Skip to content

മാംഗ്യല്യം തന്തുനാനേന – 18

mangalyam thanthunanena story

റൂമിന് അകത്തു കയറിയ നച്ചു ഫ്രഷ് ആയി ഒരു നൈലോൺ സാരി ഉടുത്തു തലമുടി ഉണക്കികൊണ്ട് നിൽക്കുമ്പോൾ വിഗ്നേഷ് റെഡി ആയി വന്നു പറഞ്ഞു..

വിഗ്നേഷ് : ടോ.. ഫുഡ് ഇപ്പൊ കൊണ്ട് വരും.. താൻ വിശക്കുമ്പോ കഴിക്കണം എന്നെ കാത്തു ഇരിക്കേണ്ട..എനിക്ക് അത്യാവശ്യമായി ഓഫിസിൽ എത്തണം.. ഞാൻ പോയിട്ട് വരാം… താൻ പുറത്തേക്ക് എങ്ങും പോകരുത് കേട്ടോ

“മ്മ്മ്” എന്നവൾ മൂളിയതും ഫയലുകളും മൊബൈലുമായി അവൻ ഡോറിനു അടുത്തേക്ക് നടന്നു.. ഡോർ തുറന്നു നടന്നു ലിഫ്റ്റിൽ കയറാൻ ഒരുങ്ങുമ്പോളാണ് കാർ ചാവി എടുത്തില്ല എന്നോർക്കുന്നത്.. അവൻ തിരികെ നടന്നു വന്നു ഡോർ ഹാൻഡിൽ പിടിച്ചു തിരിച്ചു അകത്തേക്ക് കാൽ വെക്കുമ്പോൾ കേട്ടു അകത്തുനിന്നും നച്ചുവിന്റെ പാട്ട്.. അവൻ അവിടെ തന്നെ നിന്നു..പിന്നെ പതിയെ അകത്തു കയറി…

മുറിയുടെ വാതിക്കൽ എത്തി.. അത് പതിയെ തുറന്നു അകത്തേക്ക് കയറികൊണ്ട് അവളെ നോക്കി.. ഒറ്റ പ്ലീറ്റായി കിടക്കുന്ന സാരിയിൽ ബാൽക്കെണിക്ക് അരികിൽ വന്നു നിന്നു മുടി അഴിച്ചിട്ട് ഇരുകയ്യുകളും വിരിച്ചു നിന്ന് പുറത്തുനിന്നും ആഞ്ഞു വരുന്ന കാറ്റിനോട് കളിക്കുകയാണ് പെണ്ണ്..മുടിയിഴകളും സാരിയും അനുസരണ ഇല്ലാതെ പറന്നു മാറുന്നു…വിഗ്നേഷ് പെട്ടെന്ന് കണ്ണുകൾ അവളുടെ ദേഹത്തുനിന്നും പിൻവലിച്ചു..പക്ഷെ അവളുടെ പാട്ട് വീണ്ടും അവനെ അവളിലേക്ക് എത്തിച്ചു.. അവന്റെ കണ്ണുകൾ അവളിൽ അലഞ്ഞു നടന്നു…

കനാ കാൺകിറേൻ
കനാ കാൺകിറേൻ കണ്ണാളനേ
ഒരേ പന്തലിൽ ഒരേ മേടയിൽ ഇരുവരുമേ…

കനാ കാൺകിറേൻ
കനാ കാൺകിറേൻ കണ്ണാളനേ
ഒരേ പന്തലിൽ ഒരേ മേടയിൽ ഇരുവരുമേ…

മണ്ണയ് തൊട്ടാടും സേലൈ സേലൈ കൊണ്ടു ..
മാർബൈ തൊട്ടാടും താലി താലി കൊണ്ടു…
മടിയയ് തൊട്ടാടും മാലൈ മാലൈ കൊണ്ടു മകിഴ്വേൻ..

ദിനം ദിനവും വാസം കൊണ്ടാടും.. പൂക്കൾ പൂക്കൾ മീതു
വാസൽ കൊല്ലാതെ.. കോലം കോലം വൈത്തു
കാതൽ കൊണ്ടാടും.. കനവ് പെരുമയിൽ മലർവേൻ….

ആ വരികൾക്കൊപ്പം താൻ കെട്ടിയ താലിയിൽ അമർത്തി ചുംബിക്കുന്ന അവളെ കണ്ടു അവൻ ചുറ്റും ഉള്ളതെല്ലാം മറന്നു നോക്കി… നിന്നു നച്ചു കാറ്റിൽ തല ഇരുവശത്തേക്കും കുടഞ്ഞു.. മുടി പറന്നവളുടെ മുഖത്തും മറ്റുമായി ചിതറി… വിഗ്നേഷ് മൊബൈൽ എടുത്തു അവളെങ്ങനെ ചെയ്യുന്നതെല്ലാം ഫോട്ടോ എടുത്ത ശേഷം…അവളുടെ ആ നിൽപ്പും ചെയ്തികളും പാട്ടും അവൾ ശ്രദ്ധിക്കാത്ത പോലെ,,..അവൻ വിഡിയോ ഓൺ ആക്കി ഫോൺ മേശപ്പുറത്തു ചാരിവെച്ചു കൊണ്ട് അവൻ അവൾക്ക് അടുത്തേക്ക് ചെന്നു… പിന്നിൽ ബാൽക്കെണിയിൽ ഇറങ്ങുന്ന ഡോറിൽ ചാരി കൈ കെട്ടി നിന്നു..

നച്ചു ഇടയ്ക്ക് ഒന്നു തിരിഞ്ഞപ്പോൾ തന്നെയും നോക്കി കൈകൾ മാറിൽ പിണച്ചു കെട്ടി നിൽക്കുന്നു വിഗ്നേഷ്.. ആ കണ്ണ് തള്ളി അവൻ നാക്ക് കടിച്ചു പിടിച്ചു തിരിഞ്ഞു നിന്ന് തലയ്ക്ക് കൈ കൊടുത്തു.. വിഗ്നേഷ് ചിരിയോടെ അവൾക് മുന്നിലേക്ക് വന്നു ബാൽക്കെണിയിലെ കൈ വരിയിൽ ചാരി അവൾക്ക് അഭിമുഖമായി വന്നു നിന്നു അവളെ നോക്കി തലയാട്ടി.. അവൾ കാറ്റു പോയ ബലൂൺ പോലെ അവനെ ഒരിത്തിരി നേരം നോക്കി നിന്നു.. പിന്നെ ഒരവിഞ്ഞ ചിരിയോടെ തിരിഞ്ഞോടി.. “ഡി നിൽക്കെടി” എന്നും പറഞ്ഞു പിന്നാലെ അവനും വന്നു… റൂമിന് പുറത്തു ചാടും മുന്നേ വിഗ്നേഷ് അവളുടെ കയ്യിൽ പിടി ഇട്ടു.. അവൾ അവന്റെ കൈ വെട്ടിച്ചു പോകാൻ ശ്രമിച്ചു കൊണ്ടിരുന്നു.. അവൻ ചിരിയോടെ പറഞ്ഞു..

വിഗ്നേഷ് : ആള് കൊള്ളാലോ മോളെ നീ.. ആഹാ എന്താ പാട്ട്.. അതെ ഇമ്മാതിരി പുറത്തു വന്നു നിന്നുള്ള ഫാഷൻ ഷോ വേണ്ട കേട്ടല്ലോ.. അപ്പുറത്തൊക്കെ ആൺപിള്ളേർ താമസം ഉണ്ട്.. എല്ലാരും എന്നെപോലെ ആവില്ല..ഇജ്ജാതി സാരി ഫാഷൻ ഷോ ഒക്കെ കണ്ടു കൺട്രോൾ പോയി വല്ലോനും കേറി വന്നു a, b, c, d പഠിപ്പിച്ചിട്ട് പോകും..

നച്ചു : അയ്യേ.. ഛീ പോടാ… കയ്യീന്ന് വിടെടാ മരപ്പട്ടി ..

വിഗ്നേഷ് : അത് നിന്റപ്പൻ..

നച്ചു : മ്മ്മ്ഹ്ഹ് വിട്.. കൈ നോവുന്നു..

അവളുടെ കൊഞ്ചലോടെയുള്ള പറച്ചിൽ കേട്ട് അവൻ കൈ വിട്ടു….

നച്ചു : ഇയാള് പോയിട്ട് തിരിച്ചു വന്നതെന്താ..

വിഗ്നേഷ് : കാർ ചാവി എടുത്തില്ല.. ഇങ്ങെടുത്തു താ..

അവൾ ചാവി നോക്കി പോയതും അവൻ ഫോൺ എടുത്തു വീഡിയോ നിർത്തി ഫോൺ പോക്കറ്റിൽ ഇട്ടു.. നച്ചു കാർ ചാവി കൊണ്ട് വന്നു അവന്റെ കയ്യിൽ കൊടുത്തു.. അവൻ ചിരിയോടെ പറഞ്ഞു..

വിഗ്നേഷ് : ഡി ചുമ്മാ ആൺപിള്ളേരെ വഴിതെറ്റിക്കാൻ നിൽക്കല്ലേ.. ഞാനൊക്കെ കൺട്രോൾ ചെയ്യും… എന്നും വെച്ച് ബാക്കിയുള്ളൊരു സഹിക്കുന്നതിന് ഒരു പരിധി ഇല്ലേ മോളെ…

നച്ചു : അയ്യേ… നാണമില്ലാത്തവൻ… ഒളിഞ്ഞു നോക്കിയിട്ട് ഓരോന്നും പറഞ്ഞാലുണ്ടല്ലോ.. ഇറങ്ങി പൊയ്‌ക്കെ..

വിഗ്നേഷ് : ഓ ആയിക്കോട്ടെ… അതെ അടുത്ത ഗാനമേളയ്ക്ക് മുന്നേ മോൾ ഈ ഡോർ അടച്ചു കുറ്റിയിട്…

അവൾ അവനു പിന്നാലെ ചെന്നു.. വിഗ്നേഷ് ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.. അവൾ വാതിൽ അടച്ചു കുറ്റിയിടാൻ തുടങ്ങിയതും അവൻ എത്തിവന്നു വാതിലിൽ പിടിച്ചു ചിരിയോടെ പറഞ്ഞു

വിഗ്നേഷ് : ഡി ചട്ടമ്പിക്കല്യാണി സൂപ്പറാ കേട്ടോ..

നച്ചു : എന്ത്…

അവൻ ഇടത് കണ്ണൊന്നു ഇറുക്കി ചിരിച്ചു..

വിഗ്നേഷ് : ദാറ്റ് ബ്ലാക്ക് സ്പോട്ട്..

“ഏഏഏഹ്”.. നച്ചു അവൻ പറഞ്ഞത് മനസിലാവാതെ കണ്ണുമിഴിച്ചു നിൽക്കുമ്പോൾ വിഗ്നേഷ് ചിരിയോടെ ലിഫ്റ്റിന് അടുത്തേക്ക് നടന്നു.. അവൾ വാതിൽ അടച്ചു കുറ്റിയിട്ട് തിരിഞ്ഞു..

“ഈ വെള്ളരിക്ക കൃഷ്‍ണൻ എന്താ മുരുകാ ഉദേശിച്ചത്.. ഈശ്വരാ വല്ല എയും ആണോ.. അയ്യേ.. ചെ അങ്ങനെ ചെയ്യുമോ… ഹേയ് ഇല്ല… എന്നാലും.. എന്താവും”..

അവൾ ആലോചനയോടെ നഖം കടിച്ചു കൊണ്ട് അകത്തു ബെഡിൽ ചെന്നിരുന്നു… ഈ നേരം ലിഫ്റ്റ് ഇറങ്ങി കാറിൽ കയറി ഇരിക്കുമ്പോൾ അവനു ചിരി അടക്കാൻ പറ്റുന്നില്ലായിരുന്നു.. ബാൽക്കെണിയിലെ കൈവരിയിൽ ചാരി അവളെ നോക്കി കളിയാക്കി നിൽക്കുമ്പോൾ അറിയാതെ കണ്ണിൽ പെട്ടതാണ് ആ കാക്കപ്പുള്ളി…

“കാറ്റടിച്ചു സാരി മാറുന്നത് ശ്രദ്ധിക്കാതെ എന്നെ കണ്ട ചമ്മലിൽ കിളി പറന്നു നിന്നതാ പാവം…പൊട്ടിപെണ്ണ്..ഇനി ഇന്ന് മൊത്തം ബ്ലാക്ക് സ്പോട്ട് ആലോചിച്ചു ഇരിക്കും… എടി പൊട്ടിക്കാളി ചട്ടമ്പിക്കല്യാണി നിന്റെ വയറിൽ പൊക്കിളിനു താഴെയായി ഇടതുഭാഗത്താണ് ദാറ്റ് ബ്ലാക്ക് സ്പോട്ട്”..

അവനിരുന്നു സ്വയം പറഞ്ഞു ചിരിച്ചു
കൊണ്ട് വണ്ടി എടുത്തു… നച്ചു അവനെന്താ ഉദേശിച്ചത് എന്നാലോചിച്ചു വട്ടായി ഇരിക്കുമ്പോളാണ് ഗീതു വിളിക്കുന്നത്…

നച്ചു : ഗീതുട്ടാ.. എന്താ പരിപാടി…

ഗീതു : എന്ത് പരിപാടി.. നീയില്ലാത്തോണ്ട് ഭയങ്കര ബോറിങ്..

നച്ചു : ഏട്ടൻ എവിടെപ്പോയി…

ഗീതു : ഓഫിസിൽ പോയി..

നച്ചു : അമ്മയും പപ്പയും

ഗീതു : താഴെ ഉണ്ട്.. നീയെവിടെയ.. വിഗ്‌നേഷേട്ടൻ എവിടെ… എന്ത് ചെയ്യുന്നു..

നച്ചു : ഞാനെവിടെ പോകാൻ… ഫ്ലാറ്റിൽ ഉണ്ട്..നീ അവനെ വീണ്ടും ചേട്ടനാക്കിയോ…

ഗീതു : മ്മ്മ്മ് ആക്കി.. അല്ല എന്താ പരിപാടി..

നച്ചു : എന്ത് പരിപാടി.. ഓരോന്ന് ആലോചിച്ചു ബെഡിൽ ഇരിക്കുന്നു.. വെള്ളരിക്ക ഓഫിസ് വരെ പോയി …

ഗീതു : മ്മ്മ് എന്തെ ഇത്ര ഓർക്കാൻ…

നച്ചു നടന്നത് അവളോട് പറഞ്ഞു… ഒക്കെ കേട്ട് ഗീതു ചിരിയോട് ചിരി… നച്ചൂന് ദേഷ്യം കൊണ്ട് കയറി..

നച്ചു : എന്തിനാടി ശവമേ നീയിങ്ങനെ കിടന്നു കിണിക്കുന്നത്.. ഇവിടെന്താ ആരേലും ഡ്രസ്സ് ഇല്ലാതെ ഇരിക്കുന്നോ..

ഗീതു : അയ്യേ… ആഹ് അല്ല അതൊരുകണക്കിന് സത്യാ.. നിന്നെ അങ്ങനെ കണ്ടോ നിന്റെ വെള്ളരിക്ക..

നച്ചു : ഡി പട്ടി.. ദേ നല്ല പുളിച്ച തെറി ഞാൻ വിളിക്കും നിന്നെ..

ഗീതു : ഓഹോ.. ആണല്ലേ.. എന്നാലേ മോള് ശരിക്കും ഒന്നോർത്തു നോക്ക്.. നിനക്ക് മുൻപ് സാരി ഉടുപ്പിച്ചു തന്നപ്പോൾ ഒരു ബ്ലാക്ക് സ്പോട്ട് ഞാൻ പറഞ്ഞു കളിയാക്കിയത്… വെള്ളരിക്ക ഉദേശിച്ചത് സെയിം ആണെങ്കിലോ

നച്ചു : അയ്യോ..

അവളുടെ വിളി ഫ്‌ളാറ്റിൽ മുഴങ്ങി ഗീതു ചിരിയടക്കാൻ ആകാതെ കട്ടിലിൽ വീണു കിടന്നു ചിരിച്ചു.. നച്ചു അവൻ അടുത്ത് വന്നു നിന്നത് ഓർത്തു..

“ശരിയാ വെള്ളരിക്ക കൃഷ്ണൻ ഇടയ്ക്ക് കണ്ണുതള്ളി നോക്കുന്നുണ്ടായിരുന്നു..എന്റെ മുരുകാ മാനം പോയല്ലോ.. ഞാൻ ഇനി അവന്റെ മുഖത്ത് എങ്ങനെ നോക്കും.. ഭഗവാനെ നാടുവിട്ടാലോ.. എനിക്ക് എങ്ങും വയ്യ…യ്യോ”…

അവളുടെ കൈ അറിയാതെ വയറിൽ തൊട്ടു…നച്ചുവിന് അത് ആലോചിക്കെ കരച്ചിൽ വന്നു..

“മ്മ്മ് ഒറ്റവഴിയെ ഉള്ളൂ.. എനിക്ക് കാര്യം മനസിലായി എന്നവൻ അറിയണ്ട.. എന്തായാലും അത് അവൻ ഇനി പറയില്ല …

അവൾ പെട്ടെന്ന് മെഹ്‌റൂനെ ഓർത്തു.. ഉള്ളിൽ എവിടെയോക്കൊയോ ഒരു സങ്കടം നിറയുന്നത് അവൾ അറിഞ്ഞു..

“ഇഷ്ടമാണോ വെള്ളരിക്കയെ.. നോ പാടില്ല.. മറ്റൊരു പെണ്ണിന്റെ സ്വപ്‍നം ഇല്ലാതെയാക്കികൊണ്ട് ഉള്ള ഒന്നും എനിക്ക് വേണ്ട.. ഞാൻ ചെയ്യില്ല അങ്ങനെ”..

മനസ്സ് കൊണ്ട് അങ്ങനെ പറഞ്ഞു നച്ചു കട്ടിലിൽ കിടന്നു.. കുറെ കഴിഞ്ഞു ഓഡർ ചെയ്ത ഫുഡുമായി ആൾ വന്നു.. എന്തോ കഴിക്കാൻ തോന്നിയില്ല അവൾക്ക്.. അത് അടച്ചു വെച്ച് അവൾ ബെഡിലേക്ക് കിടന്നു.. ആ കിടപ്പിൽ തന്നെ നച്ചു ഉറങ്ങിപ്പോയി.. വൈകിട്ട് അവൻ വന്നു കോളിംഗ് ബെൽ അടിക്കുമ്പോൾ ആണ് നച്ചു കണ്ണ് തുറക്കുന്നത്.. അവൾ എഴുന്നേറ്റ് വന്നു വാതിൽ തുറന്നു..

“ഗുഡ് ഈവെനിംഗ് മാഡം” എന്നും പറഞ്ഞു അവൻ അകത്തേക്ക് കയറി..തിരികെ ഒന്ന് ചിരിച്ചു കൊണ്ട് ഒന്നും പറയാതെയുള്ള അവളുടെ കിച്ചണിലേക്ക് ഉള്ള പോക്ക് കണ്ടപ്പോളേ അവളുടെ മനസിൽ എന്തോ കയറിക്കൂടി എന്നവന് മനസിലായി.. വന്ന വേഷം മാറി ഫ്രഷ് ആയി സെറ്റിയിൽ വന്നിരിക്കുമ്പോൾ നച്ചു രണ്ടു കോഫി ഇട്ടുകൊണ്ട് വന്നു… ഒന്നവന് നേരെ നീട്ടി.. അവൻ വാങ്ങിക്കൊണ്ട് പറഞ്ഞു.

വിഗ്നേഷ് : എന്ത് പറ്റി.. ഒരു വോൾട്ടേജ് കുറവുണ്ടല്ലോ മുഖത്തിന്…

നച്ചു : ഹേയ് ഒന്നുല്ല.. അതെ നാളെ പുറത്തുനിന്നും കുറച്ചു സാധങ്ങൾ വാങ്ങിയാൽ ഫുഡ് ഇവിടെ ഉണ്ടാക്കാം..

വിഗ്നേഷ് : അതെ ഫുഡും ഉണ്ടാക്കി ഇവിടെ ക്ളീനുമാക്കി ഇരിക്കാനല്ല നമ്മളെ ഇങ്ങോട്ട് വിട്ടത്.. ഒന്ന് കറങ്ങി നടക്കാനാണ്.. അത് കൊണ്ട് ഫുഡ് ഒക്കെ പുറത്തു നിന്നും ആവാം

നച്ചു പിന്നെയൊന്നും മിണ്ടിയില്ല അവന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് അവൾ അവനെ നോക്കി.. വിഗ്നേഷ് ഫോൺ നോക്കി.. മെഹ്റു എന്ന് പറഞ്ഞു.. നച്ചുവിന്റെ മുഖത്തെ ഭാവം ഒന്നുകൂടെ മങ്ങിയത് അവൻ ശ്രദ്ധിച്ചു. പെട്ടെന്ന് അവൾ അവളുടെ പുഞ്ചിരി വീണ്ടെടുത്ത് അവനോട് സംസാരിക്കാൻ കണ്ണാൽ കാണിച്ചുകൊണ്ട് എണീറ്റ് ബെഡ്റൂമിലേക്ക് നടന്നു ബാൽക്കെണിയിൽ വന്നു നിന്നു.. വിഗ്നേഷ് മെഹ്റുവിന്റെ കോൾ എടുക്കാതെ ഫോണിലും നച്ചൂനേം മാറി മാറി നോക്കി… ഏതോ ഒരു തോന്നലിൽ ഫോൺ സൈലന്റ് ആക്കി ഇട്ടുകൊണ്ട് എണീറ്റ് നച്ചുവിന് അടുത്തേക്ക് ചെന്നു…

തുടരും…

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!