Skip to content

മാംഗ്യല്യം തന്തുനാനേന – 23

mangalyam thanthunanena story

അടച്ച മിഴികൾക്ക് മുന്നിൽ തെളിഞ്ഞത് വിഗ്നേഷിന്റെ കള്ളച്ചിരി ആയിരുന്നു… ആദ്യമായി അവനെ കാണുമ്പോൾ ഉള്ള കലിപ്പ് നോട്ടവും അവന്റെ പച്ചക്കറി കവർ വാങ്ങി ജിത്തുവിന് ഇട്ട് പൊട്ടിച്ചതും അടക്കം അല്പം മുൻപ് അവൻ ബലമായി നൽകിയ ചുംബനം വരെ മനസിലൂടെ കടന്നു പോയി . അറിയാതെ അവളുടെ കൈ ആ താലിയോട് ചേർന്നു.. അതിൽ ഒന്ന് മുറുകെപ്പിടിച്ചു വിരലോടിച്ചു കിടന്നു അവൾ… പുറത്തിറങ്ങിയ അവന്റെ ഏതാണ്ടോ ആലോചിച്ചുകൊണ്ടുള്ള വരവ് കണ്ടപ്പോൾ ഗിരി അവൻെറ തോളിൽ തട്ടി.. അവനൊന്നു ഞെട്ടി നോക്കി..

ഗിരി : എന്താടാ.. നച്ചു കണ്ണുതുറന്നോ.. അവൾ സംസാരിച്ചോ..

വിഗ്നേഷ് ഏതോ മായിക ലോകത്തെന്ന പോലെ പറഞ്ഞു..

വിഗ്നേഷ് : ഏഹ്.. നീയെന്താ ചോദിച്ചേ..

ഗിരി : നിന്റെ….. ഡാ ഹോസ്പിറ്റൽ ആണെന്ന് ഞാൻ നോക്കില്ല…കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് എന്നെകൊണ്ട് പാടിപ്പിക്കരുത് നീ.. അവൾക് എങ്ങനെ ഉണ്ടെടാ കോഴി രാമൂ..

വിഗ്നേഷ് : അത് നിന്റച്ഛൻ… പോടാ അലവലാതി… അവൾക്ക് ബോധം വന്നു.. ഒന്നും സംസാരിച്ചില്ല..കുറേനേരം എന്നേം നോക്കി കിടന്നു.. നേഴ്‌സ് വന്നപ്പോഴാ എന്നെ അടിച്ചു പുറത്തു ആക്കിയത് ..

ഗിരി : ഹോ എന്തൊരു നിഷ്കളങ്കത…
നീ അവളെ ഒന്നും ചെയ്തില്ലല്ലോ അല്ലെ ഇന്നലേം ഇന്നും… അല്ല അവള് ടാറ്റൂ ചെയ്ത നിന്റെ പേരാണെന്ന് കേട്ടപ്പോ തൊട്ട് എനിക്ക് സമാധാനം പോയി.. ഇനി പ്രേമം അസ്ഥിക്ക് പിടിച്ചു നീയവളെ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ലല്ലോ.. പാവം പെണ്ണ്.. തൽകാലം അവള് രക്ഷപെട്ടു..

വിഗ്നേഷ് ചിരിയോടെ അവനെ തല്ലാൻ കൈയോങ്ങി.. ഗിരി ചിരിയോടെ ഓടിമാറി..വിഗ്നേഷ് അവിടെയുള്ള കസേരയിൽ ഇരുന്നു..ഇടതു കയ്യുയർത്തി വിരലുകളാൽ ചുണ്ടിലൂടെ ഒന്ന് തലോടി.. അവളുടെ ചൂട് ശ്വാസം ഇപ്പോഴും മൂക്കിൽ തട്ടും പോലെ തോന്നി അവന്

“എന്നാലും എന്റെ ചട്ടമ്പികല്യാണി എപ്പൊഴാടി നിന്നെ ഞാൻ പഴയ വായാടിമറിയം ആയി കാണുന്നത്… എപ്പോഴാ എന്റെ പ്രണയം തിരികെ നൽകി നീ എന്റെ സ്വന്തമാകുന്നത്… ഇനി വിഗ്നെഷിനു കാത്തിരിപ്പിന്റെ നാളുകൾ ആണ്.. കുറുമ്പും കുസൃതിയും ഒളിപ്പിച്ചു നിന്നെ സ്വന്തമാക്കാനായ് ഏത് അറ്റം വരെയും ഞാൻ പോകും പെണ്ണെ”…

അവൻ ചിരിയോടെ കയ്യിലേക്ക് നോക്കി..

“ഹൂഫ് ഒരുമ്മ തന്നതിന് അള്ളിക്കീറിയല്ലോടി ചട്ടമ്പി നീയെന്റെ കൈ..മുതുകും നീറുന്നു… മിക്കവാറും മുറിഞ്ഞു കാണും.. എന്റെ ഭഗവാനെ ഒരുമ്മയ്ക്ക് ഇത്രേം വയലൻസ് എങ്കിൽ ഇവളെ ഞാൻ എ റ്റൂ ഇസെട് പഠിപ്പിക്കാൻ ശ്രമിച്ചെങ്കിൽ എന്തായേനെ എന്റെ കാര്യം ??…ഗോപി” ..

അവൻ ചിരിയോടെ പിറുപിറുത്തു.. ഇത് കണ്ടു ഗിരി തലയാട്ടികൊണ്ട് അടുത്തേക്ക് വന്നിരുന്നു .

ഗിരി : എന്താണ് മോനെ ഒരു വശപ്പിശക്..
പെണ്ണിനു വയ്യാതെ കിടപ്പ..
എന്റളിയ.. ആക്രാന്തം കേറി നീയവളെ ഒന്നും ചെയ്തക്കരുത്…ഇപ്പൊത്തന്നെ ഈ ഇരിപ്പ് കണ്ടിട്ട് എനിക്ക് അത്ര വെടിപ്പായി തോന്നുന്നില്ല.. അകത്തു നീ എന്തോ ഒപ്പിച്ചില്ലേ.. സത്യം പറ എന്തായിരുന്നു അകത്തു..

വിഗ്നേഷ് അവന്റെ ചുണ്ടിൽ ഒന്ന് തലോടികാണിച്ചു

ഗിരി : കൊന്നോ നീയതിനെ..

വിഗ്നേഷ് : അങ്ങനെ അവളെ ഞാൻ മരിക്കാൻ കൊടുക്കുമോ.. പോകുമ്പോ അവൾക്ക് ഒരുനിമിഷം മുൻപേ എങ്കിലും എനിക്ക് പോണം അങ്ങേലോകത്തേക്ക്…

ഗിരി : ഒരുപാട് ഇഷ്ടമുണ്ടല്ലേ അവളോട് നിനക്ക്…

വിഗ്നേഷ് : മ്മ്മ്..അവളുടെ കണ്ണുകൾ നിറയുമ്പോൾ അവളൊന്ന് മിണ്ടാതെ ഇരിക്കുമ്പോൾ ഒക്കെയും എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നുന്നെടാ… ഇതാണോ പ്രണയം… എങ്കിൽ ഐആം ഇൻ ലവ്.. നച്ചൂനോട് എനിക്കടങ്ങാത്ത തീരാത്ത പ്രണയമാണ്..

ഗിരി : എന്റമ്മോ… അപ്പൊ നീ കംപ്ലീറ്റ് ആയി മൂക്കും കുത്തി വീണു അല്ലെ.. ആഹ് പണ്ടൊരു മുഖമറിയാത്ത ജൻസിറാണിയെ തപ്പി കുറച്ചൊക്കെ അലഞ്ഞത് അല്ലെ… ആ ജൻസിറാണിക്ക് പകരം ഈ ചട്ടമ്പിക്കല്യാണിയെ അങ്ങ് സ്‌നേഹിച്ചോ..

വിഗ്നേഷ് : ഹ അതൊക്കെ കോളേജ് ടൈമിലെ ഓരോ തോന്നലുകൾ അല്ലേടാ.. പിന്നെ അന്നവളുടെ മുഖം മറച്ചിരുന്ന ആ സ്കാർഫ് എന്റെ കയ്യിൽ ആയപ്പോ ജോയിച്ചായനും ഫ്രണ്ട്സുമൊക്കെ ചുമ്മാ ഇളക്കി വിട്ടതല്ലേ..

ഗിരി : ആഹ് അത് പറഞ്ഞപ്പോഴാ എന്നെ ഇന്നലെ അച്ചായൻ വിളിച്ചിരുന്നു.. നിന്റെ മാരിയേജ് പറഞ്ഞില്ല എന്നും പറഞ്ഞു പുളിച്ച തെറി ആയിരുന്നു… കാതറിൻ ചേച്ചിടെ വകയും കിട്ടി.. നല്ല കിടുക്കാച്ചി പാട്ട്… എങ്ങനെ കിട്ടിയോ ആവോ..രണ്ടും കണക്കാ.. ചക്കിക്കൊത്ത ചങ്കരൻ..നിന്നെ വിളിക്കും എന്നും പറഞ്ഞ ഫോൺ വെച്ചത്..ഫയാസിക്കയുടെ ബ്രദറിന്റെ കല്യാണം ആണെന്ന് അടുത്ത ആഴ്ച..

വിഗ്നേഷ് : അതിന് ഇക്കയ്ക്ക് ഒരു അനിയത്തി അല്ലെ… അതിന്റെ കെട്ട് കഴിഞ്ഞു ഒരു കുട്ടീം ആയല്ലോ..

ഗിരി : ഓഹ് എടാ ഇക്കാന്റെ ഇളയപ്പന്റെ മോനെ ഫർഹാൻ നമ്മൾ കണ്ടിട്ടുണ്ടല്ലോ ഇക്കാന്റെ വീട്ടിൽ വെച്ച്..

വിഗ്നേഷ് : ആഹ് ഉവ്വ്..

ഗിരി : നിന്നെ കിട്ടാത്തൊണ്ട എന്നെ വിളിച്ചു പറഞ്ഞത്… നമ്മൾ രണ്ടും എത്തണം എന്ന ഓഡർ..

വിഗ്നേഷ് : ആഹ് പോകാം.. നാട്ടിൽ ചെല്ലട്ടെ.

“ഈ അച്ചായനേം ടീമിനേം മനസ്സിലായോ ചങ്ങായികളെ…അന്തം വിടേണ്ട അവര് തന്നെയാ ‘ഇഷ്‌കിലെ’ ജോയലും ചങ്ക്‌സും.. ഇവരെങ്ങനെയാ പരിചയം എന്നാണോ… വെയിറ്റ് ആൻ സീ.. അറിയാത്ത പലതും ഉണ്ടേ”…

ഗിരിയുടെ ഫോൺ ബെല്ലടിക്കുന്ന കേട്ട് വിഗ്നേഷ് അവനെ നോക്കി.. ഫോണിലെ ഡിസ്‌പ്ലെ നോക്കി ഗിരി പറഞ്ഞു

ഗിരി : ഡാ മെഹ്റു..

വിഗ്നേഷ് : എടുക്ക്.. ഞാൻ വിളിച്ചിട്ട് അവൾ എടുത്തില്ല

ഗിരി ഫോൺ ചെവിയോട് ചേർത്തു..

ഗിരി : ഹലോ മെഹ്റു..

മെഹ്റു : മ്മ്മ്.. അവനെ കണ്ടിരുന്നോടാ നീ

ഗിരി : ആഹ് കണ്ടിരുന്നു.. മെഹ്റു എല്ലാം നമുക്ക് അറിയാവുന്ന അല്ലേടാ… പിന്നെ എന്താ നിനക്ക് പറ്റിയെ

മെഹ്റു : അറിയില്ലെടാ പപ്പയോടുള്ള വാശിക്ക് ആയിരുന്നു അവൻ ഇഷ്ടം പറഞ്ഞത് എങ്കിലും എപ്പോഴോ ഞാൻ അത്
സ്വന്തമാക്കണം എന്ന് കരുതി.. അവന്റെ പപ്പ എന്റെ വാപ്പിയോട് മോളെ നിലയ്ക്ക് മര്യാദയ്ക്കു വളർത്തണം എന്നൊക്കെ പറഞ്ഞു എന്നെ കുറ്റക്കാരി ആക്കി എന്നറിഞ്ഞപ്പോ വല്ലാത്ത ദേഷ്യം ആയിരുന്നു.. അതിന്റെ പേരിലാ വാപ്പി എനിക്ക് നിക്കാഹ് നോക്കിയത്.. ഒക്കെക്കൂടി ആണ് ഞാൻ ഇങ്ങനെ….

ഓനോട്‌ പറയണം നീ എന്നെ വെറുക്കരുത് എന്ന്.. പിന്നെ ഓന്റെ കൂടെ നീയും നാട്ടിലേക്ക് വരണം.. നിങ്ങള് രാത്രി അല്ലെ വരുന്ന.. രാവിലെ തന്നെ എന്റെ വീട്ടിൽ എത്തണം നീയും ഓനും അവളെയും കൂട്ടി… ആരും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ഞാൻ കാത്തുവെക്കും നിങ്ങക്ക്… പേടിക്കണ്ട ആത്മഹത്യ ചെയ്യൂല മെഹ്റു… അവനോട് നീ പറഞ്ഞാൽ മതി.. ഇനി ഞാൻ വിളിക്കില്ല അവനെ… വാപ്പി വിളിക്കുന്നുണ്ട് .. ഞാൻ അനക്ക് മെസ്സേജ് ചെയ്യാം…

എന്തേലും പറയും മുൻപേ ഫോൺ കട്ട് ആയി.. ഒന്നും മനസിലാകാതെ അവന്മാർ പരസ്പരം നോക്കി വിഗ്നേഷ് എല്ലാം അടുത്തിരുന്നു കേട്ടുവെന്നു ഗിരിക്ക് മനസിലായി.. അതോണ്ട് ഒന്നും പറയേണ്ടി വന്നില്ല..

ഗിരി : അപ്പൊ മെഹ്റു എന്ന ടെൻഷൻ ഒഴിഞ്ഞു അല്ലെ..

വിഗ്നേഷ് : അറിയില്ല.. നാട്ടിൽ നമ്മൾ ഒരുമിച്ചു എത്തണം എന്ന് പറയുന്നതിൽ എന്തേലും കുരുക്ക് കാണുമോ..

ഗിരി : നോക്കാം… ഞാനില്ലെടാ കൂടെ…

അപ്പോഴേക്കും വിഗ്നേഷിന്റെ ഫോൺ ബെല്ലടിച്ചു.. അവൻ അതിൽ നോക്കി.. അവന്റെ കണ്ണുകളിൽ ഒരു കുസൃതിചിരി തെളിഞ്ഞു..ജോയിച്ചൻ എന്ന് പിറുപിറുത്തുകൊണ്ട് അവൻ ആ കോൾ എടുത്തു.. ഒരു നിമിഷം അവനാ കോളേജിലെ തല്ലിപ്പൊളി ചെക്കനായി മാറി… ഗിരി ചിരിയോടെ അവൻ പറയുന്നത് കേട്ടു..

വിഗ്നേഷ് : ഹലോ എന്റച്ചായോ… എന്നാ ഉണ്ട് മോനെ വിശേഷം..

ജോയൽ : നിന്റെ കെട്ടിയോള് പെറ്റു… അലവലാതി നീയൊക്കെ ജൂനിയർ ആണെന്നും കരുതി അങ്ങനെയാന്നോടാ നാറി നിന്നെയൊക്കെ ഞങ്ങൾ കണ്ടത്.. നമ്മുടെ കോളേജിൽ വേറെ ഏതേലും ബാച്ച് ജൂനിയർ പിള്ളേരുമായി ടൂർ പോയിട്ടുണ്ടോ… അതുവരെ നീയൊക്കെയായി നടത്തിയിട്ടില്ലേ ഞങ്ങൾ… എന്നിട്ടും നിന്റെ കെട്ട് എന്നോടോ, ഫാസിയോടോ,ജിഷിനോടോ,മഹിയോടോ പറഞ്ഞോടാ തെണ്ടി നീ..

വിഗ്നേഷ് : ആഹാ.. എന്താ ഒരു ക്ലാരിറ്റി.. എന്റെ കല്യാണം ഞാൻ അറിഞ്ഞില്ല എന്റെ കലിപ്പൻ അച്ചായാ.. പപ്പ പെടുത്തിയതാ..

ജോയൽ : ഓഹോ നിന്റെ കല്യാണം നീ അറിഞ്ഞില്ല…ഫസ്റ്റ് നെറ്റ് എങ്കിലും അറിഞ്ഞോ മോനെ..

വിഗ്നേഷ് : ഉവ്വ അവളോടൊപ്പമുള്ള ഓരോ ദിവസവും എന്റെ ലാസ്റ്റ് ഡേ ആകുമോ എന്ന പേടിയിലാണ് ഞാൻ.. അപ്പോഴാണ് ഫസ്റ്റ് നൈറ്റ്.. നിങ്ങള് എഴീച് പോയാണ്..

ജോയൽ പൊട്ടിച്ചിരിച്ചു

ജോയൽ : അയ്യോ എന്റെ കർത്താവെ..എനിക്ക് സന്തോഷമായി.. അപ്പൊ ഇപ്പോഴും നീ പച്ചക്കറിയാണല്ലേ വിക്കി..അവൾ മിടുക്കിയാ… നിനക്ക് അത് വേണം..

വിഗ്നേഷ് : ശവത്തിൽ കുത്താതെ അച്ചായാ.. അല്ല നിങ്ങടെ ചെറുക്കൻ എന്തിയെ..

ജോയൽ : അപ്പന്റെ മോൻ അല്ലിയോടാ എന്റെ ചെറുക്കൻ..അവന്റെ അമ്മച്ചിടെ പിറകെ നടപ്പുണ്ട്..

വിഗ്നേഷ് : പറഞ്ഞത് പോലെ എന്റെ ചേച്ചി എവിടെ.. കാതറിൻ..

ജോയൽ : എല്ലാരും ഇവിടെ ഉണ്ട്.. നിൽക്ക് ഞാൻ ഫാസിടെ കയ്യിൽ കൊടുക്കാം

ഫാസി : ഡാ വിക്കി… മോനെ…

വിഗ്നേഷ് : ആഹാ ആരിത് എന്റെ കോഴി ഫായാസിക്കയോ..

ഫാസി : ഫ്ഫ ഹമുക്കേ… അറാംപിറപ്പ് അല്ലാതെ ഒന്നും അനക്ക് ഇപ്പോഴും വായീന്ന് വരൂല അല്ലെ.. അന്റെ ബീവിയെ ഞാൻ കാണട്ടെ മോനെ.. നിന്റെ പണ്ടത്തെ തെണ്ടിത്തരം മുഴുവൻ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്..

വിനോ : യ്യോ ഫാസിക്ക… ചതിക്കല്ലേ പൊന്നാര ഇക്ക..അവൾ എന്നെ കൊല്ലും.. കാത്തി ചേച്ചിയെ പോലെ കരാട്ടെ ആണ്.. എനിക്കിടി വാങ്ങാൻ വയ്യ..

ഫാസി : സന്തോഷം ആയി.. എല്ലാവനും ഓരോ വഴിക്ക് പണി കിട്ടുന്നുണ്ടല്ലോ ആശ്വാസം.. ആ പിന്നെ അന്റെ കാര്യങ്ങൾ ഗിരി പറഞ്ഞു അറിഞ്ഞു.. എന്നാലും ഇയ്യ്‌ വരുന്ന 15 അല്ലെ..16 രാവിലെ ഗിരിക്കൊപ്പം ഫർഹാന്റെ നിക്കാഹിന് എത്തണം…നീ മാത്രമല്ല അന്റെ പെണ്ണിനേം കൊണ്ട്.. കേട്ടല്ലോ… ബാക്കി ഒക്കെ നേരിട്ട്.. ഓക്കേ..

വിഗ്നേഷ് : ഓക്കേ ഫാസിക്ക…

അവൻ ഫോൺ കട്ട് ആക്കി.. ഗിരിയെ നോക്കി…

ഗിരി : ഒരു പൊളിപ്പിന് ചാൻസ് ഉണ്ട് മോനെ..

വിഗ്നേഷ് തലയാട്ടി കൊണ്ട് താടി ഒന്ന് തടവി ചിരിച്ചു…

തുടരും…..

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.2/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!