Skip to content

മാംഗ്യല്യം തന്തുനാനേന – 25

mangalyam thanthunanena story

അവരെ ഫ്ലാറ്റിൽ ആക്കി ഗിരി തിരികെ പോയി.. അകത്തു കയറി ഡോർ ലോക്ക് ആക്കികൊണ്ട് വിഗ്നേഷ് മുറിയിലേക്ക് പോയ നച്ചൂന്റെ തലമുടിയിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു..

“ആഹ്” എന്നാക്കികൊണ്ട് അവൾ അവന്റെ നെഞ്ചിൽ വന്നിടിച്ചു നിന്നു.. അവൾ തിരിഞ്ഞു അവനെ നോക്കി

വിഗ്നേഷ് : എന്താടി നോക്കിപ്പേടിപ്പിക്കുന്നെ… മ്മ്മ്മ്.. നീ കാറിൽ വെച്ചെന്താ പറഞ്ഞെ… നീ മാത്രം വിചാരിച്ചാൽ പോരാന്നോ.. ഈ തന്തേടെ പിള്ളേർ എന്റെ ഗുണം അല്ലാതെ നിന്റെ അയൽവാസിടെ സ്വഭാവം ആണോ കാണിക്കേണ്ടത്…അതെന്താടി എന്നെ നിനക്കൊരു പുച്ഛം..

അതും പറഞ്ഞവൻ അവളുടെ വയറിലൂടെ കൈ ചുറ്റി വലതു ചുമലിലേക്ക് പല്ലുകൾ ആഴ്ത്തി… അവൾ വേദനിച്ചു കൊണ്ട് അവനിൽ നിന്നും കുതറി.. അതോടെ അവൻ ആ പിടി മുറുക്കി. നച്ചു അവന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു… “അയ്യോ” എന്നും വിളിച്ചു അവൻ അവളുടെ അരക്കെട്ടിലെ പിടിവിട്ടു കുനിഞ്ഞു കാൽ പിടിച്ചതും നച്ചുവും ഒപ്പം കുനിഞ്ഞു അവന്റെ വലതു കവിളിലേക്ക് ആഞ്ഞു ഒന്ന് കടിച്ചു..

“ശ്ശ്ശ്ശ് ശ്ശ് ശ്ശ്…ആഹ് എടി മരപ്പട്ടി..”

അവന്റെ കണ്ണുതള്ളി..വേദനയിൽ അവളെ തള്ളി മാറ്റുമ്പോളേക്കും ആ കീരിപ്പല്ലുകളുടെ അളവ് എല്ലാം കൃത്യമായി അവന്റെ കവിളിൽ ടാറ്റൂ ആയി.. അവൻ കണ്ണാടിക്ക് മുന്നിലേക്ക് ചെന്ന് തല ചരിച്ചു കവിൾ നോക്കി… നല്ല പാടായി. അവൻ അവളെ ഉഴപ്പിച്ചു നോക്കി..

നച്ചു : ചുമ്മാ നോവിച്ചാലുണ്ടല്ലോ മോനെ സൽമാഖാനെ ഈ ബോഡി ഞാൻ ചളുക്കും… ഒന്ന് തന്നാൽ തിരിച്ചു രണ്ടു… അതാ എന്റെ പോളിസി…

അത് കേട്ടതും വിഗ്നേഷ് അവൾക്ക് അരികിലേക്ക് വന്നു അവളുടെ രണ്ടുകയ്യും പിടിച്ചു പിന്നിലേക്ക് ആക്കി കൊണ്ട് അവളെ നെഞ്ചോട് ചേർത്ത് ആ കണ്ണിലേക്ക് നോക്കി ചോദിച്ചു..

വിഗ്നേഷ്, : എന്നിട്ടെന്താടി കോപ്പേ എന്റെ പ്രണയം ഞാൻ അറിയിച്ചിട്ട് അത് മാത്രം നീ തിരികെ തരാതെ വാശിപിടിക്കുന്നെ.. വൈ.. എന്ത്കൊണ്ട്….

അവന്റെ ചോദ്യം ഒരു കനലായി തോന്നി അവൾക്ക് നച്ചു അവന്റെ പിടി വിടുവിച്ചു മാറി ഫ്രഷ് ആകാൻ എന്ന വ്യാജേന ബാത്റൂമിലേക്ക് കയറി വാതിൽ അടച്ചു.. വാതിൽ ചാരി നിന്നുകൊണ്ട് അവൻ ചോദിച്ചത് ഓർത്തു നച്ചു..

“മറുപടി ഇല്ലാത്തതു കൊണ്ടല്ല വിഗ്നേഷ് ഞാൻ ഒഴിഞ്ഞു മാറിയത്.. നിന്റെ മുഖത്ത് നോക്കി ഞാനത് തുറന്നു പറഞ്ഞാൽ പിന്നീട് ഒരുപക്ഷെ നിനക്ക് ഇപ്പോഴുള്ള ഈ നിയന്ത്രണം ഉണ്ടായെന്ന് വരില്ല… നമുക്ക് നമ്മൾ വെച്ചേക്കുന്ന ഈ അതിർവരമ്പ് മറികടക്കാൻ നീ ശ്രമിച്ചാൽ എനിക്ക് തടയാൻ കഴിഞ്ഞെന്ന് വരില്ല…നീയെന്നെ സ്വന്തമാക്കിക്കോട്ടെ എന്ന് കരുതിപ്പോയാലോ ഞാൻ..

കാരണം അത്രയേറെ നിന്നെ ഞാൻ സ്നേഹിക്കുന്നു… നിന്നെ എതിർക്കാൻ എനിക്ക് കഴിയുന്നില്ല നിന്റെ കണ്ണുകളിൽ നോക്കുമ്പോൾ എനിക്ക് എന്നെ നഷ്ടമാകും പോലെ.. പ്ലീസ് മെഹ്റുവിനെ ഞാൻ കാണും വരെ നീയെന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ… ഞാൻ അവളോട് ചോദിക്കട്ടെ.. എന്റെ താലി എനിക്ക് തരാമോ എന്ന്..
മുഴുമനസ്സോടെ ഈ തെമ്മാടിയെ എനിക്കായി വിട്ടുതന്നൂടെ എന്ന്…

അവളുടെ കണ്ണുകൾ നിറഞ്ഞു.. പുറത്തുനിന്നും അവൻ വിളിച്ചു പറഞ്ഞു

വിഗ്നേഷ് : എന്നെ പേടിച്ചു അകത്തു താമസം ആക്കണ്ട… ഇങ്ങു പോന്നേക്ക്.. നീ നിന്റെ പ്രണയം പറയും വരെ ഞാനേ നിന്നെ ഒന്നും ചെയ്യില്ല…എന്ന് വെച്ചാല് പീഡിപ്പിക്കാൻ നോക്കില്ലന്നു…

അവൾക്ക് ചിരി വന്നുപോയി.. വേഗം ഫ്രഷ് ആയി അവൾ പുറത്തേക്ക് വന്നു.. അവൻ അവളെനോക്കി..

നച്ചു : പീഡിപ്പിക്കണം എന്നുള്ള മോഹം എട്ടായി കീറി കാറ്റിൽ പറത്തിക്കോ വെള്ളരിക്കെ.. പിന്നെ ആ തോന്നൽ പോലും വരാത്ത പോലെ ചവിട്ടിക്കൂട്ടും ഞാൻ..

വിഗ്നേഷ് : നീ അതും അതിലപ്പുറവും ചെയ്യുമെന്ന് എനിക്കറിയാം.. അന്ന് എന്റെ മുന്നിൽ ഇട്ടാണല്ലോ ആ ജിത്തൂന് കൊടുത്തത്

നച്ചു : ആ വായ്നോക്കിക്ക് എത്ര കിട്ടിയാലും പഠിക്കില്ല.. അതിന്റെ ബാക്കി എന്റെ പുന്നാരചേട്ടന്റെന്നും കിട്ടി അവന്… ആഹ് അതെ ഗിരിയേട്ടൻ നമുക്കൊപ്പം വന്നിട്ട് എന്ന തിരിച്ചു വരുക..

വിഗ്നേഷ് : അവൻ അന്ന് തന്ന വരും… ഓഫിസിൽ എന്തോ അത്യാവശ്യം ഉണ്ടെന്ന്… ഒക്കെ തീർത്തിട്ട് വരും കുറച്ചു ഡേ നാട്ടിൽ…അതെ ഞാനൊന്നു ചോദിക്കട്ടെ നിനക്ക് നരേഷ് ചേട്ടൻ… ഗിരി ചേട്ടൻ..
നിന്നെക്കാൾ ഏജ് ഉള്ളതെല്ലാം എന്തിന് ആ ഡെലിവറി ബോയിയെ വരെ ചേട്ടാ എന്ന് വിളിക്കാം… എന്നിട്ടും സ്വന്തം കെട്ടിയോനായ എന്നെ എന്തിനാടി വായിൽതോന്നുന്ന മാത്രം വിളിക്കുന്നത്…

നച്ചു : ബെസ്റ്റ് ക്യുസ്റ്റീൻ.. എനിക്ക് അങ്ങനെ തോന്നീട്ട്…

അവൾ അവനെ നോക്കി .. ആ മുഖത്തെ പരിഭവം കണ്ടവൾ ഒന്ന് പുഞ്ചിരിച്ചു പിന്നെ പറഞ്ഞു..

നച്ചു : എനിക്ക് പറയാൻ കഴിയാത്ത ഇതുപോലെ എന്തിനുമുള്ള ചോദ്യത്തിനുള്ള ഉത്തരം എന്റെ ഗീതുവിന്റെ അരികിൽ ഉണ്ടാകും… ചോദിക്ക് ചിലപ്പോൾ പറഞ്ഞു തരും…

അവൻ അവളെത്തന്നെ നോക്കി… ആ പറച്ചിലിൽ തനിക്കുള്ള എന്തൊക്കൊയോ ഒളിപ്പിച്ചു വെക്കും പോലെ തോന്നി അവന്… അവൾ കിടക്കാനായി പോകുമ്പോൾ അവനെ നോക്കി പറഞ്ഞു..

നച്ചു : ഞാനീ ബെഡിലാ… സെറ്റിയിലേക്ക് ഒന്നും പോണ്ട.. ബട്ട് കയ്യും കാലും അടക്കിവെച്ചു കിടന്നോണം…

വിഗ്നേഷ് : ഓ ആയിക്കോട്ടെ

അവൾ ചിരിയോടെ കിടന്നു.. അവൻ ഫോണുമായി പുറത്തേക്ക് ഇറങ്ങി… ബാൽക്കെണിയിൽ വന്നു നിന്ന് കൊണ്ട് ഗീതുവിന്റെ ഫോണിലേക്ക് മെസ്സേജ് ചെയ്തു

ഗീതിക നിന്റെ ചങ്ക് അവളുടെ ഹസ്ബന്റായി അംഗീകരിക്കുന്നവന് എന്ത് ക്വാളിറ്റിയാണ് വേണ്ടത്.. പറഞ്ഞിട്ടുണ്ടോ അവൾ അതിനെക്കുറിച്ചു…

കുറെ നേരം കഴിഞ്ഞു ഒരു സ്‌മൈൽ റിപ്ലൈ വന്നു.. പിന്നീട് വന്നത് അവൻ വായിച്ചു..

“വിഗ്നെഷേട്ടാ അവളുടെ വട്ടു ആഗ്രഹങ്ങൾ ഒരുപാട് ആണ്..ഒരിക്കൽ അവളെത്തിരക്കി ഒരു പയ്യൻ നടന്നിരുന്നു.. അതൊക്കെ സ്റ്റോറി വേറെയാ.. നാളെ രാത്രി എത്തുമല്ലോ അപ്പൊ പറയാം… പിന്നെ അന്നവൾ പറഞ്ഞ ചില വാക്കുകൾ ഉണ്ട്.. കുറെ അവളുടെ ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്.. വരുമ്പോൾ ഞാൻ അതെടുത്തു വെക്കാം ..

എന്നെ തിരക്കി അലയുന്നവനെ നിന്നോടൊരു വാക്ക്.. നീയെന്നെ തിരക്കിയിട്ട് കാര്യമില്ല എന്റെ പ്രണയത്തെ സ്വന്തമാക്കുന്നവൻ എന്റെ കുറുമ്പുകളെ സ്നേഹിക്കുന്നവൻ ആകണം… അവന് എന്റെ പ്രണയം പകരുമ്പോൾ മാത്രമാകും വാക്കുകൾ കൊണ്ട് പോലും ഞാനവന്റെ സ്വന്തം ആകുന്നത്…. ഇങ്ങനെ കുറെയേറെ വട്ടുകൾ… അതുകൊണ്ട് ഏട്ടൻ കുറച്ചു കഷ്ടപ്പെടും നച്ചൂനെ മനസിലാക്കാൻ.. ഓക്കേ… വരുമ്പോ ഞാനാ ഡയറി തന്നേക്കാം.. ഭാര്യയെ വായിച്ചു അറിയൂ സഹോ… അവൾ ഓക്കേ ആണല്ലോ അല്ലെ”….

“അതെ ചട്ടമ്പി ഡബിൾ ഓക്കേ ആണ്.. ഓക്കേ അല്ലാത്തത് നിന്റെ ഈ പാവം സഹോദരൻ ആണ് മോളെ… ശരി നീ കിടന്നോളു… ഇനിയെല്ലാം നേരിട്ട്… ഗുഡ് നൈറ്റ്..

ഗുഡ് നൈറ്റ് ഏട്ടാ

അവൻ ഫോൺ മാറ്റി… അവൾ പറഞ്ഞതിന് അർഥം നച്ചു പൂർണമായി എപ്പോൾ സ്വന്തമാകുന്നുവോ അപ്പോൾ മാത്രമേ അവളിൽ നിന്നും ഒരു ഭാര്യയുടെ സ്വഭാവവും വരൂ..ഈശ്വര അതുവരെ ഞാൻ അവൾക്ക് വെള്ളരിക്ക തന്നെയാ.. മ്മ്മ്ഹ്ഹ് വരട്ടെ നോക്കാം..

അവൻ അകത്തേക്ക് കയറി വാതിൽ അടച്ചു ബെഡിലേക്ക് വന്നിരുന്നു.. മങ്ങിയ വെളിച്ചത്തിൽ കണ്ടു അവൾ ചരിഞ്ഞു കണ്ണുകൾ അടച്ചു കിടക്കയാണ് .. വിഗ്നേഷ് അവൾക്ക് അരികിലേക്കു കിടന്നു കൊണ്ട് വലതുകൈ അവളുടെ വയറിലൂടെ ചുറ്റിപിടിച്ചു അവളോട് ചേർന്നു കിടന്നു..നച്ചു ഒന്ന് ഞെട്ടി.. അവന്റെ കൈ പിടിച്ചു മാറ്റിയാലോ എന്ന് ചിന്തിച്ചു എങ്കിലും അവൾ അത് ചെയ്തില്ല… പിന്നീടവന്റെ അനക്കം ഒന്നുമില്ലാത്തതു കൊണ്ട് നച്ചു അങ്ങനെതന്നെ കിടന്നുറങ്ങി… രാവിലെ നോക്കുമ്പോഴും അവന്റെ കരത്തിനുള്ളിൽ തന്നെയാണ് കിടപ്പ് അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. പതിയെ ആ നീളൻ മുടിയിഴകളിലൂടെ വിരലോടിച്ചു…

അവൻ കണ്ണുതുറക്കാൻ പോകുന്നു എന്ന് കണ്ട് അവൾ പെട്ടെന്ന് അവനിൽ നിന്നും എണീറ്റ് മാറി… അവളുടെ സാമീപ്യം അറിഞ്ഞുവെങ്കിലും ഒന്നും അറിയാത്തതു പോലെ അവൻ കണ്ണുതുറന്നു അവളെ നോക്കി…എന്തോ അവനെ നോക്കാനൊരു മടി… അവൾ വേഗം കുളിക്കാനും മറ്റുമായി പോയി… വിഗ്നേഷ് ഒരു ചിരിയോടെ എണീറ്റ് ഗിരിയെ വിളിച്ചു… ഉച്ചയ്ക്ക് നാട്ടിലേക്ക് എയർപോട്ടിലേക്ക് പോകാൻ വരണം എന്ന് പറഞ്ഞു..അവൾ കുളിച്ചിറങ്ങി അവനുമായി പുറത്തേക്ക് ഇറങ്ങി ഒരു ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ചു തിരികെ വന്നു ബാഗ് പാക്കിങ് തുടങ്ങി..

ഇടയ്ക്ക് പലപ്പോഴും വിഗ്നേഷ് അവളെ പിടിച്ചു നിർത്തി ലവ് യു എന്ന് പറഞ്ഞു.. അപ്പോഴൊക്കെ അവളവനെ തള്ളിമാറ്റി ഒഴിഞ്ഞു കൊണ്ടിരുന്നു.. ഉച്ചയ്ക്ക് ഗിരി എത്തി..മൂന്നാളും ഒരുമിച്ചു നാട്ടിലേക്ക് പുറപ്പെട്ടു… എട്ടു മണിയോടെ അവർ നാട്ടിലെത്തി.. നരേഷ് കാത്തു
നിൽപ്പുണ്ടായിരുന്നു.. വിഗ്നെഷിന്റെ പപ്പയും അമ്മയും അവന്റെ അങ്കിളിന്റെ വീട്ടിൽ പോയെന്നും വരാൻ രണ്ടു ഡേ ആകുമെന്നും പറഞ്ഞിരുന്നത് കൊണ്ട് അവർ നച്ചുവിന്റെ വീട്ടിലേക്ക് പോയി… എല്ലാവരും അവരെ കാത്തെന്ന പോലെ ഉണ്ടായിരുന്നു…

അകത്തേക്ക് കയറുമ്പോൾ അവൻ ഗീതികയോട് കണ്ണാൽ ഡയറി കിട്ടിയോ എന്ന് ചോദിച്ചു… ഫോൺ നോക്കാൻ പറഞ്ഞു അവൾ… എല്ലാരും ഓരോന്നും സംസാരിച്ചും കഴിച്ചും വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു… വിഗ്നേഷ് പതിയെ ഫോൺ നോക്കി… ഗീതുസ് സെന്റ് എ പിക്ചർ എന്ന് കണ്ട അവൻ ഇപ്പൊ വരാം എന്നുപറഞ്ഞു എണീറ്റ് പുറത്തേക്ക് നടന്നു.. അത് ഓപ്പൺ ചെയ്തു നോക്കി… അതൊരു പേപ്പർ പേജിന്റെ ഫോട്ടോ ആണ്…

ഒപ്പം ഗീതുന്റെ മെസ്സേജ്

ഡയറി എടുക്കാൻ പറ്റിയില്ല നരേഷേട്ടൻ ഓടിച്ചു… ബട്ട് ആ പേപ്പർ ഫോട്ടോ എടുത്തിട്ടുണ്ട്.. വായിക്ക്…

അവൻ അത് നോക്കി

“ആരെന്ന് അറിയാത്ത എന്നെത്തിരക്കി നടക്കുന്നവനെ നിന്നോടൊരു വാക്ക്…. നീയെന്നെ തേടി അലയുന്നത് എന്തിനാണ്… നിന്റേതായ ഒന്നും എന്റെ പക്കലില്ല… പിന്നെയും നീയെന്നെ തേടിവന്നത് പ്രണയമെന്ന മോഹമാണെങ്കിൽ അതിലേക്ക് ചേക്കേറാൻ ഞാനില്ല… എന്റെ പ്രണയം അതെന്റെ പ്രാണൻ ആകണം… എന്റെ ഹൃദയമിടിപ്പിൻ താളം തെറ്റിയാൽ പറയാതെ അവനറിയണം…അവനോടുള്ള പ്രണയം ഞാൻ പകരുന്ന നിമിഷം മുതൽ മാത്രം വാക്കാലും നോക്കാലും ഭാവത്താലും അവന് കീഴടങ്ങണം…

എന്നിലേക്കുള്ള ദൂരം എത്രയെന്ന് അവന്റെ ഉള്ളം ചോദിക്കുന്ന നേരമവന്റെ കാതോരമായി എനിക്ക് പറയണം നിനക്കായി മിടിച്ചു തുടങ്ങിയിട്ട് ഏറെനാളുകളായി എൻ ഹൃദയം… നീയിനിയും അറിയാത്തതെ ചെക്കാ എന്ന്… മൗനാനുവാദത്തോടെ എന്നെ ആദ്യമായ് സ്വന്തമാക്കിയ നേരം എപ്പോഴാണോ പിന്നീടൊരിക്കലും അതിനായി കാത്തുനിൽക്കാത്തവനാകണം…നിന്നിൽ അലിഞ്ഞാൽ പിന്നീട് എനിക്ക് എന്റേതായി ഒന്നുമില്ല.. അതുകൊണ്ട് എന്നെത്തേടി അലയുന്ന എന്റെ കാണാമറയത്തെ ചങ്ങാതി നീ നിന്റെ വഴി നോക്ക് മോനെ……
നക്ഷ

വായിച്ചു തീർന്നതും അവൻ ആലോചനയോടെ അകത്തേക്ക് നടന്നു..

“ആരാ ഈ തേടിവന്നവൻ… ബട്ട് പെണ്ണാളു കൊള്ളാലോ.. റൊമാന്റിക് ആണല്ലോ വരികൾ… എന്റെ പൊന്നുമോളെ നമിച്ചു… ഞാൻ കാണിച്ചു തരാം നിനക്ക് നീയെന്റെ പെണ്ണായി എന്നെ ഏട്ടാ എന്നുവിളിച്ചു എന്നെച്ചുറ്റി നടക്കുന്നത്”…

അവൻ അവളെ നോക്കി തലയാട്ടി..ഇത് കണ്ടു ചിരിയോടെ ഗീതുവും.. രാത്രി കിടക്കാൻ നേരം വിഗ്നേഷ് പതിവില്ലാതെ റൂമിലെ സെറ്റിയിലേക്ക് കിടന്നു..

നച്ചു : എന്ത് പറ്റി വെള്ളരിക്കാ കൃഷണ താൻ നന്നായോ..

വിഗ്നേഷ് : ദുർചിന്ത ഉണ്ടാകും എന്നുറപ്പ് ഉള്ളത് കൊണ്ടാണ് മാറിക്കിടന്നത്… നീ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ല അല്ലെടി ഫൂലൻദേവി..എന്നെ പണ്ടാരമടക്കിയേ നീ അടങ്ങൂ അല്ലെ..

നച്ചു : അയ്യോ വേണ്ട വേണ്ട.. അവിടെത്തന്നെ കിടന്നുറങ്ങിക്കോ… ഗുഡ് നൈറ്റ്..

അവനോടങ്ങനെ പറഞ്ഞു കിടന്നുവെങ്കിലും അരികിൽ അവനുള്ളപ്പോൾ ഉള്ള സുരക്ഷിതത്വം വല്ലാതെ നഷ്ടപ്പെടുന്നു എന്നവൾക്ക് തോന്നി..വിഗ്നെഷിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു രണ്ടും നേരം വെളുപ്പിച്ചു…. മെഹ്റുവിനെ കാണാനായി പോകാൻ ഒരുങ്ങും നേരം അവൾക്ക് വല്ലാത്ത പരിഭ്രമം ആയിരുന്നു…

വിഗ്നേഷ് അവളുടെ ആ പിടച്ചിൽ അറിയുന്നുണ്ടായിരുന്നു… സിന്ദൂരച്ചെപ്പ് എടുത്തു നെറുകയിൽ സിന്ദൂരം ചാർത്താൻ ഒരുങ്ങുമ്പോൾ അവളുടെ കൈ വിറച്ചത് അവൻ കണ്ടു… ആ കാഴ്ച അവന്റെ നെഞ്ചം പൊള്ളിച്ചു..

“ഇത്രക്ക് എന്നെ സ്നേഹിക്കുന്ന നിന്നെ ഒരാൾക്ക് വേണ്ടിയും ഞാൻ കളയില്ല പെണ്ണെ”…

ഒരിക്കൽ കൂടി അവനത് മനസിൽ ഉറപ്പിച്ചു കൊണ്ട് ഗിരിക്കും നച്ചുവിനുമൊപ്പം പുറത്തേക്ക് ഇറങ്ങി…

തുടരും……

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!