Skip to content

എയ്ഞ്ചൽ – പാർട്ട് – 01

angel story

✍✍ രചന – ഫർഷാദ് ഷ വയനാട്

📚എയ്ഞ്ചൽ 📚

💘💘💘💘💘💘💘💘💘💘

ഹായ് ഫ്രണ്ട്സ് . നിങ്ങളുടെയൊക്കെ പൂർണ്ണ സപ്പോർട്ടും പിന്തുണയും പ്രതീക്ഷിച്ചു കൊണ്ടാണ് ഞാൻ ഈ നോവൽ ആരംഭിക്കുന്നത് . ഇതിന്റെ തുടക്കത്തിൽ തന്നെ ഞാൻ ഒരു കാര്യം ഓർമ്മയിൽപ്പെടുത്തട്ടെ , ഈ നോവലിന്റെ ആദ്യഭാഗത്ത് ഇത് വായിക്കുന്ന നിങ്ങളോരോ കൂട്ടുകാരോടുമാണ് ഷാനുവിന്റെയും ഷാനയുടേയും കഥ പറഞ്ഞു തുടങ്ങുന്നത് . ശ്രദ്ധിച്ചു വായിച്ചാൽ മാത്രമേ നിങ്ങൾക്ക് ഇതിന്റെ ആദ്യഭാഗം ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ .

📝Part -01 📝

ടാ . ഷാനു നിന്നെ സൂപ്പർമാൻ വിളിക്കുന്നു .

സ്കൂളിന് മുന്നിലെ ഖാദർക്കയുടെ കുമിട്ടിക്കടയിൽ ഉച്ചയൂണിന് ശേഷം ഓറഞ്ച് പകുതിയാക്കി മുറിച്ച് അതിൽ മുളക് പൊടിയും ഉപ്പും ചേർത്ത് തേച്ച് പിടിപ്പിച്ച് വായിലേക്ക് ഒരു പിടി പിടിപ്പിക്കുന്നതിനിടയിലായിരുന്നു അ അശരീരി കേട്ടത് .

മറ്റാരും അല്ല നാജി ആണ് വിളിച്ച് കൂവിയത്.

അവളത് പറഞ്ഞ് തിരിഞ്ഞതും ചെക്കന്റെ കിളി പോയി.

സന്തോഷം കൊണ്ടാണോ കയ്യിലെ മുളക് പൊടിയുടെ ടേസ്റ്റ് കൊണ്ടാണോ എന്നൊന്നും അറിയില്ല.

ചെക്കന്റെ കണ്ണീര് തിരമാലകളേക്കൾ വേഗത്തിലാണ് കുതിച്ചുയരുന്നത്.

അതിന് കാരണം എന്താണന്നല്ലെ ഇങ്ങൾ ചിന്തിക്കുന്നത് .

അല്ലാ കൂട്ടുകാരെ ,,,,,,

അതിപ്പോ ഇങ്ങളോട് പറഞ്ഞപ്പോയ ഞമ്മളും ചിന്തിച്ചേ . ഇന്നിപ്പോതെന്തിനാ സൂപ്പർ മാൻ വിളിക്കുന്നത് ന്ന്. ആ,, ആർക്കറിയാ എന്തേലും കാരണം ഉണ്ടാകും . ഉണ്ടാകണല്ലോ , കാരണം ഞങ്ങളുടേ കയ്യിലിരിപ്പ് അതാണേ ,, എനിയിപ്പോ സൂപ്പർമാനോട് തന്നെ ചോദിക്കാ . അതാരാണ് ഈ സൂപ്പർമാൻ എന്നല്ലേ ?

ഇങ്ങള് ബരി , ഞമ്മള് തന്നേ ഇങ്ങക്ക് കാണിച്ചെര .

അല്ലെങ്കിൽ പിന്നെ  ഇങ്ങള് ഒരു കാര്യം ചെയ്യ്,  ദേയ് ഈ ഷാനുന്റെ ദൈര്യത്തിന് അവന്റേ കൂടെ ഒന്ന് പോയിട്ട് ബരി . ഞാൻ ദേയ് ഇവിടെ ഇരിക്കാം…  പേടി ഒന്നും ഇല്യാട്ടോ കൂടെ വരാൻ . ന്റെ കയ്യിലും ഉണ്ടേയ് മുളക് പൊടി . അവിടെ എത്തുമ്പോ ന്റെ കണ്ണീരിനും ഒന്ന് നിറഞ്ഞൊഴുകാൻ ഒക്കേ തോന്നും . അപ്പോ ഇങ്ങള് പറയും ഞമ്മളും സൂപ്പർമാനെ കണ്ട പേടി കൊണ്ടാന്ന് .

മ്മളെ ഖാദർക്കാന്റെ മുളക് പൊടിക്കൊന്നും ഇങ്ങള് ഒരു വിലയും കൊടുക്കൂലാന്നേയ് .

പിന്നെ ഒരു കാര്യം പറയാൻ മറന്ന് , ഇത്രയും നേരം ഇങ്ങളോട് പല്ലി ചില ക്കണ പോലേ ചിലച്ച ഈ ഞാൻ ആരാന്ന് ഇങ്ങക്ക് അറിയണ്ടേ കൂട്ടുകാരേ .

ഞമ്മളെ പേരാണ് നിഷാദ് , നിച്ചൂന്ന് വിളിക്കും . ഇങ്ങളും അങ്ങനെ തന്നെ വിളിച്ചോളീ.. ദേയ് ഈ മോങ്ങുന്ന പഹയനുണ്ടല്ലോ . ഓന്റെ ചങ്കായിയാ നമ്മള്ന്ന് ഇപ്പോ ഇങ്ങൾക്ക് മനസ്സിലായില്ലേ.

കൂടെ കട്ടക്ക് കാണും എപ്പോഴും , എന്തിനും , പക്ഷെങ്കിൽ ഇപ്പോ എന്തോ, മ്മക്കൊരു മൂടില്ല, അപ്പോ എങ്ങനെ ഇങ്ങള് പോകല്ലേ സൂപ്പർമാനെ കാണാൻ ഇവന്റേ കൂടേ .

നമ്മള് ദേയ് ഇവിടെ ഇരിക്ക. ഇങ്ങള് പോയിട്ട് വേഗം ബരീ .

ഹ കൂട്ടുകാരേ , ഇങ്ങള്തെന്തേയ്താ കാണിക്കുന്നേ, മ്മളെ വിടീന്നെയ് , മ്മള് ഇവിടെ ഇരിക്കാന്ന് പറഞ്ഞില്ലേ, ന്റെ പടച്ചോനെ ,, നോക്ക് മ്മളെ കോളർ ചുളിയുന്നുണ്ടേ ,, സമ്മതിച്ച് മ്മളും വരാ,, ഇങ്ങേനേ മുന്നോട്ട്  പോകാണേൽ ഈ കഥ പറഞ്ഞ്  അവസാനിക്കുന്നത് വരേ ഞാൻ ഇങ്ങേളേ കൂടേ തന്നേ  വേണ്ടി വരല്ലോ കഥ പറയാൻ ,

അങ്ങനെയാണ് നിങ്ങളേ ആഗ്രഹെമെങ്കിൽ ന്നാ പിന്നെ എങ്ങനേ … പോകല്ലേ.

ഹ… എന്ത് പറയാന എനിയിപ്പോ , പടച്ചോനെ ഇവരെ കാത്തോളീൻ ഈ കഥ പറഞ്ഞ് കയ്യുന്ന വരേ   ,,,,,, (നിച്ചുവാണ്)

അപ്പോ ഇതാണമ്മളെ സൂപ്പർമാന്റെ ഓഫീസ് . ഇങ്ങള് ഇവിടെ നിക്കീ,, മ്മള് ആദ്യം ഒന്ന് ഒളിഞ്ഞ് നോക്കട്ടെ , ഷാന , നാജി , പാത്തു , മിൻഹ

ഹ …എല്ലാരുണ്ടല്ലോ . അപ്പോ അതാണ് കാര്യം , എനിപ്പോ ഇവിടെ നിന്നാ പണിയാകും .

അല്ലാ ഇങ്ങളോടൊരു കാര്യം കൂട്ടുകാരേ ,, മ്മക്കപ്പോ എന്തിനാ വിളിച്ചേന്ന് പിടികിട്ടിക്കിണ് . മ്മക്കെനി ഒന്നും അറിയാനൊന്നും ഇല്യാന്നേയ് . അപ്പോ എങ്ങനെ ബാക്കി ഇങ്ങള് നോക്കൂലെ.

ദേയ് ഷാനൂനെ ഇങ്ങളെ വിശ്വസിച്ച് മ്മള് ഏൽപ്പിക്കാ . ഒന്ന് നോക്കിക്കോണേ.. ഇനി ബാക്കി എന്തൊക്കെയാ നടക്കാൻ പോകുന്നത് എന്ന് നിങ്ങള് തന്നേ കണ്ടോളൂ…

സാറേ ദാ പുറത്ത് ഷാനുവും നിച്ചുവും നിൽക്കുന്നു. ( പാത്തുവാണ് ) .

പടച്ചോനെ പെട്ട് ,, നമ്മള് അപ്പോഴേ ഇങ്ങളോട് പറഞ്ഞ് , ബരിന്നില്ലാന്ന് , ഹ ആരോട് പറയാൻ ,, എനിപ്പോ കണ്ടോ മ്മള് മിസൈല് വിട്ട പോലെ പറക്കുന്നത്..

അല്ലാ , ഇങ്ങളിതെങ്ങോട്ടാ കഥ മുഴുവനാക്കാൻ നിൽക്കാതേ മുങ്ങാൻ നോക്കുന്നേ .

എനിപ്പോ ഈ കഥ മുഴുവനും വായിച്ചിട്ട് ഇതിലൊരു തീരുമാനം ഉണ്ടാക്കീട്ട് പോയാൽ മതി. അല്ല പിന്നെ .

ഷാനൂ അപ്പോ എങ്ങനെ കയറല്ലേ സൂപ്പർ മാന്റേ അടുത്തേക്ക് ?

ദേയ് ഒരു all the best തന്നേക്ക് ഞങ്ങൾക്ക് . നന്നായ്ക്കോളും ഞങ്ങള് . ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി ന്നേയ് . ന്നാലല്ലേ ഞങ്ങൾക്ക് നാളെ മുതൽ നിങ്ങളെ മുന്നിൽ വരാൻ ഒരു intreടt ഉണ്ടാകൂ .

തുടരും ….

Click Here to read full parts of the novel

3.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എയ്ഞ്ചൽ – പാർട്ട് – 01”

Leave a Reply

Don`t copy text!