Skip to content

മാംഗ്യല്യം തന്തുനാനേന – 26

mangalyam thanthunanena story

കാറിൽ ഒരുമിച്ചു മെഹ്റുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ ഡ്രൈവിംഗ് വിഗ്നേഷും അവനൊപ്പം മുൻസീറ്റിൽ ഗിരിയും പിന്നിലായി നച്ചുവും ഇരുന്നു… ഗിരി നോക്കുമ്പോൾ ഒക്കെയും നച്ചു എന്തോ കാര്യമായ ആലോചനയോടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു…

ഗിരി : നച്ചു എന്താ ഇത്ര ആലോചന..

അവളൊന്നു ഞെട്ടി അവനെ നോക്കി.. പിന്നെ പറഞ്ഞു…

നച്ചു : ഒന്നുമില്ല ഗിരിയേട്ടാ..

ഗിരി : നിനക്ക് പേടിയുണ്ടോ നച്ചൂസെ.. ഈ തെണ്ടിയെ നഷ്ടപ്പെടുമോ എന്ന്..

ഗിരി വിഗ്നെഷിനെ ചൂണ്ടി പറഞ്ഞു..അവന്റെ ചോദ്യം കേട്ട് ഒന്ന് ഞെട്ടിയെങ്കിലും
അവളുടെ കണ്ണുകൾ നിറഞ്ഞു.. ഒന്നും മിണ്ടാനാകാതെ അവൾ കുനിഞ്ഞിരുന്നു… സാരിത്തുമ്പ് ഇടതു വിരലിൽ ചുറ്റി പിടിച്ചു വിതുമ്പൽ അടക്കുന്നത് വിഗ്നേഷ് കണ്ണാടിയിലൂടെ കണ്ടു.. അവൻ വണ്ടി ചവിട്ടി നിർത്തി..പിന്നിലേക്ക് നോക്കി പറഞ്ഞു..

വിഗ്നേഷ് : ഡി കോപ്പേ.. ആര് തടസ്സം പറഞ്ഞാലും നിന്നാലും ഞാൻ നിന്നെ വിട്ടു പോവില്ല.. എന്നെ ഇട്ടേച്ചു പോകാം എന്ന് നീയും കരുതണ്ട… അങ്ങനെ പോയാൽ നിന്റെ കാലു പിടിക്കാനൊന്നും വരില്ല ഈ വിനോ.. ഏത് പാതാളത്തിൽ നീ പോയി ഒളിച്ചാലും അവിടെ വന്നു നിന്നെ തൂക്കിയെടുത്തു കൊണ്ട് വരും ഞാൻ..
കാരണം ഈ ജന്മം വിഗ്നേഷ് വിനായകൻ എന്ന എനിക്ക് ഒരു പെണ്ണെ ഉള്ളൂ നച്ചു എന്ന നക്ഷത്ര ശേഖർ…ഇതിൽ ഇരുന്നു മോങ്ങിയാൽ ഉണ്ടല്ലോ പുല്ലേ ചവിട്ടികൂട്ടി വെളിയിൽ ഇടും ഞാൻ…

നച്ചു അമ്പരന്നു അവനെ നോക്കി… പിന്നെ കണ്ണുകൾ തുടച്ചു പറഞ്ഞു..

നച്ചു : നീ പോടാ പ…

ഗിരി നോക്കുന്ന കണ്ടവൾ ബാക്കി വിളിക്കാതെ നിർത്തി.. അവന് ചിരി വന്നു.. വിഗ്നെഷിനും..

വിഗ്നേഷ് : വിളിക്കെടി വിളിക്ക്… എല്ലാം കൂടി ഞാൻ പലിശ അടക്കം തീർക്കുന്നുണ്ട്…
ഇപ്പൊ നീ കൊഞ്ചം വെയിറ്റ് പണ്ണ് ചെല്ലോം..

അവൻ ചിരിയോടെ വണ്ടി എടുത്തു..ആ കുറുമ്പ് പിടിച്ച സംസാരത്തിൽ കണ്ണീർ തുടച്ചു മാറ്റി പുഞ്ചിരിച്ചു നച്ചു..വണ്ടി മെഹ്റുവിന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി ചെന്നപ്പോൾ കണ്ടു.. നിറയെ ആളും ബഹളവും അവർ കാറു നിർത്തി ഇറങ്ങി ചുറ്റും നോക്കി… പെട്ടെന്ന് ഗിരി അവന്റെ തോളിൽ കൈ വെച്ച് ഒരു ബോർഡ് ചൂണ്ടികാണിച്ചു… വിഗ്നേഷ് അത് വായിച്ചു. നച്ചുവും..

മെഹ്‌റിൻ റഹ്‌മാൻ weds ഫർഹാൻ നിയാസ്….

ഗിരി ഉറക്കെ പറഞ്ഞു..

ഗിരി : അളിയാ ഇതെങ്ങനെ.. ഈ പേര് പോപ്പുലർ ആണല്ലോടാ

“പേര് മാത്രമല്ല ആളും പോപ്പുലറാ മക്കളെ”..

ആ ശബ്ദം കേട്ട ഗിരിയും വിഗ്നേഷും തിരിഞ്ഞു നോക്കാതെ മുഖത്തോട് മുഖം നോക്കി ഒരുമിച്ചു പറഞ്ഞു..

“കോഴി ഫയാസിക്ക”….

“ഫ്ഭാ… കോഴി നിന്റെയൊക്കെ ഉപ്പുപ്പ”..

ഒരു പൊട്ടിചിരിയോടെ ഗിരിയും വിഗ്നേഷും തിരിഞ്ഞു നോക്കി ഒപ്പം നച്ചുവും…

ഫയാസ് അവർക്ക് അടുത്തേക്ക് വന്നു..വിരലിൽ തൂങ്ങി ഒരു ആൺകുട്ടിയും ഉണ്ട്… വിഗ്നേഷ് അവനെ കെട്ടിപിടിച്ചു..

വിഗ്നേഷ് : ഇക്കാ.. ഇതെങ്ങനെ…

ഫാസി : അന്റെ ചങ്കിനോട് പോയി ചോദിക്ക് ഹമുക്കേ… അന്റെ മൊഞ്ചത്തി എവിടെ മോനെ..

വിഗ്നേഷ് കൈനീട്ടി നച്ചൂനെ പിടിച്ചു അരികിലേക്ക് നിർത്തി ഇടുപ്പിലൂടെ ചുറ്റിപിടിച്ചു..

വിഗ്നേഷ് : ഇതാ എന്റെ പെണ്ണ്..

നച്ചു ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് വിഗ്നെഷിനെ നോക്കി… അവന്റെ ആ ചുറ്റിപ്പിടി അവൾ പ്രതീക്ഷിച്ചതല്ല… പെട്ടന്നാണ് ഫാസിക്കാക്ക എന്നൊരു വിളി കേട്ടത്.. അവർ തിരിഞ്ഞു നോക്കി… ഉമ്മുകുൽസു… അവളുടെ കയ്യിലും ഉണ്ട് ഇരട്ടകളിൽ ഒന്ന്..അവൾ അടുത്തേക്ക് വന്നു അവനോട് പറഞ്ഞു..

ഉമ്മു : ഇങ്ങള് ഇവിട എന്തെടുക്കാണ് ഫാസിക്കാക്ക.. ദേ ഈ ചെക്കനെകൂടി പിടിച്ചേ.. എനിക്ക് അവിടെ ജോലി പിടിപ്പതുണ്ടേന്…അല്ല ഇവരൊക്കെ ഏതാ ഇക്കാക്ക…

ഫാസി : ഓഹ് ഇപ്പൊ എങ്കിലും തിരക്കിയല്ലോ എന്റെ ഉമ്മൂ നീ.. ഇതെന്റെ ജൂനിയർ ആയി കോളേജിൽ പഠിച്ചൊരാ..
ഇത് ഗിരിധർ.. ഇത് വിഗ്നേഷ്.. ഇത് ഓന്റെ ബീവി..ഓരുടെ ചങ്കത്തി ആണെടോ മ്മടെ പുതുപ്പെണ്ണു…

ഉമ്മു : എന്നിട്ടാണോ ഇക്കാക്ക ഇങ്ങള് ഓരേ വാതിൽക്കൽ നിർത്തി ബഡായി പറയുന്നത്… ഇങ്ങള് വാ.. അല്ലേലും ഈ ഇക്കാക്കാന് ബുദ്ധി ഇല്ല.. വരിൻ മെഹ്റുനെ കാണാം

അവർ ഉമ്മുവിനു ഒപ്പം പുതുപ്പെണ്ണിന് അടുത്തേക്ക് ചെന്നു… ഫർഹാനും ആയി എന്തോ സംസാരിച്ചു കൊണ്ട്
കല്യാണവേഷത്തിൽ തിരിഞ്ഞു നിൽക്കയാണ് മെഹ്റു.. അവർ വന്നത് അവളറിഞ്ഞില്ല.. ഗിരി അവളുടെ തോളിൽ പിടിച്ചു ഒന്ന് കുലുക്കി.. അവൾ തിരിഞ്ഞു നോക്കി… ആ കണ്ണുകൾ വിടർന്നു… അവൾ ചിരിയോടെ പറഞ്ഞു..

മെഹ്‌റു : ഡാ കീരി…

ഗിരി : പോടി തെണ്ടി.. നാറ്റിക്കാതെ പെണ്ണെ.. അല്ല ഇതെന്താണ് മോളെ ഒരു സൂചന തന്നില്ലല്ലോടി നീ..

മെഹ്റു : ഒരു സസ്പെൻസ് ആവട്ടെ എന്ന് കരുതിയെട.. ഡാ ഇവനെന്താ ഇങ്ങനെ മിഴിച്ചു നിൽക്കുന്നെ.. വിനോ ഡാ..

അവൾ വിഗ്നെഷിനെ ഒന്ന് തട്ടി.. അവൻ ഒന്ന് ചിരിച്ചു.. അവൾ കണ്ണിറുക്കി കാണിച്ചു പറഞ്ഞു…

മെഹ്റു : വാപ്പിടെ ചങ്ങായിടെ റിലേറ്റീവ് ആയിരുന്നു ഫർഹാനിക്ക..നിന്റെ പപ്പ എന്നെക്കുറിച്ചു വാപ്പിയോട് വഴക്കുണ്ടാക്കിയ ദേഷ്യം ആയിരുന്നു എനിക്ക്… അതിനിടയ്‌ക്ക ഈ ആലോചന വന്നേ.. അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ കൈ മുറിച്ചു വാപ്പിയെ കൊണ്ട് ഈ ആലോചന നിർത്തി വെപ്പിച്ചു . പക്ഷെ എന്റെ ഫോട്ടോ ഫർഹാനിക്ക ഫാസിക്കയെ കാണിച്ചു.. പിന്നെ പറയണോ എല്ലാം കൂടി ടീം ആയി കുറ്റീം പിഴുതു ഇങ്ങോട് പോന്നു…

നിങ്ങൾ പോയ ശേഷം ആയിരുന്നു എല്ലാം.. കാത്തു ഇത്തായും അലീനത്തായും ഉമ്മുതാത്തയും കൂടി അങ്ങ് തുടങ്ങി ഉപദേശം …ആലോചിച്ചു നോക്കി..എല്ലാരും പറയുന്നത് ശരി അല്ലെ എന്നൊരു തോന്നൽ.. നിന്റെ പപ്പ പറയും പോലെ സ്വന്തം മക്കൾക്ക് എന്താ നല്ലത് എന്ന് അവരുടെ മാതാപിതാക്കൾക്ക് അറിയാതെ വരില്ലല്ലോ.. എന്റെ വാപ്പിക്കും ഇല്ലേ ഒരു മനസ്സ്.. ഞാൻ എന്തെ വാശിക്കും ദേഷ്യത്തിനും അടിമപ്പപ്പെട്ടു ആ മനസ്സ് കാണാതെ പോയി..അതാ സമ്മതിച്ചേ.. നിന്റെ പപ്പയ്ക്ക് മുന്നിൽ തോറ്റുപോയാലും സാരമില്ല നമ്മുടെ ഫ്രണ്ട്ഷിപ്പിൽ നമ്മള് ജയിച്ചല്ലോ അത് മതി മെഹ്‌റിന്‌..

അവസാനം പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. വിഗ്നേഷ് അവളുടെ കൈ പിടിച്ചു.. ആ നിറഞ്ഞ കണ്ണുകൾ തുടച്ചുമാറ്റി..

വിഗ്നേഷ് : സോറി ഡി.. ഞാനും നിന്നെ വിഷമിപ്പിച്ചു ല്ലേ..

മെഹ്റു : ഇല്ലെടാ നീ എന്നെയല്ല..നമ്മൾ എല്ലാരും കൂടി ഇവളെ അല്ലെ വേദനിപ്പിച്ചത്.. കരയിച്ചത്…

അവൾ നച്ചുവിന്റെ കൈ പിടിച്ചു…

മെഹ്റു : സോറി നച്ചു.. ഐആം റിയലി സോറി.. ഞാനൊരുപാട് വേദനിപ്പിച്ചു എന്നറിയാം.. വാക്കുകൊണ്ട് കുത്തിനോവിച്ചു എന്നും അറിയാം. സോറി ഡാ..

നച്ചു അവളെ കെട്ടിപിടിച്ചു..അവളുടെ കണ്ണീർ ചുമലിൽ വീഴുന്നത് മെഹ്റു അറിഞ്ഞു… അവൾ നച്ചുവിനെ നേരെ നിർത്തി ആ കണ്ണുകൾ തുടച്ചു പറഞ്ഞു…

മെഹ്റു : ഈ പോക്കിരി നിന്റെയാ നച്ചു.. നിറഞ്ഞ മനസോടെ അവന്റെ ചങ്കായി തന്നെ പറയുന്നതാ മെഹ്റു.. തന്നേക്കുവാ ഞങ്ങടെ ചങ്കിനെ നിനക്ക് തിരികെ…

പെട്ടെന്നാണ് “ഡാ വിക്കി” എന്നൊരു വിളി.. വിഗ്നേഷും നച്ചുവും അടക്കം എല്ലാരും തിരിഞ്ഞു നോക്കി.. ഒരു ബ്ലൂ ഷർട്ടിൽ മുണ്ടും മടക്കിയുടുത്തു ആ കട്ടത്താടിയിൽ തടവിക്കൊണ്ട് നിൽക്കുന്നു ജോയൽ എബ്രഹാം…”ജോയിച്ചായാ” എന്നും പറഞ്ഞു വിഗ്നേഷും ഗിരിയും ചാടിയിറങ്ങി.. ഓടിവന്നവനെ രണ്ടും പൂണ്ടടക്കം കെട്ടിപിടിക്കുമ്പോൾ ജോയൽ ചിരിക്കുകയായിരുന്നു…

ജോയൽ : എന്റെ കർത്താവെ ഇങ്ങനെ പിടിച്ചാൽ എന്റെ കെട്ടിയോൾക്കും കുട്ടിക്കും നാഥൻ ഇല്ലാതെയാകുമെടാ..

വിഗ്നേഷ് : എന്റച്ചായോ നിങ്ങള് ഇപ്പോഴും മുടിഞ്ഞ ഗ്ലാമർ ആണല്ലോ..

ജോയൽ : ഹഹഹാ അതെനിക്ക് ഇഷ്ടപ്പെട്ടു.. എനിക്കിട്ട് തന്നെ വെക്കണോ മോനെ വിക്കി..നിന്റെ പെണ്ണെന്തിയെ… മാരിയേജ് ഫോട്ടോ മെഹ്റു കാണിച്ചപ്പോ തൊട്ട് എല്ലാർക്കും എന്തോ സസ്പെൻസ് ഉണ്ടെന്നും പറഞ്ഞെന്റെ കെട്ടിയോള് പിശ്ശാശ് നടക്കുന്നുണ്ടായിരുന്നു… എവിടെ പോയോ ആവോ

വിഗ്നേഷ് : ദേ മെഹ്‌റിന്റെ അടുത്ത് സംസാരിച്ചു നിൽപ്പുണ്ട്… അല്ല മഹിയേട്ടൻ, ജിഷിനേട്ടൻ അലീനച്ചേച്ചി ഗൗരിക്കുട്ടി…
നിങ്ങടെയൊക്കെ കുട്ടീസ് എവിടെയാ എന്റെ അച്ചായാ..

ജോയൽ : ദേ നോക്ക് എല്ലാം കൂടി വട്ടമിട്ട് ഇരിക്കുന്നത്.. ഞാൻ നിന്നെയൊക്കെ പൊക്കാൻ വന്നതല്ലേ..ഗൗരി പ്രേഗ്നെന്റ.. കുറച്ചു കാത്തിരിക്കേണ്ടി വന്നു ഞങ്ങൾക്ക് എല്ലാർക്കും.. അവരുടെ കാര്യത്തിൽ എപ്പോഴും പരീക്ഷണം കൂടുതൽ ആണല്ലോ ദൈവത്തിന്.. അതാവും കുഞ്ഞിനും മൂന്ന് വർഷം കാത്തിരിക്കേണ്ടി വന്നത്.. ഇപ്പൊ ഏഴുമാസമായി.. അതോണ്ട് പെങ്ങള് കൊച്ചിനെ അടക്കി ഇരുത്തിയേക്കുവാ.. ഒപ്പം കൂട്ടിന് ഞങ്ങളും.. പിന്നെ എന്റെ ഒന്നും ജിഷിന്റെ ഒന്നും ഫാസിടെ രണ്ടും ലോണ്ടെ കിടന്നു മറിയുന്നു.. മൂത്തത് ആണേലും എല്ലാവനും ജിഷിന്റെ മോളുടെ പിന്നാലെയാ

ഗിരി : അപ്പന്മാരുടെ മക്കള് തന്നെ.. ഒരു ഡൗട്ടും വേണ്ട..

ജോയൽ : ഡാ ഡാ കെളത്തല്ലേ. അല്ല നീ പെണ്ണൊന്നും കെട്ടുന്നില്ലേ

ഗിരി : അയ്യോ എനിക്ക് ഇടിയും കടിയും തൊഴിയുമൊന്നും വാങ്ങാൻ വയ്യേ.. പഴയ പുലികൾ ഒക്കെ എലിയെ പോലെ നടക്കുന്ന കണ്ടപ്പോഴേ ആ മോഹം പോയി..

ജോയൽ : അടിപൊളി അവിടേം താങ്ങ് നമുക്ക്.. മ്മ്മ് വാ അവരുടെ അടുത്തേക്ക് പോകാം..

തിരിഞ്ഞതും മുന്നിൽ കാതറിൻ.. അവളുടെ ചിരി കണ്ട ജോയൽ പറഞ്ഞു .

ജോയൽ : നീയെന്നാടി സസ്പെൻസ് എന്ന് പറഞ്ഞത്.. ദേ അവര് വന്നു ..

കാത്തി : പറയാം ജോയിച്ച.. ആദ്യം ഇവന്റെ കെട്ടിയോള് കൊച്ചിനെ പരിചയപ്പെടട്ടെ.. ഡാ ചെക്കാ വിക്കി സുഖമാണോ..ഡാ കീരികുഞ്ഞെ..

ഗിരി, : പൊന്നു കാത്തി ചേച്ചി നാറ്റിക്കരുത് പ്ലീസ്.. ഈ കീരി വിളി ഞാൻ മറന്നു തുടങ്ങിയതാണ്..

വിഗ്നേഷ് : സുഖം.. അല്ല നിങ്ങളൊക്കെ ഗ്ലാമർ കൂടുന്ന അസുഖം ഉണ്ടോ.. മൂന്നാലു വർഷം ആയല്ലോ എന്നിട്ടും ഇപ്പോഴും കെട്ടിയോനും കെട്ടിയോളും കിടുവാണല്ലോ

കാത്തി : ഓഹോ..സുഖിപ്പിക്കല്ലേ.. മ്മ്മ് മക്കള് ചെല്ല്.. നിന്റെ പെണ്ണിനെ കൂട്ടി വരാം ഞാൻ..

അവൾ നച്ചൂന് അടുത്തേക്ക് നടന്നു …
ജോയലിനൊപ്പം മറ്റുള്ളവരുടെ അടുത്തേക്ക് ചെന്നു അവന്മാർ.. ജിഷ്ണു കസേര നീക്കിയിട്ട് പറഞ്ഞു..

ജിഷ്‌ണു : ഡാ കുറുമ്പൻസ് വന്നിരിക്കെടാ..

ഗിരി : ജിഷിനെട്ടോ സുഖമാണോ..

ജിഷ്ണു : പിന്നെ പരമസുഖം മോനെ.. ഇരിക്കെടാ..

വിഗ്നേഷ് : ഹായ് മിസ്റ്റർ എഴുത്തുകാരൻ…

മഹാദേവൻ : ഡാ.. ഡാ… വേണ്ട.. വേണ്ട

ഗിരി : അലീനാമ്മോ.. സുഖമാണോ ഗൗരിക്കുട്ടി കുഞ്ഞാവ എന്ത് പറയുന്നു.. സുഖമാണോ ഡി

അലീന : ഇവനൊന്നും ഒരു മാറ്റവുമില്ലല്ലോ… ആ പഴയ പോക്കിരി പിള്ളേര് തന്നെ..

ഗൗരി : സുഖം അല്ല വിക്കി നിന്റെ വൈഫ് എവിടെ..

വിഗ്നേഷ് എന്തോ പറയാൻ തുടങ്ങിയതും കാതറീന്റെ ഒച്ച കേട്ടു..

കാത്തി : ദേ ഇതാണ് നമ്മുടെ അനിയൻ ചെറുക്കന്റെ പെണ്ണ് നക്ഷത്ര… വാടോ… വന്നിരിക്ക്…

എല്ലാരും അവരെ നോക്കി.. അവൾ നച്ചുവിനെ ഒരു കസേരയിൽ ഇരുത്തി അവർക്ക് അരികിലേക്ക് വന്നിരുന്നു പറഞ്ഞു

കാത്തി : ഞാനൊരു കഥ പറയാൻ പോകുവാ.. ഇടയ്‌ക്കൊരാളും സംസാരിക്കരുത്.. എന്റെ കെട്ടിയോനോടാ.. ഇടയ്ക്ക് കയറിയാൽ കടി ഉറപ്പാ..

ജോയൽ : ഓഓഹ്‌ ഇല്ലെടി വടയക്ഷി… പറഞ്ഞു തൊലയ്ക്ക്…

അവരെല്ലാം ചിരിച്ചു കൊണ്ട് കാതറീനെ നോക്കി.. അവൾ എന്താണ് പറയുന്നത് എന്നറിയാൻ……

തുടരും…. .

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മാംഗ്യല്യം തന്തുനാനേന – 26”

Leave a Reply

Don`t copy text!