒന്നേ പറഞ്ഞുള്ളൂ..

അവൾക്ക് നിക്കാഹ് എന്നൊന്ന് നടന്നാൽ വരൻ വിഗ്നേഷ് വിനായകൻ ആയിരിക്കും എന്ന്..അതിന് എത്രകാലം വേണമെങ്കിലും അവൾ കാത്തിരിക്കാം എന്ന്..

നച്ചു അവനെത്തന്നെ നോക്കി.. ഇവൻ പറഞ്ഞുവരുന്നത് എന്താ എന്നറിയാതെ..

വിഗ്നേഷ് : നിനക്കും ഒരാളെ ഇഷ്ടമാണെന്ന് എനിക്കറിയാം.. ഞാൻ പറയുന്നത് നീ സമാധാനമായി കേൾക്കണം.എന്നെ തെറ്റിദ്ധരിക്കരുത്.. വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്.. നമുക്ക് എല്ലാവരുടെയും ആഗ്രഹം പോലെ വിവാഹം നടത്താം…കുറച്ചുനാൾ മറ്റുള്ളവർക്ക് മുന്നിൽ നമുക്ക് അഭിനയിക്കാം.. ഒരുതരത്തിലും നമുക്ക് മുന്നോട്ട് ഒരുമിച്ചു പോകാൻ കഴിയില്ല എന്ന് തോന്നുമ്പോൾ വീട്ടുകാർ തന്നെ ഇത് വേണ്ട എന്ന് പറയും

നച്ചു : നിങ്ങൾക്കെന്താ വട്ടാണോ.. കല്യാണം എന്ന് പറഞ്ഞാൽ എന്താ കുട്ടികളിയാണോ… നിങ്ങൾ മുൻപ് പറഞ്ഞില്ലേ ഞാൻ വെറും ലോക്കൽ ആണെന്ന്… ശരിയാ താലിക്കും സിന്ദൂരത്തിനും ഒക്കെ വില നൽകുന്ന വെറും ലോക്കൽ പെണ്ണാണ് ഞാൻ… എനിക്ക് പറ്റില്ല ഈ നാടകത്തിന്… എനിക്കൊന്നും വേണ്ട.. ഒന്ന് പോയിതന്നാൽ മതി… എന്നെ ഒന്ന് ഒറ്റയ്ക്ക് വിട്ടാൽ മതി…

വിഗ്നേഷ് ദേഷ്യത്തോടെ അവളുടെ നേരെ തിരിഞ്ഞവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു

വിഗ്നേഷ് : ചവാൻ ആയിരിക്കും… പറ്റത്തില്ല.. നിന്നെ അങ്ങനെ ചവാൻ വിട്ട് ആ ശാപം കൂടി എന്റെ പപ്പയുടെ തലയിൽ വെക്കാൻ പറ്റില്ല… അതുപോലെ മെഹ്‌റിനെ ചതിക്കാനും പറ്റില്ല എനിക്ക്..നീയെന്നെ ദുഷ്ടൻ എന്നോ ദ്രോഹി എന്നോ പറഞ്ഞോ.. വെറുത്തോ പക്ഷെ എന്റെ മുന്നിൽ വേറെ വഴിയില്ല.. നീ സമ്മതിച്ചാലും ഇല്ലേലും ശരി അടുത്ത ആഴ്ച തീരുമാനിച്ച ദിവസം നമ്മുടെ കല്യാണം നടക്കും… അതും ആറു മാസത്തെക്ക് വേണ്ടി മാത്രം..

നച്ചു : അതിന് ഞാൻ ഉണ്ടായിട്ട് വേണ്ടേ..

വിഗ്നേഷ് : അതിനു ഞാൻ സമ്മതിക്കണ്ടേ.. ഇനി നിനക്ക് പിന്നിൽ നിഴലായ് ഞാനുണ്ടാവും.. വാശി കാണിക്കണ്ട നക്ഷത്ര.. നമുക്ക് രണ്ടാൾക്കും ഇതേ ഉള്ളൂ വഴി… നീ നീരവിനോട് എല്ലാം പറയ്.. ഞാനും വരാം.. നിന്നെ ആത്മാർത്ഥമായി അവൻ സ്നേഹിക്കുന്നുവെങ്കിൽ അവനു മനസിലാവും.. അവനും സമ്മതിക്കും..

നച്ചു : ചെ ഇത്രയ്ക്കു തരം താണു പോയല്ലോ നിങ്ങള്.. ശരി നടക്കട്ടെ.. എല്ലാരും കൂടി ആണല്ലോ ഇപ്പൊ എന്നെ നിയന്ത്രിക്കുന്നത്…
നിങ്ങളായി കുറയ്‌ക്കേണ്ട.. പിന്നെ ഞാൻ ആരെ സ്നേഹിക്കണം ആർക്കൊപ്പം പോണമെന്ന് നിങ്ങൾ പറയണ്ട..

വിഗ്നേഷ് : നച്ചു പ്ലീസ് എന്നെയൊന്ന് മനസിലാക്ക് നീ എങ്കിലും.. നിനക്കു നീരവിനെ മറക്കാൻ കഴിയുമോ.. ഒരുപക്ഷെ അതിന് ശ്രമിക്കാം കഴിയും.. പൂർണമായി നിനക്കതിന് പറ്റില്ല.. എനിക്കും ശ്രമിക്കാം പറ്റും.. പക്ഷെ മെഹ്‌റിന്റെ കാര്യം.. ഞാനെന്താടോ വേണ്ടേ താൻ പറഞ്ഞു താ.. പ്ലീസ് എനിക്ക് അറിയില്ല പെണ്ണെ.. ഐആം സോറി..

അവൻ അവളുടെ കയ്യിൽ നിന്നും പിടി വിട്ട് അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു പറഞ്ഞു.. നച്ചുവിന്റെ മനസ് നീറി..ആദ്യമായ് ആണ് ആണൊരുത്തൻ തന്റെ മുന്നിൽ കണ്ണീരോടെ.. അവൾ മുഖം മാറ്റി നിറഞ്ഞ കണ്ണുകൾ അടച്ചു പിടിച്ചു… പിന്നെ കണ്ണ് തുറന്നു ആ കണ്ണീർ തുടച്ചു എണീറ്റ് പുറത്തേക്ക് നടന്നു..വിഗ്നേഷ് എണീറ്റ് നിന്ന് അവളെ നോക്കി.. അവൾ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി..പിന്നീടൊന്ന് തിരിഞ്ഞു നോക്കി അവനോട് പറഞ്ഞു

നച്ചു : പേടിക്കണ്ട.. നച്ചു ഇനി ആത്മഹത്യ ചെയ്യില്ല.. നിങ്ങൾക്ക് ഒരു തടസ്സവും ആവില്ല… നിങ്ങടെ ആഗ്രഹം പോലെ നടക്കട്ടെ…

അവൾ വാതിൽ അടച്ചു ഇറങ്ങിപ്പോയി.. വിഗ്നേഷിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു..

ചെയ്യുന്നത് തെറ്റാണെന്ന് അറിയാം വേറെ വഴി ഇല്ലാത്തതുകൊണ്ടാണ്.. ഇത് മെഹ്‌റിൻ ആവശ്യപ്പെട്ടിട്ടാണ് എന്ന് കൂടി നിന്നോട് എനിക്ക് പറയാൻ കഴിയാത്തത് കൊണ്ടാണ് നച്ചു.. ക്ഷമിക്ക് നീയെന്നോട്..

അവൻ മുഖം അമർത്തി തുടച്ചു പുറത്തേക്ക് നടന്നു… ഫോട്ടോ എടുപ്പും സദ്യയുമൊക്കെ കഴിഞ്ഞു പെണ്ണിറങ്ങാൻ നേരമായി.. അമ്മയെ കെട്ടിപിടിച്ചു കരയുന്ന ഗീതുവിനെ പിടിച്ചു മാറ്റി ആ കണ്ണീർ തുടച്ചു അവളെ നരേഷിനൊപ്പം കാറിലേക്ക് ഇരുത്തി നച്ചു..ഒപ്പം അവളും മുൻസീറ്റിലേക് കയറി. വണ്ടി എടുത്തത് വിഗ്നേഷ് ആയിരുന്നു…

വീട് എത്തി ഗീതികയെയും നരേഷിനെയും ആരതി ഉഴിഞ്ഞു നിലവിളക്ക് ഗീതികയുടെ കയ്യിൽ കൊടുത്തു..വലതുകാൽ വെച്ച് അവൾ ആ വീടിനു അകത്തേക്ക് കയറി.. അവന്റെ ജീവിതത്തിലേക്കും..റിസപ്‌ഷൻ നടക്കുമ്പോൾ ഒക്കെയും വിഗ്നേഷ് നച്ചുവിനെ നോക്കി… അവൾ എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു ഒരു കോണിൽ ഇരിക്കുക ആയിരുന്നു.. എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോകുമ്പോൾ വിഗ്നേഷ് അവളുടെ അരികിൽ എത്തി..

വിഗ്നേഷ് : നച്ചു.. താൻ വേണ്ടാത്തത് ഒന്നും ചിന്തിക്കരുത്…

നച്ചു : ഇയാള് കഷ്ടപെടണ്ട ഞാൻ ചാവില്ല… പോരെ.. പോകാൻ നോക്ക്..

അതും പറഞ്ഞവൾ എണീറ്റ് അകത്തേക്ക് പോയി.. ഒന്നും മിണ്ടാനാകാതെ തിരികെ വിഗ്നേഷും… രാത്രി നരേഷിന് അരികിലേക്ക് ഗീതികയേ ഒരുക്കി വിടുമ്പോൾ നച്ചു അവളെ ഓരോന്നും പറഞ്ഞു കളിയാക്കി.. അവളുടെ ചിരി കണ്ട ഗീതു ചോദിച്ചു..

ഗീതു : നിനക്ക് എങ്ങനെ പറ്റുന്നു മോളെ ഇങ്ങനെ ചിരിക്കാൻ.. ഈ മനസ്സ് കരയുന്നത് മറ്റാർക്കും മനസിലായില്ല എങ്കിലും എനിക്ക് അറിയാൻ കഴിയും..എന്റെ മുന്നിലും വേണോ ഈ അഭിനയം..

നച്ചു അവളെ ഒന്ന് നോക്കി..

നച്ചു : ഒന്നും പറയാനില്ല ഗീതുട്ടാ..എല്ലാരും കൂടി ഈ നച്ചൂന്റെ ലൈഫ് ഒന്ന് മാറ്റി വരച്ചു.. ഇപ്പൊ നച്ചുവും അതിനൊപ്പം പോകുന്നു ബാക്കി എല്ലാം വരുന്നിടത്തു വെച്ച് കാണാം..എന്റെ മോളിപ്പോ പോയി ഫസ്റ്റ് നൈറ്റ് ആഘോഷിക്ക് … എണീറ്റു പോടീ ഉണ്ടക്കണ്ണി..

നച്ചു അവളെ നോക്കി ഒന്ന് ചിരിച്ചു.. ആ ചിരി കണ്ടപ്പോൾ ഗീതുവും ചിരിച്ചുപോയി… ഗീതികയേ മുറിയിൽ ആക്കി തിരികെ മുറിയിൽ വന്നു വാതിൽ അടച്ചു കട്ടിലിലേക്ക് വീണു നച്ചു… അത് വരെ പിടിച്ചു നിർത്തിയ സങ്കടം മുഴുവൻ അവൾ കരഞ്ഞൊഴിഞ്ഞു.. കരഞ്ഞു തളർന്നു എപ്പോഴോ അവൾ ഉറക്കമായി… രാവിലെ ഗീതിക വന്നു വിളിക്കുമ്പോൾ ആണ് നച്ചു കണ്ണുകൾ തുറക്കുന്നത്.. വാതിൽ തുറന്നു നോക്കുമ്പോൾ കുളി കഴിഞ്ഞു വേഷം മാറി ചായയുമായി ഗീതിക.. നച്ചു ചോദിച്ചു

നച്ചു : ആഹാ കൊള്ളാലോ കെണി.. ചെ കണി.. ചുന്ദരി ആയല്ലോ.. അല്ല മോളെ രാത്രി ഉറങ്ങീലെ.. മുഖത്തിനൊക്കെ എന്താ ചുമപ്പ്..

ഗീതിക : നിന്റെ ഏട്ടനോട് പോയി ചോദിക്ക്..നിന്ന് കിന്നരിക്കാതെ ചായ വാങ്ങിക്ക് പെണ്ണെ.. എനിക്ക് അടുക്കളയിൽ ജോലി ഉണ്ട്… നീ കോളേജിൽ പോണില്ലേ… വേഗം റെഡി ആയി വാ..

നച്ചു : ഹലോ മാഡം.. ഇതെന്താണ്.. കംപ്ലീറ്റ് ഭരണം ഏറ്റെടുത്തോ.. അല്ല മാഡം വരുന്നില്ലേ കോളേജിലേക്ക്

ഗീതിക : ഉടനെ ഇല്ല.. എന്റെ കൊച്ചു പോയിട്ട് വാ.. ഈ വീക്ക് കൂടി അല്ലെ പറ്റൂ പിന്നെ കുറച്ചു ദിവസം ലീവ് ആകില്ലേ

നച്ചു ചായ വാങ്ങി ഒന്ന് മൂളി പിന്നെ പറഞ്ഞു

നച്ചു : ശരി നീ ചെല്ല്.. ഞാൻ റെഡി ആയി വരാം..

ഗീതിക താഴേക്ക് പോയി.. നച്ചു കുളിച്ചു വേഷം മാറി കോളേജിലേക്ക് പോകാൻ ഇറങ്ങി.. താഴേക്ക് ചെല്ലുമ്പോൾ നരേഷ് പത്രം വായിച്ചു ഹാളിൽ ഇരിപ്പുണ്ട്.. നച്ചു അവനെ ഒന്ന് നോക്കി മുരടനക്കി. നരേഷ് തലയുയർത്തി നോക്കി.. നച്ചു അവനെ നോക്കി ഒരവിഞ്ഞ ചിരി ചിരിച്ചു പാടി

മയക്കുമാ മാമൻ എന്നം..
മയക്കുതെ പഞ്ചവർണ്ണം..
മടിയിലെ ഊഞ്ചൽ പോട വാ… നീ..

ഹോയ് ഇഞ്ചി ഇടുപ്പഴകാ
മഞ്ചൾ സിവപ്പഴകാ..
തന്നന്ന നനനനാ നനാ

നരേഷ് പത്രം മാറ്റിവെച്ചു എണീറ്റ് വന്നു അവളുടെ ചെവിയിൽ പിടിച്ചു

നച്ചു : ആഹ്.. വിടെടാ കാലമാടാ..

നരേഷ് : രാവിലെ പൊന്നുമോള് ഈ പാട്ടും കൊണ്ട് എന്റെ നെഞ്ചത്തേക്ക് വന്നത് എന്തിനാ എന്ന് എനിക്ക് മനസിലായി… വേണ്ട മോളെ കേട്ടോ.. വല്ലോം തിന്നിട്ട് ഓടിക്കോ കോളേജിലേക്ക്

അവൾ അവന്റെ കൈ പിടിച്ചു തിരിച്ചു പറഞ്ഞു..

നച്ചു : ആഹാ അത്രയ്ക്ക് ആയോ.. ഡാ ചെക്കാ നിന്നെ ഇന്ന് ഞാൻ കൊല്ലും..

നരേഷ് : ആഹ് വിടെടി..

അവൾ പിടി വിട്ട് ചിരിയോടെ പറഞ്ഞു..

നച്ചു : ഗീതുനെ ഓർത്തു വിടുവാ മോനെ ഞാൻ.. ആ എനിക്ക് ബ്രെക്ക്ഫാസ്റ്റ് ഒന്നും വേണ്ട അവൾ കണ്ടാൽ വിടില്ല… സോ ചേട്ടാ നീ പറഞ്ഞാൽ മതി അവളോട്.. ഞാനിറങ്ങുവാ

നരേഷ് എതിർത്ത് പറയും മുൻപേ അവളിറങ്ങി ഓടി.. പതിവ് പോലെ ഗീതു ഇല്ലാത്ത ഒരു ഒറ്റപ്പെടൽ തോന്നി എങ്കിലും അവൾ കോളേജിൽ എത്തി.. ക്ലാസിൽ കയറി എല്ലാരോടും ലീവിന്റെ കാര്യവും കല്യാണക്കാര്യവും ഗീതുവിനെക്കുറിച്ചും ഒക്കെ പറഞ്ഞു കഴിഞ്ഞു കാന്റീനിലേക്ക് നടക്കുമ്പോൾ കണ്ടു എതിരെ വരുന്ന നീരവ്..

തുടരും…..

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!