Skip to content

പ്രണയിനി – ഭാഗം 25

malayalam pranaya novel

കയ്യിൽ ഫോണും പിടിച്ചു സ്തംഭിച്ചുള്ള നന്ദുവിന്റെ നിൽപ്പു കണ്ടു കൊണ്ടാണ് ശിവൻ ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് കയറിയത്. “ആരാ ഗൗരി…”അവൾ അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഫോൺ ശിവൻ വാങ്ങി നോക്കി…”കല്ലു ആയിരുന്നോ… ഹലോ ഡോക്ടർ മാഡം..”

…….

“നീയോ.നീയെന്താ അവിടെ…??”

…….

“ആണോ…വല്ലതും പറ്റിയോ…??”

……..

“ആഹാ…ഹാപ്പി ന്യൂസ് ആണല്ലോ…ശരി വേഗം വാ…ഇവിടെ ഒരാൾ കണ്ണീരും പൊഴിച്ചു നിൽപ്പ”

“ഗൗരി…നീയെന്താ ഇങ്ങനെ കരയുന്നെ..”ശിവൻ നന്ദുവിന്റെ തോളിൽ കൈ വച്ചു ചോദിച്ചു. ചോദ്യം തീരും മുന്നേ അവനെ ഇറുകെ പുണർന്നു അവൾ നിന്നു. അവനും പിടി മുറുക്കി… “നമ്മൾ അമ്മാവനും അമ്മായിയും ആകാൻ പോകുവാ…നമ്മുടെ കിച്ചു…നിന്റെ കിച്ചേട്ടൻ അച്ഛൻ ആകാൻ പോകുന്നു…സന്തോഷമായോ പെണ്ണേ… അവർ അറിയാതെ അവർക്ക് വേണ്ടി നീ ചെയ്തിരുന്ന പൂജക്കും വ്രതത്തിനും എല്ലാം ഫലം കിട്ടിയല്ലോ”ശിവൻ അതു പറഞ്ഞു നിർത്തിയപ്പോൾ നന്ദു അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കി…”ശിവേട്ടന് എങ്ങനെ…ഇതൊക്കെ …”

“ഞാനെ നിന്റെ പുറകെ തന്നെയല്ലേ… നിന്റെ മുഖമൊന്നു വാടിയാൽ എനിക്കറിയാം” നന്ദുവിനെ പ്രേമപൂർവ്വം നോക്കി പറഞ്ഞു… അവരുടെ കണ്ണുകൾ പരസ്പരം ചിരിച്ചു നിന്നു.

“എനിക്ക് ഇപ്പൊ സന്തോഷം അടക്കാൻ കഴിയുന്നില്ല ശിവേട്ടാ… എന്റെ കിച്ചേട്ടൻ എത്ര ആഗ്രഹിച്ചിരുന്നത് ആണെന്നോ… ഭദ്രയെ വിഷമിപ്പികണ്ടെന്നു കരുതി ഒരു അച്ഛൻ ആകാനുള്ള ആഗ്രഹം പുറമെ കാണിക്കാതെ ഉള്ളിൽ ഒതുക്കി നടന്നു. ശരിക്കും അത്ഭുതം എന്നുവേണമെങ്കിൽ പറയാം അവരുടെ പ്രണയത്തെ. ഭദ്ര എന്നും ഏട്ടനു വിധേയപ്പെട്ടു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതാണ് അവളുടെ പ്രണയവും. പുറത്തേക്കു പോയുള്ള ജീവിതം ഏട്ടന് ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഭദ്രക്കു വേണ്ടിയാണ് പോകാത്തത്. അവളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി. അവർക്ക് തമ്മിൽ ഒരു രാത്രി പോലും കാണാതിരിക്കാൻ ആകില്ല. മറ്റുള്ളവരുടെ മുൻപിൽ ഒരു പ്രണയ ചേഷ്ടയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. എങ്കിലോ കണ്ണുകൾ കൊണ്ടു പ്രണയിക്കുന്ന… സംസാരിക്കുന്ന… ഒരാൾ മറ്റൊരാളെ ശാസിക്കുന്നത് പോലും കണ്ണുകൾ കൊണ്ടു.”

ശിവൻ പ്രണയതോടെ അവളുടെ തോളിൽ ചേർത്തു പിടിച്ചു അവളെ കേട്ടു കൊണ്ടിരുന്നു.

“അവർ തമ്മിൽ പ്രണയിക്കുന്നുവെന്നു പരസ്പരം പറയാതെയാണ് അവർ ഒന്നായത്. അവരുടെ മനസ്സുകൾ എന്നെ കൂട്ടി ഇണക്കിയത് ആയിരുന്നു. അന്ന് ആ വീട്ടിൽ നിന്നും എല്ലാം അവസാനിപ്പിച്ചു ഇറങ്ങിയതായിരുന്നു. ഇനി ഒരു കൂടിച്ചേരൽ ഉണ്ടാക്കില്ലായിരുന്നു… പക്ഷെ കിച്ചുവേട്ടനും ഭദ്രയും തന്നെ അതിനൊരു കാരണം ആയി. കിച്ചുവെട്ടനെ പോലെ ഒരു ഏട്ടനെ കിട്ടിയത് എന്റെ ഭാഗ്യം ആണ് ശിവേട്ട. ഒരേസമയം ഏട്ടനായും കൂട്ടുകാരൻ ആയും ചിലപ്പോഴൊക്കെ ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് പോലും ശാസിക്കും… ഞാൻ എന്നും പ്രാർത്ഥിക്കുന്നത് എന്റെ ഏട്ടന്റെ സന്തോഷം എന്നും നിലനിൽക്കാൻ മാത്രമാണ്.” നന്ദു പറഞ്ഞു നിർത്തിയിടത്തു ശിവൻ തുടങ്ങി.

” എനിക്കും കിച്ചു ഒരു കളി കൂട്ടുകാരൻ മാത്രമല്ല ഗൗരി…. ഒരിക്കൽ നിന്നെ കൈ വിട്ടു പോകുമെന്നായപ്പോൾ … ഒരു കൈ കൊണ്ട് ദത്തനെ ചേർത്തു പിടിക്കുമ്പോൾ മറു കൈ കൊണ്ട് എന്നെ സമാധാനിപ്പിക്കാനും മറന്നില്ല. അന്ന് ഞാൻ ഡൽഹിയിലേക്ക് പോകാൻ കാരണം കിച്ചുവാണ്. അവന്റെ നിർബന്ധം ആയിരുന്നു… കണ്ണിൽ നിന്നും മറഞ്ഞാൽ മനസ്സിൽ നിന്നും മറയുമെന്നു പറഞ്ഞു….”

ശിവൻ അതു പറയുമ്പോൾ ഒരു നിസംഗതയോടെ നന്ദു കേട്ടു നിന്നു. അവൾക്കു മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു.

അവളുടെ നോട്ടത്തെ മനസ്സിലാക്കി ശിവൻ തുടർന്നു..”പിന്നീട് ആയിരുന്നു എന്റെ ഗൗരി കൊച്ചിനെ ഞാൻ ശരിക്കും സ്നേഹിച്ചത്… അതൊരു തിരിച്ചറിവ് ആയിരുന്നു എനിക്ക് . ഇതുവരെ ഞാൻ സ്നേഹിച്ചു എന്നു പറഞ്ഞതോന്നുമല്ല … കാണാതെ ഇരിക്കുമ്പോൾ ….നീയെന്റെ ഹൃദയത്തിൽ കിടന്നു വിങ്ങുകയായിരുന്നു. മുൻപ് സ്നേഹിച്ചതിനെക്കാൾ ഇരട്ടിയായി നിന്നെ പ്രണയിച്ചു…നീയറിയാതെ…” ശിവൻ നന്ദുവിനെ ഇടുപ്പിൽ ചേർത്തു പിടിച്ചു…

നന്ദു അവന്റെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ടിരുന്നു ….മൗനമായി… അവളുടെ നോട്ടത്തിൽ താൻ പതറുന്നത് ശിവൻ അറിഞ്ഞു. ശരീരത്തിൽ ആകമാനം ഒരു തരിപ്പ് അവനു അനുഭവപ്പെട്ടു. നന്ദുവിന്റെ ഇടുപ്പിൽ പിടിച്ചിരുന്ന കൈ അഴച്ചു …. ആ നിമിഷത്തിൽ നന്ദു അവനെ ഇറുകെ പുണർന്നു… പരസ്പരം ഗാഢമായി ആശ്ലേഷിച്ചു നിന്നു… ശിവന്റെ കൈകൾ വികൃതി കാണിക്കാൻ തുടങ്ങിയിരുന്നു പെട്ടന്ന് നന്ദു അവന്റെ മുഖത്തെ രണ്ടു കൈകളിൽ കോരി എടുത്തു…. നെറ്റിയിൽ ചുംബിക്കാൻ മുതിർന്ന അവളെ തടഞ്ഞു കൊണ്ടു അവളുടെ നെറ്റിയിൽ ശിവൻ ചുംബിച്ചു. അപ്പോഴും അവളുടെ കൈക്കുള്ളിൽ തന്നെയായിരുന്നു അവന്റെ മുഖവും.

ശിവൻ തന്റെ നാക്കിൻ തുമ്പു കൊണ്ടു അവളുടെ നെറ്റിയിൽ നിന്നും താഴേക്ക് വന്നു പതിയെ….നന്ദുവിന്റെയുള്ളിലെ പെണ്ണ് ഉണരുന്നത് അവളറിഞ്ഞു….അവളുടെ കീഴ്ചുണ്ടിൽ അവന്റെ ചുണ്ടുകൾ ചേർത്തു… ചുംബിച്ചു…ഇരുവരും….. പരസ്പരം ലയിച്ചു നിൽക്കുനിടെ അവന്റെ ചുണ്ടുകൾ നന്ദുവിന്റെ നാവിൽ സ്പർശിച്ച നിമിഷം നന്ദുവിന്റെ ഉള്ളിൽ ഒരേ സമയം ഒരു തരിപ്പും മിന്നലും പടർന്നു… അതിന്റെ ബാക്കി എന്നോണം ശിവന്റെ മുടിയിഴകളിൽ ശക്തമായി കോർത്തു വലിച്ചു, അവൾ പെരു വിരലിൽ ഊന്നി ഉയർന്നു നിന്നു.

പെട്ടന്നാണ് വാതിലിൽ മുട്ടു കേൾക്കുന്നത്… അവർ ഒരു ഞെട്ടലോടെ അടർന്നു മാറി…. രണ്ടുപേർക്കും മുഖത്തോടു മുഖം നോക്കാൻ ഒരു മടി തോന്നി. നന്ദു ശിവനെ ഇടം കണ്ണാലെ നോക്കി വാതിൽ തുറക്കാൻ വേണ്ടി തിരിഞ്ഞു. ശിവൻ പെട്ടന്ന് അവളുടെ കൈകൾ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു…അവളുടെ മുഖം നാണം കൊണ്ടു തുടുക്കുന്നുണ്ടായിരുന്നു….
“വിട് ശിവേട്ട….പ്ളീസ്”
അവൻ മറുപടി ഒന്നും പറഞ്ഞില്ല….വശ്യമായ ഒരു നോട്ടതോടെ ഒരു കൈകൊണ്ട് ഇടുപ്പിൽ ചുറ്റി മറു കൈ വിരലുകൾ അവളുടെ ചുണ്ടിനടുത്തേക്ക് കൊണ്ടുവന്നു തുടച്ചു കൊടുത്തു… ചുംബനത്തിന്റെ അവശേഷിപ്പു…

മുഴുവൻ തുടച്ചു കൊണ്ടു അവളുടെ മേൽ ചുറ്റിയ കൈകൾ വിടുവിച്ചു ഒരു ചിരിയോടെ വാഷ് റൂമിലേക്ക് പോയി. നന്ദുവിനു ചിരിയും നാണവും സന്തോഷവും എല്ലാം ഇടകലർത്തി ഒരു മുഖഭാവമായിരുന്നു ആ നിമിഷത്തിൽ.

ദുർഗയായിരുന്നു… ഭദ്രയുടെ വിശേഷം അറിഞ്ഞു സന്തോഷം കൊണ്ട് ഓടിപിടിച്ചു വന്നതായിരുന്നു. നന്ദുവിനെ കണ്ടു അവൾ കെട്ടിപിടിച്ചു. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു രണ്ടുപേർക്കും.

പിന്നീട് ഭദ്രയും കിച്ചുവും വരാനുള്ള കാത്തിരിപ്പു ആയിരുന്നു. വൈകീട്ടോടെ അവർ ശിവന്റെ വീട്ടിലേക്കെത്തി. ആ കുറച്ചു സമയം കൊണ്ട് തന്നെ ഭദ്രക്കു ഇഷ്ടപെട്ട പലഹാരങ്ങൾ കുറച്ചു സുമിത്ര അമ്മയും ദേവുവും നന്ദുവും ദുർഗയും കൂടി ഉണ്ടാക്കിയിരുന്നു. ഭദ്ര വന്നു കയറിയതും സുമിത്ര ‘അമ്മ കെട്ടിപിടിച്ചു കരഞ്ഞു. സന്തോഷ കണ്ണീർ ആണ്… “എന്റെ മക്കളുടെ പ്രാർത്ഥനയുടെ ഫലം…ദേവി കനിഞ്ഞു”
എന്നത്തേയും പോലെ ദുർഗയും നന്ദുവും ഭദ്രയും മൂന്നും കൂടി ഇറുകെ കെട്ടിപിടിച്ചു നിന്നു. ഭദ്രയെ ഇറുക്കി ഇറുക്കി സ്നേഹം പ്രകടിപ്പിച്ചു. അവരുടെ സ്നേഹം നോക്കി നിന്ന ദേവുവിനെ നന്ദു തന്നെ അവർക്കിടയിലേക്കു പിടിച്ചു നിർത്തി. അതുകണ്ട് ഏറ്റവും സന്തോഷിച്ചത് കാശിയും ദേവ ദത്തനും ആയിരുന്നു.

രാത്രിയിൽ എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിച്ചു. കളിയും തമാശകളും ഒക്കെയായി. എങ്കിലും നാലു മുഖങ്ങളിൽ നാണവും വശ്യമായ ചിരിയും മാത്രം മുന്നിട്ടു നിന്നു. ശിവൻ നന്ദുവിനെ ഇടക്ക് ഇടക്ക് പാളി നോക്കുമ്പോൾ ദേവ ദത്തൻ ദേവികയുമായി കണ്ണുകൾ കൊണ്ടു പരിഭവം തീർക്കുകയായിരുന്നു.

ദേവ ദത്തനും ദേവികയും വേഗം കഴിച്ചു എണീറ്റു… അവർ പറയാതെ മുകളിലേക്ക് ആരും കയറരുതുവെന്നു ചട്ടം കെട്ടി.

ശിവന്റെ മണിയറ ഒരുക്കുന്ന തിരക്കിലായിരുന്നു ദേവ ദത്തനും ദേവികയും. തുടങ്ങിയിട്ട് മണിക്കൂർ ഒന്നാകാറായി. അവസാന മുല്ല മാലയും തൂക്കി ഇട്ടു ദേവിക നോക്കുമ്പോൾ ദേവ ദത്തൻ ചിന്തയിൽ ആയിരുന്നു. ദേവിക കൈ നീട്ടി അവനെ കുലുക്കി വിളിച്ചു.

“ദേവേട്ടൻ എന്താ ആലോചിച്ചു ഇരിക്കുന്നെ… കാര്യമായി എന്തോ ഒന്നാണ് ”

അവൻ അവളെ തല ചെരിച്ചു നോക്കി.
“എന്നാലും എനിക്ക് മനസ്സിലാകുന്നില്ല”

“എന്തു മനസ്സിലാകുന്നില്ല”

“രണ്ടു മണിയറ അലങ്കരിക്കാനുള്ള പൂവ് ഞാൻ വാങ്ങിയത് ആയിരുന്നു…. ഇതൊന്നു അലങ്കരിച്ചപ്പോഴേക്കും തീർന്നു… ബാക്കി പൂവ് കാണുന്നില്ല”

“അല്ല…എന്തിനാ രണ്ടു മണിയറ”ദേവിക ചിരിയോടെ കവിൾ തുടുത്തു ചുവപ്പിച്ചു ചോദിച്ചു.

“അതു എന്തിനാണെന്ന് നിന്റെ തുടുത്ത കവിളും ചുവന്ന മൂക്കിന് തുമ്പും പറയുന്നുണ്ട്” അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന നോട്ടതോടെ അവൻ പറഞ്ഞു…

ദേവ ദത്തൻ അവളുടെ അടുത്തേക്ക് നടന്നു അടുത്തു. അവൾ അവനെ നോക്കി കൊണ്ടു തന്നെ പുറകിലേക്കും. ഒടുവിൽ ഭിത്തിയിൽ തട്ടി നിന്നു. അവന്റെ ഇരു കരങ്ങളും അവളുടെ മുഖത്തിന്റെ രണ്ടു ഭാഗങ്ങളിലും വച്ചു മുഖം അവളിലേക്ക് അടുപ്പിച്ചു.

അവന്റെ നിശ്വാസം അവളിൽ പതിച്ചു കൊണ്ടിരുന്നു. ദേവികയുടെ രോമങ്ങൾ എല്ലാം ആദ്യമേ എഴുനേറ്റു ദേവ ദത്തനെ വരവേറ്റു നിന്നു. അവൾ കണ്ണുകൾ ഇറുകെ അടച്ചു. അവളുടെ കണ്പോളകളിൽ പതിയെ ഒരു ഇളം തെന്നൽ അടിക്കും പോലെ ദേവ ദത്തൻ ഊതി. മെല്ലെ അവൾ കണ്ണുകൾ തുറന്നു.

“ഈ മണിയറ നമുക്ക് എടുത്താലോ… ഒരു ഗ്ലാസ് പാലിന്റെ കുറവ് അല്ലേയുള്ളൂ… അതു നമുക്ക് അഡ്ജസ്റ് ചെയ്യാമെന്നെ”

“അയ്യോടെ… അതൊരു ബുദ്ധിമുട്ടകില്ലേ..”

“എന്തു ബുദ്ധിമുട്ടു…അതിലൊന്നും ഒരു കാര്യവുമില്ലന്നെ” ഉത്തരം പറഞ്ഞു കഴിഞ്ഞാണ് ദേവ ദത്തൻ ചോദ്യ കർത്താവിനെ നോക്കുന്നത്.

“ശിവാ….” ശിവനും നന്ദുവും കളിയാക്കി ചിരിയോടെ നിൽക്കുന്നു.

ദേവിക ഒരു ചമ്മലോടെ ദേവ ദത്തന്റെ പുറകിൽ ഒളിച്ചു. ഇതു കണ്ട ദേവ ദത്തൻ പറഞ്ഞു.

“നീയെന്തിന ഒളിച്ചു കളിക്കണേ..”അതും പറഞ്ഞു അവളെ മുന്നിലേക്ക് ചേർത്തു പിടിച്ചു.

“എന്റെ ദേവേട്ടാ…നിങ്ങൾക്ക് ഇല്ലെങ്കിലും അവൾക്കു കുറച്ചു നാണമൊക്കെയുണ്ടെ”

ദുർഗയുടെ തോളിൽ പിടിച്ചു കാശിയും ഭദ്രയുടെ കൈ പിടിച്ചു കിച്ചുവും കൂടി അവർക്ക് അരികിലേക്ക് എത്തി. ഇപ്പൊ കോളം തികഞ്ഞു.

“എന്താടാ ഉറങ്ങാറായില്ലേ…”കിച്ചു തുടങ്ങി.

“ഇവരുടെ മണിയറ ഒരുക്കുവായിരുന്നു. കൂട്ടത്തിൽ ഒരു മണിയറയ്ക്ക് കൂടി പൂക്കൾ വാങ്ങിയത് ആയിരുന്നു. ഇപ്പൊ കാണാനില്ല കിച്ചു. അപ്പൊ പിന്നെ ഇതങ്ങു… അതായത് ഈ മുറിയിൽ ഞാനും ദേവും കൂടിയാലോ എന്നൊരു ആലോചന” ദേവ ദത്തൻ ചമ്മലോടെ കൊഞ്ചി പറഞ്ഞു.

“അയ്യട” കാശിയും കിച്ചുവും ശിവനും ഒരുമിച്ചു പറഞ്ഞു. പെണ്ണുങ്ങൾ എല്ലാം ചിരിച്ചു നിന്നു.

ദേവ ദത്തൻ പെട്ടന്നു മുഖത്തു ഗൗരവം വരുത്തി പറഞ്ഞു.
” അല്ലെങ്കിലും കിച്ചു അളിയന് അതു പറഞ്ഞാൽ മനസ്സിലാകില്ല.unromantic മൂരാച്ചി”

“ഉവ്വെ…ഞാൻ unromantic മൂരാച്ചി ആണൊന്നു നിന്റെ പെങ്ങളോട് ചോദിക്കു…” കിച്ചുവും തുറന്നടിച്ചു പറഞ്ഞു. ഭദ്ര ഒരു ചമ്മലോടെ കിച്ചുവിനെ നുള്ളി.
“അയ്യോ” … കിച്ചു ഒച്ച വച്ചു വേദന കൊണ്ട്.
എല്ലാവരും ചിരിച്ചു.

“ദേ… നിങ്ങൾ രണ്ടെണ്ണതിന്റെയും ആദ്യരാത്രി മുന്നേ കഴിഞ്ഞത് ആണ്… ഞങ്ങളുടെ സമയം കളായല്ലേ…request” ശിവൻ ദയനീയമായി പറഞ്ഞു.

“ഞങ്ങൾക്ക് എന്നും ആദ്യ രാത്രികൾ തന്നെയാ.. അല്ലെടി പെണ്ണേ…” കാശി ദുർഗയെ പതിയെ തോളിൽ ഉന്തി കൊണ്ട് പറഞ്ഞു. ദുർഗയും നാണം പൂണ്ടു മിഴികൾ അടച്ചു.

“എന്താടാ ഇതു…നിങ്ങളൊക്കെ ഒന്നു പോയേ” ശിവൻ അക്ഷമനായി പറഞ്ഞു.

“എന്നാലും എന്റെ ബാക്കി പൂവ്…” ദേവ ദത്തൻ സംശയത്തോടെ ചൂണ്ടു വിരൽ താടിയിൽ ഊന്നി നിന്നു പറഞ്ഞു.

“ദത്താ… നിന്റെ റൂമിൽ പോയി നോക്കു ബാക്കി പൂവുകൾ മുഴുവൻ അലങ്കാരമായി അവിടെ കിടക്കുന്നുണ്ട്…വിഷമിക്കണ്ട കൂടെ ഒരു ഗ്ലാസ് പാലും വച്ചിട്ടുണ്ട്…ഇനി അതിനായി താഴെ പോയി സമയം കളയണ്ട” ശിവൻ പറഞ്ഞു നിർത്തി.

ദേവദത്തൻ വർധിച്ചു വന്ന സന്തോഷത്തിൽ ശിവനെ കെട്ടി പിടിച്ചു. എന്നിട്ടു മുഖം ഉയർത്തി ഒരു പ്രത്യേക ഈണത്തിൽ ശിവനോട് പറഞ്ഞു.

“ഞങ്ങൾ പാലില്ലേലും അഡ്ജസ്റ് ചെയ്‌തോള്ളാം… ഇനിയിപ്പോ അവിടെ വരെ നടക്കണ്ടേ… നിങ്ങൾ അവിടെ കിടന്നോ…”

“എന്റെ പൊന്നു ദേവു നീയി സാധനത്തിനെ വിളിച്ചു കൊണ്ടു പോകുന്നുണ്ടോ…അല്ലെങ്കി…” ബാക്കി പറയും മുൻപേ ദേവു ദേവ ദത്തന്റെ കൈ പിടിച്ചു വലിച്ചു അവരുടെ റൂമിലേക്ക് പോയി… മറ്റുള്ളവരും അവരുടെ പോക്ക് കണ്ടു ചിരിച്ചു അവരവരുടെ മുറിയിലേക്കുപോയി.

ദേവ ദത്തൻ മുറിയിലേക്ക് കയറിയപ്പോൾ തന്നെ അവിടെ ചെമ്പകത്തിന്റെ മണം നിറഞ്ഞു നിന്നിരുന്നു. കട്ടിലിൽ റോസ പൂവുകളും മുല്ല പൂവുകളും കൊണ്ടു അലങ്കാരിച്ചിരുന്നു. നിറയെ മുല്ല മാലകൾ തോരണം പോലെ ഇട്ടിരുന്നു. അവിടെ ഒരു ടേബിളിൽ ഒരു ഗ്ലാസ് പാലും ഒരു കൊട്ടയിൽ നിറയെ ചെമ്പകവും. മുല്ല മണത്തിനെക്കാൾ ഈ ചെമ്പകമണം ആണ് മുന്നിട്ടു നിൽക്കുന്നത്. ദേവൻ ചെമ്പക പൂ കൊട്ട കയ്യിൽ എടുത്തു…ദേവിക അവനെ സാകൂതം നോക്കി നിന്നു. മുഖത്തു യാതൊരു ഭാവ വ്യത്യസവും ഇല്ലാതെ ദേവ ദത്തൻ ആ പൂ കൊട്ട അവളെ ഏല്പിച്ചു.

“ഇതു താഴെ ഹാളിൽ കൊണ്ടു പോയി വച്ചിട്ട് വായോ” ദേവ ദത്തൻ പറയുന്നത് കേട്ടു അവൾക്കു സന്തോഷം അടക്കാൻ ആയില്ല. അവൾ അത് വാങ്ങി. ഹാളിലേക്ക് നടന്നു.

ശിവനും നന്ദുവും പരസ്പരം കണ്ണിൽ നോക്കി നിൽക്കുവായിരുന്നു. എത്ര സമയം നിന്നുവെന്നു രണ്ടുപേർക്കും അറിയില്ല. ഒരു തണുത്ത കാറ്റ് രണ്ടുപേരെയും വന്നു പൊതിഞ്ഞു. മഴ പെയ്യാൻ സാധ്യതയുണ്ട്… നന്ദു ശിവനെ വട്ടം ചേർത്തു പിടിച്ചുകൊണ്ടു ബാലകണിയിലേക്കു നടന്നു. അവരുടെ വരവ് പ്രതീക്ഷിച്ച പോലെ ഒരു ചെറു ചാറ്റൽ മഴ അവർക്ക് വേണ്ടി പൂക്കൾ പോലെ പെയ്യാൻ തുടങ്ങി. ചിണുങ്ങി പെയ്യുന്ന ചാറ്റൽ മഴയെ രണ്ടുപേരും നോക്കി നിന്നു. മഴയുടെ കാമുകൻ കാറ്റും ഒരുമിച്ചെത്തി. മഴയും കാറ്റും തമ്മിൽ പ്രണയിച്ചു കൊണ്ടിരുന്നു… അവരുടെ പ്രണയത്തിന്റെ ചൂട് പ്രവഹിച്ചത് ശിവന്റെയും നന്ദുവിന്റെയും മേലെയാണ്.

നന്ദു രണ്ടു കൈകൾ നിവർത്തി കാറ്റിനെയും മഴയെയും പുണർന്നു നിന്നു. കുറച്ചു നേരം ശിവൻ നന്ദുവിന്റെ നിൽപ്പു ആസ്വദിച്ചു കൈ കെട്ടി നോക്കി നിന്നു. അപ്പോഴും നന്ദു കൈകൾ വിടർത്തി മഴയെ ആസ്വദിക്കുകയായിരുന്നു.

കൈകൾ വിടർത്തി നിന്ന നന്ദുവിന്റെ ഇടുപ്പിൽ ഒരു കൈ കൊണ്ട് വരിഞ്ഞു മുറുക്കി…മറു കൈകൊണ്ടു നന്ദുവിന്റെ മുടി വലതു ഭാഗത്തേക്ക് ഒതുക്കി…നഗ്നമായ പുറത്തു ശിവൻ ചുണ്ടുകൾ ചേർത്തു…നന്ദു ഒന്നു കുതറി നിന്നു. അവളുടെ തോളിൽ താടി ഊന്നി അവനും മഴയെ ആസ്വദിക്കാൻ തുടങ്ങി. അവന്റെ മൂക്കിന് തുമ്പിലൂടെ ഒഴുകി എത്തിയ മഴത്തുള്ളികൾ അവളുടെ നെഞ്ചിലെ ചാലിലൂടെ തുള്ളികളായി വീണു ഒഴുകി…. ആ നിമിഷത്തിൽ നന്ദുവിന്റെ ശരീരം പൊള്ളി പിടഞ്ഞു… അവൾ തല ചെരിച്ചു അവനെ നോക്കി…അവന്റെ കണ്ണുകളും നന്ദുവിൽ ആയിരുന്നു. മിഴികൾ കോർത്തു നിന്നപ്പോൾ അവരുടെ ചുണ്ടുകളും പരസ്പരം കോർത്തു…

“ഞാനൊരു പ്രണയമഴയാണ് ഗൗരി… എന്റെ പ്രണയം നിന്നിൽ ഒരു പേമാരിയായി എനിക്ക് പെയ്യണം…” ശിവൻ നന്ദുവിന്റെ കാതോരം മന്ത്രിച്ചു…അതൊരു അനുവാദം ചോദിക്കൽ ആയിരുന്നു… നന്ദു തിരിഞ്ഞു നിന്നു അവനെ ഇറുകെ പുണർന്നു… ചാറ്റൽ മഴയായി തുടങ്ങിയ അവരുടെ പ്രണയമഴ ഒരു പേമാരിയായി അവളിൽ പെയ്യാൻ തുടങ്ങി….

ദേവികയുടെ നഗ്നമായ വയറിൽ തല വെച്ചു അവളുടെ കൈ വിരലുകൾ കോർത്തു പിടിച്ചു ദേവ ദത്തൻ ചുംബിച്ചു… തന്നെ എല്ല അർത്ഥത്തിലും പൂര്ണനാക്കിയ സന്തോഷം ചുംബനങ്ങൾ ആയി അവളിൽ അർപ്പിച്ചു.

വിയർത്തൊട്ടിയ അവളുടെ നഗ്ന ശരീരത്തെ അവൻ മുല്ല പൂവുകൾ കൊണ്ട് പൊതിഞ്ഞു… അവളിലെ സുഗന്ധം നുകരാൻ ഒരു വണ്ടായി വീണ്ടും വീണ്ടും അവളിലേക്ക് പടർന്നു ….

പിറ്റേന്ന് കുറച്ചു നേരം വൈകിയാണ് സുമിത്ര ‘അമ്മ എഴുന്നേറ്റത്…”മക്കളും മരുമക്കളും ഉണ്ടല്ലോ…നീ കുറച്ചു നേരം കൂടി കിടക്കു” ബാലൻ അവരുടെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

“വിട് മനുഷ്യാ…വയസാം കാലത്തു ആണ് ഇപ്പൊ ഒരു പ്രണയം…” സുമിത്ര നാണത്തോടെ പറഞ്ഞു…

“എന്റെ ഭാര്യയെ…പ്രണയത്തിന് വയസ്സു ഒന്നുമില്ല …ഏത് പ്രായത്തിലും പ്രണയിക്കാം… നമ്മുടെ ശരീരത്തിന് ആണ് വയസ്സു ആകുന്നത് മനസ്സിന് അല്ല ..കേട്ടോടി”ബാലൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

സുമിത്ര മൂളികൊണ്ടു കുളിക്കാൻ കയറി. പൂജ മുറിയിലേക്ക് ആണ് ആദ്യം പോയത്. സുമിത്രയുടെ കണ്ണു നിറഞ്ഞു…പൂജ മുറി ഭംഗിയായി അലങ്കരിച്ചു തിരി കത്തിച്ചിട്ടുണ്ട്… കർപൂരത്തിന്റെയും ചന്ദന തിരിയുടെയും വാസന നിറഞ്ഞു നിൽക്കുന്നു. അവർ നിറ കണ്ണുകളോടെ തൊഴുതു നിന്നു.

ഒരു ചന്ദന കുറിയും വരച്ചു അടുക്കളായിലേക്കു കയറിയ അവർ ഞെട്ടി തരിച്ചു നിന്നു.

തുടരും…!!

 

പ്രണയിനി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (23 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!