Skip to content

എയ്ഞ്ചൽ – പാർട്ട് – 03

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ രചന – ഫർഷാദ് ഷ വയനാട്

📚എയ്ഞ്ചൽ 📚

📝Part -03📝

💘💘💘💘💘💘💘💘💘💘

(ഷാനൂ)

നിച്ചൂ ഇങ്ങളോട് പിണങ്ങിയല്ലേ . സാരല്ല . അവന്റെ ദേശ്യം തീരുമ്പോ അവൻ വന്നോളും .

ഇടക്ക് അവന് ഇതു പോലെ ഒരു പണി കൊടുത്തില്ലാ എങ്കിൽ എനിക്ക് ഉറക്ക് വരില്ലാന്നേയ് ..

എനിയിപ്പോ തൽക്കാലം ഞാൻ തന്നെ പറയാ ഇങ്ങളോട് .

അല്ലേലും ന്റെ കഥ ഞാൻ പറയുന്നതല്ലെ നല്ലത് .

എന്നെ കുറിച്ച് പറയുമ്പോ നമുക്ക് ന്റെ വീട്ടിൽ നിന്നും തന്നെ തുടങ്ങാലെ .

ഞാൻ ആണ് ഷാനിദ് ഇബ്നു ഷാൻ. ഇങ്ങളെ ഷാനു.

മ്മളിപ്പോ പത്തിലാണ് പഠിക്കുന്നത് ട്ടോ.

കൂട്ട് കുടുംബത്തിലാണ് മ്മള് ജനിച്ചത് . അത് കൊണ്ട് തന്നെ ഒരുപാട് കഥകളും , കുസൃതികളും , ഒരുപാട് പേരുടെ സ്നേഹവും വാത്സ്യവും അനിയന്മാരും അനുജത്തിമാരും താത്തമാരും കാക്കമാരുമൊക്കെയായിട്ട് അടിപൊളിയായിരുന്നു നമ്മുടെ കുട്ടിക്കാലം .

ഈ കുടുംബത്തിലെ ഷാനിബ എന്ന ന്റെ ഉമ്മച്ചിയുടെയും സഹീർ ഷാൻ എന്ന ന്റെ ഉപ്പച്ചിയുടേയും തലതെറിച്ച ഒരു സന്ധതി എന്ന് വേണേ കൂട്ടിക്കോളൂ .

അതില് ഇങ്ങള് അസൂയപ്പെട്ടിട്ടും കാര്യല്ലാട്ടോ . ഇത്രേം പേരുടെ സ്നേഹം കിട്ടിയാൽ മ്മളെങ്ങനെ തലതെറിക്കാതിരിക്കും.

പോരാത്തതിന് കേണൽ സഹീർ ഷാന്റെ മകൻ എന്ന സ്ഥാനപ്പേരും .

മ്മക്ക് ഒരു ഷാനിഷ ഷാനി എന്ന ഒരു അനിയത്തിക്കുട്ടിയും ഉണ്ട്ട്ടോ.

അവളിപ്പോ ആറിലാണ് പടിക്കുന്നേ.

മ്മളെപ്പോലെയൊന്നും അല്ലാട്ടോ നല്ല ചുന്തരിയാ ന്റെ ഷാനി . അതിന്റൊരു അസൂയ നമ്മക്കില്ലാന്നില്ലാന്നില്ല .

ഞങ്ങൾടെ എന്ത് ആഗ്രഹവും സാധിപ്പിച്ചുതരുന്ന നല്ല സ്നേഹമുള്ള മ്മളെ ഉപ്പച്ചി മ്മക്കൊരഹങ്കാരവും എന്തും തുറന്ന് പറയാനും ഞങ്ങൾടെ എല്ലാ തല്ലിപ്പൊളിക്കും കൂട്ട് നിൽക്കുന്ന മ്മളെ പുന്നാര ഉമ്മച്ചി മ്മക്കൊരു ദൈര്യവും ആണ്.

മ്മള് ഏഴാം ക്ലാസ്സ് വരെ പഠിച്ചത് വേറെ സ്കൂളിലായിരുന്നു .

പിന്നെ ഞങ്ങള്  അവിടെ നിന്നും പുതിയ വീടെടുത്ത് അവിടേക്ക് മാറി.

ന്റെ ഉമ്മച്ചിയുടെയും ഷാനിയുടെയും എന്റേയും മാത്രമായുള്ള തട്ടകം .

ഉപ്പച്ചി ഞങ്ങൾക്ക് ഇടക്കു ലീവിന് വരുന്ന വിരുന്നുകാരൻ മാത്രമായിരുന്നു.

അത്രയും കാലം എല്ലാവരും കൂടെയുള്ള ജീവിതം ആയത് കൊണ്ട് ഉപ്പച്ചിയെ മിസ്സ് ചെയ്തിട്ടില്ലായിരുന്നു .

പിന്നെ തറവാട്ടിലെ ആപ്പമാരുടെ കല്യാണം ഒക്കെ കഴിഞ്ഞാൽ മൂത്ത ആൺകുട്ടികൾ വേറെ വീട് എടുത്ത് പോകേണ്ടത് കൊണ്ട് ഒരു മാറ്റം നിർബന്ധമായിരുന്നു.

ന്റെ ഉപ്പച്ചിയായിരുന്നു അ വീട്ടിലെ മൂത്ത ആൺത്തരി .

പിന്നീട് അങ്ങട് തികച്ചും ഏകാന്തമായ ഒരു പുതിയ ജീവിതം ആയിരുന്നു ഞങ്ങൾക്ക് .

ഉപ്പച്ചി എന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ .

ഇതൊന്നും ഞങ്ങൾ ഉപ്പച്ചിയെ അറിയിക്കാറില്ലാട്ടോ . കാരണം ഞങ്ങളെ അത്രയും സ്നേഹിക്കുന്ന ഉപ്പച്ചിയെ ഞങ്ങൾ ഞങ്ങളുടെ വിഷമം അറിയിക്കാൻ ശ്രമിക്കാറില്ല.

പക്ഷെ ന്റെ ഉമ്മച്ചി ഇടക്കിടക്ക് പറയുന്നത് കേൾക്കാറുണ്ട് .

ഈ നല്ല പ്രായത്തിൽ മക്കളെയും എന്നെയും വിട്ട് ഇങ്ങള് ഒറ്റക്ക് വേറെ നാട്ടിൽ നിന്ന് കൊറേ പൈസ സമ്പാദിച്ചിട്ടെന്താ കാര്യം എന്ന്

. അങ്ങനെ ഏകാന്തമായ എന്റെ ജീവിതത്തിലേക്കാണ് എന്റെ നിച്ചു വന്നെത്തുന്നത് .

എന്റെ വീടിന്റെ അടുത്ത് തന്നെയായിരുന്നു അവനും .

നിങ്ങള് കണ്ടപോലെയൊന്നും അല്ലാട്ടോ അവൻ . പാവമാ . ഒരു വായാടിയെന്നേ ഉള്ളൂ .

എന്റെ വീട്ടിലെ ഒരംഗം പോലെ തന്നെയാണ് എനിക്ക് അവനും .

ഉമ്മയും ഉപ്പയും നഷ്ടപ്പെട്ട അവന് ഒരു വല്ലിമ്മ മാത്രം ആണ് ഏക ആശ്രയം .

4-ാം വയസ്സിൽ അവന്റെ ഉമ്മ മരണത്തിന് കീഴടങ്ങേണ്ടി വന്നപ്പോൾ ഉപ്പ മറ്റൊരു വിവാഹം കഴിച്ചു.

ആരോരുമില്ലാത്ത അവന് അവസാനം അവന്റെ ഉപ്പയുടെ ഉമ്മ മാത്രം ആയി ഏക ആശ്രയം.

ആദ്യമൊക്കെ മകനെ വന്ന് ഇടക്ക് കാണുമായിരുന്നു . പിന്നെ പിന്നെ പുതിയ ഭാര്യയിൽ ഉണ്ടാകുന്ന മക്കളുടെ എണ്ണത്തിനനുസരിച്ച് ഉപ്പയുടെ വരവും നിന്ന് .

അവന്റെ ഉമ്മയും ഉപ്പയും അനിയത്തിയുമൊക്കെ എന്റെ വീട്ടിലുള്ളവർ തന്നെയായി അവന് വിധി മാറ്റിയെഴുതപ്പെട്ടിരുന്നൂ .

അങ്ങനെ ഒറ്റപ്പെട്ട് പോയ അവന് എല്ലാവരും ആയി മാറി ഞങ്ങൾ .

ഞാൻ കഴിഞ്ഞ രണ്ട് വർഷങ്ങക്ക് മുമ്പ് ഈ സ്ക്കൂളിലേ എട്ടാം ക്ലാസ്സിലേക്ക് വന്നത് മുതൽ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു തുടങ്ങാം…

ഇന്ന് ഞങ്ങൾ ഈ സ്കൂളിലേക്ക് പ്രയാണം തുടങ്ങുകയാണ് .

എന്നേയും ഷാനിയെയും ചേർത്തിയ അതേ സ്കൂളിൽ തന്നെ അവനും അഡ്മിഷൻ എടുത്ത് കൊടുത്തു.

ഏകാന്തമായ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു മാറ്റം തന്നെയായിരുന്നു അ സ്കൂൾ ജീവിതം.

അത് വരെ ഞാനും ഷാനിയും പഠിച്ചിരുന്നത് ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു.

തുടർന്നും ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ ചേർത്താം എന്നായിരുന്നു ഉപ്പച്ചിയും ഉമ്മച്ചിയും പറഞ്ഞത് .

പക്ഷെങ്കിൽ അത്രയും കാലം മലയാളം മീഡിയത്തിൽ പഠിച്ച നിച്ചുവിന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തപ്പോൾ ഞങ്ങൾ ഇംഗ്ലീഷ് മീഡിയത്തിൽ ആണ് പഠിച്ചു വളർന്നത് എന്ന് അവനെ അറിയിക്കാതെ ആണ് മലയാളം മീഡിയം തിരഞ്ഞെടുത്തത് .

ഷാനിയാണേൽ ഞാൻ പഠിക്കുന്ന സ്കൂളിലെ പഠിക്കൂ എന്നും പറഞ്ഞ് അവളും വന്ന് മലയാള മീഡിയത്തിലേക്ക് .

പുതിയ കൂട്ടുകാർ , പുതിയ രീതികൾ , പുതിയ ടീച്ചേഴ്സ് ഒക്കെയായി അങ്ങനെ ദിവസങ്ങൾ പോയി തുടങ്ങി.

തറവാട്ടിലെ എല്ലാവരും ഒന്നിച്ചുള്ള കളികളും തമാശകളും അവരെ പിരിഞ്ഞതിലുള്ള വിശമങ്ങളും എന്റെ പഴയ സ്ക്കൂളിലെ കളിക്കൂട്ടുകാരുടെ ഓർമ്മകളുമൊക്കെ എനിക്ക് തീരാനഷ്ടം തന്നെയായിരുന്നു.

സുന്ദരമായ വയലിന്റെ പാട വരമ്പിലൂടെ ഹവായി ചെരുപ്പുമിട്ട് വെള്ള യൂണിഫോം ഷർട്ടിൽ ചളിയും തെറിപ്പിച്ച് , കുsക്കു പകരം ചേമ്പും ഇലയും , ഒഴിവു സമയങ്ങളിൽ കോട്ടി കളിച്ചും , അടുത്ത വീട്ടിലെ മാമ്പഴത്തിന് കല്ലെറിഞ്ഞും , എല്ലാവരും കൂട്ടത്തോടെ ഇരുന്ന് ടി.വി കണ്ടുമൊക്കെ , അങ്ങനങ്ങനെ നല്ല നല്ല ഓർമ്മകളുടെ അവസാന കണ്ണികളാണ് ഞങ്ങൾ എന്ന് പറയുന്നതിലും തെറ്റില്ല.

അത് കൊണ്ടായിരിക്കാം ഇന്ന് ഏറ്റവും കൂടുതൽ ഞാൻ മിസ്സ് ചെയ്യുന്നത് എന്റെ കുട്ടിക്കാലം.

എല്ലാം ഞാൻ പതിയെ പതിയെ മറന്ന് തുടങ്ങി ,

ക്ലാസ്സിൽ ഏറ്റവും മുന്നിലെ ബെഞ്ചിൽ തന്നെയായിരുന്നു ഞങ്ങളെ സ്ഥാനം .

അപ്പോ തന്നെ നമ്മള് പഠിക്കുന്ന കൂട്ടത്തിലാണെന്ന് മനസ്സിലായല്ലെ.

ന്നാ ഇങ്ങക്ക് തെറ്റി പോയി . നമ്മള് അ ബെഞ്ചിൽ വരാനും ഉണ്ട് ഒരു കാരണം . എന്താന്നല്ലേ

ആദ്യമായി അ സ്ക്കൂളിന്റെ പടി ചവിട്ടിയ അന്ന് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ മനസ്സിനെ തട്ടിയുണർത്തിയാണ് നമ്മള് കടന്ന് വന്നത് .

തികച്ചും ഗ്രാമാന്തരീക്ഷത്തിൽ നിന്നും പാടേ മുറിച്ചുമാറ്റപ്പെട്ട് നഗരത്തിലേക്ക് ചേക്കേറി വന്നപ്പോൾ പഴയ ഓർമ്മകളിൽ നിന്നെല്ലാം ഒരു മാറ്റം ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു.

മൊബൈലുകൾക്കൊപ്പം കമ്പ്യൂട്ടറുകൾക്കും കൂടുതൽ കൂടുതൽ കണ്ടുപിടിത്തങ്ങളിലേക്കും വിധി മാറ്റിയെഴുതപ്പെട്ടപ്പോൾ ഇവയെല്ലാം നന്നായി ആസ്വദിക്കാൻ തന്നെ തീരുമാനിച്ചായിരുന്നു എന്റെ പുതിയ സ്കൂളിലേക്കുള്ള വരവ് .

വാ തോരാതെ സംസാരിച്ച് കൊണ്ട് ഞാനും നിച്ചുവും ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു.

പക്ഷെങ്കിൽ എന്നെക്കാൾ കൂടുതൽ പ്രതീക്ഷളോടെയാണ് നമ്മളെ നിച്ചു നടന്നു നീങ്ങിയതെന്ന് എനിക്ക് പിന്നെയാണ് മനസ്സിലായത് .

നല്ല സുന്ദരന്മാരും സുന്ദരികളുമൊക്കെയായി അണിഞ്ഞൊരുങ്ങി
പരസ്പരം പരിചയപ്പെടുന്നതാണ് ക്ലാസ്സിലേക്ക് കാലെടുത്ത് വെച്ചപ്പോൾ തന്നെ കണ്ട ആദ്യ കാഴ്ച്ച .

അതിനിടയിൽ പൂച്ചക്കുട്ടികളെപ്പോലെ പമ്മിയിരിക്കുന്നവരുമുണ്ട് .

നമ്മക്കിതൊന്നും പറഞ്ഞ പണിയല്ലേ എന്നും പറഞ്ഞ് ബാക്ക് ബെഞ്ചിൽ സ്ഥാനം പിടിച്ചവരുമുണ്ട് .

അല്ല നമ്മളും ആഗ്രഹിച്ചത് അ ബെഞ്ച് തന്നെയായിരുന്നു.

അങ്ങനെ അവിടേക്ക് ലക്ഷ്യം വെച്ച് നടന്നു നീങ്ങുന്നതിനിടയിലാണ് നിച്ചുവിനെ ആരോ പുറകിൽ നിന്നും വിളിക്കുന്നത് .

തിരിഞ്ഞു നോക്കിയപ്പോൾ മൂന്ന് മൊഞ്ചത്തി കുട്ടികൾ .

ഹ വേറെ ആര് …
മ്മളെ ഷാനയും , നാജിയും , മിൻഹയും തന്നെ .

മിൻഹ നിച്ചുവിന്റെ ക്ലാസ്സ്മേറ്റ് ആയിരുന്നു എന്ന് അവരുടെ സംസാരത്തിൽ തന്നെ എനിക്ക് വ്യക്തമായി.

മിൻഹ അവരെയും നിച്ചൂ എന്നെയും പരസ്പരം പരിചയപ്പെടുത്തി കൊണ്ട് അവർ മൂന്ന് പേരും ഫസ്റ്റ് ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചു.

എന്നെപ്പോലെ തന്നെ ബാക്ക്ബെഞ്ച് സ്വപ്നം കണ്ട് നടന്നു നീങ്ങിയ നമ്മളെ നിച്ചൂനെ പിന്നെ നമ്മള് കാണുന്നത് ഫ്രണ്ട് ബെഞ്ചിൽ ഇരുന്ന് എന്നെ മാടി വിളിക്കുന്നതാ.

ചെക്കൻ 8 ന്റെ പണി നമ്മക്കിട്ടങ്ങ് തന്ന് .

പിന്നെ ഞാനും എതിർത്തൊന്നും പറയാൻ പോയില്ല .

കാരണം മ്മളെ ഷാന ഫ്രണ്ട് ബഞ്ചിൽ തന്നെ ഉള്ളത് കൊണ്ട് അല്ലാട്ടോ.

സത്യം പറഞ്ഞാൽ എല്ലാവരെപ്പോലെ ഒരാൾ മാത്രമായിരുന്നെനിക്കന്നവൾ .

കുറച്ചു മുമ്പത്തെ നിച്ചുവിന്റെയും മിൻഹയുടെയും സംസാരത്തിൽ എനിക്ക് ഒരു കാര്യം വ്യക്തമായിരുന്നു .

ഒരുപാട് പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കലവറയാണ് എന്റെ നിച്ചുവിന്റെ മനസ്സ് എന്ന് .

എല്ലാം നഷ്ടപ്പെട്ട അവന് നാലാള് അറിയുന്ന നല്ലൊരു പേര് സൃഷ്ടിച്ചെടുക്കണം എന്ന് .

ശരിക്കും അവനെ അത്രത്തോളം ഞാൻ അടുത്തറിഞ്ഞിട്ടും അറിയാതെ പോയ ഒരു പാട് കാര്യങ്ങൾ അവന്റെ മനസ്സിൽ കിടന്ന് പിടയുന്നുണ്ടെന്ന് .

ആരും അറിയാതെ പിടയുന്ന അവന്റെ മനസ്സിനെ ചേർത്തു പിടിച്ച് കൊണ്ട് അങ്ങനെ ഫ്രണ്ട് ബെഞ്ചിൽ തന്നെ നമ്മളും സ്ഥാനം പിടിച്ചു.

 

തുടരും ….

Click Here to read full parts of the novel

3/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!