Skip to content

മാംഗ്യല്യം തന്തുനാനേന – 24

mangalyam thanthunanena story

ജോയൽ ഫോൺ വെച്ചു കുറേക്കഴിഞ്ഞപ്പോൾ നേഴ്‌സ് വന്നു നച്ചുവിനെ റൂമിലേക്ക് മാറ്റാം എന്ന് പറഞ്ഞു. ഗിരി ഹരിപ്രിയയെ വിളിച്ചു വരുത്തി..
ഹോസ്പിറ്റലിൽ ഹരിയെ നിർത്തി വിനോയും ഗിരിയും ഫ്ലാറ്റിലേക്ക് പോയി.. നച്ചൂന് മാറാനുള്ള ഡ്രെസ്സും മറ്റും എടുത്തു ഗിരിയുടെ വീട്ടിൽ നിന്നും ‘അമ്മ തയ്യാറാക്കിവെച്ച പൊടിയരികഞ്ഞിയും മറ്റും ആയി അവന്മാർ തിരികെ വന്നു.. അപ്പോഴേക്കും നച്ചൂനെ റൂമിലേക്ക് മാറ്റിയിരുന്നു..

മയക്കം ആയിരുന്നത് കൊണ്ട് അവന്മാർ വന്നത് അവളറിഞ്ഞില്ല… ഉണർത്തണ്ട എന്ന് രാവിലെ ഫുഡുമായി വരാം എന്ന് പറഞ്ഞു ഹരിയേയും കൂട്ടി ഗിരിധർ പോയി.. വിഗ്നേഷ് അവർ പോയതും വാതിൽ അടച്ചു കുറ്റിയിട്ടു.. അവൾക്ക് അരികിലേക്ക് ഒരു കസേര നീക്കിയിട്ട് അതിൽ ഇരുന്നു ബെഡിലേക്ക് കൈ താങ്ങി താടി വെച്ച് അവളെ നോക്കി ഇരുന്നു…നച്ചു ഇടയ്ക്ക് കണ്ണുകൾ തുറക്കുമ്പോൾ കാണുന്നത് കണ്ണിമവെട്ടാതെ തന്നെ നോക്കിയിരിക്കുന്ന അവനെയാണ്..

വിഗ്നേഷ് : പനിയും പിടിച്ചു ടാറ്റൂന്റെ വേദനയും ഡ്രിപ്പിലും ഇൻജെക്ഷനിലും ഒക്കെക്കൂടി ഒരു കോലം ആയല്ലോ പെണ്ണെ നീ..

അവൾ ഒന്നും മിണ്ടിയില്ല..

വിഗ്നേഷ് : നീയെന്താടി മൗനവൃത്തത്തിൽ ആണോ.. അതോ മിണ്ടില്ല എന്നുള്ള വാശിയിലോ..

അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട അവൻ കസേരയിൽ നിന്നും എണീറ്റ് ബെഡിലേക്ക് ഇരുന്നു കൊണ്ട് അവളുടെ കവിളിലൂടെ വലതു കയ്യുടെ ചൂണ്ടു വിരലോടിച്ചു.. അവൾ ഒന്ന് ഞെട്ടി വിറച്ചു കൊണ്ട് അവനെ നോക്കി… അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായി.. നച്ചു അവന്റെ കൈ പിടിച്ചു മാറ്റി…

വിഗ്നേഷ് : ഒന്നും ഇല്ലേൽ പോടാ മരപ്പട്ടി എന്നേലും വിളിക്കെന്റെ ചട്ടമ്പി നീ

അവൻ ചിരിയോടെ വീണ്ടും കവിളിലൂടെ കഴുത്തിലേക്ക് വിരൽ എത്തിച്ചതും നച്ചു അവന്റെ വിരലിൽ പിടിച്ചു പറഞ്ഞു..

നച്ചു : ദേ ചെറുക്കാ… ഇനി എന്റെ മേത്തു തൊട്ടാലുണ്ടല്ലോ.. അടി വാങ്ങും നീ..

വിഗ്നേഷ് : ആഹാ ചെറുക്കാ എന്നോ… ഏട്ടാ എന്ന് വിളിക്കെടി…

നച്ചു : ഇല്ല…

വിഗ്നേഷ് : മോളെ നച്ചൂ വേണ്ട..എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. അത് നിനക്ക് നല്ലതിനാവില്ല.. ഈ അവസ്ഥയിൽ എന്നെ നിനക്ക് കൊല്ലാനൊന്നും പറ്റൂല.. പക്ഷെ എനിക്കെന്തിനും പറ്റുമെ… എന്തിനും….അത് ഓർത്തിട്ട് മാത്രം എന്നെ ചൊറിയാൻ വാ..ഇല്ലേൽ ഞാൻ കേറി അങ്ങ് മാന്തും പെണ്ണെ നിന്നെ..

നച്ചു ഒരങ്കലാപ്പോടെ അവനെ നോക്കി…

“എന്റെ മുരുകാ ടാറ്റൂ കണ്ടത് മുതൽ ഇവന്റെ തലയിലെ ഏതൊക്കൊയോ പിരി പോയിക്കിടക്കുവ..ഏത് നേരത്താണോ എനിക്ക് ഇവനെ അടിച്ചതിൽ സങ്കടം തോന്നി ഇത് കുത്താൻ തോന്നിയത്.. എന്നാലും എന്നോടി ചതി വേണായിരുന്നോ മുരുകാ… ഞാൻ ഒരു പാവം അല്ലെ… ഇവനെ ആള് ശരിയല്ല സത്യം… ഞാൻ വിചാരിച്ച പോലെയേ അല്ല…ഗജപോക്കിരിയ… ഇതിനെ താങ്ങാൻ എനിക്ക് പറ്റൂല മുരുകാ.. എന്നോട് നിനക്ക് ഒരു സ്നേഹോം ഇല്ലല്ലേ.. ഉണ്ടായിരുന്നേൽ ഇത്രേം വല്യ പണി തരുമായിരുന്നോ”…

അവൾ പിറുപിറുത്തുകൊണ്ട് അവനെ നോക്കി… അവൻ ചിരിയോടെ അവളെ നോക്കിയിരിപ്പാണ്..

വിഗ്നേഷ് : നിന്റെ ആളോട് എന്റെ പരാതി പറയുന്നതാണോ നച്ചു നീ.. എങ്കിലേ മൂപ്പർക്ക് രണ്ടു വൈഫ് ആണെന്ന് ഓർത്തോ.. എന്നെക്കാളും വല്യ പുള്ളിയാ.. മൂപ്പര് എനിക്കെ കൂട്ട് നിൽക്കൂ..

അവൾ ദയനീയമായി അവനെ നോക്കി..

വിഗ്നേഷ് : എനിക്കെതിരെയുള്ള കൊട്ടേഷൻ നമുക്ക് പിന്നെ മൂപ്പർക്ക് കൊടുക്കാം… ഇപ്പൊ എന്റെ മോള് പതിയെ ഏണീറ്റെ.. ‘അമ്മ കഞ്ഞി തന്നു വിട്ടിട്ടുണ്ട്.. അത് കുടിച്ചു ഈ ക്ഷീണം ഒക്കെ മാറ്റിക്കെ..

നച്ചു : എനിക്ക് എങ്ങും വേണ്ട കഞ്ഞി

വിഗ്നേഷ് : അതെന്താ വേണ്ടാത്ത..ഇനി കഞ്ഞിയോടും ദേഷ്യാണോ..

നച്ചു : എനിക്ക് കഞ്ഞി ഇഷ്ടമല്ല… ഞാൻ കുടിക്കില്ല..

വിഗ്നേഷ് : ഓഓഓ അങ്ങനെ… മ്മ്മ് അതെ നീയിങ്ങനെ വാടി തളർന്ന പോലെ എന്നെ നോക്കുമ്പോൾ എന്റെ കൺട്രോൾ പോകും.. സത്യം.. കഞ്ഞി കുടിച്ചു ഉഷാർ ആവുന്നോ അതോ ഈ കിടപ് കിടന്നു എന്റെ മൂഡ് മാറ്റി എന്നെ ചീത്ത ആക്കുന്നോ…

നച്ചു : വേണ്ട ഞാൻ കഞ്ഞി കുടിച്ചോളാം..

അവൻ ചിരി അടക്കി എണീറ്റ് കഞ്ഞി എടുത്തു അവൾക്ക് അരികിലേക്ക് വന്നു.. അവൾ കഞ്ഞി കൊണ്ട് വന്ന പ്ളേറ്റിന് കൈ നീട്ടി..അവൻ ആ കൈ പിടിച്ചു അവളുടെ മടിയിൽ വെച്ചിട്ട് സ്പൂണിൽ കഞ്ഞി കോരി അവളുടെ ചുണ്ടോട് കൊണ്ട് വന്നു.. നച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.. അവൾ പതിയെ വാ തുറന്നു അത് വായിലേക്ക് ആക്കി കഴിച്ചിറക്കി.. അവൻ എടുത്തത് മുഴുവൻ അവൾ കഴിച്ചു.. അവൻ എണീറ്റ് പാത്രം കഴുകി കൊണ്ട് വച്ചു അവളെ പിടിച്ചു വാഷ്‌ബേസിനു അടുത്തേക്ക് കൊണ്ട് വന്നു വായും മുഖവും കഴുകിപ്പിച്ചു…

തിരികെ പിടിച്ചു കൊണ്ട് വന്നു ബെഡിൽ ഇരുത്തി ബാഗ് തുറന്നു ഒരു ബൺ എടുത്തു അവളുടെ അഴിഞ്ഞു കിടന്ന മുടി കയ്യാൽ ഒരുമിച്ചു ഒതുക്കിപിടിച്ചു ആ ബൺ പിടിച്ചിട്ടു.. ഒരു ടൗവൽ എടുത്തു കൊണ്ട് മുഖം തുടച്ചു മാറ്റി ബെഡിലേക്ക് കിടത്തി..ആ നെറുകയിൽ തലോടികൊണ്ട് അവളുടെ അരികിൽ ഇരുന്നു…അവൾ അവനെ നോക്കി കിടന്നു.. അവൻ ഒരിളം ചിരിയോടെ അവളെ നോക്കി ചോദിച്ചു…

വിഗ്നേഷ് : എന്താടി നീയിങ്ങനെ നോക്കുന്നെ…

അവൾ ഒന്നുമില്ലെന്ന് തല വെട്ടിച്ചു…

വിഗ്നേഷ് : നീയിങ്ങനെ എന്നെ നോക്കല്ലേ.. എനിക്ക് ചിലപ്പോ…

അവൻ ഒരു കള്ളലക്ഷണത്തിൽ അവന്റെ കീഴ്ചുണ്ടിൽ ഒന്ന് തടവി.. അവൾ കണ്ണുരുട്ടി നോക്കി പറഞ്ഞു…

നച്ചു : പോടാ പട്ടി…

വിഗ്നേഷ് : ദേ ഇതാണ്..ഈ കുരുത്തക്കേടാണ്… നീ തന്നെയാടി കോപ്പേ എന്നെ ഇങ്ങനെ വേണ്ടാത്തതൊക്കെ ചിന്തിപ്പിപ്പിക്കുന്നത്..ICU വിൽ വെച്ച് തന്നതിന്റെ ബാക്കി ഇപ്പൊ തന്നാൽ താങ്ങുമോടി നീ..

അതും പറഞ്ഞവൻ അവൾക്ക് നേരെ ഒന്നാഞ്ഞു.. അവൾ അവനെ പിന്നിലേക്ക് തള്ളിക്കൊണ്ട് എണീക്കാൻ നോക്കി.. അവൻ അവളെ തടഞ്ഞു പറഞ്ഞു..

വിഗ്നേഷ് : എണീറ്റ് ഓടല്ലേ പെണ്ണെ… ഒട്ടും വയ്യാത്തതാണ്.. നീ പേടിച്ചു ഓടേണ്ട.. ഞാൻ ഒന്നും ചെയ്യില്ല… പോരെ…അവിടെ അടങ്ങിക്കിടക്ക്..

അവനവളെ പിടിച്ചു കിടത്തി…ബെഡ്ഷീറ്റ് പുതച്ചു കൊടുത്തു.. അവളെത്തന്നെ നോക്കി പതിയെ പറഞ്ഞു…

“ഐ ലവ് യൂ നച്ചു”

അവൾ പതറികൊണ്ട് അവനിലെ നോട്ടം പിൻവലിച്ചു മുഖം ചരിച്ചു കിടന്നു.. വിഗ്നേഷ് അവളുടെ താടിയിൽ പിടിച്ചു അവനു നേരെ മുഖം ആക്കി..

വിഗ്നേഷ് : എപ്പോഴാ നച്ചു നീയെന്നോട് ഇങ്ങനെ ഒന്ന് തിരികെ പറയുന്നേ..എപ്പോഴാ എനിക്ക് നിന്റെ പ്രണയം സ്വന്തമാക്കുന്നത്… കാത്തിരിക്കും നച്ചു ഞാൻ പൂർണ്ണമനസോടെ നീ എന്നിലേക്ക് വരാൻ..

അവൾ ഒന്നും മിണ്ടാതെ മിഴികൾ പൂട്ടി… നെറുകയിൽ അവന്റെ ചുണ്ടുകൾ അമരുന്നത് അവളറിഞ്ഞു… എങ്കിലും കണ്ണുകൾ തുറന്നില്ല… അവൻ അവളെ തന്നെ നോക്കി ഇരുന്നു…പതിയെ കണ്ണുകളിലേക്ക് ഉറക്കം എത്തി… അവളുറങ്ങുന്നതും നോക്കി വിഗ്നേഷ് ഇരുന്നു വിഗ്നേഷും എപ്പോഴോ ഉറക്കമായി.. രാവിലെ ആദ്യം കണ്ണുകൾ തുറന്നത് നച്ചു ആണ്… നോക്കുമ്പോൾ അരികിൽ കസേരയിൽ ഇരുന്നു ബെഡിലേക്ക് തലചായ്ച്ചു ഉറങ്ങുകയാണ് അവൻ… രണ്ടു ദിവസമായി അവൻ കാണിച്ചുകൂട്ടിയ ഓരോ കുറുമ്പും ഓർത്തു അവൾ.. ചുണ്ടിൽ ഒരു ചെറുചിരി ഉണ്ടായി അവൾക്ക്..

“പാവം ഒരുപാട് എനിക്ക് വേണ്ടി കഷ്ടപെടുന്നുണ്ട്… എന്നെ അത്ര ഇഷ്ടമാണല്ലേ.. ഇഷ്ടം അല്ലാഞ്ഞിട്ടല്ല എന്തോ എനിക്ക് പറ്റുന്നില്ല ചെക്കാ നിന്നോട് ചേരാൻ..എന്തോ ഒരു തടസ്സം പോലെ ഒരുപക്ഷെ മെഹ്റുവിന്റെ ഓർമ്മകൾ ആവും എന്നെ നിന്നിൽ നിന്നും അകറ്റി നിർത്തുന്നത്… എന്നോട് ക്ഷമിച്ചേക്ക് എന്റെ വെള്ളരിക്ക കൃഷ്‍ണൻ.. സോറി”..

അവൾ പതിയെ പറഞ്ഞു കൊണ്ട് അവന്റെ തലമുടിയിൽ ഒന്ന് തലോടി… പാതിയുണർന്നു കിടക്കുന്ന അവനിൽ ഒരു ചിരി വിടർന്നു..

“അറിയാം പെണ്ണെ നിന്റെ മനസ്സ് എനിക്ക്… തിരികെ നാട്ടിൽ എത്തട്ടെ..ഞാനായി തന്ന നിന്റെ ആ സങ്കടം ഞാനായി തന്നെ മാറ്റും..
അപ്പോൾ നീ എന്റെ മാറോട് ചേർന്നാൽ മതി”…

അവളുടെ തലോടൽ ഏറ്റുവാങ്ങി അവൻ കണ്ണുകളടച്ചു കിടന്നു…പെട്ടെന്ന് നച്ചു കൈ മാറ്റിയതും അവൻ കണ്ണുകൾ തുറന്നു നോക്കി…

“ഹും ദുഷ്ട.. ഇത്തിരിനേരം കൂടി ഒന്ന് തലോടിയാൽ എന്താ… കൈ തേഞ്ഞു പോകുമായിരുന്നോ”..

അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് പരിഭവത്തോടെ നൂന്നു നോക്കി…അപ്പോൾ നച്ചു കൈ നോക്കി കിടക്കയാണ്.. മുഖം കാണുമ്പോൾ അറിയാം കൈ വേദനിക്കുന്നു എന്ന്.. അവൻ ചോദിച്ചു..

വിഗ്നേഷ് : എന്ത് പറ്റി നച്ചു

നച്ചു : നീഡിൽ കിടക്കുന്ന വേദനിക്കുന്നു….

അവൻ ആ കൈ പിടിച്ചു പതിയെ തലോടി… പിന്നെ അവളോട് പറഞ്ഞു..

വിഗ്നേഷ് : ഡോക്ടർ വരുമ്പോ പറയാം… വാ എണീക്ക്.. മുഖം ഒക്കെ കഴുകി ബ്രഷ് ചെയ്യാം..

അവൻ അവളെ പിടിച്ചെണീപ്പിച്ചു.. അവൾ പറഞ്ഞു..

നച്ചു : ഇപ്പൊ കുഴപ്പമില്ല.. ഞാൻ തനിയെ പൊക്കോളാം..

വിഗ്നേഷ് : ഓഹ് ആയിക്കോട്ടെ… പാലം കടക്കുവോളം നാരായണ..നാരായണ പാലം കടന്നപ്പോ..

അവനൊന്നു നിർത്തി … അവൾ വാഷ്ബേസിന്റെ കണ്ണാടിയിലൂടെ അവനെത്തന്നെ നോക്കി ചിരിക്കുവാണ്…

വിഗ്നേഷ് : പോടീ പുല്ലേ..

അവൾ ചിരിയോടെ മുഖം കഴുകി കുറെ കഴിഞ്ഞു ഗിരി ഫുഡുമായി എത്തി… രണ്ടു ദിവസം കൊണ്ട് നച്ചു വീണ്ടും സ്മാർട്ട് ആയി..ഡിസ്ചാർജ് ചെയ്യുമ്പോൾ രണ്ടാളെയും ഫ്ലാറ്റിൽ എത്തിക്കാൻ ഗിരി വന്നിരുന്നു.. സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു കാറിലേക്ക് കയറുമ്പോൾ ഗിരി പറഞ്ഞു..

ഗിരി : നച്ചൂസെ.. എന്നെ ഒരു അമ്മാവൻ ആക്കാൻ നിനക്ക് ഒരു പ്ലാനും ഇല്ലെടി..

വിഗ്നേഷ് ചിരിയോടെ അവനെ നോക്കി.. തിരിഞ്ഞു നച്ചൂനേം.. കിളിപോയ മട്ടിൽ അവളൊന്ന് ചിരിച്ചു… പിന്നെ പറഞ്ഞു..

നച്ചു : അതിന് ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ..

“ഏഹ്”… ഇത്തവണ കിളി പോയത് വിഗ്നേഷിന്റെ ആണ്.. അവൻ തിരിഞ്ഞു പല്ലുകടിച്ചു അവളെ നോക്കി പറഞ്ഞു..

വിഗ്നേഷ് : ഡി… ഒരുമ്മ തന്നതിന് എന്നെ അള്ളിക്കീറി തേച്ചവൾ ആണ് നീ…ആ നീ എന്താ പറഞ്ഞത്… നീ വിചാരിച്ചാൽ പോരാ എന്നോ..

നച്ചു : അതെ..അങ്ങനെ തന്നെയാ പറഞ്ഞെ..നാട്ടിലുള്ള പെൺപിള്ളേരോട് മുഴുവൻ വിവാഹവാഗ്ദാനവും കൊടുത്തു നടക്കുന്ന ഒരു കാമദേവൻ… ഇനി ഒരു കുട്ടീടെ കുറവേ ഉണ്ടായുള്ളൂ.. പെങ്കൊച്ചാണേൽ അവളി നാട്ടിലുള്ള സർവ ആൺപിള്ളേരേം അവളുടെ പിന്നാലെ നടത്തിക്കും ഇനി ചെക്കൻ ആണേൽ ഒരു പെണ്ണിനേം വഴി നടത്തിക്കില്ല… ഈ തന്തേടെ വിത്തുകൾ ആ ഗുണം അല്ലെ കാണിക്കൂ..

ഗിരി ചിരിയമർത്തി വിഗ്നെഷിനെ നോക്കി.. ഏത് ഭാവം ആണ് ആ മുഖത്ത് എന്ന് കഥകളിക്കാർക്ക് പോലും കണ്ടുപിടിക്കാൻ പറ്റില്ല പാവം…വിഗ്നേഷ് ദയനീമായി അവനെ നോക്കി..

വിഗ്നേഷ് : ഇതെന്തിന്റെ കുഞ്ഞാണോ അളിയാ.. ഇങ്ങനേം എന്നെ അറുക്കാൻ ഇവക്കെങ്ങനെ തോന്നുന്നു… തീർന്നെടാ എന്റെ ജീവിതം തീർന്ന്… ഇവളോടൊപ്പം ഇനിയങ്ങോട്ട് അങ്കം വെട്ടിയുള്ള ജീവിതമാകും എനിക്ക്.. നീ എന്നെ നേരെചൊവ്വേ ഇപ്പോ കണ്ടോ അളിയാ.. ഇനി ഇതുപോലെ കാണാൻ കിട്ടി എന്ന് വരില്ല.. ഒന്നുകിൽ ഞാൻ അല്ലേൽ ഇവൾ..

ഗിരി : എന്ന് വെച്ചാൽ..

വിഗ്നേഷ് : എന്ന് വെച്ചാൽ ലാലേട്ടൻ പറയും പോലെ ഒന്നുകിൽ ഞാൻ നേടും ഇല്ലെങ്കിൽ ഞാൻ നാറും… കാണിച്ചു തരാടി നിനക്ക് ഞാൻ.. നീയങ്ങു വാ…

നച്ചു : മോനെ വെള്ളരിക്കകൃഷ്ണ വിളവും കൊണ്ടിങ്ങോട്ട് വന്നാലുണ്ടല്ലോ അരിഞ്ഞു നുറുക്കി സാമ്പാറിൽ ഇടും ഞാൻ നിന്നെ…

പരസ്പരം മത്സരിച്ചു പ്രണയിക്കുന്ന രണ്ടുപേരുടെയും ഈ അഭിനയം കാണാൻ ഒടുക്കത്തെ ക്യൂട്ട് ആണ്.. എന്നും ഇതുങ്ങളെ ഇങ്ങനെ കാണാൻ എനിക്ക് കഴിയണേ ഭഗവാനെ… തമാശയ്ക്ക് പോലും പിരിച്ചേക്കല്ലേ എന്റെ ചെക്കനേം അവന്റെ ഈ വായാടിപെണ്ണിനേം

പ്രാർത്ഥിച്ചു കൊണ്ട് ഗിരി കാർ ഡ്രൈവ് ചെയ്തു ഫ്ലാറ്റിലേക്ക്….നാട്ടിലേക്ക് എത്താൻ ഇനി രണ്ടു ദിവസം എന്നോർത്ത് കൊണ്ട്….

തുടരും……

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!