Skip to content

എയ്ഞ്ചൽ – പാർട്ട് – 04

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ രചന – ഫർഷാദ് ഷ വയനാട്

📚എയ്ഞ്ചൽ 📚

📝Part – 0⃣4⃣📝

💘💘💘💘💘💘💘💘💘💘

അപ്പോഴാണ് ക്ലാസ്സിലെ ഒരു പ്രധാന ചർച്ച ഞങ്ങളുടെ കാതുകളിലും എത്തിയത് .

കഴിഞ്ഞ വർഷം ഈ ക്ലാസ്സ് പവിത്രൻ മാഷിന്റെതായിരുന്നു .

അദ്ദേഹത്തിന്റെ കഴുകക്കണ്ണുകളെയും ചൂടൻ സ്വഭാവത്തെയും ഒക്കെ വർണ്ണിച്ചു കൊണ്ട് ക്ലാസ്സ് പരക്കെ ഒരു ഭീതി തന്നെ പടർന്നു .

എല്ലാവരെയും മുൾമുനയിൽ നിർത്തിച്ചു കൊണ്ട് Heart beat കുത്തനെ വർദ്ധിച്ചു .

അ ഒരു നിമിഷം ബാക്ക് ബഞ്ച് ആഗ്രഹിച്ചു പോയി എന്ന് പറയുന്നതിലും തെറ്റില്ല .

ആകാംശയോടെ എല്ലാവരും പുറത്തേക്ക് തന്നെ ഉറ്റി നോക്കിയിരിക്കുകയാണ് .

ഞാൻ ഇത് വരെ കാണാത്ത അ കഴുകക്കണ്ണുകളായിരിക്കുമോ ഞങ്ങൾക്കുനേരെ പാഞ്ഞടുക്കുക .

എന്തായിരിക്കും എല്ലാവരും അയാളെ ഇത്ര ഭീതിയോടെ നോക്കിക്കാണാൻ കാരണം .

അങ്ങനെ ഉത്തരം കിട്ടാത്ത ഒരു പാട് ഒരുപാട് ചോദ്യങ്ങൾ .

പിന്നെ ഏറെ കാത്തിരിക്കേണ്ടി വന്നില്ല .

ക്ലാസ്സിലൂടെ പരക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടന്നവരൊക്കെ സ്വന്തം സീറ്റിൽ സ്ഥാനം ഉറപ്പിച്ചപ്പൊഴേ നമ്മളുറപ്പിച്ചു .

അത് കണ്ടതും നമ്മള് രണ്ട് കണ്ണും അടച്ച് ഒരൊറ്റ പ്രാർത്ഥനയായിരുന്നു .

പടച്ചോനെ മ്മളെ കാത്തോളിൻ ന്ന് .

അപ്പോ തന്നെ നമ്മളെ കിളികളൊക്കെ പാറിയങ്ങ് പോയി.

good Morning Teacher എന്ന് പറഞ്ഞു കേട്ടതും എല്ലാ കിളികളും അങ്ങ് തിരിച്ചു വന്ന് നമ്മളൊറ്റ തുറക്കലായിരുന്നു നമ്മളെ കണ്ണ് .

അപ്പോ ദേ നമ്മളെ നേരെ മുന്നിൽ നല്ലൊരു ചിരിയും പാസ്സാക്കി കൊണ്ട് സുന്ദരിയായ ഒരു ടീച്ചർ .

മ്മള് വിജാരിച്ച് പറന്ന് പോയ കിളികളുടെ കൂട്ടത്തിൽ തിരിച്ച് വന്നതാണെന്ന്

.കാരണം അത്രയും നല്ല മനോഹരമായ കിളിനാദം പോലെ good Morning എന്ന് തിരിച്ചു പറയുന്നു.

ഞാൻ സ്വപ്നത്തിലെങ്ങാനുമാണോ എന്നറിയാൻ ഒന്ന് കണ്ണോടിച്ചപ്പോ ഹൈവ എന്താ ഞാൻ ഈ കാണുന്നേ .

എല്ലാത്തിന്റെയും മുഖത്ത് 60 ന്റെ ബൾബ് മിന്നുന്നു .

സിംഹക്കൂട്ടിൽ പെട്ട ആട്ടിൻകൂട്ടത്തെപ്പോലെയിരുന്നവരാ കുറച്ച് മുമ്പ് വരെ .

എന്റെ പേര് ലേഖ . ഞാൻ നിങ്ങൾക്ക് ഇംഗ്ലീഷ് ആണ് എടുക്കുന്ന വിഷയം .

നിങ്ങളുടെ ക്ലാസ്സ് ടീച്ചർ .എന്റെ മക്കളാണ് ഇന്ന് മുതൽ നിങ്ങളൊക്കെ എന്ന് ടീച്ചർ പറയേണ്ട താമസം
ഇലക്ട്രിസിറ്റി വരെ തോറ്റ് പോകും ഓരോന്നിന്റെ മുഖത്തെ പ്രകാശം കണ്ടാൽ .

മ്മക്കപ്പോഴും സന്തോഷം ഒന്നും ഇല്ലാട്ടോ .

വേറെ ഒന്നും അല്ല . കുറച്ച് ചിന്താ ദൃഷ്ടി കൂടുതലുള്ള കൂട്ടത്തിലാ നമ്മൾ എന്ന് പലരും പറയണത് കേട്ടിട്ടുണ്ട്.

അപ്പോ മ്മക്ക് സംശയങ്ങൾ ഇല്ലാതിരിക്കൂലല്ലോ .

നമ്മള് പിന്നെ ഒന്നും അങ്ങട് ചിന്തിക്കാൻ നിന്നില്ല .

ഞാൻ മാത്രം തീ തിന്നിട്ട് കാര്യം ഇല്ലല്ലോ .

നിമിഷ നേരം കൊണ്ട് തന്നെ നമ്മളെ സംശയം ക്ലാസ്സിലങ്ങ് പടർന്ന് പന്തലിച്ചു .

അപ്പോ തന്നെ ദേ കിടക്കുന്നു ഫ്യൂസ് അടിച്ച ബൾബ് പോലെ എല്ലാവരും വീണ്ടും .

നമ്മളോടാ കളി . എന്റെ സംശയം മറ്റൊന്നും അല്ലാന്നേയ് ഇംഗ്ലീഷ് നമ്മളെ സുന്ദരി ടീച്ചർ ആണെങ്കിലും സോഷ്യൽ ആണ് അ കഴുകേന്റേത് .

സോഷ്യൽ ആരായിരിക്കും എന്നുള്ളതാണ് എന്റെ പ്രശ്നം .

എറെ വൈകാതെ തന്നെ പ്രതീക്ഷകൾക്ക് യാതൊരു കോട്ടവും സംഭവിക്കാതെ അ കഴുകക്കണ്ണുകൾ അടുത്ത പിരിയഡുകളിലായി ക്ലാസ്സിലേക്ക് പറന്നിറങ്ങുകയും ചെയ്തു .

പവിത്രൻ മാഷ് എന്ന് ആരോ ബാക്കിൽ നിന്നും പറഞ്ഞതേ ഓർമ്മയുള്ളൂ .

ദേയ് കിടക്കുന്നൂ . ആട്ടിൻകുട്ടികളൊക്കെ സിംഹക്കൂട്ടിൽ .

ഫ്രണ്ട് ബെഞ്ചിൽ സാറിന്റെ കൈയ്യെത്തും ദൂരത്ത് തന്നെ നമ്മള് ഉള്ളത് കൊണ്ട് എന്നെ വിഴുങ്ങാൻ വല്യ സമയം ഒന്നും വേണ്ടി വരില്ല എന്ന ബോധ്യം നന്നായിട്ട് നമ്മക്കുണ്ടായിരുന്നു.

അല്ല. എനിപ്പോ ഒന്നും പറഞ്ഞിട്ട് കാര്യല്ലല്ലോ . നേരിട്ടല്ലേ പറ്റൂ . സർവ്വ ദൈര്യവും മുറുകെ തന്നെ സംഭരിച്ച് കഴുകനേയും നോക്കി ഒരൊറ്റ ഇരിപ്പായിരുന്നു.

വന്ന ഉടനേ തന്നെ ചോക്കും എടുത്ത് ബോർഡിൽ മുകളിലായിട്ട് സോഷ്യൽ സയൻസ് എന്നെഴുതി .

ഒന്ന് പരിചയപ്പെടാനോ വിശേഷങ്ങൾ പങ്കിടാനോ കൂട്ടാക്കാതെ ക്ലാസ്സങ്ങ് ആരംഭിച്ചു.

ഇന്ത്യയുടെ ഭൂപടം വരക്കാൻ വേണ്ടി ബോർഡിനടുത്തേക്ക് ആരെങ്കിലുമൊരാളോട് ചെല്ലാൻ പറഞ്ഞു .

ഒരു പ്രശ്നം ഉണ്ട് . ഒന്ന് നോക്കി വരക്കാൻ പോലും ഭൂപടം എവിടെയും ഇല്ല

. ചുറ്റും നോക്കിയപ്പോൾ ഒരാള് പോലും എഴുന്നേൽക്കുന്ന ഭാവവും കാണുന്നില്ല .

കഴുകൻ തന്നെ ഓരോരുത്തരായിട്ട് പിന്നീട് വിളിക്കാൻ തുടങ്ങി .

ക്ലാസ്സിൽ എഴുന്നേൽറ്റ് നിൽക്കുന്നവരുടെ എണ്ണം കൂടി കൂടി വന്നു എന്നല്ലാതെ ബോർഡിൽ ഇന്ത്യയുടെ പോയിട്ട് കേരളത്തിന്റെ മാപ്പ് പോലും പ്രത്യക്ഷപ്പെടും എന്ന് തോന്നണില്ല.

എല്ലാം കയ്യിൽന്ന് പോയി പകച്ച് പണ്ടാരമടങ്ങിയ നിമിഷം .

എനി ഫ്രണ്ട് ബെഞ്ചിൽ ഉള്ളവർ മാത്രമേ അവശേഷിക്കുന്നുള്ളൂ .

നമ്മളെ കയ്യും കാലും ആണേൽ നിലത്തുറക്കുന്നു പോലുമില്ല .

പടച്ചോനെ ഫ്രണ്ട് ബെഞ്ചിലിരിക്കുന്ന ഗേൾസിനെ ആദ്യം വിളിക്കണേ … ന്നിട്ട് ഞങ്ങളെ വിളിച്ചാൽ മതിയേ എന്നായിരുന്നു പ്രാർത്ഥന.

അങ്ങനൊക്കെ ചിന്തിച്ച് കൊണ്ട് ചുമ്മാ അവരെ ബെഞ്ചിലോട്ട് നോക്കിയതാ.

ഒരെണ്ണത്തിന്റെ മുഖത്തും LED ബൾബ് പോലും പ്രകാശിക്കുന്നില്ല.

പടച്ചോൻ പിന്നെ എന്റെ പ്രാർത്ഥന കേട്ടില്ലാ എന്നു മാത്രമല്ല ഞങ്ങള് ഓരോരുത്തരായി എഴുന്നേറ്റ് കൊണ്ടേയിരുന്നു.

അപ്പോ പിന്നെ ആർക്കും വരക്കാൻ അറിയില്ല എന്നത് കൊണ്ട് ചെറിയൊരു ദൈര്യമൊക്കെ ഉണ്ടായിരുന്നു .

കാരണം എല്ലാവരും എന്നെപ്പോലെ ഒന്നിനൊന്ന് മെച്ചമാണല്ലോ എന്നോർത്തപ്പോൾ അഭിമാനം തോന്നി .

നമ്മളെ കഴുകനാണേൽ എഴുന്നേറ്റു കൊണ്ടിരിക്കുന്ന എല്ലാവർക്കും ആവശ്യത്തിനുള്ള ഉപദേശങ്ങൾ തന്നു കൊണ്ടേയിരിക്കുകയാണ് .

അയാൾടെ നോട്ടവും ശബ്ദ കാഠിന്യവുമൊക്കെ എല്ലാവർക്കും നല്ലപോലെ ഏറ്റിട്ടുണ്ട് .

അപ്പോഴാണ് ഇതൊന്നും നമ്മളോടല്ലേ എന്ന പോലെ ഫ്രണ്ട് ബെഞ്ചിൽ നിന്ന് കൊണ്ട് എന്തൊക്കെയോ പുസ്തകത്തിൽ കുത്തി വരക്കുന്നത് കഴുകന്റെ ശ്രദ്ധയിൽ പെട്ടത് .

അപ്പോ തന്നെ ഒരലറലായിരുന്നു കഴുകൻ

. കഴുകൻ ദേശ്യം കൊണ്ട് പിടിച്ച് തിരുമ്മിയ ചെവി നല്ലോണം ചുവന്ന് തുടിച്ചിട്ടുമുണ്ട് .

സാധാരണ ക്ലാസ്സ് ടൈമിൽ ഈ പണിക്കു നിൽക്കുന്നത് ബോയ്സ് ആണല്ലേ.

പക്ഷെങ്കിൽ ഇത് നമ്മളെ തൊട്ടപ്പുറത്തെ ഗേൾസിന്റെ ഫ്രണ്ട് ബെഞ്ചിലായിരുന്നു സംഭവം .

ക്ലാസ്സ് ഒന്നടങ്കം നിശബ്ദതമായി.

കഴുകന്റെ യഥാർത്ഥ മുഖം കണ്ടു കൊണ്ടിരിക്കുകയാണ് എല്ലാവരും ഇപ്പോ.

നമ്മളെ ഫസ്റ്റ് ഡേ തന്നെ വല്ലാത്തൊരു ബെസ്റ്റ് ഡേ ആയിപ്പോയി .

തലയും താഴ്ത്തി താഴേക്ക് നോക്കി നിൽക്കുന്ന അവളുടെ സുന്ദരമായ സുറുമകളെഴുതിയ അ കണ്ണുകളിൽ ഈറനണയാൻ തുടങ്ങി.

ഒരു തുള്ളി മിഴിനീർ കണം അവളുടെ മിഴിയിണകളിൽ നിന്നും നിലത്തേക്ക് പതിച്ചപ്പോഴാണ് നമ്മൾ ശരിക്കും അ മുഖത്തേക്ക് ശ്രദ്ധിച്ച് നോക്കിയത്.

അവളുടെ വെളുത്തു തുടിച്ച സുന്ദരമായ അ മുഖം ഹിജാബിനാൽ മറച്ചു വെച്ചിരിക്കുന്നു.

കലങ്ങി തിളങ്ങിയ അവളുടെ കണ്ണുകൾ മാത്രം കാണാം .

അതാണേൽ വല്ലാതെ മ്മളെ ഇsനെഞ്ചിലോട്ട് കുത്തിക്കയറുന്ന പോലെ ഒക്കെ തോന്നാണ് .

അവളുടെ ചുവന്ന മൈലാഞ്ചിയണിഞ്ഞ  വിരലുകൾ തമ്മിൽ പരസ്പരം കൂട്ടി മുട്ടുന്നുണ്ട്.

അത് പിന്നേ അവൾടേത് മാത്രം അല്ലാട്ടോ ഞങ്ങൾടേതും .

ആകെ തരിച്ച് വിറച്ച് പകച്ച് ഐസായ നിമിഷം .

പക്ഷെങ്കിൽ അവൾടെ അ വിറയലും കണ്ണുകളിൽ കാണാൻ കഴിയുന്ന ഭയവും ഒക്കെ ഓൾടെ മൊഞ്ച് കൂടിക്കൂടി വരുന്നുണ്ടോ എന്നാണ് നമ്മളെ സംശയം .

ആകെ എന്തോ നമ്മളെ മനസ്സിലേക്ക് ഒരു മാലാഖ കടന്നു കൂടിയോ എന്നൊരു തോന്നൽ .

രാവിലെ മുഖം മറച്ച് കൊണ്ട് തന്നെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അവളെ കണ്ടപ്പോൾ തോന്നാത്ത ഒരു പ്രത്യേകതരം മുഹബ്ബത്ത് നമ്മക്ക് ഇപ്പോ പൊട്ടി മുളച്ചോ എന്നൊരു സംശയം ഇല്ലാന്നില്ല.

നമ്മക്കാണങ്കിൽ കഴുകന്റെ മുഖത്തേക്ക് നോക്കുമ്പോ ഒറ്റക്കുത്തിന് തീർക്കാനാണ് തോന്നുന്നത് .

അ മൊഞ്ചത്തീടെ ചെവി പിടിച്ച് പൊന്നാക്കുന്നത് കണ്ടപ്പോ ശരിക്കും നമ്മക്ക് പാവം തോന്നീട്ടോ.

ഞാൻ ഇവിടെ നിനക്കൊക്കെ വേണ്ടി അലറുമ്പോ നീഫസ്റ്റ് ഡേ തന്നെ കുത്തിവരച്ചിരിക്കുന്നോ . എന്തടീ നിന്റെ പേര്.(കഴുകൻ)

പേടിച്ച് വിക്കി വിക്കി എങ്ങനൊക്കെയോ അവൾ പേര് പറഞ്ഞ് കൊടുത്തു
ഷ… .ഹന …..ഷാഹിൽ (ഷാന)

അപ്പോ ഷഹന ഷാഹിൽ ഇങ്ങനെയൊക്കെ മുന്നോട്ട് പോകാനാണേൽ അധികകാലം എന്റെ ക്ലാസ്സിൽ ഉണ്ടാവില്ലല്ലോ മോളേ . അതും ഫ്രണ്ട് ബഞ്ചിൽ ഇരുന്നിട്ട് .

എന്നും പറഞ്ഞ് അ ബുക്ക് തുറന്നതും . അവളുടെ ചെവിയിൽ നിന്നും കഴുകൻ കൈ വലിച്ചതും ഒരുമിച്ചായിരുന്നു.

കഴുകന്റെ മുഖത്താണേൽ ഒരു ചമ്മിയ ചിരിയും ചെറുതായിട്ട് വരുന്നുണ്ട്.

എന്താണ് സംഭവം എന്നറിയാതെ ആകാംശയോടെ അവളെ നോക്കി നിൽക്കയാണ് ഞമ്മള്.

മേശപ്പുറത്തിരുന്ന ചോക്ക് അവൾക്ക് നേരെ നീട്ടിയതും അവൾ ബോർഡിൽ വരക്കാൻ തുടങ്ങിയപ്പോയാണ് ഞമ്മക്കൊക്കെ കാര്യം അങ്ങ് പിടികിട്ടിയത്.

ഭൂപടം കുത്തിവരച്ച് പ്രാക്ടീസ് ആയിരുന്നു നേരത്തേ പെണ്ണ് എന്ന്.

അങ്ങനെ അവളെ കാര്യത്തിൽ തീരുമാനമായി.

അവളെ കർമ്മം ഓളങ്ങ് ഭംഗിയായി നിർവ്വഹിച്ചു .

മ്മക്കാണേൽ ഓള് മാത്രം ബെഞ്ചിൽ ഇരിക്കണ കണ്ടിട്ട് സഹിക്കിണും ഇല്ല. മ്മക്കും ഇരുന്നാൽ കൊള്ളാം എന്നുണ്ട് .

അപ്പോഴാണ് കഴുകൻ ഒരു option വെച്ചത്

. അ ഭൂപടത്തിൽ സ്റ്റേറ്റ്കൾ അടയാളപ്പെടുത്തുന്നവർക്ക് ബെഞ്ചിൽ ഇരിക്കാമെന്ന് .

പക്ഷെങ്കിൽ ന്നിട്ടും കാര്യല്ലാലോ . മ്മക്കാണേൽ ആകെ വിരലിൽ എണ്ണാവുന്നതേ അറിയുള്ളൂ . അങ്ങട് പോയി അടി വാങ്ങുന്ന ശീലം നമ്മക്കില്ലതാനും .

ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോ നമ്മളെപ്പോലെ തന്നെ ഒരെണ്ണവും അതിനും റെഡിയല്ല .

എനിപ്പോ പറഞ്ഞിട്ടും കാര്യമില്ല .നിന്നല്ലേ പറ്റൂ .

പക്ഷെങ്കിൽ അ മൊഞ്ചത്തീടെ മുഖത്തേക്ക് നോക്കുമ്പോ ഇരിക്കാനും തോന്നുന്നുണ്ടല്ലോ ന്റ റബ്ബേ .എന്താപ്പോ ചെയ്യാ .

അതെയ് നിച്ചൂ . ടാ … അത് പിന്നെ ഞാൻ ഒരു കാര്യം ചോദിക്കെട്ടടാ. (ഷാനു)

മിണ്ടല്ലടാ തെണ്ടീ . ദേയ് അ കഴുകൻ കണ്ടാലുണ്ടല്ലോ . (നിച്ചൂ)

അതല്ലടാ .. നീ ഒന്ന് അവളെ കണ്ണിലോട്ട് നോക്കിയേ . ഒരു പൊടിക്ക് ജാഡകൂടിയിട്ടില്ലേ .അ ഷാനന്റെ (ഷാനു )

ബെസ്റ്റ് . നീ അതും നോക്കി അവിടെ നിന്നോ . അവസാനം അവൾ പോയത് പോലെ നീയും പോകേണ്ടി വരും . പിന്നെ കുത്തി വരക്കേണ്ടി വരും മോൻ ബോർഡിൽ . (നിച്ചു)

അവൾടെ ഇരുത്തം കണ്ടിട്ട് എനിക്ക് സഹിക്കണില്ലാടാ . (ഷാനു)

എന്തോ , എങ്ങനേ , എന്താ മോനേ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടല്ലോ .അല്ല അതൊക്കെ പോട്ടേ . നിനക്ക് അടയാളപ്പെടുത്താൻ അറിയോ മാപ്പിൽ (നിച്ചൂ)

നീ കോമഡി പറയല്ലേ അതറിയാണേൽ ഞാൻ നിന്നെപ്പോലെ ഇങ്ങനെ പഠിക്കാതെ എഴുന്നേറ്റ് നിൽക്കോ . (ഷാനു )

ബെസ്റ്റ് . അപ്പോഴേ …നീ എന്റെ മുഖത്തേക്ക് ഒന്ന്നോക്കിയേ .നിനക്ക് ഇരിക്കണോ. പറയടാ, എനിക്ക് നിന്നെ മനസ്സിലാകും മോനേ . അവളെ ഇരിപ്പ് കണ്ടിട്ട് നിനക്ക് സഹിക്കണില്ലാന്ന്. (നിച്ചൂ)

എന്റെ മൗനത്തിൽ തന്നെ അവന് കാര്യം മനസ്സിലായി . അല്ലേലും എന്നെ അവന് മനസ്സിലായില്ലാ എങ്കിൽ വേറെ ആർക്കാ മനസ്സിലാകാ. സത്യത്തിൽ ഞാൻ അവന്റെ മുന്നിൽ തോറ്റു കൊണ്ടേയിരിക്കുകയായിരുന്നു ഓരോ പ്രാവശ്യവും .

കാരണം അവൻ എന്നെ നന്നായി മനസ്സിലാക്കുന്നുണ്ടെങ്കിലും ഞാൻ അവനെ മനസിലാക്കുന്നില്ല എന്നതാണ് സത്യം .

അവന് ഭൂപടം വരക്കാനും അതിൽ എല്ലാ സംസ്ഥാനങ്ങളും ഉൾപ്പെടുത്താൻ അറിയാന്നും അവനത് ബോർഡിൽ വരച്ചിരുന്നെങ്കിൽ ഞാൻ എഴുന്നേറ്റ് നിൽക്കുന്നത് അവന് സഹിക്കാൻ കഴിയില്ലെന്നും അത് കൊണ്ടാണ് അവൻ ഞങ്ങളെപ്പോലെ എഴുന്നേറ്റ് നിന്നത് എന്നൊക്കെ പറഞ്ഞപ്പോൾ സത്യത്തിൽ എനിക്കവനോട് എന്തെന്നില്ലാത്ത സ്നേഹവും അനുകമ്പയും ഒക്കെ തോന്നിപ്പോയി.

അതിൽ പിന്നെ അവളെ ഇരുത്തമൊന്നും എനിക്ക് ഒരു പ്രശ്നമായി തോന്നിയതേയില്ല .

ടാ ഷാനു. ഉറപ്പൊന്നും ഞാൻ പറയില്ല. നിനക്ക് കുറച്ചൊക്കെ അറിയില്ലേ . നീ ചെല്ല് . ബാക്കി ഇവിടെ നിന്ന് എനിക്ക് പറഞ്ഞു തരാൻ ചാൻസ് കിട്ടാണേൽ പറഞ്ഞു തരാം . ഒരു ശ്രമം നടത്തി നോക്കട. (നിച്ചു)

ഏയ് അത് വേണ്ടടാ എനിക്ക് ഇവിടെ നിൽക്കുന്നതാണ് ഇഷ്ടം .( ഷാനു )

അങ്ങനെ എനിക്ക് വേണ്ടിയിട്ട് ഉത്തരം അറിഞ്ഞിട്ടും വരക്കാൻ പോകാതെ എന്നെപ്പോലെ ഒരാളായി എന്റെ കൂടെ നിന്ന നിച്ചുവിനെ ഇവിടിങ്ങനെ നിർത്തിയിട്ട് എനിക്ക് മാത്രം ഇരിക്കാൻ തോന്നിയില്ല .

കാരണം എനിക്ക് എന്റെ നിച്ചു കഴിഞ്ഞിട്ടേ ഉള്ളൂ മറ്റാരും . നിച്ചുവിന് എന്നോടുള്ള സ്നേഹം കാണുമ്പോ … അതിനോളം വരില്ല എനിക്ക് വേറൊരാൾ . ഞാൻ നിച്ചുവിനെ ഒരിക്കലും സങ്കടപ്പെടുത്താൻ പാടില്ല .

പക്ഷെങ്കിൽ ഞാൻ ഇവിടെ നിന്നോളാം എന്ന് പറഞ്ഞത് കേൾക്കണ്ട താമസം സർ ഞാൻ ശ്രമിക്കാം എന്നും പറഞ്ഞ് ഒരൊറ്റ പോക്കായിരുന്നു ബോർഡിന്റെ അടുത്തേക്ക് നിച്ചൂ.

കഴുകൻ അപ്പോ തന്നെ ചോക്കും കൊടുത്ത് ചെക്കനെ സ്വീകരിച്ചു

.ഇവനെന്ത് പണിയാ കാണിച്ചേ എന്നറിയാതെ നമ്മളും പകച്ച് പോയി .

എനിക്ക് ഇരിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലല്ലോ . നിച്ചുവിനെ നിർത്തി കൊണ്ട് എനിക്ക് ഇരിക്കണ്ട എന്ന് വെച്ചിട്ടല്ലേ നിൽക്കുന്നത് ആണ് ഇഷ്ടം എന്ന് പറഞ്ഞത്. എന്നിട്ടവൻ എന്ത് പണിയാ ചെയ്തേ . ചതിയൻ . മ്മളാകെ ബ്ലിങ്ങ്യസ്വ ആയിപ്പോയി.

ചുമ്മാ ഷാനയേ ഒന്ന് നോക്കിയപ്പോൾ അവൾ കണ്ണും തുറിച്ച് കൊണ്ട് ബോർഡിലേക്ക് നോക്കി നിൽക്കുന്നു.

അവൻ അടയാളപ്പെടുത്തുന്നത് കണ്ടപ്പോ ശരിക്കും അപ്പോ സങ്കടം വന്നൂട്ടോ .

ഞാൻ പിന്നേ അവനെ മൈന്റ് ചെയ്യാൻ പോയില്ല.

ഷാനയുടെ കണ്ണും നോക്കി അങ്ങനെ ഇരുന്നു .

ഇവളെന്താ ഹിജാബ് ഇല്ലാതെ പുറത്തേക്കിറങ്ങില്ലേ.

അവളുടെ അ കണ്ണുകൾക്ക് ഇത്രയേറെ മനോഹാരിത ഉണ്ടങ്കിൽ അ മുഖത്തിന്റെ മൊഞ്ച് എന്തായിരിക്കും .

അ മൊഞ്ച് എനിക്ക് വൈകാതെ തന്നെ കാണിച്ചു തരണേ അള്ളാ… അല്ലേലും മ്മളെ മൊഞ്ചത്തീടെ മൊഞ്ച് നമ്മളല്ലാതെ വേറെ ആരാ കാണാ അങ്ങനെയെന്തൊക്കെയോ ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിച്ചത് .

സർ , എനിക്ക് ബാക്കി ഓർമ്മയില്ല എന്നും പറഞ്ഞ് തല താഴ്ത്തി നിച്ചു .

ഹ എന്തൊക്കെയായിരുന്നു . എനിക്ക് അടയാളപ്പെടുത്താൻ അറിയാം . എന്നെ ഓർത്തിട്ടാണ് പോലും , ഹ ഹ ഹ എന്നേയും പറ്റിച്ച് പോയിട്ട് ഇപ്പോ എങ്ങനെയുണ്ട് . ഓനെയങ്ങാനും വിശ്വസിച്ച് ഞാൻ നേരത്തേ പോയിരുന്നേൽ …..അയ്യേ ആലോചിക്കാൻ കൂടി വയ്യ … ഛെ ആകെ നാണം കെട്ടേനേ . നിനക്കങ്ങനെ തന്നെ വേണം .

അപ്പോയായിരുന്നു കഴുകന്റെ വക അടുത്ത ഒരു ചോദ്യം .

ബാക്കി അടയാളപ്പെടുത്താൻ അറിയുന്നവർ ആരേലും ഉണ്ടോ ഈ നിൽക്കുന്നവരിൽ?

ഹ ബെസ്റ്റ് ഒരുത്തൻ പോയതിന്റെ ക്ഷീണം മാറിയിട്ടില്ല അപ്പോ ദേ അടുത്തത്

. ന്നാലും
നമ്മള് അപ്പോ ചുമ്മാ ഒന്ന് ബോർഡിലേക്ക് നോക്കിയപ്പോൾ Tuff ആയിട്ടുള്ളതെല്ലാം അവൻ അടയാളപ്പെടുത്തിയിട്ടുണ്ട് . ബാക്കി അടയാളപ്പെടുത്താൻ ഉള്ളതിൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യാം . എങ്കിലും അറിയാത്തതുണ്ടല്ലോ അത് എന്ത് ചെയ്യും .

ഇത് നിനക്ക് പറഞ്ഞിട്ടുള്ള പണിയല്ല മോനേ എന്നൊക്കെ സ്വയം മനസ്സിൽ ചിന്തിച്ച് കൂട്ടി നിൽക്കുമ്പോഴാണ് നിച്ചു ആരും കാണാതെ എന്നെ മാടി വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടത് .

ഞാൻ വരുന്നില്ലന്ന് തലയാട്ടി. എന്നോടാ അവന്റെ കളി . അവിടെ നിൽക്കുന്നതിനെക്കാളും നല്ലത് ഇവിടെ തന്നെയാ . പിന്നെ അവൻ ഹെൽപ്പ് ചെയ്യാം എന്ന് ഇടയ്ക്കിടക്ക് പറഞ്ഞപ്പോ വരുന്നോട്ത്ത് വെച്ച് കാണാം എന്ന് കരുതി പോകാൻ തന്നെ തീരുമാനിച്ചു .

അവൻ വിളിച്ചതോണ്ട് മാത്രം അല്ലട്ടോ സത്യത്തിൽ.

ഞാൻ പിന്നയാ ആലോചിച്ചേ .

അവിടെ നിന്നാൽ ഷാന എന്നെ ശ്രദ്ധിക്കും . എനിക്കവളേയും ശരിക്ക് കാണാലോ . Face to Face . പിന്നൊന്നും നമ്മളങ്ങട് ചിന്തിച്ചില്ല .

സർ ,ഞാൻ. (ഷാനു )

good come (സർ)

പോകുമ്പോ തോന്നിയ ദൈര്യമൊക്കെ ചോക്ക് കൈയ്യിൽ കിട്ടിയപ്പോ ഏതിലേയോ പോയി.

അറിയുന്നതും മറന്നോ എന്നാണ് നമ്മളെ സംശയം .

എന്തായാലും വന്നു പെട്ടു പോയില്ലേ .

മൊഞ്ചത്തി ആണേൽ തുറിച്ചു നോക്കി നിൽക്കുന്നുമുണ്ട് .

പടച്ചോനെ വല്ലാത്ത പരീക്ഷണമായിപ്പോയല്ലോ ഇത് .

നിച്ചൂന്റെ അടുത്ത് നിന്നാണേൽ കഴുകൻ മാറുന്ന ഉദ്ദേശ്യവും കാണുന്നില്ല.

രണ്ടും കൽപ്പിച്ച് ശ്രദ്ധിച്ചു ബോർഡിലേക്ക് നോക്കിയപ്പോൾ കേരളം മ്മക്കറിയാ അടയാളപ്പെടുത്താൻ.

അയ്യേ ഈ പൊട്ടൻ അതെന്താ എഴുതാഞ്ഞത് . സ്വന്തം കേരളം എവിടെയാണെന്നവനറിയില്ലേ. മോശം .

എനിപ്പോ എല്ലാം അറിഞ്ഞിട്ടും എനിക്ക് ഒരു ചാൻസ് അവൻ ബാക്കിവെച്ചതാണോ . അല്ലേൽ ഇതവന് അറിയാതിരിക്കാൻ വഴിയില്ലല്ലോ . എന്തായാലും കേരളം ഓക്കെ .

കേരളത്തിന്റെ അടുത്ത് തമിഴ്നാട് . പിന്നെ ഉള്ളത് കർണ്ണാടക .

ഇതിപ്പോ കേരളത്തിന് നേരെയുള്ളതാണോ കർണ്ണാടക . അതോ കേരളത്തിന്റെ തൊട്ട് മുകളിലുള്ളതോ.

എന്തായാലും ഒന്ന് കർണ്ണാടകയാണേൽ മറ്റേത് തമിഴ്‌നാടാണ് .

അങ്ങനെ ഒരുപാട് ഒരുപാട് സംശയങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു.

കഴുകാ കാലമാടാ ഒന്ന് പോ നിച്ചൂന്റെ അടുത്ത്ന്ന്.

ന്റ റബ്ബേ ശരിക്കും ഞാൻ പെട്ടല്ലോ .

കറക്കി കുത്താതെയെനി രക്ഷയില്ല എന്നൊക്കെ ചിന്തിച്ച് എഴുതിയ കർണ്ണാടകയും ,തമിഴ്നാടും അങ്ങനെ ശരിയായി.

ഏറ്റവും മുകളിൽ ജമ്മു കശ്മീർ അത് അറിയാവുന്നത് കൊണ്ട് അതും എഴുതാൻ തീരുമാനിച്ചു .

കാശ്മീർ എഴുതിക്കൊണ്ടിരിക്കെയാണ് നമ്മളൊരു കാര്യം ശ്രദ്ധിച്ചത് .

രേഖപ്പെടുത്താത്തയിടങ്ങളിൽ ഒന്നു സൂക്ഷിച്ച് നോക്കിയാൽ അവിടെ രേഖപ്പെടുത്തേണ്ട പേരുകൾ ചെറുതായി കാണാമായിരുന്നു.

ശരിക്കും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.

ഞാൻ പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല.

അതിന്റെ മുകളിലൂടെ അ പേരുകൾ പെട്ടെന്ന് തന്നെ രേഖപ്പെടുത്തി.

അത് നിച്ചു എനിക്ക് മനസ്സിലാക്കാൻ വേണ്ടി അടയാളപ്പെടുത്തിയതാണെന്ന് നന്നായി അറിയാമായിരുന്നു .

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയ നിമിഷം.

ഷാനയുടെ കണ്ണുകളിൽ നല്ലൊരു തിളക്കം കാണാമായിരുന്നു.

അ തിളക്കത്തിന് ഞാൻ നിച്ചുവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നെനിക്ക് നന്നായി അറിയാം.

ഉത്തരം അറിയില്ലേലും ഒരു ശ്രമം നടത്താൻ ഞങ്ങൾ കാണിച്ച ദൈര്യത്തിന് നല്ലൊരു ശൈകാന്റും വാങ്ങി രണ്ട് പേരും സീറ്റിലിരുന്നു.

അ ഒരു നിമിഷം കഴുകനോടും ഒരു ചെറിയ സ്നേഹം ഒക്കെ തോന്നിപ്പോയി ട്ടോ.

ബെഞ്ചിലിരുന്നപ്പോ തന്നെ നമ്മളെ നിച്ചുവിനോട് ഒരു ബിഗ് താങ്സ് പറഞ്ഞു.

താങ്സോ , എന്നോടോ ,എന്തിന് ടാ സോറിടാ … അ കഴുകൻ മാറാത്തത് കൊണ്ടാടാ എനിക്ക് പറഞ്ഞു തരാൻ പറ്റാഞ്ഞത്. ഞാൻ നിനക്ക് വേണ്ടിയിട്ട് തന്നെയാ അതൊന്നും എഴുതാതെ ബാക്കിവെച്ചത്.അല്ല നിനക്കറിയില്ല എന്നൊക്കെ പറഞ്ഞിട്ട് നീയെങ്ങനെ ഇതൊക്കെ ഒപ്പിച്ച് മോനെ (നിച്ചു).

ഇവനെന്താ എന്നോട് സോറിയൊക്കെ പറയുന്നു . എന്നെ ഫൂൾ ആക്കാണോ എനി .അതോ ഇവനല്ലേ എഴുതി വെച്ചത് .ഇവനല്ലാതെ വേറെ ആര് ഈ പണി ചെയ്യാൻ . എനി എനിക്കങ്ങാനും തോന്നിയതാണോ. ഏയ് അതെന്തായാലും അല്ല. അങ്ങനെയാണേൽ ഉത്തരം അറിയാത്ത ഞാൻ എങ്ങനെ ഇവിടെ ഇരിക്കും. ഇത് ഇവൻ തന്നെയാ.

ടാ നിച്ചു നീ എനിക്ക് വേണ്ടിയിട്ടല്ലേ ബോർഡിൽ ചെറിയ രീതിയിൽ അടയാളപ്പെടുത്തിവെച്ചത് . ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ എല്ലാം അതിൽ തന്നെ ഉണ്ടായിരുന്നല്ലോ . എന്തിനാ എന്നെ നീ പറ്റിക്കുന്നത് . എനിക്കറിയാം നീ ആണ്ന്ന്.

നിനക്കെന്തടാ ഭ്രാന്ത് പിടിച്ചോ . നീ എന്താ ഈ പറയുന്നത് ഞാൻ എവിടെയും എഴുതി വെച്ചിട്ടൊന്നും ഇല്ല . സത്യമാടാ….. (നിച്ചു)

ശെടാ , ഇത് നല്ല കഥ നീയല്ലാതെ പിന്നെയാരാടാ … (ഷാനു )

നീയൊന്ന് പോയേ ഷാനു. നിനക്കെല്ലാം അറിഞ്ഞിട്ട് നീയെനിക്കിട്ട് താങ്ങല്ലേ. ഞാനും ചോറാ തിന്നണേ. നീ പറയണത് സത്യം ആണെങ്കിൽ എനിയിപ്പോ എന്തേലും മായാജാലം നടന്നിട്ടുണ്ടാകും . അല്ലാതെ ഞാൻ ഒന്നും അല്ല . നീയാണേൽ സത്യം … (നിച്ചു)

മായാജാലമോ ……. നീയൊന്ന് പോയേ .(ഷാനു )

ആടാ വല്ല എയ്ഞ്ചൽസ്ന്റേയും കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലോ …

(നിച്ചു)
എയ്ഞ്ചലോ …….. ( ഷാനു )

 

തുടരും ….

Click Here to read full parts of the novel

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!