വിഗ്നേഷിന്റെ കണ്ണുകൾ നിറഞ്ഞു… മാറികിടക്കുന്ന ഉടുപ്പിനിടയിലൂടെ അവൻ കണ്ടു….വേദനിച്ചു ചുവന്നു കിടക്കുന്ന ആ ഹൃദയത്തിനു സമീപമായി അവൾ കുറിപ്പിച്ച നീലിച്ചു കിടക്കുന്ന അക്ഷരങ്ങൾ…
വിഗ്നേഷ്….
അവൻ വിറയ്ക്കുന്ന വിരലുകളോടെ ഉടുപ്പ് ഒരല്പം മാറ്റി നോക്കി..അക്ഷരങ്ങൾക് ചുറ്റും ചുവന്നു കിടപ്പുണ്ട്…
“എന്തിനാടി നീയിത് ചെയ്തേ”…
അവന്റെ കണ്ണിൽ നിന്നും കണ്ണീരിറ്റു ആ അക്ഷരങ്ങളിലേക്ക് വീണു.. അവൾ ഒന്ന് അനങ്ങി.. വിഗ്നെഷിനു അവളുടെ ആ അവസ്‌ഥ സഹിക്കാൻ പറ്റുമായിരുന്നില്ല.. അവൻ ഒന്ന് കുനിഞ്ഞു വന്നു.. അവന്റെ ചുണ്ടുകൾ ആ അക്ഷരങ്ങളിൽ അമർന്നു.. നച്ചു വേദനയിൽ ഒന്ന് മുഖം ചുളിച്ചു ഞരങ്ങികൊണ്ട് തിരിഞ്ഞു കിടന്നു.. വിഗ്നേഷ് അവളുടെ അരികിലേക്ക് കിടന്നു.. അവളെ അവന്റെ മാറിലേക്ക് ചേർത്തു കിടത്തി കയ്യാൽ ഇറുകെ പുണർന്നു.. പനി ചൂടിൽ ഒന്നുമറിയാതെ അവൾ അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു…
രാവിലെ നച്ചു പതിയെ കണ്ണ് തുറക്കുമ്പോൾ അവന്റെ നെഞ്ചിൽ തലവെച്ചു കിടക്കയാണ്.. വീണ്ടും അവൾ അങ്ങനെ തന്നെ കിടന്നു കണ്ണുകൾ അടച്ചു…പെട്ടെന്നാണ് അവന്റെ നെഞ്ചിലാണ് എന്ന് അവൾക്ക് കത്തിയത്.. അവന്റെ കൈ തട്ടിമാറ്റി അവൾ എണീക്കാൻ ശ്രമിച്ചു.. പക്ഷെ വീണു പോയി.. പനിയുടെ ക്ഷീണവും ടാറ്റൂ ചെയ്ത നൊമ്പരവും കൂടി ആയപ്പോൾ അവൾക്ക് ഒട്ടും വയ്യായിരുന്നു..അപ്പോഴാണ് ഷർട്ടിന്റെ ബട്ടൺ ഇളകിക്കിടക്കുന്നത് അവൾ കണ്ടത്.. അവൾ ഒരു ഞെട്ടലോടെ വലതു കയ്യാൽ ഷർട്ട് കൂട്ടിപ്പിടിച്ചു…വിഗ്നേഷ് അവളുടെ ആ ബഹളത്തിൽ കണ്ണുതുറന്നു.. അവൾ കലിയോടെ അവനെ തന്നെ നോക്കിയിരിപ്പാണ്….
“ഓഹ് എന്റെ കൈക്കുള്ളിൽ ആയിരുന്നല്ലോ കിടപ്പ് അതിന്റെ കലിപ്പാവും”
അവൻ മനസിൽ കരുതി കൊണ്ട് എണീറ്റിരുന്നു..പിന്നെ അവളോടായി പറഞ്ഞു
വിഗ്നേഷ് : അതെ നോക്കിപ്പേടിപ്പിക്കണ്ട.. നിന്നെ ഞാനെങ്ങും അല്ല കെട്ടിപിടിച്ചത്… രാത്രി പനി കൂടി കിടന്നു വിറച്ചപ്പോ ഒരു ബെഡ് ഷീറ്റ് എടുത്തു പുതച്ചു തന്നതും… നിന്റെ പാദവും കയ്യും തേച്ചു ചൂട് പിടിപ്പിക്കുകയും ചെയ്തു എന്ന മഹാപാതകമേ ഞാൻ ചെയ്തുള്ളൂ.. അപ്പൊ നീയാ എന്നെക്കയറി കെട്ടിപിടിച്ചു ഒതുങ്ങിവന്നത്… ഞാൻ മാറാൻ നോക്കി നീ വിട്ടില്ല… പിന്നെ കിടന്നു തണുത്തു വിറക്കുന്ന കണ്ടപ്പോ ഇട്ടെറിഞ്ഞു പോയില്ല.. എന്റെ ചൂട് പറ്റിക്കിടന്നോട്ടെ എന്ന് കരുതി..
പറഞ്ഞത് നുണ ആണെങ്കിലും അവളത് വിശ്വസിച്ചു എന്നവന് മനസിലായി..
“പിന്നെ രാത്രി നടന്നത് മുഴുവൻ ഈ കുരിപ്പിനോട് വിളമ്പാൻ പോകുവല്ലേ ഞാൻ.. ഹും എന്റെ പട്ടി പറയും”…
അവൾ ഷർട്ടിന്റെ ബട്ടണിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി…
“ആഹാ പെട്ടല്ലോ ഭഗവാനെ… ഞാൻ കണ്ടു എന്ന് പറഞ്ഞാലടി ഉറപ്പാ.. ഈ കണ്ടീഷനിൽ ആണേലും ഇവളെന്നെ കൊന്നു ചാരും”…
വിഗ്നേഷ് : ഓ നോക്കണ്ട.. നിന്റെ ഡ്രസ്സ് ഞാനല്ല മാറ്റിയെ.. ഞാനൊന്നും നോക്കാനും വന്നില്ല.. ഗിരി കൊണ്ട് വന്ന ഡോക്ടർ ആണ് ടാറ്റൂ അടിച്ച കാര്യം പറഞ്ഞപ്പോൾ ആ മുറിവ് നോക്കിയത്..ഞാനും ഗിരിയും പുറത്തിറങ്ങി പോയി.. എനിക്ക് നീ എഴുതിയത് നിന്റെ പേരായാലും നിന്റെ മറ്റവന്റെ പേരായാലും കാണാൻ എനിക്ക് ഒരു പൂതിയും ഇല്ല…
അവൾ അവനെത്തന്നെ രൂക്ഷമായി നോക്കി..
വിഗ്നേഷ് : നിന്നുരുട്ടി പേടിപ്പിക്കല്ലേ.. എന്റെ മുട്ടിടിക്കും.. എണീറ്റ് വന്നു ബ്രഷ് ചെയ്യ്.. ഹോസ്പിറ്റൽ പോകാം.. വയ്യല്ലോ..
അവൾ പതിയെ കൈ കുത്തി എണീക്കാൻ ശ്രമിച്ചതും താഴേക്ക് വീഴാൻ പോയി പെട്ടെന്നു അവൻ അവളെ താങ്ങി പിടിച്ചു.. അവൾ അവന്റെ കൈ തട്ടി മാറ്റി..ബെഡിൽ നിന്നും ഇറങ്ങി.. വേച്ചു വേച്ചു ഭിത്തിയിൽ പിടിച്ചുകൊണ്ട് ബാത്റൂമിലേക്ക് പോകുന്ന അവളെക്കണ്ടു അവനൊരു പോലെ ദേഷ്യവും സങ്കടവും വന്നു..ബാത്റൂമിലേക്ക് എങ്ങനെയോ കയറി മുഖം ഒന്ന് കഴുകി പല്ലു തേച്ചു തീർന്നു ടൗവൽ കൊണ്ട് മുഖം തുടച്ചു തിരിഞ്ഞതും കണ്ണിൽ ഇരുട്ട് കയറി തല കറങ്ങും പോലെ തോന്നി നച്ചൂന്..
“വിനോ” എന്നിടറിയ ഒരു വിളി അവളിൽ നിന്നും പുറത്തേക്ക് വന്നു..അത് കേട്ട വിഗ്നേഷ് ഓടിവന്നു അവൾ താഴെ വീഴാതെ പിടിച്ചു.. കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോൾ അവൾ കണ്ടത് അവന്റെ നിറഞ്ഞ കണ്ണുകളും “നച്ചു … ഡി മോളെ.”..
എന്നുള്ള വിളിയും ആയിരുന്നു.. വിഗ്നേഷ് അവളെ കൈകളിൽ കോരിയെടുത്തു ബെഡിലേക്ക് കൊണ്ട് വന്നു കിടത്തി.. ഗിരിക്ക് ഫോൺ ചെയ്തു ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു… അവൻ പേഴ്‌സും മൊബൈലും എടുത്തു പോക്കറ്റിൽ ഇട്ടു അവളെ കൈകളിൽ എടുത്തു പുറത്തേക്ക് നടന്നു…
ഡോർ അടക്കാനായി അവളെ ഒരുകയ്യാൽ അവനിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് താഴെ നിർത്തി… മറുകയ്യാൽ വാതിൽ ലോക്ക് ആക്കി അവളെ വീണ്ടും കൈകളിൽ എടുത്തു ലിഫ്റ്റിലേക്ക് എത്തിച്ചു.. അവിടുന്നു കാറിലേക്കും… ഹോസ്പിറ്റൽ എത്തുമ്പോൾ ഗിരിധർ കാത്തു നിൽപ്പുണ്ടായിരുന്നു.. അവളെ താങ്ങിയെടുത്തു സ്‌ട്രെച്ചറിൽ കിടത്തി ICU വിലേക്ക് എത്തിച്ചു..
ഫീവർ ഒരുപാട് കൂടുതൽ ആയതു കൊണ്ട് അവളെ അവിടെ അഡ്മിറ്റ് ആക്കി.. അവൻ ഭ്രാന്ത് പിടിച്ചതുപോലെ ICU വിനു മുന്നിൽ നിന്നുരുകി..കുറെ മണിക്കൂറുകൾ കഴിഞ്ഞു അവളെ കയറി കാണാൻ അനുവാദം കിട്ടി… അകത്തേക്ക് കയറിയപ്പോൾ ഡ്രിപ്പും ഇജക്ഷന്റെ നീഡിലും ഇട്ടു കിടക്കുന്ന അവളെ കണ്ടു അവന്റെ നെഞ്ച് പൊട്ടി.. അവൻ അവൾക്ക് അരികിലേക്ക് വന്നു ബെഡിന്റെ അരികിൽ ഇരുന്നു കൊണ്ട് നീഡിൽ കിടക്കുന്ന കയ്യിൽ തലോടി കൊണ്ട് മയങ്ങിക്കിടക്കുന്ന അവളോട് പറഞ്ഞു
വിഗ്നേഷ് : ഡി കോപ്പേ നിനക്ക് തന്ന വാക്ക് തെറ്റിച്ചു ഞാൻ കള്ളത്തരം കാണിച്ചിട്ടുണ്ട് നിന്നോട്… ഇന്നലെ രാത്രി മുഴുവൻ നിന്നെ എന്റെ മാറോട് ചേർത്തുറക്കിയത് ഞാനാണ്.. ഡോക്ടർ നോക്കിയിട്ട് എന്റെ പേരാണ് നീ ടാറ്റൂ ചെയ്തത് എന്നറിഞ്ഞപ്പോ നീയായി തന്നെ അഴിഞ്ഞുകിടന്ന ഷർട്ടിന്റെ വിടവിലൂടെ എനിക്ക് കാണിച്ചു തന്നു എന്നെ നീ ചേർത്തത് നിന്റെ നെഞ്ചിലാണെന്ന്… ഇനി നീയെന്നെ കൊന്നാലും തിന്നാലും എനിക്ക് എന്ത് തോന്നുന്നോ അതൊക്കെ ഞാൻ ചെയ്യും..
പിടിച്ചു വാങ്ങിക്കുന്നത് അല്ല നച്ചു ഞാൻ നിന്നെ… എനിക്ക് അവകാശപ്പെട്ടതാണ് നീ… നിന്റെ നെഞ്ചിൽ നീയെന്നെ ഒളിപ്പിച്ചപ്പോൾ അറിഞ്ഞു ഞാൻ നിനക്കെന്നോടുള്ള പ്രണയം… അത് ഇനി ഒന്നിന് വേണ്ടിയും മറ്റൊന്നിന്റെ പേരിലും വിട്ടുകളയാൻ എനിക്ക് വയ്യെടി ചട്ടമ്പിക്കല്യാണി.. ഇപ്പൊ എനിക്ക് നിന്നെ ഇഷ്ടാ… ഒരുപാട്…
ആദ്യം മുതലേ നീ എന്നെ മോഹിപ്പിച്ചിട്ടുണ്ട്… അത് ഞാൻ തിരിച്ചറിഞ്ഞില്ല എന്ന് മാത്രം… എനിക്കിനിയും ഇങ്ങനെ മസിലു പിടിച്ചു നടക്കാൻ പറ്റില്ല.. എനിക്ക് നിന്നെ വേണം
.എനിക്ക് നിന്നോട് തല്ലുകൂടണം, വഴക്കിടണം, നിന്റെ ഇടി മേടിക്കണം,വെള്ളരിക്ക കൃഷണ എന്നുള്ള വിളി കേൾക്കണം.. നിന്റെ കൊഞ്ചലും പരിഭവവും എല്ലാമെല്ലാം എനിക്കായ് മാത്രം വേണം നക്ഷത്ര… ഐ ലവ് യൂ… റിയലി ഐ ലവ് യൂ നച്ചു..
അത്ര പറഞ്ഞുകൊണ്ട് വിഗ്നേഷ് കുനിഞ്ഞു വന്നവളുടെ കഴുത്തിൽ ചുണ്ടുകൾ അമർത്തി… അവളൊന്ന് അനങ്ങിയതും അവൻ എണീറ്റ് അവളെ നോക്കി.. ആ മിഴികളിലൂടെ മിഴിനീർ ഒലിച്ചു വരുന്നുണ്ട്… അവൻ ഇരു കയ്യുംനീട്ടി അത് തുടച്ചു മാറ്റിയതും അവൾ കണ്ണുകൾ തുറന്നു.. അവൻ പറഞ്ഞതെല്ലാം അവൾ കേട്ടു എന്നവന് മനസിലായി.. ആ ചുണ്ടുകൾ വിതുമ്പൽ അടക്കാൻ പാട് പെടുന്നുണ്ട്… ഒന്നും പറയാൻ ആകാതെ അവൻ മുഖം മാറ്റി…
നച്ചു : എനി…എനിക്ക്.. വീട്ടിൽ പോണം..
വിഗ്നേഷ് അമ്പരപ്പോടെ അവളെ നോക്കി..
വിഗ്നേഷ് : ഇപ്പൊ പറ്റില്ലാലോ.. ഇവിടെ അഡ്മിറ്റാണ് നീ.. ഡിസ്ചാർജ് ആവട്ടെ പോകാം..
നച്ചു : വേണ്ടാ… എനിക്ക്… ഇപ്പോ പോണം…
വിഗ്നേഷ് : കൊച്ചു കുട്ടിയാവല്ലേ നച്ചു നീ… പറ്റില്ല എന്ന് പറഞ്ഞാൽ കാര്യം നിനക്ക് മനസിലാകില്ലേ..
നച്ചു : എനിക്കിവിടുന്നു പോയാൽ മതി… കൊണ്ട് പോ..എന്നെ.. ഇവിടുന്നു…എന്നെ എന്റെ.. ഗീതു… ഗീതുന്റെ അടുത്തെത്തിക്ക്.. അവള് മതി എന്നെ മനസിലാക്കാൻ… അവൾക്കേ പറ്റൂ .. നിങ്ങൾക്ക് പറ്റില്ല… ആർക്കും പറ്റില്ല… എന്നെ വീട്ടിൽ കൊണ്ടാക്ക്..
അവൾ അവൻ പറയുന്നത് കേൾക്കാതെ കരഞ്ഞുകൊണ്ട് വിക്കി വിക്കി നിർത്താതെ പുലമ്പിക്കൊണ്ടിരിന്നു.. വിഗ്നേഷ് പെട്ടെന്നു അവളുടെ കഴുത്തിന് അടിയിലൂടെ ഇടതുകൈ കയറ്റി തലപൊക്കി…അവൻ കുനിഞ്ഞു വന്നു അവളുടെ അധരങ്ങൾ അവന്റെ ചുണ്ടാൽ ബന്ധിച്ചു.. നച്ചുവിന്റെ കണ്ണുകൾ മിഴിച്ചു… അവനെ ഒന്ന് തള്ളിമാറ്റാൻ മനസ് ആഗ്രഹിച്ചു എങ്കിലും അതിനുള്ള ശേഷി ശരീരത്തിന് ഇല്ലായിരുന്നത് കൊണ്ട് അവൾ കയ്യിലെ കൈനഖം അവന്റെ കൈ തണ്ടയിലും മുതുകിലും ആഴ്ത്തിയിറക്കി..
അവനാകട്ടെ വലതുകൈ അവളുടെ ഇടുപ്പിലും കൂടി പിടിച്ചു മുറുക്കികൊണ്ട് അവളോട് കൂടുതൽ ചേർന്നു..തല വെട്ടിക്കാൻ നോക്കിയപ്പോൾ ഇടതുകൈയ്യാൽ കഴുത്തൊന്നു അമർത്തി പിടിച്ചു.. അവൾക്ക് ശ്വാസം മുട്ടും പോലെ തോന്നി… അവളുടെ പിടച്ചിൽ കൂടുന്നു എന്ന് തോന്നിയപ്പോൾ വിഗ്നേഷ് അവളുടെ കഴുത്തിലെ പിടി വിട്ടു.. മുഖം അവളിൽ നിന്നും മാറ്റി.. നച്ചുവിന് ശരീരം ആകെ തളർന്നു പോയെന്നു തോന്നി.. ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം ദേഹം മുഴുവൻ അവന്റെ ഒരു ചുംബനത്തിൽ തളർന്നു പോയി.. അവൾ കലങ്ങിയ കണ്ണുകളോടെ വിതുമ്പൽ അടക്കി അവനെ നോക്കി.. വിഗ്നേഷ് പതിയെ പറഞ്ഞു..
വിഗ്നേഷ് : ഞാൻ പറഞ്ഞോതൊന്നും കേൾക്കാതെ നീയിങ്ങനെ ഭ്രാന്ത് പുലമ്പും പോലെ പുലമ്പിക്കൊണ്ട് ഇരുന്നാൽ ഞാനെന്താ ചെയ്യാ പെണ്ണെ… എനിക്കറിയാം ഞാൻ പറഞ്ഞതെല്ലാം നീ കേട്ടെന്ന്.. ഇനിയും ഞാൻ എന്തിനാ എന്റെ ഇഷ്ടം മറച്ചു പിടിക്കുന്നത്… നീ സ്വീകരിച്ചാലും ഇല്ലേലും ഞാൻ അത് നിനക്ക് നൽകും..
അവളുടെ മിഴികൾ നിറഞ്ഞൊഴുകി… അവൻ ആ കണ്ണീർ തുടച്ചു മാറ്റി പറഞ്ഞു
വിഗ്നേഷ് : ഈ നെഞ്ചിൽ ഒളിപ്പിച്ച എന്നോടുള്ള സ്നേഹം നിനക്കൊന്ന് പുറത്തു എത്തിച്ചുകൂടെ നച്ചു.. എന്തിനാ അത് മറച്ചു പിടിച്ചു നീയിങ്ങനെ എനിക്ക് തരില്ല എന്ന് വാശിപിടിക്കുന്നത്… എത്ര വാശികാണിച്ചാലും ഒളിപ്പിച്ചു വെച്ചാലും ഞാൻ അത് നേടിയിരിക്കും… ഇനീം അത് തടയാം എങ്കിൽ എന്റെ പൊന്നുമോള് തടഞ്ഞോ…
അവൻ കുനിഞ്ഞു അവളുടെ മൂക്കിൻ തുമ്പിൽ മൃദുവായി ഒന്ന് കടിച്ചു.. നച്ചു പിടഞ്ഞുപോയി അവൻ നേരെയിരുന്നു അവളുടെ മുടി മാടിയൊതുക്കി പറഞ്ഞു
വിഗ്നേഷ് : ഈ ശ്വാസത്തിൽ പോലും പനിയുടെ ചൂട് കലർന്നുപോയേക്കുവാ പെണ്ണെ… ഈ പനി നീയെനിക്ക് തന്നേക്ക്..
വീണുകിടക്കുമ്പോൾ നിന്റെ കൈകൾ തന്നെ എന്നെ താങ്ങും എന്നുറപ്പാ.. അതിനു വേണ്ടി മരിക്കാനും ഞാൻ റെഡിയാ…
അവൾ ഒന്നും മിണ്ടാൻ കഴിയുന്ന അവസ്ഥയിൽ അല്ലായിരുന്നു.. ശാരീരകവും മാനസികവുമായി ആകെ തളർന്നു പോയത് കൊണ്ട് കണ്ണിമവെട്ടാതെ അവനെ നോക്കികിടക്കാനേ അവൾക്ക് കഴിഞ്ഞുള്ളു… നേഴ്‌സ് വന്നു പുറത്തേക്ക് പോകാൻ പറഞ്ഞപ്പോൾ അവളെ ദയനീയമായി ഇടയ്ക്കിടെ തിരിഞ്ഞു നോക്കികൊണ്ട് അവൻ പുറത്തേക്ക് നടന്നു… ഉള്ളിൽ അവനോട് എന്തൊക്കൊയോ വികാരങ്ങൾ
ഉടലെടുക്കുന്നത് അവൾ തിരിച്ചറിഞ്ഞു… പതിയെ നച്ചു മിഴികൾ അടച്ചു…
തുടരും……
മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission