Skip to content

ഗൗരി – 5

ഗൗരി തുടർക്കഥകൾ

മുന്നിലിരിക്കുന്ന പേഷ്യന്റിൻറെ
കൺപോളകൾ താഴ്ത്തി ഗൗരി പരിശോ
ധിച്ചു…

” എന്താ കുട്ടീടെ പേര്….?”

അവൾ കൂടെ വന്ന സ്ത്രീയോട് ചോദിച്ചു

” അനു….”

” എത്ര വയസ്സുണ്ട്….?”

” പതിനാല്…. എന്താ ഡോക്ടർ….? പ്രശ്നം
എന്തെങ്കിലും ഉണ്ടോ….?”

ആ കുട്ടിയുടെ അമ്മയെന്ന് തോന്നിക്കുന്ന
ആ സ്ത്രീ ചോദിച്ചു.

“ഏയ്…കുഴപ്പമൊന്നുമില്ല….ഹീമോഗ്ലോബിൻ
കുറവായത് കൊണ്ടാകണം തലകറക്കം ..”

ഗൗരി സമാധാനിപ്പിക്കും പോലെ പറഞ്ഞു.

” എന്ത് കുറവ്….?”
അവർക്ക് മനസിലായില്ല

” അത്….. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറയുന്നത് കൊണ്ടാകും മോൾക്ക്
തലകറക്കം വന്നത്….”

ഗൗരി അവർക്ക് മനസിലാകുന്നത് പോലെ
വിശദീകരിച്ചു.

“അതിനിപ്പോ എന്താ ഡോക്ടറേ ചെയ്യണ്ടേ?

” ഞാനൊരു സിറപ്പ് എഴുതി തരാം..ദിവസേം
മൂന്ന് നേരം കൊടുക്കണം . കേട്ടോ….”
ഗൗരി പുഞ്ചിരിയോടെ പറഞ്ഞു.

” ശരി ഡോക്ടറേ…..”
ആ സ്ത്രീ തലയാട്ടി.

” ശരി….പേടിക്കാതെ പൊയ്ക്കോളൂ…. ഒരു
മാസം കഴിഞ്ഞ് ഒന്ന് കൂടി വരണം കേട്ടോ…”

ഗൗരി പറഞ്ഞു.

” ശരി….”
അവർ പുറത്തേക്ക് പോയപ്പോൾ
അവൾ അടുത്ത ചീട്ടെടുത്തു നോക്കി.

” സിസ്റ്റർ…. അടുത്ത ആളെ വിളിക്കൂ….”

അവൾ പറഞ്ഞു നിർത്തും മുൻപേ കർട്ടൻ
വലിച്ചു മാറ്റി ഒരാൾ അകത്തേക്ക് വന്നു.

” ഇരിക്കൂ….. എന്താ പ്രശ്നം…?”

ചോദിച്ചു കൊണ്ട് തലയുയർത്തി നോക്കിയ
ഗൗരി ഞെട്ടിപ്പോയി…..

” മുന്നിൽ നിൽക്കുന്ന ഗിരി”

” ഗിരി……”
അവളറിയാതെ പറഞ്ഞു.

“ഓ…ഡോക്ടറമ്മയ്ക്കപ്പോ നമ്മളെയൊക്ക
അറിയാം…… അല്ലേ…. ?”

ഗിരി പുച്ഛത്തോടെ ചോദിച്ചു

” പ്ലീസ് ഗിരീ…… ഇത് ഹോസ്പിറ്റൽ ആണ്
ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കരുത്…..”
ഗൗരി ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.

” ഓ…..ആണോ…. എങ്കിൽ തരാനുള്ള
കാശ് തിരിച്ചു താടീ….ഞാനങ്ങ് പോയേക്കാം…..”

” അത്….. പണം ഇപ്പോ എന്റെ കയ്യിലില്ല….”

ഗൗരി ദുർബലമായ സ്വരത്തിൽ പറഞ്ഞു.

” ശരി….. എങ്കിൽ എന്നുണ്ടാകും…..ആ ദിവസം പറ….. അന്ന് ഞാൻ വരാം…..”

ഗിരി പറഞ്ഞത് കേട്ട് ഗൗരി താഴേക്ക് നോക്കി നിന്നു.

പുറത്ത് നിന്നിരുന്ന രോഗികളും , നഴ്സുമാരും എത്തി നോക്കുന്നത് കണ്ട്
ഗൗരി വീണ്ടും ഗിരിയെ നോക്കി

” പ്ലീസ് ഗിരീ……എനിക്കൊരു മൂന്ന് മാസം
സമയം തരണം……”

” ഇങ്ങനെ എത്ര മൂന്ന് മാസങ്ങൾ കഴിഞ്ഞു
എന്ന് നിനക്കോർമ്മയുണ്ടോ….”
ഗിരി അവളുടെ അടുത്തേക്ക് ചെന്നു.
ഗൗരി ഭയത്തോടെ പിന്നിലേക്ക് നീങ്ങി.

” ഒന്നുങ്കിൽ കാശ്….. അല്ലെങ്കിൽ നീ….
രണ്ടിലൊന്ന് നീയെനിക്ക് ഉറപ്പ് തരണം…..
അത് വരെ ഞാനിവിടെ ഇരിക്കും….”

ഗിരി കസേര നീക്കിയിട്ട് ഇരുന്നു.
ഗൗരി എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

“ഇയാൾക്ക് കൊടുക്കാനുള്ള പണം ഇപ്പോൾ തന്റെ കൈയിലില്ല….. പക്ഷേ അത് കൊണ്ട് ഗിരിയെപ്പോലൊരാളെ വിവാഹം കഴിക്കാൻ സമ്മതിക്കുക എന്ന് പറഞ്ഞാൽ
…… അതിലും ഭേദം ആത്മഹത്യയാണ്..”

ഗൗരി ആലോചിക്കുന്നത് കണ്ട് ഗിരി ചിരിച്ചു

” നീ ആലോചിക്കു മോളേ….. എത്ര ആലോ
ചിച്ചാലും ഇനിയീ ഗിരിയെ അംഗീകരിക്കുക
അല്ലാതെ നിന്റെ മുന്നിൽ വേറെ വഴിയൊ
ന്നുമില്ല…..”

ഗിരി മനസിൽ ഓർത്തു കൊണ്ട്പിന്നിലേക്ക്
ചാഞ്ഞിരുന്നു.

” ഡോക്ടർ…..എന്തായിവിടെ….?”

ഗൗരിയുടെ കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ട്
മെഡിക്കൽ ഓഫീസേഴ്സ് അവിടേക്ക് വന്നു.

” അത്…..”
ഗൗരി എന്ത് പറയണം എന്നറിയാതെ നിന്നു

” ഹലോ മിസ്റ്റർ….. ആരാണ് നിങ്ങൾ…?”
അവർ ഗിരിയെ നോക്കി

” അത് ദാ ഈ നിൽക്കുന്ന ഡോക്ടർ ഗൗരി
പറഞ്ഞു തരും….”
ഗിരി പറഞ്ഞു.

” നോക്കൂ….. നിങ്ങളുടെ പേഴ്സണൽ വിഷ
യങ്ങൾ പറയാനുള്ള സ്ഥലമല്ല ഇത്…. ഇവിടെ പേഷ്യന്റ്സ് വെയ്റ്റ് ചെയ്യുന്നുണ്ട്….”

” ഗിരീ….പ്ലീസ് പുറത്ത് നിന്ന് സംസാരിക്കാം”

ഗൗരി പുറത്തേക്ക് നടന്നു.
ഒരു നിമിഷം ആലോചിച്ചിട്ട് ഗിരിയും അവളുടെ പിന്നാലെ ചെന്നു.

ഗേറ്റിനടുത്തെത്തിയപ്പോൾ ഗൗരി നിന്നു.

” പ്ലീസ് ഗിരീ….. ഒരേയൊരു തവണ കൂടി….”
അവൾ ഗിരിയെ നോക്കി.

ഗിരി അവളുടെ അടുത്തേക്ക് ചെന്നു….

” ഞാൻ നിന്നോട് പറഞ്ഞല്ലോ….. ഒന്നുകിൽ
കാശ്….. അല്ലെങ്കിൽ നീ….”

ഗൗരി നിസ്സഹായതയോടെ നിന്നു.
എന്ത് ചെയ്യണം എന്നവൾക്ക് ഒരു രൂപവും
കിട്ടിയില്ല…..

ഗിരി അവളുടെ അടുത്തേക്ക് വന്നു…
ഗൗരി പകച്ചു നിൽക്കുകയാണ്….. അവൻ
കൈനീട്ടി ഗൗരിയുടെ കൈയിൽ പിടിച്ചു
ഗൗരി കണ്ണിറുക്കെയടച്ചു….

” കൃഷ്ണാ….. എന്താ ഞാൻ ചെയ്യേണ്ടത്…..
നീ തന്നെ ഒരു വഴി കാണിച്ചു തരൂ…..”

എന്തോ ശക്തമായി നിലത്തേക്ക് വീഴുന്നത്
കേട്ട് ഗൗരി ഞെട്ടി കണ്ണ് തുറന്നു.
മുന്നിൽ കാണുന്ന കാഴ്ച അവൾ അവി
ശ്വസനീയതയോടെ നോക്കി നിന്നു.

” നിലത്ത് വീണ് കിടക്കുകയാണ് ഗിരി …
അത് നോക്കി നിന്ന് കൈ തട്ടിക്കുടയുന്ന
വിവേക്…”

എന്താണ് സംഭവിച്ചത് എന്ന് അവൾക്ക് മനസ്സിലായില്ല….
വിവേക് അവളുടെ അടുത്തേക്ക് ചെന്നു

” എന്താ പ്രശ്നം….?”
അവൻ ഗിരിയെ നോക്കി ചോദിച്ചു

” അത്…..”
ഗൗരി കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു.
വിവേക് എല്ലാം മൂളി കേട്ടു.

” ഗൗരി എത്ര സമയത്തെ അവധിയാ ഇയാളോട് പറഞ്ഞിരിക്കുന്നത്….? ”

” അത്….. മൂന്ന് മാസം…. അപ്പോഴേക്കും
ഞാനൊരു ലോൺ ആപ്ലിക്കേഷൻ വെച്ചിട്ട്
ട്ടുണ്ട്…. അത് കിട്ടും….”

” ഓക്കേ……”
വിവേക് പുറത്തേക്ക് പോയി.കാറിനുള്ളിൽ
നിന്നും ഒരു ചെക് ലീഫ് എടുത്ത് കൊണ്ട്
വന്നു….

” ഇത് പിടിക്ക്…..”
അവനത് ഗിരിയുടെ നേരേ നീട്ടി.

” എന്തായിത്….?”
ഗൗരി അമ്പരപ്പോടെ ചോദിച്ചു

” താൻ ഇയാൾക്ക് കൊടുക്കാനുള്ള പണം..”
വിവേക് പറഞ്ഞത് കേട്ട് ഗൗരി ഞെട്ടിപ്പോയി….

” അയ്യോ….വേണ്ടാ…..അത് ഞാൻ എങ്ങ
നെയെങ്കിലും കൊടുത്തോളാം….”

” എങ്ങനെ….? ഇയാള് പറയും പോലെ
ഇപ്പോ കൊടുക്കാൻ കൈയിൽ ഉണ്ടോ….?
അതോ ഇയാളെ വിവാഹം കഴിക്കാനാണോ
തന്റെ പ്ലാൻ….?”

” നോ….. അല്ല…”

” പിന്നെ….”

” അത്…..ഗൗരിക്ക് മറുപടി ഇല്ലായിരുന്നു.

” എനിവേ….. മൂന്ന് മാസം കഴിയുമ്പോഴോ
ഇയാൾക്ക് കൊടുക്കാനുള്ള പണം റെഡി
ആകില്ലേ….? അപ്പോ അതെനിക്ക് തന്നാൽ
മതി…. എന്താ…?”

ഗൗരി ആലോചിക്കുന്നത് കണ്ട് വിവേക് അവളുടെ തോളിൽ തട്ടി….

” ഒരുപാട് ആലോചിച്ചാൽ ഒരു തീരുമാനവും
എടുക്കാൻ പറ്റില്ലടോ…. അത് കൊണ്ട് താൻ
ഇപ്പോ ഇതങ്ങു കേൾക്ക്…..”

ഗൗരി പതിയെ തലയാട്ടി
വിവേക് കൈയിലിരുന്ന ചെക് ലീഫ് ഗിരിക്ക്
കൊടുത്തു…

” ഇനി മേലാൽ……”
വിവേക് കൈ വിരൽ ഗിരിക്ക് നേരെ ചൂണ്ടി
“ഇനി മേലാൽ ഗൗരിയുടെ നിഴലിൽ പോലും
നിന്റെ നോട്ടം വീഴരുത്….. കേട്ടല്ലോ…”

ഗിരി മൂക്കിലൂടെ ഒഴുകി ഇറങ്ങിയ രക്തം
കൈപ്പുറം കൊണ്ട് തുടച്ചിട്ട് ഗൗരിയെ
നോക്കി….. എന്നിട്ട് പുറത്തേക്ക് പോയി.

” ഗൗരീ…..”
വിവേക് വിളിച്ചു.
ഗൗരിയവനെ നോക്കി . അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

“താങ്ക്സ് വിവേക്…..”
അവളുടെ സ്വരം ഇടറിയിരുന്നു…

” താങ്ക്സ് ഒന്നും വേണ്ട….. കേട്ടോ…”
വിവേക് പുഞ്ചിരിച്ചു.

” അല്ല….കുഞ്ഞൂട്ടനെന്താ ഇവിടെ…?”
ഗൗരി അവനെ നോക്കി.

” ഓ…. അത് ഞാൻ മറന്നു…. ദ്ദാ… തനിക്ക്
ഫുഡ് ഇന്ന് ഞാനാ കൊണ്ടുവന്നത്..”

” അയ്യോ….അതെന്തിനാ ….ആ കുട്ടി
ഇന്നെവിടെ?”
ഗൗരി വല്ലായ്മയോടെ ചോദിച്ചു.

” ആ പെണ്ണിന്ന് വന്നില്ല…..താമസിച്ചപ്പോ
അമ്മ എന്റെ കയ്യിൽ തന്നു വിട്ടു”.
വിവേക് പറഞ്ഞു.

” ശ്ശോ….അത് വേണ്ടായിരുന്നു….കുഞ്ഞൂട്ടന് ബുദ്ധിമുട്ട് ആയീ ല്ലേ….?”

” അത് കൊണ്ട് ഇപ്പോ നന്നായില്ലേ…. ”
വിവേക് അവളുടെ മുഖത്തേക്ക് നോക്കി.

” ഊം…. താങ്ക്സ്…”
ഗൗരി വീണ്ടും പറഞ്ഞു.

” ഓക്കേ….. എന്തായാലും താൻ വൈകിട്ട്
കുറച്ചു നേരത്തെ വന്നേക്കൂ…. ”

” അതെന്തിനാ….?”
ഗൗരി ചോദിച്ചു

” കുറച്ചു ഷോപ്പിംഗ് ഒക്കെയുണ്ട്…തന്നേം
കൂടെ കൂട്ടണമെന്ന് വിദ്യയ്ക്കുംവീണയ്ക്കും
നിർബന്ധം…”
വിവേക് കാറിനടുത്തേക്ക് നടന്നു.

” അവർക്ക് മാത്രേ നിർബന്ധമുള്ളൂ….?”
ഗൗരി കുസൃതിയോടെ വിളിച്ചു ചോദിച്ചു
വിവേക് ഒരു ചിരിയോടെ അവളെ തിരഞ്ഞു നോക്കി.

” അല്ല…..ഞങ്ങൾ എല്ലാവർക്കും ഉണ്ട്..
പോരേ…..?”
അവൻ വണ്ടി മുന്നോട്ടെടുത്തപ്പോൾ ഗൗരി
അകത്തേക്ക് കയറി.

**************

” ആ സമയത്ത് ദൈവം പറഞ്ഞു വിട്ടത്
പോലെയാ വിവേകിന് വരാൻ തോന്നിയത്..”

ഗൗരി ഫോണിലൂടെ അംബികാമ്മയോട് പറഞ്ഞു.ഗിരി ഹോസ്പിറ്റലിൽ വന്നതും
അതിനെ തുടർന്ന് ഉണ്ടായതുമെല്ലാം
പറയുകയായിരുന്നു അവൾ.

” എന്തായാലും എല്ലാം ഈശ്വരൻറെ അനു
ഗ്രഹം….”

അംബികാമ്മ പറഞ്ഞു.

” എന്തായാലും ആ ലോൺ ഉടനെ കിട്ടും
അമ്മേ…..അതിന്റെ കാര്യത്തിന് ഞാൻ
ഉടനെ വരുന്നുണ്ട്….”
ഗൗരി പറഞ്ഞു.

” അപ്പോ നീ ഓണത്തിനുണ്ടാവില്ലേ…?”

” ഇല്ലമ്മാ…..ആകെ രണ്ടു ദിവസേ ലീവ്
ഉണ്ടാകൂ…. യാത്ര തന്നെ ഒരു ദിവസം
പോകും…”

” നീയില്ലാണ്ടെങ്ങനാ മോളേ….”
അംബികാമ്മയുടെ സ്വരമിടറി.

” അമ്മാ….ഞാനെന്ത് ചെയ്യാനാ….?
….. ഒരു കാര്യം ചെയ്യാം….അമ്മ ഇങ്ങോട്ട്
വാ നമുക്ക് ഓണം ഇവിടെ ആഘോഷിക്കാം

” ഇവിടിതെല്ലാം ഇട്ടിട്ട് ഞാനെങ്ങനെ വരാനാ
മോളേ…. എന്തായാലും ഞാൻ നോക്കട്ടെ…”

” ഊം….ശരിയമ്മാ….”

ഗൗരി കോൾ കട്ട് ചെയ്തിട്ട് തിരിഞ്ഞക
ത്തേക്ക് പോകാനൊരുങ്ങി.

” ഗൗരീ….”
ആ വിളി കേട്ടവൾ തിരിഞ്ഞു നോക്കി

” കൃഷ്ണ പൊതുവാൾ ആണ്”

“എന്താ അങ്കിൾ…?”
അവൾ അയാളുടെ അടുത്തേക്ക് ചെന്നു

” ഹോസ്പിറ്റൽ നടന്ന കാര്യങ്ങൾ കുഞ്ഞൂ
ട്ടൻ പറഞ്ഞു…. ഇത്രേം പ്രശ്നങ്ങൾ ഉണ്ടാ
യിരുന്നെങ്കിൽ കുട്ടിക്ക് ഒന്ന് പറഞ്ഞൂടായി
രുന്നോ….?

” ഈ പ്രോബ്ലം എല്ലാം എന്റച്ഛൻ പോയതിന് ശേഷമാ അങ്കിൾ…. എന്റച്ഛൻ ഒരിക്കലും
എനിക്കോ അമ്മയ്ക്കോ ഒരു സങ്കടവും
വരുത്തിയിട്ടില്ല…. അച്ഛൻ പോയ ശേഷം
എന്നെ പഠിപ്പിക്കാൻ അമ്മ ഒരുപാട്
കഷ്ടപ്പെട്ടു … അതിന് വേണ്ടീട്ടാ അയാൾടെ
കൈയീന്ന് പണം വാങ്ങിയത്…. എനിക്ക്
ജോലി കിട്ടിയിട്ട് ഒരുപാട് നാളായിട്ടില്ല അങ്കിൾ….. ഒരു ലോൺ ട്രൈ ചെയ്യുന്നുണ്ടാ
യിരുന്നു ഞാൻ…. അത് കിട്ടിയാൽ അയാളുടെ പണം കൊടുക്കണമെന്ന് വിചാ
രിച്ച് ഇരിക്കയായിരുന്നു ഞാൻ…. അതിനിട
യിലാ അയാള്……”

അവൾ പറയുന്നത് കേട്ട് നിന്ന പൊതുവാൾ അവളെ അനുകമ്പയോടെ നോക്കി.

” ഒരുപാട് നാളുകൾക്കു ശേഷമാ കുഞ്ഞൂ
ട്ടൻ ഒരാൾക്ക് വേണ്ടി ഇത്രേം ഹെൽപ്
ചെയ്യുന്നത്….. എനിക്ക് തോന്നുന്നത്
അവന് എന്തോ മനം മാറ്റം ഉണ്ടായെന്നാ…”

പൊതുവാൾ പറഞ്ഞപ്പോൾ ഗൗരി
പുഞ്ചിരിച്ചു….

” വേണ്ട അങ്കിൾ…. ഇനി എന്റെ കാര്യം
പറഞ്ഞു കുഞ്ഞൂട്ടനെ വിഷമിപ്പിക്കരുത്….
നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം
തരുന്നൊരു തീരുമാനം കുഞ്ഞൂട്ടൻ എടു
ത്തോളും…. അത് ഞാൻ തന്നെ ആകണം
എന്നില്ല… പക്ഷേ വിവേക് ഇനി നിങ്ങളെ
വിഷമിപ്പിക്കില്ല….. ഞാൻ ഉറപ്പ് തരുന്നു….”

ഗൗരി പൊതുവാളിൻറെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

” അവൻ വിവാഹത്തിന് സമ്മതിച്ചാൽ തന്നെ ഞങ്ങൾക്കത് ഏറ്റോം സന്തോഷം
തരുന്ന കാര്യമാ… പക്ഷേ ഇപ്പോ അതിന്റെ
കൂടെ ഒരു അത്യാഗ്രഹം കൂടി തോന്നുന്നു….
അവൻ തീരുമാനിക്കുന്നത് മോളെ ആയി
രുന്നെങ്കിലെന്ന്…..”

പൊതുവാൾ പറഞ്ഞത് കേട്ട് ഗൗരി
മന്ദഹസിച്ചു….

” എല്ലാ ആഗ്രഹങ്ങളും ഒരുമിച്ച് നടന്നാൽ ജീവിതം എത്ര സുന്ദരമായിരുന്നു….”
അവൾ പറഞ്ഞു.

” അതേ…. ഞങ്ങള് ഭാഗ്യമില്ലാത്തവരായി
പോയി….. ഇത് പോലൊരു മകളെ കിട്ടാൻ…”

പൊതുവാൾ പുറത്തേക്ക് പോയിട്ടും
ഗൗരി അവിടെ തന്നെ നിന്നു…

” ഭാഗ്യമില്ലാത്തത് നിങ്ങൾക്കല്ല അങ്കിൾ….
എനിക്കാണ്…..വിവേകിനെ സ്നേഹിക്കാൻ
ഈ വീട്ടിൽ ജീവിക്കാൻ ,നിങ്ങളുടെയൊക്ക
സ്നേഹം അനുഭവിക്കാൻ…..”

ഗൗരി മിഴികൾ തുടച്ചു…..!!

****************

ലാപ്ടോപ്പിനു മുന്നിൽ ഇരുന്ന് വിവേക്
ആലോചിച്ചു…. “എന്താണ് താൻ ആഗ്രഹി
ക്കുന്നത്….? ” അവൻ സ്ക്രീനിൽ തെളിഞ്ഞ
ശ്രേയയുടെ ചിത്രത്തിലേക്ക് നോക്കി.
അവൾ തന്നെ നോക്കി പുഞ്ചിരിക്കുന്നു.

” വിവേക്… ക്ഷമിക്കാനും മറക്കാനും മനുഷ്യനല്ലേ പറ്റൂ….”

ഗൗരി ചോദിച്ചത് അവന്റെ മനസ്സിൽ തെളിഞ്ഞു.

” ആ കുട്ടിയുടെ ഓർമ്മകൾ വിവേകിന്റെ
മനസിനെ ഇനിയും മുറിപ്പെടുത്തുകയേ
ഉള്ളൂ….”

“അതേ….ഗൗരി പറഞ്ഞതാണ് ശരി…. ഇനിയും സ്വയം വേദനിക്കാൻ എനിക്ക്
മനസ്സില്ല…..”
വിവേക് ശ്രേയയുടെ ഫോട്ടോ ഓരോന്നായി
ഡിലീറ്റ് ചെയ്തു….
അപ്പോഴെല്ലാം ശ്രേയ തന്നെ വേദനിപ്പിച്ചതും
തന്റെ കുടുംബത്തിനെ അപമാനിച്ചതും
നിറകണ്ണുകളോടെ അവളുടെ വീട്ടിൽ
നിന്നും ഇറങ്ങി പോന്നതും അവന്റെ മനസ്സിൽ തെളിഞ്ഞു മാഞ്ഞു…..!!
അവസാനത്തെ ഫോട്ടോയും ഡിലീറ്റ് ചെയ്
തിട്ട് അവൻ പിന്നിലേക്ക് ചാഞ്ഞിരുന്നു.
മനസ് മൊത്തത്തിൽ ശൂന്യമായത് പോലെ തോന്നി വിവേകിന്…..
ഇനി എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം….
അവൻ കണ്ണുകളടച്ചു….
ശൂന്യമായ മനസിൽ തെളിഞ്ഞു വന്ന മുഖം കണ്ട് വിവേകിന്റെ മനസ്സൊന്നു പിടഞ്ഞു…
” ഗൗരിയുടെ മുഖമായിരുന്നു അത്…”

**************

“ഗൗരിയേച്ചി…..ഈ ചുരിദാർ നോക്കിക്കേ…”

വിദ്യ എടുത്തിട്ട ഡ്രസ് നോക്കിയിട്ട് ഗൗരി
മുഖം ലേശം ചുളിച്ചു.

” അത് വേണ്ട വിദ്യാ…. നിനക്ക് ആ കളറ്
ചേരില്ല…”

” ഊം…എങ്കിൽ ഗൗരിയേച്ചി തന്നെ ഒരെണ്ണം
സെലക്ട് ചെയ്യ്വോ….”
വിദ്യ പറഞ്ഞപ്പോൾ ഗൗരി തലയാട്ടി.

അത് നോക്കി നിൽക്കെ വിവേകിന്റെ ഹൃദയം അതിവേഗം മിടിച്ചു…
അവൻ വീണ്ടും വീണ്ടും ഗൗരിയെ നോക്കി.

” എത്ര വേഗമാണ് ഇവൾ തന്റെ കുടുംബ
ത്തിൻറെ പ്രിയപ്പെട്ടവളായത്…. ഇത്രയും നാൾ അവരെ താൻ വിഷമിപ്പിച്ചതിനുള്ള
ശരിയായ പ്രായശ്ചിത്തം ഇവൾ തന്നെയാണ്…..!!”

വിവേക് ആലോചനയോടെ നിന്നപ്പോൾ
ഗൗരി അവന്റെ അടുത്തേക്ക് വന്നു

“കുഞ്ഞൂട്ടന് ഡ്രസ് എടുത്തോ….?”

” ഇല്ല… നിങ്ങളുടെ ഒക്കെ കഴിയട്ടെ…. ലേഡീസ് ഫസ്റ്റ് എന്നല്ലേ…..”
അവൻ ചിരിയോടെ പറഞ്ഞപ്പോൾ ഗൗരിയും ചിരിച്ചു.

അത് നോക്കി നിന്ന വിദ്യയും വീണയും തമ്മിൽ തമ്മിൽ നോക്കി.

” ഇവിടെന്തോ നടക്കണുണ്ടെടീ ചേച്ചീ…”
വിദ്യ പറഞ്ഞു.

” ഊം…. എനിക്കും തോന്നണുണ്ട്….”
വീണയും തലയാട്ടി.

” വരട്ടെ…. കല്യാണമേ വേണ്ടെന്ന് പറഞ്ഞ
ഈ വിശ്വാമിത്രൻ എവിടെ വരെ പോകും
എന്ന് നോക്കാം…”

വിദ്യയും വീണയും കൈയടിച്ച് എഗ്രീ ചെയ്തു.

***************

ഫോൺ ബെല്ലടിച്ചപ്പോൾ ഗൗരി കോളെ
ടുത്തു.

” അമ്മാ…. എന്താ പെട്ടെന്ന്..?”

” ഞാൻ അങ്ങോട്ട് വരാം മോളേ…. നീയില്ലാതെ ഞാനിവിടെ നിന്നിട്ടെന്തിനാ…?”
അംബികാമ്മ പറഞ്ഞപ്പോൾ ഗൗരിയുടെ
മുഖം സന്തോഷം കൊണ്ട് വിടർന്നു.

” ലവ് യൂ അമ്മാ….”
അവൾ കോൾ കട്ട് ചെയ്തിട്ട് ഒരു നിമിഷം
സന്തോഷത്തോടെ നിന്നു.

മടങ്ങും വഴി അമ്മയ്ക്കുള്ള ഡ്രസ്സും എടു
ത്താണവൾ മടങ്ങിയത്.

ഇതെല്ലാം വിവേക് ശ്രദ്ധിക്കുന്നുണ്ടായി
രുന്നു.അവൻ പുഞ്ചിരിച്ചു.
എത്രയും വേഗം എല്ലാവരോടും തന്റെ
മനസ് തുറക്കണമെന്നവൻ ഉറപ്പിച്ചു.
ഇനിയും ആരെയും വിഷമിപ്പിക്കാൻ വയ്യ.

******************

ക്ഷേത്രത്തിൽ പോയി വന്ന ശേഷമാണ് ഗൗരി താഴേക്ക് ഇറങ്ങിച്ചെന്നത്
ഇന്ന് ഉത്രാടം ആണ്….. അംബികാമ്മ ഉച്ചയ്ക്ക് വരും എന്ന് വിളിച്ചു പറഞ്ഞിരുന്നു.
അവൾ ചെല്ലുമ്പോൾ മുത്തശ്ശി ഉമ്മറത്തി
രിക്കുന്നുണ്ട്…..

” എന്തെടുക്കാ മുത്തശ്ശീ….”?
അവൾ മുത്തശ്ശിയുടെ അടുത്തേക്കിരുന്നു.

” ആഹാ….വന്നോ ഡോക്ടറൂട്ടി….”
മുത്തശ്ശി സ്നേഹത്തോടെ തിരക്കി.
മുത്തശ്ശിയോട് സംസാരിച്ച് ഇരുന്നപ്പോഴാണ്
വിവേക് പുറത്തേക്ക് വന്നത്.

” അത് ശരി….താനിവിടെ ഇരിക്ക്യാണോ….
അമ്മ അന്വേഷിക്കണുണ്ട്….”
വിവേക് ഗൗരിയോട് പറഞ്ഞു.

” ഉവ്വോ…. മുത്തശ്ശീ…. ഞാനിപ്പോ വരാട്ടോ…”
ഗൗരി എഴുന്നേറ്റ് അകത്തേക്ക് പോയി.
വിവേക് പതിയെ അവളുടെ പിന്നാലെ അകത്തേക്ക് ചെന്നു.

” ഗൗരീ….”

” ഊം… എന്താ കുഞ്ഞൂട്ടാ…?

” അത്….എനിക്കൊരു കാര്യം പറയാനു
ണ്ടായിരുന്നു…”
വിവേക് പതർച്ചയോടെ പറഞ്ഞു.

” എന്താ പറഞ്ഞോളൂ….”

” അത്….”

വിവേക് പറയാനാഞ്ഞതും എവിടെ നിന്നോ
വീണയും വിദ്യയും ഓടി വന്ന് ഗൗരിയെ
പിടിച്ചു കൊണ്ട് പോയി.

” ഗൗരിയേച്ചി ഇവിടെ നിൽക്കാണോ….
ഒന്നിങ്ങ് വന്നേ….”

അത് നോക്കി നിന്നിട്ട് വിവേക് ദേഷ്യത്തിൽ
തറയിലാഞ്ഞ് ചവിട്ടി.

അവൻ പതിയെ അവരുടെ പിന്നാലെ ചെന്നു.

” അത് ശരി….നിങ്ങള് രണ്ടും ഇവിടെ
നിൽക്കുവാണോ….? അച്ഛൻ നിങ്ങളെ
അന്വേഷിക്കുന്നുണ്ട്…”

” എന്തിനാ ഏട്ടാ…?” വീണ ചോദിച്ചു

” എനിക്കറിയില്ല…. എന്തോ തരാനാന്നാ
പറഞ്ഞത്…”
വിവേക് ചെറുചിരിയോടെ പറഞ്ഞു.

” ഗൗരിയേച്ചീ…. ഞങ്ങളിപ്പോ വരാവേ….”
വിദ്യയും വീണയും അകത്തേക്ക് പോയപ്പോൾ വിവേക് ഗൗരിയുടെ അടുത്തേക്ക് ചെന്നു.

” ഗൗരീ…. എനിക്ക്… തന്നോട്…”

” അത് ശരി…. ഗൗരി ഇവിടെ നിൽക്കാ….
ഇങ്ങ് വാ…. എനിക്കൊരൂട്ടം തരാനുണ്ട്…”
ശാരദ ടീച്ചർ ഗൗരിയെ വിളിച്ചു കൊണ്ട് പോയി.

വിവേക് അന്തം വിട്ടു നിന്നു.

” ഇവിടെല്ലാവർക്കും എന്തിനാ ഗൗരി….?
എന്തായാലും ഞാൻ അവളോട് പറഞ്ഞി
രിക്കും….”
അവൻ റൂമിലേക്ക് പോയപ്പോൾ എല്ലാവരും
പുറത്തേക്ക് വന്നു.

” ഊം….ഈ ഏട്ടൻ കൊള്ളാലോ….”
വിദ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.

” ഹോ…. ഭഗവാനേ അവസാനം നീയെന്റെ
പ്രാർത്ഥന കേട്ടല്ലോ…”
ശാരദ ടീച്ചർ പറഞ്ഞു.

” എനിക്കപ്പഴേ സംശയം ഉണ്ടാരുന്നമ്മേ….”
വിദ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.

” എന്തായാലും ഇത്രയും മതി…. ഇനി
വൈകിയാൽ അവന്റെ മനസ്സ് ഇനീം
വല്ല മാറ്റോം വന്നാലോ….”
പൊതുവാൾ പറഞ്ഞത് കേട്ട് എല്ലാവരും
തലകുലുക്കി.

*************

ഉമ്മറത്തെ തൂണിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഗൗരി..

” ഗൗരീ…..”
ആ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി
തന്റെ അരികിലേക്ക് വരുന്ന വിവേക്…
ഗൗരി അവനെ നോക്കി നിന്നു.

” ഗൗരീ…. എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്…. ഇനീം എനിക്കത് പറയാതെ
പറ്റില്ല….”

ഗൗരിയുടെ ഹൃദയം അതിവേഗം മിടിച്ചു
വിവേക് ഇപ്പോൾ തന്നോട് ഇഷ്ടമാണെന്ന്
പറയുമെന്ന് അവളുടെ മനസ് പറഞ്ഞു.

” ഗൗരീ…. ഞാൻ…. ഞാൻ ശ്രേയയ്ക്ക്
….ഞാനവളോട് ക്ഷമിച്ചു….”

വിവേക് പറഞ്ഞത് കേട്ട് ഗൗരി പതിയെ അവന്റെ അടുത്തേക്ക് ചെന്നു…. തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആയപ്പോഴാണ് മുറ്റത്ത് ഒരു
കാർ വന്നു നിന്നത്.

” വിക്കീ……”
ആ വിളി കേട്ട് വിവേക് ഞെട്ടിത്തിരിഞ്ഞു
തന്റെ അരികിലേക്ക് ഓടി വരുന്ന
ശ്രേയയേയാണവൻ കണ്ടത്….

എല്ലാവരും ഞെട്ടലോടെ പുറത്തേക്ക്
വന്നു.

” ഇവളെന്താ വീണ്ടും….”
ശാരദ ടീച്ചർ കോപത്തോടെ പറഞ്ഞു.

ഓടി വന്ന ശ്രേയ വിവേകിനെ ഇറുക്കി
കെട്ടിപ്പിടിച്ചു.

” ഐം സോറി വിക്കീ… എനിക്ക് തെറ്റ്
പറ്റിപ്പോയി…. എനിക്ക് എന്റെ തെറ്റ്
മനസിലായി…. ഇനിയൊരിക്കലും ഞാൻ
നിന്നെ വിട്ടു പോകില്ല…..”

അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
വിവേക് ഗൗരിയെ നോക്കി.
അവളുടെ മിഴികൾ നിറഞ്ഞിരുന്നു…
ആ വേദനയിലും ഗൗരിയുടെ മുഖത്ത്
സങ്കടത്തിൽ ചാലിച്ചൊരു മന്ദഹാസം വിരിഞ്ഞു……….!!

( തുടരും)

ഗൗരി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.6/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഗൗരി – 5”

Leave a Reply

Don`t copy text!