Skip to content

മാംഗ്യല്യം തന്തുനാനേന – 19

mangalyam thanthunanena story

വിഗ്നേഷ് ഫോൺ മാറ്റിയിട്ട് അവൾക് അടുത്തേക്ക് ചെന്നു നിന്നു.. അവൾക്ക് അരികിലായി വന്നു നിന്നതും അവൾ തല ചെരിച്ചു അവനെ നോക്കി..

നച്ചു : സംസാരിച്ചില്ലേ..

വിഗ്നേഷ് : ഇല്ല…

നച്ചു : അതെന്താ… അവൾക്ക് വിഷമം ആവില്ലേ.. പോയി സംസാരിക്ക്..

വിഗ്നേഷ് അത് കേൾക്കാത്ത മട്ടിൽ അവളെ നോക്കിയതും നച്ചു ഫ്ളാറ്റിന് പുറത്തെ വെളിച്ചങ്ങളിലേക്ക് നോക്കി നിന്നു..

വിഗ്നേഷ് : വഴക്ക് കൂടാൻ ഇപ്പൊ മൂഡില്ല… ഉണ്ടായാൽ ഞാൻ അങ്ങോട്ട് വിളിച്ചോളാം… നീ അത് ആലോചിക്കേണ്ട കേട്ടല്ലോ..

അവളൊന്നും മിണ്ടാതെ നിൽക്കുന്ന കണ്ടവൻ അവളോട് പറഞ്ഞു

വിഗ്നേഷ് : അതെ ഓഫിസിലെ കാര്യം നാളെ രാവിലെ ഒരു പത്തുമണിയോടെ അവസാനിക്കും. പിന്നെ ഇവിടൊക്കെ ഒന്ന് വായ്‌നോക്കാൻ പോകാം.. ഒരുങ്ങി നിൽക്കണം… ആഹ് പിന്നെ സാരി മതി കേട്ടോ..

അവൾ അവനെ ഒന്നുഴപ്പിച്ചു നോക്കി.. അവന്റെ കള്ളച്ചിരി കണ്ടതും നച്ചുവിന്റെ കൈകൾ അറിയാതെ അവളുടെ വയറിലേക്ക് പോയി..അതുകണ്ട അവന് ചിരി വന്നു…

“ഓഹ് അപ്പൊ രാവിലെ പറഞ്ഞത് ചട്ടമ്പിക്ക് മനസിലായി അല്ലെ”

എന്നുള്ള മട്ടിൽ അവൻ വീണ്ടും ചിരിച്ചു കൊണ്ട് കോഫീ കുടിച്ചു.. കോഫി കുടിച്ചു തീർന്നും അങ്ങനെ നിൽക്കുമ്പോൾ കണ്ടു കാറ്റിൽ അവളുടെ വലിയ ജിമിക്കി ഉലയുന്നത്… അതിന്റെ ആട്ടം കണ്ടിട്ട് അവനു കൗതുകം തോന്നി. വലതു കയ്യ് ഉയർത്തി ചൂണ്ടുവിരലാൽ അവനതിൽ തട്ടി വിട്ടു.. അവൾ അവനെ നോക്കിയതും അവൻ ഒരു വട്ടം കൂടി എന്ന് കാണിച്ചു കൊണ്ട് വീണ്ടും തട്ടി..

വീണ്ടും വീണ്ടും അതിന്റെ മുത്തുകളിൽ വിരൽ തട്ടുമ്പോൾ കേൾക്കുന്ന ശബ്ദവും അത് ഉലയുന്നതും കണ്ടു അവൻ തട്ടികൊണ്ടിരുന്നു.. നച്ചു അവനെ ദേഷ്യത്തോടെ ഒന്ന് നോക്കിയതും അവൻ അത് നിർത്തി.. പിന്നെ പിണങ്ങിയ പോലെ അകത്തേക്ക് കയറിവന്നു സെറ്റിയിലേക്ക് വന്നിരുന്നു..അവൻ അതിൽ തട്ടി കളിച്ചതാണെന്നും മറ്റൊന്നും മനസിൽ വെച്ചല്ല എന്നും നച്ചുവിന് മനസിലായി.. അവൾ തിരിഞ്ഞു അകത്തേക്ക് കയറി അവനു അടുത്തായി വന്നിരുന്നു..

അവൻ tv യുടെ ഒച്ച കൂട്ടികൊണ്ട് അതിൽ നോക്കി ഇരുന്നു.. നച്ചു അവനെ നോക്കി സോറി എന്ന് പറഞ്ഞു.. അവനാകട്ടെ ഒരു മൈന്റും ഇല്ലാതെ ഇരിക്കയാണ് .. അവൾ അവന്റെ വിരൽ പിടിച്ചു അത് അവളുടെ കാതിലേക്ക് ചേർത്തു.. അവന്റെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു.. ഒരു ആവേശത്തോടെ അവൻ അവൾക്ക് നേരെ തിരിഞ്ഞു ആ കാതിലെ ജിമിക്കിയിൽ തട്ടികൊണ്ടിരുന്നു.. സഹികെട്ട് നച്ചു ജിമിക്കി ഊരി എടുത്തു അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു പറഞ്ഞു..

നച്ചു : ഇന്നാ കൊണ്ട് പോ.. ഹോ തട്ടി തട്ടി ചെവി നോവുന്നു.. ഇള്ളകുഞ്ഞിനെ പോലെ കളിക്കാൻ ഇരിക്കുവാ ..

അവന് ചിരി വന്നു…അവൾ എണീറ്റ് കിച്ചണിലേക്ക് പോയി…അവൻ ആ പോക്ക് കണ്ടു ചിരിച്ചുകൊണ്ട് ജിമിക്കി മുറുകെപ്പിടിച്ചു.. പിറ്റേന്ന് രാവിലെ അവൻ ഓഫിസിൽ പോകാൻ ഒടുങ്ങുമ്പോളാണ് ഗിരിധർ വരുന്നത്..നച്ചു ബാൽക്കെണിയിൽ നിന്ന് നോക്കുമ്പോളാണ് അവൻ വരുന്ന ബുള്ളറ്റിൽ ആണെന്നു ശ്രദ്ധിക്കുന്നത് അത് കണ്ടതും അവൾക്ക് നരേഷിനെ ഓർമ്മ വന്നു..

അവൾ വേഗം പുറത്തേക്ക് ഇറങ്ങി..വിഗ്നേഷ് പോകാൻ ഇറങ്ങുകയാണ്.. അവളും ഡോർ ലോക്ക് ആക്കി അവന്റെ കൂടെ ചെന്നു വിഗ്നേഷ് നോക്കുമ്പോൾ അവൾ അവനൊപ്പം ലിഫ്റ്റിൽ കയറാൻ വരുന്നു.. എന്താ എന്ന് ചോദിച്ചപ്പോൾ വെറുതെ എന്ന് പറഞ്ഞു ലിഫ്റ്റിൽ കയറി അത് താഴേക്ക് എത്തുമ്പോൾ കണ്ടു ഗിരിധർ വണ്ടിയിൽ അവനെ കാത്തു ഇരിക്കുന്നത്.. വിഗ്നെഷിനെ കണ്ടതും അവൻ വണ്ടിയിൽ നിന്നും ഇറങ്ങി അവന് അരികിലേക്ക് വന്നു.. പറഞ്ഞു.

ഗിരിധർ : ഡാ വിക്കി ദേ ഞാൻ പറഞ്ഞ മൂവി ടിക്കെറ്റ്.ഈവെനിംഗ് 6 ആണ് ഷോ..

വിഗ്നേഷ് : ആ താങ്ക്സ് ഡാ ഗിരി.. ടോ നച്ചു ഗിരി എന്റെ ഫ്രണ്ട് കൂടിയാണ് കേട്ടോ.

അവൾ അവരെനോക്കി ചിരിച്ചു..
എന്തൊക്കൊയോ അവർ സംസാരിക്കുമ്പോൾ അവളുടെ കണ്ണുകൾ ആ ബുള്ളറ്റിൽ ആണെന്ന് വിഗ്നേഷ് തിരിച്ചറിഞ്ഞു.. അവൻ അവളോട് ഫ്ലാറ്റിൽ കയറിപോകാൻ പറഞ്ഞിട്ട് അവൻ ഗിരിക്കൊപ്പം ബുള്ളറ്റിലേക്ക് കയറി.. കണ്ണാടിയിലൂടെ നോക്കുമ്പോൾ കണ്ടു ആ പെണ്ണിന്റെ കണ്ണ് വണ്ടിയിലാണ് അവന്റെ ചുണ്ടിലൊരു ചിരിയൂറി..

അവൾ തിരികെ ഫ്ലാറ്റിൽ വന്നു.. പത്തു മണിക്ക് അവൻ വരും അതിനു മുൻപേ റെഡി ആകണം എന്നുള്ളത് കൊണ്ട് നച്ചു ഫ്ലാറ്റിനകം ഒന്ന് ക്ളീൻ ആക്കി ഫ്രഷ് ആയി ബാഗ് തുറന്നു ഒരു സ്കൈ ബ്ലൂ കളറിൽ ഉള്ള ഒരു സാരി എടുത്തു ഉടുത്തു.. മുടി സൈഡിലെക്ക് സ്ലൈഡ് പിൻ ചെയ്ത് വെച്ചിട്ട് ബാക്കി അഴിച്ചിട്ടു..അപ്പോഴക്കും കോളിംഗ് ബെൽ മുഴങ്ങി.. അവൾ വന്നു ഡോർ തുറന്നു.. അവനാണ്.. മുന്നിൽ നിൽക്കുന്ന അവളിൽ ഒരുനിമിഷം അവന്റെ കണ്ണ് തറഞ്ഞു പോയി..

“എന്റമ്മോ ഈ പെണ്ണ് ഉടുത്തൊരുങ്ങി നടന്നാൽ എന്തൊരു ഭംഗിയാണ്… കണ്ടാൽ ഏതേലും ചെക്കന്മാർ കൊത്തികൊണ്ട് പോകും… എന്നിട്ടും ഞാൻ”..

അവന്റെ ചിന്തയെ തകർത്തു കൊണ്ട് അവൾ പറഞ്ഞു..

നച്ചു : ഞാൻ റെഡി ആയി…. ഇയാള് കൂടി വന്നാൽ മതി പോകാം..

വിഗ്നേഷ് ചെറുതായ് ഒന്ന് ഞെട്ടി.. പിന്നെ തല ഒന്ന് കുടഞ്ഞു കൊണ്ട് പറഞ്ഞു പറഞ്ഞു..

വിഗ്നേഷ് : ആഹ് ഇപ്പൊ വരാം.. അതിനു മുന്നേ നീയി സാരി മാറ്റി വല്ല ചുരിദാറോ ജീൻസോ ഇട്..

നച്ചു : അതെന്തിനാ… ഇതിനെന്താ കുഴപ്പം..

വിഗ്നേഷ് : വല്ല കാറ്റും അടിച്ചാൽ പലതും കാണും…

നച്ചു : പോടാ തെണ്ടി..

വിഗ്നേഷ് : ആഹാ.. താങ്ക്സ്.. പോയി മാറ്റെടി കോപ്പേ..

നച്ചു ചാടിത്തുള്ളി അകത്തേക്ക് പോകുന്ന കണ്ടു അവന് ചിരി വന്നു.. അവൻ ഫ്രഷ് ആയി വരുമ്പോൾ അവൾ ഒരു ജീൻസും ഷർട്ടും ഇട്ടു മുടി മുകളിലേക്ക് കെട്ടി ക്ലിപ്പ് ചെയ്തു വെച്ച് കാതിൽ ചെറിയൊരു കല്ലുവെച്ച സ്റ്റഡും ഇട്ടു ഒരുങ്ങി നിൽക്കെയാണ്…അവനും റെഡി ആയിവന്നു.. ഡോർ ലോക്ക് ആക്കികൊണ്ട് അവളെയും കൂട്ടി അവൻ ലിഫ്റ്റിലേക്ക് കയറി.. താഴെ എത്തി…

നച്ചു കാറിന് അടുത്തേക്ക് നടക്കുമ്പോൾ വിഗ്നേഷ് പിന്നിൽ നിന്നും ചൂളം അടിച്ചു വിളിച്ചു.. അവൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു അവന്റെ അരികിലായി ഇരിക്കുന്ന ഗിരിധറിന്റെ ബുള്ളറ്റ് അവൾ അവനെ നോക്കി.. അവളോടി അവന് അരികിലേക്ക് വന്നു.. വിഗ്നേഷ് കയ്യിലിരുന്ന ചാവി അവൾക്ക് നേരെ നീട്ടി.. അവൾ ഒരു കള്ളച്ചിരിയോടെ അവന്റെ കയ്യിൽ നിന്നും ആ താക്കോൽ വാങ്ങി അതിലേക്ക് കയറി ഇരുന്നു.. അതിൽ ഒന്ന് തലോടി.. ചാവി ഇട്ടു വണ്ടി സ്റ്റാർട്ട് ആക്കി..അവനെ നോക്കി ഒരിളം ചിരിയോടെ അവൻ അവൾക്ക് പിറകിൽ കയറി ഇരുന്നു…അവൾ വണ്ടിയെടുത്തു..അവൾ ചോദിച്ചു..

നച്ചു : ടോ തനിക്ക് അത്യാവശ്യം ഉണ്ടോ..

വിഗ്നേഷ് : എന്താ..

നച്ചു : ആളൊഴിഞ്ഞ വഴിയിലൂടെ ഞാനിത് പറപ്പിച്ചോട്ടെ.. എനിക്ക് ഒന്ന് കൂവി വിളിക്കാൻ..

അവനു ചിരി വന്നു..

വിഗ്നേഷ് : വട്ടായോടി പെണ്ണെ.. നീ പറപ്പിച്ചോടി… നിനക്ക് എന്ത് തോന്നുന്നോ അങ്ങനെ പൊയ്ക്കോ.. സിനിമ നമുക്ക് നാളെ കാണാം..

അവൾ “യേയ്” എന്നാക്കികൊണ്ട് ആളില്ലാത്ത ഒരു വഴിയിലേക്ക് ബൈക്ക് കയറ്റി.. കണ്ണാടിയിലൂടെ അവൻ കണ്ടു അവളുടെ നിറഞ്ഞ ചിരി.. ലക്‌ഷ്യം ഇല്ലാതെ അവൾക്കൊപ്പം അങ്ങനെ അങ്ങ് പോകാൻ തോന്നി അവന്. പെട്ടെന്നാണ് അവളുടെ കയ്യിലേക് ഒരു വെള്ളത്തുള്ളി വീണത്.. അവന്റെ മുഖത്തും വീണു.. വിഗ്നേഷ് പറഞ്ഞു

വിഗ്നേഷ് : പണി പാളി..ഡി മഴ

നച്ചു : പെയ്യട്ടെ എന്റെ മോനെ വെള്ളരിക്കെ…

പറഞ്ഞുതീർന്നതും മഴ പെയ്തു തുടങ്ങി.. നച്ചു വണ്ടി നിർത്തി ഇരുകയ്യും വിടർത്തി കണ്ണുകൾ അടച്ചു ഒന്ന് കൂവി വിളിച്ചു ചിരിച്ചു ..മഴത്തുള്ളികൾ ശക്തമായി ദേഹത്തേക്ക് വീണതും അവൾ വണ്ടി വീണ്ടും സ്റ്റാർട്ട് ആക്കി എടുക്കാൻ ഒരുങ്ങി… പെട്ടെന്നാണ് അവളുടെ പിന്നിൽ നിന്നും വിഗ്നേഷിന്റെ കൈകൾ അവളുടെ വയറിലൂടെ ചുറ്റിപിടിച്ചത്… ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞത് പോലെ തോന്നി അവൾക്ക്.. നച്ചുവിന്റെ കൈ വിറച്ചു.. വണ്ടി ഓഫ് ആയി.. അവൾ പതിയെ തിരിഞ്ഞു അവനെ നോക്കി…

വിഗ്നേഷ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നെറ്റിയിലെ സിന്ദൂരം മഴയ്‌ക്കൊപ്പം ഒലിച്ചു മൂക്കിലേക്ക് വരുന്നത് കണ്ട അവൻ അവന്റെ മുഖം അവൾക്ക് അരികിലേക്ക് അടുപ്പിച്ചു.. അവന്റെ മൂക്കാൽ ആ വെള്ളം അവൻ തെറ്റിച്ചു കളഞ്ഞു… നച്ചു പതറിപ്പോയി.. വിഗ്നേഷ് അവളുടെ കണ്ണുകളിൽ നോക്കി.. ആ കണ്ണുകൾ തന്റെ നെഞ്ചിൽ കൊളുത്തിപിടിക്കും പോലെ തോന്നി അവനു.. അവൻ അവളുടെ ചുണ്ടുകളിലേക്ക് അവന്റെ മുഖം അടുപ്പിച്ചു വന്നു …

അധരങ്ങൾ തമ്മിൽ ഒരു വിരൽ അകലത്തിൽ ശ്വാസം തമ്മിൽ കലർന്നതും നച്ചു എന്തോ ഓർത്തെന്ന പോലെ അവനെ തള്ളിമാറ്റി..അവളുടെ കണ്ണുകൾ നിറഞ്ഞു.. വിഗ്നേഷ് നെറ്റിക്ക് കൈ വെച്ചു… ചെയ്യാൻ പോയത് എത്ര തെറ്റാണ് എന്ന് അവൻ അപ്പോഴാണ് ഓർത്തത്…അവൻ വണ്ടിയിൽ നിന്നും ഇറങ്ങി അവിടെയുള്ള മൈൽ
കുറ്റിയിലേക്ക് ഇരുന്നു.. തലമുടി വലിച്ചു പിടിച്ചു കൊണ്ട് അവൻ അവളെ നോക്കി… ഒരു വിങ്ങലോടെ നച്ചു വണ്ടിയിൽ നിന്നും ഇറങ്ങി ആ മഴയിലൂടെ തിരികെ നടന്നു…

തുടരും…

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!