Skip to content

മാംഗ്യല്യം തന്തുനാനേന – 21

mangalyam thanthunanena story

അവളുടെ നോട്ടം കണ്ട ഗിരി പറഞ്ഞു

ഗിരി : ഹരിക്ക് ടാറ്റൂ അടിക്കണം എന്ന് പറഞ്ഞു വിളിച്ചെട.. ദേ നച്ചൂസ് കൂടി പോന്നോട്ടെ എന്ന്..

വിഗ്നേഷ് അവളെ നോക്കാതെ നിന്നു.. കലിപ്പ് ഒന്നും കൊണ്ടല്ല അവളെ നോക്കിയാൽ മനസ്സ് കൈവിട്ടുപോകും എന്നുള്ള ഭയം കൊണ്ടാണ് എങ്കിലും അവൻ പറഞ്ഞു

വിഗ്നേഷ് : വോ അതിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ.. മാനം നോക്കി നടന്നു ഹോസ്പിറ്റൽ ആയപ്പോ കണ്ടു ഞാൻ സൂചിക്ക് മുന്നിലെ ധൈര്യം.. ഇനി ഇത് കണ്ടിട്ട് വേണം പേടിപ്പനി പിടിക്കാൻ..

നച്ചൂന് ദേഷ്യം വന്നു…

നാച്ചു : കൊത്തിക്കൊത്തി മൊറത്തിൽ കേറുന്നോ.. പരട്ട കോഴി.. പേടി തനിക്കാടോ

വിഗ്നേഷ് അവളെ നോക്കി കണ്ണുരുട്ടി.. ഗിരിക്ക് ചിരി വരുന്നുണ്ടായിരുന്നു അവൻ സ്ലാബിനു മുകളിൽ ഇരുന്നു വാ പൊത്തി ചിരിച്ചു കൊണ്ട് രണ്ടിനേം നോക്കി.. പോര്കോഴികളെ പോലെ നോക്കുവാ.. പക്ഷെ പൂവന്റെ ഫേസ് എക്സ്പ്രെഷൻ കലിപ്പ് ആണോ റൊമാൻസ് ആണോ എന്നൊരു ഡൗട്ട്..

വിഗ്നേഷ് : അത് നിന്റപ്പൻ ആണേടി കുട്ടിപ്പിശാശ്ശെ..

നച്ചു : പോടാ മരപ്പട്ടി.. കുട്ടിപിശാശ് നിന്റെ കെട്ടിയോൾ ആണെടാ..

വിഗ്നെഷിനൊപ്പം ഗിരി കൂടി പൊട്ടിച്ചിരിച്ചു..
അവളുടെ തലയ്ക്ക് ഒന്ന് കൊട്ടികൊണ്ട് ഗിരി പറഞ്ഞു

ഗിരി : എന്റെ പൊന്നു മോളെ അവനു ഒരു കെട്ടിയോളെ ഉള്ളൂ.. അത് നീയാടി മരമാക്രി..

നച്ചു ആകെ അലമ്പിയ അവസ്‌ഥ ആയി.. അവൾ വിനോയെ കലിപ്പിൽ നോക്കി ഗിരിയോട് പറഞ്ഞു

നച്ചു : എന്നെ ഇത്രേം ആക്കിയ സ്ഥിതിക്ക് ഞാൻ ടാറ്റൂ അടിക്കുന്നത് കാണാൻ അല്ല പോകുന്നത് എന്റെ കയ്യിൽ അടിക്കാൻ ആണ്

വിഗ്നേഷിന്റെ ചിരി നിലച്ചു അവൻ ഗൗരവത്തോടെ അവൾക്ക് നേരെ തിരിഞ്ഞു

വിഗ്നേഷ്, : എന്താ പറഞ്ഞെ..

നച്ചു : ചെവി കേൾക്കില്ലേ.. ഞാൻ എന്റെ കയ്യിൽ ടാറ്റൂ ചെയ്യാൻ പോവാ..

വിഗ്നേഷ് : ഡി വാശി കാണിക്കാൻ നിൽക്കല്ലേ… ഇൻജെക്ഷൻ കണ്ടു വിളിക്കുന്ന നീയാണ് ടാറ്റൂ.. അതെ നല്ല വേദനയാ.. അതോണ്ട് വേണ്ട

നച്ചു : അത് ഞാനാണ് തീരുമാനിക്കുന്നത്.. ഇയാളല്ല

വിഗ്നേഷ് : ഞാൻ തന്നെയാ തീരുമാനിക്കുന്നത് നിന്റെ കാര്യം..

നച്ചു : എന്ത് അവകാശത്തിന്റെ പേരിൽ…
നിങ്ങൾക്ക് എന്ത് അധികാരം എന്റെ ശരീരം എന്ത് വേണം എന്ന് പറയാൻ.. ഞാൻ ചിലപ്പോ ടാറ്റൂ കുത്തും.. മുടി വെട്ടും ചിലപ്പോ എന്നെത്തന്നെ കത്തിക്കും നിങ്ങളാരാ ചോദിക്കാൻ

അവൻ ഒരു കുതിപ്പിന് അവൾക്ക് അരികിൽ എത്തി അവളെ വലതു കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.. രംഗം മോശമാണെന്ന് കണ്ട ഗിരി അടുക്കളയിൽ നിന്നും ലിവിങ് റൂമിലേക്ക് ചാടിയിറങ്ങി.. നച്ചു കുതറാൻ നോക്കവേ അവൻ ഒന്ന് കൂടി പിടിമുറുക്കി

വിഗ്നേഷ് : ഞാൻ നിന്റെ ആരും അല്ലെ നച്ചൂ.. നിന്നിൽ എനിക്ക് ഒരു അവകാശവും ഇല്ലേ പറയ്.. ഇല്ലേ…

നച്ചു : ഇല്ല… ആരും അല്ല… എന്നിൽ ഒന്നുമില്ല ഇയാൾക്കു അവകാശം..

അവൻ അവളിലെ പിടിവിട്ടു ആ കഴുത്തിൽ കിടക്കുന്ന താലിയിൽ പിടിച്ചു..

വിഗ്നേഷ് : അപ്പൊ ഇത് ഇനി നിനക്ക് എന്തിനാടി കോപ്പേ.. ഇത് ഞാനിങ്ങു പൊട്ടിച്ചെടുക്കുവാ..

അതും പറഞ്ഞവൻ താലി വലിച്ചു.. നച്ചു വലതുകൈയുയർത്തി അവന്റെ ഇടതു കവിളിലേക്ക് ഒരടി കൊടുത്തു അവന്റെ കൈതട്ടി മാറ്റിക്കൊണ്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പറഞ്ഞു..

നച്ചു : കൊന്നുകളയും നിന്നെ ഞാൻ.. എന്റെ താലിയിൽ തൊട്ടാൽ.. ദേഹത്ത് തൊട്ടാൽ ഒരുപക്ഷെ ഞാൻ സഹിക്കും..എന്നെ നീ തിരിച്ചു തല്ലിയാൽ ഞാൻ അനങ്ങാതെ നിന്ന് കൊള്ളും.. എന്നുവെച്ചെന്റെ താലിയിൽ തൊട്ടാൽ ഉണ്ടല്ലൊ കൊല്ലും ഞാൻ..വെറും വാക്കല്ല ഇത്

അവൾ തിരിഞ്ഞു മുറിയിലേക്ക് തിരികെ നടന്നു വേഷം മാറാനായി.. അവൾ അടുക്കളയിൽ നിന്നും അവൾ പോയപ്പോഴേ ഗിരി വിനോയ്ക്ക് അടുത്തേക്ക് ചെന്നിരുന്നു

ഗിരി : ഡാ അവളുടെ ദേഷ്യവും വാശിയും ഒക്കെ നിനക്കറിയാലോ… അതാ.. നീ സങ്കടപെടല്ലേടാ …

വിഗ്നേഷ് : സങ്കടം അല്ലേടാ ഒരുതരം മരവിപ്പ് ആണ്.. ആ പട്ടി അടിച്ചത് എനിക്ക് നല്ലപോലെ നൊന്തു..

ഗിരി : ഏഹ് എന്തോന്നെന്നു..

വിഗ്നേഷ് : ഹാ അവൾ എനിക്കിട്ട് ഒന്ന് പൊട്ടിച്ചെട പുല്ലേ.. കുറ്റം പറയരുതല്ലോ നല്ല സൂപ്പറടി.. ഇന്നലെ ഓങ്ങി വെച്ചതാ അവളെനിക്ക്… ഹോ.. കോപ്പ് അവള് ടാറ്റൂ ഉണ്ടാക്കട്ടെ.. അത് കുത്തുമ്പോ കിടന്നു കാറുമല്ലോ അന്നേരം ആണ് വായിൽ കാന്താരിമുളക് ഉടച്ചിട്ടു കൊടുക്കാൻ പോണത്..

ഗിരി : അവള് നിന്നെ എവിടെയാ അളിയാ അടിച്ചത്..

വിഗ്നേഷ് : എന്തിനാ അളിയാ

ഗിരി : അവളൊന്നു അല്ലെ തന്നെ ഇപ്പുറം നോക്കി ഒരെണ്ണം ഞാൻ കൂടി തന്നേനെ..

വിഗ്നേഷ് : വോ വേണ്ട.. ഇവളെന്താണോ തിന്നുന്നത് പാറകല്ലാണോ കൈയ്ക്ക് നല്ല ബലമാ

ഗിരി : എന്നാലും അവൾ നീ ആരും അല്ലെന്ന് പറഞ്ഞത് കേട്ടിട്ട് നിനക്കൊരു ഫീലും ഇല്ലെടാ പുല്ലേ..

വിഗ്നേഷ് ഒന്ന് ചിരിച്ചു

വിഗ്നേഷ് : എന്റെ ചങ്ക് ഇങ്ങനെ വിലങ്ങി ശ്വാസം കിട്ടാതെ ഒരു വല്ലാത്ത വേദന വന്നു തൊണ്ടക്കുഴിയിൽ പിടിച്ച പോലെ തോന്നി… പക്ഷെ അടുത്ത നിമിഷം ഞാനാ താലിയിൽ വെറുതെ ഒന്ന് വലിച്ചപ്പോൾ അവളെന്നെ അടിച്ചത് കണ്ടോ..ആ അടി.. അതെന്റെ ഓക്സിജൻ എനിക്ക് തിരികെ തന്നെടാ.. അവൾക്ക് ഞാൻ ആരാ എന്നവള് തന്നെ പറയും.. എനിക്ക് അവളിൽ അവകാശം എന്താന്നും അവള് പറയും… പറയിപ്പിക്കും വിനു… അവൾക്ക് അറിയില്ല വിഗ്നേഷ് വിനായകനെ..

ഗിരി, : ആഹാ പഠിപ്പിക്ക് ഒടുക്കം അവളുടെ കയ്യീന്ന് ഇനീം മേടിച്ചു കൂട്ടാം..

അങ്ങനെ നിൽക്കുമ്പോൾ ആണ് നച്ചു ഗിരിയെ വിളിക്കുന്നത്.. അവൻ പുറത്തേക്ക് വന്നു ഒപ്പം വിനോയും.. അവൻ അവളെ ഉഴപ്പിച്ചു നോക്കി.. അവൾ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നടന്നു.. ഒപ്പം അവന്മാരും..താഴെയെത്തി വിനോ കാർ എടുത്തു ഗിരിയും നച്ചുവും കയറി.. ഒടുവിൽ ടാറ്റൂ അടിക്കുന്ന പാർലറിൽ വണ്ടി നിന്നു.. ഗിരി വിളിച്ചു പറഞ്ഞത് അനുസരിച്ചു ഹരിപ്രിയ അവിടെ കാത്തുനിൽപ്പുണ്ട്…

അവൾ അവർക്ക് അടുത്തേക്ക് വന്നു.. വിനോയെ മുൻപേ അറിയാം അറിയാത്തതു നച്ചു മാത്രമേ ഉള്ളൂ എന്നത് കൊണ്ട് അവർ കുറെ സംസാരിച്ചു കമ്പനി ആയി.. ഹരി മുൻകൂട്ടി പറഞ്ഞേൽപ്പിച്ചത് കൊണ്ട് കാത്തുനിൽക്കേണ്ടി വന്നില്ല.. അവളുടെ കയ്യിൽ അമ്മ എന്നടിക്കുമ്പോൾ നച്ചു നോക്കി നിന്നു കയ്യിലേക്ക് മുന പതിയുന്നത് കണ്ട അവൾ കണ്ണടച്ച് മുഖം മാറ്റി.. അത് കണ്ട വിനോ അവളെ രൂക്ഷമായി നോക്കി..

“മുരുകാ വേണ്ടായിരുന്നു.. വെള്ളരിക്കയോടുള്ള കലിപ്പിൽ പറഞ്ഞുപോയതാ.. ചെയ്തതൊക്കെ തെമ്മാടിത്തരം ആണെന്ന് അറിയാം.. സോറി.. വാലുമുറിയാതെ പോകാൻ കഴിഞ്ഞെങ്കിൽ”… നച്ചു ഇരുന്നു വിയർത്തു

ഹരി ടാറ്റൂ ചെയ്തു ഇറങ്ങിതും അവർ നച്ചുവിനോട് ചെയ്യുന്നില്ലേ എന്ന് ചോദിച്ചു.. “ഉവ്വ് ബട്ട് ആരും കൂടെ വേണ്ട”എന്ന് പറഞ്ഞു അവൾ എല്ലാരേയും മാറ്റി.. വിനോ അവളെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.. കയ്യിൽ ഓം അടിക്കാൻ ആയിരുന്നു നച്ചു കരുതിയത് പക്ഷെ അവന്റെ നോട്ടവും.. അവനെ തല്ലിയതും … അവന്റെ ഓരോ പ്രവർത്തികളും…ഒക്കെ ഓർത്തപ്പോൾ അവൾ അവളുടെ കഴുത്തിന് താഴെയായി ഇടതു സൈഡിൽ വിഗ്നേഷ് എന്നാണ് ചെയ്തത്.. ഓരോ വട്ടവും സൂചിമുന അവളുടെ മാറിൽ അമരുമ്പോൾ അവൾ ചുണ്ടുകൾ കടിച്ചുപിടിച്ചു കണ്ണുകൾ അടച്ചു വേദന സഹിച്ചിരുന്നു..

ഒടുവിൽ കഴിഞ്ഞപ്പോൾ അവന്റെ പേര് ആണ് എഴുതിയത് എന്ന് പുറത്തു ഉള്ളവരോട് പറയരുത് എന്ന് പറഞ്ഞു കൊണ്ട് എല്ലാരുടെയും അടുത്തേക്ക് ചെന്നു.. വിഗ്നേഷ് അവളെ നോക്കി..
മുഖമെല്ലാം ചുവന്നു കണ്ണുകൾ കലങ്ങി ഒരു പരുവം ആയിരുന്നു.. നല്ല വേദന ഉണ്ടെന്ന് അവന് മനസിലായി.. തന്നോടുള്ള വാശി തീർത്താണെന്നു ഓർക്കേ അവന് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.. ഹരി അവളോട് ടാറ്റൂ നോക്കട്ടെ എന്ന് പറഞ്ഞപ്പോളാണ് നച്ചു മാറിന് മുകളിൽ ആണ് ചെയ്തത് എന്ന് പറയുന്നത്.. എല്ലാരും അന്തം വിട്ടവളേ നോക്കി….

എന്താ ചെയ്തേ എന്ന് ചോദിച്ചപ്പോൾ നക്ഷത്ര എന്ന് സ്വന്തം പേര് ടാറ്റൂ ചെയ്തെന്നു വീണ്ടും നുണ പറഞ്ഞു നച്ചു.. എല്ലാംകൂടി വിഗ്നെഷിനു കലിപ്പ് കയറി.. പറഞ്ഞിട്ട് അവൾ അനുസരിക്കാത്ത ദേഷ്യത്തിൽ അവൻ ചാടിത്തുള്ളി പുറത്തേക്ക് പോയി.. അത് കാര്യമാക്കാതെ അവൾ ഗിരിക്കും ഹരിക്കും ഒപ്പം പുറത്തേക്ക് ചെന്നു വിഗ്നേഷ് കാർ സ്റ്റാർട്ട് ആക്കി ഇരിക്കയാണ്.. എല്ലാരും കയറി.. തിരികെ വിഗ്നെഷിന്റെ ഫ്ലാറ്റിൽ വന്നു ബുള്ളറ്റും എടുത്തു ഗിരി അനിയത്തിയേയും കൊണ്ട് അവരോട് യാത്ര പറഞ്ഞു പോയി.. ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ നച്ചുവിന് ശരീരം ഒക്കെ തളരും പോലെ തോന്നി.. അവൾ വിഗ്നെഷിനു പിന്നാലെ പതിയെ നടന്നു..

ഡോർ തുറന്നു അവൻ അകത്തേക്ക് കയറിയ പിന്നാലെ റൂമിലേക്ക് ചെന്ന് വേഷം പോലും മാറാതെ നച്ചു കിടക്കയിലേക്ക് വീണു…വിഗ്നേഷ് ഇട്ടിരുന്ന വേഷം മാറി പുറത്തേക്ക് വന്നിരുന്നു. കുറെ നേരം ആയും അവളെ പുറത്തേക്ക് കാണാത്തതു കൊണ്ട് അവൻ അകത്തേക്ക് ചെന്നു നച്ചു ചുരുണ്ടുകൂടി കിടക്കയാണ്.. അവൻ അവളെ നച്ചു എന്ന് വിളിച്ചു പക്ഷെ ഒരനക്കവും ഇല്ലാത്തതു കൊണ്ട് അവൻ അവളെ ചുമലിൽ തട്ടി വിളിച്ചു.. അപ്പോൾ തോന്നി അവളുടെ ശരീരത്തിന് ചൂട് അധികമാണെന്ന് തോന്നി അവന്…

അവൻ കുനിഞ്ഞു അവളുടെ നെറ്റിയിലേക്ക് കൈ വെച്ചു… തീച്ചൂട് കയ്യിൽ തട്ടിയപോലെ വിഗ്നേഷ് കൈ പിൻവലിച്ചു.. നല്ല പനി.. തലേന്ന് മഴ നനഞ്ഞത് അവൻ ഓർത്തു.. ഇപ്പൊ ശരീരവും വേദനിപ്പിച്ചു.. അവൻ അവളെ ഉണർത്താൻ വേണ്ടി വിളിക്കുമ്പോൾ അവൾ ഞരങ്ങികൊണ്ട് ചുരുണ്ടുകൂടി.. വിഗ്നേഷ് ഗിരിയെ വിളിച്ചു ഒരു ഡോക്ടറെ കൂട്ടി വരാൻ പറഞ്ഞു… അല്പ നേരം കഴിഞ്ഞു ഗിരി ഡോക്ടറെയും കൂട്ടി വന്നു.. അവർ വന്നു നച്ചുവിനെ നോക്കിയ ശേഷം പറഞ്ഞു

“നല്ല ഫീവർ ഉണ്ട്.. തൽക്കാലം ഞാൻ ഒരു ഇൻജെക്ഷൻ എടുക്കുന്നുണ്ട്.. പിന്നെ ഈ മെഡിസിനും കൊടുക്ക്.. കുറയുന്നില്ല എങ്കിൽ രാവിലെ ഹോസ്പിറ്റലിൽ എത്തിക്കൂ..”.

അവൻ തലയാട്ടി

ഡോക്ടർ : ഇതെന്ത് പറ്റി ഇങ്ങനെ ഫീവർ വരാൻ

ഗിരി : ഇന്നലെ മഴ നനഞ്ഞിരുന്നു ഡോക്ടർ പോരാത്തതിന് അവൾക് സൂചി പേടിയാ.. ഇന്ന് ഒരു ബെറ്റിനു മേൽ പോയി ടാറ്റൂ അടിച്ചു..

ഡോക്ടർ : ആഹാ കൊള്ളാലോ.. എവിടെ അത്..

വിഗ്നേഷും ഗിരിയും പതറി.. വിഗ്നേഷ് പറഞ്ഞു

വിഗ്നേഷ് : അത് അവൾ ചെസ്റ്റിലാണ് ചെയ്തത്..

ഡോക്ടർ : ഓക്കേ ഞാൻ ഒന്ന് നോക്കട്ടെ..

അവനും ഗിരിയും റൂമിന് പുറത്തേക്ക് ഇറങ്ങി.. ഡോക്ടർ അല്പസമയം കഴിഞ്ഞു വന്നു പറഞ്ഞു

ഡോക്ടർ : മ്മ്മ് നല്ല വൈഫ് ആണല്ലോ.. ഹസ്ബന്റിന്റെ പേരാണല്ലോ എഴുതിയേക്കുന്നത് .. ആ മുറിവ് പ്രോബ്ലം ഇല്ല.. ഇത് മഴ നനഞ്ഞതാണ്.. ഒക്കെ നൈറ്റ് എന്തേലും ബുദ്ധിമുട്ട് ഉണ്ടായാൽ വെച്ചുകൊണ്ട് ഇരിക്കാതെ ഹോസ്പിറ്റൽ കൊണ്ട് പോന്നോളൂ..

അവർ പറയുന്നത് കേട്ട് വിഗ്നേഷും ഗിരിയും പര്സപരം നോക്കി.. ഗിരി അവരെ തിരികെ കൊണ്ടാക്കിയിട്ട് വീട്ടിൽ പോകും എന്ന് പറഞ്ഞു അവർക്കൊപ്പം പോയി..വിഗ്നേഷ് ഡോക്ടർ പറഞ്ഞതും കേട്ട് അൽപനേരം അങ്ങനെ തന്നെ നിന്നു.. പിന്നെ മുറിക്ക് അകത്തേക്ക് കയറി.. അവൻ അവൾക്ക് അരികിൽ വന്നിരുന്നു..

“ഡോക്ടർ പറഞ്ഞത് സത്യമാണോ ഭഗവാനെ.. നച്ചു എഴുതിയത് എന്റെ പേരാണോ.. എങ്ങനെ അറിയും അത്.”.

അവൻ അവളെ നോക്കി ഇരുന്നു വീണു
ചിതറികിടക്കുന്ന അവളുടെ ആ മുടി ഒതുക്കി വെച്ചു.. അവന്റെ കൈ പതിയെ ഡോക്ടർ ഇളക്കിയിട്ട അവളുടെ ഷർട്ടിന്റെ ബട്ടന് നേർക്ക് വന്നു.. പെട്ടെന്ന് അവൻ കൈ പിൻവലിച്ചു എണീറ്റ് പുറത്തേക്ക് വന്നിരുന്നു..

ഒരു സമാധാനവും ഇല്ലല്ലോ ഈശ്വരാ

എന്ന് പറഞ്ഞു വീണ്ടും അവൾക് അരികിലേക്ക് വരുമ്പോൾ നച്ചു കിടന്നു വിറയ്ക്കുന്നു..

അവൻ വേഗം പുതപ്പ് എടുത്തു അവളെ പുതപ്പിച്ചു.. എന്നിട്ട് അവളുടെ അടുത്തേക്ക് ചരിഞ്ഞു ഇരുന്നു കൊണ്ട് കാൽപാദങ്ങളും ഉള്ളംകയ്യും പിടിച്ചു തേച്ചുചൂട് പിടിപ്പിച്ചു.. പെട്ടെന്ന് നച്ചു അവന്റെ അരികിലേക്ക് ചേർന്ന് കിടന്നു അവളുടെ കയ്യാൽ അവനെ ചുറ്റിപിടിച്ചു… അവൻ ആ പിടി വിടുവിച്ചു എന്നിട്ട് അവൾക്ക് ഒപ്പം കിടന്നു.. അവൾ അവന്റെ അരികിലേക്ക് ചരിഞ്ഞു ഒതുങ്ങി വന്നപ്പോൾ വിഗ്നേഷ് കണ്ടു ഡോക്ടർ മാറ്റിയ ബട്ടണിൽ തുറന്നുകിടക്കുന്ന ഷർട്ടിന് ഇടയിലൂടെ ആ പേര്…

തുടരും….

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.5/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!