Skip to content

എയ്ഞ്ചൽ – പാർട്ട് – 02

  • by
angel story

രചന – ഫർഷാദ് ഷ വയനാട്

📚എയ്ഞ്ചൽ 📚

📝Part – 02📝

💘💘💘💘💘💘💘💘💘💘

May coming sir ,,
പടച്ചോനെ ഇത്ര പെട്ടന്ന് ഇയാളെ ചെവി ഫ്യൂസായോ ? (നിച്ചു)

സാറേ ദേയ് വിളിക്ക്ന്ന് ചെമ്പരത്തിപ്പൂവ് ,, (നാജി)

ചെമ്പരത്തിപ്പൂവ് നിന്റെ മറ്റവൻ . നിനക്ക് ഞാൻ വെച്ചിട്ടിണ്ടടി മഞ്ഞത്തവളെ.(നിച്ചു)

എഴുതി കൊണ്ടിരിക്കുന്ന ബുക്ക് മേശപ്പുറത്ത് വെച്ചതിന് ശേഷം അവരെ രണ്ട് പേരെയും ഒന്ന് അടിമുടി നോക്കിയിട്ട്
പ്രിൻസിപൾ …

എവിടെയായിരുന്നടാ ഇത്ര നേരം. എത്ര നേരായി വിളിച്ചിട്ട്. നിങ്ങളെ സൗകര്യത്തിന് വരാൻ ഇതെന്താ ഉത്സവപ്പറമ്പോ.

സൂപ്പർമാൻ അങ്ങേരുടെ മീശയും പിരിച്ച് ഉണ്ടക്കണ്ണും ഉരുട്ടിയുള്ള ചോദ്യത്തിൽ ദേ നമ്മള് ഫ്ലാറ്റ് .

പടച്ചോനെ മ്മള് പെട്ട് . ഞാൻ അപ്പോഴേ ങ്ങളോട് പറഞ്ഞതാ. മ്മള് വന്നാ ശരിയാകൂലാന്ന് .

ടാ ഷാനു,,,എനിപ്പോ എന്താ ചെയ്യാ എന്ന് പറഞ്ഞ് ഷാനുവിനെ നിച്ചു നോക്കിയതും

…. ആഹാ ബെസ്റ്റ്. നിന്ന് കിണിക്കിന്നോ ഇത്രേം നേരം മോങ്ങി കൊണ്ടിരുന്ന മുതല് . എങ്ങനെ കിണിക്കാതിരിക്കാ മുന്നിൽ ചെക്കന്റെ ഐശ്വര്യ റായി അല്ലെ നിക്കിന്നത് .

ടാ ഏത് സ്വപ്നലോകത്താട പട്ടീ മനുഷ്യനെ കൊലക്ക് കൊടുത്തിട്ട്

എന്നും പറഞ്ഞ് നിച്ചുവിന്റെ ഒരൊറ്റ ചവിട്ടിൽ സ്വപ്ന ലോകത്തായിരുന്ന ഷാനു പെട്ടെന്ന് ഞെട്ടിയുണർന്ന് നിച്ചുവിനെ നോക്കി ഒന്ന് കിണിച്ചു കൊണ്ട് ..

അപ്പോ എങ്ങനെ തുടങ്ങല്ലേ ( ഷാനു )

എനിപ്പോ എന്ത് തുടങ്ങാൻ . ദേയ് അ ചോദ്യത്തിന് ആദ്യം മറുപടി കൊടുക്ക് നിന്റെ സൂപ്പർ മാന് . ( നിച്ചു)

സൂപ്പർമാൻ എന്ന് ഷാനു സ്വയം ഒന്ന് മന്ത്രിച്ചു .അതെ അ പേരിൽ നിന്നും തന്നെ ആയിക്കോട്ടെ തുടക്കം.

ഷാനു നാജിയെ നോക്കി ഒരു 8ന്റെ ഇളി പാസ്സാക്കി . എവടെ ,, നാജി കണ്ട ഭാവം നടിക്കുന്നു പോലുമില്ല . ആകെ ഒരു മാതിരി ഇന്ത്യൻ പാക്കിസ്ഥാൻ ബോർഡർ പോലെ
ഇപ്പോ ശരിയാക്കി തരാടാ എന്നും വിചാരിച്ച് മുഖവും വീർപ്പിച്ച് നിൽക്കാ .പെണ്ണ്

നിങ്ങൾക്ക് ചോദിച്ചത് മനസ്സിലായില്ലെന്നുണ്ടോ ? കൊറേ നേരായല്ലോ രണ്ടും ഇവിടെ കിടന്നുരുളുന്ന് .(സർ)

അത് പിന്നെ സാറേ ,,, നാജി വന്നിട്ട് സൂപ്പർമാൻ വിളിക്കുന്നുണ്ട്ന്ന് പറഞ്ഞു. സൂപ്പർമാനെ കാണാങ്ങിട്ട് അതാരാണ്ന്ന് അറിയാൻ നാജിയെ അനേഷിച്ച് നടക്കായിരുന്നു. സാറ് വിളിച്ച കാര്യം നാജി പറഞ്ഞില്ലാലോ . സാർ വിളിച്ചായ്രുന്നോ മ്മളെ ..

അതും പറഞ്ഞ് ഷാനു ഒരു ചമ്മിയ ചിരി അങ്ങ് ചിരിച്ച് കൊടുത്തു നാജിയെ നോക്കിയിട്ട് .

പടച്ചോനെ പെട്ട് . ടാ തെണ്ടീ (നാജി)

പെണ്ണ് കിടന്ന് വിറച്ച് നൃത്തം വെച്ചപ്പോ ആണ് മ്മക്ക് പകുതി ആശ്വാസം ആയത്.

പൊളിച്ച് ഷാനൂ പണി. ഹ ഹ ഹ ന്നാലും ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ലാട്ടോ മ്മളോടാ ഓളെ കളി .. ( നിച്ചു)

സൂപ്പർമാന് പിന്നെ സൂപ്പർമാൻ എന്ന് വിളിക്കുന്ന കാര്യത്തിൽ ഇത്തിരി മുഹബ്ബത്ത് ഉള്ളതോണ്ട് പെണ്ണ് ദേ കിടക്കുന്നൂ ഒറ്റക്കാലിൽ . അല്ല പിന്നെ . എനിപ്പോ വൈകുന്നേരം വരെ ഓളെ കാര്യത്തിൽ തീരുമാനമായി .

അല്ല ഇങ്ങള് മ്മള് വന്ന കാര്യം മറന്ന് പോയോ . മ്മക്കും വരിണ്ട് ട്ടോ 8ന്റെ അല്ലാ 16 ന്റെ പണി . എന്താന്നല്ലേ .

ദേയ് അ സൂപ്പർ മാന്റെ കൈയ്യിലിരിക്കുന്ന പേപ്പർ കണ്ടോ ഇങ്ങള് . അത് മ്മളെ ഷാനു കുറച്ച് മുമ്പ് ക്ലാസ്സിൽ നിന്നും പറത്തിയ വിമാനമാണ് . പച്ച മലയാളത്തിൽ പറഞ്ഞാൽ പ്രേമലേഖനം.

അപ്പ ഇങ്ങള് വിചാരിക്കും ഷാനു പറത്തിയ വിമാനം മ്മക്കെങ്ങനെ പണി കിട്ടുംന്ന്. ദേയ് കണ്ടോളീൻ . അ വിമാനം മ്മളെ നെഞ്ചത്തേ വരൂ. അതങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുദമുള്ളൂ .

കുറച്ച് മുമ്പ് കണ്ടില്ലേ ങ്ങള് . മോങ്ങി കൊണ്ടിരുന്നവൻ ചിരിച്ച് കൊണ്ട് നാജിക്ക് കൊടുത്ത പണി . അത് പോലെ അവസാനം അശാൻ സ്കൂട്ടാകും . അത് ഓൻെറ ചങ്കായ മ്മളെ തലേ തന്നെ വന്ന് പെടുകയും ചെയ്യും .

മ്മക്കിതെങ്ങനെ ഇത്ര കറക്ട് ആയിട്ട് മനസ്സിലായി എന്നല്ലേ .

ഹ ഇതിപ്പോ ഇന്നും ഇന്നലെയും തുടങ്ങിയതല്ലാന്നേയ് .

കൂടുതൽ അപ്പോ ഞാൻ പറയണ്ടല്ലോ . ഇങ്ങള് മ്മളെ വലിച്ച് കൊണ്ടരണ്ടാ പറഞ്ഞത് ദേയ് ഇത്താണ്. പുലിമടയിൽ കൊണ്ട് എറിഞ്ഞ് കൊടുത്ത് അവസാനം ആശാൻ സ്കൂട്ടാക്കും . ,

അതിന് മാത്രം എന്താ ഉണ്ടായത് എന്നല്ലേ .ദാ നിങ്ങള് തന്നെ കണ്ടോളീൻ .

പിന്നെ ഒരു കാര്യം . പല്ലി ചിലക്ക്ന്ന പോലെ ഇത്രേം നേരം ങ്ങളോട് ചിലക്ക്ന്നത് കേട്ട് കൊണ്ടിരുന്നപ്പോ ങ്ങക്ക് തോന്നിയില്ലേ മ്മളാണ് ഈ കഥയിലെ നായകനെന്ന് .

ന്നാ ഇങ്ങക്ക് തെറ്റി . ദേയ് ഇവനാണ് ഈ കഥയിലെ നായകൻ . ന്റെ ചങ്കായ ചങ്കായി. ഒരു കഥയിൽ നായകൻ ഉണ്ടാകുമ്പോ നായികയും വേണല്ലോ. വേണ്ടേ.

ഇങ്ങള് അ ഒറ്റക്കാലിൽ നിന്ന് ഷാനൂ നേം നോക്കി പല്ലിളിക്കുന്നത് കണ്ടോ. ഹ മ്മളെ നാജിയെന്നെ .

അവളാന്ന് വിചാരിച്ച ഇങ്ങക്ക് തെറ്റിയിട്ടോ .അത് ഒറ്റക്കാലിൽ നിർത്തിച്ചതിന്റെ ദേശ്യം തീർക്കാ ഓനോട് പെണ്ണ് .

പക്ഷെങ്കിൽ ഓളെ നിർത്തം കാണുമ്പോ മ്മക്ക് ലേശം സങ്കടം ഉണ്ട്ട്ടോ .ഓളോട് ചെറിയൊരു മുഹബ്ബത്ത് നമ്മക്കില്ലാന്നില്ല’ ഈ നിച്ചൂന്റെ മാത്രം നാജിയാ ആവാൻ ഒരുപാട് സ്വപ്നം കണ്ടതാ .

അവസാനം അതെങ്ങനെ സെറ്റായിന്ന് ങ്ങക്ക് വഴിയേ മനസ്സിലാകും. അല്ല ഒരു തരത്തിൽ പറഞ്ഞാൽ ഇങ്ങള് തന്നെ അതിന് കാരണം .

എന്നെപ്പോലെ മ്മളെ നാജിടെ നിൽപ്പ് കണ്ട് അവളെ നോക്കി സങ്കടപ്പെട്ടിരിക്കുന്ന അ കവിളൊക്കെ ചുവന്ന് തടിച്ച ഹിജാബണിഞ്ഞ സുന്ദരിയെ കണ്ടോ ങ്ങള് .

അവളെ തൊട്ടടുത്ത് . ഹ അതന്നെ ,, അതാണ് മ്മളെ ഈ കഥയിലെ നായിക . ഷഹന ഷാഹിൽ . ഷാനൂന്റെ മാത്രം ഷാന

, പക്ഷെങ്കിൽ ഒരു പ്രശ്നം ഉണ്ട്ട്ടാ . ഷാനൂന്റെ സ്വന്തം ഷാനയും മ്മളെ മൊഞ്ചത്തിയുമൊക്കെ ഞങ്ങളെ രണ്ടാളേം ലൈഫ് പാർട്ണർ ആകോ എന്നൊക്കെ ഇങ്ങള് കണ്ട് തന്നെ അറിയണം .

അതിന്റെ കാരണം എന്താന്നല്ലേ . ദേയ് അത് മ്മളെ സൂപ്പർമാൻ പറയും ഇങ്ങളോട് .

മുട്ടേന്ന് വിരിയുന്നതിന് മുമ്പ് തുടങ്ങിയോടാ നിന്റെയൊക്കെ ഒരു പ്രേമവും ലേഖനവും ( സർ )…..

ദേയ് അത്താണ് .( നിച്ചു )

സാറ് പറഞ്ഞ പോലെ മുട്ടേന്ന് വിരിയുന്നേ ഉള്ളൂ . കാരണം ഞങ്ങളിപോ പഠിക്കുന്നത് പത്താം ക്ലാസ്സിലാണേയ് .

നിന്നെയൊക്കെ ഞാൻ .
അ . സാറെ വിട് സാറെ. അള്ളോ ന്റെ ഉമ്മച്ചിയേ വേദനിക്കുന്നു. സാറെ വിട് സാറേ . ഇനി എഴുതൂല സാറേ .

എന്തോ അ ഒരു നിമിഷം കണ്ണിലൂടെയാണോ ചെവിയിലൂടെയാണോ മൂക്കിലൂടെയാണോ പൊന്നീച്ച പാറിയത് ന്ന് പോലും അറിയാതെ ആയിപ്പോയി. ന്റ അള്ളോഹ് .

ടാ പൊട്ടാ നീ എന്തേത്താ ഈ നോക്കി കിണിക്കിണേ… നിനക്ക് കിട്ടിയതൊന്നും പോരെ . ടാ നിന്നോടാ . ദേയ് ലെവള് കിണിക്ക്ണ കണ്ടിട്ട് നീ കിടന്ന് കിണിക്കെണ്ട . നിന്നോട് ഉള്ള ഇഷ്ടമൊന്നുമല്ല അ ചിരിക്ക് പിന്നിൽ .കണ്ടാലറിയ ,, ദേയ് അ സൂപ്പർമാന്റെ കൈ പതിഞ്ഞ നിന്റെ മുഖം കണ്ടിട്ടാ . നിനക്ക് അങ്ങനെ തന്നെ വേണമടാ കാലമാടാ . ന്നാലും മ്മളും പെട്ടല്ലോ ന്റെ റബ്ബേ .

ഞാനപ്പയേ ഇങ്ങളോട് പറഞ്ഞ് മ്മള് ബരിന്നില്ല. ബരിന്നില്ലാന്ന് . അല്ലാ ഞാനിപ്പോ ഇതാരോട് പറയാൻ ,, ആര് കേൾക്കാൻ . (നിച്ചു)

മോനെ നിച്ചൂട്ടാ (ഷാനു)

എന്താടാ തെണ്ടീ (നിച്ചു)

എന്നും വിളിച്ച് ഷാനൂനെ ഉണ്ടക്കണ്ണുരുട്ടി നോക്കിയതും അത് കണ്ട ഷാനുന് ചിരിയാണ് വന്നത് .

ന്റമ്മോ… നിന്റെ നാജിയെ ഒറ്റക്കാലിൽ ഞാൻ അല്ല നിർത്തിയത് . ദേയ് നിന്റെ ഈ നാജീടെ സൂപ്പർമാനാ… നിനക്ക് അത്രക്ക് സങ്കടം ഉണ്ടങ്കിൽ അവളെട്ത്ത് പോയി ആശ്വസിപ്പിച്ചോ . ചെല്ലടാ .അതിന് നീ എന്നെ ഇങ്ങനെ കണ്ണുരുട്ടി നോക്കിയിട്ട് കാര്യമൊന്നുമില്ല . (ഷാനു )

പോടാ മത്തങ്ങത്തലയാ …അവളെ ആശ്വസിപ്പിക്കാൻ നിന്റെ പെർമിഷൻ ഒന്നും ൻക് ആവശ്യല്ല. എനിക്കറിയാ അവളെ കാര്യം നോക്കാൻ .. (നിച്ചുവാണ്)

ഓഹോ . ന്നാ പോടോ ആശ്വസിപ്പിക്കാൻ. ന്തേയ്, പോകണില്ലേ . ന്നാ പിന്നെ ഞാൻ തന്നെ നിന്നെ അങ്ങട് പറഞ്ഞയക്കാ .. മോന് അവളെയൊക്കെ ആശ്വസിപ്പിച്ചിട്ട് സാവകാശം വന്നാൽ മതി .

എന്ന് പറഞ്ഞ് നിച്ചുവിന് ഒരു വളിഞ്ഞ ചിരി അങ്ങ് പാസ്സാക്കി കൊടുത്തു കൊണ്ട് സാറിന് നേരെ തിരിഞ്ഞ ഷാനു…

സർ ,, ഞാൻ അല്ല. അ കത്തെഴുതിയത് . എനിക്കതങ്ങെനെ എഴുതാന്ന് ഒന്നും അറിയില്ല. ദേയ് ഇവനാ ഇതെഴുതിയത് . അ നിൽക്കണ നാജിയക്ക് കൊടുക്കാൻ .

ഞാനോ എപ്പോ . ടാ തെണ്ടീ .. സാറേ ഞാനല്ല ഇവനാ . ദേയ് അ കിണിക്കിണ മരഭൂതത്തിന് കൊടുക്കാൻ . (നിച്ചു).

മരഭൂതം നിന്റെ മറ്റവൾ (ഷാന)

silense .. കേറി നിക്കടാ ഇവിടെ . (സർ)

എടാ തെണ്ടീ ഷാനൂ സമാധാനമായില്ലടാ നിനക്ക് . എന്നെ കൊലക്ക് കൊടുത്തപ്പോൾ . ചിരിക്കുന്നടോ ചെകുത്താനെ .

ഹ ഇങ്ങൾക്കും സമാധാനമായില്ലേ . ഇപ്പോ മനസ്സിലായില്ലേ ങ്ങക്ക് . അവസാനം ഓൻ തടിയൂരുംന്ന്. എനിപ്പോ എന്താ സംഭവിക്കാൻ പോകുന്നതെന്നല്ലേ

. ജനലിന്റെ കമ്പിയുടെ ഇടയിലൂടെ കാല് പുറത്തേക്ക് ഇട്ടിട്ട് തലകീഴേ നിൽക്കണം . പറന്ന് വരുന്ന കണക്കേ കയ്യും നിവർത്തി വെക്കണം. കാണുന്നവർക്ക് സൂപ്പർ മാൻ തലകീഴേ പറന്ന് വരുന്ന പോലെ തോന്നിക്കും . ഞമ്മളിതെത്ര കണ്ടതാ .

ഇപ്പോ ഇങ്ങക്ക് മനസ്സിലായില്ലേ മ്മളെ സൂപ്പർമാൻ എങ്ങനെ സൂപ്പർമാൻ ആയി എന്ന് .

ആ ഇങ്ങളോട് കഥ പറയുന്ന എന്നെ വേണം പറയാൻ .

ഞാൻ എനി ഇങ്ങളോടും മിണ്ടൂല .
നാളെ മുതൽ  കഥ പറയാൻ വേറെ ആളെ നോക്കിക്കോള്ളി . അല്ല പിന്നെ .

 

തുടരും ….

Click Here to read full parts of the novel

3.3/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!